ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ.അടുത്ത് തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല.
കുപ്പിയിലടച്ച വായുവിന് മുമ്പായി നമ്മുടെ നാട്ടില്‍ കുപ്പിയിലടച്ച ആത്‌മീയതയാണ് ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ജീവിക്കാനുള്ള കല, മരിക്കാതിരിക്കാനുള്ള കല, അസുഖമകറ്റാനുള്ള പാക്കേജ്, മനസ്സിനെ ബ്രഹ്‌മത്തില്‍ ലയിപ്പിക്കാനുള്ള വിദ്യ എന്നിങ്ങനെയുള്ള പല പേരുകളില്‍ ആത്‌മീയത നമ്മുടെ സമൂഹത്തില്‍ വിറ്റഴിക്കാനായി പലവിധ വേഷങ്ങള്‍ വര്‍ത്തമാന പത്രങ്ങളില്‍ ആടിതകര്‍ത്തു കൊണ്ടിരിക്കുന്നു.ആത്‌മീയതയുടെ കുപ്പിയിലാക്കിയ കച്ചവടത്തില്‍ തുടക്കക്കാര്‍ക്കുള്ള ആത്‌മീയ സുഖം നല്‍കുന്ന വീര്യം കുറഞ്ഞ ആത്‌മീയതയും, വീര്യം കൂടിയ മുതിര്‍ന്നവര്‍ക്കുള്ള കുപ്പി ആത്‌മീയതയുമുണ്ട്. വീര്യം കൂടിയ കുപ്പി ആത്‌മീയത സേവിക്കുന്നവര്‍ക്കുമാത്രമേ സുന്ദര സ്വരൂപനായ ആത്‌മീയാചാര്യന്‍ ശ്രീ. ശ്രീ. ബിസ്സിനസ്സ് സ്വാമിയെ നേരിട്ടുകാണാന്‍ അവസരം ലഭിക്കുകയുള്ളൂ.
സത്യത്തില്‍ ഇവര്‍ നല്‍കുന്ന ആത്‌മീയതയില്‍ 5 ശതമാനത്തിലധികം ആത്‌മീയതയുണ്ടാകില്ല. ബാക്കി സുലഭമായ പച്ചവെള്ളവും ചില ബിസിനസ്സ് ഒറ്റമൂലികളും മാത്രമാണുണ്ടാകുക. ഇവര്‍ നല്‍കുന്ന എല്ലാ കുപ്പി ആത്‌മീയതകളും സേവിച്ച് ശ്രീ. ശ്രീ ബിസിനസ്സ് സ്വാമിയുടെ വാത്സല്യം പിടിച്ചുപറ്റിയ ആത്‌മീയ ജ്യോതിസ്സായ ഒരാളെ സ്‌കാന്‍ ചെയ്‌തു നോക്കിയാല്‍ ആത്‌മീയതയുടെ ഒരു തരിപോലുമില്ലാത്ത ശുഷ്‌ക്കിച്ച ഹൃദയമാണു കാണാനാകുക. മാത്രമല്ല ഈ ശുഷ്‌ക്കിച്ച ഹൃദയത്തിനു ചുറ്റും ചൈനയുടെ വന്മതില്‍ പോലെ വളരെ കട്ടികൂടിയ അഹന്തയുടെ കോട്ടയുമുണ്ടാകും. താന്‍ ശ്രീ. ശ്രീ ബിസിനസ്സാനന്ദ സ്വാമിയുടെ വാത്സല്യ വലയത്തിലകപ്പെടാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം മനുഷ്യരിലൊരാളാണെന്നു അയാള്‍ അഭിമാനിക്കുന്നതു കാണാം. മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്വന്തം അഹന്തയുടെ മുള്ളുകൊണ്ട് പോറി രസിക്കാന്‍ ഈ ഭാഗ്യവാന്‍ മടിക്കില്ല.
ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല.
പണം കൊണ്ട് വാങ്ങുന്ന ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല. നമ്മെ ആത്‌മീയപ്രഭാഷണം കൊണ്ടു കോരിത്തരിപ്പിക്കുന്ന അധികം പേരും തെരുവിലെ കൈനോട്ടക്കാരന്റെ മനശാസ്‌ത്രജ്ഞാനം കൊണ്ടുതന്നെയാണ് നമ്മെയും ആകര്‍ഷിക്കുന്നത്. നമുക്ക് ശരിയാണെന്ന് ഉത്തമ ബോധ്യമുള്ളതും എന്നാല്‍ നാം സ്വാര്‍ത്ഥതയാല്‍ മനസ്സിന്റെ കോണില്‍ ഉപേക്ഷിക്കുന്നതുമായ സത്യത്തില്‍(നന്മയുടെ/ദൈവികതയുടെ) സ്വിച്ചില്‍ വാക്കുകൊണ്ടൊരു സ്‌പര്‍ശം! അതുമാത്രമേ ഏതൊരു ആത്‌മീയപ്രഭാഷകനും ചെയ്യുന്നുള്ളൂ.(മനസ്സിന്റെ ഉപേക്ഷിക്കപ്പെട്ട കോണില്‍ പോലും സത്യമില്ലാത്തവന് ഏത് ആത്‌മീയപ്രഭാഷണം കേട്ടാലും ചേമ്പിന്റെ ഇലയില്‍ വെള്ളമൊഴിച്ചതു പോലെയാണ്).
ഇയ്യിടെ ദില്ലിയില്‍ നിന്നു വന്നൊരു സ്വാമി അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പറഞ്ഞത് മനുഷ്യരെല്ലാം ഒരു പാത്രത്തില്‍ വെള്ളവുമായി കടപ്പുറത്തുകൂടി ഗര്‍വ്വോടെനടക്കുകയാണെന്നാണ്. ഈ സമുദ്രം തന്നെയാണ് തന്റെ കയ്യിലുള്ള പാത്രത്തിലുള്ളതെന്ന് മനുഷ്യന്‍ അറിയുന്നില്ല എന്നാണദ്ദേഹം പരിതപിച്ചത്.അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചവര്‍ തങ്ങളുടെ കയ്യിലുള്ള അഹംഭാവമാകുന്ന പാത്രത്തെസമുദ്രത്തില്‍ ഉപേക്ഷിച്ച് അഹംഭാവ വിമുക്തരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. എത്ര പേര്‍ അങ്ങനെ ചെയ്‌തെന്നറിയില്ല! ആരും അഹംഭാവം വെടിയില്ല.
