Wednesday, January 23, 2008

മോഷണം പാപമല്ല !!!

മോഷണം,പിടിച്ചുപറി എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും,അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും സാമൂഹ്യ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴിലോ,ഉപജീവന മാര്‍ഗ്ഗമോ അല്ലാത്ത, നിവര്‍ത്തികേടുകൊണ്ടുള്ള മോഷണത്തേയും,പിടിച്ചുപറിയേയും ഒരു കുറ്റകൃത്യമായി വിശേഷിക്കാമോ എന്നാണ് ചിത്രകാരന്റെ മാനുഷികത നിറഞ്ഞ ദാര്‍ശനിക ചോദ്യം !

ഉള്ളവന്റെ കയ്യില്‍നിന്നെ മോഷ്ടിക്കാനാകു എന്നതിനാല്‍ മോഷണം ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ഒരു സാധാരണ ജീവിതമത്സരം മാത്രമാണ്.

ഉള്ളവന്‍ ഇല്ലാത്തവന്റെതുകൂടിയായ സ്വത്തിനെ തന്റെ ബുദ്ധിയുപയോഗിച്ച് സ്വന്തമാക്കുന്നതിലൂടെയാണല്ലോ ഉള്ളവനാകുന്നത്. അതുകൊണ്ടുതന്നെ സ്വത്ത് എന്നു പറയുന്നത് വായുപോലെ,വെള്ളം പോലെ പ്രകൃതിജന്യമായ പ്രതിഭാസമാണ്. ഉള്ളവന്‍ ബുദ്ധിയുപയോഗിച്ച് പരമാവധി സ്വത്തിനെ തന്റെ വരുതിയില്‍ അതീവ സാന്ദ്രതയോടെയും,അതി മര്‍ദ്ദത്തിലും സൂക്ഷിക്കുംബോള്‍ ഇല്ലാത്തവന്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വവും ഉള്ളവനുതന്നെയാകുന്നു.

സംബത്തിന്റെ സാന്ദ്രതവ്യത്യാസം ഉപയോഗപ്പെടുത്തിയാണ് (ഒരു ഡാമിലെ വെള്ളം വൈദ്യുതി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതുപോലെ) ഉള്ളവന്‍ ഇല്ലാത്തവനെക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള കൂലിയായി സംബത്ത് ഇറ്റിച്ചുകൊടുത്ത് അവനെ അടിമയാക്കി കൂടുതല്‍ സംബത്ത് നേടുന്നത്. ഉള്ളവന്‍ ഇപ്രകാരം ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നത് ലോകം നിയമവിധേയമായ നീതിയായി കണക്കാക്കുന്നു.
എന്നാല്‍ ഉള്ളവന്റെ പണവും സ്വത്തും ഇല്ലാത്തവന്റെ മുന്നില്‍ മലര്‍ന്നു കിടന്നാല്‍പ്പോലും ബുദ്ധിയുപയോഗിച്ചല്ലാതെ അതു സ്വന്തമാക്കുന്നത് സമൂഹം കുറ്റകരമായി കരുതുന്നു. ബുദ്ധിയുപയോഗിച്ച് അന്യനെ വിഢിയാക്കി സംബത്ത് കൈക്കലാക്കുന്നതും, ശരീരബലമുപയോഗിച്ച് സംബത്ത് കൈക്കലാക്കുന്നതുപോലെ ഫലത്തില്‍ മോഷണം തന്നെയാണ്.
അതായത് സംബത്ത് സംരക്ഷിക്കാനും കൂടുതല്‍ ആര്‍ജ്ജിക്കാനും ശേഷിയുള്ള ശരീരബലവും ബുദ്ധിയുമുള്ളവരുടെ തികച്ചും വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കാര്യമാണ് മോഷണത്തെ ചെറുക്കുക എന്നത്. മോഷണത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ പോലീസ്,കോടതി തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം വിലക്കെടുത്ത് സ്വത്തുസംരക്ഷിക്കുന്നതിലൂടെയാണ് സമൂഹം രോഗഗ്രസ്തമാകുന്നതും, സാംബത്തിക അസമത്വത്തിന്റെയും സാമൂഹ്യ അസമത്വത്തിന്റേയും,രാഷ്ട്രീയവിവേചനങ്ങളുടേയും വന്‍ ഗര്‍ത്തങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നത്.

