കെ.ടി.മുഹമ്മദ് എന്ന വിളക്ക് കാലയവനികയില്‍ അപ്രത്യക്ഷമായെങ്കിലും അതിന്റെ വെളിച്ചം എണ്ണയുള്ള വിളക്കുകളെ തേടി നമ്മുടെ സാംസ്കാരിക നഭസ്സില്‍ നിറഞ്ഞുനില്‍ക്കും.
തികച്ചും മനുഷ്യനായി നിറഞ്ഞുനിന്ന സാമൂഹ്യ പരിഷ്ക്കര്‍ത്താവായ കലാ-സാഹിത്യ പ്രതിഭയായിരുന്നു കെ.ടി.മൊഹമ്മദ്. നമ്മള്‍ അദ്ദേഹത്തേയും കേവലം ഒരു മുസ്ലീം നാടകകൃത്തായി ചുരുക്കാന്‍ പരമാവധി ശ്രമിച്ചു.മുസ്ലീ സമൂഹത്തിന്റെ സാമൂഹ്യാനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ നാടകാചാര്യന്‍ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ മുസ്ലീം തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് നമ്മുടെ പൊതുധാരയുടെ ഭാഗമായുള്ള സവര്‍ണ്ണ സാഹിത്യ അടിമബോധമാണ്. അദ്ദേഹത്തിന്റെ പേര് മൊഹമ്മദ് എന്നായതിനാല്‍ മാത്രമാണ് നമ്മുടെ മുന്‍വിധി ഇപ്രകാരം സംങ്കുചിതമാകുന്നത്.കെ.ടി.യെ അര്‍ഹിക്കുന്ന വിധം പഠിക്കാന്‍ നമ്മുടെ മുന്‍വിധികള്‍ അനുവദിച്ചില്ല.തന്റെ തീഷ്ണമായ ജീവിതത്തിന്റെ സര്‍വ്വകലാശാലയില്‍ വാര്‍ത്തെടുത്ത പ്രതിഭയെ സാമൂഹ്യ പുരോഗതിക്കും,മനുഷ്യശുദ്ധീകരണത്തിനുമായി ആജീവനാന്തം ഉപയോഗിച്ച ഈ ഋഷിവര്യനെ കൂടുതലായി പഠിക്കാനും,അറിയാനും അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും നമുക്കു ശ്രമിക്കാം.
സാഹിത്യവും,കലയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടുകാഴ്ച്ചകളാണെന്നു വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും,പഠിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ കലാസാഹിത്യ തറവാട്ടിലെ ആസ്ഥാന പണ്ഡിതന്മാരെ അവരര്‍ഹിക്കാത്ത പദവികളില്‍നിന്നും അടിച്ചോടിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റേയും,കെ.ടി.മൊഹമ്മദിന്റേയുമൊക്കെ തീഷ്ണജീവിത ദര്‍ശനങ്ങള്‍കൊണ്ട് നിര്‍മ്മിച്ചെടുത്ത വജ്രായുധം പ്രയോഗിക്കുകതന്നെ വേണ്ടിവരും.
മലയാളിയുടെ കലാ-സാഹിത്യ പ്രതിഭയായിരുന്ന,സമൂഹ്യ പരിഷ്ക്കരണത്തിനുവേണ്ടി പോരാടിയ യഥാര്‍ഥ കലാകാരനായിരുന്ന കെ.ടി.മൊഹമ്മദിന്റെ സ്മരണക്കുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.
10 comments:

ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
സവര്‍ണ്ണ കലാസാഹിത്യ തറവാട്ടിലെ ആസ്ഥാന പണ്ഡിതന്മാരെ അവരര്‍ഹിക്കാത്ത പദവികളില്‍നിന്നും അടിച്ചോടിക്കാന്‍
നാടകാചാര്യന് ആദരാഞ്ജലികള്‍
നാടകത്തിന്‍റെ അച്ഛനും ബാപ്പക്കും ആദരാഞ്ചലികള്‍..
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍..:(
മാഷെ, മാഷുടെ മുകളിലിട്ടിരിക്കുന്ന കമന്റു ഡിലീറ്റ് ചെയ്തേക്കു.. പണി കിട്ടും..:(
ആദരാഞ്ജലികള്‍
Post a Comment