Wednesday, December 31, 2014

കാളി, ഹിംസയുടെ മഹത്വവല്‍ക്കരണം !
കാളി ചേച്ചി !!!
ഇന്ത്യയിലെ സവര്‍ണ്ണ ബ്രഹ്മണ മതത്തിന്‍െറ അടിമവിഭാഗമായിരുന്ന ശൂദ്രരുടെ (നായര്‍ ) കുലദെെവമായാണ് ബ്രാമണര്‍ ഈ ദെെവത്തെ അപ്പോയിന്‍റു ചെയ്തിരുന്നത്. കൊല്ലുക, കൊല്ലിക്കുക എന്നതായിരുന്നു ഈ ക്രൂരതയുടെ കൊട്ടേഷന്‍ ദെെവത്തിന്‍റെ ജോലി.

 ചേച്ചിയുടെ മുഖ്യാഹാരം, അവര്‍ണ്ണ ഹിന്ദുക്കളുടെ രക്തമായിരുന്നു. അവര്‍ണ്ണഹിന്ദുക്കളുടെ തല ഉരലിലിട്ട് ഇടിച്ചുചതച്ചുണ്ടാക്കുന്ന നിവേദ്യവും വിശേഷ ദിവസങ്ങളില്‍ ഭുജിക്കുമായിരുന്നു. കൃസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും രക്തം മൂപ്പത്യാര് കഴിക്കില്ലെന്ന് ബ്രാഹ്മണര്‍ ശൂദ്രരെ വിശ്വസിപ്പിച്ചിരുന്നതിനാല്‍ കേരളത്തിലെ ബ്രാഹ്മണാധിപത്യം ഏറിയ പ്രദേശങ്ങളിലെ അവര്‍ണ്ണ ഹിന്ദുക്കള്‍ ജീവരക്ഷാര്‍ത്ഥം കൃസ്തുമതത്തിലേക്കും ഇസ്ലംമതത്തിലേക്കും അഭയം പ്രാപിച്ചിരുന്നു.

 ശേഷിച്ച അവര്‍ണ്ണ ഹിന്ദുക്കള്‍ അപ്പോഴും ജനസംഖ്യയില്‍ പാതിയിലേറെയുണ്ടാതണ്ടായിരുന്നു. അവരിലെ പ്രധാനികളായ ഭട്ടന്‍മാരുടേയും (ബൗദ്ധ പണ്ഡിതര്‍ ) ചേകവന്‍മാരുടേയും രക്തം കുടിച്ചും തലച്ചോറു കൊറിച്ചുമാണ് ബ്രാഹ്മണാധിപത്യകാലത്ത് മച്ചിലമ്മ, ഭുവനേശ്വരി, ഭഗവതി, ദുര്‍ഗ്ഗ, പരാശക്തി തുടങ്ങിയ വട്ടപ്പേരുകളിലും അറിയപ്പെടുന്ന കാളിചേച്ചി വാണരുളിയിരുന്നത്.

ചിത്രകാരന്‍െറ ഈ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഡിസംബര്‍ മാസ ചിത്രത്തിന്‍െറ ചെറിയൊരു ഭാഗമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.


കേരളത്തില്‍ ഭഗവതി (ഭദ്രകാളി ) ക്ഷേത്രങ്ങളില്‍ പണ്ടുകാലത്ത് മനുഷ്യരുടെ തല ഉരലിലിട്ട് ഇടിച്ചു ചതച്ച് നിവേദ്യം ഉണ്ടാക്കുന്ന ഒരു ദുരാചാരം നിലനിന്നിരുന്നു. പൊങ്ങിലിടി, കൊങ്ങിലിടി എന്നീപേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്.

ബ്രാഹ്മണരുടെ അയിത്താചാര പരിധിയിലേക്ക് അതിക്രമിച്ചു കടന്നു എന്നാരോപിച്ച് അവര്‍ണ്ണ ഹിന്ദുക്കളുടെ തല തല്‍ക്ഷണം മുറിച്ചെടുത്തിരുന്ന നരാധമ വ്യവസ്ഥിതിയുടെ പ്രലോഭനം തന്നെ പൊങ്ങിലിടിക്ക് ആവശ്യമായ അവര്‍ണ്ണ ഹിന്ദുക്കളുടെ തല സംഭരിക്കാനുള്ള ക്ഷേത്ര ഭരണാധികാരികളുടെ ധൃതിയായിരുന്നിരിക്കണം.

