Tuesday, October 9, 2018

സംബന്ധവും സ്മാര്‍ത്തവിചാരവും



കാലഹരണപ്പെട്ട പൌരോഹിത്യ ആചാരങ്ങളുടെ സാംസ്ക്കാര ശൂന്യമായ സ്ത്രീ വിവേചനത്തെ നിരാകരിച്ച് ശബരിമലയില് സ്ത്രീകള്ക്ക് ആരാധനാ സ്വാതന്ത്ര്യവും, തുല്യമായ അന്തസ്സും നല്കിയ സുപ്രീം കോടതി വിധിയുടെ ആധുനിക നീതി ബോധം സാധാരണക്കാര്ക്ക് മനസ്സിലാകണമെങ്കില് ബ്രാഹ്മണ പൌരോഹിത്യം നമ്മുടെ സമൂഹത്തെ കഴിഞ്ഞ ആയിരം വര്ഷക്കാലത്തില് എത്ര നീചമായാണ് ജാതീയമായും ലിംഗ വിവേചനത്തിലൂടെയും നമ്മെ ചൂഷണം ചെയ്തതെന്നും, സ്വന്തം സ്ത്രീകളെപ്പോലും ചവിട്ടി മെതിച്ചതെന്നും ചരിത്രത്തില് നിന്നും നാം അറിയേണ്ടതുണ്ട്.
ഈ ചിത്രങ്ങള് വരക്കാനുണ്ടായ കാരണങ്ങളായ സാമൂഹ്യ ചരിത്രപരമായ എന്റെ അറിവുകള് വായനക്കാര്ക്കായി താഴെ പങ്കുവെക്കുന്നു :
................................................
സംബന്ധവും
സ്മാര്ത്തവിചാരവും
...............................................
കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില് ഒരു സഹസ്രാബ്ദമെങ്കിലും നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്ത്തവിചാരവും.

സംബന്ധത്തിലൂടെ ശൂദ്ര ദാസ്യ (നായര്) ജാതിയിലെ സ്ത്രീകളെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന ബ്രാഹ്മണ ഭക്തി വിശ്വാസത്തിലേക്കുയര്ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്നത് നംബൂതിരിമാരുടെ ഒരു ദൈവീക വിനോദ ആചാരവും അവകാശവും ആയിരുന്നെങ്കില്, സ്മാര്ത്തവിചാരം നേര് വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു.

ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി ശൂദ്ര (നായര്) സമുദായത്തില് ആഘോഷിക്കുകയും,സ്വന്തം വീട്ടില് ചാരിത്ര്യത്തിന്റെ അണുവിട വിടാതുള്ള ശീലാവതിമാരായ അന്തര്ജ്ജനങ്ങളെ കര്ശന സാമൂദായിക ആചാര-അനുഷ്ടാന നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ ഇരട്ടത്താപ്പ് സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെത്.
................................
സംബന്ധം
.................................
നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും, പൌരോഹിത്യ വംശീയ ദുരഭിമാനത്തിന്റെ വര്ഗ്ഗശുദ്ധിക്ക് ഊനം തട്ടാതെ നിലനിര്ത്തുന്നതിനും, വംശീയ സ്ഥാപിത താല്പ്പര്യങ്ങളായ ജാതീയതയുടെ ആചരണവും മേധാവിത്ത്വവും കര്ക്കശമായി പാലിക്കുന്നതിനുമായി നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില് നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.

ഈ മൂത്ത പുത്രനെ "അച്ഛന് നംബൂതിരി" എന്നും, സ്വന്തം സമുദായത്തില് നിന്നും വിവാഹം നടത്താന് അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ "അഫ്ഫന് നംബൂതിരി"മാര് എന്നും വിളിച്ചിരുന്നു. അഫ്ഫന് നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് തങ്ങളുടെ അടിമകളും ആജ്ഞാനുവര്ത്തികളും ആയിരുന്ന ശൂദ്രരെ (നായന്മാരെ) വരുതിയില് നിര്ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ പൌരോഹിത്യ വംശീയ മേധാവിത്വ തന്ത്രം.

അഫ്ഫന് നംബൂതിരിമാര്ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്സ് അതിന്റെ ഭാഗമായിരുന്നു. സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന് നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ അഫഫന് നംബൂതിരിമാര് ക്ഷേത്രങ്ങളോടു അനുബന്ധിച്ചു താമസിച്ചിരുന്ന അംബലവാസികളുടെ ഗൃഹങ്ങളിലും, രാജകൊട്ടാരങ്ങളിലും, കോവിലകങ്ങളിലും,സാധാരണ നായര് കുടുംബങ്ങളില്ും സംബന്ധക്കാരായി കൂറ്റംകുത്തിയ വിത്തുകാളകളെപ്പോലെ യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.

ഒരു ഉത്തരവാദിത്വവുമില്ലാതെ, ലൈംഗീകതക്കു മാത്രമായി മുവ്വന്തി നേരത്ത് സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്കുകയോ,സംബന്ധക്കാരിക്കോ,അതില് നിന്നും ജനിക്കുന്ന മക്കള്ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്ശമേല്ക്കുന്നതു തന്നെ മഹാഭാഗ്യമായാണ് തങ്ങളുടെ ദാസ്യരായ നായര് സമുദായത്തെ ബ്രാഹ്മണ്യം അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വേശ്യാ വൃത്തിയെ മഹത്വവല്ക്കരിക്കുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങള് നൂറ്റാണ്ട് മുതല് ബ്രാഹ്മണര് അതീവ കാവ്യഭംഗിയോടെ രചിച്ച്ചുകൂട്ടിയിട്ടുമുണ്ട്.
..............................................
സ്മാര്ത്തവിചാരം
................................................
ശൂദ്ര (നായര്) സമൂഹത്തെ സാമൂഹ്യ മേധാവിത്വത്തിലൂടെയും സാംസ്കാരികമായും ഭക്തിയിലൂടെയും വിധേയ വേശ്യാവൃത്തിയിലേക്കു പാകപ്പെടുത്തിയ നംബൂതിരിമാര് ഈ അപചയം തങ്ങളുടെ സ്വ-ജാതി താല്പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി സ്വന്തം സ്ത്രീജനങ്ങളായ അന്തര്ജ്ജനങ്ങള്ക്കെതിരെ നടത്തിയ ക്രൂര സദാചാര ജാഗ്രതയായിരുന്നു സ്മാര്ത്തവിചാരം.

തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര് സംബന്ധം മാത്രം അനുവദിക്കപ്പെട്ട് സ്വ സമുദായത്തില് നിന്നും പുറത്തുപോയതിനാല് നംബൂതിരി ജാതിയില് പെട്ട സ്ത്രീജനങ്ങള്ക്ക് വിവാഹിതരാകാനുള്ള സാധ്യത എണ്ണത്തില് കുറഞ്ഞ "അച്ഛന് നമ്പൂതിരിമാരുടെ" ഭാഗ്യ കടാക്ഷം മാത്രമായി ചുരുങ്ങി.

നംബൂതിരിമാര്ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത "അച്ഛന് നംബൂതിരി"മാര് മൂന്ന് വിവാഹം വരെ സ്വജാതിയില് നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള് കന്യകമാരാല് നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.

അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില് 60 ശതമാനവും അവിവാഹിതരോ, വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന് നംബൂതിരിമാരുടെ ഭാര്യമാര് തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്ത്താന് അന്തര്ജ്ജനങ്ങളെ പടിയടച്ചു പിണ്ണ്ടം വെച്ചു തെരുവിലേക്ക് വലിച്ചെറിയുന്ന സ്മാര്ത്തവിചാരം നല്ലൊരു ഉപായവും ഒറ്റമൂലിയുമായിരുന്നു.

ചാരിത്ര്യത്തില് സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്ത്തവിചാരം.

നടപ്പുദോഷം, അടുക്കളദോഷം, സംസര്ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്ത്തവിചാരത്തിനുള്ള കുറ്റങ്ങള് വ്യവഹരിക്കപ്പെട്ടിരുന്നത്.

സ്മാര്ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.
1) ദാസീ വിചാരം,
2) അഞ്ചാം പുരയിലാക്കല്,
3) സ്മാര്ത്തവിചാരം,
4) സ്വരൂപം ചൊല്ലല്,
5) ഉദകവിഛേദം,
6) ശുദ്ധഭോജനം
എന്നിങ്ങനെയാണ് ചടങ്ങുകള് ആചാരപ്പെടുത്തിയിരുന്നത്.

ഒരു അന്തര്ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല് അവരുടെ ദാസിയായ നായര് സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല് പിന്നീട് അന്തര്ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്മ്മം.

സ്മാര്ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ഒരു ഇരുട്ടുമുറിയില് കഴിയേണ്ടി വന്നേക്കാം. ഷൊര്ണ്ണൂരിനടുത്ത് കവളപ്പാറയില് കാല് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സ്മാര്ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില് സാധനമായി നരകിച്ചതു മിച്ചം !

അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക.അതനുസരിച്ച് ബ്രാഹ്മണരില് തന്നെയുള്ള വൈദികനായ സ്മാര്ത്തന്, രണ്ടു മീമാംസകര്,ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്ത്തന്,അല്ലെങ്കില് പട്ടച്ചോമര് പ്രത്യേക ബ്രാഹ്മണ കുടുംബത്തില് പെട്ടവരാണ്.സ്മാര്ത്തവിചാരണ നടത്താനും "സാധനം" കുറ്റം ചെയ്തിട്ടുണ്ടെങ്കില് ശിക്ഷ നടപ്പാക്കാനും ഇവര്ക്കാണ് അധികാരം.

ദാസിയായ നായര് സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക.വിചാരണ സമയത്ത് "സാധനം" കുറ്റം സമ്മതിച്ചാല് സ്മാര്ത്തന് "സാധന"വുമായി നേരിട്ട് സംസാരിക്കാം.ഈ അവസരത്തില് സാധനവുമായി ലൈംഗീകബന്ധത്തിലേര്പ്പെട്ട പുരുഷന്മാരുടെ പേരുകള് സ്മാര്ത്തന് ചോദിച്ചു മനസ്സിലാക്കും.ഈ വിവരം സ്മാര്ത്തന് വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല് എന്നു പറയുന്നത്.
സ്മാര്ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് 'കുട്ടി' എന്നു സ്ഥാന പേരുള്ള കുട്ടിപ്പട്ടരായിരിക്കും.

കുറ്റം തെളിഞ്ഞുകഴിഞ്ഞാല് "സാധന"ത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും ഭ്രഷ്ട് കല്പ്പിച്ച് പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി മരണാനന്തര ചടങ്ങായ ഉദകക്രിയ ചെയ്യും. അന്തര്ജ്ജനത്തിന്റെ കോലം ദര്ഭകൊണ്ടുണ്ടാക്കി,ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില് പങ്കെടുത്ത് സവര്ണ്ണ ജനക്കൂട്ടം പിരിഞ്ഞുപോകും.