എന്നാലും സ്വാമിയുടെ അഹംഭാവവുമായി കടപ്പുറത്തു നില്‍ക്കുന്ന മനുഷ്യനെ എനിക്ക് വല്ലാതെ ഇഷ്‌ടപ്പെട്ടു.ഈ സ്വാമിയില്‍ നിന്നും കുറച്ചുകൂടി നടന്നാല്‍ അതിനെക്കാള്‍ വ്യക്തമായ ജീവിത വീക്ഷണം കിട്ടും. അതിങ്ങനെയാണ്. നമ്മളെല്ലാം കടപ്പുറത്തല്ല, കടലിനകത്താണ്. ഓരോരുത്തരുടെയും മനസ്സ് ഓരോ പാത്രങ്ങളാണ്. അടച്ചു ബന്ധവസാക്കപ്പെട്ട പാത്രങ്ങള്‍! സമുദ്രജലം തന്നെയാണ് ഈ പാത്രങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നത് എങ്കിലും അത് കടലിലെ വെള്ളവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെടാന്‍ അവസരം ലഭിക്കാതെ അടച്ചു സൂക്ഷിച്ചിരിക്കുന്നതിനാല്‍ ദുഷിച്ചതും ദ്രവിച്ചതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമാണ്. ഈ ദുഷിപ്പും, ദുര്‍ഗ്ഗന്ധവും അകറ്റി ഇടക്കൊന്ന് റീഫില്ലു ചെയ്യാനാണ് നാം സ്വാമിമാരുടെയും ആള്‍ ദൈവങ്ങളുടെയും ആത്‌മീയകുപ്പി വെള്ളത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നത്.
ഋഷികേശിലെ ഗംഗാനദിയുടെ ഉറവിട സ്‌ഥാനത്തു നിന്നു ശേഖരിച്ച ഒറിജിനല്‍ ആത്‌മീയ കുപ്പിവെള്ളം എന്ന പേരില്‍ നമ്മുടെ ശ്രീ. ശ്രീ.. സ്വാമിമാര്‍ നല്‍കുന്ന ആത്‌മീയതയ്‌ക്കു വേണ്ടി പരക്കം പായുന്നതും നമ്മുടെ മനസ്സിലെ മലിനവും ദുര്‍ഗന്ധപൂരിതവുമായ ദുഷിച്ച ആത്‌മീയത ശുദ്ദീകരിക്കുന്നതിനു വേണ്ടിയാണ്.സത്യത്തില്‍ ആത്‌മീയതയുടെ റീഫില്ലിങ്ങിനായി ആത്‌മീയ കുപ്പിവെള്ളത്തിന്റെ ആവശ്യമൊന്നുമില്ല. സമുദ്രത്തില്‍ അടക്കപ്പെട്ട നിലയില്‍ കിടക്കുന്ന പാത്രങ്ങളെപ്പോലുള്ള നമ്മുടെ വ്യക്തിത്വത്തിന് ആനുകാലികതയും, ശുദ്ധിയും കൈവരുത്താന്‍ നമ്മുടെ വ്യക്തിത്വമാകുന്ന പാത്രത്തിന്റെ വശങ്ങളില്‍ ജനലും, വാതിലും, വെന്റിലേറ്ററും ഘടിപ്പിക്കാം. ജീര്‍ണ്ണതയെ പുറം തള്ളി, സമുദ്ര ജലം ആഗിരണം ചെയ്യാനായി മനസിന്റെ ജനലും വാതിലും തുറന്നിടാം.
വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം
പക്ഷേ ഒരു കുഴപ്പമുണ്ട് ഇങ്ങനെ ചെയ്യുന്നവന്‍ സാധാരണക്കാരനായിപ്പോകും. സാധാരണക്കാരനിടയില്‍ അസാധാരണക്കാരനാകാനാഗ്രഹിക്കുന്നവന്‍ താമസം സമുദ്ര ജലത്തിലാണെങ്കിലും ഋഷികേശിലെ ഗംഗയുടെ ഉത്‌ഭവ സ്‌ഥാനത്തു നിന്നും ആധുനിക രീതിയിലുള്ള വിദേശ ഉപകരണങ്ങളെ കൊണ്ട് സംസ്‌ക്കരിച്ചതും മഹായോഗികളായ ബിസിനസ്സ് സ്വാമികള്‍ പാക്കു ചെയ്‌തതുമായാ വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം തന്നെ ഉപയോഗിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ അദ്ദേഹത്തിനും കുടുംബത്തിനും ആശ്രിതര്‍ക്കും അതേക്കുറിച്ച് പൊങ്ങച്ചം പറയാന്‍ സ്‌കോപ്പുണ്ടാവുകയുള്ളൂ.
കുപ്പി ആത്‌മീയത ആത്‌മീയതയില്ലാത്ത ഒരു കൂട്ടം ജനത്തിന് അഹങ്കരിക്കാനുള്ള ഒരു കാരണം എന്നതിലുപരി മനുഷ്യത്വത്തിനുംസമൂഹ നന്മക്കും വേണ്ട ഒരു ആവശ്യ വസ്തുവല്ല, എന്ന് മാത്രമല്ല സാമൂഹ്യമായ ഒരു തിന്മകൂടിയാണ്.
നമ്മുടെ സമൂഹത്തില്‍ ആത്‌മീയതയ്‌ക്ക് ക്ഷാമമുള്ളതായി എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. (സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന റോട്ടെറി,ലയണ്‍,തുടങ്ങിയ വരട്ടുചൊറി ബാധിച്ചവര്‍ക്കും ,ഈ രോഗം സ്റ്റാറ്റസ് സിംബലായി കരുതി അംഗത്വത്തിനു ക്യൂ നില്‍ക്കുന്ന ഡൊക്ട്ടര്‍മാര്‍, ബിസിനസ്സുകാര്‍,തുടങ്ങിയവര്‍ക്ക് ആത്മീയ കുപ്പിവെള്ളമില്ലാതെ ജീവിക്കനാകില്ല.)
ചെത്തു സ്വാമി
നമ്മുടെ നാട്ടിലെ ആനന്ദതുന്തിലരായിരിക്കുന്ന കാഷായ വസ്ത്രങ്ങളിട്ട ബിസിനസ് സ്വാമിമാരെ(പണംവാങ്ങുന്ന സാമിമാരെ മാത്രം ഉദ്ദെശിച്ച്) നോക്കൂ. കാഷായ വസ്‌ത്രമല്ലാതെ മറ്റേന്തെങ്കിലും യൂണിഫോമിട്ട സ്വാമിമാരെയും ഒഴിവാക്കേണ്ടതില്ല. ഈ സ്വാമിമാരും സ്വാമിനിമാരുമൊക്കെ അഹങ്കാരത്തെ കീഴടക്കി പരബ്രഹ്‌മത്തിന്റെ വിശാലതയില്‍ സത്യത്തിന്റെ ശിവ സൌന്ദര്യം നുകര്‍ന്നു കൊണ്ടിരിക്കുന്നവരാണെന്ന് നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍ തെറ്റി. നമ്മുടെ സാധാരണ മനുഷ്യരെക്കാള്‍ നൂറിരട്ടി സ്വാര്‍ത്ഥവും സങ്കുചിതവുമായ മനസ്സിന് ഉടമകളായിരിക്കും നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം സ്വാമിമാരും.കൃത്രിമമായ പ്രൊഫഷണല്‍ ശാന്തതയും ഒരു ചെറുപുഞ്ചിരിയും പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്ന സ്വാമിയുടെയും സ്വാമിനിമാരുടെയും മുഖാരവിന്ദം കലുഷമാകാന്‍ തുടങ്ങുക മറ്റേതെങ്കിലും ഗോത്രത്തില്‍പ്പെട്ട ഒരു ചെത്തു സ്വാമിയെ കാണുമ്പോഴാണ്. കുറച്ചു നേരത്തെ കുശലാന്വേഷണങ്ങളുടെ പുറംപൂച്ചുകള്‍ക്കു ശേഷം അല്ലെങ്കില്‍ പരസ്‌പ്പരമുള്ള പുകഴ്‌ത്തലുകള്‍ക്കു ശേഷം രണ്ടു പേരും ആത്‌മീയതയിലേക്കുള്ള ചര്‍ച്ചകള്‍ക്കൊനും മുതിരാതെ വേഗം വഴിപിരിയുന്നത് കാണാം.
