
(ഇന്നലെ(25.10.09) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് തുലാഭാരം നടത്തുന്ന ഇന്ത്യയുടെ റോക്കറ്റ് ശാസ്ത്രജ്ഞന്‍ മാന്യശ്രീ രാധാകൃഷ്ണേട്ടന്റെ ചിത്രം ഇന്നത്തെ മംഗളം പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു വന്നതിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ഞെക്കിയാല്‍ ചിത്രം വലുതായി തുറന്നു വരും.)
ഐ.എസ്.ആര്‍.ഒ.പോലുള്ള ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ടിക്കാന്‍ ഇന്ത്യയില്‍ ശാസ്ത്രജ്ഞരില്ലാത്തതുകൊണ്ടാകുമോ നമ്മടെ ഇരിങ്ങാലക്കൊടക്കാരനായ ഒരു ചങ്ങായിയെ പിടിച്ചിരുത്തിയിരിക്കുക ? മാധവേട്ടന്‍ നായര്‍ കസേര പറന്നുപോകാതിരിക്കാന്‍ കണ്ടെത്തിയ വിശ്വസ്ഥനായിരിക്കുമോ ഈ മാന്യ ശരീരം ? ഒരു ശാസ്ത്രജ്ഞനായാല്‍ അത്യാവശ്യം ശാസ്ത്രജ്ഞാനമൊക്കെ വേണ്ടേ ? ദൈവത്തിന്റെ അടിമയായി തുല്യ തൂക്കം ചരക്കു നല്‍കി തല്‍ക്കാലത്തേക്ക് ദൈവത്തെ കണ്ണില്‍ പോടിയിട്ട് സ്വാതന്ത്ര്യം വാങ്ങുന്ന ഒരു വിശ്വസിക്ക് ഒരു ശാസ്ത്രജ്ഞനാകാനാകുമോ ? അറിയാഞ്ഞിട്ടു ചോദിക്കുകയാണ്. കാണാതെ ഉരുവിട്ടു പഠിച്ച ശാസ്ത്രജ്ഞാനമല്ല, അറിഞ്ഞു പഠിച്ച ,അതായത് മനസ്സിലാക്കിപ്പഠിച്ച,ഒരു ശാസ്ത്രജ്ഞന്‍ ഇന്ത്യയിലില്ലെന്നു വരുമോ ? അതോ കസേരയും ആസനവും തമ്മിലുള്ള ദാംബത്യ വിജയത്തിന്റെ പരിസമാപ്തിയില്‍ ലഭിക്കുന്ന ആദരണീയ സ്ഥാനക്കേറ്റമായിരിക്കുമോ ഈ അഭിഷേകം ?
എന്തായാലും ശരി ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ആത്മാഭിമാനമുള്ള ചിത്രകാരന് ഷണ്ഢമായ തൂക്കക്കട്ടി പോലെ ത്രാസില്‍ കയറിയിരിക്കുന്ന ഡോ.രാധാകൃഷ്ണേന്‍ ശാസ്ത്രജ്ഞേട്ടന്റെ വിഢിച്ചിത്രം പത്രത്തില്‍ കണ്ട് ഒരു പൌരനെന്ന നിലയിലുള്ള ആത്മാഭിമാനത്തില്‍ കനത്ത ഇടിവു സംഭവിച്ചിരിക്കുന്നു.കാരണം, ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ച് ചന്ദ്രനില്‍ വെള്ളത്തിന്റെ നിഴലുവരെ കണ്ടുപിടിച്ച ഒരു മഹാ രാജ്യത്തിന്റെ അഭിമാനം രക്തക്കുഴലില്‍ തിളച്ചുവറ്റികൊണ്ടിരിക്കുന്ന ചിത്രകാരനെപ്പോലൊരു പൌരന് താങ്ങാനാകാത്ത കാഴ്ച്ചയാണ് ശാസ്ത്രത്തെ ഒരു ഠാ വട്ടം ദൈവത്തിന്റെ ത്രാസില്‍ കയറ്റിവച്ച് ആട്ടിക്കളിക്കുന്ന പൊട്ടന്‍ കളി.ചന്ദ്രനില്‍ വെള്ളത്തിന്റെ കുഞ്ഞിക്കാലു കാണാന്‍ ഇവന്മാര്‍ ഏതൊക്കെ അംബലത്തിലാണാവോ ഉരുളി കമഴ്ത്തിയത് ! ചക്കയിടുംബോള്‍ മുയലിനെ കിട്ടുന്ന യാദൃശ്ചികതകളിലും,പൂജ നടത്തി മഴപെയ്യിക്കുന്ന വിഢി വിശ്വസങ്ങളിലും അഭിരമിക്കുന്നവരെയെല്ലാം ഇനി ഐ.എസ് ആര്‍.ഒ. ചെയര്‍മാന്മാരായി കാണേണ്ടിവരുമോ ഗുരുവായൂരപ്പാ !!! ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍ :)
അമേരിക്കയും,റക്ഷ്യയും,യൂറോപ്യന്‍ രാജ്യങ്ങളും,ജപ്പാനും ചൈനയും പഠിച്ച് നടന്ന വഴികളിലൂടെ ... അവരെഴുതിയ പൊത്തകം കാണാപ്പാഠം പഠിച്ച... ഇംഗ്ലീഷ് വായിക്കാനും, അല്‍പ്പസ്വല്‍പ്പം കണക്കു കൂട്ടാനും അറിയുമെന്ന യോഗ്യതവച്ച് ഒരു മേസ്രിപോലുമാകാനുള്ള ത്രാണിയില്ലാത്തവരാകുമോ രാമ..രാമ..,കൃഷ്ണ..കൃഷ്ണ..നാമജപം നടത്തി,തുലാഭാരം നടത്തി, ഗണപതി കോവിലില്‍ തേങ്ങയുടച്ച് മുട്ടറുത്ത്, ആകാശത്തേക്ക് വാണം വിട്ട് , ചന്ദ്രനില്‍ വീഴ്ത്തി ടാക്സടക്കുന്ന നൂറു കോടി പൌരന്മാരെ തൃശൂര്‍ പൂരത്തിന്റെ വിസ്മയത്തിലെത്തിപ്പിക്കുന്നത് ?
മൊബൈല്‍ ഫോണും, കംബ്യൂട്ടറുമൊക്കെ കണ്ടുപിടിക്കാനെ ബുദ്ധിയുള്ള ശാസ്ത്രജ്ഞരെ ആവശ്യമുള്ളു.
കാശുകൊടുത്ത് അവ വാങ്ങുന്ന മുക്രിക്കും,ശാന്തിക്കും,ശാന്തക്കും,തന്ത്രിക്കും,ഇമാമിനും,കോഴികളായ പള്ളിലച്ചന്മാര്‍ക്കും,തിരുമേനിമാര്‍ക്കും,ദേവദാസികള്‍ക്കും,ബിഷപ്പിനും,മെത്രാനും,മറ്റുള്ള ജ്ഞാനികള്‍ക്കും കംബ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിച്ച് മന്ദ ബുദ്ധിദൈവങ്ങളുടെ കീര്‍ത്തനം ആലപിക്കാന്‍ കീ ബോഡ് നോക്കി ഞെക്കാനുള്ള ശാസ്ത്രജ്ഞാനമല്ലേ ആവശ്യമുള്ളു. എന്തൊരു നന്ദികെട്ട ലോകമാണ് ദൈവമേ ഇത് ???? :)