1850 മുതല് 1927 വരെയുള്ള കാലയളവില് സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്ത്തവിചാരങ്ങള് നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

നായര് സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായും അതിലൂടെ സാമൂഹ്യ മേധാവിത്വം നേടുന്നതിനുമായി നംബൂതിരി സമൂഹം നല്കിയ വിലയായിരുന്നു അന്തര്ജ്ജനങ്ങളുടെ അടിമത്വവും, സ്മാര്ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷ രീതിയും എന്ന് പറയാം.
.......................................................
താത്രിക്കുട്ടിയുടെ സ്മാര്ത്തവിചാരം
........................................................
1905 ല് കൊച്ചി രാജാവിന്റെ പരിധിയില് നടത്തപ്പെട്ട താത്രിക്കുട്ടി എന്ന ധീരയും ബുദ്ധിമതിയുമായ അന്തര്ജ്ജനത്തിനു നേരെയുള്ള നാല്പ്പതു ദിവസം നീണ്ടുനിന്ന സ്മാര്ത്ത വിചാരത്തിലൂടെയാണ് നമ്പൂതിരി സമുദായത്തില് ആയിരത്തിലേറെ വര്ഷം നിലനിന്ന ഈ ദുരാചാരം കടപുഴകി വീഴുകയും നമ്പൂതിരി സമൂഹം നവോത്ഥാനത്തിനു വിധേയമാകാന് പാകപ്പെടുകയും ചെയ്യുന്നത്.


തന്നെ ഋതുമതി ആകുന്നതിനു മുന്പുള്ള ബാല്യകാലം മുതല് ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയ നമ്പ്യത്താന്‍‍ നമ്പൂതിരി, പാട്ട് പഠിപ്പിക്കാന് വന്ന വാദ്ധ്യാര്, സ്വന്തം അച്ഛന്, സ്വന്തം സഹോദരന് എന്നിവരുള്പ്പടെ 64 പുരുഷന്മാരേ ശിക്ഷയായ ഭ്രഷ്ടില് നിന്നും രക്ഷപ്പെടാനാകാത്ത വിധം തെളിവുകള് സഹിതം വിളിച്ചു പറഞ്ഞ് ബ്രാഹ്മണ്യ ദുരാചാരങ്ങളുടെ ചളിക്കുണ്ടില് നിന്നും സ്വന്തം കുടുംബത്തില് നിന്നും മന്ദസ്മിതത്തോടെ പുറത്തുപോയ താത്രിക്കുട്ടിക്കു ശേഷമാണ് നമ്പുതിരി സമുദായത്തിന് മനുഷ്യരാകനുള്ള ഉള്വിളി ഉണ്ടാകുന്നത് എന്ന് പറയാം.

ബ്രാഹ്മണ്യം കേരള ജനതയില് അടിച്ചേല്പ്പിച്ച അടിമത്വത്തിന്റെ ജാതി നുകങ്ങളില് നിന്നും നാരായണ ഗുരുവും, അയ്യങ്കാളിയും, വിടി. ഭട്ടതിരിപ്പാടും അടക്കമുള്ള നവോത്ഥാന നായകരായ മഹാത്മാക്കള് കേരളത്തെ
ആധുനിക മാനവികതയിലെക്ക് കൈ പിടിച്ചുയര്ത്തുന്നതും ഇക്കാലത്ത് തന്നെയാണ്. അവരും ആചാര ലംഘനങ്ങളിലൂടെ തന്നെയാണ് നമ്മെ ജനാധിപത്യത്തിലേക്ക് നയിച്ചത്.
-Murali T
"അഞ്ചാം പുരയിലെ അന്തര്ജ്ജനം" (2013)
"താത്രിക്കുട്ടിയുടെ സ്മാര്ത്തവിചാരം 1905" (July 2015)
My two paintings on Smarthavicharam named
1) Anjaam purayile antharjjanam (2013),
2) Thathrikkutty's smarthavicharam (2015)
........................................................

Friday, October 5, 2018

ശബരിമലയും മണാളരും താന്ത്രിക ജെല്ലിക്കെട്ടും !


ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്ക്കുന്നതിനായി കൂപ മണ്ടൂസുകളായ "കുല സ്ത്രീകളെ" തെരുവിലിറക്കി "ജെല്ലിക്കെട്ട്" സംഘടിപ്പിക്കുന്ന യഥാസ്ഥികരുടെ അറിവിലേക്കായി ചില ചരിത്ര സത്യങ്ങള്‍:

 ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ /ജാതിയ ഹിന്ദു മതം ഏതാണ്ട് 1200 വര്‍ഷം മുതല്‍ കേരളത്തില്‍ വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിച്ച് മാനുഷിക മൂല്യങ്ങളെ ജീര്ണ്ണിപ്പിച്ച് സമൂഹത്തില്‍ ജാതീയ അടിമത്വം നിലവില്‍ വരാനുള്ള മാര്‍ഗ്ഗമായി ലൈംഗീകതയെയും സ്ത്രീ ചൂഷണത്തെയും ദൈവീക ആചാരമാക്കി വ്യാപകമായി പ്രയോഗിച്ചു വന്നിരുന്നു എന്നത് വ്യക്തമാണ്.

അതിനായി ഒന്പതാം നൂറ്റാണ്ട് മുതല് നമ്മുടെ സാഹിത്യത്തെ പൌരോഹിത്യം വ്യഭിചരിച്ച് തുടങ്ങിരിക്കണം. കാരണം, പത്താം നൂറ്റാണ്ട് മുതല്‍ ശൂദ്ര (നായര്) സ്ത്രീകളെ കുറിച്ച് അച്ചി ചരിതങ്ങള്‍ എന്ന പേരില്‍ ലൈഗീകച്ചുവയുള്ളതും കുലിന വേശ്യവൃത്തിയെ മഹത്വപ്പെടുത്തിയും, ക്ഷേത്രങ്ങളിലേക്ക് സമര്‍പ്പിക്കപ്പെടുന്ന ദേവ ദാസികളെ പുകഴ്ത്തിയുമൊക്കെ ലക്ഷണമൊത്ത ധാരാളം കാവ്യങ്ങള്‍ അക്കാലത്ത് എഴുതപ്പെടുന്നുണ്ട്. ( അച്ചി ചരിതങ്ങൾ ധാരാളമായി ഇപ്പോഴും ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്.)

എട്ടാം നൂറ്റാണ്ടു മുതല്‍ സംസ്കൃത സാഹിത്യത്തില്‍ വേശ്യവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള കൃതികളുടെ മലവെള്ള പാച്ചില്‍ തന്നെ കാണാവുന്നതാണ്‌. ദാമോദര ഗുപ്തന്‍റെ 'കുട്ടനീമതം', കല്യാണമല്ലന്റെ 'അനംഗരാഗം' , ക്ഷേമേന്ദ്രന്റെ 'സമയ മാതൃക', നേമി ചന്ദ്രന്റെ 'ലീലാവതി' തുടങ്ങിയ കൃതികള് വേശ്യാവൃത്തി ഉപദേശിക്കുവാനായി / പ്രചരിപ്പിക്കാനായി സംസ്കൃതത്തില്‍ എഴുതപ്പെട്ടവയാണ്.

ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും ഈ സംസ്കൃത കൃതികളുടെ പരിഭാഷയും ബ്രാഹ്മണര്‍ സുഷ്കാന്തിയോടെ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവയുടെ ചുവടു പിടിച്ചാണ് "വൈശിക തന്ത്രം " എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷയുണ്ടാകുന്നത്. ഇന്ത്യ മുഴുവന്‍ ഒരു കാലത്ത് വെറുത്തിരുന്ന ദേവദാസികള്‍ എന്ന ഹതഭാഗ്യരുടെ നിരാലംഭ സമൂഹത്തെ സൃഷ്ടിച്ചത് നമ്മുടെ ബഹുമാന്യ പുരോഹിത ശ്രെഷ്ടരായ ബ്രാഹ്മണ്യം തന്നെയാണ്.

ബ്രാഹ്മണാധിപത്യത്തോടെ കേരളത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നുമായി പിടിച്ചെടുക്കപ്പെട്ട എല്ലാ അമ്പലങ്ങളിലും വേശ്യാവൃത്തി ഒരു ആരാധനാ രീതിയായി നടപ്പാക്കപ്പെട്ടിരുന്നു. മാത്രമല്ല, അക്കാലത്തെ രാജകൊട്ടരങ്ങളും നാടുവാഴികളുടെ കോവിലകങ്ങളും ബ്രാഹ്മണര്‍ക്ക് ലൈംഗീക വിനോദത്തിനുള്ള ഇന്നത്തെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍ ആയതിന്റെ പരിണാമത്തിനു തുടക്കം കുറിച്ചു എന്ന് നൂറു കണക്കിലുള്ള സന്ദേശ കാവ്യങ്ങളിലൂടെയും മറ്റു സാഹിത്യ സൃഷ്ടികളിലൂടെയും സ്പഷ്ടമാണ്. ( നൂറു കണക്കിനു വരുന്ന സന്ദേശ കാവ്യങ്ങൾ മലയാള സാഹിത്യ ചരിത്രത്തിലെ പ്രധാന വിഭാഗമായതിനാൽ അവയും ഇന്ന് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ്.)

മണാളര്‍ അന്നത്തെ രാജ കുടുംബാംഗങ്ങളില് ‍നിന്നും നാടുവാഴികളില്‍ നിന്നും സമ്പന്നരില്‍ നിന്നും ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ദാസികളും, സ്ത്രീകളെ വാഴ്ത്തുന്ന / പൊലിപ്പിക്കുന്ന ആഘോഷങ്ങളോടെ എത്തിച്ചേര്‍ന്ന പൊലിയാടിച്ചികളും, കൂത്തച്ചിമാരും (കൂത്ത് നടത്തിയിരുന്നവര്‍‍) കുലിന തേവിടിശ്ശികളും (ദേവിയുടെ അച്ചി), അല്ലാതുള്ള സാധാരണ ശൂദ്ര (നായര്‍) സ്ത്രീകളെ ആദ്യമായി ലൈഗീക ബന്ധം നടത്തിക്കാനും, സംബന്ധം എന്ന പേരില്‍ ബ്രാഹ്മണ അഫ്ഫന്മാര്‍ക്ക് വേശ്യ സുഖം നല്‍കുന്ന വിധം പരിശീലനം നല്‍കുന്നതിനായി ബ്രാഹ്മണ്യം ആചാരപ്പെടുത്തിയിരുന്ന വേശ്യ വൃത്തിയുടെ കേരളത്തിലെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്നു (കുറച്ചു മുന്തിയ ശൂദ്രന്‍) മണാളര്‍ എന്ന ജാതി.