സത്യത്തില്‍ ആത്‌മീയമായി അത്ര ഉയര്‍ന്നവരെങ്കില്‍ രണ്ട് ആത്‌മീയജ്യോതിസ്സുള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെയും മാനുഷികതയുടെയും പരമാനന്ദം കാരണം ഒരു ഉത്‌സവം തന്നെ നടക്കേണ്ടതാണ്. പക്ഷേ മനസ്സിന്റെ വാതിലും ജനലും തുറക്കാതെ ഈ ആത്‌മീയ ജ്യോതിസ്സുകള്‍ സജാതീയകാന്തിക ധ്രുവങ്ങളെപ്പോലെ വിഘര്‍ഷിക്കുന്നത് കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ മുന്നില്‍ ആത്‌മീയതയുടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഈ സ്വാമിമാര്‍ ആത്‌മീയജ്യോതിസ്സുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ യോഗ്യരല്ല. മറിച്ച് കേവലം ആത്‌മീയ മിന്നാമിനുങ്ങുകള്‍ മാത്രമാണ്. അതെ ഇരുട്ടിനെ അലങ്കരിക്കാനായി ജന്മം കൊണ്ട മിന്നാമിനുങ്ങുകളാണ് നമ്മുടെ ഇത്തരം ആത്‌മീയാചാര്യന്മാര്‍.സൌജന്യ ഭക്ഷണത്തിനും, സുഖസൌകര്യങ്ങള്‍ക്കുമായുള്ള മനുഷ്യ സ്വാര്‍ത്ഥതയുടെയും ഭീരുത്വത്തിന്റെയും അവതാരങ്ങള്‍!! നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന് ഇന്നാവശ്യം സമൂഹത്തില്‍ തലച്ചോറായി വര്‍ത്തിക്കേണ്ട സ്വതന്ത്ര ചിന്തകരാണ്. ഈ പുതിയ ചിന്തകരെ ഉത്‌പാദിപ്പിക്കാത്ത സമൂഹം രണ്ടായിരമോ അഞ്ചായിരമോ വര്‍ഷമായി ചവച്ചു തുപ്പിക്കൊണ്ടിരിക്കുന്ന വേദങ്ങളെയും പുരാണങ്ങളെയും വീണ്ടും വീണ്ടും എടുത്ത് ചവക്കുന്ന വൃഥവ്യായാമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ബുദ്ധിമാന്ദ്യത്തിന്റെ കാരണവും മറ്റൊന്നല്ല. (പഴയ സംസ്കാരവും, ചരിത്രവും,സാഹിത്യവും,ദര്‍ശനങ്ങളും,പൈത്രുകവും തള്ളിപ്പറയുകയല്ല. അതില്‍തന്നെ കുഴഞ്ഞുവീണ് വീരഗതിപ്രാപിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് വഴിപ്പെടാതെ പൈത്രുകത്തില്‍ നിന്നും ശക്തിനേടി ഭാവിയിലീക്കുള്ള പുതിയ അറിവുകളുടെയും, ചിന്തകളുടെയും മാര്‍ഗങ്ങള്‍ വെട്ടിത്തുരക്കാനുള്ള ഊര്‍ജ്ജ്യവും, ഉണര്‍വും നമുക്കുണ്ടാകട്ടെ.) (നാലുവര്‍ഷം മുമ്പെഴുതിയ പൂര്‍ത്തിയാകാത്ത ഒരു ലേഖനം.)
സമാനമായ മറ്റു ലേഖനങ്ങള്‍ :
1) എന്താണ് ആത്മീയത ?
2) ശ്രീശ്രീ രവിശങ്കറിനു മുഖമ്മ്മൂടിയുണ്ടോ ??
Saturday, January 20, 2007
Tuesday, January 9, 2007
എന്താണ് ആത്മീയത ?
ആത്‌മീയത
ആത്‌മീയതയില്ലാത്ത മനുഷ്യന്‍ എങ്ങിനെയിരിക്കും!
ഒന്നുകില്‍ ഒരു ശിശുവിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കാം.
അല്ലെങ്കില്‍ ഭയവിഹ്വലനായ ഒരു ഭ്രാന്തനെപ്പോലെ പെരുമാറാം.
യാതൊരു ആത്‌മീയതയില്ലാത്തവനായാണ് ഒരു ശിശു ഭൂമിയിലേക്ക് പിറന്നു വീഴുന്നത്. പിന്നീട് പ്രകാശത്തിന്റെ പ്രപഞ്ചത്തില്‍ നിന്നും തന്റെ അമ്മയുടെ മുലയുടെ സ്‌ഥാനം അവനിലേക്ക് അറിവായി കടന്നുവരുന്നു. കറുത്ത മുല ഞെട്ട് അവന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അമ്മയുടെ കറുത്ത തലയും തുടര്‍ന്ന് അമ്മയുടെ കണ്‍മണികളും പ്രകാശപ്രപഞ്ചത്തിലെ കൂട്ടുകാരായും അവന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലയ്‌ക്കുചുറ്റും ഉപഗ്രഹങ്ങളെപ്പോലെയും ധൂമകേതുക്കളെപ്പോലെയും ചുറ്റിത്തിരിയുന്ന അചഛന്റെയും ബന്ധുജനങ്ങളുടെയും കറുത്തതലകള്‍ അവന്റെ നിലനില്‍പ്പിന് പ്രതികൂലമല്ലെന്നും അവന്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഇങ്ങനെ ഏറ്റവും സ്വാര്‍ത്ഥമായ ശിശുവിന്റെ മനസ്സ് തന്റെ ചുറ്റും വട്ടമിട്ട് സഞ്ചരിക്കുന്ന കറുത്തഗോളങ്ങളായി മനസ്സിലാക്കുന്ന മാതാപിതാക്കളെയും ബന്ധുജനങ്ങളെയും തന്റെ കഴിവ് വികസിക്കുന്നതിനനുസരിച്ച് പഠിക്കുകയും അവരില്‍ നിന്നും ഏകപക്ഷീയമായ സ്‌നേഹസുഖം നേടി പ്രബലനാവുകയും തന്റെ ബാല്യകാലം ആരംഭിക്കുകയും ചെയ്യുന്നു.
