
ബൂലോകത്ത് കാര്‍ട്ടൂണിസ്റ്റുകളുടെ ഉത്സവം നടക്കുംബോള്‍... ചിത്രകാരന്റെ 20 വര്‍ഷം മുന്‍പത്തെ ചില പ്രസിദ്ധീകരിച്ച കാര്ട്ടൂണുകള് ചുമ്മാ സഞ്ചരിച്ച വഴികള്‍ അടയാളപ്പെടുത്താനായി ഇവിടെ പൊസ്റ്റുന്നു. ചിത്രകാരന്റെ ജീവിത കഥയിലെ ചില എടുകള്‍ എന്നതിലുപരി കാര്യമായ പ്രസക്തിയൊന്നും ഇതിനുണ്ടെന്ന് ചിത്രകാരനു തോന്നിയിട്ടില്ല. ഓര്‍മ്മകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ബ്ലൊഗര്‍ സൌകര്യം തരുംബോള് നാം ഉപയോഗപ്പെടുത്തണമല്ലോ....!!!
ചിത്രകാരന്റെ കാര്‍ട്ടൂണ്‍ ബ്ലൊഗിന്റെ ഉദ്ഘാടനകര്‍മ്മം ചിത്രകാരന്‍തന്നെ പൊസ്റ്റ് ചെയ്ത് നിര്‍വ്വഹിച്ചിരിക്കുന്നു.
11 comments:
ചിത്രകാരന്റെ 20 വര്‍ഷം മുന്‍പത്തെ ചില പ്രസിദ്ധീകരിച്ച കാര്ട്ടൂണുകള് ചുമ്മാ സഞ്ചരിച്ച വഴികള്‍ അടയാളപ്പെടുത്താനായി ഇവിടെ പൊസ്റ്റുന്നു.
നല്ല കാര്യം. ആശംസകള്‍! കാര്‍ട്ടൂണുകള്‍ക്കായി കാത്തിരിക്കുന്നു.
വാക്കുകള്‍ക്കു് കഴിയാത്തതു് വരകള്‍ക്കു് കഴിയും.
നല്ല ഉദ്യമം!
പ്രൊഫഷണല്‍ കാര്‍ട്ടൂണ്‍ പോലെ തന്നെ (അതെന്താണ് പ്രൊഫഷണല്‍ കാര്‍ട്ടൂണ്‍ എന്ന് ചോദിക്കരുത്:) )
അഭിനന്ദനങ്ങള്‍.
(ഈ ടെംപ്ലേറ്റ് ആദികാലം മുതല്ക്കേ എനിക്ക് പ്രശ്നം).
ഇനിയും എന്തെങ്കിലും കാണും, പഴയത് ...:)
ചിത്രകാരാ ഒരു ഫോട്ടൊ ബ്ലോഗും കൂടി വേണം.
പ്രിയ ഉമേഷ്,
വന്നതില്‍ സന്തോഷം.. നന്ദി.
മുടിയനായ പുത്ര,
വരയും ,വാക്കും... എല്ലാം വേണം.
വക്കാരി,
ചിത്രകാരന് ചോദിക്കില്ല.
ഈ റ്റെമ്പ്ലറ്റ് എങ്ങിനെയാണ് പ്രശ്നമുണ്ടാക്കുന്നത് ?
എല്ല ബ്ലൊഗും ഒരുപോലെ വേണ്ടെന്നു കരുതി പുതിയ റ്റെമ്പ്ലെറ്റ് എടുത്തതാണ്. സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ അറിയിക്കണം.
ബയാന്‍,
സമയമാണു പ്രശ്നം.
ചെറിയൊരു ഫോട്ടോ ബ്ലൊഗ് മോന്റെ പേരിലുണ്ട്.(അച്ചു.എം.ആര്.)
കാര്‍ട്ടൂണുകള്‍ക്കായി കാത്തിരിക്കുന്നു.
നന്ദി ... കലേഷ് :)
ബലേഭേഷ് (ഭയങ്കരമായ കൈയടി) !
composition എക്കുറിച്ച് പറയാന്‍ ഞാനാളല്ല. പക്ഷെ, ആ ബോഡി ലാംഗ്വേജ് കലക്കന്‍ തന്നെ ! സരളമായ ശൈലിയും. ഞങ്ങള്‍ക്കും ഒരു കൂട്ടായ്മയുണ്ട് ട്ടൊ. - കേരള കാര്‍ട്ടൂണ്‍ അക്കാദമി.
ജിഹ്വ: കാര്‍ട്ടൂണ്‍ പത്രിക. സെപ്റ്റ്-ഒക്ട് ലക്കം ഒരാഴ്ച്ചയ്ക്കകം പുറത്തിറങ്ങും. അയച്ചുതരാം.
വിലാസം ?
www.cartoonacdemy.blogspot.com
cartoonacademy@gmail.com
Secretary : Sudheernath, Delhi
cartoonistsudheer@gmail.com
ചങ്ങാതിയുടെ പേര് ? എന്തായാലും, മടിയ്ക്കാതെ, ധാരാളം വരയ്ക്കണം. മറക്കരുത്.
ആശംസകള്‍ !
സജ്ജീവ്
ആ കുടയുടെ കാര്‍ട്ടൂണ്‍ നന്നേ ഇഷ്ടമായി.....
കീടനാശിനിയും കൊള്ളാം.
പ്രതിഫലം കാംക്ഷിച്ച് കാര്‍ടൂണ്‍ വരക്കല്ലേ.....
Post a Comment