കെ.വി.ഷൈനിന് ആദരാജ്ഞലികള്‍ !

ഷൈനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ഏറണാകുളത്തുനിന്നും സുദേഷ്, നിസ്സഹായന്, പ്രഭാകരന്, മാഹിന്‍ തുടങ്ങിയ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രാവിലെത്തന്നെ തുറവൂരിലെത്തിച്ചേര്‍ന്നിരുന്നു. സംസ്ക്കാര ചടങ്ങുകളിലും അവര്‍ പങ്കെടുത്തു. ഏതാണ്ട് ഒരു മാസം മുന്‍പ് ഷൈനിനും, ഷൈനിന്റെ സുഹൃത്ത് സുവീഷിനുമൊപ്പം തൃശൂര്‍-കൊടുങ്ങല്ലൂര്‍ യാത്ര നടത്തിയതിന്റെ ഹൃദ്യാനുഭവം സജീവമായി നില്‍ക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ വിയോഗവാര്‍ത്ത. ബ്ലോഗിലൂടെ ലഭിച്ച ആത്മാര്‍ത്ഥതയേറിയ സുഹൃത്തായിരുന്നു ഷൈന്‍. പ്രഫസര്‍ ജയപ്രകാശ്, പ്രഫസര്‍ വിജയകുമാര്‍, സുദേഷ് , വിഷ്ണു ചേകവര്‍, സുവീഷ് തുടങ്ങിയ നന്മനിറഞ്ഞ മനുഷ്യസ്നേഹികളോട് ചിത്രകാരന് സംസാരിക്കാനും, പരിചയപ്പെടാനും ഇടവന്നിട്ടുള്ളത് ഷൈനിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളായിരുന്നു. നെറ്റില്‍ ഒരിക്കലും ജനപ്രിയ മുഖം പ്രകടിപ്പിക്കാത്ത ചിത്രകാരനെ കുറച്ചുപേര്‍ക്കു മുന്പിലെങ്കിലും നല്ലവനാക്കാന്‍ ഷൈന്‍ ആത്മാര്‍ത്ഥമായി യത്നിച്ചിരുന്നു. ആ നിസ്വാര്‍ത്ഥമായ കരുതലിനോട് വേണ്ടവിധം കൃതജ്ഞത പറഞ്ഞ് കടം വീട്ടാന്‍പോലും അനുവദിക്കാതെ വിടപറഞ്ഞ ഷൈന്‍ ... അടച്ചുവക്കാനാകാത്ത സൌഹൃദ സ്മരണയായി ചിത്രകാരന്റെ മനസ്സില്‍ എന്നുമുണ്ടാകും. സൌമ്യനും മൃദുഭാഷിയുമായ ഷൈനിന്റെ അകാലവിയോഗത്തില്‍ ഏവരോടുമൊപ്പം ചിത്രകാരന്റേയും ആദരാജ്ഞലികള്‍.
ഗൂഗിള്‍ പ്ലസ്സിലെ ആദരാജ്ഞലിക്കുറിപ്പുകളുടെ പോസ്റ്റ് ലിങ്ക് ഫെസ്ബുക്കിലെ പോസ്റ്റിലേക്കുള്ള ലിങ്ക്. കേരള ബ്ലൊഗ് അക്കാദമിയിലെ ഡി.പ്രദീപ് കുമാറിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്.
6 comments:
ആദരാഞ്ജലികൾ!
പരിചയം ഇല്ല..പക്ഷെ കേള്‍ക്കുമ്പോള്‍ സങ്കടം ഉണ്ട്..നല്ല ഒരാള്‍ കൂടി പോയെന്നോര്‍ത്ത്..ആദരാഞ്ജലികള്‍
ആദരാജ്ഞലികള്‍
ആദരാഞ്ജലികള്‍ .........
എനിക്ക് വിശ്വസിയ്ക്കാനാവുന്നില്ല...
This fake bastard Shine died due to the overdose of communal poison he had against Nairs.
Post a Comment