വലുതാകുന്തോറും അവന്റെ ലോകം വികസിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകളെയും, വീടുകളെയും, സ്‌ഥലങ്ങളെയുംകുറിച്ച് അവന്‍ അറിവ് നേടുകയും സമൂഹത്തിലെ ആചാരാനുഷ്‌ഠാനങ്ങളിലേക്കും, മതം,രാഷ്‌ട്രീയം, ശാസ്‌ത്രം, ചരിത്രം എന്നിവയിലേക്കും അവന്റെ അറിവ് അഥവാ സ്‌ഥാന ബോധം വളരുകയും ചെയ്യുന്നു.
ഓരോ മനുഷ്യന്റെയും ആത്‌മീയത എന്നത് പ്രപഞ്ചത്തില്‍ മനുഷ്യന്‍ തനിക്കുണ്ടെന്ന് കരുതുന്ന സ്‌ഥാനബോധം തന്നെയാണ്.
വംശീയമായോ, മതപരമായോ, ജാതീയമായോ, സാമൂഹ്യമായോ താന്‍ ആരോടൊക്കെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും ബന്ധപ്പെടാതിരിക്കുന്നു എന്നുമുള്ള അറിവ് തന്നെയാണ് ആ സ്‌ഥാനബോധം.
തന്റെ ആത്‌മാവ് അഥവ ജീവന്‍ പ്രപഞ്ചത്തില്‍ എവിടെ സ്‌ഥിതി ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആത്‌മജ്ഞാനമാണ് അഥവ വിശ്വാസമാണ് ആത്‌മീയത. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആത്‌മീയത എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട സ്‌ഥാന ബോധം മാത്രമാണ്.
മതം മനുഷ്യന് സ്‌ഥാനബോധം നല്‍കുന്ന പല അറിവുകളില്‍ ഒന്നു മാത്രമാണ്.
സ്വര്‍ഗ്ഗത്തില്‍ പരമശക്തനായ ഒരു വ്യക്തിത്വമുണ്ടെന്നും അയാള്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ജഗത്‌സ്രഷ്‌ടാവും, പാലകനുമാണെന്നും മറ്റുമുള്ള വിശ്വാസം ഉറപ്പിച്ച് ആ വിശ്വാസത്തില്‍ നിന്നും സൃഷ്‌ടിക്കപ്പെടുന്ന ഒരു ലോകത്തിലെ എളിയ ഒരു കണ്ണിയായി സ്വയം വിലയിരുത്തപ്പെട്ട് (ആത്‌മജ്ഞാനം നേടി) ആ കണ്ണി പൊട്ടിക്കാതേയും സ്‌ഥാനഭ്രംശമുണ്ടാക്കാതേയും ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജോലിയാണ് മതത്തിലൂടെ വിശ്വാസിക്കു ലഭിക്കുന്നത്.
മനുഷ്യ സമൂഹത്തിന് അച്ചടക്കവും അനുസരണയും വേണമെന്നാഗ്രഹിക്കുന്ന ഭരണാധികാരിയോ, തത്വജ്ഞാനിയോ ആയിരിക്കാം ഒരു മതത്തിന്റെ അവതരണത്തിന് പിന്നിലുള്ള ശക്തിയായി വര്‍ത്തിക്കുക.
മതം വിശ്വാസിക്ക് നല്‍കുന്ന പ്രപഞ്ച സങ്കല്‍പത്തെ തന്റെ ചുറ്റും കാണപ്പെടുകയും അറിവിലൂറ്റെ വികസിക്കുന്നതുമായ ലോകവുമായി കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നതാണ് വിശ്വാസിയുടെ ലോകം. ആ ലോകത്തില്‍ അയാളുടെ സ്‌ഥാനബോധത്തെയാണ് വിശ്വാസിയുടെ ആത്‌മീയതയെന്ന് പറയുന്നത്. ഒരാള്‍ സത്യമെന്ന് ആത്‌മാര്‍ത്ഥമായും വിശ്വസിക്കുന്ന ശാസ്‌ത്രീയമോ അശാസ്`ത്രീയമോ ആയ അറിവിലെ അഥവ കെട്ടുകഥയിലെ അയാളുടെ സ്‌ഥാനബോധവും, വ്യക്തികളും വസ്‌ത്ക്കളും തമ്മിലുള്ള അകലം, ബന്ധം, അവയുടെ പ്രതികൂലമോ അനുകൂലമോ ആയ സ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള ആപേക്ഷികമായ സ്‌ഥാനബോധവും കൂടിചേര്‍ന്നതാണ് ഒരാളുടെ ആത്‌മീയതയുടെ ആകെ തുക.
മതത്തെക്കുറിച്ചുള്ള അറിവായാലും, രാഷ്‌ട്രീയം, ശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള അറിവായാലും, അവയെല്ലാം ഒരു വ്യക്തിക്ക് പ്രപഞ്ചത്തില്‍ തന്റെ സ്‌ഥാനമെന്തെന്നുള്ള ഓരോ നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്.
മതത്തിന്റെ ലോകസങ്കല്‍പത്തെ ശാസ്‌ത്രലോക സങ്കല്‍പ്പം പലപ്പോഴും കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്.
അതു കൊണ്ടാണല്ലോ മത വിശ്വാസത്തിനെതിരെ ശാസ്‌ത്രത്തിന്റെ പ്രകാശം ചൊരിഞ്ഞ ശാസ്‌ത്രജ്ഞരെ മനുഷ്യ കുലം വിഷം കൊടുത്തുകൊല്ലുകയോ, ചുട്ടുകൊല്ലുകയോ, കണ്ണുകുത്തിപ്പൊട്ടിക്കുകയോ ചെയ്‌തത്.
എന്നാല്‍ സമാധാനപരമായ ഒരു സഹവര്‍ത്തിത്വത്തിന് പിന്നീട് മതവും, രാഷ്‌ട്രീയവും, ശാസ്‌ത്രവും മിശ്രണം ചെയ്‌ത് പരസ്‌പരം ചോദ്യം ചെയ്യാതേയും ഒന്നിലും അമിതമായി ആഴത്തിലിറങ്ങാതേയും കൊണ്ടുനടക്കാമെന്ന് മനുഷ്യന്‍ പഠിച്ചിരിക്കുന്നു. ഒരു കോംപ്രമൈസ് ആത്‌മീയതയാണ് ജനങ്ങള്‍ക്കുള്ളത്.സത്യത്തില്‍ ഇതേതുടര്‍ന്ന് മനുഷ്യന്‍ പല വിശ്വാസ പ്രമാണങ്ങളുടെയും ന്യൂക്ലിയസ്സില്‍ പ്രവേശിക്കാതെ പുറം തോടില്‍ നിന്നുകൊണ്ട് മറ്റു അറിവുകളുടെ ഭ്രമണപഥങ്ങളില്‍ കൂടി ക്യ്യെത്തിപ്പിടിച്ച് സ്വാര്‍ത്ഥലാഭങ്ങള്‍ നേടുന്നു.
