മുലകള്‍ക്ക് ജാതിയുണ്ടോ എന്നറിയില്ല. ജാതിയില്ലെങ്കിലും വിവിധ ഇനം മുലകളുള്ളതിനാല്‍ മറ്റെല്ലാത്തിനുമുള്ളതുപോലെ മുലകള്‍ക്കും ജാതിയുണ്ടെന്നു പറയുന്നതില്‍ സാങ്കേതിക പിശകുണ്ടെന്നു തോന്നുന്നില്ല.മുലകളെക്കുറിച്ച് ദരിദ്ര ചിന്ത പുലര്‍ത്തുന്നവരുടെ സദാചാരആക്രാന്തവും മുലവിരുദ്ധ മനോഭാവവും
മാറ്റിയെടുക്കാനായി ബഷീറിന്റെ മുലസമൃദ്ധിയിലൂടെ ഒന്നു കടന്നുപോകാനുള്ള മനസ്സുണ്ടായാല്‍മതിയാകും. (സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് ജീവിതവിജയം നേടിയവര്‍ക്ക് ബഷീറല്ല , വാസുദേവന്‍ നായരു പറഞ്ഞാലും മനസ്സിലാകില്ല!!!)
ബഷീര്‍ പറയുന്നു: “ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുംബോള്‍ -അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!....ആത്മാവിനോ? ...ആത്മാവിന്റെ
വിശപ്പും ദാഹവും ശമിപ്പിക്കാനുള്‍ലതാണല്ലോ പവിത്രമായ വേദഗ്രന്ഥങ്ങള്‍.”
ബഷീറിന്റെ മുലനിരീക്ഷണം ആത്മീയമാകുന്നത് അവസാനത്തെ വരിയില്‍ നിന്നും ചിത്രകാരനു മനസ്സിലാകുന്നുണ്ട്. പക്ഷേ, ബ്ലോഗിലെ വാനര-രാമസേനക്കാര്‍ക്കു മനസ്സിലാകുമോ ?!!!
മുലപോലെത്തന്നെ വികാരങ്ങളെ വൃണപ്പെടുത്തുന്ന സാധനമാണത്രേ ജാതിപ്പേരുകള്‍ !
ജാതി അഭിമാനം കൊണ്ട് റ പോലെ വളഞ്ഞ് ആകാശത്തേക്കു നോക്കി നില്‍ക്കുന്ന കേരളത്തിലെ
ചോറ്റുപട്ടാളമെന്നോ ഗുണ്ടകളെന്നോ വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരുടെ അഭിമാനമാണ് വികാരം കൊണ്ട് പഴുത്തുപൊട്ടി ഒലിക്കുന്നത്. അതിനുള്ള ഓയിന്മെന്റായി ബഷീറിന്റെ ചരിത്രത്തിന്റെ ഡെറ്റോളൊഴിച്ച വാക്കുകളും ഉപയോഗിക്കാം.
ബഷീര്‍ ദേശമംഗലം മനയിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് വര്‍ണ്ണിക്കുന്നത്:
“ഞങ്ങള്‍ ഇല്ലത്തിന്റെ ഗേറ്റില്‍ ചെന്നു കാറില്‍ നിന്നിറങ്ങി നടന്നു. കുറെ അങ്ങു ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലുള്ള ഒരു കാഴ്ച്ച!
ഒരു പത്തിരുപത് നായര്‍ യുവതികള്‍. പതിനേഴ്,പതിനെട്ട്,പത്തൊന്‍പത്,ഇരുപത്. ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ള മുണ്ടുടുത്തിട്ടുണ്ട്;താറും.പിന്നെ മോളിലേക്ക്
വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയില്‍ വിറകു കെട്ടുണ്ട്. അതു രണ്ടു കൈകൊണ്ടും പിടിച്ചു നെഞ്ചുകള്‍ മുന്നോട്ടു തള്ളിവരുന്നു. ...! മുലകള്‍! മുലകള്‍ ! നഗ്ന മുലകള്‍ ! എത്ര മുലകള്‍ ! എന്തിനെണ്ണുന്നു എല്ലാം ജീവന്റെ ആധാരം ! .......................
............... നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൌസോ റൌക്കയോ ബോഡീസോ ഇടാന്‍ പാടില്ല.നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിക്കണം! നമ്പൂതിരിയും ദേവനും രാജാവും കൂടി പത്തെണ്ണൂറുകൊല്ലം കേരളം ഭരിച്ചു. നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തിലായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മ്മകളാകുന്നു ഈ സുന്ദരമുലകള്‍ !”
ബഷീറിന്റെ ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം കോട്ടിയിരിക്കുന്നത്. സംഭവബഹുലമായ ബാക്കി വായിച്ച് ഉദ്ബുദ്ധരാകുന്നതിന് ഡി.സി ബുക്സില്‍ നിന്നും പുസ്തകം വാങ്ങി വായിക്കാം. 12 കഥകളുടെ ഈ സമാഹാരത്തിന് 45 രൂപ മാത്രം.
ഈ കഥയെക്കുറിച്ച് ഇതുവരെ കേട്ടിരുന്നേ ഉള്ളു. ബ്ലോഗില്‍ മുലയും,ജാതിയും വല്ലാതെ വികാരപ്പെടാന്‍
തുടങ്ങിയതിനാല്‍ ചിത്രകാരനും ഇതു വായിച്ചു. വായനക്കു പ്രേരിപ്പിച്ച എല്ലാ മൂരാച്ചികള്‍ക്കും നന്ദി,നമസ്ക്കാരം.





















