ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.
രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.
നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.
പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.
സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.
ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !
ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.
വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !
Saturday, January 17, 2009
Friday, January 16, 2009
കലാനിരൂപണം വഴങ്ങുമോ ?
1991ല്‍ കൊച്ചിയില്‍ സുബാഷ് പാര്‍ക്കില്‍ വച്ച് പത്തു ദിവസം നീണ്ടുനിന്ന ഒരു അന്താരാഷ്ട്ര ശില്‍പ്പസിംബോസിയം നടന്നിരുന്നു.അതേക്കുറിച്ച് ചിത്രകാരന്‍ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഒരു റിവ്യു എഴുതിയതാണ് ഇത്. സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന് വായിക്കുംബോള്‍ ചിത്രകാരനുതന്നെ അരോചകമായി തോന്നുന്നുണ്ടെങ്കിലും, വ്യക്തിപരമായ ഒരു പൊങ്ങച്ച സുഖം ഈ ലേഖനം നല്‍കുന്നുണ്ട്. വ്യക്തിപരമായ ഒരു അല്‍ബം സൂക്ഷിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പോസ്റ്റിനു പ്രസക്തിയില്ലാത്തതിനാല്‍ ദയവായി കമന്റെഴുതരുതെന്ന് അപേക്ഷ.
ഈ ലേഖനം എഴുതാന്‍ ചിത്രകാരനെ നിര്‍ബന്ധിച്ച തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ കലാചരിത്ര അദ്ധ്യാപകന്‍ പ്രൊ. ചിത്രഭാനുസാറിനോട് നന്ദിയുണ്ട്. അദ്ദേഹം തന്നെയാണ് ഇതിലേക്കാവശ്യമായ പടങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ലേഖനമെഴുതുംബോള്‍ ഒരു സുഹൃത്തായിരുന്നതും ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ചിത്രകാരന്റെ ഭാര്യ പിതാവായിത്തീര്‍ന്നയാളുമായ കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണനും കുറച്ച് ചിത്രങ്ങള്‍ ഈ ലേഖനത്തിനായി നല്‍കിയിരിക്കുന്നു. ക്രെഡിറ്റ് ലൈനില്‍ പി.പി.കൃഷ്ണന്‍ എന്ന് തെറ്റായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
Tuesday, January 13, 2009
രവിവര്‍മ്മ - നെല്ലും,പതിരും




സരസ്വതിയുടെ മുലയെണ്ണുന്നതിന്റെ കൂട്ടത്തില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരനായി വിശേഷിപ്പിക്കുകയും തുടര്‍ന്ന് കലാചരിത്രത്തില്‍ രവിവര്‍മ്മയുടെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരികയും ചെയ്തതിനെത്തുടര്‍ന്ന് കേരളീയര്‍ക്ക് സുപരിചിതനായ രവിവര്‍മ്മയിലൂടെത്തന്നെ ചിത്രകലയുടെ നെല്ലും,പതിരും തിരിച്ചറിയാനുള്ള ഒരു സൂചന നല്‍കി ഈ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
നാച്ചുര്‍മാജിക്.കോം എന്ന വെബ്സൈറ്റില്‍ രവിവര്‍മ്മയുടെ 65 ഓയില്‍ പെയിന്റിങ്ങുകളുടെ പടങ്ങള്‍ കാണാവുന്നതാണ്. അതില്‍ അഞ്ചെണ്ണം മാത്രമേ ഒരു ചിത്രകാരനെന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തുന്നതായി കണ്ടുള്ളു. ആ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ബാക്കിയുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പ്രശസ്തവും, വന്‍ കാന്‍വാസുകള്‍ തന്നെയെന്നാകിലും പൂംബാറ്റ,ബാലരമ,അമര്‍ചിത്രകഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങളോടോ, കലണ്ടര്‍, കോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് തുടങ്ങിയവയോടോ ചേര്‍ത്തുവക്കാവുന്ന നിലവാരം കുറഞ്ഞ രചനകളാണ്.
രവിവര്‍മ്മ ജീവിച്ചിരുന്നത് റാഫേല്‍,മൈക്കലാഞ്ചലോ,ഡാവിഞ്ചി,റെബ്രാന്റ്....തുടങ്ങിയ ചിത്രകാരന്മാര്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിലായിരുന്നെങ്കില്‍,അല്ലെങ്കില്‍ അതേ കാലഘട്ടത്തില്‍ തന്നെയോ ആയിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞതുമുഴുവന്‍ അസാധുവാകുമെന്നു മാത്രമല്ല, കിളിമാനൂര്‍ കൊട്ടാരം ലോകചിത്രകലയുടെ കളിത്തൊട്ടിലായിരുന്നെന്നും രവിവര്‍മ്മ ലോകത്തിലെ തന്നെ മഹാനായ ചിത്രകാരനായിരുന്നു എന്നും
കലാചരിത്രത്തില്‍ എഴുതപ്പെടുമായിരുന്നു !
കാലമാണു താരം.

ഇന്ത്യയില്‍ ഓയില്‍ പെയിന്റിങ്ങ് തുടങ്ങിവച്ചവരിലെ പ്രമുഖനും, അതില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രകാരനുമാണ് രവിവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ പ്രചാരം ചിത്രകലയുടെ അളവുകോല്‍ രവിവര്‍മ്മയാണ്
എന്ന ഒരു അന്ധവിശ്വാസം ജനമനസ്സില്‍ രൂഢമൂലമാകാന്‍ കാരണമായി എന്ന വസ്തുതയാണ് രവിവര്‍മ്മ എന്ന ചിത്രകാരനെ പരാമര്‍ശിക്കാന്‍ ഈ ബ്ലോഗെഴുതുന്ന ചിത്രകാരനെ നിര്‍ബന്ധിപ്പിച്ച ഘടകം. അല്ലാതെ, രവിവര്‍മ്മ ധനികരെയാണു വരച്ചതെന്നോ, ദരിദ്രരെ വരച്ചാലെ ചിത്രകല മഹനീയമാകു എന്നിങ്ങനെയുള്ള ധാരണകളൊന്നുമല്ല.
ഇതോടൊന്നിച്ചു കൊടുത്തിരിക്കുന്ന ആദ്യത്തെ മൂന്നും പോര്‍ട്രൈറ്റ് ഇനത്തില്‍പ്പെട്ട ചിത്രങ്ങളാണ്. അവക്കുള്ള പ്രത്യേകത പ്രതിപാദ്യത്തില്‍ കലാകാരന്‍ കൂടുതലായി വെള്ളം ചേര്‍ത്തിട്ടില്ല എന്നതു മാത്രമാണ്.കാലത്തോട് നീതി പുലര്‍ത്തി എന്നു പറയാം. നാലാമത്തെ ചിത്രം പ്രാദേശിക മോഡലുകളെവച്ച് ദയനീയതയേയും, ഉദാരതയേയും ചിത്രീകരിക്കാനുള്ള ശ്രമമാണ്.
ഈ ചിത്രങ്ങളിലെ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങളൊക്കെ കുറെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ പലരും പരീക്ഷിച്ചു പതിഞ്ഞതായതിനാല്‍ അതിലൊന്നും അതിശയിപ്പിക്കുന്ന മൌലികത അവകാശപ്പെടാനാകില്ല.
തല്‍ക്കാലം ഇത്രമതി.പൊറുക്കിന്‍ ! ചിത്രകാരനിലെ സൌന്ദര്യശാസ്ത്രം വച്ച് എഴുതുന്നതാണ്. എവിടേയും ഗവേഷിച്ചിട്ടില്ല. ഗവേഷിച്ച് എഴുതാനിരുന്നാല്‍ ഈ ചിത്രകാരന്‍ പട്ടിണിയാകും ! :)
Monday, January 12, 2009
രവിവര്‍മ്മ എന്ന കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് !
രവിവര്‍മ്മയുടെ മഹാലക്ഷ്മി.ഒരു സര്‍ക്കസ് കലാകാരിയെപ്പോലെ താമരയില്‍
ബാലന്‍സ് ചെയ്തുനില്‍ക്കുന്ന മഹാലക്ഷ്മി.
രണ്ടു വെള്ളാനകളേയും കാണാം.
