Wednesday, July 29, 2009

ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്‍ cherai blog meet 2009

ചരിത്രം കുറിച്ച എറണാകുളം-ചേറായി ബ്ലോഗ് മീറ്റ് 2009ന്റെ കുറച്ചു ചിത്രങ്ങള് പോസ്റ്റുന്നു. താമസിച്ചെത്തിയതിനാലും,യാത്രാക്ഷീണം ബാധിച്ചതിനാലും ഇരുന്നിടത്തും നിന്നിടത്തും വച്ച് ക്ലിക്കി ലഭിച്ച ചിത്രങ്ങളാണ്. ക്ലാരിറ്റി കുറവായിരിക്കും. എങ്കിലും, ഒരു ചരിത്ര സംഭവമെന്ന നിലയില് ഒരോ ചിത്രത്തിനും പ്രാധാന്യമുണ്ടെന്നു തോന്നുന്നു.ഇതിലെ ഒരു ഗ്രൂപ്പ്ചിത്രം അനിലിന്റെ പോസ്റ്റില് നിന്നും കോപ്പിചെയ്തെടുത്ത ഹരീഷിന്റെ ക്യാമറയില് പതിഞ്ഞതാണ്. മറ്റൊരു ഗ്രൂപ്പ് ചിത്രം ചിത്രകാരന്റെ ക്യാമറയിലെടുത്ത് വെട്ടി ഒട്ടിച്ചതും.പ്രഫഷ്ണല് ഫോട്ടോഗ്രാഫര്മാര്ക്ക് തടസ്സമുണ്ടാക്കാതെ സൈഡില് നിന്നും രണ്ടായി എടുത്തതുകൊണ്ട് വെട്ടിയൊട്ടിച്ചു.
ആ പടത്തില് ഹരീഷിനെയും കിച്ചുവിനേയും അധികമായി ലഭിച്ചു എന്നൊരു പ്രാധാന്യമുണ്ട്.ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
ബ്ലോഗ് വളരുകയാണ് !!!!!!!!!!!

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31

17 comments:

chithrakaran:ചിത്രകാരന്‍ said...

ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
അതെ...,
ബ്ലോഗ് വളരുകയാണ് !!!!!!!!!!!

Faizal Kondotty said...

Nice..
ജീവനുള്ള ചിത്രങ്ങള്‍ ..

ചാണക്യന്‍ said...

നന്നായി ചിത്രകാരാ.....വാക്കുകളും ചിത്രങ്ങളും......

Unknown said...

നാന്നായി :)

nandakumar said...

നന്നായിരിക്കുന്നു ചിത്രകാരന്‍.

(അന്ന് നേരിട്ടു പരിചയപ്പെടാന്‍ സാധിച്ചില്ല എന്നൊരു സങ്കടം മാത്രം ബാക്കി നില്‍ക്കുന്നു)

hi said...

നന്നായി പക്ഷെ അടിക്കുറിപ്പ് കൂടി ചേര്‍ക്കണമായിരുന്നു

പാവത്താൻ said...

പടമൊക്കെ കൊള്ളാം പക്ഷെ മുന്നറിയിപ്പു കണ്ടിട്ടു പേടിയാകുന്നല്ലോ......

ഡോക്ടര്‍ said...

കൊള്ളാം മാഷേ... നല്ല പടങ്ങള്‍.. (എന്നെ ഞാന്‍ കണ്ടു പിടിച്ചെ!!!!!!!!) :)

മാണിക്യം said...

കൈയ്യില്‍ പിടിച്ചിരിക്കുന്ന ആറ്റം ബോബ്ബില്‍ നിന്ന് ചെറുബീഡി കത്തിക്കുന്ന ഈ ഭീകരന്റെ മുഖം എന്നെങ്കിലും കാണാന്‍ ആവുമോ എന്ന് ഒരോ പോസ്റ്റും വായിക്കുമ്പോള്‍ ഓര്‍ക്കുമായിരുന്നു ..

ചെറായി ബ്ലൊഗ് മീറ്റോടെ ആ ആശ സഫലമായി
ഞാന്‍ ഹരീഷിന്റെ പോസ്റ്റിലെ ചിത്രങ്ങള്‍ നോക്കിയപ്പോള്‍ ശരിക്കും ചിരിച്ചു പോയി

ഒരു പാവം പാവം ചിത്രകാരന്!!

poor-me/പാവം-ഞാന്‍ said...

വായിച്ചു . guggudd
---ചെറായി മീറ്റ് ആബ്‌സെന്റീസ് അസോസിയെഷന്‍ ഖജാന്‍ജി

Areekkodan | അരീക്കോടന്‍ said...

നല്ല പടങ്ങള്‍..

kichu / കിച്ചു said...

ആ പോട്ടം രണ്ടിലെ ചാണക്യന്റെ ഒരു നോട്ടമൊന്നു കണ്ടേ..

“ നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ. എന്നൊരു മട്ട്” ഹ ഹ :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)....:)...

Cartoonist said...
This comment has been removed by the author.
Cartoonist said...

ചിത്രാരാ,
ഇതും നന്നായി.
പടങ്ങളെ പെറ്റ ക്യാമറ-സ്റ്റാര്‍ട്-ഏക്ഷന്‍, എന്റെ കയ്യിലുള്ള പോലത്തെ , എര്‍ണാളം പെന്റ്റാ മേനകയിലെ ഡ്യൂട്ടീഫ്രീയില്‍ നിന്നാണൊ വാങ്ങ്യെ ?

നല്ലസ്സല്‍ തെളിച്ചക്കുറവ് :)

സജി said...

ചിത്രകാരാ,
ഊണിനു ശേഷം, റിസോര്‍ട്ടിന്റെ വരാന്തയില്‍ ഇരിന്നു സംസാരിച്ചതോര്‍ത്ത് സന്തോഷിക്കുന്നു.

ഞാന്‍ ബ്ലോഗ്ഗില്‍ല്‍ ആരോടും കയ്യര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും, എന്നാല്‍ ചിത്രകാരനെ (മാ‍ത്രം)ചീത്തവിളിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ പുഞ്ചിരിയോടുകൂടിയ നിങ്ങളുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി!

കണ്ടതില്‍ സന്തോഷം!

തറവാടി said...

കൂടുതല്‍ സംസാരിക്കാന്‍ പറ്റാത്തതില്‍ ദുഖം :(

മുള്ള് റോസാ പൂവ് എപ്പോഴും ഓര്‍ക്കാന്‍ സൗകര്യം ;)