എത്ര വികലമോ, അശാസ്‌ത്രീയമോ ആകട്ടെ ഒരാളുടെ ആത്‌മീയത അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്. ആ കേന്ദ്രബിന്ദുവെ അടിസ്‌ഥാനമാക്കിയാണ് അയാളുടെ വ്യക്തിത്വവും ജീവിതരീതിയും ജീവിത ലക്ഷ്യവും സാക്ഷാത്‌ക്കരിക്കപ്പെടുന്നത്. അതിനാല്‍ എത്ര അബദ്ധമായ ആത്‌മീയതയായാലും ഒരു വ്യക്തിയെ തന്റെ ആത്‌മീയതയില്‍ നിന്നും വലിച്ചു താഴെയിടുന്നത് അക്രമം തന്നെയാണ്. ഒരു മനുഷ്യനെ ഭൂമിയുടെ ആകാശത്തിനുമപ്പുറത്തേക്ക് സ്‌പേസില്‍ അലഞ്ഞു തിരിയാനായി വലിച്ചെറിയുന്നതുപോലെയാണ് ഒരാളുടെ ആത്‌മീയതയെ നിരര്‍ത്ഥകമെന്ന് സ്‌ഥാപിക്കനുള്ള ശ്രമം. നിരീശ്വരവാദികളുടെ മത ഉന്മൂലന ശ്രമങ്ങള്‍ ലക്ഷ്യം കാണതെ വൃഥാ വ്യായാമങ്ങളായിതീരുന്നതും ഇക്കാരണത്താലാണ്. അറിവിന്റെ ഈ പ്രപഞ്ചത്തില്‍ തനിക്ക് പൊക്കിള്‍കൊടി ബന്ധമുള്ള ഏതെങ്കിലും പ്രതലം ആത്‌മീയതയായി, വിശ്വാസ്യമായി പകരം നല്‍കാതെ ആരും തങ്ങളുടെ വിശ്വാസത്തെ അഥവ ആത്‌മീയതയെ അത് എത്ര ദുര്‍ബലമാണെങ്കില്‍ കൂടി പകരം വെക്കാന്‍ തയ്യാറാകില്ല.
മാത്രമല്ല, തന്റെ ആത്‌മീയതക്കെതിരെയുള്ള സ്വന്തം യുക്തിബോധത്തിന്റെ ഏതു ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാതെ തലവേേദനയില്‍ നിന്നും രക്ഷനേടാനെ മനുഷ്യന്‍ ശ്രമിക്കൂ.

Wednesday, January 3, 2007
കഥകളി ഇന്നത്തെ കലാരൂപമല്ല !!
കഥകളിമാത്രമല്ല , മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവയൊന്നും തന്നെ ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമതയ്‌ക്ക് അകത്തുവരുന്ന കലാരൂപങ്ങളല്ല. ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമത വളരെ താഴേക്കിടയിലുള്ളതാണ് എന്നല്ല ഇതിനര്‍ത്ഥം.
ഇന്നത്തെ കേരളീയന്‍ പഴം ചോറുണ്ണുന്ന പഴയ കേരളീയനല്ല. ലോകം മുഴുവന്‍ സഞ്ചരിച്ച കേരളീയന് അത്യാവശ്യം ലോക വിവരമുണ്ട്. അന്നന്ന് പാകം ചെയ്ത് മൂന്ന്‌നേരം ഭക്ഷിക്കുന്ന കേരളീയന്റെ ചോറിലേക്ക് കല എന്നുപറഞ്ഞ് നമ്മുടെ സാസ്‌ക്കാരിക രംഗം ഒഴിച്ച്‌കൊടുക്കുന്ന വസ്തു കഥകളിയായാലും മോഹിനിയാട്ടമായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിശ്ശേരിയാണെന്ന സത്യമാണ് ലേഖകന്‍ പറയാനുദ്ദേശിക്കുന്നത്. നൂറ്റാണ്ടുകളല്ല, സഹസ്രാബ്‌ദങ്ങള്‍ തന്നെ പഴക്കമുള്ള ഇത്തരം കലാരൂപങ്ങള്‍ നാറിപുളിച്ചതു കൊണ്ടായിരിക്കാം സാധാരണക്കാരാരും ഈ കലാരൂപങ്ങളുടെ മുന്നില്‍ വായപൊളിച്ചിരുന്ന് നേരം കളയാറില്ല.
സത്യം പറയട്ടെ നമ്മുടെ കല, സംസ്‌ക്കാരം എന്നൊക്കെ പറയുന്നതിന്റെ മൂര്‍ത്തീരൂപം കഥകളിയാണെന്ന് ധരിച്ച് ഈ ലേഖകന്‍ തിരുമാന്താം കുന്നിലെ പൂരപ്പറമ്പിലും, തിരുവന്തപുരത്തെ തീര്‍ത്ഥപാദമണ്‌ഡപത്തിലും നിരവധി രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന് മഞ്ഞ്‌കൊണ്ടിട്ടുണ്ട്. ലേഖകന്റെ ചിത്രകാരമനസ്സിലേക്ക് കുറച്ച് വര്‍ണ്ണങ്ങളുടെ ഗണിതങ്ങള്‍ കയറിവരാനെ അന്നത്തെ മഞ്ഞുകൊള്ളല്‍ ഉപകരിച്ചിട്ടുള്ളൂ. തപസ്സനുഷ്‌ഠിക്കണതുപോലെ അന്ന് കഥകളി വിളക്കിന് മുന്നില്‍ കുത്തിയിരുന്ന് നടു വേദനിച്ചത് കഥകളിയെ കലയല്ലെന്ന് ആക്ഷേപിക്കാനുള്ള പ്രചോദനമല്ലെന്ന് സവിനയം അറിയിക്കട്ടെ.കഥകളിയോ, മോഹിനിയാട്ടമോ ആടരുതെന്ന് പറയാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. കാണരുതെന്ന് പറയാനും അങ്ങിനെ തന്നെ. പക്ഷേ അവ കലയുടെ സ്‌ഥാനത്തു വന്നു രംഗം മലീമസമാക്കുന്നതിലെ ലേഖകന് വിരോധമുള്ളൂ. നമ്മുടെ രംഗശാലകളും, ദ്യശ്യമാധ്യമങ്ങളും നിറയേണ്ടത് ഇന്നിന്റെ ജീവസുറ്റ ദ്യശ്യങ്ങളാലാണ്.