(ഒരു ശംഘിന്റെ കൊറവേ ഉള്ളു)
രവിവര്‍മ്മയുടെ സരസ്വതി.(നമ്മുടേതും !!!)വീണയും പിടിച്ച് എത്രദിവസം ഈ മോഡല്‍
പാറപ്പുറത്ത് കുത്തിയിരുന്നുകാണും ?
- ചിത്രകാരന്റെ “സരസ്വതിക്ക് എത്ര മുലകളുണ്ട് ” എന്ന പോസ്റ്റില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നു വിശേഷിപ്പിച്ചതിനോട് വിയോജിച്ചുകൊണ്ട് ആവനാഴി ഒരു കമന്റെഴുതിയിരിക്കുന്നു. അതെക്കുറിച്ചുള്ള ചിത്രകാരന്റെ ചില കാഴ്ച്ചപ്പാടുകള്‍ ചെറുതായി ഒന്നു വിശദീകരിക്കാം. ഇത് ആവനാഴിക്കുള്ള മറുപടിയാണെന്നു ദയവായി കരുതരുത്.
ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും സില്‍ബന്ധികള്‍ക്കും അവരുടെ മാഹാത്മ്യം ഛായാചിത്രങ്ങളിലൂടെ പകര്‍ത്തിവക്കാന്‍ വേണ്ടി ഓടിനടന്ന അക്കാലത്തെ (ഇന്നത്തെ സാധാ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാരെപ്പോലെയുള്ള) ചിത്രമെഴുത്തുകാരായിരുന്നു രവിവര്‍മ്മ സഹോദരങ്ങള്‍. ഇന്ത്യന്‍ കലാചരിത്രത്തിലും രവിവര്‍മ്മക്ക് ആ പ്രാധാന്യമേയുള്ളു. പുരാണങ്ങളും, ദേവിദേവന്മാരും, രാജ കുടുംബാംഗങ്ങളും പ്രതിപാദ്യമായി എന്നതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ചിത്രകലശൈലി ചിത്രകല ചരിത്രവുമായി ഒരിക്കലും ഇണക്കിച്ചേര്‍ക്കാനാകാത്തവിധം പഴഞ്ചനും, പശ്ചാത്യകോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് രചനാരീതിയുടെ അനുകരണവുമായിരുന്നു. കേവലം ക്രാഫ്റ്റ് മാത്രമായ രവിവര്‍മ്മയുടെ ചിത്രകലയെ സ്വാധീനമുപയോഗിച്ച് ,നമ്മുടെ ആത്മസുഖത്തിനായി കെട്ടിപ്പൊക്കാമെന്നാല്ലാതെ, കലാ ചരിത്രത്തിന്റെ ഏഴയലത്തുപോലും പ്രതിഷ്ഠിക്കാനാകില്ല.
2) രവിവര്‍മ്മയുടെ കൊമേഴ്സ്യല്‍ ചിത്രകലയെ ചിത്രകലയിലെ അതിന്റെ പരിണാമ ചരിത്രവുമായി ബന്ധപ്പെട്ട ഇസങ്ങളുമായൊന്നും ബന്ധപ്പെടുത്തി താരതമ്യം ചെയ്യാതിരിക്കുകയാകും ഉചിതം. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഫിഗറേറ്റീവ് ആണ്; അബ്സ്ട്രാക്റ്റ് അല്ല, ... ശരിയാണ്. അതുകൊണ്ട് അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ക്കെതിരെയുള്ള ഒരു ബദലാണ് രവിവര്‍മ്മ ചിത്രങ്ങള്‍ എന്നൊന്നും പറയാനാകില്ല. കാരണം രവിവര്‍മ്മ ചിത്രങ്ങളെ മൌലിക ചിത്രകലയായിപ്പോലും ലോക ചിത്രകലയുടെ ചരിത്രത്തിന് രേഖപ്പെടുത്താനാകില്ല.
പിന്നെ, ഇതെഴുതുന്ന ചിത്രകാരന്‍ അബ്സ്ട്രാക്റ്റ് ചിത്രകലയുടേയോ, ഫിഗറേറ്റിവ് ചിത്രകലയുടേയോ, മറ്റ് അനേകം ഇസങ്ങളുടേയോ ഒന്നും വക്താവല്ല.(റോമന്റിസം,റിയലിസം,ഇമ്പ്രഷനിസം,ക്യൂബിസം, എക്സ്പ്രഷനിസം,സര്‍റിയലിസം,ദാദയിസം,മോഡേണിസം,ഫ്യൂച്ചറിസം..... എന്നിങ്ങനെ ചിത്രകലയില്‍ ഇസങ്ങള്‍ അനവധിയാണ്. ) വിവിധ ഇസങ്ങളെല്ലാം കലാനിരൂപകരോ,ഗവേഷകരോ,ചരിത്രകാരന്മാരോ ചിത്രങ്ങളുടെ രചനാകാലഘട്ടത്തേയും, ചിത്രത്തിലെ കാലിക പ്രസക്തിയേയും, രചനാരീതിയേയുമൊക്കെ വീശകലനം ചെയ്ത് ചിത്രകലയുടെ പരിണാമഘട്ടങ്ങളെ രേഖപ്പെടുത്താനായി പേരുനല്‍കിയതാണ്. അല്ലാതെ, ചിത്രകാരന്മാര്‍ നിലവിലുള്ള ഏതെങ്കിലും ഇസങ്ങള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ച് സൃഷ്ടിനടത്തുന്നവരാകാനിടയില്ല.
3) രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നുവിളിക്കുന്നതിലൂടെ , രവിവര്‍മ്മയെ ചിത്രകലയുടെ പര്യായമായി മനസ്സിലാക്കുകയും, മാനിക്കുകയും ചെയ്യുന്ന മലയാളി മനസ്സിനെ തങ്ങളുടെ നിലപാടുകളുടെ പിന്നോക്കാവസ്ഥയെ ഓര്‍മ്മിപ്പിച്ച് പരിഹസിക്കുക എന്നൊരു ഉദ്ദേശമേ ചിത്രകാരനുള്ളു. കുറെ പരിഹാസം കേള്‍ക്കുമ്പോഴെങ്കിലും കണ്ണാടിനോക്കാന്‍ തോന്നുമല്ലോ !
കാരണം, രവിവര്‍മ്മ ചിത്രം വരക്കുന്ന കാലത്തുപോലും അദ്ദേഹത്തിന്റെ ചിത്രങ്ങളും, ചിത്രണരീതിയും,പ്രതിപാദ്യവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറുപഴഞ്ചന്‍ അവബോധത്തോടുകൂടിയുള്ളതായിരുന്നു. സത്യത്തില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് നമ്മുടെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെയും, പഴഞ്ചന്‍ ആചാരവിശ്വാസങ്ങളുടേയും , മര്‍ക്കടമുഷ്ടിയുടേയും,വിഢിവിശ്വാസങ്ങളുടേയും, ചിത്രീകരണം എന്ന പ്രാദേശിക ചരിത്ര പ്രാധാന്യമാണുള്ളത്. അതിന് ചിത്രകലയുടെ ചരിത്രത്തിലേക്ക് മൌലീകമായ സംഭാവനനല്‍കാനുള്ള ത്രാണിയൊന്നുമില്ല.
..........................................................
ഇതേക്കുറിച്ച് നല്ലൊരു ലേഖനം സമയമുണ്ടെങ്കില്‍ എഴുതാവുന്നതാണ്. പക്ഷേ, സര്‍വ്വസ്വീകാര്യമായി ഉടുപ്പും ,മേക്കപ്പും അണിയിച്ച് എഴുതാന്‍ നമുക്ക് ബ്ലോഗ് ആവശ്യമില്ലല്ലോ. ബ്ലോഗില്‍ നഗ്നമായ സത്യങ്ങള്‍ക്കുതന്നെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ചിത്രകാരന്റെ ചിന്തകള്‍ പ്രിന്റ് മീഡിയയുടെ സദാചാരമര്യാദകള്‍ പാലിക്കണമെന്ന് ദയവായി ആരും നിര്‍ബന്ധം പിടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. :)
പനി മാറാന്‍ പാരസിറ്റമോള്‍ ഗുളിക ചവച്ചുകഴിക്കണമെന്ന് ആരും പറയില്ല. ചവച്ചുകഴിക്കുന്നവര്‍ ഗുളിക തുപ്പിക്കളയാനും സാധ്യതയുണ്ട്. അത് ഗുളികയുടെ കുഴപ്പംകൊണ്ടല്ല. സംസ്കൃതത്തിന്റേയോ , ഇംഗ്ലീഷിന്റേയോ വാക്കുകള്‍ ഉപയോഗിച്ചാല്‍ നമുക്ക് ഏത് കാഞ്ഞിരക്കുരുവായ യാഥാര്‍ത്ഥ്യത്തേയും
മധുരമിഠായിയി രൂപാന്തരപ്പെടുത്താനാകും. (അല്ലെങ്കില്‍ കഥയിലോ,കവിതയിലോ പൊതിയണം.) സ്ഥിരമായി ഇത്തരം മിഠായി കഴിച്ചുശീലിച്ചാല്‍ അമ്മയുടെ മുലപ്പാലുപോലും ബ്രീസ്റ്റ്മില്‍ക്കാക്കിയതിനു ശേഷമേ നമുക്കു വായില്‍നിന്നും താഴോട്ടിറക്കാന്‍ കഴിയു! ശീലങ്ങളുടെ പ്രശ്നം!!!