ബ്രിട്ടീഷ് ഭരണം ശക്തി പ്രാപിച്ചതോടെ അവര്‍ണ്ണരുടെ തലയറുക്കല്‍ വിഷമകരമായതിനാല്‍ പൊങ്ങിലിടി പ്രതീകാത്മക അഹന്‍കാരമായി ചുരുക്കേണ്ടിവന്നു. അവര്‍ണ്ണ ഹിന്ദുക്കളുടെ തലക്കു പകരം ഇളനീര്‍ തേങ്ങ മനുഷ്യ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയെടുത്ത്, ചോരക്കു പകരം 'ഗുരുസി ' ചേര്‍ത്ത് പൊങ്ങിലിടി നടത്തിയാലും ഭദ്രകാളിയുടെ വിശപ്പടങ്ങും എന്ന സുരക്ഷിത നിലപാടിലേക്ക് ബ്രാഹ്മണ സവര്‍ണ്ണ മതം ചുവടുമാറി.

Wednesday, December 24, 2014

കൊച്ചി ബിനാലെ - ആദ്യ ദര്‍ശനം

ഇന്നലെ കൊച്ചി ബിനാലെ കാണാന്‍ പോയി.
ഡി. പ്രദീപ്കുമാറിന്‍റെ പുസ്തക പ്രകാശന ചടങ്ങുകൂടി ഉണ്ടായിരുന്നതിനാല്‍ ബിനാലെ ആസ്പിന്‍വാളി ലേതുമാത്രമേ കണ്ടുള്ളു.  അതുകൊണ്ടുതന്നെ, കലാകാരന്മാരുടെ പേരുകള്‍ നോക്കാനോ, കലാ സൃഷ്ടികളെക്കുറിച്ചു കൂടുതല്‍ ആഴത്തിലിറങ്ങാനോ സാധിച്ചിട്ടില്ല. അടുത്ത ഒന്നോ രണ്ടോ സന്ദര്‍ശനത്തിലൂടെ മാത്രമേ ബിനാലെയുടെ വ്യക്തമായ ഒരു ചിത്രം മനസ്സില്‍ രൂപപ്പെടു.

എങ്കിലും ഒന്നു പറയാം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഉള്ളടക്കമാണ് ഈ വര്‍ഷം ബിനാലെ നല്‍കുന്നത്.  വാസ്തവത്തില്‍ നമ്മുടെ ചിത്രങ്ങളെക്കുറിച്ചുള്ള മുന്‍ വിധികളുടെ അഹങ്കാരത്തില്‍ താഴെക്കൊടുത്ത ചിത്രത്തിനടുത്തു ചെന്നാല്‍, അവിടെ ചിത്രം ഇല്ലെന്നു തന്നെ പറയേണ്ടിവരും. പക്ഷേ, അവിടെ ചിത്രമുണ്ടെന്നും, കലാകാരന്റെ മനസ്സ് നിങ്ങളെ അതു കാണാന്‍ ക്ഷണിക്കുന്നുണ്ടെന്നും സ്പോട്ട് ലൈറ്റുകള്‍ സൌമ്യമായി പറയുന്നതു നിങ്ങള്‍ക്കു ശ്രദ്ധക്കാന്‍ ശേഷിയുണ്ടെങ്കില്‍ അവിടെയൊരു ചിത്രം കൃത്യതയോടെയും സൂഷ്മതയോടെയും താള നിബദ്ധമായും വരച്ചുവച്ചിരിക്കുന്നതായി നിങ്ങള്‍ക്കു കാണാനാകും. നിറങ്ങളും രൂപങ്ങളും കൊണ്ടുള്ള പ്രകടമായ താണ്ഡവങ്ങളും വര്‍ണ്ണ മിശ്രണത്തിന്റെ ഐന്ദ്രജാലമായ ക്രാഫ്റ്റോ ആവശ്യപ്പെടുന്ന വിശപ്പാര്‍ന്ന കണ്ണുകളുമായി ഈ ചിത്രത്തിനു മുന്നില്‍ ചെന്നാല്‍ നിങ്ങള്‍ക്കുമുന്നില്‍ ആ ചിത്ര ദേവത പ്രത്യക്ഷപ്പെടില്ല.
നിങ്ങളുടെ മനസ്സില്‍ സൌമ്യമായ, അത്യന്തം മൃദുലമായ ഒരു ഇടമുണ്ടെങ്കില്‍, ആ ഇടത്തിന്റെ സംവേദനശേഷികൊണ്ടു മാത്രമേ ആ ചിത്രം അനുഭവിച്ചറിയാന്‍ സാധിക്കു. ഇവിടെ ആര്‍ട്ടിസ്റ്റ് ആശയങ്ങള്‍ കൊണ്ട് ഒടിമറിയാനോ വിഭ്രമിപ്പിക്കാനോ അവകാസവാദങ്ങളുയര്‍ത്തി അലോസരപ്പെടുത്താനോ വരുന്നില്ല.