നമ്മള്‍ എന്നുമുതലാണ് ഈ പഴയകലാരൂപങ്ങളെ സമൂഹത്തിന്റെ അട്ടത്തുനിന്നും കണ്ടെടുക്കാന്‍ ആരംഭിച്ചത്? ബ്രിട്ടീഷ് ഭരണം അവസാനിക്കന്‍ കാലത്താണ് കേരളത്തിലെ സാസ്‌ക്കാരിക കാരണവന്‍മാര്‍ക്ക് സാസ്‌ക്കാരികരംഗത്തെ ശൂന്യത ബോധ്യമായത്. പിന്നെ, അമ്പലങ്ങളുടെ പുറമ്പോക്കില്‍ കുറ്റിയറ്റുപോകാതെ കിടന്ന കുറച്ചു അമ്പലവാസികളെ സംഘടിപ്പിച്ചൊരു കലാവികസനം നടത്തിയുണ്ടാക്കിയതാണ് ഇന്നത്തെ നമ്മുടെ ദൃശ്യകലകള്‍! ഈ പഴം പുളിശ്ശേരി മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെകൂടി തലയിലൂടെ ഒഴിച്ച് നമ്മള്‍ ജനകീയമാക്കിയെന്ന് പറയാം. പക്ഷെ, അത് നമ്മുടെ കലയാണോ? ഒരിക്കലുമല്ല!നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭക്തി പ്രസ്‌ഥാനത്തിലൂടെ ബ്രാഹ്മണ മേല്‍ക്കോയ്‌മയും, ജാതീയതയും, ജന്മിത്വവും അരക്കിട്ടുറപ്പിക്കാനായി അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിപ്പോന്നിരുന്ന ബോധമലിനീകരണ പ്രക്രിയ അഥവാ സംസ്‌കൃതവല്‍ക്കരണത്തിന്റെ രൂപഭേദങ്ങള്‍ തന്നെയാണ് ഇന്ന് നാം കലാരൂപങ്ങളുടെ സ്‌ഥാനത്ത് കൊണ്ടാടുന്നത്.
ഇന്നത്തെ ഹിന്ദു സമൂഹത്തിന്റെ മുക്കാല്‍ ഭാഗം വരുന്ന സമൂഹം അമ്പലങ്ങളില്‍ നടന്നിരുന്ന ഈ കലാരൂപങ്ങളെ വളരെ അവജ്ഞയോടെയാണ് നോക്കിൊയിരുന്നത്. ക്ഷേത്രങ്ങളില്‍ നൃത്തമാടുന്നവരെ വേശ്യ എന്നര്‍ത്ഥം വരുന്ന കൂത്തച്ചി എന്ന പദം കൊണ്ടാണ് വിശേഷിപ്പിച്ചിരുന്നത്.(കൂത്തച്ചി കാലക്രമത്തില്‍ വേശ്യയുടെ പര്യായമായതാണ്)ലോകസമക്ഷം നമ്മുടെ സംസ്‌ക്കാരത്തെ അവതരിപ്പിക്കുമ്പോള്‍ നമുക്ക് ഒരു കലയോ, സംസ്‌ക്കാരമോ, ഇല്ലാതെ വരുന്നു എന്നതു തന്നെയാണ് കേരളീയനെ ബാധിച്ചിരിക്കുന്ന തന്തയില്ലായ്‌മ!. പിന്നെ, നാം കൃത്രിമ ശ്വാസം കൊടുത്ത് ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ തേച്ച്, വീര്‍പ്പിച്ച് ഉയര്‍ത്തിയിരിക്കുന്ന കഥകളിയും മോഹിനിയാട്ടവും മറ്റും നമ്മുടെ സാംസ്‌ക്കാരിക കാരണവന്‍മാര്‍ക്ക് പ്രമാണിമാരാകാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ്.
ഒന്നോ, രണ്ടോ പേര്‍ നൃത്തം ചെയ്യുകയും ബാക്കിയുള്ള ജനം മുഴുവന്‍ കൈയും കെട്ടിയിരുന്ന്‌കാണുകയും ചെയ്യുന്ന പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നൃത്തമാണെന്ന് പറയാന്‍ പോലും വിഷമമാണ്. നൃത്തം ഒരു സമൂഹ ഉത്സവത്തില്‍ നിന്നുമാണ് ജനിക്കുന്നത്. അത് തീ പടരുന്നത് പോലെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടര്‍ന്ന് പിടിക്കേണ്ട ഒരു കൂട്ടായ്‌മയാണ്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു കലാരൂപവും. എന്നാല്‍ നമ്മുടെ കൂത്തുകളൊന്നും അങ്ങിനെയുള്ളവയല്ല.(ചാക്യാര്‍കൂത്തൊഴിച്ച്- അതിലെ സാമൂഹ്യ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ ലെഖകനു മതിപ്പുണ്ട്. )
കേരളത്തിലെ 95 ശതമാനം ജനം വിശന്ന് പൊരിഞ്ഞ് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അന്നന്ന് നെല്ല് കുത്തുമ്പോള്‍ , ജോലിചെയ്യതെ മൂന്ന് നേരം ഭക്ഷിച്ച് പടിഞ്ഞിരിക്കുന്ന വൃകോദരന്മാര്‍ക്ക് ഉദ്ധാരണം ലഭിക്കുന്നതിനായി നടത്തിയിരുന്ന നൃത്തഭാസങ്ങളായിരുന്നു നമ്മുടെ അമ്പലകൂത്തുകളും തിരുവാതിരക്കളിയും മോഹിനിയാട്ടവും. മാറുമറക്കാതെ അല്‍പമാത്രവസ്ത്രങ്ങളുമായി അന്ന് നൃത്തമാടിയിരുന്ന സ്ത്രീത്വത്തെ അശ്ലീല വെണ്‍മണി കവിതകൊണ്ട് നാം പരിപോഷിപ്പിച്ചു. അന്ന് ആ നൃത്തം കണ്ടുകൊണ്ടിരുന്ന മൃഗങ്ങളെ സംസ്‌ക്കാരമുള്ളവരായി ഗണിക്കനാകില്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരില്‍ നിന്നും ഒരു കലയോ സംസ്‌ക്കാമോ ജനിക്കില്ലെന്നും ഉറപ്പിക്കാം. അഥവ ജനിച്ചെങ്കില്‍ തന്നെ മോഹിനിയാട്ടം, കഥകളി എന്നിവയെപ്പോലെ പൊള്ളയായതും ഊതിവീര്‍പ്പിച്ചതുമായ കൃത്രിമ സമയം കൊല്ലി കലാരൂപങ്ങളായിരിക്കും അവ. അത്തരം കലാരൂപങ്ങള്‍ക്ക് ഇവിടുത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമോ, ഇവിടുത്തെ മണ്ണിന്റെ സ്‌നേഹമോ, ഇവിടുത്തെ സംസ്‌ക്കാരവുമായി രക്തബന്ധമോ അന്യമായിരിക്കുമെന്ന് തീര്‍ച്ച.
കഥകളി വേഷത്തിനും മോഹിനിയാട്ടത്തിനും പിന്നില്‍ ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്‍മാരെ അഥവാ മനുഷ്യരെ തീര്‍ച്ചയായും ആദരവോടെ മാത്രമേ ലേഖകന് കാണാനാകൂ. ഈ ആദരവ് അവരുടെ കലാസൃഷ്‌ടിയുടെ മഹത്വം കൊണ്ടല്ല; മറിച്ച് ആ ജീവിതങ്ങളുടെ ആത്‌മാര്‍ത്ഥതയും അര്‍പ്പണ മനസ്‌ഥിതിയും ഓര്‍ക്കുന്നത് കൊണ്ടുമാത്രമാണ്. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച് കലയെ ഉപാസിക്കുന്ന ഈ കലാകാരന്‍മാര്‍ പ്രശസ്‌തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു എന്ന സത്യം ഇതുവരെ അവര്‍ അറിഞ്ഞതായി തോന്നുന്നില്ല. എന്നാല്‍ ഇന്ന് ഈ വിഭാഗം കലാകാരന്മാര്‍ പ്രശസ്‌തിക്കും അഗീകാരത്തിനും വേണ്ടി വൃഥാ വ്യായാമം നടത്തുന്ന അവശ കലാകാരന്‍മാരുടെ കൂട്ടമായിരിക്കുന്നു. ഉന്നത സ്‌ഥാനങ്ങളിലെ ബന്ധുബലം കൊണ്ടാണ് ഇവരില്‍ പലരും അഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും.