അതുകൊണ്ടുതന്നെ മോഷണം പാപമല്ലെന്നുമാത്രമല്ല,പലപ്പോഴും നിര്‍മ്മാണാത്മകമായ സാമൂഹ്യ സേവനംകൂടിയായിമാറുന്നുണ്ട്. നമ്മുടെ കായകുളം കൊച്ചുണ്ണിയെ ഓര്‍ക്കുക. മോഷ്ടാവിനെ സൃഷ്റ്റിക്കുന്നത് ഉള്ളവന്റെ സാമൂഹ്യ ചൂഷണത്വരയും, ഭരണവ്യവസ്ഥ ഉള്ളവനു നല്‍കുന്ന പരിരക്ഷയുമായതിനാല്‍ ധാര്‍മ്മികമായി മോഷ്ടാവ് കുറ്റക്കാരനാകുന്നില്ല. കാരണം സംബത്ത് സമൂഹത്തിലൂടെ സ്വച്ഛമായി ഒഴുകാനുള്ളതാണ്. ബുദ്ധിയും,അദ്ധ്വാനശേഷിയുമുള്ളവര്‍ക്ക് അതിനെ തന്റെ കഴിവു ക്ഷയിക്കുന്നതുവരെ പിടിച്ചുവച്ച് അനുഭവിക്കാം എന്നല്ലാതെ തന്റെ ഭാവിതലമുറക്ക് സമൂഹത്തിന്റെ അവകാശ നിയമങ്ങള്‍ കൊണ്ടു കെട്ടിവരിഞ്ഞ് സ്വത്ത് കൈമാറാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നു മാത്രമല്ല , അത് സത്യത്തില്‍ കുറ്റകരമായ പ്രവര്‍ത്തികൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

മാനവികമായി ഒരൊറ്റ വംശമായി,കുടുംബമായി മനുഷ്യ സമൂഹത്തെ കാണുമ്പോള്‍ സംബത്തിനെ വരും തലമുറയിലെ തന്റെ കുടുംബാഗങ്ങള്‍ക്കുമാത്രമായി നിയമത്തിന്റേയും,ഭരണത്തിന്റെയും സ്വാധീനത്തിലൂടെ നിചപ്പെടുത്താന്‍ ഉള്ളവന്‍ (ധനികന്‍) സാമൂഹ്യക്രമം വാര്‍ത്തെടുക്കുന്നതിലൂടെയാണ് സമൂഹം ജീര്‍ണ്ണിക്കുന്നത്. എല്ലാ സാമൂഹ്യ അസമത്വങ്ങളുടേയും കാരണം ഇന്നു നിലവിലുള്ള ആ സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിയാണ്.
ഈ സാമൂഹ്യക്രമം നശിക്കുന്നതിനായി മോഷണം പാപമല്ലെന്ന് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
എല്ല ബൌദ്ധിക സ്വത്തവകാശങ്ങളും മോഷണംകൊണ്ട് നിര്‍വ്വീര്യമാക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളുടെ അടിമത്വവും,പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.

ടാറ്റ ഇന്ത്യക്കുവേണ്ടി ഇന്‍ഡിക്കയും, നാനോ കാറുമുണ്ടാക്കുന്നതിനുവേണ്ടി എത്ര വിദേശ കാറുകള്‍ വാങ്ങി വെട്ടിപ്പൊളിച്ച് അതിന്റെ സാങ്കേതികവിദ്യ പഠിച്ചിരിക്കും ? !! അതു മോഷണം തന്നെയാണ്. അന്തസ്സുള്ള മോഷണം. മോഷണത്തിലൂടെ മാത്രമേ മുന്നേ പോകുന്നവന്റെ കൂടെ എത്താന്‍ മാര്‍ഗ്ഗമുള്ളു. ഇല്ലാത്തവന്റെ മോചനമാര്‍ഗ്ഗമാണ് മോഷണം. വെള്ളക്കാരനും നമ്മുടെ നാട്ടില്‍ വന്ന് പലതും മോഷ്ടിച്ചിട്ടുണ്ട് . ഭാരതത്തിന്റെ പ്രാചീനമായ പല അറിവുകളും അവര്‍ യഥേഷ്ടം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ മോഷണത്തില്‍ അന്തസ്സുകേടു കാണുന്നത് അടിമകളുടെ മാത്രം മാനസ്സിക വളര്‍ച്ചക്കുറവാണെന്ന് മനസ്സിലാക്കുക.

