Monday, November 23, 2009

ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍(23-11-09) ഒന്നാം പേജിലും അഞ്ചാം പേജിലുമായി രണ്ടു മലയാളികളായ സൈബര്‍ ഭീകരന്മാരുടെ കളര്‍ ചിത്രവും അവരുടെ ജീവചരിത്രവും അവര്‍ക്ക് നമ്മുടെ ബഹുമാനപ്പെട്ട കോടതികള്‍ നല്‍കാന്‍ പോകുന്ന തടവും പിഴയും അടക്കമുള്ള ...മുബൈ ആക്രമണ ഭീകരന്‍ന്മാര്‍ക്കുപോലും ലഭിച്ചിട്ടില്ലാത്ത പ്രാധാന്യം കണ്ട് ചിത്രകാരന്‍ ഞെട്ടിപ്പോയി. ഇതെന്ത് വെള്ളരിക്കപട്ടണമാണ് കേരളം ! പോലീസിന്റെ കാര്യം നമുക്കു വിടാം. ഒരു കേസു വന്നാല്‍ അവര്‍ക്ക് ഇപ്പോ കേസെടുക്കാറില്ല എന്നു പറഞ്ഞ് പരാതിക്കാരെ മടക്കി അയക്കാനാകില്ല. പക്ഷേ, പത്രങ്ങള്‍ക്കും ചാനലുകല്‍ക്കുമൊന്നും എന്താണ് ഇന്റെര്‍നെറ്റ് എന്ന് അറിയാതിരിക്കുന്നതിനു പിന്നിലുള്ള വിവരക്കേട് ലജ്ജാവഹമാണ്.
ഇതെന്താ രാജഭരണ കാലമോ ?
ആയിരക്കണക്കിന് ജനങ്ങള്‍ നെറ്റിലൂടെ കൈമാറിക്കൊണ്ടിരിക്കുന്ന മെയിലുകളില്‍ തന്റേതായ ഒരു തമാശ കമന്റെഴുതി വിട്ടതിന്റെ പേരില്‍ നെറ്റ് ഉപയോഗിക്കുന്ന പൌരന്മാരെ കുറ്റവാളികളാക്കാന്‍ തുനിഞ്ഞാല്‍ അത് ബാലിശമായ ഫാസിസം തന്നെയാണ്.ഇതെന്താ രാജഭരണ കാലമോ ? തങ്ങള്‍ക്കു കിട്ടിയ ഒരു ഫോട്ടോ മെയിലില്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ചുള്ള നര്‍മ്മബോധത്തോടെയുള്ള (ഒരു പക്ഷേ നന്നായി പരിഹസിച്ചുകൊണ്ടുതന്നെ) കമന്റെഴുതി എന്നതിന്റെ പേരിലാണത്രേ രണ്ടു നിരപരാധികളെ സൈബര്‍ ഭീകരന്മാരാണെന്ന് വിശേഷിപ്പിച്ച് മൂന്നുവര്‍ഷം തടവിനും പിഴക്കും സാധ്യത കാണുന്നുണ്ടെന്ന് എഴുതി പൊലിപ്പിച്ചിരിക്കുന്നത്.(അവരുടെ ജോലിയും ഭാവിയും പോലും ഈ അഭിനവ അടിയന്തിരാവസ്ഥക്കാര്‍ കൊളമാക്കും !) ഈ പരാതിയുടെ പേരില്‍ നൂറുകണക്കിന് നെറ്റ് ഉപഭോക്താക്കളുടെ പേരില്‍ ഇതേ കുറ്റം തന്നെ ചാര്‍ത്തി അറസ്റ്റു ചെയ്യാനും,അവരുടെ കംബ്യൂട്ടറുകള്‍ പിടിച്ചെടുക്കാനും ഈ ജനവിരുദ്ധ നിയമത്തിലൂടെ സാധിക്കും. അപ്പഴെല്ലാം ദേശാഭിമാനി അവരുടെ പടങ്ങള്‍ കളറില്‍ പ്രസിദ്ധീകരിക്കണേ എന്നൊരു പ്രാര്‍ത്ഥനയാണ് ചിത്രകാരനുള്ളത്.

ഇന്റെര്‍ നെറ്റിനെക്കുറിച്ച് നമ്മുടെ പൊതുജനത്തിനും,രാഷ്ട്രീയക്കാര്‍ക്കും,മാധ്യമങ്ങള്‍ക്കും,സര്‍ക്കാര്‍ മെഷിനറിക്കുമുള്ള അജ്ഞതയുടെ വിളംബരം കൂടിയാണ് ഈ സംഭവമെന്നു പറയാം. സൈബര്‍ കുറ്റം ഒരാള്‍ ചെയ്തു എന്നു കേള്‍ക്കുന്നതും ജനം തങ്ങള്‍ക്ക് നെറ്റിനെക്കുറിച്ച് ആകെ അറിയുന്ന പോണ്‍-ഭീകര-രാജ്യദ്രോഹ-തട്ടിപ്പ് കഥാപാത്രങ്ങളുടെ താളിലേക്ക് ഏതു നിരപരാധിയേയും വരവുവെക്കുന്ന തരത്തിലാണുള്ളത്.അത്യാവശ്യം കംബൂട്ടര്‍ വിദഗ്ദരായവര്‍പോലും (റ്റെക്കികള്‍)കലാ-സാംസ്ക്കാരിക-ശാസ്ത്ര-ആശയ വിനിമയ രംഗത്ത് നെറ്റ് ഉപയോഗിക്കുന്നവരെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവരാണ്. ഈ സൌകര്യം മുതലാക്കിയാണ് ജാമ്യം കിട്ടാത്ത വകുപ്പുപയോഗിച്ച് നിരപരാധികളെ പീഢിപ്പിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ബാലിശമായ പ്രതികാര ദാഹം പ്രവര്‍ത്തിക്കുന്നത്.

ഇവിടെ കുറ്റം ഭീകരമാകുന്നത് കുറ്റത്തിന്റെ വലിപ്പംകൊണ്ടല്ല, പരാതിക്കാരന്റെ വലിപ്പം കൊണ്ടാണ്. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞതുപോലെ ... ഈ രാഷ്ട്രീയ നേതാവിനു ചുറ്റും ഒരു ദൂഷിത വലയമുണ്ടെന്നു തോന്നുന്നു. അധികാരത്തിന്റെ കേന്ദ്രീകരണമുള്ളിടത്തെല്ലാം കൊഴുപ്പ് അടിഞ്ഞുകൂടുക സാധാരണമാണ്. രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഇവര്‍ വിഗ്രഹവല്‍ക്കരിച്ച് നശിപ്പിച്ച് രാജാവിനെ നായ്ക്കോലമാക്കും.അതിന്റെ ഭാഗമായേ ഇത്തരമൊരു വിഢിത്തം ഒരു രാഷ്ട്രീയ നേതാവിനു ചെയ്യാനാകു.

രാജ്യദ്രോഹം,വഞ്ചന,കൊള്ള,ഭീഷണി,ഹാക്കിങ്ങ്,സെക്സ് വില്‍പ്പന,മാനഹാനി... തുടങ്ങിയ കുറ്റങ്ങളെ പ്രതിരോധിക്കാനുള്ള നിയമമുപയോഗിച്ച് കൊതുകിനെപ്പിടിക്കാന്‍ നെട്ടോട്ടമോടിപ്പിക്കുന്ന രാഷ്ട്രീയ ബാലിശത്വത്തെ പറഞ്ഞു ബോധപ്പെടുത്തിക്കൊടുക്കാന്‍ ആകെ കെ.സുധാകരനും,ശശി തരൂരും,സിന്ധു ജോയിയും,ലതിയും മാത്രമേ ഇന്റെര്‍ നെറ്റ് എന്താണെന്ന് അറിയുന്നവരായി രാഷ്ട്രീയക്കാര്‍ക്കിടയിലുള്ളു എന്നത് രാഷ്ട്രീയക്കാരുടെ അജ്ഞതയുടെ അളവുകോലുകൂടിയാകുന്നു.

എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപഹസിക്കുംബോഴേക്ക് ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴുന്ന മാനമാണേങ്കില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളും,രാഷ്ട്രീയ ഹാസ്യ സാഹിത്യക്കാരും,അത്യാവശ്യം രാഷ്ട്രീയമിമിക്രിയൊക്കെ ചെയ്ത് കഞ്ഞികുടിക്കുന്ന കലാകാരന്മാരുമൊക്കെ പട്ടിണികിടന്ന് മരിച്ചുപോകാനുള്ള സാധ്യതയോ ജയില്‍ ഭക്ഷണം കഴിക്കാനുള്ള യോഗമോ കാണുന്നുണ്ട്.
സോറി... ഇന്റെര്‍ നെറ്റില്‍ ഈ വിധം കലാപരിപാടി നടത്തുംബോഴെ സൈബര്‍ ആക്റ്റുവച്ച് ജാമ്യമില്ലാതെ കുരുക്കാന്‍ വകുപ്പുള്ളു.

ഇപ്പോള്‍ സൈബര്‍ ആക്റ്റും പിടിച്ച് ജനദ്രോഹത്തിനിറങ്ങുന്നവര്‍ ഒരു അഞ്ചുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ ചെയ്യുന്ന പൊട്ടത്തരത്തിന്റെ ലജ്ജാകരമായ ബാലിശ സ്വഭാവം തിരിച്ചറിയുമെന്ന് ചിത്രകാരനുറപ്പുണ്ട്. അന്ന് ഇപ്പറയുന്ന പരാതിക്കാരുടെ അടുക്കളയില്‍പ്പോലും ഇന്റെര്‍ നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറുണ്ടാകും. ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുപോലെ അന്ന് ജനം വോട്ടു ചോദിക്കുന്നതും,വോട്ടു ചെയ്യുന്നതും രാഷ്ട്രീയ നേതാക്കളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതും വേണമെങ്കില്‍ നിയന്ത്രിക്കുന്നതും ടി.വിയേക്കാള്‍ ജനപ്രീതിയുള്ള ഇന്റെര്‍നെറ്റ് മാധ്യമത്തിലൂടെയാകുമെന്ന് സംശയം വേണ്ട. അന്ന് വായിച്ച് ചിരിക്കാനായി ഈ വിഢിനാടകങ്ങള്‍ ഉപകരിക്കും !!!

കാര്യമെന്തായാലും, ഐ.ടി.ആക്റ്റ് ദുരുപയോഗം ചെയ്ത് ജനങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും ഇന്റെര്‍നെറ്റ് എന്ന നവ മാധ്യമത്തിന്റെ ഉപയോക്താക്കളായ കുറ്റാരോപിതര്‍ക്ക് ജാതി-മത രാഷ്ട്രീയ പാര്‍ട്ടി ഭേദങ്ങള്‍ക്കതീതമായി ധാര്‍മ്മിക പിന്തുണയും,കേസ് നടത്താനുള്ള സഹായവും, ജനകീയ അവബോധത്തിലൂടെ അവരുടെ കുറ്റത്തിന്റെ നിസാരത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യത്തിലും ബ്ലോഗ് സുഹൃത്തുക്കളുടെയും, വിവിധ കമ്മ്യൂണിറ്റി അംഗങ്ങളുടേയും,മറ്റ് നെറ്റ് ഉപയോക്താക്കളുടേയും പിന്തുണയും സ്നേഹവും പകര്‍ന്നു നല്‍കണമെന്നും,ചിത്രകാരന്‍ ആവശ്യപ്പെടുന്നു. ഭീരുത്വത്തിന്റെ മാളങ്ങളിലൊളിക്കാനായിരുന്നെങ്കില്‍ നമ്മള്‍ അക്ഷരം പഠിക്കേണ്ടതില്ലായിരുന്നെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ചിത്രകാരന്‍ 2008 March 5ന് എഴുതി ബ്ലോഗിലിട്ട നെലോളിക്കരുത് എന്ന കവിത ഇവിടെ പ്രസക്തമാകുന്നതിനാല്‍ ചേര്‍ക്കുന്നു.


നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.


ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മേ ജയിലിലിടാന്‍ കൊതിക്കുന്നെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി,ആത്മാഭിമാനമുള്ള ഇന്ത്യന്‍ പൌരന്മാരെന്ന നിലയില്‍ ജയിലില്‍ കിടക്കാന്‍ എന്തുകൊണ്ട് നമുക്കും കൊതിച്ചുകൂട .... ഹഹഹഹ !!!

....................................................................
ചിത്രകാരന് കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ല.ഒരു എറര്‍ മെസ്സേജാണു വരുന്നത്.അതിനാല്‍ കമന്റ് ഇവിടെ പോസ്റ്റിന്റെ ഭാഗമായി ചേര്‍ക്കുന്നു.(25.11.09,രാവിലെ 7.40 )

ഇന്നലെ രാവിലെ(24.11.09) ഒരു മുഴുനീള കമന്റ് ടൈപ്പ് ചെയ്തെടുത്ത് പബ്ലിഷ് ബട്ടണില് അമര്ത്തിയതും അതുവരെ ചെയ്ത അദ്ധ്വാനമെല്ലാം ഗോവിന്ദയായിരുന്നു.ഏററുവന്ന് നഷ്ടപ്പെട്ടെന്ന് ചുരുക്കം.

ഇവിടെ,ആരുടേയോ ഒരു കൊട്ടാര സദൃശമായ വീടു കണ്ടപ്പോഴേക്കും പാര്ട്ടി രാഷ്ട്രീയത്തിന്റെ ഗോസിപ്പ് വാര്ത്തകളില് തല്പ്പരരായ സമയം കൊല്ലികള്ക്ക് ... മീഡിയയിലും അതിലൂടെ ഒരു വിഭാഗം ജനമനസ്സിലും ഭീകര രൂപം ധരിച്ചുനില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ അഴിമതിക്കറപുരണ്ട കൊട്ടാരമാണോ എന്ന് വര്ണ്യത്തില് ആശങ്ക തോന്നുകയും ഉത്പ്രേക്ഷയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ധ്വനിയുടെ ചിലവില് ആ രസികന് ആ ചിത്രം ഫോര്വേഡ് ചെയ്യുകയുമുണ്ടായി എന്നാണല്ലോ പറയപ്പെടുന്നത്.

അയാളെ ഭീകരനാക്കാന് ആ രാഷ്ട്രീയ നേതാവിനുപോലും ബോധം അനുവദിക്കില്ല.
ഈ ഫോര്വേഡ് ലഭിച്ച നൂറുകണക്കിനാളുകള് തങ്ങളുടെ മനോധര്മ്മവും ഈ ചീപ്പ് ഗോസിപ്പിന്റെ കൂടെ അവരവരുടെ ധ്വനി വ്യാഖ്യാനങ്ങള് കൂടി ചേര്ത്ത് ഫലത്തില് ഒരു കോണ്ഗ്രസ്സ് ആഘോഷമായി ഫോര്വേഡുകളിലൂടെ തട്ടിക്കളിക്കുന്നു.

സത്യത്തില് ഈ വിഷയത്തില് രോക്ഷം കൊള്ളുന്ന രാഷ്ട്രീയ നേതാവിന് ആ ചിത്രത്തില് തൊടാനുള്ള അവകാശം പോലുമില്ല എന്നാണ് മനസ്സിലാക്കുന്നത്.അതില് ഉപയോഗിക്കപ്പെടുന്ന തന്റെ പേരും,അതൊന്നുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു പടവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളില് നിന്നും,അച്ചടി-ദൃശ്യമാധ്യമങ്ങളില് നിന്നും നിരന്തരമുയരുന്ന ആരോപണങ്ങളിലൂടെ ജന മനസ്സില് സൃഷ്ടിക്കപ്പെട്ട പുകമറയുടെ സഹായത്താല് നടത്തിയ വ്യക്തിഗത വ്യാഖ്യാനങ്ങള്ളും മാത്രമാണ് ഈ ഭീകര സൈബര് ആക്രമണത്തിന്റെ ആകെയുള്ള തൊണ്ടി. അതിന്റെ പേരില് ആയിരക്കണക്കിനുവരുന്ന ഇന്റെര്നെറ്റ് ഉപയോക്താക്കളെ കോടതി കയറ്റുമെന്ന് , അല്ലെങ്കില് അവരില് നിന്നും ഇഷ്ടപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന,നറുക്കിട്ടെടുക്കുന്ന കുറച്ചുപേരെ ജാമ്യം കിട്ടാത്ത ഐ.ടി.ആക്റ്റ് ഉപയോഗിച്ച് ദ്രോഹിക്കുമെന്ന്,അവരൂടെ ജോലി കളയുമെന്ന്... ഏതു ശക്തിയുടെ ധൈര്യത്തില് പറഞ്ഞാലും അതിനെ ഒരു തമാശയായോ സ്വന്തം സല്പ്പേരിനെ ആത്മഹത്യാപരമായി നശിപ്പിക്കുന്ന വിഢിത്തമായോ മാത്രമേ ചിത്രകാരന്റെ അനുഭവത്തിനും ചിന്താശേഷിക്കും വിലയിരുത്താനാകു.

