സ്കൂപ് ഐ എന്ന സൈറ്റിലെ ഓം പ്രകാശ് ചരിതം വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയി.
നമ്മുടെ സി.പി.എം. എന്ന പാര്‍ട്ടിയുടെ മണ്ടെരി രോഗം പൂര്‍ണ്ണമായും ഭേദപ്പെടുത്തി,പാര്‍ട്ടിയെ അഖിലേന്ത്യ തലത്തില്‍
ഏകകക്ഷി ഭരണത്തില്‍ തന്നെ കൊണ്ടുവരാന്‍ ശേഷിയുള്ള മഹത്തായ പ്രായോഗിക രാഷ്ട്രീയ ജ്ഞാനമുള്ള ഒരു പ്രതിഭയാകുന്നു
ഓം പ്രകാശ്. മാത്രമല്ല, പ്രകാശ് കാരാട്ടിനെപ്പോലെ സുന്ദരനും,കോമളനുമായതിനാല്‍ സി.പി.എം ജനറല്‍ സെക്രട്ടറി തന്നെയാക്കാന്‍ അനുയോജ്യന്‍. കോണ്‍ഗ്രസ്സുപോലുള്ള നെഹൃ-ഗാന്ധിയന്‍ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല,അതിജീവിക്കാനും പാങ്ങുള്ള കഠിന ഹൃദയനും അതേസമയം സീരിയല്‍-സിനിമ നടികളുടെ കാമദേവനും ! ഇത്രയും യോഗ്യതയുള്ള ചുണക്കുട്ടികളുണ്ടായിട്ടാണോ പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുന്നത് ? കുറഞ്ഞത് ആഭ്യന്തര മന്ത്രിയോ, പാര്‍ട്ടി സെക്രട്ടറിയോ, ആയി ഉടന്‍ ആദരിക്കപ്പെടേണ്ട നമ്മുടെ നാടിന്റെ പ്രതീക്ഷയായ ഓം പ്രകാശിനെ ആരാണ് വെറുമൊരു ഗുണ്ടയായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ? പാര്‍ട്ടിയിലെ കട്ടന്‍ ചായ, പരിപ്പുവട, ദിനേശ് ബീഡി ഇനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലേക്ക് പരിവര്ത്തനപ്പെടുത്താന്‍ കെല്‍പ്പുള്ള ഈ മോഹന രൂപന്‍ ഭഗവാന്‍ സ്റ്റാലിന്റെ കലികാല അവതാരമാണെന്നതില്‍ സംശയം വേണ്ട. അമാനുഷ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ടൈപ്പിലുള്ള ഈ പ്രതിഭയുടെ ലീലാവിലാസങ്ങളുടെ “സ്കൂപ്പ് ഐ” യിലെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്ക് ഞെക്കുക.ചിത്രകാരനെ അവിടെ എത്തിച്ച സുകുമാരേട്ടന്റെ പോസ്റ്റിന്റെ ലിങ്ക്:ആരാണ് ഈ ഓം പ്രകാശ്
No comments:
Post a Comment