മുകളില്‍ കൊടുത്ത ചിത്ര വായന  ചിത്രകാരന്റേതു (എന്റേതു) മാത്രമായ ആസ്വാദനമാണ്. ആ ചിത്രം കണ്ടപ്പോഴുണ്ടായ   സന്തോഷം അനിര്‍വചനീയമാണ്. കാരണം, നമ്മുടെ മനസ്സിലെ വളരെ ആഴത്തിലുള്ളതോ, ഉയരത്തിലുള്ളതോ ആയ മനസ്സിലെ ഭൂഭാഗങ്ങള്‍ നമുക്ക് സ്വയം കണ്ടെത്താന്‍ ക്രിയാത്മക ശേഷിയുള്ളവര്‍ നമ്മേ സഹായിച്ചെന്നിരിക്കും.

മറ്റൊരു കാര്യം, കൊച്ചി ബിനാലെയിലെ പല പ്രതിഷ്ഠാനങ്ങളും (ഇന്‍സ്റ്റാളേഷന്‍) കല എന്താണെന്ന നമ്മുടെ അറിവുകളെത്തന്നെ ഉടച്ചു വാര്‍ക്കുന്നതാണ്. അറിവിന്റേയും അനുഭവങ്ങളുടെയും വിനിമയവേദി.  ശാസ്ത്രമേത്, സാഹിത്യമേത്, സംഗീതമേത്, ചിത്രകലയും ശില്‍പ്പകലയുമേത് എന്നൊക്കെ വേര്‍ത്തിരിച്ചറിയാനാകാത്തവിധം മനസ്സും വിജ്ഞാനവും തമ്മിലുള്ള ഒരു പാരസ്പര്യത്തിന്റെ അല്ലെങ്കില്‍ ഒരു അനുരണനത്തിന്റെ ആത്മസുഖാനുഭൂതിയായി കല അനുഭവ പ്രപഞ്ചമാകുന്നതിന്റെ ചെറിയൊരു തുടക്കമാക്കാനെങ്കിലും ബിനാലെ നിമിത്തമാകുന്നുണ്ടെന്നു പറയാം.


മുകളില്‍ കൊടുത്ത ചിത്രകാരന്റെ ആസ്വാദനം വായിച്ച്  ആനയാണ്, ചേനയാണ്, തേങ്ങാക്കുലയാണ് എന്നെല്ലാം പ്രതീക്ഷിച്ച് ബിനാലെ കാണാന്‍പോയി ധനനഷ്ടവും മാനഹാനിയും സംഭവിക്കുന്നവരുടെ കഷ്ട-നഷ്ടങ്ങളില്‍ ചിത്രകാരനു പങ്കില്ലെന്ന് അറിയിച്ചുകൊള്ളുന്നു. സ്വന്തം മനസ്സ് തരളമാക്കാന്‍, ആര്‍ദ്രമാക്കാന്‍, മൃദുലമാക്കാന്‍, അത്യന്തം സംവേദക്ഷമമാക്കാന്‍, അപരന്റെ മനസ്സിനേയും, അനുഭവങ്ങളേയും ഉള്‍ക്കൊള്ളാവുന്നവിധം നമ്മുടെ മനസ്സു പാകപ്പെടുത്താന്‍ ... എന്നിങ്ങനെയുള്ള സ്വയം നിര്‍മ്മാണത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കലാസൃഷ്ടികളെ നാം സമീപിക്കേണ്ടത്. അല്ലാതെ, കലയുടെ വര്‍ണ്ണഭംഗി കൊള്ളാലോ, രൂപഭംഗികണ്ട് ഉദ്ദരിക്കാലോ, തഞ്ചത്തില്‍ കിട്ടിയാല്‍ കലയെ കയറിപ്പിടിക്കാമല്ലോ എന്ന ഉദ്ദേശത്തില്‍ കലയെ മാത്രമല്ല ഒരു കൊലയേയും കണ്ടുകൂട എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ :)

