മിനിഞ്ഞാന്നുച്ചക്ക്
മുറ്റത്തെ വെയിലത്ത്
ഉണക്കാനിട്ട സ്വപ്നങ്ങള്‍
മീന്‍കാരിവന്ന്
തിരിച്ചെടുത്തോണ്ടുപോയി.
എന്റെടുത്തെവിടുന്നാ...കാശ്!!
ഇന്നലെ രാത്രിമുഴുവന്‍
ഉറക്കത്തിന്റെ കടവില്‍
കാവലിരിക്കുകയായിരുന്നു.,
ഒരു സ്വപ്നത്തെ
ചൂണ്ടയിട്ടുപിടിക്കാന്.
ഭാഗ്യക്കേടിന്
സ്വപ്നത്തിന്റെ നിഴലുകള്‍
മാത്രമേ ഇന്നലെ വന്നുള്ളു.
ഇനി ഈ കഞ്ഞിയെങ്ങിനെ
കുടിച്ചു തീര്‍ക്കും?! ... ദൈവേ...
കടിച്ചുകൂട്ടാന്‍ ഒരു
ഉണക്കമാന്തളോളം സ്വപ്നം പോലും
മനസ്സിന്റെ പത്തായത്തില്
ബാക്കിയില്ലാതായാല്‍!
3/1/2008
13 comments:
സ്വപ്നങ്ങള്‍ മുഴുവന്‍ കാക്ക കൊത്തിപ്പോയൊ?
-സങ്കല്പങ്ങള് ജ്വലിക്കുന്നു, ചിത്രകാരാ.
(അവസാന വരികള്‍ ഒന്ന് കൂടി തേച്ച് മൂര്‍ച്ച കൂട്ടാമായിരുന്നെന്ന് തോന്നി)
ചിത്രകാരാ...
ഇതെന്ത് ആകെ ഒരു കറുപ്പ് പണ്ടേ ഉള്ളതാണോ, അല്ലെങ്കില്‍ കരിവാരമോ?
സ്വപന മാന്തളുകള് ഇനി ഉണക്കാനിടുംപ്പോള് ഉപ്പും പുരട്ടി ഇടൂ.മാന്തള്ളുകള് ആരെങ്കിലും എടുത്തു കൊണ്ടു പോയാലും അതിന്റെ ഉപ്പും മണവും ഭാക്കിയാവും.നുള്ളികൂട്ടുവാന് ഉപ്പിനോളം ഒരു സ്വപ്നരുചിയും കൂട്ടിനുണ്ടാവും.
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
ചിത്രകാരാ...
അതെന്തുപറ്റി സ്വപ്നങ്ങളില്ലാതാകാന്.... :)
കാന്താരിമുളകിന്റെ രൂപത്തിലെങ്കിലും വന്നാ മത്യായിരുന്നു ല്ലേ...
സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലോ
നിങ്ങളീഭൂമിയില്‍
ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം..
നല്ല ചിന്തകള്‍ ചിത്രകാരാ..
ഉറക്കത്തിന്റെ കടവില്‍ സ്വപ്നത്തെ ചൂണ്ടയിട്ടു പിടിക്കാന്‍ കാവലിരിക്കുകയായിരുന്നു...ഈ വരികള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. കാരണം കുറേ നാളായി ഞാനും ശ്രമിക്കുന്നു ഒരു സ്വപ്നം കാണാന്‍...നോ രക്ഷ....
ചിത്രാരാ, ഉണക്കമാന്തള് മാറ്റീട്ട് മുള്ളന്‍ മീന്‍ ആക്കിനോക്കൂ. ആരും കൊണ്ടുപോവൂല. മുള്ളു കുത്തിയാലും നല്ല രുചിയാ പൊരിച്ചെടുത്ത് മുളക് ഞെരടി തിന്നുമ്പോള്‍. ആഹ്, വായീല് കപ്പലോട്ടം.
നന്നായിട്ടുണ്ട്, ചിത്രകാരാ...
:)
സ്വപ്നം ബാക്കിയില്ലെന്നൊ..? ക്രെഡിറ്റ് കാര്‍ഡ് കയ്യിലില്ലേ വേഗം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കുറച്ച് സ്വപ്നം വാങ്ങിവയ്ക്കൂ..ഇനി അതും വില്ക്കപ്പെടും..!
കഞ്ഞിക്ക് അല്പം മോരും ഒന്നു രണ്ട് കാന്താരിമുളകും പിന്നെ ഇത്തിരി ഉപ്പും ഉണ്ടെങ്കില്‍..ഹായ്
ചിത്രകാരാ..,..ലളിതമായ വരികളിലെ ഓരോ ബിംബങ്ങളും മായാതെ നില്ക്കുന്നു...മനസ്സിലെ ശൂന്യമായ പത്തായത്തിലേക്ക് സ്വപ്നങ്ങള്‍ക്കായുള്ള ചൂണ്ടയിടീല് നിര്‍ത്താനാവില്ലല്ലോ..ജീവിതത്തിനു പ്രതീക്ഷയുടെ രുചിയും മണവും പകരാന്‍ സ്വപ്നങ്ങള്‍ക്കായുള്ള കാത്തിരിപ്പ് തുടരുക.....
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
Post a Comment