Sunday, January 4, 2009
വിഷാദം രോഗമാകുമ്പോള്‍

മാതൃഭൂമി സണ്ഡേ സപ്ലിമെന്റില്‍(ഡിസമ്പര്‍ 2008)ആരോഗ്യ രംഗം പംക്തിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കെ.രമേഷ് എഴുതിയ വിഷാദ രോഗത്തെക്കുറിച്ചുള്ള ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും റെഫര്‍ ചെയ്യാന്‍ ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ. മലയാളിയെ കാര്യമായി ബാധിച്ചിരിക്കുന്നതും എന്നാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതുമായ ഡിപ്രഷന്‍ കാരണമുള്ള മനോവൈകല്യങ്ങളെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.
Friday, December 26, 2008
ബ്രാഹ്മണിക്ക് ബോമ്പ് !

ഏതു മതവിശ്വാസിയായാലും, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാലും, ഏതു ജാതിക്കാരനായാലും, മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരായാലും നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങളെ നിങ്ങളറിയാതെത്തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇന്ത്യന്‍ പ്രതിഭാസമാണ് ബ്രാഹ്മണ്യം.അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാതെ നിങ്ങള്‍ മതവിശ്വാസിയായാലും, വിപ്ലവകാരിയായാലും, ഇസ്ലാമിക മത ഭീകരനായാലും, യുക്തിവാദിയായാലും ഒരു കളിക്കോപ്പിന്റെ സ്വാതന്ത്ര്യമേ നിങ്ങള്‍ക്ക്
വിധിച്ചിട്ടുള്ളു എന്ന് ചിത്രകാരന്‍ പറയും.
അതെ, ഒരു അടിമയുടെ വിഭ്രാന്തിമാത്രമായി നിങ്ങളുടെ ചിന്തകള്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഉറപ്പിക്കാം.
നിങ്ങളുടെ വിപ്ലവാത്മകമായ ഏതു ചിന്തയേക്കാളും പ്രബലമാണ് നിങ്ങള്‍ക്ക് സമൂഹം ആചാരങ്ങളിലൂടേയും, അനുഷ്ടാനങ്ങളിലൂടേയും, ആഘോഷങ്ങളിലൂടെയും, പാരംബര്യങ്ങളിലൂടെയും, നാട്ടുനടപ്പുകളിലൂടെയും, ശീലങ്ങളിലൂടെയും,കലാ-സാഹിത്യാദികളിലൂടെയും,ഇതിഹാസങ്ങളിലൂടെയും പകര്‍ന്നു നല്‍കിയ ബ്രാഹ്മണ്യത്തിന്റെ മഹത്വം.
2000 വര്‍ഷക്കാലം ഭാരതത്തെ ഉറക്കിക്കിടത്തിയ ഈ ആത്മീയ കൊള്ളസംഘം നമ്മുടെ കലയേയും,സാഹിത്യത്തേയും ഉപയോഗിച്ചാണ് നമ്മുടെ സംസ്കാരത്തെ വിഷലിപ്തമാക്കിയത് എന്നതിനാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ ചൂഷണവിഷത്തെ പ്രസാദമായി ഭയഭക്തി ബഹുമാനത്തോടെ ദൈവീക പ്രസാദമായി സേവിച്ചുവരുന്നവരാണ് , നമ്മളിലെ ഹിന്ദുവും, മുസല്‍മാനും,കൃസ്ത്യാനിയും.
അതുകൊണ്ടാണ് ഇന്ത്യ വര്‍ഗ്ഗീയ ലഹളകളില്‍ കത്തുംബോഴും, പൊട്ടിത്തെറിക്കുംബോഴും അതിന്റെ മൂലകാരണമായ വ്യവസ്ഥിതിയുടേയും,പ്രേരകരുടേയും സ്ഥാനത്തിരിക്കുന്ന ബ്രാഹ്മണ്യം ആദരവു പിടിച്ചുപറ്റി സുരക്ഷിതരായിരിക്കുന്നത്. നമുക്കവരോട് ബഹുമാനം മാത്രമേയുള്ളു !
ഹിന്ദു ഫാസിസ്റ്റ് സംഘപരിവാര്‍, പരിഷത്ത് എന്നെല്ലാം നാം വിരല്‍ ചൂണ്ടുന്നത് മതഭേദമില്ലാത്ത ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെയോ, നമ്മുടെ അയല്‍പ്പക്കത്തെ ദുര്‍ബലനായ ദളിതനു നേരെയോ, ബുദ്ധധര്‍മ്മ കലാകാരന്മാരും,ശില്‍പ്പികളുമായിരുന്ന വിശ്വകര്‍മ്മജര്‍ക്കുനേരെയോ, ബ്രാഹ്മണ്യത്താല്‍ കൊടും ചൂഷണത്തിനിരയായ നായര്‍ക്കെതിരേയോ,ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ക്കെതിരെയോ, ആയിരിക്കും.
കാരണം ഇവരെല്ലാം ഹിന്ദുക്കളാണെന്ന് ആരോ ലേബലൊട്ടിച്ചുവച്ചിരിക്കുന്നു. ഹൈന്ദവ മതമെന്നത് ബ്രാഹ്മണ താല്‍പ്പര്യത്തിനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട കുടില ബുദ്ധി മാത്രമാണ്. ആ കുടില ബുദ്ധിയെ ബ്രാഹ്മണ്യം എന്ന പേരുകൊണ്ടുതന്നെ വിശേഷിപ്പിച്ച് അവരെ മനുഷ്യരാക്കാന്‍ യത്നിക്കുന്നതിനു പകരം നാം ബ്രാഹ്മണ്യത്തിന്റെ വിഷം തീണ്ടി അടിമത്വത്തില്‍ മുങ്ങിത്താഴുന്ന ശേഷിച്ച ഇരകളുടെയും പീഢിതരുടേയും സമൂഹത്തെ ഒന്നാകെ ഹിന്ദു ഫാസിസ്റ്റുകളായി തെറ്റിദ്ധരിക്കുന്നതും ഐക്യപ്പെടുത്തുന്നതും ബ്രാഹ്മണ്യത്തെ വീണ്ടും ശക്തിപ്പെടുത്താനും, ആധീശന്മാരാക്കാനും മാത്രമേ ഇടയാക്കുകയുള്ളു. ഹിന്ദു ഫാസിസം എന്നോ, ഹിന്ദു വര്‍ഗ്ഗീയത എന്നോ, ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നോ പറയുന്നത് വിദേശത്തുനിന്നും മറ്റു മതവര്‍ഗ്ഗീയതകള്‍ക്ക് ഫണ്ടു വാങ്ങനല്ലാതെ(അല്ലെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വോട്ടു തേടാനല്ലാതെ) ഇന്ത്യയിലെ വര്‍ഗ്ഗീയതയെ തുറന്നുകാട്ടാനുള്ള പ്രയോഗമല്ല.
ഇന്ത്യന്‍ വര്‍ഗ്ഗീയതയെ തകര്‍ക്കാന്‍ ബ്രാഹ്മണ്യഫാസിസമെന്നോ, ബ്രാഹ്മണ്യ വര്‍ഗ്ഗീയത എന്നോ തന്നെ വര്‍ഗ്ഗീയതയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ബ്രാഹ്മണ്യം അഭിപ്രായ രൂപീകരണ വേദികളിലും, ഭരണത്തിലും മുന്‍പന്തിയിലായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍
നിന്നും ബ്രാഹ്മണ്യത്തിനെതിരെ ചൂണ്ടുവിരലുയരില്ലെന്നത് ഉറപ്പാണ്.
