
ഇന്ത്യക്കാരനെന്നു പറയാന്‍ നാണം തോന്നുന്ന തരം മനുഷ്യത്വഹീനമായ കാഴ്ച്ചകള്‍ അരങ്ങേറുന്ന സംസ്ഥാനമാണ് ബീഹാര്‍.
ഒരു ചെയിന്‍ മോഷ്ടിച്ചെന്ന കുറ്റം ചുമത്തി ഒരു കുട്ടിയെ പൈശാചികമായി പീഡിപ്പിക്കുന്ന ടേലിവിഷന് വാര്‍ത്ത ഇന്നലെ പലരും കണ്ടുകാണും.
ബീഹാറില്‍ ഇതൊന്നും വലിയ ക്രൂരതയല്ല.
ബ്രഹ്മണ്യവും,സവര്‍ണ്ണതയും,ജന്മിത്വവും എങ്ങിനെ നരഗം സൃഷ്ടിക്കുന്നു എന്നതിന്റെ അനിഷേധ്യ ദൃഷ്ടാന്തമാണ് ബീഹാര്‍.
ഇന്ത്യയില്‍ ഗുണ്ടകള്‍ക്കും, റവുടികള്ക്കും മാത്രം ബസ് സര്‍വ്വീസ് നടത്താനാവുന്ന ഏക സംസ്ഥാനമാണത്രേ ഇത്. ഏതെങ്കിലും സവര്ണന് ബസ്സില്‍ കയറിയാല്‍ മറ്റുള്ളവര്‍ സീറ്റില്‍ നിന്നും ഇറങ്ങി തറയിലിരുന്ന് ബഹുമാനിക്കാത്തപക്ഷം നിര്‍ദയം കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ള വിഷ്ണുരാജ്യം ബീഹാറാണത്രേ !!! ചിത്രകാരന് ലജ്ജിക്കുന്നു ... ഇന്ത്യക്കാരനായതില്‍ !... ജാതീയതക്കെതിരെ യുദ്ധം തുടങ്ങുക.
(ഫോട്ടോ കടപ്പാട്: ദി ഹിന്ദു)
No comments:
Post a Comment