ക്ഷേത്രത്തിനകത്തുകയറാന്‍ ചെരിപ്പഴിക്കുകയും,ഷര്‍ട്ടഴിക്കുകയും ചെയ്യണമെന്ന പഴയ ഹിന്ദു മാടംബി നിയമം പൂര്‍വ്വാധികം ശക്തമായി ആചരിച്ചുവരുന്നതിനാല്‍ ചിത്രകാരന്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.
സുബ്രഹ്മണ്യനു വേണമെങ്കില്‍ ചിത്രകാരനെ വീട്ടില്‍ വന്ന് മുഖം കാണിക്കാം. അതും അശേഷം നിര്‍ബന്ധമില്ല.
കുളം കാണാന്‍ വരുന്ന ആള്‍ എന്തിന് സുബ്രഹ്മണ്യന്‍ കുട്ടിയുടെ വീട്ടില്‍ കയറണം !!!
ചിത്രകാരന്‍ മൊബൈല്‍ ക്യാമറയില്‍ നട്ടുച്ചനേരത്തെ കുളം പകര്‍ത്തിയെടുത്തു.(നോക്കിയ 3710 ഫോള്‍ഡ് ആണ് ക്യാമറ ഫോണ്‍.കുഴപ്പമില്ലെന്ന് തോന്നുന്നു.അഡ്ജസ്റ്റുമെന്റുകളോന്നും പിടിയില്ലാത്തതിനാല്‍ വെറുതെ ഞെക്കിയെടുത്ത പടങ്ങളാണ്.) അവ താഴെ പോസ്റ്റുന്നു:
ക്ഷേത്രത്തേയും കുളത്തേയും വേര്‍ത്തിരിക്കുന്ന ജയിലുപോലുള്ളമതിലിനു മുകളിലൂടെ കുളത്തിലേക്ക് എത്തിനോക്കിയെടുത്ത പടം.
താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യാവുന്നഈ ആഴമുള്ള കുളം കുട്ടിക്കാലത്ത് ഏറെ സമയം ചിലവിട്ടിട്ടുള്ള
പാംബും കോണിയും കളിയെയാണ് ചിത്രകാരനെ ഓര്‍മ്മിപ്പിച്ചത്.
കുളത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നൊരു കാഴ്ച്ച.വെള്ളം പംമ്പ് ചെയ്യാനുള്ള കുഴലുകളാണെന്നു തോന്നുന്നു
വെളുത്ത ഒരു റിബ്ബണ്‍ പോലെ കാണപ്പെടുന്നത്.
ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭക്തരേ വഴിതടയുന്നത്അപ്പോഴാണ് ശ്രദ്ധിച്ചത്. പ്രൈവറ്റ് ബസ്സിലെ കിളി സ്ത്രീ യാത്രക്കാരെ ഞെക്കി പരിശോധിച്ച്
ബസ്സില്‍ കയറ്റുന്നറ്റുന്നതുപോലെ ... വഴിതടയുന്ന ഒരു കമ്മ്യൂണിസ്റ്റോ ക്രിസ്തുമസ്സ് അപ്പൂപ്പനോ... ???
ഹിന്ദുമതമൊക്കെ ജനിക്കുന്നതിനു മുന്‍പ് , കേരളത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനായിഭക്തരെ അനുഗ്രഹിക്കുകയും, പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി ആശ്വസിപ്പിക്കുകയും
ചെയ്തിരുന്ന ഒരു പരംബരയുടെ വര്‍ത്തമാന കണ്ണിയായ ഒരു തെയ്യമോ വെളിച്ചപ്പാടോ..
ഭക്തരെ വാളും പരിചയും കയ്യിലേന്തി ശാന്തിയുടെ ഒരു തണലു സൃഷ്ടിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന തിരക്കിലാണ്.
ദൈവം(തെയ്യം)ചിത്രകാരനെ എടം കണ്ണിട്ടു നോക്കുന്നുണ്ട്... ഭഗവാനേ,, രക്ഷിച്ചോണേ !!!
കണ്ണൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു വയലില്‍ സ്റ്റേജു പോലുള്ള തറ ശ്രദ്ധിച്ചത്.തറക്കടുത്ത് ഒരു കര്‍ഷകന്‍ ഞാറു നടുന്നുമുണ്ട്.
ഇതു കൃഷിക്കാരനായ കിട്ടേട്ടന്‍. കൃഷ്ണന്‍ എന്നു പേരുള്ളവരെയാണ് കണ്ണൂരില്‍ കിട്ടേട്ടനെന്ന്ജനം സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഉത്സവമില്ലാത്ത കാലത്ത് കിട്ടേട്ടന്‍ വയല്‍ പാട്ടത്തിനെടുത്ത്
കൃഷിയിറക്കുകയാണ്.

മാവിലക്കാവിലെ പ്രശസ്തമായ അടിയുത്സവത്തോടനുബന്ധിച്ചുള്ള
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.





18 comments:
ബൂലോഗത്തെ വിവിധ മതസ്ഥരായ ഭക്ത ശിരോമണികളുടെ ശാപത്തില്‍ നിന്നും കണ്ണുകടിയില്‍ നിന്നും രക്ഷ ലഭിക്കുന്നതിനായി ദൈവസ്ഥാനങ്ങാളിലൂടെ തീര്‍ത്ഥാടനം നടത്തിക്കൊണ്ടിരിക്കുകയാണ് ചിത്രകാരന്‍ :)
മാവിലക്കാവിലെ അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.