എന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികളില്‍ നിന്നുപോലും അതുയരില്ലെന്നതാണ് ചിത്രകാരന്‍ ആദ്യം പറഞ്ഞുവച്ചത്. കാരണം , കൃസ്ത്യാനിയായാലും, മുസ്ലീമായാലും നമ്മള്‍ ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ച അടിമത്വത്തിന്റെ ജാതി നുകത്തില്‍ നിന്നും മുക്തരല്ല. മുക്തരാകുകയും എളുപ്പമല്ല. അതിനാവശ്യമുള്ള സ്വതന്ത്ര ബുദ്ധിയുള്ളവര്‍ ഈ മതങ്ങള്‍ക്കകത്ത് ചുരുണ്ടുകിടക്കില്ലെന്നത് മറ്റൊരുകാര്യം.
ബ്രാഹ്മണിക്കല്‍ ബോമ്പിനെക്കുറിച്ച് 2008 ഡിസംബര്‍ 8 ലെ മാധ്യമം വീക്കിലിയില്‍ വിജു വി നായര്‍ ഒരു നല്ല ലേഖനം എഴുതിയിരിക്കുന്നു. നല്ല ചിന്തകള്‍ മറവിയിലേക്ക് വഴുതിവീണ് വിസ്മൃതമാകാതിരിക്കാനും കൂടെക്കൂടെ റഫര്‍ ചെയ്യാനുമുള്ള സൌകര്യത്തിനായി ഇവിടെ ആ ലേഖനത്തിന്റെ പേജുകള്‍ സ്കാന്‍ ചെയ്തു ചേര്‍ത്തുന്നു. ഈ ലെഖനം എഴുതിയ ശ്രീ വിജുവിനും, പ്രസിദ്ധീകരിച്ച മാധ്യമത്തിനും ചിത്രകാരന്റെ കൃതജ്ഞത.



Sunday, December 21, 2008
അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള്‍


മലയാളി പൊങ്ങച്ചത്തിന്റെ ലോകത്തിലെ കൊടുമുടിയാണ്. കഷ്ടപ്പാടിന്റേയും, അദ്ധ്വാനത്തിന്റേയും ഗതകാലം അന്യര്‍ അറിയരുതെന്ന് ആശിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. മറ്റൊന്നുമല്ല, ഒരുവന്റെ കഷ്ടപ്പാടിന്റെ ചരിത്രം പിടികിട്ടിയാല്‍ അവന്റെ മേക്കിട്ടുകേറുന്നതും അവന്റെ ഇപ്പോഴത്തെ അഭിവൃദ്ധി അന്യരിലുണ്ടാക്കുന്ന അപകര്‍ഷതയെ നേരിടാന്‍ പഴയ ചരിത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഇടിച്ചുതാഴ്ത്താന്‍ മലയാളിയുടെ സംസ്കാരശൂന്യത സദാ ജാഗരൂകമാണെന്ന് നമുക്കറിയാം. അതുകൊണ്ട്
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല.
എന്നാല്‍ ധീരരായ മനുഷ്യര്‍ അങ്ങിനെയല്ല. അവര്‍ക്ക് അസൂയക്കാരന്റെ അപകര്‍ഷതയുടെ ആഴം അറിയാം . അതിലേക്ക് അവരെ തള്ളിയിടാനും കെല്‍പ്പുണ്ടാകും. ഈ ധൈര്യത്തില്‍നിന്നും അവര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റേയും കഥ പറഞ്ഞുതരുംബോള്‍ വിവേകികള്‍ക്ക്
അതൊരു അനുഭവ ഖനിയാണെന്നാണു തോന്നുക. മാത്രമല്ല, ഇത്തരം ജീവിത വിജയങ്ങളുടെ അനുഭവ സാക്ഷ്യങ്ങല്‍ കൊണ്ടുമാത്രമേ അദ്ധ്വാനത്തിന്റെ വിലയിടിച്ചില്‍ ചെറുക്കാനാകു.
ദേഹാദ്ധ്വാനമുള്ള ജോലി ചെയ്യുന്നതെല്ലാം വിഢികളുടെ ഏര്‍പ്പാടാണെന്ന വിശ്വാസവും, അത്തരം നീച ജോലികള്‍ക്ക് നീച ജാതിപ്പേരുനല്‍കി മനുഷ്യരെ അപമാനിക്കുന്ന സംസ്ക്കാരത്തിന്റെ പിന്മുറക്കാരുമാണ് നമ്മള്‍.
ആ സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ എഞ്ചിനീയറായി റിട്ടര്‍ ചെയ്ത തബാന്‍ എന്ന കഠിനാദ്ധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യന്‍ തന്റെ റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ താന്‍ ഒരു നാലാം ക്ലാസ്സുകാരനായിരുന്നു എന്നും, ഒരു ബീഡിത്തൊഴിലാളിയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത് ഹൃദയത്തിലെ നന്മയുടെ കുതിച്ചൊഴുകലായിമാത്രമേ ചിത്രകാരനു മനസ്സിലാക്കാനാകു. കാരണം , ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങളെ
ആത്മാഭിമാന പൂരിതമാക്കുന്നതാണ് ആ വെളിപ്പെടുത്തല്‍. സ്ഥിരോത്സാഹിക്ക് ഏതു ജോലിയും, കഷ്ടപ്പാടും ഈശ്വര സാക്ഷാത്ക്കാരമാണെന്ന സന്ദേശം നല്‍കുന്ന തംബാന്മാര്‍ക്കുമാത്രമേ നമ്മുടെ മനസ്സുകളെ അദ്ധ്വാനത്തിന്റെ മഹത്വംകൊണ്ട് ജ്വലിപ്പിക്കാനാകു. എത്ര ധനികരാണെങ്കിലും, നാം ആ ജ്ഞാനദീപം ലഭിക്കുന്നതുവരെ ഭിക്ഷാടകരോ, അടിമകളോ,വീട്ടുപണിക്കാരോ,മുടിയാന്തിരങ്ങളോ ,ദുരഭിമാനികളോ മാത്രമാണ്.
ആ നല്ല മനസ്സിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.
ചിത്രകാരന്‍ മനോരമയുടെ ശ്രീ എന്ന പ്രസിദ്ധീകരണം വെറുതെയൊന്നു മറിച്ചു നോക്കിയപ്പോളാണ് ശ്രീ.തമ്പാനെക്കുറിച്ചുള്ള ശ്രീ. ടി.അജീഷിന്റെ ലേഖനം കണ്ടത്. ലേഖകനും,മനോരമക്കും നന്ദി.
മലയചരിതം താളിയോല

മലയചരിതം എന്താണെന്ന് ഇതുവരെ ചിത്രകാരനൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ ഡോ. ആര്‍. സി. കരിപ്പത്തിന്റെ ഭാഷാഗവേഷണ വഴിയില്‍ ചില അമൂല്യ താളിയോലകള്‍ ഭാഗ്യകൊണ്ട് നശിപ്പിക്കുന്നതില്‍ നിന്നും രക്ഷിക്കാനായതിനെക്കുറിച്ചും , അക്കൂട്ടത്തില്‍ മലയചരിതമെന്ന ഒരമൂല്യകൃതിയുണ്ടെന്നും വിവരിച്ചുകൊണ്ടുള്ള ശ്രീ. എം.എം. സുജിത് ന്റെ ലേഖനം വായിച്ചു.
പഴയ ഇത്തരം താളിയോലകള്‍ ആചാരപ്രകാരം സൂക്ഷിക്കാന്‍ പിന്മുറക്കാര്‍ക്ക് കഴിയാതെ വന്നാല്‍ ക്ഷേത്രത്തിലെ അടുപ്പിലിട്ടോ, സമുദ്രത്തിലെറിഞ്ഞോ നശിപ്പിക്കണമെന്നാണത്രേ ഈ പാരംബര്യ ജനതയുടെ വിശ്വാസം. അതുപ്രകാരം നശിപ്പിക്കാന്‍ ശ്രമിച്ച താളിയോലക്കെട്ടാണത്രേ,
നശിപ്പിക്കുന്നതിനുമുന്‍പ് ഒരു പകര്‍പ്പെടുക്കാനായി ആര്‍.സി.കരിപ്പത്ത് അവകാശികളില്‍ നിന്നും വാങ്ങി താല്‍ക്കാലികമായി കൈവശം വച്ചിരിക്കുന്നത്. അടുത്ത കര്‍ക്കിടക വാവിന് നശിപ്പിക്കുന്നതിനായി അവകാശികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടതായ ഈ അപൂര്‍വ്വ താളിയോലകളും,
ഈ ലേഖനവും നമ്മേ മറ്റൊരു സത്യത്തിലേക്കുകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്നു.
