2013
സെപ്തംബര്‍ 18 മുതല്‍ 22 വരെ ഡോ. അജയ് ശേഖറിന്റേയും ചിത്രകാരന്റേയും പുതിയ
ചിത്രങ്ങളുടെ ഒരു എക്സിബിഷന്, കൊച്ചി ദര്‍ബാര്‍ ഹാളില്‍ (ഗലറി - ഇ,
ഒന്നാം നില)നടത്തപ്പെടുന്ന വിവരം എല്ലാ നെറ്റ് സുഹൃത്തുക്കളേയും,
അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. 18ആം തിയ്യതി
വൈകീട്ട് 5.30 ന് പ്രൊഫസര്‍ എം.കെ. സാനു മാഷ് പ്രദര്‍ശനം ഉദ്ഘാടനം
ചെയ്യുന്നതായിരിക്കും. തദവസരത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളിലെത്തിച്ചേരാന്‍
സൌകര്യമുള്ള സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള പ്രദര്‍ശന
ദിവസങ്ങളിലും സ്നേഹസാന്നിദ്ധ്യമായി ഈ എക്സിബിഷനില്‍ പങ്കെടുക്കാനായി
ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ അറിയാന്‍ :
ഡോ. അജയ് ശേഖറിന്റെ ഇംഗ്ലീഷ് ബ്ലോഗിലുള്ള പോസ്റ്റ് ലിങ്ക്.
ഡോ. അജയ് ശേഖറിന്റെ ഇംഗ്ലീഷ് ബ്ലോഗിലുള്ള പോസ്റ്റ് ലിങ്ക്.
ബ്ലോഗില്‍ നിന്നു ലഭിച്ച വായനക്കാരുടെ പിന്തുണയും അഭിപ്രായങ്ങളും കാരണം 20 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചിരുന്ന ചിത്രകലയിലേക്ക് മടങ്ങാനായതിന്റെ ഫലമായിക്കൂടി ഈ പ്രദര്‍ശനത്തെ ചിത്രകാരന് കാണുന്നതിനാല്‍ , ഈ നവ മാധ്യമത്തെ നിര്‍മ്മിച്ച് നവീകരിച്ച് വിശാലമാക്കിക്കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകളോടും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു. ഇതോടൊപ്പം,എക്സിബിഷനായി തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്ത്, പോസ്റ്റെര്‍, ബ്രോഷര്‍ തുടങ്ങിയവയുടെ ഇമേജ് ഫയലുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കളും, മാധ്യമ ബന്ധുക്കളും ഈ ഗ്രൂപ്പ് എക്സിബിഷനെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ച്ചപ്പാടുകളും ജനങ്ങളിലെത്തിച്ച് എക്സിബിഷന് വിജയകരമാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
1) ചിത്രകാരന്റെ പെയിന്റിങ്ങ് ബ്ലോഗ്
2) ചിത്രകാരന് ഫേസ് ബുക്ക് പേജ് (സൈന്‍ ഇന്‍ ചെയ്യാതെത്തന്നെ തുറന്നു കാണാനാകും)
3) ചിത്രകാരന്റെ വെബ് സൈറ്റ്
4) ഗൂഗ്ഗിള്‍ പ്ലസ്
5) മുരളി ടി കേരള ( ഫേസ് ബുക്ക് )
ബ്രോഷര്‍ ഔട്ടര്‍ പേജ്




2 comments:
എല്ലാ ലിങ്കുകളിലും ഒന്ന് കണ്ണോടിച്ച് കേട്ടൊ ഭായ്
ഈ പ്രദർശനം വിജയകരമാവട്ടേ....
നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് കൊതിച്ചുപോവുന്ന മുഹൂർത്തമാണിത്. ഈ പ്രദര്‍ശനം തീര്‍ച്ചയായും ഒരു ഗംഭീര വിജയമാവും. പ്രീയ ചിത്രാകാരന് ഹൃദയം നിറഞ്ഞ ആശംസകൾ
Post a Comment