നല്ല ചിത്രങ്ങള്‍ , നല്ല വിവരണം. കമ്മ്യൂണിസ്റ്റു കാരനായ വെളിച്ചപ്പാട്!
നല്ല ചിത്രങ്ങളും വിവരണവും. കണ്ണൂരില്‍ കണ്ണവത്തിനടുത്ത് തൊടീക്കളം ക്ഷേത്രത്തിലും ഇതുപോലൊരു കുളം കാണുവാനിടയായി. ആ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളും മനോഹരങ്ങളാണ്.
ആ ആറാട്ടുതറയുടെ ചിത്രം മാവിലായിക്കാവിലെ ഉത്സവതിന്റെ ഓർമകളെ തട്ടിയുണർത്തി.
നന്ദി.
(ഇടിഞ്ഞു പൊളിഞ്ഞ തറയുടെ ചിത്രമായിരിന്നൂ ഇതുവരെ മനസ്സിൽ. അത് പുനർനിർമ്മിച്ചിരിക്കുന്നു.)
അപ്പോള്‍ അശോകേട്ടന്റെ കൂടെയാണ് ഇപ്പോള്‍ അമ്പലങ്ങളിലേക്കും കാവുകളിലേക്കുമുള്ള യാത്രകള്‍ അല്ലേ :)
റോഡ് നല്ലതായതുകൊണ്ടാണോ അതോ അശോകേട്ടന്‍ കൂട്ടുള്ളതുകൊണ്ടാണോ കണ്ണൂര്‍ നഗരമധ്യത്തില്നിന്നും 15 കി മീ ഉള്ള പെരളശ്ശേരി എട്ടോ പത്തോ കി മീ അകലെയാണെന്ന് ചിത്രകാരന് തോന്നിയത്.
വളരെ നന്നായിരിക്കുന്നു ഈ പറഞ്ഞ സ്ഥലത്ത് പോകുവാന്‍ പറ്റിയില്ലെങ്കിലും അവിടുത്തെ ചിത്രങ്ങള്‍ കാണുവാന്‍ കഴിഞ്ഞല്ലോ. പിന്നെ അടിയുത്സവതിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു
ഉം നന്നായിട്ടുണ്ടു ചിത്രകാരാ, ചിത്രങ്ങളും വിവരണങ്ങളും
ഉം. കാത്തിരുന്നോ. ഗണപതിക്കുട്ടന്‍ വാതില്‍ മുട്ടി കുശലം ചോദിച്ച് അനുഗ്രഹിക്കാന്‍ വരും, ഒരു ദിവസം. :)
ചിത്രങള്‍ക്കും വിവരണത്തിനും നന്ദി
പാവം-ഞാന്‍
ചിത്രകാരാ..,നല്ല ചിത്രങ്ങള്‍..
നല്ല വിവരണം..
nostalgia vannu.. thanks..
:)
പെരളശ്ശേരി ക്ഷേത്ര ആഫീസ് വരെ പോയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിനകത്തേക്കോ കുളത്തിലേക്കോ പോയില്ല .
ഹൊയ് ഹൊയ്... എന്റെ നാട് !!
:)
ഇവിടെ നിന്ന് എന്റെ വീട്ടിലേക്ക് ഒരു 2 കിലോമീറ്ററേയുള്ളൂ. പിന്നെ, ഇപ്പോ നാട്ടില്‍ ഒരു കല്യാണം നടന്നാല്‍ വീഡിയോചിത്രീകരണത്തില്‍ ഒരു ഷോട്ടെങ്കിലും ഈ കുളത്തിന്റെ പടവുകളില്‍ നിന്ന് എടുത്തില്ലേല്‍ വീഡിയോഗ്രാഫര്‍മ്മാര്‍ക്ക് ഉറക്കം വരില്ല എന്ന് തോന്നുന്നു. ഒരുപാട് സീരിയലുകളിലും ചില സിനിമകളിലും ഈ കുളം കാണാം..
ഉദാ: അമൃതത്തിലെ ഗാനരംഗം:
“♪♫...ഓ സൈനബാ....
അഴകുള്ള സൈനബാ..♪♫.”
നന്ദി, ചിത്രകാരാ.
-അഭിലാഷങ്ങള്‍
അടുത്തത് കടലായി അമ്പലമായിക്കോട്ടെ. പിന്നെ പറശ്ശിനിക്കടവ്, പിന്നെ ഇരിക്കൂര്‍മാമാനം പിന്നെ, തളിപ്പറമ്പ്...
എന്റെ നാട്.. എന്റെ കണ്ണൂര്‍..
ഇങ്ങള് ഞമ്മളെ നാട്ടുകാരനാ അല്ലെ!
പുതിയ അറിവുകള്‍ നല്‍കിയതിനു നന്ദി
നടുക്കടലിലല്ല എവിടെ പോയാലും ഈ ജീവി നക്കിയേ കുടിക്കൂ . ഈ കുളം ഇനി മാര്‍ത്താണ്ഡത്തോ പുരിയിലോ ആയാലോ ഇല്ലാത്ത വിശേഷണങ്ങള്‍ കേട്ട് കാത് പുളിച്ചേനെ. വിശ്വാസം പോട്ടെ പ്രതീക്ഷയെങ്കിലും വേണ്ടേ .
Post a Comment