മലയാളികളുടെ കുറെ നൂറ്റാണ്ടുകളുടെ ചരിത്രം തേച്ചുമാച്ച് നശിപ്പിക്കപ്പെട്ടതിന്റെ കാരണം കൂടി ഈ ലേഖനത്തിലൂടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണ അധിനിവേശത്തെത്തുടര്‍ന്ന് നമ്മുടെ പഴയ പാരംബര്യവും, ചരിത്രവും ഇങ്ങനെ ക്ഷേത്രങ്ങളിലെ അഗ്നിയിലോ, സമുദ്രത്തിലോ നശിപ്പിക്കാനായി
ജനങ്ങള്‍ക്കിടയില്‍ ഈ പൈതൃക നശീകരണ വിശ്വാസം ആചാരമാക്കി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ജീവിതക്രമത്തേയും ധര്‍മ്മബോധത്തേയും നിരാകരിച്ച് പുതിയ
ബ്രാഹ്മണപ്രോക്തങ്ങളായ ആചാര വിശ്വാസങ്ങളിലേക്കും, ധര്‍മ്മച്യുതിയിലേക്കും പറിച്ചുനടുന്നതിന്റെ ഭാഗമായി നമ്മുടെ പൈതൃകം അഗ്നിക്കു സമര്‍പ്പിക്കുന്ന ഒരു ആചാരംതന്നെ പവിത്രമായ ഒരു ചടങ്ങായി നടപ്പിലാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. നമ്മുടെ പഴയ കാവുകളിലെ പ്രതിഷ്ടകളെ നീച ദൈവങ്ങളാണെന്ന് വിശേഷിപ്പിച്ച് ,പുനപ്രതിഷ്ടയോടെ അംബലക്കുളത്തില്‍ വലിച്ചെറിയുന്ന നമ്മുടെ രക്തബന്ധമുള്ള ദൈവങ്ങളുടെ ചരിത്രവും ഇങ്ങനെത്തന്നെ.
എന്തായാലും ഇത്തരം അന്ധവിശ്വാസങ്ങളോട് കുറച്ചുദിവസത്തെ സമയം കടം വാങ്ങിയെങ്കിലും ബ്രാഹ്മണ ഹിന്ദുമതം കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്തുള്ള ആ താളിയോല ഗ്രന്ഥം ആര്‍.സി.കരിപ്പത്തിന് രക്ഷിക്കാനായതില്‍ വളരെ സന്തോഷം തോന്നുന്നു. ലേഖകനോടും, മനോരമയോടും ഈ സത്യം ജനങ്ങാളിലെത്തിച്ചതിന് ചിത്രകാരന്‍ നന്ദി പറയുന്നു.
നമ്മുടെ പൈതൃകവും, സാംസ്കാരിക സ്വത്തുക്കളും പഠിക്കാനും,സംരക്ഷിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് മലയാളി എന്ന് അവകാശപ്പെടാന്‍ നമുക്ക് യോഗ്യത ? ആ കഴിവുകേട് ഒരു തന്തയില്ലായ്മയാണ്. അതിനെ അതിജീവിച്ചേ പറ്റു. ഇന്നത്തെ വ്യത്യസ്ത ജാതി-മതസ്തരായ മലയാളിയില്‍ നിന്നും ആദിവാസിയായിരുന്ന മലയിലെ ആളനിലേക്കുള്ള ദൂരത്തിനിടക്ക് സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെയും,
ആ പ്രപിതാമഹന്മാരുടെ അറിവുകളുടേയും അനുഭവങ്ങളുടേയും ആകത്തുക നമ്മുടെ ചരിത്രമായി നമുക്കു കിട്ടുകതന്നെവേണം.
Thursday, November 27, 2008
ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക
നമ്മേ ഒന്നും ഉണര്‍ത്തുന്നില്ല. ക്രിക്കറ്റും സിനിമയും കാണുന്ന ത്രില്ലോടുകൂടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും വന്‍ ദുരന്തങ്ങളും കണ്ടാസ്വദിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. ആര്‍ക്കും രാഷ്ട്രീയ ബോധമോ ,രാജ്യസ്നേഹമോ തങ്ങളുടെ കളിക്കളത്തിന്റെ ഗ്യാലറിക്കപ്പുറം പ്രകടിപ്പിക്കാവുന്ന അവകാശമായി,...കര്‍ത്തവ്യമായി അനുഭവപ്പെടുന്നില്ല. അടിമകളുടെ മന്ദത ! വളര്‍ത്തുമൃഗങ്ങളുടെ രാഷ്ട്രീയ ബോധം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുംബോള്‍ പോലും ഒന്നു അലമുറയിട്ടു കരയാന്‍പോലും അനുവദിക്കാത്ത ദുരഭിമാനത്തിന്റെ നാട്യത്തിനകത്തുനിന്ന് ഒരു ബ്ലോഗ് കുറിപ്പെഴുതി കൈകഴുകുന്ന ഈ ചിത്രകാരനോടുപോലും ചിത്രകാരനു വെറുപ്പുതോന്നുന്നു. സഹതാപം തോന്നുന്നു.പ്രിയങ്കയുടെ കുട്ടിക്കു പാലുകൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അപ്പി കോരുന്ന രാഷ്ട്രീയക്കാരന്‍, രാഹുലിനും കൂട്ടുകാര്‍ക്കും കാലു തടവിക്കൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അമ്മ മഹാ രാജ്ഞിക്ക് കാല്‍ വിരല്‍ ഞെട്ടയിട്ടുകൊടുക്കുന്നവര്‍, അടിവസ്ത്രം അലക്കിക്കൊടുക്കുന്നവര്‍.... നമ്മുടെ രാഷ്ട്രീയക്കാര്‍ തിരക്കിലാണ്.
സമാധാനപരമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസ്ലാമിക സംഘടനകള്‍ക്കും അവകാശമുണ്ടെന്ന് പ്രജ്ഞാസിങ്ങിനേയും സംഘ പരിവാര്‍ തീവ്രവാദികളേയും ചൂണ്ടിക്കാട്ടി സമത്വ സിദ്ധാന്തം ശക്തിയുക്തം സമര്‍ത്ഥിക്കുന്ന കൂലി ബുദ്ധിജീവികള്‍. , ഇടതു പക്ഷക്കാര്‍... എല്ലാവരും ഇപ്പോള്‍ തിരക്കിലാണ്.
മാസത്തില്‍ നാലു ദുരന്തങ്ങളുണ്ടായാലേ ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന് നാട്ടിലെ ഉണ്ണാമന്മാരെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കാനാകു !
ഇന്നത്തെ മാത്രുഭൂമിയില്‍(27-11-08) രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടില്‍ എന്ന വാര്‍ത്ത എഴുതിയ എന്‍.അശോകന്‍ രാജ്യം നേരിടുന്ന അനാഥത്വത്തെക്കുറിച്ചും, രാഷ്ട്രീയ ഷണ്ഡത്വത്തെക്കുറിച്ചും എഴുതിയിരിക്കുന്നു.
നമുക്ക് ക്രിക്കെറ്റും,സിനിമയും പോലെ... ഹര്‍ത്താലും, ഭീകര സ്ഫോടനങ്ങളും ആഘോഷിക്കാം. ശീലിച്ചാല്‍ ... എല്ലാം നല്ലതിനെന്ന് പറയാനാകും. ശീലക്കേടുകളാണു പ്രശ്നം.
Thursday, November 20, 2008
അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു !

അറിഞ്ഞോ അറിയാതെയോ തെറ്റു പറ്റാതെ ആര്‍ക്കും ജീവിക്കാനാകില്ല. അപ്പപ്പോള്‍ തെറ്റു മനസ്സിലക്കി തിരുത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിശുദ്ധിക്കായി ഒരോരുത്തരും അനുഷ്ടിക്കേണ്ടതായ ഒരു സാംസ്ക്കാരിക മര്യാദ. അഥവ കാപട്യമില്ലായ്മ. പശ്ചാത്താപത്തോളം മഹത്വമുള്ളൊരു നന്മയില്ല. പിടിക്കപ്പെടും എന്ന് തോന്നുമ്പോഴെങ്കിലും ഒരു കുറ്റസമ്മതം നടത്താനുള്ള സദ്ബുദ്ധിയും തന്റെ കുറ്റത്തെക്കുറിച്ചുള്ളൊരു ശരിയായ അവബോധവും എത്ര മഹത്തരമാകുമായിരുന്നു. കുറ്റവാളികള്‍ക്ക് അത് തോന്നിയില്ലെങ്കിലും, കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ക്കെങ്കിലും അത് തോന്നിയിരുന്നെങ്കില്‍ സുമനസ്സുകളുടെ തുടര്‍ന്നുള്ള ധാര്‍മ്മിക രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമായിരുന്നു... !!!
ഇതിപ്പോള്‍ കേരളത്തിലെ സഭകളുടെ തകര്‍ച്ചയുടെ ആരംഭമായി പരിണമിച്ചിരിക്കുന്നു.
തങ്ങളുടെ കൂടെ 16 വര്‍ഷം മുന്‍പുവരെ സഭാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരുന്ന അഭയ എന്ന ഒരു പാവം കന്യാസ്ത്രീയെ കൊലക്കുകൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍...സഭക്ക് ഒന്നു കൈകഴുകാനെങ്കിലുമുള്ള ധാര്‍മ്മിക ബാധ്യത പോലും തോന്നാത്തത് എന്തൂകൊണ്ടായിരിക്കും ? !! കൃസ്തുവിനെ കുരിശില്‍ തറച്ച കാലത്തേക്കാള്‍ ഇന്നത്തെ സഭാപുരോഹിതര്‍ കളങ്കിതരായിരിക്കുന്നു എന്നതല്ലേ ഇതു സൂചിപ്പിക്കുന്നത്. പണവും,രാഷ്ട്രീയ സ്വാധീനവും,സ്വത്തുക്കളും സഭയെ അത്രക്ക് ദുഷിപ്പിച്ചിരിക്കാം. കേവലം എന്തും വില്‍ക്കുന്ന കച്ചവടക്കാരാക്കിയേക്കാം...!!!
എന്തായാലും ക്രൈസ്തവ സഭയിലെ പരിശുദ്ധപിതാക്കന്മാര്‍ അങ്ങനെ ആധരവോടെ വിളിക്കപ്പെടാന്മാത്രം ആത്മശുദ്ധിയുള്ളവരല്ലെന്നും വെറും കീടങ്ങളാണെന്നും അവരുടെ മൌനവും കൊലക്കേസ് അപ്രധാനമാക്കി നിസാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും സൂചന നല്‍കുന്നു. ഒരു പാഠപുസ്തകത്തിനെതിരെപ്പോലും കലിതുള്ളിയ നികൃഷ്ട ജീവികള്‍ തങ്ങള്‍ക്കൊപ്പം മഹനീയമാണെന്ന് കരുതപ്പെടുന്ന സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ സഭയുടെ സകല ബന്ധങ്ങളും, സല്‍പ്പേരും,പത്രവും ഉപയോഗപ്പെടുത്തുക എന്നത് എത്രമാത്രം നിന്ദ്യവും മാപ്പര്‍ഹിക്കാത്തതുമായ ധാര്‍ഷ്ട്ര്യമാണ് ?!!
യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ പേരില്‍ നടത്തപ്പെടുന്ന ഈ വിശ്വാസി സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും, കുറച്ചു പള്ളീലച്ഛന്മാര്‍ക്ക് കന്യാസ്ത്രീ മഠങ്ങളില്‍ രാത്രി ഒളിച്ചുകയറി കന്യാസ്ത്രീകളുമായി ലൈംഗീകമായി ബന്ധപ്പെടാനുള്ള സന്മാര്‍ഗ്ഗ വിരുദ്ധ അവകാശത്തിനായി ഉപയോഗിക്കുകയെന്നത് എത്രമാത്രം വലിയ പാപമാണ് ?
അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുന്നതും അതിനുവേണ്ടി മൌനാനുവാദം നല്‍കുന്നതും ഒരുപോലെ കുറ്റകരമായതിനാല്‍ കുറ്റബോധം ജനങ്ങള്‍ക്കുന്മുന്നില്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയാത്ത വിഷം കൂടിയതും കുറഞ്ഞതുമായ എല്ലാ പള്ളീലച്ചന്മാര്‍ക്കും,കുഞ്ഞാടുകള്‍ക്കും അഭയ കൊലപാതകത്തില്‍ ധാര്‍മ്മികമായ പങ്കുണ്ട്. രാജ്യദ്രോഹികളായ ഇസ്ലാമിക തീവ്രവാദികളെ എങ്ങിനെയാണോ മുസ്ലീം സമൂഹം ഇപ്പോള്‍ തള്ളിപ്പറയുന്നത് അതുപോലെ ഈ കപട സന്ന്യാസികളെ തള്ളിപ്പറയാനുള്ള ബാധ്യത സഭക്കു മാത്രമല്ല മുഴുവന്‍ കൃസ്തിയ സമൂഹത്തിനുമുണ്ട്. ജാതിമതഭേദമെന്യേ മുഴുവന്‍ മലയാളികള്‍ക്കുമുണ്ട്.
ഒരു പള്ളീലച്ഛനോ കന്യാസ്ത്രീക്കോ പരസ്പ്പര സമ്മതപ്രകാരം ലൈംഗീകമായി ബന്ധപ്പെടുന്നതിനോ , കൂട്ട സംഭോഗങ്ങള്‍ തന്നെ സംഘടിപ്പിക്കുന്നതിലോ പ്രകൃതിവിരുദ്ധതയൊന്നുമില്ല. എന്നാല്‍ അവര്‍ പുലര്‍ത്തുന്ന കാപട്യമാണ് സമൂഹത്തിലെ സാമൂഹ്യ പരിസ്തിതിയെ നശിപ്പിക്കുന്ന ഘടകം. കന്യാസ്ത്രീ മഠങ്ങള്‍ക്കുമുന്നില്‍ ദേവദാസികള്‍ എന്നോ തേവ്ടിച്ചിസമൂഹം എന്നോ ബോര്‍ഡ് വച്ച് വേശ്യവൃത്തിയേയും ലൈംഗീകതയേയും സത്യസന്ധമായി തുറന്നു പറയുകയാണെങ്കില്‍ ആര്‍ക്കും കപടത ആരോപിക്കാനാകില്ല. ഈ സ്ഥലങ്ങളില്‍ ഇടക്കിടക്ക് ഒരു കൊലപാതകം നടന്നാല്പോലും(അതിന്റെ ആവശ്യം വരുന്നില്ലല്ലോ) അതു പോലീസിന്റെ ജോലിയായി കണ്ട് സമൂഹത്തിനു ശുദ്ധിയോടെ മാറിനില്‍ക്കാം.
ഇതിപ്പോള്‍ മഠങ്ങളില്‍ നടക്കുന്ന വ്യഭിചാരവും, അതു മറച്ചുവക്കാനുള്ള കൊലപാതകവും, തെളിവു നശിപ്പിക്കാനുള്ള പണമൊഴുക്കും, അധികാരവും സ്വാധീനവും ഉപയോഗിച്ചുള്ള ഭരണ വ്യവസ്ഥയേയും, രാഷ്ട്രീയത്തേയും കളങ്കപ്പെടുത്താനുള്ള പരക്കം പാച്ചിലും, സ്വന്തം പത്രത്തിലൂടെയും, മറ്റു പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനങ്ങളെ വിഢികളാക്കാനുള്ള ശ്രമവും എല്ലാം കൂടി സഭ ഒരു സാമൂഹ്യ തിന്മയുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുമ്പോഴും സഭ വേദമോതുന്നു. തങ്ങള്‍ ദൈവത്തിന്റെ ദാസന്മാരാണെന്ന് പറയാന്‍ ഈ ചെകുത്താന്മാര്‍ക്ക് ഒട്ടും ലജ്ജതോന്നുന്നില്ല !!!
ഇതിന്റെ ഫലമെന്താണ് ?
