ഇന്ന് രാവിലെ മുതല്‍ ആഗ്രഹിക്കുന്നതാണ് , ഇത് പോസ്റ്റു ചെയ്യണമെന്ന്.
കഷ്ടപ്പെട്ട് വരഞ്ഞും എഴുതിയും തയ്യാറാക്കുന്ന ഈ ചിന്തകളെ ആകാശത്തിലേക്ക്
പറത്തിവിടാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞതില്‍ ഡിങ്ക ഭഗവാനോട് നന്ദി
പറഞ്ഞുകൊള്ളുന്നു.
ഹിംസയെ ഒരു നാടിന്റെ സാംസ്ക്കാരിക പാരംപര്യമായിത്തന്നെയാണ് ചിത്രകാരന് കാണുന്നത്. ഹിംസയെ വേരോടെ പിഴുതുകളയാന്‍ സമൂഹം സത്യാഭിമുഖ്യത്തോടെ സാമൂഹ്യ ചരിത്രം പരിശോധിക്കുകയും സത്യസന്ധമായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സമൂഹം സാംസ്ക്കാരികമായി നവീകരിക്കപ്പെടാന്‍ അതെ വഴിയുള്ളൂ. പോലീസിനും കോടതിക്കും കുറ്റാരോപിതരുടെ മുതുകില്‍ ന്യായാന്യായങ്ങളുടെ ലേബലുകള്‍ ഒട്ടിച്ചുകൊണ്ട് അധികാര രാഷ്ട്രീയത്തിനോപ്പം നടക്കാനേ കഴിയു. ഭരണം ലക്ഷ്യംവക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അധികാര താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന സാംസ്ക്കാരിക നവീകരണ ചിന്തകള്‍ നഷ്ട കച്ചവടമാണ്.
അതുകൊണ്ടുതന്നെ, ഒരു നാടിന്റെ രാഷ്ട്രീയത്തിന് ജന്മം നല്കുന്ന പുരോഗമന ചിന്തയെ ഉത്പ്പാദിപ്പിക്കേണ്ട ചുമതല സമൂഹത്തിലെ അധികാരം കയ്യാളാത്ത ജനങ്ങളുടെതാണ്. കലയും ശാസത്രവും ഉപയോഗിച്ച് സമൂഹത്തെ നവീകരിക്കാതെ മാറ്റത്തിന്റെ ജനാധിപത്യ രാഷ്ട്രീയം സൃഷ്ടിക്കാനാകില്ല. ഹിംസയെ സാംസ്ക്കാരികമായി തന്നെ ഇല്ലാതാക്കണം. കാരണം,ഹിംസ അറിവില്ലായ്മയുടെ അല്ലെങ്കില്‍ തെറ്റായ അറിവിന്റെ(ജീര്‍ണമായ ദുരഭിമാനങ്ങളുടെ) സാമൂഹ്യ സാന്നിദ്ധ്യം മാത്രമാണ്.
(രക്ത സാക്ഷി ദിനത്തിലെ ചിത്രകാരന്റെ ചിന്തകള്‍.)

1 comment:
ഈ ചിന്തകളൊക്കെ
പ്രാവർത്തികമാക്കാൻ ആരാ ഉള്ളത്...?
Post a Comment