നെറ്റ് ഉപയോക്താക്കളായ എലിക്കുഞ്ഞന്മാരോട് ഗദായുദ്ധം നടത്തിയാണോ വലിയൊരു പാര്ട്ടിയുടെ അഭിമാനമായ നേതാവ് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ വെന്നിക്കൊടി പാറിക്കാന് പോകുന്നത് ? ഹഹഹഹ......

കാര്യം ഒന്നേയുള്ളു... ഭീകരമായ ആരോപണങ്ങള്ക്ക് വിധേയനായിരിക്കുന്ന നേതാവിന് പ്രിന്റ്-വിഷ്വല് മീഡിയക്ക് എതിരേയൊ,രാഷ്ട്രീയ എതിരാളികള്ക്കെതിരേയോ വാളുയര്ത്താന് സൈബര് നിയമം പോലുള്ള ക്രൂരമായി ഏതു നിരപരാധിയേയും ദ്രോഹിക്കാവുന്നതും ഒട്ടേറെ ജനവിരുദ്ധ ന്യൂനതകളുള്ളതുമായ നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ ലഭ്യമല്ല.

അതേ സമയം സൈബര് നിയമം സൌകര്യം പോലെ ഉപയോഗിച്ച് കംബ്യൂട്ടര് ഉപയോഗിച്ച /ഉപയോഗിക്കുന്ന ഏതൊരു നിരപരാധിയേയും ദ്രൊഹിപ്പിക്കാനും,അയാളുടെ കംബ്യൂട്ടര് പിടിച്ചെടുക്കാനും,ജാമ്യമില്ലാത്ത വകുപ്പുകള് ഉപയോഗിച്ച് മാനനഷ്ടമുണ്ടാക്കാനും,ജോലിയും ജീവിതവും കൊളം തോണ്ടാനും,കോടതിയില് നീതിക്കായി ക്യൂ നിര്ത്തിക്കാനും കേവലം ഒരു പരാതികോണ്ട് സാധിക്കുമെന്നും,ഇന്റെര്നെറ്റ് എന്ന മാധ്യമത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി ജനസമക്ഷം കുറ്റാരോപിതരെ സൈബര് ഭീകരന്മാരക്കാനും കഴിയും.

മാത്രമല്ല,അത്യാവശ്യം നഷ്ടപ്പെടാന് എന്തെങ്കിലും സാംബത്തികമുള്ള നെറ്റ് ഉപയോക്താക്കളെ എളുപ്പം ഭീഷണിപ്പെടുത്തി,ഉഗ്ര നിയമങ്ങള് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ... നെറ്റിലൂടെ പടര്ന്നുപിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും,രാഷ്ട്രീയ ചിന്തകളേയും,പുതിയ ആശയങ്ങളേയും, ചര്ച്ചകളേയും ഉന്മൂലനം ചെയ്ത് ഇന്റെര്നെറ്റ് എന്ന മാധ്യമത്തെ വരുതിയില് നിര്ത്തേണ്ടത് പരംബരാഗത ഫ്യൂഡല്-ഫാസിസ്റ്റ് അജണ്ടയുടെ ഭാഗവുമാണ്. ഈ ലക്ഷ്യം വച്ചുള്ള ഒരു ഭയപ്പെടുത്തല് മാത്രമാണ് ഈ സൈബര് ഭീകരവേട്ട.

ഈ വിഷയത്തില്‍ മറ്റു ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ചാ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.
1)സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും
2)സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..
3)പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?
4)ഇതോ നവവിപ്ലവരാഷ്ട്രീയം?
5)IT Act നെ ക്കുറിച്ചു തന്നെ
6)രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ
7)സൈബര്‍ നിയമം, ഫോര്‍‌വേര്‍ഡുകള്‍,
8)കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???
9)ഈ 'മെയില്‍' കോടതി...
10)പിണറായി തുടങ്ങുന്ന വായനാലിസ്റ്റുകൾ
11)പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം
12)മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
13)ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of The State and its Characteristics
14)അനോണികള്‍ സൂക്ഷിക്കുക!
15)തകര്‍ന്നത് ആസൂത്രിത നുണപ്രചാരണം
16) എല്ലാ ഈ-മെയില്‍ ഫോര്‍വേഡികള്‍ക്കും , വിരോധത്തോടെ
17)പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...
18)പിണറായിയുടെ വീട് കഥ പറയുന്നു
19)ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്
20)
മെയില്‍ അയച്ചാല്‍ ജയിലോ?

21)പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...
22)പിണറായിയുടെ സ്വന്തം വീട്‌
23)ഇന്റര്‍ നെറ്റില്‍ ഭൂതം( ഫോര്‍വേഡ് മെയിലുകള്‍)
24)പിണറായിയുടെ വീടും വിവാദങ്ങളും
25)പിണറായി വിജയന്റെ വീടും ഇ-മെയിലും പിന്നെ ചില കരിനിയ...
26)പരദൂഷണത്തിന്‌ അതിരുകളുണ്ടോ?
27)
പിണറായിയുടെ വീട്? മംഗളം പത്രത്തില്‍ വന്ന വാര്‍ത്ത

28)പിണറായിയുടെ വീടും ഇന്റര്‍നെറ്റ് വിപ്ലവവും

Sunday, November 22, 2009

പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

മതത്തിന്റെ ചട്ടക്കൂടിനകത്ത് നിയമാനുസാരിയായി നടത്തുന്ന പ്രേമത്തെ ഒരു വിപ്ലവമായോ സാമൂഹ്യ നന്മയായോ വിശേഷിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ മതത്തിന്റെ മതില്‍ക്കെട്ടുകള്‍ അതിലംഘിക്കുന്ന പ്രേമം മഹനീയമായ,മാനവികമായ സമൂഹത്തിന്റെ വളര്‍ച്ചതന്നെയാണ്. ആ പ്രേമത്തെ ഫാസിസ്റ്റ് മൌദൂദി ആശയങ്ങളുപയോഗിച്ച് ഒടിച്ചു മടക്കി ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മതത്തിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വര്‍ഗ്ഗീയ യുദ്ധത്തിന്റെ പ്രേമ മുഖം തന്നെയാണ്.അതിനെ ലൌ ജിഹാദെന്നോ,റോമിയോ ജിഹാദെന്നോ,പ്രേമ മതമെന്നോ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.പ്രേമം എന്ന മഹനീയ അവസ്ഥയെ വ്യഭിചരിക്കുന്ന മതങ്ങളുടെ ആ യുദ്ധ തന്ത്രത്തെ നന്മയാഗ്രഹിക്കുന്ന സമൂഹം മതത്തിന്റെ കപടമുഖം വെളിപ്പെടുത്തി അപഹസിക്കുകതന്നെ വേണം. കാരണം നമ്മുടെ സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന് മതങ്ങളുടെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് മുഖങ്ങള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്.

ഒരു പ്രേമ വണ്‍‌വേമതവിവാഹം,അത് എത്തിച്ചേരുന്നത് ഏതു മതത്തിലേക്കായാലും ആ മതത്തിന്റെ സ്വാര്‍ത്ഥവും, തിന്മ നിറഞ്ഞതുമായ നിലപാടിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥക്കു മുന്നിലെ കീഴടങ്ങലാണ്. സമൂഹത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള മത നിര്‍ബന്ധത്തിന്റെ ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങുന്ന ആ പ്രേമം പാടിപൊലിപ്പിക്കാന്‍ മാത്രം മഹനീയമല്ലെന്നു മാത്രമല്ല, ഒരു വര്‍ഗ്ഗീയ പ്രവര്‍ത്തനം തന്നെയാണ്. അന്യമതങ്ങളില്‍ നിന്നും പ്രേമിക്കുന്ന യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മതങ്ങളില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്ന് ഇവിടത്തെ മതങ്ങള്‍ സമൂഹത്തിന് ഉറപ്പു കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം ഉറപ്പു നല്‍കാന്‍ തയ്യാറാകാത്ത മതങ്ങളെ തീവ്രവാദികളുടെ മതങ്ങളായോ, വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമിക്കൂട്ടമായോ അടയാളപ്പെടുത്താന്‍ സമൂഹം മത പ്രീണനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധം കാണിക്കേണ്ടിയിരിക്കുന്നു.

മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്ത്രീ നമ്മുടെ സമൂഹത്തിലെങ്കിലും വളരെ വളരെ അപൂര്‍വ്വമായൊരു ന്യൂന പക്ഷം തന്നെയാണ്.

ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിലെ വളരെ പ്രസക്തവും സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായ ഒരു ക്വോട്ടിങ്ങ് താഴെ കോപ്പി ചെയ്ത് വക്കുന്നു. ലൌ ജിഹാദ് പ്രശ്നത്തിന്റേയും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ ഇസ്ലാമിക ഫാസിസത്തിന്റേയും മൂലകാരണം അദ്ദേഹം അതി ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇസ്ലാം നിരുപദ്രവമല്ലെന്നും വര്‍ഗ്ഗീയതയുടേയും,മതഭ്രാന്തിന്റേയും തലസ്ഥാനം തന്നെയാണെന്നും മനസ്സിലാക്കാന്‍ കൂടുതല്‍ ഉദാഹരണാങ്ങളൊന്നും വേണമെന്നില്ല!

“ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.”-ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലി

ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ കോമണ്‍സെന്‍സ് എന്ന ബ്ലോഗില്‍ “പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം” എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരന്റെ മനസ്സിലുരുത്തിരിഞ്ഞ ചിന്താശകലങ്ങളാണ് മുകളിലെഴുതിയത്.
ലൌ ജിഹാദുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആധികാരികവും വസ്തുനിഷ്ടവുമായ പോസ്റ്റായ പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതും മനുഷ്യ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒരു മനശ്ശാസ്ത്രജ്ഞന്റെ വിശകലനം എന്ന രീതിയില്‍ ഗൌരവമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമാണ്.
ഇതേ വിഷയത്തിലുള്ള ചിത്രകാരന്റെ “ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും” എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

ചിത്രകാരന്‍ അദ്ദേഹത്തിന്റെ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു:
Blogger chithrakaran:ചിത്രകാരന്‍ said...
വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കുന്ന ഈ പോസ്റ്റ് നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ചിന്തകള്‍ പങ്കുവക്കുന്നു.
ഈ പോസ്റ്റിനു നന്ദി പറയട്ടെ.

ചിത്രകാരന്റെ ചിന്തയില്‍ മൃദു മത വിശ്വാസം എന്നൊന്നില്ല. ഉറങ്ങിക്കിടക്കുന്ന മത വിശ്വാസത്തെ നമ്മുടെ ആശ്വാസത്തിനായി മൃദു മത വിശ്വാസം എന്ന് തല്‍ക്കാലം വിളിക്കാം. എല്ലാ മത വിശ്വാസികളും ആ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ മത ഭീകരന്മാരോടുപോലും ധാര്‍മ്മികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അഞ്ചു നേരം നിസ്ക്കരിക്കുന്ന സാത്വികനായ ഒരു മുസല്‍മാനും,എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കൃസ്ത്യാനിയും,മാസത്തിലൊരിക്കലെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുവും മതവര്‍ഗ്ഗീയതക്ക് അടിപ്പെട്ടവര്‍തന്നെയാണ്. ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് മത നേതൃത്വങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നതും,സാധുവിശ്വാസിയായി വേഷംകെട്ടുന്നതും!

ഇസ്ലാം മതവിശ്വാസികള്‍ ബുദ്ധിവികാസമില്ലായ്മയുടെ വര്‍ഗ്ഗീയ വൈറസ്സ് രോഗത്തിന്റെ ഇരകളെന്ന നിലയില്‍ സഹാനുഭൂതിക്ക് അര്‍ഹരാണെങ്കിലും,മറ്റൊരു മത വര്‍ഗ്ഗീയവിശ്വാസികളുമായും സമത്വപ്പെടുത്താന്‍ കഴിയാത്തവിധം ഒരു പക്ഷേ, നാസികള്‍ക്കു തുല്യമായ രീതിയില്‍ ഫാസിസ്റ്റ് രോഗചിന്തകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമേ ഇസ്ലാമിക ഫാസിസ്റ്റുകളെ അതിലംഘിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പ്രേമ ജിഹാദിന്റെ പേരിലായാലും ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിഷ ചിന്തകള്‍ പുറത്തുവരത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു.

പ്രേമത്തിലൂടെ അന്യ മതങ്ങളിലേക്കോ, മതമില്ലാത്ത മാനവിക തലത്തിലേക്കോ പറിച്ചു നടപ്പെടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഇസ്ലാമിക സമൂഹം സഹിഷ്ണുതയുടെ സമാധാനാന്തരീക്ഷം നല്‍കും എന്നൊരു ഉറപ്പെങ്കിലും ഇസ്ലാം മത പ്രമുഖരില്‍ നിന്നും പ്രത്യേകിച്ച് മൌദൂദികളായ ജമാ‍അത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും,അവരുടെ പത്രങ്ങളില്‍ നിന്നും സമൂഹത്തിനു ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഗ്ഗീയ പ്രശ്നം മത നിരപേക്ഷതയുടേയും പൊതുജനത്തിന്റെ മൊത്തത്തിലുള്ളതുമായ വിജയമായിരിക്കും.

അതുമാത്രമല്ല, ലൌ ജിഹാദിന്റെ പേരില്‍ പല്ലും നഖവും മൂര്‍ച്ച്കൂട്ടി വര്‍ഗ്ഗീയ ഇരപിടുത്തത്തിനിറങ്ങിയ സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും,കൃസ്ത്യന്‍ വര്‍ഗ്ഗീയസഭാപ്രവര്‍ത്തകര്‍ക്കും ചുണ്ടെലികളായി തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങാനുള്ള സ്ഥിതിവിശേഷവുമുണ്ടാക്കും.

November 22, 2009 8:10 PM

പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍

ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ഈ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.
അധ്യാപകര്‍ കുറ്റിയറ്റുപോയിട്ടില്ല എന്നു ബോധ്യമായി. അറിവു പകര്‍ന്നു നല്‍കണം എന്ന ഇച്ഛാശക്തിയുമായി ഒരു കൂട്ടം അധ്യാപകര്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ തുടങ്ങുകയും അതിലൂടെ ലോകത്തെംബാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്തുകയും, തങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാന്‍ സ്വമേധയ മുന്നോട്ടുവരികയും ചെയ്യുന്നു എന്നത് നമ്മുടെ നാടിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നല്ലോ എന്നൊരു വെളിപാട് ചിത്രകാരന്റെ മനസ്സിലൂടെ മിന്നിമറയുന്നു.

വെറും സ്കൂള്‍ പാഠങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ചിന്താധാരകളെല്ലാം നവീകരിക്കാന്‍ കെല്‍പ്പുള്ള സംഘടിത ശേഷികൂടിയുള്ള ശക്തരായ സാന്നിദ്ധ്യമായാണ് അധ്യാപകരെ ചിത്രകാരന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അധ്യാപകര്‍ ബൂലോകത്തേക്ക് കടന്നു വരണമെന്നും സ്കൂള്‍ കാര്യങ്ങളും,ശാസ്ത്ര സാമൂഹ്യ കാര്യങ്ങളും നിര്‍ഭയം ബൂലോകത്ത് പങ്കുവക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന്‍ ഇന്ന് വായിച്ച മാത്തമറ്റിക്സ് അധ്യാപകരുടെ കൂട്ടായ്മ ബ്ലോഗും, ഫിസിക്സ് അധ്യാപകരുടെ കൂട്ടായ്മാ ബ്ലോഗും,ജി.എച്ച്.എസ്.മാഞ്ഞൂര്‍ സ്കൂള്‍ ബ്ലോഗും കണ്ടിട്ടില്ലാത്തവര്‍ ലിങ്കുകളിലൂടെ അവിടെ എത്തിപ്പെടുക.ജാലകംബൂലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അധ്യാപകരുടെ ബ്ലോഗിനു ലഭിക്കാനായി ജാലകം അഗ്രഗേറ്റര്‍ ബാനര്‍(ജാലകത്തെക്കുറിച്ചുള്ള ബ്ലോഗ് അക്കാദമി പോസ്റ്റിലേക്കുള്ള ലിങ്ക്) ബ്ലോഗുകളില്‍ സ്ഥാപിക്കണമെന്ന് ചിത്രകാരന്‍ അധ്യാപക ബ്ലോഗ് കൂട്ടായ്മകളോട് അഭ്യര്‍ത്ഥിക്കുന്നു. പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ബാനറും ഉപയോഗിക്കാം. ബ്ലോഗിനെ ഒരു അറിവിന്റെ വിസ്ഫോടനമായി ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണഭൂതരാകാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ബ്ലോഗ് അതിനുള്ള മാധ്യമം തന്നെയാണേന്ന് തീര്‍ച്ചയായും ഉറപ്പിക്കാം.
അധ്യാപക ബ്ലോഗര്‍മാര്‍ക്ക് ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!

വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ:
1)സുജനിക
2)സ്കൂള്‍ വിക്കി
3)അദ്ധ്യാപന തന്ത്രങ്ങള്‍
4)മിനിലോകം
5)സ്കൂള്‍ വാര്‍ത്തകള്‍
6)അക്ഷര പരിചയം
7)ഹിസ്റ്ററി വാര്‍ത്തകള്‍
8)ഫിസിക്സ് വിദ്യാലയം
9)Quiz
10)സയന്‍സ് ലോകം
11)കുറുഞ്ഞി ഓണ്‍ലൈന്‍ അധ്യാപകന്റെ ബ്ലോഗല്ലെങ്കിലും അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാകും.
12)മനുഷ്യചരിതങ്ങള്‍‍ അധ്യാപകര്‍ വായിച്ച് മനസ്സിലാക്കേണ്ടതായ സി.കെ.ബാബുവിന്റെ ബ്ലോഗ്

Wednesday, November 18, 2009

ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ !

നമ്മുടെ ആര്‍.എസ്സ് എസ്സിലും,മാവോയിസ്റ്റുകളിലും ഒരുപോലെ കുടികൊള്ളുന്ന ദാര്‍ശനിക സ്രോതസ്സ് ബ്രാഹ്മണ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് "മാവോയിസ്റ്റുകള്‍ക്കും ഹിന്ദുത്വക്കും തമ്മിലെന്ത്" എന്ന തലക്കെട്ടോടെ ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ വായിച്ചു. തികച്ചും വ്യത്യസ്തവും വസ്തുനിഷ്ടവുമായ വീക്ഷണം. നമ്മുടെ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വിവിധ മുഖങ്ങള്‍ മാത്രമാണ് മാവോയിസ്റ്റുകളായും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായും,കോണ്‍ഗ്രസ്സായും,എന്‍.ഡി.എഫ് ആയും,ലീഗായും,(ഒരു ബ്രാഹ്മണ്യനേതാവില്ലാത്തതിനാല്‍ പിളര്‍ന്നുകൊണ്ടിരിക്കുന്ന) കേരള കോണ്‍ഗ്രസ്സായും,ബി.ജെ.പിയായും,വിശ്വരൂപം ധരിച്ച് പ്രത്യക്ഷമായി നില്‍ക്കുന്നതെന്ന് കാണാനാകണമെങ്കില്‍ നമ്മുടെ കപട സമൂഹത്തിന്റെ ജാതി-മതസൌഹാര്‍ദ്ദ മുഖം മൂടി അഴിച്ചുവക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്തുതന്നെ ചര്‍ച്ചെചെയ്ത് പരിഹരിക്കപ്പെടേണ്ടിയിരുന്ന ജാതീയമായ സാമൂഹ്യ യാഥാര്‍ത്ഥ്യം ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയമാകുന്നു എന്നത് സമൂഹത്തിന്റെ സത്യാഭിമുഖ്യ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു.
ബ്രാഹ്മണ്യമെന്ന കുശിനിക്കാരന്‍ നിവേദിച്ചുണ്ടാക്കുന്ന പ്രസാദമേ ഇന്ത്യന്‍ സമൂഹം ഒരേപോലെ സ്വീകരിക്കു.അതൊരു ശീലമാണ്,ആചാരമാണ്. ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ്യ ആചാര വിശ്വാസങ്ങളെ കുടിയൊഴിപ്പിക്കാതെ നമ്മുടെ സമൂഹത്തിന്റെ ബോണ്‍സായ് രൂപത്തില്‍ നിന്നും ശാപമോക്ഷം പ്രതീക്ഷിക്കാനാകില്ല. അതിനായി ജനങ്ങളുടെ തനതായ രാഷ്ട്രീയബൊഢം ശക്തിപ്പെടുകതന്നെ വേണം.
ദില്ലി പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ(ഞെക്കുക).ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു.

Blogger chithrakaran:ചിത്രകാരന്‍ said...

ഇതാണ് ഇന്ത്യന്‍ തമാശ !
ഇന്ത്യയിലെ എല്ലാ മനുഷ്യരും തങ്ങളുടെ പ്രപിതാമഹന്മാര്‍ വളഞ്ഞ വഴിക്കെങ്കിലും ബ്രാഹ്മണരായിരുന്നു എന്ന്
വിശ്വസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്.
കാരണം,ബ്രാഹ്മണ്യം മുന്നോട്ടുവച്ച ദുരഭിമാനത്തിന്റെ സ്വര്‍ഗ്ഗലോകം ആരാണ് കൊതിക്കാത്തത് ?!! സ‌മൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും, അധികാരത്തിന്റേയും, ഉയര്‍ന്ന വംശബോധത്തിന്റേയും, ദൈവീക സാന്നിദ്ധ്യത്തിന്റേയും ചരിത്രം കെട്ടുകഥകളാണെങ്കിലും പ്രചാരവും സാമൂഹ്യ സ്വീകാര്യതയും നേടിയിരിക്കയാല്‍ അതിന്റെ ഭാഗമായി ഒരു വേശ്യയായോ കൂട്ടിക്കൊടുപുകാരനായോ ജീവിക്കാന്‍പോലും ജനം കൊതിച്ചുപോകും. ഈ സത്യത്തിനുള്ള ഏറ്റവും സാന്ദ്രത കൂടിയ സാമൂഹ്യ പരിച്ഛേദ ദൃശ്യമാണ് നമ്മുടെ നായന്മാരുടെ വേശ്യചരിത്രം. ബ്രാഹ്മണ്യത്തിന്റെ ശത്രു പാളയത്തിലായിരുന്നിട്ടുകൂടി ... ബ്രാഹ്മണ ഹിന്ദുമതത്താല്‍ അസുരന്മാരെന്ന് ചാപ്പകുത്തി തലയറുക്കപ്പെട്ടിരുന്ന ദാരിക ഈഴവര്‍ ക്ഷേത്രപ്രവേശന വിളം‌ബരത്തിനുശേഷം നായരെക്കാള്‍ അടിമയായ ബ്രാഹ്മണ ദാസരായി ക്ഷേത്രങ്ങളിലെ നിത്യസന്ദര്‍ശകരായി മാറിയതും ബ്രാഹ്മണ്യത്തിന്റെ കള്ളക്കഥകള്‍ക്ക് ലഭിച്ച പ്രചാരവും സ്വീകാര്യതയും കാരണം തന്നെ.
നമ്മുടെ കൃസ്ത്യാനികളും,മുസ്ലീങ്ങളും വരെ ബ്രാഹ്മണ പൈതൃകത്തിന്റെ ദുരഭിമാന സുഖത്തിനായി “ചേംബിലെ കുടുംബ”കഥകളില്‍ ഗവേഷിച്ചുകൊണ്ടിരിക്കുന്നു !


പൊതുജനത്തിന് സ്വീകാര്യമായ എന്തുചെയ്യുന്നതിനും നേതൃത്വം നല്‍കാന്‍ പരംബര്യാവകാശമുള്ള ബ്രാഹ്മണന്‍ തന്നെ വേണം. ആറ്റുനോറ്റ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അതിന്റെ സെക്രട്ടറി കസേലയിലിരിക്കാനും, മുഖ്യമന്ത്രി കസേരയില്‍ അധികാരത്തിന്റെ ആരംഭം കുറിക്കാനും ജന്മിത്വത്തിന്റേയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റേയും ബ്രാഹ്മണ പൃഷ്ടം അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടുതന്നെ!

നേതാവ് ബ്രാഹ്മണനോ,ജാതിയില്‍ മൂത്തവനോ അല്ലാതിരുന്നാല്‍ താഴെയുള്ള നേതാക്കള്‍ അടങ്ങിയിരിക്കില്ലെന്ന് ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. അത് നമ്മുടെ സമൂഹത്തിന്റെ പരസ്യമായ മനശ്ശാസ്ത്ര രഹസ്യമാണ്.(തുടക്കത്തിലെ കൂംബടഞ്ഞുപോകുന്ന സംഘടനകളുടെ മുഖ്യ ദോഷവും ഇതാകാം.)മുസ്ലീം ലീഗില്‍ തങ്ങമ്മാര്‍ക്കുള്ള പ്രത്യേക സ്ഥാനവും ഇതിന്റെ ഭാഗം തന്നെ. ബ്രാഹ്മണ്യം ഭാരതത്തില്‍ വളര്‍ത്തിയെടുത്ത വേശ്യാമതത്തിന്റെ തന്തയില്ലായ്മയുടെ സംസ്ക്കാരം നമ്മെക്കൊണ്ട് അങ്ങനെമാത്രമേ ചിന്തിക്കാന്‍ അനുവദിക്കു. നമ്മള്‍ ഏതു മതക്കാരോ ജാതിക്കാരോ ആകട്ടെ നമ്മുടെ നന്മ ബോധം ബ്രാഹ്മണ്യവിരചിതമായ കള്ളക്കഥകളായ പുരാണേതിഹാസങ്ങളില്‍ നിന്നുമാണ് പൈതൃകം ആര്‍ജ്ജിക്കുന്നത്.
കുട്ടിക്കഥകളോ പൊട്ടന്‍ കഥകളോ ആയ ആ മാഹാത്മ്യങ്ങളെ പൈതൃകമായി കൊണ്ടാടുന്നവര്‍ക്ക് അവകാശപ്പെട്ട ദുരന്തം!!!

നക്സലുകളായാലും, മാവോയിസ്റ്റുകളായാലും
ശാസ്ത്രജ്ഞനായാലും ഹഹഹ...എന്തിന് നിരീശ്വരനും,യുക്തിവാദിയുമായാലും ബ്രാഹ്മണ്യത്തിന്റെ ഒന്നാമതാണെന്ന ബോധം നമ്മളില്‍ ആഴത്തില്‍ വേരുന്നിയിരിക്കുന്നു. നമ്മുടെ നല്ല ചിന്തകളേയും, പ്രവര്‍ത്തികളേയും,
പുരോഗതിയേയും ഈ നാശത്തിന്റെ വര്‍ഗ്ഗീയ സ്രോതസ്സായ ബ്രാഹ്മണ്യം ഒന്നാം കാല്‍‌വെപ്പില്‍ തന്നെ ദിശ തെറ്റിച്ചിരിക്കും...!!!

നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതയുടെ വേരന്വേഷിക്കുന്നവര്‍ സ്വാര്‍ത്ഥതയാല്‍ വിട്ടുപോകുന്ന യാഥാര്‍ത്ഥ്യത്തെ ചെറുതായെങ്കിലും
തിരിച്ചറിയാന്‍ ഈ പോസ്റ്റ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ലേഖനം പരിഭാഷപ്പെടുത്തി പോസ്റ്റ് ചെയ്തതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

November 18, 2009 4:55 AM

Sunday, November 15, 2009

ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും

ഇത് ചിത്രകാരന്റെ ഒരു വായന പോസ്റ്റാണ്. ബ്ലോഗില്‍ വായിച്ച രണ്ടു പോസ്റ്റുകളില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകളും, ആ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും സൂക്ഷിക്കുന്നതിനായി മാത്രമാണ് ഈ പോസ്റ്റ്. ചിത്രകാരന്‍ വായിച്ച രണ്ടു പോസ്റ്റുകള്‍ ഇവയാണ്:
1)മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍-നിപുണ്‍ വി നായര്‍ (കേരള വാച്ച് ന്യൂസ് പോര്‍ട്ടല്‍)
2)ലൌ ജിഹാദും ചില ഓലപ്പാമ്പുകളും Hyder Ali
Dubai, Trichur

ആദ്യത്തെ പോസ്റ്റായ മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്തകളില്‍ താഴെക്കാണുന്ന കമന്റാണ് ചിത്രകാരന്‍ എഴുതിയത്:
......................................................

chithrakaran:ചിത്രകാരന്‍ says: Your comment is awaiting moderation.
November 15th, 2009 at 10:39 am

ഏതായാലും, നെറ്റും ബ്ലോഗുമൊക്കെ ഉള്ളതിനാല്‍ ഈ നൊംബരങ്ങള്‍
ചിത്രങ്ങളും ലിങ്കുകളും സഹിതം പൊതുവേദിയിലെത്തിക്കാനായി എന്നാ കാര്യത്തില്‍ സന്തോഷിക്കുക.തീര്‍ച്ചയായും ഈ പോസ്റ്റ് പ്രസക്തമാണ്. കരയാനെങ്കിലും ഒരു വേദി ലഭിക്കുക എന്നത് ഭാഗ്യമാണ്.

വായിച്ചിട്ത്തോളം ഇതൊരു കൂലിത്തര്‍ക്കമാണ്.
ഇവിടെ മനുഷ്യന്‍ കൃഷിയിടത്ത് കീടനാശിനി തളിക്കുന്നതും, സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്നതും, മുനിസിപ്പല്‍ ജീവനക്കാര്‍ വേസ്റ്റ് കൈകാര്യം ചെയ്യുന്നതും, തെങ്ങില്‍ കയറി കള്ളു ചെത്തുന്നതും,വഴിയോരത്തിരുന്ന് ചെരിപ്പ് നന്നാക്കുന്നതും,മുടിവെട്ടുന്നതും,വേശ്യകള്‍ ശരീര ദാഹം തീര്‍ത്തു നല്‍കുന്നതും… അന്താരാഷ്ട്രെ തൊഴില്‍ മാനദണ്ഢങ്ങള്‍ പാലിച്ച് തങ്ങളുടെ സുരക്ഷ ശാസ്ത്രീയമായി ഉറപ്പുവരുത്തിക്കൊണ്ടല്ല.
ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തങ്ങളുടെ ശരീരം ഹോമിച്ചുകൊണ്ടാണ് ആ ജാതി മനുഷ്യരൊക്കെ തങ്ങളുടെ തൊഴിലില്‍ മുഴുകുന്നത്.അവരേക്കാള്‍ മുന്‍‌ഗണന ലഭിക്കാന്‍മാത്രം ജേണലിസ്റ്റ് കൂലിത്തൊഴിലാളികള്‍ക്കെന്താ കൊംബുണ്ടോ ?
അവര്‍ക്കൊന്നുമില്ലാത്ത തൊഴില്‍ സുരക്ഷിതത്വവും,സേവന വേതന വ്യവസ്ഥകളും,അന്തസ്സും സമൂഹത്തിലെ ഇത്തിക്കണ്ണികളായ ജേണലിസ്റ്റുകള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നതുതന്നെ പാപമല്ലേ എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്.

ഐ.ബി.എന്നും., സി.എന്‍.എന്നും,ബിബിസിയുമൊക്കെ നടത്തുന്ന പ്രഫഷണല്‍ വിതാനത്തിലേക്ക് ഉയരാന്‍ കൊതിക്കുന്ന കേരളത്തിലെ ചാനല്‍ മുതലാളിമാരുടെ ദുഷ്ടതയുടെ കഷ്ടതയൊന്നുമല്ല കേരളത്തിലെ മാക്രി ജേണലിസ്റ്റുകള്‍ അനുഭവിക്കുന്നത്. നമ്മുടെ നാടിന്റെ തൊഴിലിന്റെ അന്തസ്സില്ലായ്മയുടെ,ഹീനമായ വിയര്‍ക്കാതെ ഉണ്ണുന്ന അന്തസ്സിന്റെ… സാംസ്ക്കാരികതയുടെ തിക്തഫലമാണ് നാം അനുഭവിക്കുന്നത്.