വിശ്വാസികളായ കുഞ്ഞാടുകള്‍കൂടി ചെകുത്താന്മാരാകുന്നു.കേരളത്തില്‍ നല്ലതായിരുന്ന ഒരു ചരിത്രമുണ്ടായിരുന്ന കൃസ്ത്യാനികള്‍ വര്‍ഗ്ഗീയമായി സംഘടിക്കുകയും, വംശവര്‍ദ്ദനവിലൂടെ ജനാധിപത്യാവകാശങ്ങള്‍ കുത്തകയായി പിടിച്ചെടുക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് മക്കളെയുണ്ടാക്കല്‍ യജ്ഞങ്ങള്‍ക്കായി ഇടയ ലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നു ! സഭ ശരീയത്ത് കോടതികളെപ്പോലെ വര്‍ഗ്ഗീയ കോടതികള്‍ പോലും സ്ഥാപിച്ച് രാജ്യത്തിനകത്തെ കാന്‍സറാകാന്‍ ഒരുക്കം കൂട്ടുന്നു !! ഇതൊക്കെ വേണോ വിശ്വാസികളേ ?
കോടതിക്ക് പ്രതികളെ ശിക്ഷിക്കാനായാലും,ഇല്ലെങ്കിലും ജനം അവര്‍ക്കുള്ള സ്ഥാനം നല്‍കിക്കഴിഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റെര്‍ സെഫി എന്നീ പ്രതികളെ അറസ്റ്റുചെയ്തതായി പത്രങ്ങളില്‍ വായിച്ച് ചിത്രകാരന് വളരെ സന്തോഷം തോന്നുന്നു.
ഇത്രയും പിടിപാടുള്ള മഹാന്മാരായ പിതാക്കന്മാരേയും, ദൈവത്തിന്റെ മണവാട്ടിയേയും ഇക്കോലത്തില്‍ കാണാന്‍ ഭാഗ്യമുണ്ടായല്ലോ.നന്മയുടെ ഈ വിജയത്തിനുവേണ്ടി മാനുഷ്യത്വമുള്ള പ്രവൃത്തികളാല്‍ സാമൂഹ്യ സേവനം ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കലിനും, ഉന്നതങ്ങളില്‍ നിന്നുള്ള കേസ് തേച്ചു മാക്കാനുള്ള സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് സി.ബി ഐ. യിലെ തന്റെ ജോലി രാജിവച്ച് പ്രതിഷേധിച്ച ആദര്‍ശ ധീരനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി. തോമസ് , സി.ബി.ഐ.യെ സത്യത്തിന്റെ സൂചിമുനയില്‍ നിര്‍ത്തി നീതിബോധത്തിന്റെ ഉജ്ജ്വല മുഖം ജുഡീഷ്യറിക്കു സംഭാവന നല്‍കിയ ജഡ്ജ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റു നടത്തിയ ലാബിലെ മനുഷ്യത്വബോധമുള്ള ശാസ്ത്രജ്ഞര്‍,പ്രതികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവസരം കൊടുക്കാതെ വെള്ളിവെളിച്ചം പരത്തിയ വിഷ്വല്‍ മീഡിയ, സത്യത്തിനുവേണ്ടി അക്ഷരം ധാനം ചെയ്ത പത്രങ്ങള്‍ .... തുടങ്ങിയവരെ നന്മനിറഞ്ഞ മനസ്സുകള്‍ സ്നേഹത്തോടെ, കടപ്പാടോടെ നമിക്കും.
മാതൃഭൂമിയിലെ കാക ദൃഷ്ടിയില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിലെ വാചകം അസ്സലായി. “ഒരു കോടതി ഡയറിക്കുറിപ്പ്”
ഇന്നത്തെ ഫ്ലാഷ് പത്രത്തില്‍ (20-11-08) അഞ്ചാം പേജില്‍ വടയാര്‍ സുനില്‍ എഴുതിയ ഒരു അഭയ വാര്‍ത്ത ശകലം കൂടി താഴെ ചേര്‍ക്കുന്നു.(ചിത്രങ്ങള്‍ക്ക് മാതൃഭൂമിയോട് കടപ്പാട്)
Wednesday, November 12, 2008
കുറ്റിച്ചൂലുകള്‍ നാടുനീങ്ങുന്നില്ല !
ഒബാമയും,തീവ്രവാദവും,...അതുപോലുള്ള ധാരാളം വാര്‍ത്തകളും സുനാമിപോലെ ബോധത്തില്‍ വന്ന് തിമര്‍ത്താടി പോയെങ്കിലും സമയക്കുറവിനാല്‍ ഒന്നും ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്താനായില്ല.രേവതി പട്ടത്താനത്തെക്കുറിച്ച് ഇന്നത്തെ ഹിന്ദു പത്രത്തില്‍(12-11-08) പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും ചിത്രവും പോസ്റ്റുന്നു.( കൂടുതല്‍ എഴുതുന്നില്ല.
ചിത്രകാരന്റെ ചിന്തകള്‍ ഏതുവഴിക്കാകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.)
എന്നോ മരിച്ചു പോകേണ്ടിയിരുന്ന പാരംബര്യ ആചാരങ്ങള്‍ ആസനത്തിലെ ആനത്തഴമ്പ് തടവാനുള്ള അസുലാഭാവര്സരമായി വീണ്ടും കെട്ടിയാടുംബോള്‍
നാം ഉച്ഛാടനം ചെയ്ത തിന്മയുടെ തിരിച്ചു വരവിന് മാന്യതയും,പരിപാവനത്വവും കല്‍പ്പിച്ചു നല്‍കുകയാണ്.
ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ പൂജാരിമാരെ ഇറക്കിവിടാന്‍ വേണ്ടി(പകരം ചെറുമക്കളും,ചെരുപ്പുകുത്തികളും,ബാര്‍ബര്‍മാരും പൂജ കര്‍മ്മം ചെയ്യട്ടെ. അപ്പോള്‍ ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുന്നവര്‍ വര്‍ണ്ണവെറിയന്മാരും, ജാതി ഭ്രാന്തന്മാരുമാകുമെന്നതിനാല്‍ അവരുടെ ഭ്രാന്ത് കൈകാര്യം ചെയ്യാന്‍ എളുപ്പമാകും. ) പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ നമ്മുടെ സമൂഹം കൂടുതല്‍ രോഗ ഗ്രസ്തമാകുമെന്നതില്‍ സംശയം വേണ്ട.
Wednesday, October 15, 2008
താരങ്ങള്‍ ഇരുട്ടിന്റെ സൃഷ്ടികള്‍ !!

നക്ഷത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ കാണപ്പെടുകയില്ല. സമൂഹത്തില്‍ അന്ധകാരം പരക്കുംബോള്‍ ജന്മം കൊള്ളുന്ന മിന്നാമിനുങ്ങുകളാണ് താരങ്ങള്‍.
(കോപ്പി രൈറ്റ് ചിത്രകാരന് തന്നെ)
അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഒരു പ്രഭാതത്തിലേക്കുള്ള വഴിയാകുന്നു. പക്ഷേ, നമ്മുടെ സമൂഹത്തില്‍ താരങ്ങള്‍ ദൈവങ്ങളായി വാഴുംബോള്‍ ആ യുദ്ധം പലപ്പോഴും അപകടകരമായ ഒറ്റയാള്‍ പോരാട്ടങ്ങളാകും. ഒഴുക്കിനെതിരെ, പൊതു ധാരക്കെതിരെയുള്ള കലാകാരന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം വിഢിത്തമായെ സമൂഹം വിശേഷിപ്പിക്കു. കാരണം, ഇരുട്ട് സമൂഹത്തില്‍ വെളിച്ചമായി കൊണ്ടാടപ്പെടുമ്പോള്‍ പുതിയൊരു വെളിച്ചത്തിനു ശ്രമിക്കുന്നവന്‍ വിഢിയാണെന്ന് വിഢികള്‍ക്ക് 99% ഭൂരിപക്ഷമുള്ള സമൂഹം ഉറച്ചു വിശ്വസിക്കുന്നു !
ഇത്രയും എഴുതിയത് ഇന്നലെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ച് നല്ലൊരു ലേഖനം ശരിയായ കാഴ്ച്ചപ്പാടില്‍ എഴുതിയതു വായിച്ചതിനാലാണ്.
ലേഖകന്‍ ഡോ.കെ.ജെ.അജയകുമാറിനോടും,മാതൃഭൂമി വീക്കിലി പത്രാധിപരോടും ചിത്രകാരന്‍ നന്ദി പറയുന്നു.