 പത്തോ പന്ത്രണ്ടോ വയസ്സില്‍ ശൂദ്ര (നായര്‍) പെണ്‍കുട്ടികള്‍ക്ക് ആദ്യ മെന്‍സസ് ആയാലുടന്‍ (വയസ്സറിയിക്കല്‍) പെണ്‍കുട്ടികളുടെ അമ്മമാര്‍ മണാളരെ അവരുടെ വീട്ടില്‍ ചെന്ന് ക്ഷണിച്ചു കൊണ്ടുവന്നാണ് തന്‍റെ മകളെ വേശ്യവൃത്തിക്ക് പാകമാക്കുന്ന ട്രെയിനിംഗ് നല്‍കാന്‍ അപക്ഷിക്കുക എന്നാണ് ചരിത്ര പുസ്തകത്തിൽ കാണുന്നത്. മണാളരില്‍ നിന്നുള്ള പ്രായോഗിക പാഠങ്ങള്ക്കുശേഷം രണ്ടോ മൂന്നോ നായര്‍ യുവാക്കളെക്കൊണ്ട് ഒന്നിച്ചോ ഓരോരുത്തരായോ തിടുക്കത്തില് വിവാഹം ചെയ്യിപ്പിക്കുന്നതിനും പെൺകുട്ടിയുടെ അമ്മ ഓടി നടക്കും. ശേഷം മാത്രമേ ബ്രാഹ്മണർ സംബന്ധം എന്ന സൌജന്യ ലൈംഗീക സേവനത്തിനു എഴുന്നള്ളുകയുള്ളൂ എന്നാണു ചരിത്രകാരന്മാർ പറയുന്നത്‍.

അതായത്, ബ്രാഹ്മണ പൌരോഹിത്യം നായര്‍ സ്ത്രീകളെ ലൈഗീകമായി ചൂഷണം ചെയ്യുന്നതിനായി ഭക്തിയിലൂടെ മഹത്വവല്‍ക്കരിച്ച സംബന്ധം എന്ന ആചാരത്തിലൂടെ ആണ് ശൂദ്രന്മാരെ അടിമകളായി 1200 വര്‍ഷത്തോളം നിലനിര്‍ത്തിയതെന്നും, കാളി ഭക്തിയിലൂടെ ഹിംസാത്മകത വളര്‍ത്തി, മാടമ്പി ഗുണ്ടകളായിരുന്ന ശൂദ്ര (നായര്‍) പുരുഷന്മാരെ ഉപയോഗിച്ച് അക്കാലത്തെ സമ്പന്ന വിഭാഗമായിരുന്ന ബൌദ്ധരെ (ഇന്നത്തെ പിന്നോക്കക്കാരും ദളിതരും) കൊള്ളയടിക്കുകയും, വഴി നടക്കുമ്പോഴുള്ള തീണ്ടല്‍ നിയമം തെറ്റിച്ചു എന്ന കുറ്റമാരോപിച്ച് തലയറുത്ത് കാളി ക്ഷേത്രങ്ങളില്‍ ഏല്പ്പിക്കുകയും ചെയ്തിരുന്നത്.

സാമൂഹ്യ ആധിപത്യത്തിനായി കൈ നനയാതെ തന്ത്രപരമായും ഗോപ്യമായും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബ്രാഹ്മണ പൌരോഹിത്യ താന്ത്രികതയെ നമ്മുടെ സമൂഹം തിരിച്ചരിയാത്തതിന്റെ കാരണം നമ്മുടെ ചരിത്രവും സാഹിത്യവും വിദ്യാഭ്യാസവും അമ്പലങ്ങളും സാംസ്ക്കാരിക ഭരണ സ്ഥാപനങ്ങളും എല്ലാം നിയന്ത്രിക്കുന്നത് ഈ ജനാധിപത്യകാലത്തും ജന സംഖ്യയില്‍ 18 ശതമാനത്തില് താഴെ മാത്രം വരുന്ന ബ്രാഹ്മണരും ശൂദ്രരും (നായന്മാരും) അടങ്ങിയ സവര്‍ണ്ണര്‍ ആണെന്നതാണ്. അതായത് ചുരുങ്ങിയത് ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണരായ തന്ത്രിമാരെയും മേൽ ‍ശാന്തിമാരെയും പുറത്താക്കാതെ നമ്മുടെ ജനാധിപത്യമോ ഗവണ്മെന്ടിനോ പുരോഗമനപരമായി പ്രവര്‍ത്തിക്കാന്‍ ആകുകയില്ല.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന 2013 ല്‍ രചിച്ച മണാളര്‍ എന്ന ചിത്രം "അമണ " എന്ന എന്റെ ചിത്ര സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതും കേരളത്തിലെ വിവിധ ജില്ലകളിലായി പതിനെട്ടോളം ആർട്ട്ഗ്യാലറികളിൽ പ്രദർശിപ്പിച്ച്തും ആയ പെയിന്‍റിംഗ് ആണ്. ഈ പോസ്റ്റില്‍‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ പല സാഹിത്യ-ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള വായിച്ചറിവുമാണ്. മണാളരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാണിപ്പയ്യൂർ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂർവ്വ ചരിത്രം എന്ന പുസ്തകത്തില്‍ രണ്ടാം വോള്യത്തിൽ d. പ്രഥമ നിഷേകം എന്ന ഭാഗം  വായിക്കാവുന്നതാണ്. d. പ്രഥമ നിഷേകം എന്ന തലക്കെട്ടോടെ 80, മുതൽ 90 വരെ പേജുകളിൽ നിന്നും ലഭിച്ച വിവരത്തെ അവലംഭിച്ചാണ് എന്റെ ചിത്രവും പോസ്റ്റിലെ പരാമർശവും. (കുന്നംകുളത്തുള്ള പഞ്ചാംഗം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ റെഫർ ചെയ്തത് മൂന്നാം പതിപ്പ്. October 2011)

Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനാശംസകള്‍ ! Independence day 2018


 My painting Asifa Bano - 2018

ഹിംസയുടെ ഇടുങ്ങിയ ബോധം വെടിഞ്ഞ് അഹിംസയുടെ വിശാലവും മാനവികവും സ്നേഹാർദ്രവുമായ ശക്തി തിരിച്ചറിയാൻ ഈ സ്വതന്ത്യദിനം നമ്മേ പ്രാപ്തമാക്കട്ടെ. 

സ്ത്രീകൾക്കും കുട്ടികൾക്കും നിർധനർക്കും ജാതീയമായോ മതപരമായോ വിവേചനം അനുഭവിക്കുന്നവർക്കും കൂടി അവകാശപ്പെട്ടതായിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം.

സത്യവും ധർമ്മവും തുല്യതയും നീതിയും സ്നേഹവും സഹജീവി സ്നേഹവും സഹിഷ്ണുതയും കരുണയും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നമ്മുടെ സാംസ്കാരികതയെ നിരന്തരം നവീകരിക്കാം.

ഏവർക്കും എന്‍റെ സ്വാതന്ത്ര്യദിന ആശംസകൾ !


My painting Madhu - 2018

ഇന്ത്യൻ പൗരനായി സ്വതന്ത്രമായി ജീവിക്കാൻ ആദിവാസി യുവാവായ  മധുവിനും അവകാശമുണ്ടായിരുന്നു.
എന്നാൽ, ആ സ്വാതന്ത്ര്യം പരിഷ്ക്കാരികളെന്നു സ്വയം അഭിമാനിക്കുന്ന   നമ്മുടെ അഹന്ത അനുവദിച്ചില്ലെന്നു മാത്രം!

മധുവിനോടു കാണിച്ച ഹിംസയെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ നമുക്ക് സംസ്ക്കാരമുണ്ടാകാന്‍ ഇടയാക്കട്ടെ !

സ്വാതന്ത്ര്യദിനാശംസകൾ ...

മുരളി ടി.

Friday, August 3, 2018

New paintings of 2018 പുതിയ ചിത്രങ്ങള്‍ - അസിഫ, മധു-2018

My new paintings, Asifa Bano's India and Tribal man Madhu's Kerala - 2018.
Some mobile snaps, selfie.

2018 ലെ അസിഫ ബാനുവിന്‍റെ ഇന്ത്യ,
ആദിവാസി മധുവിന്‍റെ കേരളം !!

ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രചോദനവും പിന്തുണയും നല്‍കിയ ഏവര്‍ക്കും സ്നേഹത്തോടെ...

തത്സമയ സെല്‍ഫികളും... മൊബൈല്‍ ചിത്രങ്ങളും





Thursday, May 17, 2018

മഹത്വവല്‍ക്കരിച്ച സ്ത്രീ പീഡന ചരിത്രം

മണാളര്‍/Manalar painting


സവര്‍ണ്ണ ഹിന്ദു മതം മറ്റേത് ചൂഷിത ജനതയെക്കാളും സവര്‍ണ്ണരിലെ സ്ത്രീകളെയാണ് അടിച്ചമര്‍ത്തലിന് വിധേയമാക്കിയിരുന്നത് എന്നതിനു ചരിത്രം സാക്ഷിയാണ്. പക്ഷെ, ആ പീഡനം ഭക്തിയുമായി ബന്ധപ്പെടുത്തി മഹാത്വവല്‍ക്കരിച്ച്തിനാല്‍ അടിമത്വം ആഭരണമായി അനുഭവപ്പെടുന്ന മാനസികാവസ്ഥക്ക് വിധേയമായിരിക്കുന്നു.

ജാതീയതയുടെ നേതൃത്വം വഹിച്ചിരുന്ന ബ്രാഹ്മണര്‍ തങ്ങളുടെ സ്ത്രീ ജനങ്ങളോളം മറ്റാരെയും ദ്രോഹിച്ചിരുന്നില്ല. അതായത്, നമ്മുടെ സ്ത്രീ വിരുദ്ധബോധം എന്നത് ബ്രാഹ്മണ പൌരോഹിത്യ ആധിപത്യവുമായി ബന്ധപ്പെട്ട ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അന്തര്‍ജ്ജനങ്ങള്‍ 

ബ്രിട്ടീഷ് ഭരണം നിലവില്‍ വരുന്നതുവരെ അന്തര്‍ജ്ജനങ്ങള്‍ എന്ന് മഹത്വവല്‍ക്കരിച്ച് വിളിക്കപ്പെട്ടിരുന്ന തങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് ഒരു മനുഷ്യ ജീവി എന്ന പരിഗണന പോലും ബ്രാഹ്മണര്‍ നല്‍കിയിരുന്നില്ല. വെറും പ്രസവ യന്ത്രങ്ങള്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍.


സ്മാര്‍ത്തവിചാരം / smarttha vicharam


ഓരോ അന്തര്‍ജ്ജനത്തിനും ദാസിമാര്‍ എന്ന പേരില്‍ രണ്ടു നായര്‍ സ്ത്രീകളെ പണ്ട് നിയോഗിച്ചിരുന്നു. അന്തര്‍ജ്ജനങ്ങള്‍ സദാചാര വേലി ചാടുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല വേശ്യാവൃത്തി കുലത്തൊഴിലായി ആചരിച്ചിരുന്ന നായര്‍ സ്ത്രീകള്‍ക്കായിരുന്നു എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. ദാസിമാരായ നായര്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്തതും, ബ്രാഹ്മണ വംശീയ ജാതി പാരമ്പര്യം കളങ്കപ്പെടാതെ സൂക്ഷിക്കാനുള്ള സംരക്ഷിത ഗര്‍ഭപാത്ര വാഹകര്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍ !! അടുക്കളയിലും ശയന മുറിയിലും മാത്രമായി തളക്കപ്പെട്ട അടിമത്വത്തിന്റെ ഏറ്റവും ദയനീയമായ സ്ത്രീജീവിതം !