ജേണലിസ്റ്റുകള്‍ എന്ന ബ്രാഹ്മണ്യമനസ്സുള്ള തൊഴില്‍ തന്നെ എടുക്കണമെന്ന് ആഗ്രഹം വരുന്നത് എന്തുകൊണ്ടാണ് ? ഇവിടെ മുടി വെട്ടാനും, തെങ്ങില്‍ കയറാനും,പറംബുകിളക്കാനും ആളെക്കിട്ടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വേശ്യകളെപ്പോലും ഇറക്കുമതി ചെയ്യേണ്ടി വരുംബോഴാണ് ജേണലിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ ഇല്ലത്തുനിന്നും ഊണിനു വിഭവത്തിന്റെ എണ്ണം കുറഞ്ഞുപോകുന്നതിന്റെ നെടുവീര്‍പ്പുകളുയരുന്നത് !!!! മുകളില്‍ പറഞ്ഞ ലാഭകരമായ ജോലിക്കൊന്നും നിങ്ങള്‍ക്ക് ശ്രമിച്ചൂടെ മക്കളേ ?

മക്കള്‍ നന്നായി ആ പീഢനങ്ങളെല്ലാം അനുഭവിക്ക് !
നൂറ്റാണ്ടുകളായി മനസ്സില്‍ അടിഞ്ഞുകൂടിയ അടിമത്വത്തിന്റെ പായലും പൂപ്പലും ആത്മാഭിമാനം മൂത്ത് കരിഞ്ഞുപൊകാന്‍ ഇടയായെങ്കില്‍ ഈ പീഢനങ്ങളോട് നന്ദി പറയാന്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ശക്തി ലഭിച്ചേക്കും.

ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍ !!!!
കേരള വാച്ചിലെ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ എന്ന നിപുണ്‍ വി നായരുടെ ലേഖനത്തിലേക്കുള്ള ലിങ്ക്.
...............................................
രണ്ടാമത്തെ പോസ്റ്റിനെക്കുറിച്ചുള്ള കുറിപ്പ് താഴെ കൊടുക്കുന്നു.

ലൌ ജിഹാദ് എന്ന ആശങ്ക
“ഇന്ത്യ തിളങ്ങുന്നു”,”ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍” എന്നൊക്കെ പറയുന്നതുപോലെ വളരെ മനോഹരമായി വാര്‍ത്തെടുത്ത ഓപ്പറേഷന്റെ പരസ്യ വാചകമാണ് “റോമിയോ ജിഹാദ്”, “ലൌ ജിഹാദ്” എന്നീ പേരിലൊക്കെയുള്ള മതയുദ്ധത്തിന്റെ സ്നേഹ മുഖം. യുദ്ധം സത്യമാണെന്ന് ഹൈന്ദവ-ക്രൈസ്തവ മത തീവ്രവാദികളും, അസത്യമാണെന്ന് ഇസ്ലാം മത തീവ്രവാദികളും പ്രചരണം പൊടിപൊടിക്കുന്നു. ലൌ ജിഹാദിന്റെ സ്രഷ്ടാക്കള്‍ ഇവരില്‍ ആരോ ആകട്ടെ, മതങ്ങള്‍ തങ്ങളുടെ നഖങ്ങള്‍ പുറത്തുകാട്ടിത്തുടങ്ങിയിരിക്കുന്നു... കോംബല്ലുകള്‍ നക്കിത്തുടച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ലൌ ജിഹാദ് പ്രശ്നം ഹിന്ദു-മുസ്ലീം-കൃസ്ത്യന്‍ മതഭ്രാന്തന്മാരുടെ, മതം വളര്‍ത്താനുള്ള ശ്രമത്തിനിടയില്‍ നടക്കുന്ന കടിപിടിയും,ഓഹരിത്തര്‍ക്കവും, മതങ്ങള്‍ക്കിടയിലെ മത്സരത്തിനിടയിലുള്ള ഫൌള്‍ വിസിലുകളുമാണെന്നാണ് ചിത്രകാരന് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ സമാധാനത്തിന്റെ രേഖകള്‍ മറികടക്കാതെ നടത്തുന്ന ആശങ്കകളുടേയും,ഭീതിയുടേയും,നിരപരാധിത്വത്തിന്റേയും പ്രചരണപ്രവര്‍ത്തനങ്ങള്‍ വൈകാതെ ഹിംസാത്മക രൂപം പ്രാപിക്കാം എന്ന മുന്നറിയിപ്പായി വേണം മനസ്സിലാക്കാന്‍. മതങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പീടിമുറുക്കന്‍ ശ്രമിക്കുന്നതിന്റെ മാര്‍ഗ്ഗങ്ങള്‍ ആശങ്കകളും,സംശയങ്ങളും വളര്‍ത്തിക്കൊണ്ടായിരിക്കുംബോള്‍ നമ്മുടെ ബഹുമത സമൂഹം ഭീഷണി നേരിടുന്നുണ്ട്. മതമാണ് നാടിനേക്കാള്‍,രാജ്യത്തേക്കാള്‍,മനുഷ്യത്വത്തേക്കാള്‍ നമ്മുടെ സ്വഭാവ രീതികളെ സ്വാധീനിക്കുന്ന ഘടകം എന്ന അവസ്ഥയുണ്ടാകുംബോള്‍ മതം നാടിന്റെ ഹൃദയത്തില്‍ ചോരച്ചാലുകള്‍കൊണ്ട് അതിരു വരക്കും. സഹോദരങ്ങള്‍ വിവിധ മതങ്ങള്‍ക്കുവേണ്ടി ചോരപ്പുഴയൊഴുക്കും.

മത തീവ്രവാദത്തിന്റെയും മത മൌലീകവാദത്തിന്റേയും മൊത്തക്കച്ചവടക്കാര്‍ പോലും ഇപ്പോള്‍ അന്യമതസ്തരായ കുമരീ-കുമാരന്മാര്‍ പരസ്പ്പരം സൌഹാര്‍ദ്ദം പങ്കിടുന്നതുപോലും വിലക്കുന്ന “ലൌ ജിഹാദ്” വിവാദത്തിന്റെ മനുഷ്യത്വ രാഹിത്യത്തെക്കുറിച്ചും,സ്നേഹത്തിന്റെ പരിശുദ്ധിയെക്കുറിച്ചും ബുദ്ധിജീവിഭാഷയില്‍ ധാര്‍മ്മിക രോക്ഷം കൊള്ളുന്നതുകാണുംബോള്‍ ചിരിക്കാതിരിക്കാനാകുന്നില്ലല്ലോ കര്‍ത്താവേ... ഈ കച്ചവടക്കാരുടെ സ്ത്രീ ജനങ്ങളെയെല്ലാം നന്നായി കണ്ണുമാത്രം പുറത്തേക്കു കാണുന്ന കറുത്ത പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞ് അടുക്കളകളില്‍ പൂട്ടിവച്ചിരിക്കുകയാണെന്ന ഉറപ്പിലാണല്ലോ അന്യ മതക്കാരായ സ്ത്രീകളോട് സൌഹൃദം പുലര്‍ത്താനുള്ള മാനവിക അവകാശത്തെക്കുറിച്ച് വെളിപാടുണ്ടാകുന്നത് ! ഇത്രയും പറയുംബോള്‍ ചിത്രകാരന്‍ കടുത്ത വര്‍ഗ്ഗീയവാദിയാണെന്ന് ആര്‍ക്കും മനസ്സിലാകും !!! വര്‍ഗ്ഗീയ വാദികളെ വകതിരിച്ച് പഠിക്കുംബോള്‍ വര്‍ഗ്ഗീയതയുടെ ഓഹരി തുല്യമായി എല്ലാ മതങ്ങള്‍ക്കും വീതിച്ചു നല്‍കി,നിഷ്പക്ഷനാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് നാട്ടാചാരം. ആ നാട്ടാചാരത്തെ ചിത്രകാരന്‍ പിന്‍ പറ്റുന്നില്ല എന്നതിന്റെ പേരില്‍ ജാതീയ വാദി, വര്‍ഗ്ഗീയവാദി തുടങ്ങിയ വിശേഷണങ്ങളൊക്കെ ചിത്രകാരനിലും ആരോപിക്കാവുന്നതാണ്.

ചിത്രകാരന്റെ അറിവില്‍ ഹിന്ദു മതം/ഹിന്ദു വര്‍ഗ്ഗീയത എന്നത് ഇന്ത്യയിലെ ബ്രാഹ്മണവര്‍ഗ്ഗതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായ വളരെ ന്യൂനപക്ഷമായ സവര്‍ണ്ണര്‍ മാത്രമാണ്. അതല്ലാതുള്ള ഭൂരിപക്ഷ ജനത ഒരു വര്‍ഗ്ഗീയതയേയും ഇഷ്ടപ്പെടുന്നവരല്ല. അതുകൊണ്ടാണല്ലൊ നാം മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കുന്നത്. ഈ മത നിരപേക്ഷതക്ക് ഭീഷണിയായി ഒരേയൊരു മതമേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റപ്പപോലെ പടര്‍ന്നു പിടിച്ച് വളരുന്നുള്ളു. ഇസ്ലാം മതം ! മതത്തിന്റെ പൊത്തകക്കെട്ടിന്റെ ദൈവീകമായ മഹിമകൊണ്ടൊന്നുമല്ല, മറിച്ച് മനുഷ്യനെ അടിമയാക്കാനും, അടിമത്വത്തില്‍ അഭിമാനിക്കാനും ദിവസം അഞ്ചുനേരം ഭീഷണിയോടെ ഓര്‍മ്മിപ്പിക്കുന്ന ആ വിശ്വാസത്തിന്റെ വന്യത കാരണമാണ്. ഈ വന്യതക്ക് പ്രതിപ്രവര്‍ത്തനത്തിലൂടെ ബധലുകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായാണ് നാം ജാതീയത മാത്രം വാണിരുന്ന, വര്‍ഗ്ഗീയതയില്ലാത്ത ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഹൈന്ദവ വര്‍ഗ്ഗീയത നാഥുറാം ഗോഡ്സെമാരായും,മോഡിമാരായും , ...ജന്മമെടുക്കുന്നതും, പതിനായിരങ്ങളായി പെറ്റു പെരുകുന്നതും !
എന്നിട്ടും നമ്മുടെ രാജ്യം കീഴടക്കാന്‍ ഹിന്ദു വര്‍ഗ്ഗീയതക്ക് കഴിയാത്തവിധം ജനം പ്രതിരോധിച്ചു നില്‍ക്കുന്നു എന്നതുതന്നെ അത്ഭുതകരമായ ഭാഗ്യമായാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.

ലൌ ജിഹാദും ചില ഓലപ്പാമ്പുകളും എന്ന ഹൈദര്‍ അലിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെകൊടുക്കുന്നു.

ഹഹഹഹഹഹഹ.............
ഇതെന്താണിഷ്ടാ പ്രശ്നം ?
താങ്കള്‍ ഏതെങ്കിലും ഹിന്ദു-കൃസ്ത്യന്‍ യുവതികളെ
വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ അതങ്ങ് നടത്തിയാല്‍ പോരേ ?

ലൌ ജിഹാദ് എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടു വന്നവരെ
പൊതുസമൂഹം ധാര്‍മ്മികമായി അത്ര പിന്താങ്ങുന്നില്ലെന്ന് കാണുംബോള്‍ ആ ചാന്‍സ് ഉപയോഗിച്ച് ഇസ്ലാമിന്റെ ഭീകരമായ വര്‍ഗ്ഗീയ മുഖം വെള്ളപൂശി എടുക്കാനുള്ള ശ്രമമാണല്ലോ താങ്കള്‍ ചെയ്യുന്നത് ? ഹഹഹഹ....

ചിത്രകാരന്‍ മനസ്സിലാക്കിയിടത്തോളം ലൌ ജിഹാദ്
നമ്മുടെ സമൂഹത്തിലെ ദുഷ്ട ശക്തികളായ മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലെ “ഫൌള്‍ വിളികളാണ്”
ഇന്ന് ഇത് അതിര്‍ത്തി തര്‍ക്കങ്ങളുടെ മാന്യമായ “ലൌ ജിഹാദ്” റോമിയോ ജിഹാദ്” പ്രയോഗങ്ങളില്‍ ഒതുങ്ങുന്നു എന്നത് ജനങ്ങളുടെ ഭാഗ്യം !!! എന്നാല്‍, നാളെകള്‍ സുരക്ഷിതമല്ല എന്നാണ് മതങ്ങളുടെ മത്സരത്തിനിടയിലെ ഈ ആര്‍പ്പുവിളികളും,ഫൌള്‍ വിളികളും മുന്നറിയിപ്പു നല്‍കുന്നത്.

പിന്നെ മറ്റൊന്ന്. ഈ പോസ്റ്റില്‍ വളരെ മാനവികമെന്നും, ധാര്‍മ്മികമെന്നും,ന്യായമെന്നും,
വിശാല കാഴ്‌ച്ചപ്പാടോടുകൂടിയതെന്നും എന്ന ഭാവത്തില്‍ താങ്കള്‍ “ലൌ ജിഹാദ്” ആശങ്കയുയര്‍ത്തുന്ന അന്യ മതസ്ഥരുടെ വിവരമില്ലായ്മയെ പരിഹസിക്കുന്നതുകണ്ടു. എന്താഷ്ടാ... ഇത് ? വാക്കുകള്‍ കൊണ്ട് ഒടിമറിഞ്ഞാല്‍ അതിനു പിന്നില്‍ നില്‍ക്കുന്ന താല്‍പ്പര്യങ്ങളെ/മനസ്സിലിരുപ്പിനെ ആര്‍ക്കും കാണാനാകില്ലെന്ന് വിശ്വസിക്കുന്നുവോ ???? !!!!

താങ്കളുടെ വിശാല കഴ്ച്ചപ്പാട് സത്യസന്ധമാണെന്ന്
വീശ്വസിക്കാമോ ? പര്‍ദ്ദയിട്ട് മൂടിക്കെട്ടി കന്നുകാലികളെപ്പോലെ മുസ്ലീങ്ങള്‍ കൊണ്ടുനടക്കുന്ന
മനുഷ്യ ജീവികളായ സ്ത്രീകളെ ഈ വിശാല ചിന്തയുടെ ഭാഗമായി സാധാരണ മനുഷ്യ ജീവികളെപ്പോലെ ഒന്നു തുറന്നു വിടാമോ ?
അവരെ അന്യ മതസ്തര്‍ സംശുദ്ധമായ സ്നേഹത്താല്‍ ഹൃദയം കവര്‍ന്ന്... പരസ്പ്പരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അന്യ മതത്തിലേക്ക് ആ മുസ്ലീം സ്ത്രീകള്‍ക്ക് അന്യമതം സ്വീകരിക്കാനും,അമുസ്ലീമായ ഭര്‍ത്താവിന്റെ കൂടെ സ്വൈര്യമായി ജീവിക്കാനും നിങ്ങള്‍ അനുവദിക്കുമോ??!!!

അനുവദിക്കും എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ഈ പോസ്റ്റിനെ ചിത്രകാരന്‍ ബഹുമാനിക്കും.
അല്ലാതെ ഉരുണ്ടു കളിക്കാനാണു ഭാവമെങ്കില്‍
നിങ്ങളുടെ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ
ചെന്നായയുടെ വേദമോത്തായെ ഈ പൊസ്റ്റിനെ കാണാനാകു.
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യ്തൂടേ സുഹൃത്തേ ? അപ്പോഴല്ലെ മതവിശ്വാസികള്‍ മനുഷ്യരാണെന്ന് അന്യ മത വിശ്വാസികള്‍ക്കെങ്കിലും ബോധ്യപ്പെടുക.

അന്യ മതങ്ങള്‍ ഇസ്ലാമിന്റെ വര്‍ഗ്ഗീയതയെ ചെറുക്കാന്‍
ആയുധമണിഞ്ഞുതുടങ്ങി എന്നു മാത്രമേ ലൌ ജിഹാദിന്റെ സംവാദങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടതുള്ളു.
മത മൌലീകവാദം മറ്റു മതങ്ങളേക്കാള്‍ ആയിരം മടങ്ങ് പൈശാചിക രൂപത്തില്‍ ഇസ്ലാം മതത്തില്‍ നിലകൊള്ളുന്നു എന്നറിയാന്‍ അക്ഷരാഭ്യാസമുള്ള മുസ്ലീം സഹോദരന്മാരെങ്കിലും ഈ ലൌ ജിഹാദിന്റെ പശ്ചാത്തലത്തില്‍ ശ്രമിക്കുക.