Saturday, December 13, 2014

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം

ഇപ്പോള്‍ നെറ്റില്‍ എത്തുന്നതുതന്നെ വളരെ കുറവാണ്. സ്മാര്‍ട്ട് ഫോണില്‍ ഈ മെയിലും ഫേസ് ബുക്കും വല്ലപ്പോഴും തുറന്നു നോക്കും എന്നല്ലാതെ, മുന്‍പത്തെപ്പോലെ നെറ്റ് ജീവിതം തരപ്പെടുന്നില്ല :) എങ്കിലും, അവശ്യം വേണ്ട കുറിപ്പുകള്‍ പോസ്റ്റു ചെയ്യാന്‍ നെറ്റില്‍ കയറാതെ വയ്യ. ചിത്രകാരന്റെ പയ്യന്നൂര്‍ ചിത്ര പ്രദര്‍ശന ചിത്രങ്ങള്‍ ഫോണില്‍ നിന്നു തന്നെ ഫേസ് ബുക്കിലും , ഗൂഗില്‍ പ്ലസ്സിലും അപ് ലോഡ് ചെയ്തെങ്കിലും അതിന്റേതായ “സംഗതി” വരുന്നില്ല. മനസ്സില്‍ വരുന്നതെല്ലാം പങ്കുവക്കാന്‍, സാവകാശം ബ്ലോഗില്‍ തന്നെ എഴുതേണ്ടതുണ്ട്. അപ്പോള്‍, ഇതുപോലെ... വളരെ വൈകുമെന്നു മാത്രം!

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. 

2014 നവംബര്‍ 30 നു തുടങ്ങി ഡിസംബര്‍ 7 നു അവസാനിച്ച  പയ്യന്നൂലെത്  ചിത്രകാരന്റെ ഒന്‍പതാമത്തെ നവോത്ഥാന ചിത്ര പ്രദര്‍ശനമാണ്.   2014 മെയ് മാസം തിരുവനന്തപുരം എക്സിബിഷന്‍ നടത്തിയതിനു ശേഷം നീണ്ട വിശ്രമമെടുക്കേണ്ടിവന്നു. ആ വിശ്രമം, അല്ലെങ്കില്‍ അലസത അവസാനിപ്പിക്കാനായി പെട്ടെന്ന് ഒരുക്കിയതായിരുന്നു പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. മാത്രമല്ല, ചിത്രകാരന്‍ ജൂണ്‍, നവംബര്‍ മാസങ്ങളിലായി വരച്ച “ശ്രീ കൃഷ്ണ മോക്ഷം”, “ഏകലവ്യന്‍” എന്നീ ചിത്രങ്ങള്‍ ആദ്യമായി പ്രകാശിപ്പിക്കാനുള്ള അവസരവുമായിരുന്നു പയ്യന്നൂരിലേത്. പ്രമുഖ പ്ലസ്സര്‍മാരായ കോഴിക്കോട്ടെ സുന്ദരേട്ടനും, ജയേച്ചിയും “ഏകലവ്യന്‍” എന്ന ചിത്രത്തിന്റെ സഹൃദയ സ്പോണ്‍സര്‍മാരാകന്‍ മുന്നോട്ടുവന്നത് വീണ്ടും സജീവമായി ചിത്രം വരക്കാനും, പ്രദര്‍ശനങ്ങള്‍ നടത്താനും പ്രചോദനമായി. 

പയ്യന്നൂരില്‍ പ്രശസ്ത ചിത്രകാരനായ പ്രകാശന്‍ പുത്തൂര്‍ ഇയ്യിടെ ആരംഭിച്ച “വിന്റേജ് ആര്‍ട്ട് ഗ്യാലറി”യുമായും കലാസ്വാദകരുടെ സംഘടനയായ “ARK” മായും സഹകരിച്ചുകൊണ്ടാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.  ഉദ്ഘാടകനെയും അദ്ധ്യക്ഷനേയും പ്രാസംഗികരേയും എല്ലാം ക്ഷണിച്ചുവരുത്തി ചടങ്ങു ഭംഗിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂരും, സുഹൃത്തുക്കളും, ആര്‍ക്ക് എന്ന ക്രിയേറ്റീവ് സംഘടനയുമായിരുന്നു. പയ്യാന്നൂരിലെ ആ സുഹൃത്തുക്കളോട് നന്ദി പറയട്ടെ. 