രണ്ടു നായര്‍ ദാസികളും അവരുടെ യജമാനരായ ബ്രാഹ്മണ ചാരിത്ര്യ സൂക്ഷിപ്പുകാരും അടുക്കളയില്‍ കയറില്ലാതെ കെട്ടിയിട്ടിരുന്ന ഈ അന്തര്‍ജ്ജനങ്ങളെ ആണ് നിസാരമായ ചാരിത്ര്യ സംശയങ്ങളുടെയും പുരുഷാധിപത്യ ഭയങ്ങളുടെയും പേരില്‍ അടുക്കളദോഷം എന്ന ഗുരുതര കുറ്റം ആരോപിച്ച് "സാധനം" എന്ന അധിക്ഷേപ ലേബലടിച്ച് സ്മാര്‍ത്തവിചാരം എന്ന ക്രൂരമായ വിചാരണകള്‍ക്ക് ബ്രാഹ്മണര്‍ പണ്ടുകാലത്ത് വിധേയരാക്കിയിരുന്നത്.


താത്രിക്കുട്ടി 1905/ Thathrikkutty's smartha vicharam


ജീവിച്ചിരിക്കെ, മരിച്ചതായി കണക്കാക്കി, പ്രതീകാത്മകമായി ശവസംസ്ക്കാരം നടത്തി (പടിയടച്ചു പിണ്ഡം വച്ച്) തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്ന അന്തര്‍ജ്ജനങ്ങളുടെ എണ്ണം വളരെ ഏറെയായിരുന്നു. ഇത്രയും പീഡിതരായിരുന്ന ചരിത്രമുള്ള ഇന്നത്തെ തലമുറയാണ് തങ്ങളുടെ ചരിത്രം അറിയാതെ ഫേസ്ബുക്കില്‍ വന്നു മഹനീയമായ അന്തര്‍ജ്ജന പാരമ്പര്യം ഉദ്ഘോഷിക്കുന്നത്. നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സാമൂഹ്യ ചരിത്രം സത്യസന്ധമായി ചേര്‍ക്കാന്‍ വിട്ടുപോകുന്ന ജനാധിപത്യ സര്‍ക്കാരിന്‍റെ സവര്‍ണ്ണ അടിമത്വ ബോധം തന്നെയാണ് നമ്മുടെ സമൂഹത്തെ ഫാസിസത്തിന് വളക്കൂറുള്ള മണ്ണാക്കുന്നത്.

സംബന്ധം എന്ന വേശ്യ കുലത്തൊഴില്‍

നായര്‍ സ്ത്രീകളെ സംബന്ധം എന്ന പേരിലുള്ള അടിമ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിക്കാന്‍ ആചാരപരമായി ബാധ്യതപ്പെടുത്തിയിരുന്ന ബ്രാഹ്മണര്‍ തന്നെയാണ് നായര്‍ സ്തീകളെ വേശ്യാവൃത്തി അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകനായോ പരിശീലകന്‍ ആയോ "മണാളര്‍'' എന്ന ആദ്യ സംഭോഗക്കാരനെയും വ്യവസ്ഥപ്പെടുത്തിയിരുന്നത്.

പത്തോ പന്ത്രണ്ടോ വയസ്സില്‍ ഋതുമതി ആകുന്ന നായര്‍ കന്യകമാരെ വേശ്യാവൃത്തിക്ക് പാകപ്പെടുത്തുന്നതിനായി കുട്ടിയുടെ അമ്മമാര്‍ നായരേക്കാള്‍ ജാതി മഹത്വം കൂടിയ "മണാളരേ" അയാളുടെ വീട്ടില്‍ ചെന്ന് താണ് കേണു അപേക്ഷിച്ചു കൂട്ടിക്കൊണ്ടു വരികയാണ് ചെയ്യുക.

മണാളരുമായുള്ള സംഭോഗത്തിനു ശേഷം കുറഞ്ഞത് മൂന്നു പേരെങ്കിലും ശാരീരിക ബന്ധം നടത്തിയതിനു ശേഷമേ ബ്രാഹ്മണര്‍ സംബന്ധത്തിനു താല്‍പ്പര്യപ്പെടുകയുള്ളൂ എന്നതിനാല്‍ പെണ്‍കുട്ടിയുടെ അമ്മമാര്‍ തന്നെ ഒരേ സമയം രണ്ടോ മൂന്നോ നായര്‍ പുരുഷന്മാരെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കാനായി ഓടി നടക്കും.

ഇങ്ങനെ ഏതു പുരുഷ ശാരീരത്തെയും എതിര്‍പ്പില്ലാതെ യഥേഷ്ടം സ്വീകരിക്കാന്‍ പ്രാപ്തയായല്‍ മാത്രമേ നായര്‍ സമൂഹത്തെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അടിമ സമൂഹമായി നിലനിര്‍ത്തിയിരുന്ന ബ്രാഹ്മണര്‍ പുതിയൊരു നായര്‍ സ്ത്രീയെ പ്രതിഫലം പോലും നല്‍കാതെ പ്രാപിക്കാനായി എഴുന്നള്ളുകയുള്ളു. ഇങ്ങനെ സംബന്ധത്തിനായി ബ്രാഹ്മണര്‍ എഴുന്നള്ളത്ത്‌ നടത്താത്ത വീടുകള്‍ ശപിക്കപ്പെട്ടതും അന്തസില്ലാത്തതും ആണെന്ന വിശ്വാസമാണ് പണ്ട് നിലനിന്നിരുന്നത്.

ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തില്‍ തങ്ങളുടെ വംശീയ-ജാതീയ മേധാവിത്വം നിലനിര്‍ത്തുന്നതിനായി സമര്‍ത്ഥമായി ഉപയോഗിച്ചിരുന്ന ജാതീയ അടിമത്വ വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യം നടപ്പാക്കുന്നതില്‍ ഉപയോഗിച്ച തന്ത്രപരമായ ടൂളുകള്‍ (ഉപകരണങ്ങള്‍) മാത്രംമായിരുന്നു സ്ത്രീകള്‍. സ്ത്രീകളെ ഇഞ്ചപ്പുല്ലുപോലെ ചതച്ച് പതം വരുത്തണമെന്ന് നമ്മുടെ പഴം ചൊല്ലുകളില്‍ പറയുന്നതും പൌരോഹിത്യ താല്‍പ്പര്യം തന്നെയാണ്.

ഈ ചരിത്രമൊന്നും അറിയാതെയും പഠിക്കാതെയും
സ്കൂളുകളില്‍ പഠിപ്പിക്കാതെയും നമ്മുടെ ജാതി ദുരഭിമാനങ്ങളും വംശീയ ഹുങ്കും സവര്‍ണ്ണര്‍ അല്ലാത്ത മറ്റു ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജാതീയ - വംശീയ അധിക്ഷേപങ്ങളും എങ്ങനെയാണ് ഇല്ലാതാക്കാനാകുക ?
സാമ്പത്തിക അഭിവൃദ്ധിയും ചരിത്ര വിദ്യാഭ്യാസ വിമുഖതയും കൊണ്ട് ജാതീയതയെ ഇല്ലാതാക്കാനാകും എന്നോക്കെയുള്ള ചിന്തകള്‍ എത്ര കാല്‍പ്പനികമാണ് !!

ചിത്രങ്ങള്‍

1) മണാളര്‍ 2) സ്മാര്‍ത്തവിചാരം 3) താത്രിക്കുട്ടി

ഇതോടോന്നിച്ച് ചേര്‍ത്തിരിക്കുന്നത് നമ്മുടെ സാമൂഹ്യ ചരിത്രത്തെ ആസ്പദമാക്കി ഞാന്‍ രചിച്ചിട്ടുള്ള മൂന്നു പെയിന്ടിങ്ങുകളാണ്. 2016 ല്‍ ഞാന്‍ പ്രസിദ്ധീകരിച്ച "അമണ" -ചരിത്രത്തില്‍ ഇല്ലാത്ത ചിത്രങ്ങള്‍ എന്ന പുസ്തകത്തില്‍ വിശദീകരണ സഹിതം പ്രസിദ്ധീകരിച്ചതും ആണ് ഈ ചിത്രങ്ങള്‍.

Ref: നായന്മാരുടെ പൂര്‍വ്വ ചരിത്രം. പാര്‍ട്ട്‌ 1&2
പഞ്ചാംഗം ബുക്സ്, കുന്നംകുളം.


Sunday, April 8, 2018

ശ്രീ കൃഷ്ണന്‍ Sri Krishna painting English translation




Sri Krishna
Painting by Murali T.
 Oil on canvas, Year : 1993. Size: 69 cm x 44 cm
English translation of this description was done by : Mr. Ashams Joe


Just like every Indian, the influence of Srikrishna, the mythical God character has been much more than significant in the life of the artist. During the time while reigning as the first in class academics, in "Mandodi" LP school, the artist was asked to perform “Kani kanum neram” kirtan in praise of Lord Krishna, on stage, which with extreme difficulty and tears did complete. Its this same Krishna who was elemental in making the author receive a copy book [though used] as a third class/standard pupil.
Soon after crossing the tedious bridge of 10th standard exams, the godly avatar of Sri Krishna underwent revolutionary transformation in the mind of the artist who celebrated every single one of his birthdays at Guruvayoor, and finally became humanized. 
As the yarn worn fanatically Brahminical Krishna was banished after being given a bashing farewell with revengeful criticism and ruthless taunting, I befriended the shepherd version with OBC [Other Backward Class] background. When I say I ‘banished’, it’s not that I took the costly idols off our ‘pooja’ room and threw it against the canal right beside my house.
I regular annual homage paid, and the pilgrimage done to Guvayoor was humbly avoided with all due love and respect and the inherent natural perception just got scientifically re-constructed.

Thursday, March 15, 2018

അഞ്ചാം പുരയിലെ അന്തര്‍ജ്ജനം / സ്മാര്‍ത്തവിചാരം



The Antharjanam of the fifth house (Smartha vicharam)
Painting by Murali T, September 2013. Size: 49 cmx37cm. medium: Acrylic on canvas.
English translation of this description was done by my friend Mr. Ben J. Anthriyos

Our literary history is filled with the millenium-long experiments and practices aimed at exploiting women.  No other social order in the world has been as much cruel, inhuman and yet millennium-longas the brahminical social order when it comes to exploiting women, morally degrading them and making them the slaves of the caste-moral rules.

A close look at the history of ‘smartha vicharam’, a custom in which antharjanams (Kerala brahmin/namboothiri women) were subjected to moral trial, would reveal to us the fact that the brahmin clergy which kept the Indian subcontinent in the dark prison of ignorance, slavery and inequality for more than 1500 years imposed the worst suffering on their own women. Even as Namboothiri women languished at the clutches of male dominance in the dark room called “anchampura” (the fifth house) as trial convicts after having undergone the heinous custom of ‘smartha vicharam’, the male ones in the Namboothiri caste were allowed liaisons with shudra (nair) women at their convenience under the rubric of ‘sambandham’ which amounted to prostitution.