സ്ത്രീ ലൈംഗീക പൂട്ടായ പര്‍ദ്ദക്കെതിരെ പുരോഗമനവാദികളായ മുസ്ലീം യുവത്വം മുന്നോട്ടു വരട്ടെ എന്നാശംസിക്കുന്നു.

ലൌജിഹാദ്-പകര്‍പ്പാവകാശം ഹിറ്റ്ലര്‍ എന്ന ബാബുപോളീന്റെ മാധ്യമം ലേഖനത്തിന്റെ ലിങ്ക്. അലകള്‍ സാക്ഷി എന്ന ബ്ലോഗില്‍ അതിന്റെ കോപ്പി പോസ്റ്റായി ഇട്ടിരിക്കുന്നതും കാണാം.

വായിച്ചിരിക്കേണ്ട ഒരു ലൌ ജിഹാദി പോസ്റ്റ് ലിങ്ക്.

Thursday, November 12, 2009

മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം

2006ല്‍ മാതൃഭൂമിയുടെ സണ്ടേസപ്ലിമെന്റില്‍ മലയാള ബൂലോകത്തെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി വായിച്ച്,ഒരു ബ്ലോഗറാകാനുള്ള ആഗ്രഹവുമായി അന്നേദിവസം തന്നെ ബ്ലോഗ് വിദ്യാരംഭം നടത്തുകയും, ചിത്രകാരന്‍ എന്ന വിഢിയും, ദുഷ്ടനും, അക്ഷര വിരോധിയും, തെമ്മാടിയുമായ ബ്ലോഗ് തെയ്യമായി അവതരിക്കുകയും ചെയ്ത, ചിത്രകാരന്‍ എന്ന മഹാനായ ബ്ലോഗര്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത പോസ്റ്റാണ് ഇത്. അതായത്,കടുത്ത നന്ദികേടാണ് ചിത്രകാരന്റെ ഈ പോസ്റ്റ്. ചിത്രകാരനെ ബൂലോകത്തേക്ക് വഴികാണിച്ച പത്രം എന്നതിലുപരി, പത്തുവര്‍ഷക്കാലം ഒരു മാതൃഭൂമി കുടുംബാംഗമായിരുന്നു എന്നതും, ധാരാളം സഹപ്രവര്‍ത്തക സൌഹൃദം ഇന്നും നിലനില്‍ക്കുന്നതുമായതിനാലും മാതൃഭൂമിയുടെ ബ്ലോഗനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്നത് ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ചിന്തിക്കാവുന്നതാണ്.എന്നാല്‍ ... നന്ദികേടിന്റെ അവതാരമായ ചിത്രകാരനാണൊ ആ ചിന്ത !!! ഹഹഹ.... :)

ബ്ലോഗന തുടങ്ങിയിട്ട് എത്ര കാലമായിരിക്കും ? അതിലൂടെ എത്ര ബ്ലോഗേഴ്സിന്റെ ബ്ലോഗ് പോസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടിരിക്കും ? കുറേകാലമായി കുറെ പോസ്റ്റുകള്‍ ബ്ലോഗന ഭൂലോകത്തിന് പരിചയപ്പെടുത്തിയിരിക്കും. ചിത്രകാരന് അത്രേ അറിയു. അത്തരം കാര്യങ്ങളിലൊന്നും ഈ ദുഷ്ടന്റെ മനസ്സ് ഉടക്കാറില്ലല്ലോ.

എന്നാല്‍, ഇടക്കിടക്ക് “എന്റെ അവലോസുണ്ട ബ്ലോഗനയില്‍” എന്ന തലക്കെട്ടോടെ ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് അച്ചടിച്ചു വന്നതിന്റെ സന്തോഷ പ്രകടനവും ലഡു വിതരണവും ബൂലോകത്ത് നടക്കാറുണ്ട്. അതില്‍ കുഴപ്പമൊന്നുമില്ലാ താനും. മനസ്സിന്റെ സന്തോഷവും സംങ്കടവും മറ്റു വികാര വിചാരങ്ങളും എല്ലാം ഒപ്പിവക്കാനുള്ള ഇടം തന്നെയാണ് ബ്ലോഗ് . എന്നാല്‍, ബൂലോകത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു കീഴില്‍ അന്യരാഷ്ട്രീയമായി, നിലവാരത്തിന്റെ മാനദണ്ഡമായി,പ്രചോദനമായി... ബ്ലോഗന ബ്ലോഗര്‍മാര്‍ക്ക് പ്രിന്റ് മീഡിയയുടെ അച്ചടക്കത്തിന്റെ അംഗീകാരം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ചിത്രകാരന്‍. ബ്ലോഗിന്റെ ഇപ്പോഴത്തെ ശൈശവദശയില്‍ അച്ചടി മാധ്യമങ്ങളുടെ ഇത്തരം സ്വാധീന ശ്രമങ്ങള്‍ പോലും ബ്ലോഗിന്റെ വളര്‍ച്ചക്കുള്ള വളമാണെന്നു തിരിച്ചറിയുംബോള്‍ തന്നെ, ബ്ലോഗ് ബ്ലോഗര്‍മാര്‍ക്ക് നല്‍കുന്ന ആത്മവികാസത്തിന്റെ സാധ്യതയെ ബോണ്‍സായ് രൂപത്തിലേക്ക് ചെറുതാക്കുന്ന ഘടകം കൂടിയായിമാറുന്നുണ്ട് ബ്ലോഗനയോടുള്ള ആസക്തി എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചിത്രകാരന്‍.ഒരു പ്രിന്റു മീഡിയയുടെ പരിമിതമായ സ്വാതന്ത്ര്യത്തിന്റെ നായ്‌ക്കൂട്ടിലോ,തൊഴുത്തിലോ കിടക്കാന്‍ ക്യൂ നില്‍ക്കുന്നവരാണ് ബ്ലോഗര്‍മാര്‍ എന്നത് അത്യന്തം ശോചനീയമായ ബാലിശ ചിന്തയാണ്. പ്രത്യേകിച്ചും മാതൃഭൂമിയുടെ പൂമുഖത്തോ, ഡ്രോയിങ്ങ് റൂമിലോ, ബെഡ്‌റൂമിലോ അല്ല ബ്ലോഗര്‍മാരുടെ പൊസ്റ്റുകള്‍ സ്വീകരിക്കപ്പെടുന്നത്. മാതൃഭൂമിയുടെ പത്രാധിപര്‍ തന്റെ കൈപ്പുണ്ണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കെട്ടിമറച്ചുണ്ടാക്കിയിരിക്കുന്ന വിവിധ പംക്തികളിലൊന്നായ ബ്ലോഗന എന്ന തൊഴുത്തിലാണ് ബ്ലോഗ് പോസ്റ്റുകളെ കെട്ടിയിട്ടിരിക്കുന്നത്. ബ്ലോഗനയിലെ പുല്ലും വൈക്കോലും ബ്ലോഗര്‍മാര്‍ക്ക് പ്രിയംങ്കരമാകുന്നത് ബ്ലോഗിലെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിലും നാം പറ്റിച്ചേര്‍ന്നു നില്‍ക്കാന്‍ ഒരു ഉടമയെ,യജമാനനെ,...അധികാരത്തിന്റേയും അംഗീകാരത്തിന്റേയും ആശ്രിതവാത്സല്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്. അതായത് ... ബ്ലോഗന മാതൃഭൂമിയിലെ ബ്ലോഗര്‍മാര്‍ക്കുള്ള ബാലപംക്തി മാത്രമാണ്. ആ യാഥാര്‍ത്ഥ്യബോധത്തൊടെ ബ്ലോഗനയെ സമീപിക്കേണ്ടിയിരിക്കുന്നു.

മുകളില്‍ പറഞ്ഞത് ഒരു ബ്ലോഗര്‍ എന്ന കാഴ്ച്ചപ്പാടിലൂടെയാണ്. എന്നാല്‍ മാതൃഭൂമിയുടെ പത്രാധിപരുടെ കാഴ്ച്ചപ്പാട് മാതൃഭൂമിയുടെ വായനക്കാരന്റെ രുചിഭേദങ്ങളെ പരമാവധി തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ കണ്ടെത്തുക എന്നതാവാം.അതിലൂടെ പത്ര ഉടമയുടെ ടാര്‍ഗറ്റുകള്‍ മറികടക്കുക എന്നതുമാകാം.വായനക്കാരന്റെ കാഴ്ച്ചപ്പാട് വര്‍ത്തമാനത്തിന്റെ സാംസ്ക്കാരികമായ സകല സ്പന്ദനങ്ങളും പരതിപ്പിടിക്കാനുള്ള സൌകര്യപ്രദമായ ശീലത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാകാം.

ഇത്രയും പറഞ്ഞതുകൊണ്ട് പത്രമാധ്യമങ്ങളില്‍ ബ്ലോഗ് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ബ്ലോഗര്‍മാര്‍ക്ക് മാനഹാനിയാണെന്നല്ല.
ഒരു സ്ഥിരം വഴിപാട് പംക്തിക്കകത്തല്ലാതെ,ശ്രദ്ധേയമായ സാംസ്ക്കാരിക പ്രവര്‍ത്തനമായി ബ്ലോഗ് സൃഷ്ടികള്‍ പ്രിന്റ് മീഡിയയിലും ആദരിക്കപ്പെടുംബോള്‍ മാത്രമേ ബൂലോകം ബാല്യ ചാപല്യങ്ങളില്‍ നിന്നും വളരുന്നുള്ളു.എന്നാല്‍ ആ ആദരവിനെക്കൂടി അവഗണിച്ച് സ്വതന്ത്ര്യത്തിന്റെ വികാസം ബ്ലോഗിലൂടെ ബ്ലോഗര്‍ ആഘോഷിക്കുംബോഴേ ബൂലോകം വയസ്സറിയിക്കുന്നുള്ളു (ഋതുമതിയാകുന്നുള്ളു)എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രകാരന്‍.

Sunday, November 8, 2009

അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍

ബ്രാഹ്മണ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസികള്‍ക്ക് ഭക്തിയും,വിനയവും,അനുസരണയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ആടിമത്വത്തിന്റെ ചങ്ങല നല്‍കുന്നവരാണ്. രണ്ടു മതവും അതിലെ സ്ത്രീകളെ ലൈംഗീക വസ്തുക്കളായി ചവിട്ടിത്താഴ്ത്തുന്നതിനാല്‍ ഈ മതങ്ങളിലൂടെ സാംസ്കാരികമോ,സാമൂഹികമോ,ശാസ്ത്രീയമോ ആയ വളര്‍ച്ച ഇല്ലാത്തവിധം സമൂഹം ഷണ്ഡമാക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ബോധമണ്ഢലത്തെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കേണ്ട ശാസ്ത്രബോധം നശിപ്പിക്കുന്നതിനായി സഹ്സ്രാബ്ദങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളെക്കൊണ്ട് വിശ്വാസികളുടെ കാഴ്ച്ചയെ മറക്കുക എന്ന അത്യന്തം ഹീനമായ മാര്‍ഗ്ഗമാണ് ഇവരവലംഭിച്ചുവരുന്നത്. ഇതിനായി സമൂഹത്തിലെ ഏറ്റവും വിഢികളും,മന്ദബുദ്ധികളും,വരട്ടുവാദക്കാരുമായ മതപുരോഹിതരെ സദാചാര പണ്ഢിതരായി ഈ മതങ്ങള്‍ സ്ഥാനമേല്‍പ്പിക്കുന്നു.
നല്ല ശാസ്ത്രബോധം നല്‍കുന്ന ആധുനിക വിദ്യാഭ്യാസം ലഭിച്ച ഹിന്ദു-മുസ്ലീം സഹോദരങ്ങള്‍ക്കു പോലും മന്ദബുദ്ധികളായ ജാതി-മത പുരോഹിതര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ യാതൊരു സംങ്കോചവും തോന്നുന്നില്ല എന്നത് ഈ മതങ്ങളുടെ മനുഷ്യമനസ്സിലുള്ള ഹിംസാത്മകമായ സ്വാധീനത്തിന്റേയും, വിശ്വാസികളുടെ അടിമത്വത്തിന്റേയും ദൃഷ്ടാന്തങ്ങളാണ്. ബ്രാഹ്മണ ഹിന്ദുമതം കൃഷ്ണ ഭക്തിയിലൂടെ വ്യഭിചാരത്തിനും വിശ്വാസ വഞ്ചനക്കും ദൈവീക അനുമതി നല്‍കി സ്ത്രീകളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിച്ച് മതത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കുംബോള്‍ , ഇസ്ലാം മതം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തന്നെ പൂര്‍ണ്ണമായി നിഷേധിക്കുന്നതിലൂടെ സമൂഹത്തെ ഒന്നടങ്കം അടിമത്വത്തിന്റെ നുകത്തിനു കീഴിലെ അജ്ഞാനുവര്‍ത്തികളായ മൃഗങ്ങളാക്കി മാറ്റുന്നു.
ഈ രണ്ടു മതങ്ങളിലുമുള്ള വിശ്വാസത്തിന്റെ അടിമകള്‍ മാത്രമായി ജീവിക്കുന്ന ശുദ്ധഗതിക്കാരായ മനുഷ്യരെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിലും, ഈ മതങ്ങളുടെ അടിമത്വത്തിനു ഹേതുവായ ചരിത്രപരമായ കാരണങ്ങളെക്കുറിച്ച് ചിത്രകാരന് അവ്യക്തമായ അറിവുകളേയുള്ളു. എന്നാല്‍, ഈ വിഷയത്തില്‍ ആധികാരികമായി, ചരിത്ര വസ്തുതകളേ വസ്തുനിഷ്ടമായി അവലോകനം ചെയ്തുകൊണ്ടുള്ള നല്ലൊരു ലേഖനം യാത്രാമൊഴി എന്ന ബ്ലോഗില്‍ “ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍ ” (ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള ലിങ്ക് ഇവിടെ) എന്ന പേരില്‍ എഴുതിയിരിക്കുന്നു. ചിന്താ ശേഷിയുടേയും, സത്യത്തെ ആദരിക്കുന്നതിന്റേയും ശീലം അല്‍പ്പമെങ്കിലും ശേഷിച്ചിട്ടുള്ള മത വിശ്വാസികള്‍ക്ക് ആ പോസ്റ്റില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ശക്തി ആവാഹിക്കാനാകും. ദയവായി ആ പോസ്റ്റ് വായിക്കുക.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ..............
57 ഇസ്ലാമിക രാജ്യങ്ങളുടെ ജാതകം
നൂറുകോടിയില്‍ അധികം മനുഷ്യരുടെ അടിമജീവിതം...
അതിന്റെ ചരിത്രവും പുരാണവും,വിശ്വാസങ്ങളും,
ദുരഭിമാനങ്ങളുമടക്കം അനോട്ടമി പഠനത്തിനു
വിധേയമാക്കുന്ന ഈ പോസ്റ്റ് നന്മ നിറഞ്ഞ മുസ്ലീം
സഹോദരങ്ങള്‍ക്കും,വര്‍ഗ്ഗീയതയാല്‍ കണ്ണു കാണാതെ നട്ടം തിരിയുന്ന ഇതര മതസ്തര്‍ക്കും,ഗതിയറിയാതെ ഉഴലുന്ന ചിത്രകാരനെപ്പോലുല്ല ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗദീപമാകട്ടെ എന്ന് ആശംസിക്കുന്നു.
രണ്ടാം ഭാഗം വൈകിയാലും വേണ്ടില്ല,
ഇതുപോലെ സമഗ്രവും,
ആധികാരികവുമാകട്ടെ.
സസ്നേഹം.
2:01 AM

Blogger chithrakaran:ചിത്രകാരന്‍ said...

യാത്രാമൊഴി വീണ്ടും ഗംഭീരമായി ഇസ്ലാം മതവിശ്വാസികളുടെ ശാസ്ത്ര-സാംസ്ക്കാരിക ഷണ്ഡത്വത്തിന്റെ കാരണങ്ങള്‍ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു !!!!
സാംസ്ക്കാരിക ഷണ്ഡത്വവും അടിമത്വവും അപമാനകരമാണെന്ന് തിരിച്ചറിവുളള്അവര്‍ക്ക് മനസ്സിലാകുന്ന ഭാഷ. വളരെ ഹൃദ്യമായി,പ്രതിപക്ഷ ബഹുമാനത്തോടെ....:)

ഖുറാന്‍ പേജുകളില്‍ നിന്നും പാരസിറ്റമോളെ ഉണ്ടാക്കുന്ന വിദ്യ കലക്കി .

സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു വളര്‍ന്ന നമ്മുടെ നാട്ടിലെ നാടന്‍ തീവ്രവാദികാക്കപ്പട ഇത്രയും ബുദ്ധിമാന്ദ്യത്തോടെ ഈ പോസ്റ്റിനു നേരേ പ്രതികരിക്കുംബോള്‍ അസ്സല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ജനിച്ച ഇസ്ലാം മത വിശ്വാസിയുടെ
മനസ്സിന്റെ ഇടുക്കവും,വന്യതയും എന്തായിരിക്കുമെന്നാണ് ചിന്തിച്ചുപോകുന്നത് !!!

ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്.
അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... ആ പൈതൃകത്തിന്റെ വറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം ഇനി എത്രനാള്‍ എന്നാണ് ഭീതിപ്പെടുത്തുന്നത് !

അന്തര്‍ദ്ദേശീയ വര്‍ഗ്ഗീയ വേരുകളുള്ള ആ മതത്തിലേക്ക് നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ എത്ര അടുക്കുന്നുവോ അത്രക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു എന്നത് കേരളീയന്‍ ഇന്ന് വേദനയോടെ മനസ്സിലാക്കുന്നുണ്ട്.

ഒരിക്കലും അടപ്പു തുറക്കാത്ത കുപ്പിക്കകത്ത് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ഇസ്ലാം മത വിശ്വാസികളോടുള്ള മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. മതമൌലീകത കാരണമുണ്ടാകുന്ന ഭീകരമായ ബുദ്ധിമാന്ദ്യം !!!

പ്രതിപക്ഷ ബഹുമാനമില്ലാത്ത ചിത്രകാര വചനങ്ങള്‍ തല്‍ക്കാലം ഇത്രമതി:) എല്ലാരും പൊറുക്കുക.
.................................................................

November 8, 2009 1:13 PM
ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
chithrakaran:ചിത്രകാരന്‍ said...

ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.
November 8, 2009 5:30 PM

സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !
കേരളത്തിലെ അതിപ്രമുഖരും,പ്രശസ്തരുമായ മലയാളി മാന്യന്മാര്‍ക്കുള്ള ഓണക്കാല സമ്മാനമായി നല്ല പച്ച കസവുകരയോടുകൂടിയ ഒരു കൈത്തറി ഹാന്‍ഡ് ലൂം മുണ്ട് കേരളത്തിലെ രണ്ടു ബഹു. മന്ത്രിമാരുടെ തൃക്കൈവിളയാടിച്ച പ്രശസ്തി പത്രം സഹിതം ഇയ്യിടെ ചിത്രകാരനു കൊറിയറില്‍ ലഭിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു വരികയായിരുന്നു എന്ന സത്യം ഇതിനാല്‍ വെളിപ്പെടുത്തിക്കൊള്ളുന്നു. കണ്ണൂരിലെ സ്ഥിരതാമസക്കാരനായ ചിത്രകാരന് കേരള സര്‍ക്കാര്‍ വിലകൂടിയ ഒരു കൈത്തറിമുണ്ട് സമ്മാനിച്ച് ഇലക്ഷന്‍ മര്യാദകളെ കാറ്റില്‍ പറത്തി എന്ന അപഖ്യാതി ഒഴിവാക്കുന്നതിനായി ചിത്രകാരന്‍ മനപ്പൂര്‍വ്വം ആ സത്യം മറച്ചുവക്കുകയായിരുന്നു.
ഇന്നലെ ഇലക്ഷന്‍ എന്ന തൊന്തരവ് പൂര്‍ത്തിയായ സ്ഥിതിക്ക് സര്‍ക്കാരിന്റെ സുചിന്തിതമായ ഈ സത്പ്രവര്‍ത്തിയെക്കുറിച്ച് രണ്ടു വാക്ക് പോസ്റ്റുന്നതില്‍ അപാകതയില്ലെന്ന് കരുതുന്നു.
25.8.09 ന് ചിത്രകാരന് കൊറിയര്‍ മുഖാന്തിരം അയച്ചിരിക്കുന്ന ഈ ബഹുമാന്യ സമ്മാനം ഒക്ടോബര്‍ ആദ്യവാരമാണ് ചിത്രകാരനു കിട്ടുന്നത് എന്നത് ... എന്തായാലും കിട്ടിയല്ലോ എന്ന സന്തോഷത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നില്ല. മാത്രമല്ല,
വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീമാന്‍ ഏളമരം കരീം, വിദ്യാഭ്യാസ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീമാന്‍ എം.എം.ബേബി എന്നീ രണ്ടു കാര്യപ്പെട്ട ഉശിരന്‍ മന്ത്രിമാരാണ് ചിത്രകാരനെ മുണ്ടുടുപ്പിക്കാനായി ഈ സമ്മാനം കേരളസര്‍ക്കാരിനുവേണ്ടി ചിത്രകാരന്റെ പേരെഴുതി, കയ്യൊപ്പിട്ട് അയച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കോള്‍മയിര്‍കൊള്ളിക്കുന്നു.
ഏതായാലും... ഇത്രയും ദിവസം പാടുപെട്ട് അടക്കിപ്പിടിച്ച ഈ അഭിമാനകരമായ പൊങ്ങച്ചവാര്‍ത്ത ഇനിയും രഹസ്യമായി സൂക്ഷിച്ചാല്‍ ഇഞ്ചിയുടെ അടിവസ്ത്രത്തിന്റെ മണത്താല്‍ നാറിയ ബൂലോകം പോലെ ചിത്രകാരന്റെ തലക്കകത്തെ വായുമണ്ഡലവും മലീമസമാകുമെന്നതിനാല്‍ ഈ പോസ്റ്റിലേക്ക് ആവാഹിച്ചു ചേര്‍ക്കുകയാണ്. സര്‍ക്കാരിന്റെ മുണ്ടു കിട്ടാത്ത ഭാഗ്യഹീനരുടെ അസൂയയും, കല്ലേറും,കുനിഷ്ടും, പ്രതിഷേധവും പ്രതീക്ഷിച്ചുകൊണ്ട്.....

കേരള കൈത്തറിയെ സ്നേഹിക്കാന്‍ നിര്‍ബന്ധിതനായ, നിങ്ങളുടെ വിനീത ചിത്രകാരന്‍.
(അടിക്കുറിപ്പ്: സര്‍ക്കാര്‍ സമ്മാനിച്ച മുണ്ട് പുതു പുത്തനാണ്. ബ്ലോഗര്‍ നമതിനു കിട്ടിയതുപോലല്ല :)

Wednesday, November 4, 2009

അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്


കാര്‍ട്ടൂണിസ്റ്റിന്റെ “കേരള ഹഹഹ” ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്ന “2009 കേരള പിറവി ദിനാശംസകള്‍” മൂന്നു ദിവസം വൈകിയാണെങ്കിലും ചിത്രകാരന്‍ ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍‌തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമല്ല, ഈ കാര്‍ട്ടൂണ്‍ എങ്ങനെയോ സംഭവിച്ചുപോയ ഒരു നര്‍മ്മ തുരുത്തല്ലെന്ന് കര്‍ട്ടൂണിസ്റ്റിന്റെ വിവരണത്തില്‍ നിന്നും മനസിലാകുന്നു. “അപ്പപ്പ കാണുന്നോരാണപ്പന്‍” സിദ്ധന്തം അണുവിട തെറ്റിക്കാതെ ആചരിച്ചുവരുന്ന മലയാളിയുടെ മൂല്യബോധത്തിന്റെ വൈകല്യത്തെ വളരെ ഭംഗിയായി വരച്ചുകാണിക്കുന്ന ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ട തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഉജ്വല രചനയാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്. നമ്മുടെ സാംസ്കാരിക അപചയത്തിന്റേയും,കപട സദാചാരത്തിന്റേയും,പൊങ്ങച്ചത്തിന്റെ അപ്രമാദിത്വത്തിന്റേയും,മലിനമായ മൂല്യബോധത്തിന്റേയും, കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റേയും, തന്തയില്ലായ്മയുടേയും എല്ലാം കാരണം ഈ കാര്‍ട്ടൂണില്‍ മലയാളിയുടെ ആത്മവിമര്‍ശനമായി കാര്‍ട്ടൂണിസ്റ്റ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കെടിഡിസി യുടെ ബോര്‍ഡുകളാണ് കാര്‍ട്ടൂണിന്റെ പശ്ചാത്തലം എന്നത് യാദൃശ്ചികതയല്ല.വെറുമൊരു പരിഹാസ ചിരിയിലൊതുങ്ങൂന്ന ഉപരിപ്ലവ കാര്‍ട്ടൂണല്ലാ ഇത്.സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മലയാളിയുടെ കാപട്യം നിറഞ്ഞ മൂല്യബോധത്തിനു നേരെ പ്രതിഷ്ടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കാര്‍ട്ടൂണ്‍. ലോകത്തിനു മുന്നില്‍ ഒരു ഭിക്ഷാടകന്റെ വ്യക്തിത്വം മാത്രമുള്ള, പണം കൊണ്ട് എല്ലാം നേടിയെന്ന് വിശ്വസിക്കുന്ന മലയാളിയുടെ ബുദ്ധി മാന്ദ്യത്തിനുനേരേയുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പരിഹാസമാണിത്. ഇതിനു മുന്നിലെ നമ്മുടെ പൊട്ടന്‍ ചിരി, നമ്മുടെ തന്നെ വൈരൂപ്യം കണ്ടുള്ള വിഢിച്ചിരിയാണെന്ന അപ്രിയ സത്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ ആത്മാഭിമാനത്തിന്റെ അയലോക്കത്തെങ്കിലും മലയാളിക്ക് എത്തിപ്പെടാം. സ്വന്തം അച്ഛനെ ഭിക്ഷക്കാരനായാലും,കള്ളനായാലും,കൊലപാതകിയായാലും,തെണ്ടിയായാലും അച്ഛാ എന്ന് അഭിമാനത്തോടെ വിളിക്കാനുള്ള തിരിച്ചറിവിന് നമ്മുടെ അമ്മ നന്നാവുകതന്നെ വേണം.അമ്മയില്‍ നിന്നും മുലപ്പാലുപോലെ ആ സംസ്ക്കാരം ലഭിക്കുകതന്നെ വേണം. സാംബത്തികമായി മികവുനേടുന്ന സ്ത്രീകളുടെ കുടുംബ പൊങ്ങച്ചത്തിന്റെ, മഹിമയുടെ പാരംബര്യ വാഹകരായി നില്‍ക്കുംബോള്‍ നമുക്ക് ലഭിക്കുന്നത് പുറം മോടിയുള്ള തന്തയില്ലായ്മയുടെ ദുരഭിമാനം നിറഞ്ഞ സംസ്ക്കാരമാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍പ്പോലും അതിന്റെ അര്‍ത്ഥം, അര്‍ത്ഥത്തിന്റെ ലജ്ജാവഹമായ ഭീകരത ബോധ്യമാകാത്തവിധം മലയാളിമനസ്സിന്റെ പൌരുഷം സ്ത്രൈണമായിരിക്കുന്നു.(ഇത് ചിത്രകാരന്റെ ചിന്തയാണ്.കാര്‍ട്ടൂണിസ്റ്റിന്റേതല്ല)

“ഈ പയ്യന്‍സിന്റെ പ്രസക്തി അടിക്കടി കൂടിക്കൂടിവരുമെന്നു
ദിവസം നാലുപത്രം കമ്പോടുകമ്പ് വായിക്കുന്ന എന്റെ അയല്‍വാസി
കിട്ടുണ്ണ്യമ്മാന്‍ പറയുന്നു. അതുകൊണ്ട്, 2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ !”


ചിത്രകാരന്റെ മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റിന്റെ വിവരമറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുകളില്‍ കൊടുത്ത നാലുവരി അറിയിപ്പ് ചിത്രകാരനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പത്രങ്ങളിലൊക്കെ കാര്‍ട്ടൂണ്‍ വരക്കുന്ന വയറ്റിപ്പെഴപ്പ് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കുറച്ചുകൂടി ഉയരത്തില്‍ ഈ കാര്‍ട്ടൂണിസ്റ്റിനെ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നെങ്കിലും, കക്ഷിയുടെ സ്ഥാന നിര്‍ണ്ണയ കാര്യത്തില്‍ ചിത്രകാരനു തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തുന്ന വരിയാണ് “2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ” എന്ന ദൃഢ പ്രതിജ്ഞ.ചിത്രകാരന്റെ “തന്തക്കുപിറന്നവരുടെ ഗവണ്മെന്റ്” എന്ന വായന പോസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കന്മന്റ് വീണതില്‍ ഒരു താണു പറക്കലിന്റെ ഭംഗിയാര്‍ന്ന ഒരു വിവരണമുണ്ടായിരുന്നു....മനോഹരമായ ഒരു ആകാശ ദൃശ്യം ! അതു കണ്ടപ്പോഴേ ഒരു ദാര്‍ശനികനെ സംശയിച്ചിരുന്നു. ഇപ്പോള്‍ ബോധ്യമായി. വെറുമൊരു ചിരിയിലപ്പുറം സമൂഹത്തിന്റെ ആന്തരാത്മാവിലേക്ക് ഈ കാര്‍ട്ടൂണിസ്റ്റ് ദൃഢനിശ്ചയത്തോടെ പ്രവേശിക്കുന്നതും, കാര്‍ട്ടൂണിസ്റ്റിന്റെ ചിരി രാഷ്ട്രീയത്തിന്റെ വജ്രരൂപം പ്രാപിക്കുന്നതും ദാര്‍ശനിക രോഗമായി മനസ്സിലാക്കുന്നു. ആ രോഗമുള്ളവരെ, ആത്മബോധം ലഭിച്ചവരെ തത്വമസിയുടെ അര്‍ത്ഥ തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.

സമൂഹത്തിനന്യമായ ആത്മബോധവും ആത്മാഭിമാനവും സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കലാകാരന്മാര്‍ക്ക് ആ വസ്തുതയെക്കുറിച്ച് ബോധോദയമുണ്ടാകുകയാണല്ലോ ആദ്യം വേണ്ടത്. ബൂലോകത്തിന്റെ സ്വതന്ത്രാകാശത്ത് ഇനിയും വളര്‍ന്ന് ഭൂലോകം കൂടി ആത്മപ്രകാശത്താല്‍ ധന്യമാക്കാന്‍ കാര്‍റ്റൂണിസ്റ്റിന്റെ അകകാംബുള്ള ചിരികള്‍ക്ക് സാധിക്കട്ടെ എന്ന് സസന്തോഷം ആശംസിക്കുന്നു.
ബൂലോകത്തെ കാര്‍ട്ടൂണിസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!! ഈ വായന പോസ്റ്റിന്റെ മനോഹാരിതക്കും, ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ എന്ന നിലക്കും, ചിത്രകാരനുകൂടി അവകാശപ്പെട്ട ഈ കാര്‍ട്ടൂണ്‍ ഇവിടെ മോഷ്ടിച്ച് ചേര്‍ക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രകാരന്റെ ഹൃദയത്തില്‍ നിന്നും ഈ കാര്‍ട്ടൂണ്‍ തിരിച്ചു നല്‍കു എന്നും അഹങ്കാരപൂര്‍വ്വം അറിയിക്കട്ടെ.കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹഹയിലെ പ്രതിപാദ്യമായ പോസ്റ്റിലേക്കുള്ള ലിങ്ക്.