അലസതയില്‍ ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കഴിയണമെങ്കില്‍ ഇങ്ങനെ കലാകാരന്മാരും,പത്രപ്രവര്‍ത്തകരും കുറച്ച് നേരത്തേ ഏണീക്കുന്നവരാകണം. അല്ലാതെ, ധനികന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രിമുഴുവന്‍ സൌജന്യ മദ്യ സേവ നടത്തി ... വൈകി ഏണീറ്റ് കീര്‍ത്തനമെഴുതുന്നവരാകരുത് കലാകാരന്മാരും, പത്രപ്രവര്‍ത്തകരും.
അതെ, പ്രഭാതം അകലെയല്ല !!!
സുബ്രമഹ്ണ്യപുരത്തിന്റെ സംവിധായകനും,നിര്‍മ്മാതാവും,നടനും എല്ലാമെല്ലാമായ ശശികുമാറിനെക്കുറിച്ച് നല്ല മതിപ്പുണ്ടായെങ്കിലും,അക്കാര്യം സിനിമ കണ്ടിട്ട് പറയുന്നതായിരിക്കുമല്ലോ ഉചിതം. വര്‍ഷങ്ങളായെന്നു തോന്നുന്നു സിനിമ കണ്ടിട്ട്. അറബിക്കഥ കണ്ടതാണ് ! ബാര്‍ബര്‍ ബാലനെ കാണാത്തതിന്റെ വിഷമമുണ്ട്. ആ സിനിമയുടെ പേരന്തായിരുന്നു ?
23-11-08
ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി. മമ്മുട്ടിക്ക് ശ്രീനിവാസനോട് എന്തോ അയിത്താചരണമുള്ളതുപോലെ !!!
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.
23-11-08
ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി. മമ്മുട്ടിക്ക് ശ്രീനിവാസനോട് എന്തോ അയിത്താചരണമുള്ളതുപോലെ !!!
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.
Sunday, October 12, 2008
അല്‍ഫോണ്‍സാ റിയാലിറ്റി ഷോ !!

സെന്റും അത്തറും പുരട്ടി വിശുദ്ധയാക്കപ്പെട്ട സിമന്റും,പ്ലാസ്റ്റെര്‍ ഓഫ് പാരീസും,പെയിന്റും ഇനി അല്‍ഫോണ്‍സാ നിന്തിരുവടികളായി ആരാധിക്കപ്പെടും. ടിവി.യില്‍ മെഗാ റിയാലിറ്റി ഷോകളിലൂടെ താരങ്ങളായവര്‍ കാലക്രമത്തില്‍ പൊലിഞ്ഞുപോയ്ക്കൊണ്ടിരിക്കുമെങ്കിലും, മതത്തിന്റെ റിയാലിറ്റി ഷോകളിലൂടെ വാഴ്ത്തപ്പെടുന്നവരും, വിശുദ്ധരാക്കപ്പെടുന്നവരും കാലക്രമത്തില്‍ ദൈവങ്ങളുടെ അന്തസ്സിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.
മതപുരോഹിതരുടെ ഉപജാപ സമാനമായ വൈദിക കണ്‍കെട്ടു വിദ്യയിലൂടെയാണ് ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ കണ്മുന്നില്‍ ലഭ്യമായ ഒരു തെളിവുകൂടിയാണ് ചത്തുപോയ അല്‍ഫോണ്‍സ ചേച്ചിയുടെ ദൈവീകവല്‍ക്കരണം.
ഈ പുരോഹിതര്‍തന്നെ പിന്നീടു തല്ലിക്കൊന്നു കുരിശില്‍ കെട്ടിത്തൂക്കിയ പാവം ആ നസ്രാണിചെക്കനും ഇതേപോലെ ദൈവമായ അല്ലെങ്കില്‍ ദൈവ പുത്രനായ ഒരു രക്തസാക്ഷിയാണ്. അവനെക്കുറിച്ച് പിന്നീട് മൂക്കറ്റം തിന്നു കുടിച്ചിരിക്കുന്ന പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ പീഢന കഥകള്‍ കേട്ടാല്‍ ...ഏതു ദൈവവും തലകറങ്ങി വീഴും എന്നത് ഇപ്പോഴും കുരിശില്‍ നിന്നും ഇറക്കി കിടത്തതെ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശിലെ കൃസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു.
മതങ്ങള്‍ക്ക് മാത്രമല്ല, സ്ഥാപിത താല്‍പ്പര്യങ്ങളിലധിഷ്ടിതമായ മറ്റു ചെകുത്താന്‍ സംഘടനകള്‍ക്കും പുതിയ പുതിയ ആഘോഷങ്ങളും, ആരാധനാമൂര്‍ത്തികളും,രക്തസാക്ഷികളും അതിന്റെ വളര്‍ച്ചക്കും, ജനകീയതക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.
ഒരു നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ സഭ സെന്റടിച്ച് വിശുദ്ധയാക്കിക്കൊടുക്കുന്ന അല്‍ഫോണ്‍സ ചേച്ചി ചിലപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അമൃതാനന്ദമയിയായി അംഗീകരിക്കപ്പെടുകയും, ഇസ്ലാം-ഹിന്ദു മതങ്ങളെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഭൂമിയിലവതരിച്ച ശക്തി സ്വരൂപിണിയായ ദൈവ പുത്രിയാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തേക്കാം. ഇതൊക്കെ മതങ്ങളുടേയും, പുരോഹിതന്മാരുടേയും കണ്‍കെട്ടു വിദ്യയാണെന്ന് വിളിച്ചു പറയാന്‍ ഇവിടെ ആരുമില്ലല്ലോ കര്‍ത്താവേ ?
(എല്ലാ മനുഷ്യരേയും ഒരുപോലേ സ്നേഹിക്കാനാകുന്ന മാനവികതാ ബോധത്തിന് ഈ അല്‍ഫോണ്‍സ ചേച്ചിയുടെ ബൊമ്മകളും, ശ്രീനാരയണ ഗുരുവിന്റെ ബൊമ്മകളും തടസ്സങ്ങളാണ്. -ബൊമ്മകള്‍ എന്ന പ്രയോഗം മനപ്പൂര്‍വ്വം)
സത്യത്തില്‍ ഇത്രയും നല്ലൊരു വിഢിത്തം (മതത്തിന്റെ കപട നാടകം) നമ്മുടെ കണ്മുന്നില്‍ നടന്നിട്ടും,പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നോക്കി നില്‍ക്കാനല്ലാതെ നമ്മുടെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള ബുദ്ധി രാക്ഷസന്മാര്‍ക്ക് ഒന്നും ഉരിയാടാനാകുന്നില്ലെന്നത് രസകരമായി തോന്നുന്നു !!! ഒരു മത നിരപേക്ഷത നിലപാടുപോലും ആര്‍ക്കും മനസ്സില്‍ പോലും തോന്നുന്നില്ലല്ലോ ദൈവമേ !! ഇത്രക്ക് അടിമകളാകാമോ മനുഷ്യര്‍ ?
ശ്രീനാരായണഗുരുവിന്റെ വിഗ്രഹവല്‍ക്കരണത്തിലൂടെ ഹിന്ദുക്കള്‍ക്കിടയിലെ പുരോഗമന ദാഹം അവസാനിച്ചത് നാം എന്തുകൊണ്ട് കാണുന്നില്ല?
എല്ലാവര്‍ക്കും വിഗ്രഹങ്ങളാണു വേണ്ടത്.
വിഗ്രഹങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കുപ്പോലും
വിഗ്രഹമാകാന്‍ മോഹം.
ബ്ലോഗിലൂടെയെങ്കിലും ഈ വിഗ്രഹങ്ങളെ
തല്ലിയുടക്കാന്‍ (വാക്കു കൊണ്ടു മാത്രം)
മുന്നോട്ടു വരാന്‍ ചിത്രകാരന്‍
ഉണര്‍ന്നിരിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.
വിഗ്രഹങ്ങളും,വിഗ്രഹമാകാനുള്ള
മോഹങ്ങളും തന്നെയാണ് നമ്മുടെ നന്മയെ നശിപ്പിക്കുന്നത്.
ഒരുതരം ഭോഗാസക്തിയാണിത്.
ആത്മ രതി !
Subscribe to:
Posts (Atom)