The fact that until a few years before India became independent in 1947, that is the time between 1850 and 1927, a small region which was under the control of Zamoothiri/zamorians witnessed almost 60 ‘smaartha vicharam’ reveals the extent of social presence this cruel custom had. The ignorance in the public consciousness about these instances of cultural degradation and their influences in the present condition might end up in offering a red-carpet welcome to fascism. To be informed about one’s own history is fundamental in forming a humanitarian culture.

The stray woman who is accused of having made liaison with ‘other’ men gets the label of a ‘thing’ (‘saadhanam’) and undergoes the moral trial of ‘smaartha vicharam’. Having been imprisoned in the dark house called anchampura she gets excommunicated and thrown to streets once the trial is over by the brahmin clergy. While the male-centric  religious authority of the brahmin clergy made it compulsory for  women at their homes to read poetry to become ‘sheelavathis’ (a metaphor for a chaste woman), it also propagated the ‘vaishika thantras’ for their men to freely roam around and make liaisons under the rubric of ‘sambandham’. Unless we criticize this moral hypocrisy our cultural criticism would never be honest.

My sincere thanks to Mr. Ben J Anthrayose for this English translation of painting description 

Monday, February 26, 2018

നങ്ങേലിയെ മായ്ച്ചുകളയാന്‍ ആകുമോ ?



"നങ്ങേലി" എന്ന പേരില്‍ മുലമുറിച്ച് ആത്മത്യാഗം ചെയ്ത ഒരു സ്ത്രീ കേരളത്തില്‍ ജീവിച്ചിരുന്നിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഒരു അലോപ്പതി ഡോക്ടര്‍ ചരിത്ര രേഖകള്‍ പരിശോധിച്ച്, ഉദ്ദരിച്ച്  തീരുമാനിച്ചതായി അയാളുടെ FB പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു.

കഷ്ടകാലത്തിന്  ഈ  ചിത്രകാരന്‍ 2012-'13 കാലത്ത്  "മുലച്ചിപ്പറബ്" എന്നൊരു സ്ഥലനാമം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഉണ്ടെന്നറിഞ്ഞു "മുലച്ചി പറമ്പ്" പലപ്രാവശ്യം സന്ദര്‍ശിച്ചിരുന്നു.  നങ്ങേലിയുടെ തമസ്ക്കരിച്ച ചരിത്രത്തെ  പോതുബോധത്തിലെത്തിക്കാന്‍ നങ്ങേലി ചിത്ര പരമ്പരയില്‍ മൂന്നു ചിത്രങ്ങളും വരച്ചിരുന്നു. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പപ്പോള്‍ "ചിത്രകാരന്‍" ബ്ലോഗിലും, ഫേസ് ബുക്കിലും പോസ്റ്റു ചെയ്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യ മുബൈ (2016 മാര്‍ച്ച് 7), ദില്ലിയിലെ  BBC യില്‍ നിന്നടക്കം  (2017 ജൂലായ് 28 ) മാധ്യമ രംഗത്തുനിന്നും   തുടര്‍ ചലനങ്ങളുണ്ടാകാന്‍ ഇടവന്നു.


കേരള  ലളിതകല അക്കാദമി ഗ്യാലറികള്‍, തിരുവനന്തപുരത്തെ ഫ്രഞ്ച് എംബസിയുടെ കള്‍ച്ചറല്‍ സെന്‍റര്‍, എന്നിവിടങ്ങളിലായി കേരളത്തില്‍ 17 ഗ്യാലറികളിലായി നങ്ങേലി ചിത്രങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറും മൂന്നു  നങ്ങേലി ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ 1200 വര്‍ഷക്കാലം  കേരളത്തെ ഒരു  ജാതി ഭ്രാന്താലയമാക്കിയ ബ്രാഹ്മണ പൌരോഹിത്യത്തിന്‍റെ പുരുഷാധിപത്യ സാമൂഹ്യ ചൂഷണങ്ങളുടെ മനുഷ്യത്വ രഹിതമായ  ചരിത്രം വരച്ചു കാട്ടുന്ന നാല്‍പ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശനങ്ങളില്‍ അടങ്ങിയിരുന്നു. ആദ്യ ഘടു എന്ന നിലയില്‍  അവയില്‍  35 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി "അമണ" എന്ന പേരില്‍ ഒരു ചിത്ര സമാഹാരവും 2016 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍,  ഇതെല്ലാം തൃ കാല  ജ്ഞാനിയായ  ഒരു  ഡോക്ടര്‍ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്ന സത്യം ഇപ്പഴാണ് അറിയുന്നത്  !!
ഞാനിനി എന്ത് ചെയ്യും, ശ്രീ.ശ്രീ.ഡിംങ്ക ഭഗവാനെ  !!

"നങ്ങേലി ചിത്രങ്ങള്‍ വേസ്റ്റ്"

നങ്ങേലി ഒരു  ഈഴവ  സ്ത്രീ ആയിരുന്നു എന്നതിനോടാണ് ഡോക്ടര്‍ക്ക് സഹിക്കാനാകാത്ത കലിപ്പ്. വേറെയും ധാരാളം കണ്ണകിമാരുടെ ഡ്യൂപ്പുകളും, ഒറ്റമുലച്ചിമാരും, മലഅരയരിലെ മുലക്കരത്തിനെതിരെ പോരാടിയ മഹാ ത്യാഗികളായ മഹിളകളും തിരുവിതാംകൂറിന്‍റെ കിരാത സവര്‍ണ്ണ ശൂദ്ര രാജാക്കന്മാരുടെ ഭരണ വാഴ്ച്ചക്കാലത്ത് മുല മുറിച്ചവരായി  ഗതികിട്ടാത്ത ആത്മാക്കളായും പാതി വെന്ത  മിത്തുകളയും ചരിത്രത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട്, സവര്‍ണ്ണ ചരിത്രകാരന്മാരാല്‍ അംഗീകരിക്കപ്പെടാതെ പൊതുബോധത്തില്‍  ഉണ്ടെന്നു "നിസ്പച്ചതയുടെ" പേരില്‍ സമ്മതിക്കാന്‍ ഡോക്റ്റര്‍ തന്‍റെ FB പോസ്റ്റില്‍ വിശാല മനസ്ക്കത കാണിക്കുന്നുണ്ട്.



എന്നാല്‍,  നങ്ങേലി അങ്ങനെയല്ല.  മറ്റുള്ള മിത്തുകളെപ്പോലെ പിടിയിലൊതുങ്ങുന്നതല്ല നങ്ങേലി മുലമുറിച്ച ചരിത്രം. അതുകൊണ്ടു തന്നെ നങ്ങേലിയെ ഡോക്ടര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഇനി ചരിത്രത്തില്‍ ബലംപ്രയോഗിച്ച് ഉള്‍ക്കൊള്ളിക്കണമെന്ന് ഉണ്ടെങ്കില്‍ തന്നെ നങ്ങേലിയുടെ ജനന- മരണ  സര്ട്ടീഫിക്കട്ടുകളുടെ ഒറിജിനല്‍ ഡോക്ടറെ  കാണിക്കണം. ബ്രാഹ്മണ സംബന്ധത്തില്‍ കുറയാത്ത ജന്മ പുരാണം കയ്യിലുള്ള  മുന്തിയ സവര്‍ണ്ണ ചരിത്രകാരന്മാരാരെങ്കിലും നങ്ങേലിയുടെ ചരിത്രം 1960 നു മുന്‍പ് എഴുതിയതിന്‍റെ തെളിവ് വേണം. ( സി. കേശവന്‍, കെ.ആര്‍. ഗൌരി, എസ്.എന്‍. സദാശിവന്‍ , സുഗതന്‍,.. തുടങ്ങിയ സ്വന്തം അച്ഛനു പിറന്ന അവര്‍ണ്ണര്‍ / വിസ്മൃത ബൌദ്ധ പാരംബര്യമുള്ളവരുടെ പുസ്തകങ്ങള്‍ നങ്ങേലിയുടെ ചരിത്രത്തെ സാധൂകരിക്കാനുള്ള തെളിവുകളായി പരിഗണിക്കപ്പെടുന്നതല്ല.) കൂടാതെ , സവര്‍ണ്ണ ചരിത്രകാരന്മാരാല്‍ രേഖപ്പെടുത്തിയ   തെളിവിനെ ബലപ്പെടുത്തുന്ന തിരുവിതാംകൂര്‍ ആര്‍ക്കേവ് രേഖകള്‍ ഹാജരാക്കണം. ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളോ, മിഷണറിമാരുടെ ചരിത്ര രേഖകളോ ഹാജ
രാക്കിയാല്‍ ഡോക്ടര്‍ തംബ്രാന് മുഷിയില്ല ! .... അഥവാ മേമ്പോടിക്ക്  നന്നായിരിക്കും എന്ന് മാത്രം.

ഇങ്ങനെയുള്ള  ജനന മരണ സര്ട്ടീഫിക്കട്ടുകള്‍ നങ്ങേലിക്ക് വേണ്ടി ഹാജരാക്കാന്‍   ആര്‍ക്കും കഴിയില്ലെന്ന് ഡോക്ടര്‍ക്ക് ഉറപ്പുള്ളതിനാല്‍ ചിത്രകാരന്‍ വരച്ച  നങ്ങേലി ചിത്രങ്ങള്‍ "വേസ്റ്റ്" ആണെന്നാണ്‌ ഡോക്ടര്‍ തമ്പ്രാന്‍റെ   പ്രഖ്യാപനം.  നോക്കണേ, നങ്ങേലി ചിത്രങ്ങള്‍ വരച്ച ഈ ചിത്രകാരന്‍റെ ഒരു കഷ്ടപ്പാട് !!
അത് കേട്ട്  കുരവയിടാനും FB യില്‍ അദ്ദേഹത്തിനു കുറെ ബുദ്ധിമാന്മാരായ തമ്പ്രാന്‍ കുട്ടികളെ അകമ്പടിയായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലത്തില്‍ ഞാന്‍ വരച്ച നങ്ങേലി ചിത്രം വേസ്റ്റ് ആണെന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു !
ആപല്‍ ബാന്ധവനായ ഡിങ്ക ഭഗവാനെ ഈ അപമാനത്തില്‍ നിന്നും ഈ ചിത്രകാരനെ രക്ഷിക്കണേ ...