ആയതിനാല്‍ ... അഭിമാനിയായ ഒരു മോഷ്ടാവാകാന്‍ മാനസ്സികമായി തയ്യാറായിക്കൊള്ളുക. ചിത്രകാരന്റെ സ്വത്തുക്കളിലൊഴിച്ച് മറ്റെതു സ്വത്തുക്കളില്‍ മോഷണം നടത്തുന്നതിലും സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സന്നദ്ധരാകുക. അഭിവാദ്യങ്ങളോടെ.... സ്വന്തം ചിത്രകാരന്‍.
ഈ ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!

Saturday, January 12, 2008

നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ.


1988 ല്‍ ഏതോ മത്സരത്തിന് അയച്ചുകൊടുക്കുന്ന്തിനുവേണ്ടി വരച്ചതായിരിക്കണം. എന്തായാലും , വരച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനെ വിഹ്വലമാക്കിയ ആശയം അവിടെനിന്നും വലിച്ചൂരിയെടുത്ത ആശ്വാസം ലഭിച്ചിരുന്നു. ഇന്നും ആ വിഹ്വലത ഒരു കാഴ്ച്ചയായി... ആവേശമായി ചിത്രകാരനെ പിന്തുടരുന്നു.

മഹാത്മാഗാന്ധിയുടെ പ്രതിമക്കുതാഴെ അന്നത്തെ താരമായ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റെര്‍ ഒട്ടിച്ചിരിക്കുന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റെര്‍ ഒട്ടിച്ച് ഈ കാര്‍ട്ടൂണിനു പ്രസക്തിയുണ്ടാക്കേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ചിത്രകാരന്‍ വൃഥാവ്യസനിക്കുന്നു.

Friday, January 11, 2008

ഒരു ലക്ഷത്തിന്റെ ഇന്ത്യന്‍ കാര്‍

25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റേഡിയോ കൈവശംവക്കാന്‍പോലും ലൈസന്‍സും വാര്‍ഷിക ടാക്സും വേണ്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ.
തീപ്പെട്ടിക്ക് ചക്രം പിടിപ്പിച്ചതുപോലുള്ള പ്രീമിയര്‍ പത്മിനി കാറുകള്‍ അന്ന് നമ്മുടെ ഡോക്റ്റര്‍മാരുടെ ഇഷ്ട വാഹനമായിരുന്നു. തവളപോലുള്ള ചവര്‍ലൈറ്റ് കള്ളക്കടത്തിനുപയോഗിച്ചിരുന്ന(അരി,പഞ്ചസാര,കശുവണ്ടി) ടാക്സിക്കാറുകളായിരുന്നു. അംബാസഡര്‍ കാര്‍ ഔദ്യോഗിക രാജ്യസ്നേഹിയായിരുന്നു.
ഭാഗ്യത്തിന് രാജീവ് ഗാന്ധിയുടേയും,നരസിംഹ റാവുവിന്റേയും ഭരണം വന്നതിനാല്‍ കാര്യമായ മാറ്റമുണ്ടായി. ഇപ്പോള്‍ കംബ്യൂട്ടറില്‍ ബ്ലോഗാനായതിനും അവരോടു നന്ദി പറയേണ്ടിയിരിക്കുന്നു.

ഇവരുടെ ഭരണ പരിഷ്കാരഫലമായി ഇന്ത്യയുടെ മാരുതിസുസുക്കിയുണ്ടായി. ടാറ്റയുടെ കൈകാലുകള്‍ ലൈസന്‍സ് രാജിന്റെ ബന്ധനത്തില്‍ നിന്നും മുക്തമായി. ഇന്ത്യയുടെ സ്വന്തം കാറായ ഇന്‍ഡിക ടാറ്റയില്‍ നിന്നും ജന്മംകൊണ്ടു. ഇപ്പോള്‍ ഏറ്റവും വിലക്കുറവുള്ള നാനോ പുറത്തിറക്കിക്കൊണ്ട് ടാറ്റ നമ്മേ അഭിമാനംകൊള്ളിക്കുന്നു.