 പയ്യന്നൂര്‍ ചിത്രപ്രദര്‍ശനത്തിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.

   
 ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍ സ്വാഗതം ചെയ്യുന്നു.


 വി എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു


വി എസ് അനില്‍ കുമാര്‍ സംസാരിക്കുന്നു


കെ. രാമചന്ദ്രന്‍ ചിത്ര പ്രദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.


 ചിത്രകാരന്റെ “ഏകലവ്യന്‍” എന്ന ചിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്ന പ്രമുഖ മലയാളം പ്ലസ്സര്‍മാരായ സുന്ദരന്‍ കണ്ണാടത്ത്, ജയ എം. ദമ്പതികള്‍ക്ക് (കോഴിക്കോട് ജില്ല) സ്നേഹോപഹാരമായി ചിത്രത്തിന്റെ ആദ്യ ലിമിറ്റെഡ് എഡിഷന്‍ വി എസ് അനില്‍ കുമാര്‍ സമ്മാനിക്കുന്നു.


 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സഹൃദയര്‍


ചിത്രകാരനു ശക്തിപകരുന്ന നവമാധ്യമത്തിന്റെ സ്നേഹ സൌഹൃദം 
വിജേഷ്, ഇബ്രാഹിം ബയാന്‍


 വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി, ചിത്രപ്രദര്‍ശന വേദിയില്‍ 
സഹപ്രവത്തകനെ കണ്ടുമുട്ടിയ സുന്ദരേട്ടന്‍ പഴയ സര്‍വ്വീസ് 
കാലാനുഭവങ്ങള്‍ പങ്കുവക്കുകയാണ്.


 ചിത്രങ്ങള്‍ കാണാനുള്ളതു മാത്രമല്ല, അറിയാനുള്ളതുമാണ്.


ആസ്വാദകര്‍


ആര്‍ട്ടു ഗ്യാലറിയില്‍ വച്ചുതന്നെ ചിത്രം കാണേണ്ടതുണ്ടെന്ന ചിത്രകാരന്റെ 
അഭിപ്രായം മാനിച്ച്, കോഴിക്കോടുനിന്നും (പുല്ലൂരാന്‍പാറ) പയ്യന്നൂര്‍ വിന്റേജ് ആര്‍ട്ടു ഗ്യാലറിയിലെത്തിയ  ജയേച്ചി അക്ഷരാര്‍ത്ഥത്തില്‍ ചിത്രം വായിച്ചറിയുകയാണ്.


ഉദ് ഘാടനത്തിനു മുന്‍പുതന്നെ ചിത്രം കണുന്ന 
ഉദ്ഘാടകന്‍ വി എസ് അനില്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തിനുള്ള 
രത്നങ്ങള്‍ തിരയുകയാകും 


 ചിത്രകാരന്റെ മകന്‍, അച്ചു എം ആര്‍ ആര്‍ട്ടു ഗ്യാലറിയില്‍ അച്ഛനോടൊപ്പം.
ഒരു അപൂര്‍വ്വ സമാഗമം


 ചരിത്രം ഒരു വേദനയായി പെയ്തിറങ്ങേണ്ടത് 
സാംസ്ക്കാരികതയുടെ അനിവാര്യതയാണ്.


എല്ലാ ചിത്രങ്ങളിലും നമ്മുടെ മനസ്സിന്റെ ചെറിയൊരു 
ഭാഗമെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടാകും. അതിന്റെ 
വീണ്ടെടുപ്പും ആസ്വാദ്യകരമാണ്.

  
 മനോജും ജിഷിന്‍ ദാസും ചിത്രപ്രദര്‍ശനം കാണാനായി കണ്ണൂരില്‍ 
നിന്നും വന്നതാണ്. 2014 ഫെബ്രുവരിയില്‍ തൃശൂര്‍ ലളിതകല അക്കാദമി 
ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുമ്പോഴും മനോജ് വന്നിരുന്നു. 
പ്രദര്‍ശനം തുടങ്ങുന്ന അന്ന്, ചിത്രകാരന്‍ ഗ്യാലറിയിലെത്തുന്നതിനു മുന്‍പ് ആദ്യ കലാസ്വാദകനായി... 

 

 മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ചുവന്ന ഉദ്ഘാടന വാര്‍ത്ത

 

 മാതൃഭൂമിയുടെ “കാഴ്ച്ച” യില്‍...