ഡോക്ടറുടെ നങ്ങേലി ഭയത്തിന്‍റെ കാരണം

നാല് വര്‍ഷത്തിനിടയില്‍  കേരളത്തിനകത്ത്‌ 17 നങ്ങേലി- നവോദ്ധാന ചിത്ര പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ഫലമായി  നങ്ങേലി ചിത്രങ്ങള്‍ക്ക് വിവിധ  മാധ്യമങ്ങളിലൂടെ ലഭിച്ച വാര്‍ത്ത പ്രാധാന്യത്തിന്‍റെ ഫലമായി ചേര്‍ത്തലയില്‍ കഴിഞ്ഞവര്‍ഷം (2017) ഒരു നങ്ങേലി കൂട്ടായ്മ രൂപീകരിക്കപ്പെട്ടിരുന്നു.  കഴിഞ്ഞ വര്‍ഷം ലോക വനിതാദിനമായ മാര്‍ച്ച് 8 നു ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ വലിയ തോതില്‍ ജനങ്ങള്‍ പങ്കെടുത്ത "നങ്ങേലി അനുസ്മരണവും പ്രഭാഷണവും " നടത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും പ്രത്യേക ബസ്സ്‌ വാടകക്കെടുത്ത് തീര്‍ഥടന സംഘമായോക്കെയാണ് നങ്ങേലി കൂട്ടായ്മക്ക് ആളെത്തിയത്.  നങ്ങേലി അനുസ്മരണ പ്രഭാഷണം നടത്തിയത് എഴുത്തുകാരനായ ജെ.ആര്‍ രഘു ആയിരുന്നു. അനുസ്മരണ ചടങ്ങിന്‍റെ വീഡിയോ സ്ടീമിംഗ് നെറ്റില്‍ തത്സമയം ലഭ്യമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ "നങ്ങേലി കൂട്ടായ്മ" ഇപ്പോള്‍ നിലവിലുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷത്തെ നങ്ങേലി കൂട്ടായ്മയില്‍ പങ്കെടുത്ത ചില    യുക്തിവാദികള്‍ ഈ വര്‍ഷം ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിന്‍റെ  അറിയിപ്പ് രണ്ടു ദിവസം മുന്‍പ് FB പോസ്റ്റ്‌ ആയി  വന്നപ്പോഴാണ് സവര്‍ണ്ണ യുക്തി വാദിയായ നമ്മുടെ തമ്പ്രാന്‍ ഡോക്ടര്‍ക്ക്‌ തന്‍റെ ആസനത്തില്‍ ഇത്രയും കാലം ഒളിപ്പിച്ച് വച്ച സവര്‍ണ്ണ ജാതി താല്‍പ്പര്യങ്ങളുടെ കുരു വികാരപ്പെട്ടു  വ്രണമാകുന്ന വിവരം യുക്തിവാദികളുടെ അറിവിലേക്കായി വെളിപ്പെടുത്തേണ്ടി വന്നത്.

തംബ്രാന് കുറച്ച് മുന്തിയ  യുക്തിവാദത്തിന്‍റെ  അസ്ക്യതയുണ്ട്. നമ്മുടെ പൊതു ബോധം അനുസരിച്ചു  സവര്‍ണ്ണ യുക്തിവാദി സാധാരണ യുക്തിവാദിയല്ല എന്നോര്‍ക്കണം. ആസനത്തില്‍ ആന തഴംബുണ്ടെന്നു അഭിമാനിക്കുന്ന സവര്‍ണ്ണ യുക്തിവാദിയെ ആര്‍ക്കും നിസാരമായി കാണാനാകില്ല. നല്ല കുടുംബത്തില്‍ പിറന്നവരാ. കണ്ട ചോവന്‍/ഈഴവര്‍ , നസ്രാണി, ആശാരി, മുസ്ലീം സമുദായങ്ങളില്‍  നിന്നുള്ള  സാധ  യുക്തിവാദിയല്ല !! പത്തര മാറ്റ് സവര്‍ണ്ണ യുക്തിവാദിയാണ് തമ്പ്രാന്‍.

നങ്ങേലി ചരിത്രമായാല്‍ ... 

ഡോക്ടര്‍ തമ്പ്രാന്‍റെ യുക്തി ബോധം സാധാരണ യുക്തി വാദികള്‍ക്ക് അപ്രാപ്യമാണ്. ഭാവികാലത്തെ അടക്കം ഉള്ളം കയ്യിലെ നെല്ലിക്ക പോലെ മനനം ചെയതെടുക്കാനുള്ള അപൂര്‍വ്വ ശേഷിയുള്ളതാണ് സവര്‍ണ്ണ യുക്തി ബോധം. നങ്ങേലിയുടെ കഥ ഭാവിയില്‍  ചരിത്രമാകുമെന്ന്‍ സംശയമില്ല.

ഈഴവ സ്ത്രീയായ നങ്ങേലിയുടെ മുല മുറിക്കേണ്ടി വന്ന ത്യാഗ ചരിത്രം അബദ്ധത്തിലെങ്ങാനും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചാല്‍ കഥ തീര്‍ന്നു !!  ഈഴവര്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായമായതിനാല്‍ ചാതുര്‍വര്‍ണ്യ പാരമ്പര്യ ജാതി  തഴംമ്പില്‍ അഭിമാനിക്കുന്നവര്‍ക്ക് പൊറുതികേടിനു വേറെ ഒന്നും വേണ്ട. ബ്രാഹ്മണര്‍ക്ക് വേണ്ടി മഴു എറിഞ്ഞും, ചതിച്ചും, കൊന്നും, മൂത്രമൊഴിച്ചും, സംബന്ധം ചെയ്തും കടലിന്‍റെ  അടിത്തട്ടില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്‍റെ  വ്യാജ ചരിത്രമായ  കേരളോല്പ്പത്തിയും കേരള മാഹാത്മ്യവും, ദേവസ്വവും, ബ്രഹ്മസ്വവും, രാജഭരണ കീര്‍ത്തനങ്ങളായ സകല  സവര്‍ണ്ണ ചരിത്രവും കടലിനടിയിലേക്ക് തിരിച്ച് ഒഴുകി പോകും. ഭാര്‍ഗ്ഗവ കേരളം ഇല്ലാതാകും.

തിരുവിതാംകൂര്‍ രാജ്യത്തെ  80 ശതമാനത്തില്‍  ഏറെ വരുന്ന അവര്‍ണ്ണ/വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള  സാധാരണ ജനം തങ്ങളുടെ സത്യത്തിലുള്ള ചരിത്രം മനസ്സിലാക്കാന്‍ ഇടയുള്ള ഒരു രക്തസാക്ഷി ചരിത്രമാണ് നങ്ങേലി എന്ന ഈഴവ സ്ത്രീക്ക് പറയാനുള്ളത്. നങ്ങേലി ചിത്രങ്ങളിലൂടെ അത് ജനമനസ്സിലേക്ക് പ്രവേശിക്കാനിടവന്നാല്‍ ജാതി ദുരഭിമാനത്തിന്‍റെ സവര്‍ണ്ണ നമ്പരുകളും പാരമ്പര്യ ജാത്യാവകാശങ്ങളും  എല്ലാം ഒറ്റയടിക്ക് മോഡി നിരോധിച്ച കറന്‍സി നോട്ടുകളെപ്പോലെ അസാധുവാകും.

( അങ്ങനെയൊന്നും നടക്കില്ലെന്ന്‍ അറിയാം. 1200 വര്ഷം അദ്ദ്വാനിക്കാതെ/ പാരസൈറ്റുകളെപ്പോലെ, ഉണ്ട്, വൃകോദരങ്ങളായി, കൂറ്റം കുത്തി, നായര്‍ സ്ത്രീകളെ യഥേഷ്ടം  വ്യഭിചരിച്ച് (മഹത്വവല്‍ക്കരിക്കപ്പെട്ട വ്യഭിചാരമായ "സംബന്ധം" എന്ന ആചാരത്തിലൂടെ), വെടിപറഞ്ഞു  നടന്ന പാരമ്പര്യമുള്ള പൌരോഹിത്യത്തെ കൂട്ടത്തോടെ സ്കൂള്‍ മാഷന്മാരുടെ ജോലി ചെയ്യാന്‍ സ്വമേധയ  പ്രേരിപ്പിച്ച ഒരു ഭൂത കാലം വളരെ അകലെയല്ല.  പല്‍പ്പു, നാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി, വിടി ഭട്ടതിരിപ്പാട്  ... തുടങ്ങിയ ഒട്ടേറെ മഹാത്മാക്കള്‍ നടത്തിയ നവോദ്ധാന പ്രവര്‍ത്തനത്തിന്‍റെ മാനവിക സാംസ്ക്കാരിക  വികാസത്തെ  എത്ര നിഷ് പ്രയാസമായാണ് തിരുവിതാംകൂര്‍ തലസ്ഥാനത്തില്‍ ജാഗ്രതയോടെയിരുന്ന  സവര്‍ണ്ണ ജാതീയ  രാഷ്ട്രീയ ബോധം ചവിട്ടി തേച്ച് ചരിത്രത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞത് ! )

തലക്കും, മുലക്കും, മീശക്കും, മൂക്കുത്തിക്കും, കാതിലക്കും, തലേക്കെട്ടിനും, അലക്ക് കല്ലിനും, ഏണിക്കും, തളപ്പിനും,വലക്കും,.. തുടങ്ങി എല്ലാ തൊഴിലുകള്‍ക്കും,... ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ആവശ്യങ്ങളുടെ മേലിലുമായി നൂറുകണക്കിന് നികുതികള്‍ അടിച്ചേല്‍പ്പിച്ച് ശൂദ്ര-നായ്ന്മാരല്ലാത്ത പ്രജകളെ (ഈഴവ, സുറിയാനി കൃസ്ത്യന്‍ , നാടാര്‍,ആശാരി, അരയ,...തുടങ്ങിയ ചാതുര്‍ വര്‍ണ്യത്തിന് പുറത്തു നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും) കൂലിയില്ലാത്ത  "ഉഴിയം" എന്ന പേരിലുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ നിര്‍ബന്ധിത അടിമത്വ ജോലിയുടെ നുകത്തിലേക്ക് പാകമാക്കിയിരുന്ന ബ്രാഹ്മണ ചാതുര്‍വര്‍ണ്യ ഭരണകൂടത്തിന്‍റെ വെറും കാവല്‍ നായ്ക്കള്‍ മാത്രമായിരുന്നു തിരുവിതാംകൂറിലെ പത്മനാഭാ'ദാസ'ന്മാരായ പോന്നുതംബുരാക്കന്മാര്‍  എന്ന ചരിത്ര സത്യം പുതുതലമുറ  സ്കൂളില്‍ പഠിച്ചാലുള്ള  അവസ്ഥ എന്തായിരിക്കും ?