ചിത്രകാരന്റെ ഭ്രാന്ത്: സിംഗൂരിലെ പ്രക്ഷോപങ്ങള്‍ നമ്മുടെ സര്‍ക്കാരുകളുടെ കാഴ്ച്ചപ്പാടിന്റേയും, കഴിവില്ലായ്മയുടേയും ഫലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.
ഒന്നിനും അതിരില്ല. വ്യക്തതയില്ല. അതാണു നമ്മുടെ സര്‍ക്കാരുകളുടെ കുഴപ്പം.
മൂലധനത്തെ ക്ഷണിക്കാം. മൂല ധനം വന്നാല്‍ മൂലധനത്തിന് ഒഴുകാനുള്ള ഒരു സ്ഥലം നാം നിര്‍വചിച്ചു നല്‍കുന്നില്ല. (അഥിതിയെ ക്ഷണിക്കാം. കിടപ്പറ ഏതെന്ന് ആദ്യം നിശ്ചയിക്കണം. അല്ലെങ്കില്‍ ബംഗാളില്‍ നടന്നതുപോലെ പാവപ്പെട്ടവന്റെ നെഞ്ചില്‍ കയറി കിടക്കും)
ആസിഡും, സയ്നൈഡും, ബോംബുകളും സാധാരണക്കാരന് ആവശ്യമുള്ള സാധനങ്ങളല്ലായിരിക്കാം. പക്ഷേ , ഒരു രാജ്യത്തിന് അവ ആവശ്യമാണ്. ഗ്ലാസ് ഭരണികളിലും, ഇരുംബു മറക്കുള്ളിലും ശ്രദ്ധയോടേ സൂക്ഷിക്കേണ്ട അവ സാധാരണക്കാരന്റെ ഭക്ഷണത്തിലേക്ക് ഒഴുകി വരുന്നത് രാഷ്ട്രീയത്തില്‍ നിയന്ത്രണശേഷിയും കാര്യവിവരവും ഉള്ളവര്‍ ഇല്ലാത്തതുകൊണ്ടാണ്.
മുതലാളിത്വത്തെയും വ്യവസായത്തേയും അതിന്റെ സ്ഥാനത്ത് നിര്‍ത്തി , പാവപ്പെട്ട ഇന്ത്യന്‍ പൌരന്റെ ഉടമസ്ഥതയിലുള്ള രാജ്യമാണ് ഇന്ത്യ എന്ന ബോധത്തോടെ ഭരിക്കാനായാല്‍ മാത്രമേ ഇന്ത്യ രക്ഷപ്പെടു.

ചിന്തകളെ തരം തിരി‍ക്കാന്‍ സാധിക്കുന്നില്ല.നാനോയെ രേഖപ്പെടുത്താതിരിക്കുന്നത് കഷ്ടമായിരിക്കുമെന്നതിനാല്‍ ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകള്‍ ഇവിടെ പോസ്റ്റുന്നത് .ക്ഷമിക്കുക.

ഇന്ത്യക്ക് വിമാനങ്ങള്‍ നല്‍കിയ ടാറ്റ. നമ്മുടെ രാഷ്ട്രീയക്കാരേക്കാള്‍ രാജ്യ സ്നേഹമുള്ള ഒരേയൊരു ഇന്ത്യന്‍ വ്യവസായി. ഇന്ന് ! മാറിക്കൂടായ്കയില്ല. മാറാതിരിക്കട്ടെ എന്നാശിക്കുന്നു. നന്ദി ടാറ്റ.... !!!!

Wednesday, January 9, 2008

എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം

മലയാള നായര്‍സാഹിത്യത്തിന്റെ കുലപതിയും, ലക്ഷണമൊത്ത കാരണവരുമായ എം.ടി. വാസുദേവന്‍ നായരുടെ ആശ്രിതവത്സലന്മാര്‍ സര്‍ക്കാര്‍ ചിലവില്‍ അദ്ദേഹത്തിന്റെ നാലുകെട്ട് എന്ന ഒരു നോവലിന്റെ ജൂബിലി കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ആഘോഷിക്കുകയാണ്. വല്ല കരയോഗം ഓഫീസുകളിലോ, ഹോട്ടലുകളിലോ വച്ചു നടത്താന്മാത്രം പ്രാധാന്യമുള്ള ഈ “ചൊറിയല്‍ മാന്തല്‍ സുഖിപ്പിക്കല്‍“ ആഘോഷങ്ങള്‍ സാഹിത്യ അക്കാദമിയുടെ വേദിയിലാകുന്നത് ... സാഹിത്യക്കാരണവരായ ഇദ്ദേഹത്തിന്റെ കരുണാകരവാത്സല്യത്തിന്റെ പവറുകൊണ്ടായിരിക്കണം!