Sunday, November 1, 2009

ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

ഞ്ചിയുടെ പിങ്കു ഷെഢിയില്‍ നിന്നും വിരലെടുക്കാന്‍ മനസ്സു വരുന്നില്ല. അതായത് മനസ്സില്‍ നിന്നും ഇഞ്ചിയുടെ പിങ്കു ഷഢി മായുന്നില്ലെന്ന് സാരം. ചില മഹത്തായ സൃഷ്ടികള്‍ കാലങ്ങളെ അതിജീവിക്കുമെന്ന് പറയുന്നതുപോലെ....!!! ഇഞ്ചിയുടെ പിങ്കു ഷെഢി ചിത്രകാരന്റെ മനോമുകുരത്തിലെ അഴയില്‍ നിന്നും ചീന്തിയെടുത്ത് വലിച്ചെറിയുന്നതിനായി ഒരു പോസ്റ്റ് കൂടി എഴുതേണ്ടി വന്നിരിക്കുന്നു.
ആ ദുഷ്ടന്‍ ചാണക്യനാണ് വീണ്ടും ചിത്രകാരനെ പ്രചോദനം നല്‍കി ഒരു പിങ്ക് ഷഢിയെ വലംവക്കുന്ന ഭ്രമണപഥങ്ങലിലേക്ക് വീണ്ടും വലിച്ചിഴച്ചത് ! പതിനാറാം നൂറ്റാണ്ടില്‍ ഗ്രീസിലും റോമിലും പ്രചാരത്തിലുണ്ടായിരുന്ന ചാരിത്ര്യപട്ട എന്ന യോനിപ്പൂട്ടിനെക്കുറിച്ച് വസ്തുതാപരമായ അറിവുകളാണ് ചിത്രത്തിന്റെ അകംബടിയോടെ ചാണക്യന്‍ തന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.(ലിങ്കും കമന്റും താഴെ)

പുരുഷന്റെ ഭയത്തിന്റേയും,അപകര്‍ഷതയുടേയും,അധീശത്വത്തിന്റേയും മനശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അതീവ രസകരമായ അറിവുകളും,ചിന്തകളും തട്ടിയുണര്‍ത്താന്‍ ഇഞ്ചിപ്പെണ്ണിന്റെ അളിഞ്ഞ പിങ്കു ഷെഢി വിവാദത്തിനു കഴിഞ്ഞു എന്നതില്‍ ചിത്രകാരന് ഇഞ്ചിയോട് കൃതജ്ഞതയുണ്ട്. ഇതില്‍ പുരുഷന്റേയോ സ്ത്രീയുടേയോ ജയ-പരാചയങ്ങളോ ലിംഗഭേദമോ ഒന്നും തന്നെ ചിത്രകാരന്‍ കാണുന്നില്ല. സമൂഹത്തിന്റെ മനശ്ശാസ്ത്രത്തിനകത്തേക്ക് പ്രവേശിക്കാവുന്ന ഇതുവരെ ഏറെ വെളിച്ചം വീഴാത്ത ഉള്ളറകളിലേക്കുള്ള വഴികളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണിത്.അതൊരു നിമിത്തവും ഭാഗ്യവുമായി കാണട്ടെ !

പര്‍ദ്ദ എന്ന സ്ത്രീപൂട്ട്

സമൂഹത്തില്‍ അടിമത്വത്തിന്റേയും, പാരതന്ത്ര്യത്തിന്റേയും പര്‍വ്വതങ്ങള്‍ നമുക്കു മുന്നില്‍ നിന്നാല്പോലും അതിനെ കാണാതെ അല്ലെങ്കില്‍ തിരിച്ചറിയാതെ ... കുരുടന്മാരായി മനസ്സിലെ ദുഷ്ടവിഗ്രഹങ്ങള്‍ കരിതേച്ച് മിനുക്കി ഒരു ആചാരം പോലെ അവയോട് അകാരണമായി ക്ഷോഭിക്കുക എന്നത് നമ്മുടെ ശീലമാണ്.ക്ഷോഭം എങ്ങനേയും പുറത്തുപോണമല്ലോ! സ്ഥാപിത താല്‍പ്പര്യക്കാര്‍ നമ്മെ അങ്ങനെ ശീലിപ്പിച്ചതുമാകാം. പറഞ്ഞുവരുന്നത് ഇസ്ലാം മതവിശ്വാസം അതിന്റെ വിശ്വാസികളുടെ അടിമത്വത്തിലധിഷ്ടിതമായ വര്‍ഗ്ഗീയ ശക്തി സമാഹരിക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ലിംഗ വിവേചന ഉപകരണമായ പര്‍ദ്ദ എന്ന സ്ത്രീശരീരപൂട്ടിനെക്കുറിച്ചാണ്.വളരെ നഗ്നമായും, വസ്തുനിഷ്ടമായും സ്പഷ്ടമായും സ്ത്രീയെ ആഗോള തലത്തില്‍ തന്നെ തടവിലിടുന്ന, സ്ത്രീയെ ഹീനമായി അപമാനിക്കുന്ന അസ്വാതന്ത്ര്യത്തിന്റേയും,ലിംഗ വിവേചനത്തിന്റേയും,തിന്മയുടേയും നമുക്കിടയില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന പര്‍ദ്ദ എന്ന സ്ത്രീ ലൈംഗീക പൂട്ടിനെക്കുറിച്ച് നമുക്ക് പ്രതിഷേധമുണ്ടാകുന്നില്ല.പര്‍ദ്ദ ഒരു സ്ത്രീ ലൈംഗീകപൂട്ടു മാത്രമല്ല. സ്ത്രീയുടെ ബുദ്ധിപരമായ വളര്‍ച്ചയെ കണ്ണുകെട്ടി മറക്കുന്നതും അതിലൂടെ സമൂഹത്തിന്റെ സാംസ്ക്കാരികവും, ആത്മീയവും,മാനവികവുമായ നവീകരണത്തെ തടയുന്നതുമായ ജീര്‍ണ്ണിച്ച മനുഷ്യത്വരഹിതമായ മതത്തിന്റെ ശപിക്കപ്പെട്ട പൂട്ടാണ് പര്‍ദ്ദ. സ്ത്രീയും പുരുഷനും അടങ്ങുന്ന മാനവികമായ സമൂഹത്തെ സാംസ്ക്കാരികമായി വന്ധ്യംങ്കരിക്കാന്‍ അനായാസമായി സാധിക്കുന്ന ഈ വിശ്വാസ പൂട്ടിനെതിരെ സ്ത്രീകളോ, സാമൂഹ്യവളര്‍ച്ച ആഗ്രഹിക്കുന്ന സുമനസ്സുകളോ പ്രതികരിക്കുകയാണെങ്കില്‍ മതവര്‍ഗ്ഗീയതയാല്‍ തമ്മിലടിച്ചു ചാവുന്ന പാവപ്പെട്ട നൂറുകോടിയിലേറെവരുന്ന മനുഷ്യരെ മാനവികതയുടെ സാഹോദര്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായേനെ !മൊഹ്സിന്‍ മക്മലാഫിന്റെ അഫ്ഗാന്‍ ആല്‍ഫബെറ്റ് എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഇന്ത്യവിഷനിലെ 24 ഫ്രേംസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രകാരന്‍ അടിച്ചുമാറ്റിയ മനുഷ്യ അടിമത്വത്തിന്റെ ആഴങ്ങള്‍ കാണിക്കുന്ന മതത്തിന്റെ വൃണചിത്രങ്ങള്‍.(സ്ത്രീ പീഢനത്തിന്റെ ഈ ദൈന്യതയൊന്നുംകാണാതെ സ്ത്രീപീഢനത്തിന്റെ കുത്തക വ്യാപാരികളായ മതങ്ങളോട് കലഹിക്കാതെ കൂടെക്കിടക്കുന്ന ഭര്‍ത്താവിനെ വളര്‍ത്തുമൃഗം പോലെ ദ്രോഹിക്കുന്ന ഫെമിനിസ്റ്റുകളുടെ ഡിപ്രഷന്‍ കൊണ്ടുണ്ടാകുന്ന മനോ വൈകൃതം ചികിത്സിച്ചു മാറ്റേണ്ട സാമൂഹ്യ വിപത്തുതന്നെ)


ആരാണ് സ്ത്രീ പീഢകര്‍

മംഗലാപുരത്തേയും ബാംഗ്ലൂരിലേയും ഹിന്ദു വര്‍ഗ്ഗീയവാദികളായ മുത്തലീക്കുമാര്‍ സ്ത്രീപീഢകരാണോ ? 30ലേറെ സ്ത്രീകളെ ലൈംഗീകമായി ചൂഷണംചെയ്ത് സ്വര്‍ണ്ണവും ഫോണും അപഹരിച്ചതിനു ശേഷം ഗര്‍ഭ നിരോധന ഗുളികയാണെന്ന പേരില്‍ സയനൈഡ് ഗുളിക നല്‍കി ആത്മഹത്യ ചെയ്യിപ്പിക്കുന്ന കാസര്‍ഗോട്ടെ അദ്ധ്യാപകന്‍ സ്ത്രീ പീഢകനാണൊ ? സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന പിതാക്കന്മാര്‍, കന്യാസ്ത്രീയുടെയും പള്ളീലച്ചന്മാരുടേയും ലൈംഗീകതക്ക് സാക്ഷിയായതിനാല്‍ അഭയയെ കൊല്ലേണ്ടിവന്നവര്‍ സ്ത്രീ പീഢകരാണോ ? സൌന്ദര്യധാമമായിരുന്ന ഡയാനയയെ അവഗണിച്ചതിലൂടെ അവരെ സ്വതന്ത്രയായി സ്വയം നശിക്കാന്‍ അനുവധിച്ച ചാള്‍സ് രാജകുമാരന്‍ സ്ത്രീ പീഢകനാണോ ?

ചിത്രകാരന്‍ ഇവരെയൊന്നും കൊടിയ പാപികളായി മുദ്രകുത്താന്‍ തയ്യാറല്ല.കാരണം ഇവരെല്ലാം അരങ്ങത്തെത്തുന്ന ഹതഭാഗ്യരായ നമ്മുടെ സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്. ഇങ്ങനെ അരങ്ങത്തെത്തുന്നവരേക്കാള്‍ എത്രയോ ആയിരം മടങ്ങായി ശബ്ദമോ, വെളിച്ചമോ,സ്റ്റേജോ, കാണികളൊ ഇല്ലാത്ത സ്ഥലങ്ങളില്‍ വച്ച് ഇത്തരം പീഢനങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുമെന്ന് ചിത്രകാരനു സംശയമില്ല. അതുകൊണ്ടുതന്നെ, ഇവിടെ കുറ്റക്കാര്‍ മുകളില്‍ പറഞ്ഞ പിടിക്കപ്പെടുന്ന ഹതഭാഗ്യരല്ല. മറിച്ച് നവീകരണ വിമുഖമായി നില്‍ക്കുന്ന നമ്മുടെ സമൂഹവും, സമൂഹത്തെ വന്ധ്യതയില്‍ തളക്കുന്ന മത-ആചാര വിശ്വാസങ്ങളുമാണ്.പുരോഹിതരും,മത ആചാര്യന്മാരും,മത പണ്ഢിതരും, മതത്തിന്റെ കുരിശും,ചന്ദനക്കുറിയും,നിസ്ക്കാര തഴംബും,ജാതി-മത നാമങ്ങളും ചുമന്നു നടക്കുന്ന അന്ധരായ സമൂഹമാണ് എല്ലാ സ്ത്രീ പീഢനങ്ങളുടേയും ഉത്തരവാദികള്‍.(അതായത് യുക്തിവാദികളും,നിരീശ്വര വാദികളുമായ വിരലിലെണ്ണാവുന്നവര്‍ ഒഴിച്ച് മറ്റെല്ലാവരും ...തുലാഭാരം നടത്തുന്ന ശാസ്ത്രജ്ഞ തൊഴിലാളികളടക്കം...ഭൂമിക്ക് ഭാരമായ കുറ്റിച്ചൂലുകളാണെന്ന് !!!:)

പുരുഷ അപകര്‍ഷതയുടെ മനശ്ശാസ്ത്രം

(ഒരു മനശ്ശാസ്ത്രജ്ഞനല്ലെങ്കിലും ഇഞ്ചി, പച്ചമാങ്ങ,കറിവേപ്പില,തോരന്‍, മുരിങ്ങ,തക്കാളിപ്പെണ്ണ് തുടങ്ങിയ ബൂലോകത്തെ നപുംസകങ്ങളായ ഫെമിനിസ്റ്റുകളെ തുടര്‍ച്ചയായി വായിച്ചതില്‍ നിന്നും ചിത്രകാരനും കുറച്ച് മനശ്ശാസ്ത ജ്ഞാനമൊക്കെ നേടാനായിട്ടുണ്ടെന്നത് നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു. മനശ്ശാസ്ത്ര പണ്ഡിതര്‍ ചിത്രകാരനെ സ്നേഹപൂര്‍വ്വം തിരുത്തുക.)
നമ്മുടെ ബ്ലോഗര്‍ ചാണക്യന്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ മണിച്ചിത്രതാഴ് എന്ന് പോസ്റ്റിലൂടെ ഉദ്ബോധിപ്പിച്ചതുപോലെ...
പുരുഷന്‍ അപകര്‍ഷതയുടെ ഒരു കളത്തില്‍ ദിനേശാവതാരം തന്നെയാണ്.എത്ര സുന്ദരനായാലും,എത്ര ശക്തനയാലും പുരുഷന്‍ ഉള്ളിന്റെ ഉള്ളില്‍ ജന്മനാ ഭീരുവും,ഭയഗ്രസ്ഥനും,അവിശ്വാസിയും,സംശയരോഗിയും എല്ലാം തന്നെയാണ്. ഭൂമിയില്‍ വേരാഴ്ത്തിനില്‍ക്കാന്‍, സ്വന്തം ഭാവിയെ സ്വയം സൃഷ്ടിക്കാന്‍ കഴിവില്ലാത്ത പുരുഷന്റെ അപകര്‍ഷതയില്‍ നിന്നുമാണ് പുരുഷന്‍ തിന്മയുടെ(സ്വാര്‍ത്ഥമായ)വഴിയിലൂടെ അധീശതയിലേക്ക് വളരുന്നത്.ഈ വളര്‍ച്ച പുരുഷ ലോക സൃഷ്ടിക്കും,സദാചാര സൃഷ്ടിക്കും,സ്വാര്‍ത്ഥതയുടെ ചെറു തുരുത്തുകള്‍ മുതല്‍ സാമ്രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കുന്നതിനും അവനെ പ്രേരിപ്പിക്കുന്നു.ലോകത്തിന്റെ ഭൌതീക പുരോഗതി എന്നു പറയുന്നത് ഇങ്ങനെ പുരുഷ കേന്ദ്രീകൃതമായി മാത്രമേ നടക്കു.എന്നാല്‍ സാംസ്ക്കാരിക പുരോഗതികൂടെ അതേ അളവില്‍ വളര്‍ന്നില്ലെങ്കില്‍ മനുഷ്യന്‍ മനസ്സമാധാനം കിട്ടാതെ തമ്മില്‍ തല്ലി ചാകുന്ന സ്ഥിതിവിശേഷം സംജാതമാകുന്ന തിരിച്ചറിവിലേക്ക് പുരുഷന്‍ എത്തിച്ചേരുന്നതോടെയാണ് അതുവരെ തടവിലിടപ്പെട്ട അടിമയായ സ്ത്രീ സ്വതന്ത്രയാകുന്നതും, മനുഷ്യ സമൂഹങ്ങളില്‍ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവും ഉത്പാദിപ്പിക്കപ്പെടുന്നതും.

അടിമത്വത്തില്‍ നിന്നുള്ള മാറ്റം
സമൂഹം എങ്ങോട്ടുപോകണമെന്ന് തീരുമാനിക്കുന്നത് കളത്തില്‍ ദിനേശന്മാരാണെന്ന് ! എല്ലാം തികഞ്ഞ സൌന്ദര്യത്തിന്റെയും നന്മയുടേയും മഹനീയ സൃഷ്ടിയായ സ്ത്രീകള്‍ക്ക് കലന്തര്‍ ഹാജിയാരേയും,കാന്തപുരത്തേയും,ഉസമ ബിന്‍ ലാദനേയും ചെമ്മിരിയാട്ടിന്‍ കൂട്ടംപോലെ അനുഗമിക്കുക എന്ന നിയോഗം ജീവിച്ചു തീര്‍ക്കാനേ പടച്ചോന്‍ അനുവാദം (ബുദ്ധി)നല്‍കിയിട്ടുള്ളു. ഈ നിയോഗത്തില്‍ നിന്നും ഒരു മാറ്റം അവര്‍ക്ക് വേണമെന്ന് ചെറിയൊരു ആശ ജനിക്കണമെങ്കില്പോലും അന്യ സമൂഹങ്ങളിലെ സാംസ്ക്കരികതയുടെ പ്രകാശകിരണങ്ങളെങ്കിലും അവളുടെ മനസ്സില്‍ പതിച്ചിരിക്കണം. കളത്തില്‍ ദിനേശന്മാര്‍ക്ക് ജന്മം നല്‍കാന്‍ അവളുടെ മനസ്സ് സംസ്ക്കരിക്കപ്പെടണം.അങ്ങിനെ നീറിപ്പിടിച്ചുണ്ടാകുന്ന ദിനേശന്മാരുടെ സ്വാര്‍ത്ഥത തന്നെയാണ് ഒരേ സമയം ഭൌതീകമായും സാംസ്ക്കാരികമായും സ്ത്രീയുടെ സ്നേഹഭൂമിയില്‍ ഒരു സമൂഹമായി അഭിവൃദ്ധിപ്പെടുന്നതും,ഭാവിയിലേക്ക് വളര്‍ന്നു വികസിക്കുന്നതും.