ബ്രാഹ്മണരെ ഊട്ടിപ്പോറ്റി സ്വര്‍ണ്ണക്കട്ടികള്‍ (രാജാക്കന്മാര്‍ക്ക് വര്‍മ്മ എന്ന താല്‍ക്കാലിക ക്ഷത്രിയ പദവി ലഭിക്കാനുള്ള "ഹിരണ്യ ഗര്‍ഭം" എന്ന പൌരോഹിത്യ  തട്ടിപ്പ് നോക്കുക)  പാരിതോഷികങ്ങളായി നല്‍കി, സന്തോഷിപ്പിക്കുന്നതിനായി നായന്മാരല്ലാത്ത മറ്റു  പ്രജകളെ നൂറിലധികം നരാധമ നികുതികളാല്‍ നിരന്തരം കൊള്ളയടിച്ചു നിര്‍ദ്ദനരാക്കിയിരുന്നതിന്‍റെ ഉത്തരവാദികളായ  തിരുവിതാംകൂറിലെ  പൊന്നു തമ്പുരാക്കന്മാരുടെ ഉടുതുണി നഷ്ടപ്പെട്ട  പ്രതിമകളെ വെള്ളയമ്പലത്ത് നിന്നും സ്റ്റാച്ച്യു വഴി ഊളംപാറയിലെ മനോരോഗാശുപത്രിയിലേക്ക് ജനങ്ങള്‍ അടിച്ചോടിക്കുന്ന  സീന്‍ ആലോചിച്ചു നോക്കു. ജനാധിപത്യ സര്‍ക്കാരിന്‍റെ സെക്രട്ടരിയേട്ടില്‍ പോലും  തൂണിലും, തുരുമ്പിലും, അധികാര കസെരകലിലുമായി ഇന്നും നിലനില്‍ക്കുന്ന സവര്‍ണ്ണ മേധാവിത്വപരമായ ജീര്‍ണ്ണ മൂല്യങ്ങള്‍ ഇല്ലായ്മചയ്യാന്‍ സാധാരണ ജനങ്ങള്‍ പോന്നു തമ്പുരാക്കന്മാരുടെ കീര്‍ത്തന  സവര്‍ണ്ണ ചരിത്രങ്ങള്‍ നിരാകരിച്ച്, ജനകീയ ചരിത്രം നിര്‍മ്മിച്ച്  പഠിക്കുക തന്നെ വേണം.

നങ്ങേലി ചിത്രങ്ങളും ചിത്രകാരനും

നങ്ങേലി ചിത്രകാരനായ എന്നെ സംബന്ധിച്ച് "നങ്ങേലി" കേവലം മുല മുറിച്ച് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വെറും വീര കഥ മാത്രമല്ല. തിരുവിതാംകൂര്‍ രാജ ഭരണകാലത്തെ നൂറിലേറെ നരാധമ നികുതികളാല്‍ അതിജീവനത്തിനാകാതെ വീര്‍പ്പുമുട്ടിയിരുന്നതും നിരന്തരം ജാതീയമായി ഇകഴ്ത്തപ്പെടുകയും ദ്രോഹിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന എണ്‍പത് ശതമാനത്തിലേറെ വരുന്ന   പ്രജകളില്‍ നിന്നും ഉയര്‍ന്നുവന്ന   പ്രതിഷേധത്തിന്‍റെയും നശിക്കാതെ  ജീവിച്ചിരുന്ന നന്മയുടെയും സ്ത്രീത്വത്തിന്‍റെയും ഉജ്ജ്വല   പ്രതീകം തന്നെയാണ്  "നങ്ങേലി".

മുലച്ചി പറമ്പ്

ഭൂമിക്ക് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള ഇക്കാലത്ത് ചേര്‍ത്തലയിലെ റോഡ്‌ സൈഡിലുള്ള  മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ ബന്ധുക്കള്‍ മുലച്ചി പറമ്പ് ഒട്ടേറെ തുണ്ടുകളായി വിറ്റൊഴിവാക്കിയിട്ടും ആരും വാങ്ങാതെയും ബന്ധുക്കള്‍ക്ക് പ്രേത  ഭയമുള്ളതിനാല്‍ ഉപേക്ഷിച്ചതുമായ കുറഞ്ഞത്‌ പത്തു പതിനഞ്ചു സെന്‍ണ്ടു സ്ഥലം ഇപ്പോഴും നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന സ്ഥലമായി ചരിത്രത്തിലേക്കുള്ള ഒരു പൊക്കിള്‍ക്കൊടി പോലെ കാടുകെട്ടി  നിലനില്‍ക്കുന്നുണ്ട്. തൊട്ടടുത്ത് പ്രശസ്തരായ ഒരു വൈദ്യ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ വീടെടുത്ത് താമസിക്കുന്നുണ്ട്. അവരുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിലൂടെ നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന അനാഥ സ്ഥലത്തിലേക്ക് മൂന്നടി വീഥിയില്‍ ഒരു വഴിയും വിട്ടിട്ടുണ്ട്. നങ്ങേലി ചിത്രത്തിലൂടെ ചരിത്രം തിരുത്താനായി ഞാന്‍ പണം മുടക്കി വാങ്ങിയ സ്ഥലമല്ല അത്. പരശുരാമന്‍ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ഛപോലെ, ബ്രഷ് എറിഞ്ഞു സൃഷ്ടിച്ചതും അല്ല മുലച്ചി പറമ്പിലെ നങ്ങേലിയുടെ വീട് നിന്ന ഇടം.

ഒന്ന് രണ്ടു കിലോമീറ്റര്‍ മാറി ശാസ്താം കവലക്ക്‌ സമീപം 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ മുലച്ചി പറമ്പില്‍ നിന്നും സ്ഥലങ്ങള്‍ വിറ്റൊഴിഞ്ഞുപോയ നങ്ങേലിയുടെ ബന്ധുക്കളില്‍ കുറച്ചു പേരെ ഞാന്‍ നേരില്‍ കാണുകയും അവരുടെ ഫോട്ടോകള്‍ നെറ്റിലും എന്‍റെ പുസ്തകമായ അമണയിലും പ്രകാശിപ്പിക്കയും ചെയ്തിട്ടുണ്ട്. 2016 ല്‍ "വേഗ ബോംബ്‌" എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ നങ്ങേലി ചിത്രം വൈറലായതിനെ തുടര്‍ന്ന്‍, മുംബെയില്‍ നിന്നെത്തിയ ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ വിജയ്‌ സിങ്ങും ഈ കുടുംബത്തെ തേടിപ്പിടിച്ചു കണ്ടിരുന്നു. കേരളത്തിലോഴിച്ച് ഇന്തയിലെ എല്ലാ എഡിഷനുകളിലും 2016 ലെ ലോക വനിതാദിനത്തിന്‍റെ തലേന്ന് (മാര്‍ച്ച് 7 നു) ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തിരുന്നു. കേരളത്തിലെ ടൈംസ്  എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഡോക്ടരെപ്പോലെ ആരോ സവര്‍ണ്ണ ജാഗ്രതയോടെ ഇടപെട്ടതിനാലാകാം കേരളത്തില്‍ ആ വാര്‍ത്ത വന്നില്ല. പക്ഷെ, ആ വാര്‍ത്ത ദില്ലി പത്രത്തില്‍  കണ്ട  ബിബിസി ടീം തിരഞ്ഞെടുപ്പിനോട് അനുബന്ടിച്ച് കേരളത്തില്‍ വരികയും, നങ്ങേലിയുടെ ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്ത ബന്ധുക്കളെപ്പോലും ഇന്റര്‍വ്യു ചെയ്ത് നങ്ങേലിയുടെ ചരിത്രം ലോകത്തെ അറിയിച്ചു. എന്‍റെ രണ്ടു നങ്ങേലി ചിത്രങ്ങളും BBC ക്രെഡിട്ടോടെ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

കണ്ണൂരില്‍ നിന്നും ഒരു ചിത്രം വരക്കാനുള്ള ആശയത്തിന്‍റെ പിന്നിലെ ചരിത്രത്തിന്‍റെ സത്യം വ്യക്തിപരമായി  നേരിട്ട് ബോധ്യപ്പെടാന്‍ ആലപ്പുഴയിലെ ചേര്‍ത്തല - മുലച്ചിപ്പരമ്പിലേക്ക് നിരവധി യാത്രകള്‍ നടത്തിയ നങ്ങേലി ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ എനിക്ക്  ആരെയും പണവും സമയവും നഷ്ടപ്പെടുത്തി  ചരിത്രം ശേഖരിച്ച് സ്പൂണ്‍ ഫീഡ് ചെയ്തു ബോധാവല്‍ക്കരിക്കേണ്ട  ധാര്‍മ്മിക ബാധ്യത ഇല്ലാത്തതാണ്.

ആര്‍ക്കും തെളിവ് നല്‍കാനല്ല, ഞാന്‍ മുലച്ചിപ്പരമ്പ് പലവുരു സന്ദര്‍ശിച്ചത്.
ക്രൂരമായ ബ്രാഹ്മണിക്കല്‍ ജാതീയ ഭരണ  പീഡനങ്ങളാല്‍ പൊറുതിമുട്ടിയ വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള ഈഴവ  ജനതയിലെ ഒരു ധീര സ്ത്രീയുടെ സ്മരണയെ എന്‍റെ മനസ്സുകൊണ്ട് ആത്മാര്‍ഥമായി സ്പര്‍ശിച്ചു അറിയാനുള്ള വ്യക്തിപരമായ ശ്രമം മാത്രമാണ്.

ചരിത്രം കണ്ടെത്തി സമൂഹത്തെ സത്യസന്ധമാക്കേണ്ടതും അതിലൂടെ സമൂഹത്തെ സംസ്ക്കാരമുള്ളവര്‍ ആക്കിമാറ്റെണ്ടതുമായ  ചുമതല ചരിത്രകാരന്മാര്‍ക്കും, പുരാവസ്തു ശാസ്ത്രജ്ഞാര്‍ക്കും, ഭാഷാ- സാംസ്ക്കാരിക - രാഷ്ട്രീയ പഠിതാക്കള്‍ക്കും മറ്റു മാനവീയ ശാസ്ത്ര തല്‍പ്പരര്‍ക്കുമെല്ലാം ഉള്ള കര്‍ത്തവ്യമാണ്.

ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ ആവസ്യത്തിനനുസരിച്ച്ചുള്ള ചിത്രം വരച്ചു കൊടുക്കുന്നവര്‍ക്ക്  പണം നല്‍കുന്നവരേ ത്രുപ്തിപ്പെടുത്തെണ്ട ബാധ്യത ഉണ്ടാകും. ജീവിതം ആസ്വദിക്കുന്നതിനായി സ്വന്തം പണം ചിലവഴിച്ച് ഇഷ്ടമുള്ള ചിത്രം രചിക്കുന്ന എനിക്ക് എന്‍റെ ബോധ്യങ്ങളോടല്ലാതെ മറ്റാരോടും ബാധ്യത ഇല്ല.

നങ്ങേലി ചിത്രങ്ങളെയോ ചരിത്രത്തെയോ "വേസ്റ്റ്" കൂടയില്‍ എറിഞ്ഞ് ഇല്ലാതാക്കാന്‍ ഇനി കഴിയില്ല ഡോക്റ്ററെ....
സോഷ്യല്‍ മീഡിയ അത്രക്ക് വളര്‍ന്നു കഴിഞ്ഞു.

ചിത്രങ്ങളെ ഇത്രക്ക് ഭയക്കേണ്ടാതുമില്ല.

ഡോക്ടര്‍ തമ്പ്രാന്‍  മനുഷ്യനാകാന്‍ നോക്ക്  !!


