ഇന്ന് പുറത്തിറങ്ങിയ കേരളശബ്ദം വാരികയില്‍ ( Keralasabdam weekly 2015 April 12) തിരുവിതാംകൂറിലെ നരാധമ നികുതികളിലൊന്നായിരുന്ന 'മുലക്കര'ത്തിനെതിരെ പ്രതിഷേധിച്ച് സ്വന്തം മുലയരിഞ്ഞു രക്തസാക്ഷിത്വം വരിച്ച വീര വനിതയായ ചേര്‍ത്തലയിലെ നങ്ങേലിയെക്കുറിച്ച് ശങ്കരനാരായണന് മലപ്പുറത്തിന്റെ ഒരു സചിത്രലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
നങ്ങേലിയെക്കുറിച്ച് 2013 ല്‍ ചിത്രകാരന് വരച്ച 'നങ്ങേലിയുടെ ത്യാഗം' 1&2 സീരിസിലെ രണ്ടു ചിത്രങ്ങള്‍ ഈ ലേഖനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാടമ്പികളുടെ അനുചരന്മാരായ ചരിത്രകാരന്മാര് ചരിത്രത്തില്‍ നിന്നും മറച്ചുവെച്ച നങ്ങേലിയുടെ ത്യാഗോജ്വലമായ സമരത്തെ പൊതുജന മനസാക്ഷിക്കുമുന്നില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ചിത്രകാരന് വരച്ച നങ്ങേലി ത്യാഗവും, ഗ്രേറ്റ് നങ്ങേലിയും അതിന്റെ ലക്ഷ്യം നിറവേറ്റുന്നതില്‍ സത്യാന്വേഷികളെ സഹായിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.
കേരളശബ്ദം വാരികയിലെ ശ്രീ. ശങ്കരനാരായണന് മലപ്പുറത്തിന്റെ ഈ ലേഖനത്തിലെ നങ്ങേലിയുടെ മുലമുറിക്കല്‍ രക്തസാക്ഷിത്വം നടന്ന കാലഘട്ടം 200 വര്‍ഷം മുന്‍പാണ് എന്ന പരാമര്‍ശത്തോട് ചിത്രകാരന് വിയോജിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്താതിരിക്കാനാകില്ല. സംഭവം നടന്ന ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തിനടുത്തുള്ള മുലച്ചിപറമ്പില്‍ മൂന്നാല് പ്രാവശ്യം സന്ദര്‍ശിക്കുകയും സ്ഥലവാസികളോടും, നങ്ങേലിയുടെ ബന്ധുക്കളോടും സംസാരിച്ചപ്പോള്‍ ബോധ്യമായത് സംഭവം നടന്നത് ശ്രീ മൂലം തിരുനാള്‍ രാജാവായിരുന്ന കാലത്താണെന്നാണ്. അതായത് നൂറു വര്‍ഷം മാത്രം മുന്‍പ്. എന്നാല്‍, അതിനു വ്യക്തമായ രേഖാമൂലമുള്ള തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുന്നതുവരെ സംഭവം നടന്ന വര്‍ഷത്തെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുമ്പം 67 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ സ്ഥലം നങ്ങേലിയുടെ ബന്ധുക്കളില്‍ നിന്നും വിലക്ക് വാങ്ങിയത് എന്നാണ് വൈദ്യ കുടുമ്പത്തില്‍ നിന്നും അറിയാനായത്. കേരളസബ്ദം ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തെ ഒരു കോണ്‍ഗ്രസ്സ് നേതാവായ ശ്രീ. സുഗതന്റെ പുസ്തകത്തില്‍ 200 വര്‍ഷം മുന്‍പാണ് സംഭവം നടന്നത് എന്ന് പരാമര്‍ശമുള്ളതിനാലാണ് പിന്നീട് എഴുതുന്നവരെല്ലാം ഇരുനൂറു വര്‍ഷം പുറകോട്ടു പോകുന്നതെന്ന് തോന്നുന്നു. ഏതായാലും സര്‍ക്കാര്‍ രേഖകള്‍ പരതി, നിചസ്ഥിതി കണ്ടുപിടിക്കുന്നതുവരെ തിയ്യതി അവിടെ നില്ക്കട്ടെ. തിയ്യതിക്കാര്യത്തില് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നങ്ങേലിയെ തമസ്ക്കരിച്ച ചരിത്രത്തില്‍ നിന്നും വീണ്ടെടുക്കാനുള്ള ശങ്കരനാരായണന് മലപ്പുറത്തിന്റെ മഹനീയ ശ്രമത്തിനു ചിത്രകാരന്റെ അഭിവാദ്യമാര്‍പ്പിക്കുന്നു.
അധിക വായനക്ക് നങ്ങേലിയെക്കുരിച്ചുള്ള പോസ്ടുകളിലെക്കുള്ള ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു :
നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി
നങ്ങേലിയും മുലക്കരവും
നങ്ങേലിയുടെ ത്യാഗം ചിത്രം - 3
ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

6 comments:
വീരസോദരി നങ്ങേലി.
വീരസോദരി നങ്ങേലിയമ്മൂമയെ പറ്റി കൂടുതൽ അറിയുവാൻ സാധിച്ചു കേട്ടൊ ഈ നങ്ങേലി റീ ലോഡഡിൽ കൂടി
ചരിത്രം കെട്ടിച്ചമയ്ക്കുന്നു. ചരിത്ര രേഖകളിലോ, നിയമവ്യവസ്ഥകളിലോ ഇതിനുള്ള തെളിവുകൾ ഇതു വരെ ആരും എടുത്തുകാട്ടിയിട്ടില്ല. അതിനാൽ ഇതു വെറും അസത്യഭാഷണം മാത്രം. കേരളത്തിൽ മറ്റൊരിടത്തും ആരും പറഞ്ഞുകേട്ടിട്ടുപോലുമില്ലാത്ത പച്ചക്കള്ളം.
താങ്കൾ ഇവിടെ വഴിതെറ്റി എത്തിപ്പെട്ടതാണെന്നു തോന്നുന്നു.
സർക്കാർ ഗസറ്റുകളും രാജ വിളംമ്പരങ്ങളും മാത്രം വായിച്ചു ശീലമുള്ള അങ്ങുന്ന് സർക്കാർ പ്രസിദ്ധീകരിക്കുന്നതല്ലാത്ത ബ്ലോഗുകളും മറ്റു നവമാധ്യമങ്ങളും വായിക്കുന്നത് ഒട്ടും ഉചിതമാകില്ല.
ഈ സംഭവം(അതോ കഥയോ) നടന്ന വർഷം പോലും കൃത്യമായി പറയുവാൻ താങ്കൾക്കോ, മറ്റുള്ളവർക്കോ സാധിക്കുന്നില്ല. മനു പിള്ള, തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ച് ഇംഗ്ലീഷിൽ പുസ്തകം രചിച്ച ആൾ പറയുന്ന വർഷം 1803 ആണ്.
Post a Comment