സ്ത്രീപക്ഷം

ഭയം പുരുഷസ്വഭാവത്തിന്റെ അസംസ്കൃത വസ്തുവായാണ് ചിത്രകാരന്റെ സംങ്കല്‍പ്പം. സ്ത്രീക്കും ഭയം എന്ന വികാരം ഒരു പരിധിവരെ ആകാമെങ്കിലും, കൂടുതല്‍ ഭയം സ്ത്രീകള്‍ അനുഭവിക്കുന്നത് സ്ത്രീകളുടെ സ്ത്രൈണഭാവത്തിന്റെ സ്രോതസ്സുകള്‍ വറ്റി വരണ്ടു പോകുന്നതിനും സ്ത്രീയെ സ്നേഹശൂന്യരായി നപുംസകതയിലേക്കു നയിക്കുന്നതിനു കാരണമാക്കുകയും ചെയ്യുമെന്ന് ചിത്രകാരന്റെ ഒരു വിഢി നിരീക്ഷണമാകാമെങ്കില്‍ കൂടി അത് തുറന്നു പറഞ്ഞുകൊള്ളട്ടെ.മനസ്സില്‍ ഭയം ജനിപ്പിക്കുന്ന അറിവിന്റെ പ്രകാശത്തിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ എക്സ്പോസ് ചെയ്യപ്പെടുന്നതോടെ സ്ത്രീ പുരുഷ ചിന്തയിലേക്ക് നയിക്കപ്പെടുകയും, അവളുടെ സ്ത്രീ ശരീരത്തെ തന്റെ അടിമത്വത്തിന്റെ കാരണമായി തിരിച്ചറിഞ്ഞ് സ്വയം ശപിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ സ്ത്രീപക്ഷക്കാരിയായി .. സ്ത്രീകള്‍ക്കിടയിലെ ആണ്‍കുട്ടികളായി, സ്ത്രീകളുടെ നേതാവായിമാറുന്ന നപുംസകങ്ങള്‍ സമൂഹത്തിന്റെ സാംബത്തികാഭിവൃദ്ധിയുടെ മാലിന്യങ്ങള്‍ കൂടിയാണ് എന്നുപറയാം. അതിസുന്ദരിയായ ഡയാന രാജകുമാരിയുടെ ദുര്‍വിധിയോര്‍ത്ത് ധാര്‍മ്മികരോക്ഷത്താല്‍ അടുത്തുകിടക്കുന്ന ഭര്‍ത്താവിന്റെ കാപ്പിയില്‍ വിഷമിട്ട് പ്രതികാരം ചെയ്താലോ എന്നുപോലും പെണ്‍പക്ഷാഘാതം ബാധിച്ച നപുംസകം ചിന്തിക്കും.വിഷം ഉപ്പും മുളകും പൊലെ അടുക്കളയില്‍ സൂക്ഷിക്കപ്പെടുന്നില്ല എന്നതുകൊണ്ടാണ് പല അത്യാഹിതങ്ങളും നടക്കാതെ പോകുന്നത്.സാംബത്തികമായി സ്വാശ്രയത്വം നേടുന്ന ഈ ഫെമിനിസ്റ്റുകള്‍ സ്ത്രീവര്‍ഗ്ഗത്തെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒറ്റയാള്‍ പട്ടാളങ്ങളായി ജീവത്യാഗം ചെയ്യുന്നത് സഹതാപത്തോടെ കണ്ടു നില്‍ക്കാനേ കഴിയു.കാരണം ഇവരുടെ ചിന്തകള്‍ ഏകദിശ മാത്രമുള്ളതായതിനാല്‍ പുരുഷനെ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കുകയും പുരുഷനെ തള്ളിപ്പറയുന്ന ഏതു ദുഷ്ട(പുരുഷ)ശക്തിക്കുമുന്നിലും പുരുഷനെതിരെയുള്ള ആയുധമായി നിന്ന് സമൂഹത്തെ ജീര്‍ണ്ണിപ്പിക്കുന്നതിലും ഇവര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയില്ല. അതുകൊണ്ടുതന്നെ ലോക കംബോള വ്യവസ്ഥിതിയുടെ മാനേജ്മെന്റ് വിദഗ്ദര്‍ ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ ദല്ലാളരും,കൂട്ടിക്കൊടുപ്പുകാരുമായി ഉപയോഗിക്കുന്നത് ഫെമിനിസ്റ്റ് ചിന്തകളെയാണ്.വീടും കുടുംബവും ഭര്‍ത്താവും കുട്ടികളുമൊക്കെ ഉപേക്ഷിച്ച് കോര്‍പ്പറേറ്റ് ലക്ഷ്യങ്ങള്‍ക്കുവേണ്ടി എത് അടിമപ്പണിക്കും ആത്മാര്‍ത്ഥതയുടെ ശക്തി നല്‍കാന്‍ പെണ്‍പക്ഷ സ്വാതന്ത്ര്യവാദത്തിനു കഴിയുമെന്നതു മാത്രമല്ല, പുരുഷനെ തീറ്റിപ്പോറ്റാനുള്ള ചിലവുകളെ അപേക്ഷിച്ച് ലാഭകരവുമാണ്.

പിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്രം

പെണ്‍പക്ഷവാദം ബാധിച്ച സ്ത്രീകള്‍ ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് തങ്ങളുടെ സ്ത്രീ ശരീരം തന്നെയാണ്. സ്ത്രീ ശരീരത്തിന്റെ പുരുഷ മാര്‍ക്കറ്റിലെ കള്ളക്കടത്ത് മൂല്യത്തെക്കുറിച്ച് ഗ്രാഹ്യമുള്ളതിനാല്‍ തങ്ങള്‍ മോശക്കാരല്ലെന്ന തോന്നലില്‍ കുറച്ച് വൃത്തിയും,വെടിപ്പുമായി സ്മാര്‍ട്ടായി നടക്കും. പക്ഷെ, ആര്‍ത്തവം സഹിച്ചൂട. പ്രസവം കുരിശുകണ്ട സാത്താനെപ്പോലെ അലര്‍ജ്ജിയായിരിക്കും. പട്ടിജന്മം അനുഷ്ടിക്കാന്‍ തയ്യാറാകുന്ന ഭര്‍ത്താവിന് അത്രക്ക് മുടിഞ്ഞ ആഗ്രഹമുണ്ടെങ്കില്‍ സിസേറിയനായി ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ള ത്യാഗസന്നദ്ധത പ്രകടിപ്പിച്ചേക്കും. നന്ദിയുണ്ടായിരിക്കണം എന്ന് നിര്‍ബന്ധം. പ്രസവം സഹിക്കാമെങ്കിലും ആര്‍ത്തവം എന്ന പ്രതിഭാസം തന്തക്കും,തള്ളക്കും,വിവിധ മതവിശ്വാസപ്രകാരമുള്ള ദൈവങ്ങള്‍ക്കും നിരന്തരം ശാപം ലഭിക്കാനുള്ള നിര്‍മ്മാണ തകരാറായാണ് സ്ത്രീപക്ഷക്കാരി കൊണ്ടാടുക. ആര്‍ത്തവ രക്തംപുരണ്ട അടിവസ്ത്രമാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെടുന്ന വസ്തു. സ്ത്രീപക്ഷത്തിനുവേണ്ടി ഒലിപ്പിച്ചു നടക്കുന്ന വാലുകള്‍ക്ക് ഈ ഷഢി പൂജാവസ്തുപോലെ പവിത്രമാകുമെങ്കിലും ഫെമിനിസ്റ്റിന് ലോകത്തെ (കാപ്പിലാന്റെ ആല്‍ത്തറയിലെ ഫെമിനിസത്തെക്കുറിച്ചുള്ള പോസ്റ്റ് ലിങ്ക്) ഏറ്റവും വെറുക്കപ്പെടുന്ന വസ്തുവാണ് ചോരക്കറയുള്ള അഥവ പിങ്കു നിറമുള്ള പാന്റീസ്. തന്റെ ശത്രുവിനു നേരെ പ്രയോഗിക്കേണ്ട അപമാനത്തിന്റെ ഏറ്റവും മികച്ച പ്രതീകമായി മുത്തലീക്കുമാര്‍ക്കും, ബ്ലോഗിലെ പുരുഷ സിംഹങ്ങല്‍ക്കുമെതിരെ പിങ്ക് ഷഢി യുദ്ധം നടത്താന്‍ മറ്റൊരായുധവും ഫെമിനിസ്റ്റിന്റെ മനസ്സില്‍ തെളിയാത്തതിന്റെ കാരണം എത്ര വിചിത്രമായിരിക്കുന്നു എന്നു നോക്കു!!!

തലക്കകത്തുനിന്നും ഈ ബ്ലോഗിലെ പെണ്ണുങ്ങളുടെ ഷെഢി ഒഴിവാക്കാന്‍ ഒരു ഞായറാഴ്ച്ച മുഴുവന്‍ ഹോമിച്ച് ഈ കാളമൂത്രം പോലുള്ള പോസ്റ്റെഴുതേണ്ടി വന്നതില്‍ ചിത്രകാരന്‍ അതിയായി വ്യസനിക്കുന്നുണ്ട്. എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു മഴ തോര്‍ന്ന പ്രതീതി.

ചാണക്യന്റെ മണിച്ചിത്രത്താഴെന്ന പോസ്റ്റില്‍ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ ഒരു കോപ്പി സൂക്ഷിച്ചിരിക്കുന്നു:
chithrakaran:ചിത്രകാരന്‍ said...

മഹാനായ ചാണക്യാ....
ഇതാണ് ബ്ലോഗില്‍ പോസ്റ്റെന്നു പറയുന്ന സാധനം.

(മഹാനായ ചാണക്യന്‍ എന്നു വിശേഷിപ്പിച്ചത് ഒരു സ്വാര്‍ത്ഥമോഹത്താലാണെന്ന് പറയേണ്ടതില്ലല്ലോ. ചാണക്യനെ ആദ്യമായി മഹാന്‍ എന്ന് സംബോധന ചെയ്തതാര് എന്ന ചോദ്യത്തിന് ഒരു ഉത്തരം താങ്ങിയായി ചിത്രകാരന്‍ വിനീതനായി നില്‍ക്കുന്നു:)

പോസ്റ്റാകുംബോള്‍ ഇങ്ങനെത്തന്നെ വെണം.
യോനിയെ പൂട്ടിവക്കാനുള്ള മണിച്ചിത്രതാഴ് കണ്ട്
അതിയായി സന്തോഷിക്കുന്നു.അടുത്ത അക്ഷയ തൃതീയക്ക് നമ്മുടെ കേരളത്തിലെ ജ്വല്ലറികള്‍ 916 ശുദ്ധ സ്വര്‍ണ്ണത്തില്‍ ഈ സാധനം വ്യാവസായികമായി വിപണിയിലിറക്കിയാല്‍
സ്വര്‍ണ്ണത്തിന്റെ വില പവന് 25000 രൂപയിലധികമായി ഒറ്റ വര്‍ഷംകൊണ്ടുതന്നെ 150% വിലക്കയറ്റമുണ്ടാകുമെന്ന് ചിത്രകാരന് ഉറപ്പുണ്ട്.
(ജ്വല്ലറിക്കാരേ ചിത്രകാരന്റെ ബ്ലൊഗ് വായിക്കുവിന്‍... )
അത്രക്ക് ഡിമാന്റാകും ഈ പൂട്ടുള്ള ഷഢിക്ക്.
ബ്ലോഗില്‍ പുരുഷാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന പിങ്ക് ഷെഢിക്കാരായ സ്ത്രീപക്ഷക്കാര്‍ ഇഞ്ചിയുടെ നേതൃത്വത്തില്‍ ഈ മണിചിത്രത്താഴ് വാങ്ങാന്‍ ക്യൂ നില്‍ക്കും. പെണ്ണുങ്ങള്‍ക്ക് തലക്കകത്ത് മണ്ണാണെന്നാണല്ലോ മുകേഷ് പറഞ്ഞിട്ടുള്ളത്! അത് ശരിവക്കുന്നതായിരുന്നു നമതിനുള്ള ഇഞ്ചിയുടെ ചീഞ്ഞ പിങ്ക് ഷെഢിഅയക്കല്‍.

ചാണക്യന്‍ ഒരു മാസം മുന്‍പെങ്കിലും ഈ പോസ്റ്റിട്ടിരുന്നെങ്കില്‍ ഇഞ്ചിപ്പെണ്ണിന് ഈ അബദ്ധം പറ്റുമായിരുന്നില്ല. ഒരു സ്വര്‍ണ്ണത്തിന്റെ മണിചിത്രത്താഴും ഈ പോസ്റ്റിന്റെ ലിങ്കോ,പിഡി.എഫോ സഹിതം നമതിന് അയച്ചു കൊടുക്കാമായിരുന്നു.ആ പ്രവര്‍ത്തിക്ക് ചരിത്രത്തിന്റേതായ ഒരു ശക്തമായ മുനകൂടി ഉണ്ടാകുമായിരുന്നു. മുത്തലീക്കുമാര്‍ക്ക് ആരൊക്കെയോ അയച്ചത് മുന്‍പെ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിച്ച ഇഞ്ചിയും അയച്ച് ശ്രദ്ധേയയാകാന്‍ ശ്രമിച്ചതാണ് അമളിയായത്.

ഈ ചൂലുകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ആരു പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ ദൈവമേ...!!!
മണിച്ചിത്ര താഴിനേക്കാളുമൊക്കെ ഒന്നാം തരം പ്രതിഷേധവസ്തു നമ്മുടെ നാട്ടില്‍ തന്നെ യഥേഷ്ടം ഉണ്ടായിട്ടാണ് സ്വന്തം പാന്റീസോ, സ്വകാര്യ ശേഖരത്തിലെ ആണുങ്ങളുടെ ജട്ടിയോ മറ്റോ അയച്ചുകൊടുക്കുന്ന ബുദ്ധിമോശം ചെയ്തത്.
പതിനാറാം നൂറ്റാണ്ടിലെ ഗ്രീസിലേയും റോമിലേയും ചരിത്രത്തിലൊന്നും തപ്പാതെ തന്നെ സ്ത്രീകളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അന്യര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും, ഒരു നോട്ടം പോലും വിലക്കുന്നതിനുമായി ഇസ്ലാം മതം (ഫാഷനാണെന്ന നാട്ട്യത്തില്‍)നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പര്‍ദ്ദ ആരും ഓര്‍ക്കാത്തതെന്ത്? ഈ കലന്തര്‍ ഹാജിമാരുടെ സ്ത്രീപൂട്ട് പര്‍ദ്ദയായി ഇവിടുള്ളപ്പോള്‍ പുരുഷന്റെ ബലഹീനതയേയും,
ഭയത്തേയും,അപകര്‍ഷതയേയും ഇത്ര ഭംഗിയായി അടയാളപ്പ്വെടുത്താന്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ ?

മുത്തലീക്കിന് പര്‍ദ്ദ അയച്ചുകൊടുത്തിരുന്നെങ്കില്‍
അത് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായി മാറിയേനേ....(ലോകം ഒന്നടങ്കം ശ്രദ്ധിക്കുകയും ചെയ്തേനേ) എന്തുചെയ്യാം ചിത്രകാരനെപ്പോലെ ഷാര്‍പ്പായി ചിന്തിക്കാന്‍ മന്ദ ബുദ്ധികളായ ഫെമിനിസ്റ്റുകള്‍ക്കും,ഒലിപ്പിച്ചു നടക്കുന്ന അവരുടെ വാലുകള്‍ക്കും ശെഷിയുണ്ടാകില്ലല്ലോ :) ചിത്രകാരനോട് ഒരു അഭിപ്രായം ചോദിക്കാന്‍ (കണ്‍സല്‍ട്ടന്‍സി ഫീസുണ്ടെന്ന് മറക്കരുത്)പാവങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് ദുരഭിമാനം സമ്മതിക്കാനുമിടയില്ല.
October 31, 2009 11:33 PM

Blogger chithrakaran:ചിത്രകാരന്‍ said...

ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.

November 8, 2009 5:30 PM