മലയാളിയുടെ സാംസ്കാരിക തനിമയെയും, പൈതൃകത്തേയും നായര്‍ വേശ്യാപാരംബര്യത്തിന്റെ നാലുകെട്ടില്‍ തളച്ചിട്ട് , സാഹിത്യത്തിലൂടെയും , ഭാഷയിലൂടെയും ചീഞ്ഞ സവര്‍ണ്ണ മൂല്യങ്ങളെ പുനരുദ്ധരിച്ച്
മലയാളത്തിന്റെ തനതു സംസ്കാരത്തെ മുരടിപ്പിച്ച് സാഹിത്യ പ്രമാണിയായ എം.ടി. വാസുദേവന്‍ നായരില്‍ നിന്നും, അയാള്‍ സിനിമാനടിയായും, തറവാട്ടില്‍ പിറന്ന ആദരണീയ വേശ്യയായും അവതരിപ്പിച്ച വള്ളുവനാടന്‍ മലയാളത്തിന്റെ സാംസ്കാരികാധിനിവേശ ലക്ഷ്യമുള്ള വശീകരണശക്തിയില്‍നിന്നും മലയാളിയെ എങ്ങിനെ പുറത്തുകടത്താം എന്ന ചിന്തയില്‍ ചിത്രകാരന്‍ വിഷമിച്ചിരിക്കുംബോഴാണ് ....ഈ പേക്കൂത്ത്.

കഴിഞ്ഞലക്കം മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് ഈ നായര്‍ സാഹിത്യത്തിന്റെ ജൂബിലി പതിപ്പായി ആഘോഷിച്ച് പഴയ പത്രാധിപരോടുള്ള വിധേയത്വം പ്രകടമാക്കിയിരുന്നു. പിന്നെ മനസ്സില്‍ കുറച്ചൊരു കുറ്റബോധമുണ്ടെന്ന് ആരെയോ ബോധ്യപ്പെടുത്തുന്നതുപോലെ പാവം വൈക്കം മുഹമ്മദു ബഷീറിന്റെ 100 വര്‍ഷത്തിന്റെ പതിപ്പായി ഈ ആഴ്ച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഒരു പോത്തിനെ വെട്ടി പ്രായശ്ചിത്തം നടത്തിയിരിക്കുന്നു.

എം.വി. ദേവന്‍ നാലുകെട്ടിന്റെ ജൂബിലിക്കെതിരെ കയര്‍ത്തത് ഗുരുത്വക്കേടാണെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാനായ വി.കെ. ശ്രീരാമന്‍.
ആഘോഷങ്ങളാണല്ലോ നമ്മെയൊക്കെ ചെയര്‍മാനാക്കുന്നത് !!!

പഞ്ചവടിപ്പാലത്തില്‍ സംഘാടകനായ പഞ്ചായത്തു പ്രസിഡന്റിന്റെ പ്രതിമസ്ഥാപിക്കാന്‍ ഓടിനടക്കുന്ന ആശ്രിതന്മാരെപ്പോലെ.... കാരണവരുടെ അണ്ടി തിരുമ്മിക്കൊടുത്തുകൊള്ളുക. പക്ഷേ അതുപൊതുസ്ഥലത്തു വേണ്ടായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത പാചക വിദഗ്ദനായ ആര്‍ട്ടിസ്റ്റ് നംബൂതിരി തയ്യാറാക്കിയ എം.ടി.യുടെ പ്രതിമ സാഹിത്യ അക്കാദമിയുടെ മുറ്റത്ത് അനാച്ഛാദനം ചെയ്തുകൊണ്ട് (എം.എ ബേബിയെക്കൊണ്ട് )ഒരു ചടങ്ങുകൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.