കൊലപാതകങ്ങള്‍ കണ്ണൂരിലായാലും മാറാടിലായാലും അതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉരുക്കുമുഷ്ടികൊണ്ട് എത്ര മൂടിവച്ചാലും കാരണങ്ങള്‍ അവശേഷിക്കുന്ന കാലത്തോളം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നതിനാല്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇത്തരം പ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങേണ്ടതും, അവരുടെ കണ്ടെത്തലുകള്‍ സമൂഹത്തിന്റെ മുന്നില്‍ സമൂഹത്തിനു നല്‍കേണ്ടതും കൊലപാതക പരംബരകളുടെ അര്‍ത്ഥശൂന്യത ജനത്തിനു ബോധ്യപ്പെടാന്‍ ആവശ്യമാണ്.കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനുപിന്നില്‍ സാമൂഹ്യവും,സാംസ്കാരികവുമായ കാരണങ്ങളുണ്ട്. കണ്ണൂരിലെ കൊലപാതക പരംബരകളുടെ 1968 മുതല്‍ 2002 വരെയുള്ള ചരിത്രം (166 പേര് കൊല്ലപ്പെട്ടു.) വിശകലനം ചെയ്ത് പഠിച്ച കണ്ണൂര്‍ എസ്.എന്‍.കോളേജിലെ പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.ടി.ശശിധരന് മഹത്തായ സാമൂഹ്യ സേവനമാണു ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാത്രുഭൂമിയേയും(ഫെബ്രുവരി ഒന്ന് 2008) അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ലേഖകന്‍ വി.യു.മാത്യുക്കുട്ടിയേയും.
ഈ കൊലപാതക പരംബരകള്‍ കണ്ട് സഹിക്കാനാകുന്നത് എങ്ങിനെയാണെന്ന് ചിത്രകാരന് അതിശയിക്കുന്നു. അത്രയും ജനസംഖ്യയുള്ളതുകൊണ്ടാണോ അതോ, ജനങ്ങള്‍ക്കിടയിലെ ജാതീയമായ മതിലുകളുടെ കാഠിന്യകാരണമാണോ ? നമുക്കിത് നാല്‍പ്പതു വര്‍ഷമായിട്ടും നിര്‍ത്താന്‍ കഴിയാത്തത് !! ജനത്തിന്റെ മനസ്സക്ഷി ഉണരാത്തതിന്റെ കാരണം തേടേണ്ടത് കലാ-സാഹിത്യകാരന്മാരുടെ(അങ്ങിനെയൊരു ജന്തുവിഭാഗം ഇല്ലാത്തതുകൊണ്ടായിരിക്കുമോ?) കര്‍ത്തവ്യമാണ് .
ചിത്രകാരന് കണ്ണൂരിലെ കൊലപാതക പരംബരകളിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനായി 1993 ല്‍ വരച്ച ചിത്രമാണ് ബോംബേന്തിയ മനുഷ്യന് എന്ന പെയിന്റിങ്ങ്.
No comments:
Post a Comment