ഇന്നത്തെ മാതൃഭൂമി സണ്ടേ സപ്ലിമെന്റ് ഒരു സംഭവം തന്നെയാണ്. തിരുവിതാംകൂറിലെ നരാധമ- സവര്‍ണ്ണ - വംശീയ രാജ ഭരണത്തിനു അന്ത്യം കുറിച്ച മഹാനായൊരു ജനാധിപത്യ പോരാളിയായ കെ.സി.എസ്. മണിയെക്കുറിച്ച് വസ്തുനിഷ്ടമായ അറിവുപകരുന്ന ചരിത്രപ്രധാനമായ ഒരു ലേഖനമാണ് വേണു ആലപ്പുഴ എഴുതിയിരിക്കുന്നത്. കെ.സി.എസ് മണിയുടെ ഇപ്പോള്‍ ജീവിക്ചിരിക്കുന്ന രോഗിണിയായ ഭാര്യ, ലളിതമ്മാളെ അര്ഹാുമായവിധം ആദരിച്ചും, അവരുടെ ജീവിതത്തിന്റെര താളുകളില്‍ പതിഞ്ഞ മണിസ്വാമിയുടെ മിഴിവാര്ന്ന് ചിത്രങ്ങള്‍ കൂടി ഭംഗിയായി ഇഴ ചേര്‍ത്തും കെ.ശി.എസ്. മണി എന്ന സാഹസികനും ധീരനുമായിരുന്ന മഹാനായ ഒരു വിപ്ലവകാരിയുടെ വിസ്മൃത ചരിത്രം കേരളത്തിന്റെമ ജനാധിപത്യ ബോധത്തിന് തിരിച്ചെടുത്തു തരികയാണ് ലേഖകനായ വേണു ആലപ്പുഴയും മാത്രുഭൂമിയും.
ഈ ലേഖനത്തില്‍ ഏറ്റവും പ്രധാനമായി ചിത്രകാരന് അനുഭവപ്പെട്ട ഉള്ക്കാഴ്ച്ച്ച - ഒരു ബ്രാഹ്മണനായ സര് സി.പി.യെ വധിക്കാന്‍ ശ്രമിക്കാനുള്ള ആന്തരിക ഊര്‍ജ്ജ്യം അക്കാലത്ത് തിരുവിതാംകൂറിലെ രാജഭരണത്തിന് കീഴിലെ മറൊരു ജാതിക്കാരനായ പൌരനും (ദു)സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലത്താണ് ജനാധിപത്യത്തിന്റെരയും സ്വാതന്ത്ര്യ ബോധത്തിന്റെയും ധാര്മ്മിുക ഉര്ജ്ജ്യ വുമായി മണി, തിരുവിതാംകൂറിലെ നരാധമ രാജ ഭരണത്തിന്റെു മുഖത്ത് വാളുകൊണ്ട് ആഞ്ഞു വെട്ടിയത്. അന്ന് തിരുവിതാംകൂറില്‍ ഒരു ബ്രാഹ്മണന് മാത്രം കഴിയുമായിരുന്ന ധീരമായ നടപടികൂടിയായിരുന്നു അത്. ബ്രാഹ്മണ മാതാപിതാക്കളുടെ മകനായി ജനിച്ച, കെ.സി.എസ്. മണിയെക്കൊണ്ട് മാത്രം സാധിച്ച ആ വിപ്ലവത്തിന്റെ മൂല്യം നമ്മുടെ ജനാധിപത്യ സമൂഹം അല്‍പ്പ മെങ്കിലും തിരിച്ചറിയാന്‍ മാതൃഭൂമിയിലെ ലേഖനം തീര്ച്ചായായും സഹായിക്കും.
സര് സി.പി.ക്ക് മുഖത്ത് മണിയില്‍ നിന്നും വെട്ടുകൊണ്ട തിരുവനതപുരം സംഗീത കോളെജിനു മുന്നില്‍ സി.പി.യുടെ വെട്ടുകൊണ്ട മുഖത്തെ അനുസ്മരിപ്പിക്കുന്ന ഒരു "ഉരുളന്‍ പാറ" സ്മാരക ശില്പമായി സ്ഥാപിച്ചിട്ടുണ്ട്. അതിനടുത്തായെങ്കിലും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യ ബോധത്തിന്റെയും മഹാനായ പോരാളിയായ കെ.സി.എസ്. മണിയുടെ ഒരു പൂര്ണ്ണയകായ പ്രതിമ വളരെ പ്രാധാന്യത്തോടെ നിര്മ്മിിക്കെന്ടതായിരുന്നു.
ചിത്രകാരന് അന്വേഷിച്ച്ചുകൊന്ടിരുന്ന ചരിത്രത്തിന്റെ തനിമയുള്ള അറിവുകള്‍ പങ്കുവച്ച ലേഖകന്‍ വേണു ആലപ്പുഴക്കും, സത്യത്തിന്റെന പ്രസക്തിയറിഞ്ഞു അര്ഹുമായ സ്ഥാനം നല്കിേ അത് ജനങ്ങളിലെത്തിച്ച് മാതൃഭൂമിക്കും അഭിവാദ്യങ്ങള്‍ !!!


1 comment:
അഭിവാദ്യങ്ങള്‍.
എന്തായിരുന്നു സി.പി ചെയ്ത കുറ്റം എന്ന് ആലോചിക്കുമ്പോള്‍ മുമ്പത്തെയത്ര തീവ്രത തോന്നുന്നില്ല ഇപ്പോള്‍. പിന്നെ വന്ന ഭരണക്കാര്‍ കേരളത്തോട് ചെയ്തത് ആലോചിക്കുമ്പോഴാണ് ഈ തോന്നല്‍!
Post a Comment