സമൂഹത്തിലെ സമ്പന്നകുലങ്ങളില്‍ കെട്ടിയാടിക്കപ്പെടുന്ന കലാരൂപങ്ങളായതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു സമുദായങ്ങളും അവയെ എതിര്‍ക്കതെയും അധികം ചിന്തിച്ച് വിവാദങ്ങള്‍ ഉണ്ടാക്കതേയും ഈ കലാരൂപങ്ങളെ തങ്ങളുടെകൂടി സാംസ്‌ക്കരിക പൈതൃക സ്വത്തായി അംഗീകരിക്കുന്നു എന്നുമാത്രം. സത്യത്തില്‍ ഈ കലാരൂപങ്ങളൊന്നും നമ്മുടെ മണ്ണില്‍ നിന്നും ജനിച്ചവയല്ല. നേരത്തെ സൂചിപ്പിച്ച ഉപരി വര്‍ഗ്ഗത്തിന്റെ വൃത്തിഹീനമായ മനസ്സില്‍ നിന്നും ജനിച്ച ജാരസന്തതികള്‍ തന്നെയാണ് ഈ കലാരൂപങ്ങള്‍. ദൃശ്യകലാരംഗത്ത് ഒരു ശൂന്യത സൃഷ്‌ടിക്കാനല്ല ലേഖകന്‍ ഇത്രയും എഴുതിയത്. ആരോടും വിരോധിക്കാനുമല്ല. പക്ഷേ സത്യം പറയാതിരിക്കുന്നത് നമ്മുടെ സാംസ്‌ക്കാരികമായ വളര്‍ച്ചയ്‌ക്ക് വിഘാതമായി നില്‍ക്കുന്നതിനാല്‍ സത്യം പറഞ്ഞേ പറ്റൂ.
ലേഖകന്‍ നേരത്തെ പറഞ്ഞ തിരുമാന്താം കുന്നിലെ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച കഥകളി അരങ്ങുണ്ടല്ലോ, അതിന് കുറച്ച് അകലെയായി ഒരു ആല്‍മരച്ചോട്ടില്‍ ചെറുമക്കളായ(പഴയ ചേരവംശ പ്രജകള്‍) സ്‌ത്രീ പുരുഷന്മാര്‍ വട്ടമിട്ട് പാട്ടുപാടി നൃത്തം വെയ്‌ക്കുന്നുണ്ട്. അവരുടെ പാട്ടിന് വിയര്‍പ്പിന്റെ മണവും, കള്ളിന്റെ പുളിയും മണ്ണിന്റെ ശീല്‍ക്കാരവും ഹൃദയത്തിന്റെ താളക്കൊഴുപ്പുമുണ്ട്. പക്ഷേ അവര്‍ തങ്ങളുടെ പാട്ടില്‍ സംസ്‌കൃതവാക്കുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ബ്രാഹ്‌മണരുടെ ജാര സന്തതികളായ ആസ്‌ഥാന പണ്‌ഡിതര്‍ക്ക് അവ അപരിഷ്‌കൃതമായി തോന്നിയേക്കാം.
'അന്റെ ചേപ്പനും കന്നൂട്ട്വാരന്‍ ഇന്റെ ചേപ്പനും കന്നൂട്ട്വാരന്‍ പിന്നെന്താ, മുണ്ടിച്ച്യേ നമ്മള് തമ്മിലു മുണ്ട്യാല്"...
എന്നു പാടിക്കൊണ്ട് നൃത്തത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കിടയിലെ വര്‍ത്തമാനകാല വിഷമുള്ളുകളെപ്പോലും എടുത്തുകളയുന്ന ഈ കലാരൂപത്തോളം സാമൂഹ്യ പ്രതിബദ്ധത നമ്മുടെ പൊള്ളയായ ഏത് കലാരൂപത്തിനാണ് ഉണ്ടാവുക.പക്ഷേ ചെറുമന് നാം അന്തസ്സ് കൊടുത്തിട്ടില്ലാത്തതിനാല്‍ ചെറുമന്റെ കലയ്‌ക്കും നാം പ്രാധാന്യം കൊടുക്കാന്‍ പോകുന്നില്ല. സമൂഹത്തിലെ വലിയ വലിയ വീടുകളിലിരിക്കുന്ന വലിയ പ്രമാണികള്‍ ഉറക്കമൊഴിച്ചിരുന്ന് കാണുന്ന കഥകളി പോലുള്ള കലാരൂപങ്ങള്‍ക്ക് എന്ത് കോപ്രായമാണെങ്കിലും മഹത്തരമാണെന്ന് പ്രകീര്‍ത്തിക്കാന്‍ നമുക്ക് മാധ്യമങ്ങളും സംവിധാനങ്ങളുമുണ്ട്. ഈ അവസ്ഥതന്നെയാണ് കേരളീയന് ഒരു തനത് സംസ്‌ക്കാരം ഉണ്ടാകാതെ പോകുന്നതിന്റെ പ്രധാന കാരണവും.
സമൂഹവുമായി ബന്ധമില്ലാത്ത ഈ കലകളെ നിലനിര്‍ത്തുന്നതിന് കൃത്രിമ ശ്വാസം അനിവാര്യമാണ്. ലേഖകന്‍ ഉദ്ദേശിക്കുന്നത് സര്‍കാരിന്റെ സബത്തിക സഹായങ്ങളെയാണ്.
സാംസ്‌ക്കരിക ഊര്‍ജ്ജമാണ് കല. അല്ലാതുള്ള എല്ലാ കലാകോപ്രായങ്ങളും കേവലം ക്രാഫ്‌റ്റും സ്വാര്‍ത്ഥ ജഢിലമായ മഹത്വ കാംക്ഷയുമാണ്. സമൂഹത്തെ വിഘടിപ്പിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എത്ര മഹത്തരമാണെന്ന് പറഞ്ഞ് ആദരിക്കപ്പെടുന്നവയായാലും അവ മ്യൂസിയങ്ങളിലേക്കും, കാസറ്റുകളിലേക്കും, സിഡികളിലേക്കും മാറ്റി, കേരളത്തിന്റെ രംഗവേദി ഇന്നത്തെ കലാരൂപങ്ങള്‍ക്കായി ഒഴിച്ചു കൊടുക്കേണ്ടതാണ്.

Tuesday, November 28, 2006
ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ?

നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണതയുണ്ടാക്കുന്ന സാംസ്‌ക്കാരിക ശൂന്യതയാണ് ശ്രീ ശ്രീ രവിശങ്കറിനെപ്പോലുള്ള മനുഷ്യ ദൈവങ്ങള്‍ക്ക് കേരളത്തില്‍ വന്‍സ്വാധീനം ലഭിക്കാനുള്ള കാരണം.
ഇത്തരം മനുഷ്യ ദൈവങ്ങളെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനുള്ള പ്രതിബദ്ധത കേരളത്തിലെ സാംസ്‌ക്കാരികബോധമുള്ള എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്.
ആത്മീയതയുടെ പൊയ്‌മുഖമണിഞ്ഞ് കച്ചവടം നടത്തുന്ന നികൃഷ്ട വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യ ദൈവങ്ങളെ ഗുണദോഷിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ മണ്ണെണ്ണ വിളക്കു കാണുമ്പോള്‍ സൂര്യനുദിച്ചെന്നുകരുതി പാഞ്ഞടുക്കുന്ന ഈയാമ്പാറ്റകളെപ്പോലുള്ള നമ്മുടെ സാധാരണക്കാരായ മനുഷ്യരെ ഒന്നു ബോധവല്‍ക്കരിക്കാനുള്ള ശ്രമം പോലും എവിടെ നിന്നും ഉണ്ടാകാത്തതു കഷ്ടമാണ്.
നമ്മുടെ ശാത്രസാഹിത്യപരിഷത്തുകാരും യുക്തിവാദികളുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ചിത്രകാരന് സംശയമുണ്ട്. നമ്മുടെ പത്രക്കാര്‍ പണ്ടെ ആത്‌മശോഷണം വന്ന് ജപമാലയുമെടുത്ത് മനുഷ്യദൈവങ്ങളുടെ മുന്‍ നിര അണികളായി കഴിഞ്ഞതിനാല്‍ അവരെ വഴികാട്ടാനായി പ്രതീക്ഷിക്കേണ്ടതില്ല. ഇവരൊന്നുമില്ലാതെ കേരളത്തില്‍ പ്രബുദ്ധതയനുഭവിക്കുന്നവര്‍ ആരും തന്നെ ഇല്ലാതെ വരുമോ?
ആത്‌മീയതയുടെ ലേബലില്‍, എം ബി എ മാര്‍ക്കറ്റിങ്ങ് മന്ത്രങ്ങളുടെ ശക്തിയില്‍ ജനചൂഷണം നടത്തുന്നവരെ നമുക്ക് പകല്‍ വെളിച്ചത്തില്‍ കാണാനായില്ലെങ്കിലും ചൂട്ടകളുടെ വെളിച്ചത്തിലെങ്കിലും ഈ മനുഷ്യ ദൈവങ്ങളുടെ ബിസിനസ്സ് മുഖം തുറന്നുകാട്ടാനായി ഭൂലോകവാസികളുടെ ശ്രമമുണ്ടാകട്ടെ.
സത്യത്തില്‍ ആരാണീ.. ശ്രീ.ശ്രീ. സൂര്യശങ്കരന്‍!!??
നോക്കൂ... തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ശ്രീ. ശ്രീ. സാമിയുടെ പരസ്യ വണ്ടികള്‍ വലിയ ഫ്ലെക്സ് കട്ടൌട്ടുകളുമായി മൈക്ക് പ്രചരണം നടത്തുകയാണ്. ഇതിനൊക്കെയുള്ള പണം കക്ഷി വരുമ്പോള്‍ കൊണ്ടു വരുന്നതല്ല... താടിയില്‍ നിന്നും വിഭൂതിപോലെ സൃഷ്‌ട്ടിക്കുന്നതുമല്ല... ജീവിതത്തില്‍ ഒരു അത്താണിക്കുവേണ്ടി കാലിടറിനില്‍ക്കുന്ന നമ്മുടെ ജനങ്ങളുടെതാണ് ഈ മനുഷ്യ ദൈവത്തിന്റെ പ്രചരണത്തിനായി പാഴാക്കപ്പെടുന്ന വിയര്‍പ്പും പണവും.
Thursday, November 23, 2006
ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത് ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല് കഥകളുമായി ജനങ്ങളെ വളഞ്ഞ് പിടിച്ച് ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത് കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്. ഈ വിഭാഗം ജനങ്ങള്‍ക്ക് ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത് സാമൂഹ്യമായ നവോത്ഥാനത്തിന് കാരണമാകും എന്ന്തിനാല്‍ ചിത്രകാരന്‍ 1993ല്‍ വരച്ച 'അയ്യപ്പന്‍' എന്ന ഒരു ഓയില്‍ പെയ്ന്റിങ്ങും, ഈ മാസം കൊച്ചിയില്‍ നിന്നും പ്രസിദ്ദീകരിച്ച ഒരു മാഗസിനില്‍ ശ്രീ എസ്.പി നബൂതിരിപ്പാട് എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ക്കുന്നു:
xxxxxxxശ്രീ എസ്.പി നബൂതിരിപ്പാട് : "ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക് പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്. 'ബുദ്ധം ശരണം ഗഛാമി - സംഘം ശരണം ഗഛാമി' എന്നതിന്റെ ഒരു അനുകരണമാണ് ശബരിമലയിലെ ശരണ മന്ത്രധ്വനി. മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത് ചരിത്ര സത്യമാണ്. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ് ഉണ്ടായത്. ഇന്ന് ബുദ്ധ മതത്തിന് ഏറ്റവും അധികം അനുയായികളുള്ളത് ഇന്ത്യക്ക്‌വെളിയിലാണ്. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ് അയ്യപ്പ ചരിത്രമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്. ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്. സ്‌ത്രീകള്‍ക്ക് ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍"തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ" എന്ന് മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന് കരുതുന്നവരുണ്ട്. ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ് അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ് അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ് ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത് ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന് ആ ഭയത്തിന് അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ് കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്. ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന് അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന് പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത് സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ" -ശ്രീ എസ്.പി നബൂതിരിപ്പാട് xxxxxxx
(ആരും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ചിത്രകാരന്‍ ആവശ്യപ്പെടുന്നത്. നമ്മുടെ പിതാമഹന്മാര്‍ ആരായിരുന്നു എന്ന തിരിച്ചറിവ് അച്ചനമ്മനാരെ - പൈതൃകത്തെ -സ്‌നേഹിക്കുന്ന സംസ്‌ക്കാരമുള്ളവര്‍ക്ക് ആകാശം മുട്ടേ വളരാനുള്ള ശക്തമായ അടിത്തറ-ആത്‌മാഭിമാനം- നല്‍കുന്ന വസ്തുതയാണ്. ആ തിരിചറിവുള്ളവര്‍ക്കു മാത്രമേ ഈ പോസ്‌റ്റിന്റെ പ്രാധാന്യം മനസ്സിലാകൂ. അല്ലാത്തവര്‍ ക്ഷമിക്കുക.)

Subscribe to:
Posts (Atom)