
ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്.ചിത്രകാരന്റെ ന്യൂസ്പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്മന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന് വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട് ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
7 comments:
ഇതു നഗ്നതയെക്കുറിച്ചുള്ള പെയിന്റിങ്ങല്ല.. ജീര്‍ണിച്ച രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ഓയില്‍ പെയ്ന്റിംഗാണ്.ചിത്രകാരന്റെ ന്യൂസ്പേപ്പര്‍ എന്ന ചിത്രത്തിന്റെ ഒരു തുടര്‍ച്ചയായ ചിത്രമാണിത്. 1990 ല്‍ വരച്ച വസ്ത്രാക്ഷേപം എന്ന ഈ ചിത്രത്തിന്റെ ഒരു ഫോട്ടോ മാത്രമേ ചിത്രകാരന്റെ കൈവശമുള്ളു. തിരുവനന്തപുരത്തെ ഗവണ്മന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ നാലുവര്‍ഷ BFA ഡിഗ്രീ കോഴ്സിന്റെ അവസാന വര്‍ഷ പരീക്ഷക്കുള്ള ഉത്തര കാന്‍വാസാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കാന്‍വാസില്‍ ചിത്രകാരന് വരച്ച ഈ ചിത്രത്തിന്റെ ഒറിജിനല്‍ ലഭിക്കില്ല. രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും വൃത്തിഹീനമായ മുഖം വരക്കാന്‍ പാണ്ഡവരുടെ ചില ബിംബങ്ങള്‍ ചിത്രകാരന് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.(ഈ ചിത്രത്തില്‍ സ്വന്തം മനസ്സിലെ പുണ്ണുകാരണം ആര്‍ക്കെങ്കിലും അശ്ലീലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ ഉടുപ്പില്ലാതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങളെകണ്ട് ഉദ്ദരണവും ഓര്‍ഗാസവും അനുഭവിക്കുന്ന കൂട്ടത്തിലായിരിക്കുമെന്ന് സവിനയം അറിയിക്കട്ടെ)
നല്ല ചിത്രങ്ങള്‍ :)
നല്ല ഭാവന, ഒരു ആര്‍ട്ടിസ്റ്റ് ഇങ്ങനെയൊക്കെ ചിന്തിച്ച് വരച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ..ഒടുവിലെ ആ ബ്രാകറ്റിലിട്ട വരികള്‍ നന്നായി, അതിനാലെങ്കിലും ആരും അങ്ങനെ ചിന്തിക്കാതിരിക്കട്ടെ.
:-)
(സമയം കിട്ടുമ്പോള്‍ ഈ വഴി വന്ന് കുറച്ച് നേരം നോക്കിയിരുന്ന് അഭിപ്രായം പറയാം)
ദുര്യോധനന്മാരും, ദുശ്ശാസ്ന്മാരും പഞ്ചാലിയുടെ മാംസം കടിച്ചുവലിക്കുംബോള്....
അല്ലയോ ,പാണ്ഡവന്മാരെ ... നിങ്ങളുടെ പണയപ്പെട്ട ബുദ്ധി തിരിച്ചു കിട്ടിയിട്ട് നിങ്ങള്‍ക്ക് പാഞ്ചാലിയുടെ മാനം രക്ഷിക്കാനാവുമോ ?
ചിന്താശക്തി മരവിപ്പിക്കുക, പണയം വക്കുക എന്നതൊക്കെ 99% ഇന്ത്യക്കാരന്റേയും സമാധാനപൂര്‍ണമായ ജീവിതത്തിന്റെ ആചാരവല്‍ക്കരിക്കപ്പെട്ട പാരംബര്യ ശീലമാണ്.
നാം അങ്ങനെ ശീലിച്ചുപോയി.
ആരെങ്കിലും അതിനു വിരുദ്ധമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതുകണ്ടാല്‍ അവരെ സാമൂഹ്യവിരുദ്ധരെന്നു മുദ്രകുത്താന്‍ എന്തൊരുത്സാഹം!!
(ശൂദ്രന്മാര്... ദാസന്മാര്... അടിമകള്‍... ശൂദ്രസംസ്കാരം.@@##%$$**+++==@@#$##)
:-)
Post a Comment