ലിങ്കുകള്‍:
1) കേരള യുക്തിവാദി സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ മാര്‍ച്ച് 10 നു നടക്കുന്ന നങ്ങേലി സ്മൃതി സംഘമം വാര്‍ത്ത കണ്ടു വിഷണ്ണനായ ഒരു FB പോസ്റ്റ്‌

2) കേരള യുക്തിവാദി സംഘത്തിന്‍റെ നങ്ങേലി അനുസ്മരണ FB പോസ്റ്റ്‌.

Friday, September 9, 2016

'ഹിരണ്യഗര്‍ഭം' പെയിന്‍റിംഗ്


My new painting, "Hiranya Garbha" Aug-Sept 2016. Acrylic on canvas. Size: 91x61cm.

പഴയകാലത്തെ ഇന്ത്യയില്‍  ബ്രാഹ്മണർക്ക് സവർണ/ജാതീയ ഹിന്ദുക്കളായ ശൂദ്ര രാജാക്കന്മാർ ഒരു നിശ്ചിത കാലയളവിനുള്ളിൽ തവണകളായി നൽകേണ്ടതായ അഥവ സമർപ്പിക്കേണ്ടതായ പതിനാറോളം മഹാദാനങ്ങളിൽ ഒന്നു മാത്രമാണ് ഹിരണ്യഗർഭം. ശൂദ്ര രാജാവ് ഭരണമേൽക്കുന്ന അവസരത്തിലാണ് ഈ മഹാദാനങ്ങളുടെ ബാധ്യത ആരംഭിക്കുന്നത്.

ബ്രാഹ്മണരുടെ ചതുർവർണ്യ സാമൂഹ്യ വിഭജന ജാതിവ്യവസ്ഥ പ്രകാരം ശൂദ്രർ അടിമകളാണ്. തങ്ങളുടെ മേൽ ജാതിക്കാരായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ വിഭാഗങ്ങളുടെ ഭൃത്യരായി തങ്ങളുടെ പാപ ജന്മ ദോഷം പരാതിയില്ലാതെ യജമാന ഭക്തിയോടെ ജീവിച്ചു തീർക്കുക എന്നതു മാത്രമാണ് ശൂദ്രരുടെ സവർണ്ണ നിയോഗം ! അതു കൊണ്ടുതന്നെ, ശൂദ്രർ അക്ഷരം പഠിക്കുന്നതും രാജ്യഭരണ വൃത്തികളിൽ ഏർപ്പെടുന്നതും ബ്രാഹ്മണ ദൃഷ്ടിയിൽ മാപ്പർഹിക്കാത്ത ഗുരുതര കുറ്റകൃത്യമായിരുന്നു.

അഥവ ശൂദ്രരിൽ ആരെങ്കിലും ജന്മം കൊണ്ട്  ലഭിക്കുന്ന ഈ ജാതീയ കർത്തവ്യം ലംഘിച്ച് അന്യരുടെ ജാതീയ കർമ്മപഥങ്ങളിലേക്ക് കടന്നാൽ നിഷ്ക്കരുണം കൊല്ലപ്പെടും.

ബ്രാഹ്മണർ അത്തരം ജാതീയ അതിർത്തി ലംഘനങ്ങൾ ഉന്മൂലനം ചെയ്യുന്നതിനായി ആയുധ ധാരികളായ ആയിരക്കണക്കിന് ദൈവങ്ങളുടെ കൊട്ടേഷൻ സംഘത്തെ തന്നെ പുരാണേതിഹാസങ്ങളിലൂടെ പടച്ചുണ്ടാക്കി ജനമനസ്സിൽ പ്രതിഷ്ഠിച്ചിരുന്നതായി കാണാം. രാമായണത്തിലെ ശംബുകനായിരിക്കണം ജാതിയമായ ഈ അതിർത്തി ആദ്യമായി ലംഘിച്ചതിന്റെ പേരിൽ ശ്രീരാമന്റെ കൈ കൊണ്ട് മരിക്കാൻ യോഗമുണ്ടായ ശൂദ്രൻ.

ദൈവത്തിന്റെ പ്രതിപുരുഷന്മാരായിരുന്ന ബ്രാഹ്മണരുടെ ഈ തല പോകുന്ന നിയമത്തിൽ നിന്നും ശൂദ്രർക്ക് രക്ഷപ്പെടാനുള്ള പ്രതീക്ഷയുടെ ഒരു പഴുതായാണ് ഹിരണ്യഗർഭം പോലുള്ള മഹാദാനങ്ങൾ ബ്രാഹ്മണർ തന്നെ അതിവിദഗ്ദമായി വിഭാവനം ചെയ്ത് ഈ മഹാഭാരത ഭൂമിയിൽ നടപ്പിലാക്കിയിരുന്നത്.

ബ്രാഹ്മണരുടെ ബിനാമി ശൂദ്ര രാജവംശങ്ങൾ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളിലാണ് ഹിരണ്യഗർഭം, ഹിരണ്യ കാമധേനു, ഹിരണ്യാശ്വരഥം, തുലാപുരുഷ ദാനം പോലുള്ള 16 ലേറെ മഹാദാനങ്ങൾ ബ്രാഹ്മണർക്ക് സ്വർണ്ണക്കട്ടികളായി സമർപ്പിക്കുന്ന വ്യവസ്ഥിതി നടപ്പാക്കിയിരുന്നത്.

ഹിരണ്യം എന്ന വാക്കിന് അര്‍ത്ഥം സമ്പത്ത് എന്നാണ്. സമ്പത്ത് എന്നാല്‍ മുഖ്യമായും സ്വര്‍ണ്ണം തന്നെ. സ്വര്‍ണ്ണം, സ്വര്‍ണ്ണ പാത്രം, രത്നം, വെള്ളി, തുടങ്ങിയ മൂല്യം കൂടിയതും നശിക്കാത്തതുമായ  എന്തും ഹിരണ്യമാണ്.

ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുക അഥവ ചൂഷണം ചെയ്തെടുക്കുക എന്നതാണ് ഹിരണ്യഗർഭത്തിന്റെ പച്ചയായ ലക്ഷ്യം. പക്ഷേ, കൊള്ളയെ വളരെ ചെറിയ കാലത്തേക്കു മാത്രമേ ജനം പൊറുപ്പിക്കു എന്ന് നല്ല നിശ്ചയമുള്ളവരായിരുന്നു നമ്മുടെ പ്രൊഫഷണൽ മന്ത്രവാദികൾ. രാജാക്കന്മാരുടെ ഖജനാവു കൊള്ളയടിക്കുന്ന ബ്രാഹ്മണ പൗരോഹിത്യ ലക്ഷ്യത്തെ വിശുദ്ധമായ ഒരു ആചാരമായും ബ്രാഹ്മണ സംബന്ധമുണ്ടായാൽ പോലും ശൂദ്രരെ മാത്രം പ്രസവിക്കാൻ ശേഷിയുള്ള ശൂദ്ര സ്ത്രീകളുടെ യോനീ ദോഷം കൊണ്ട് രാജാവാകാൻ അർഹതയില്ലാതാകുന്ന ശൂദ്ര കുമാരന്മാരുടെ ജന്മദോഷം പരിഹരിക്കുന്ന ഒരു താന്ത്രിക വിദ്യയായും ഹിരണ്യഗർഭ മടക്കമുള്ള മഹാദാനങ്ങളെ  ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

ജനത്തെ മാനസികമായി കീഴടക്കി, വിശ്വാസം പിടിച്ചുപറ്റി, ആ വിശ്വാസം ഊട്ടിയുറപ്പിച്ച് മുന്നേറുന്ന മന്ത്രവാദികൾക്കു മുന്നിൽ വിശ്വാസി എന്തും അടിയറ വെക്കും.
ഈ മാനസികാവസ്ഥയെ ഒരു സ്ഥിരം ചൂഷണ വ്യവസ്ഥിതിയും അതിജീവന മാർഗ്ഗവുമായി വികസിപ്പിക്കാനായതാണ്  മഹത്വവൽക്കരിക്കപ്പെട്ട ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത !

ഹിരണ്യഗർഭം പശുവിന്റെ ഗർഭപാത്രത്തിന്റെ പ്രതീകാത്മക രൂപമായാണ് സങ്കൽപ്പിക്കപ്പെട്ടിരുന്നത്.
സ്വർണ്ണ പശുവായും, സ്വർണ്ണ താമരയായും, സ്വർണ്ണ കുളമായും എല്ലാം... നാട്ടുരാജാവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും ബ്രാഹ്മണ പൗരോഹിത്യ സാമർത്ഥ്യത്തിനനുസരിച്ചും പല രൂപത്തിലും ഇന്ത്യയിൽ ഹിരണ്യഗർഭം നിർമ്മിക്കുന്ന പതിവുണ്ടായിരുന്നു.

ഋഗ്വേദത്തിലും ഉപനിഷത്തിലുമെല്ലാം പ്രപഞ്ചനാഥന്റെയും പ്രപഞ്ചത്തിന്റെയും ആദിമ രൂപത്തെ ഭാവനാത്മകമായി വർണ്ണിക്കാൻ ഉപയോഗിച്ച ഹിരണ്യഗർഭം എന്ന വാക്കിനെ  രാജാക്കന്മാരുടെ സമ്പത്ത് തട്ടിയെടുക്കാനും, രാജാക്കന്മാരെ തങ്ങളുടെ അധസ്ഥിത വംശീയതയിൽ അപകർഷപ്പെടുത്തി മേധാവിത്വം നേടാനും പാകത്തിൽ വ്യാഖ്യനിച്ച് മന്ത്രവാദികൾ തങ്ങളുടെ സ്വർണ്ണ കൊള്ളക്ക് ആകർഷകമായ ഭാഷ്യം ചമക്കുകയായിരുന്നു.

ഹിരണ്യഗർഭ ചടങ്ങ് കേരളത്തില്‍


രാജകുമാരന്‍ വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോഴാണ്  ഹിരണ്യഗര്‍ഭം, തുലാപുരുഷ ധാനം തുടങ്ങിയ ചടങ്ങുകൾ അനുഷ്ഠിക്കുക.

ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഗര്‍ഭപാത്രത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം, ഗോമൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ബ്രാഹ്മണ നിർദ്ദേശ പ്രകാരം ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ മൂന്നിലൊരു ഭാഗം നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഡിതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിരതനായി അഞ്ചു തവണ മുങ്ങുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിക്കും.

തുലാപുരുഷദാനം

അടുത്തതായി രാജപദവി ഏല്‍ക്കുന്നതിന്റെ രണ്ടാംഘട്ട ചടങ്ങ് ആരംഭിക്കും. കുലശേഖരപെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായി തുലാപുരുഷ ദാനം നടത്തപ്പെട്ടിരുന്നു. ഇതിനായി പല വലിപ്പത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിംങ്കല്‍ തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പലവലിപ്പത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമായി ഒപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കനുസരിച്ച് ചെറിയ നാണയമോ വലിയ നാണയമോ ദാനം ചെയ്യുന്ന ഏര്‍പ്പാടാണുണ്ടായിരുന്നത്രേ!