
ലോകം ഇന്നേവരെ കണ്ടിട്ടുള്ള മനുഷ്യനന്മയുടെ ഏറ്റവും ഉജ്ജ്വല മാതൃകയായ മഹാത്മാഗാന്ധിയെ നിര്‍ദ്ദയം വെടിവെച്ചുകൊന്ന ലോകത്തെ ഏറ്റവും നിന്ദ്യരായ, നികൃഷ്ടരായ, പാപികളായ ജനങ്ങളാണ് ഭാരതീയരായ നാം. ആ ക്രൂരകൃത്യത്തിന്റെ പാപം കേവലം
ഒരു നാദൂറാം ഗോഡ്സെയില്‍ ഒതുക്കി നിര്‍ത്തി പുണ്യപുരുഷന്മാരായി അഭിനയിക്കുന്ന നമ്മുടെ കാപട്യത്തിന്റെ പുറംതോട് പൊട്ടിക്കാന്‍ ഒരു ചിന്തകനെപ്പോലും ജനിപ്പിക്കാന്‍ കഴിയാത്ത മച്ചിയായ ഭാരതാബയെ തുണിയില്ലാതെ വരച്ചാല്‍ പോര !!! ഭരണിപ്പാട്ടുകളുടെ കൊടിമരം കൊണ്ട് അവളുടെ നെയ്യുകട്ടപിടിച്ചുണ്ടായ ദുര്‍മേദസ്സ് കടഞ്ഞുകളഞ്ഞ് തന്തക്കുപിറക്കുന്ന മക്കളെ ജനിപ്പിക്കുകതന്നെ വേണം. അതിനായി കാവുതീണ്ടല്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ വൈകിക്കൂടെന്ന സംന്ദേശമാണ് ഹുസൈന്റെ വൈദേശിക പൌരത്വ പ്രശ്നത്തിലൂടെ പ്രബുദ്ധജനതക്ക് ലഭിക്കുന്നത്.
സത്യത്തെ ശത്രുവായും നന്മയെ തിന്മയായും മനസ്സിലാക്കപ്പെടുന്ന ഭാരതത്തില്‍ ശാസ്ത്രംകൊണ്ടും,ചരിത്രം കൊണ്ടും നമ്മുടെ ഇരുട്ടും ദുരഭിമാനങ്ങളും കട്ടപിടിച്ച സാംസ്ക്കാരികബോധത്തെ അലക്കി വെളുപ്പിക്കേണ്ട ബാധ്യത കലാ-സാഹിത്യകാരന്മാര്‍ക്കും,ചിന്തകര്‍ക്കും തന്നെയാണുള്ളത്. ആ എളിയ ജോലിയേ എം.എഫ്.ഹുസൈനും ചെയ്തുള്ളു. അത് അശ്ലീലമാണുപോലും !!! 64 ലൈംഗീക മുറകള്‍ മഹേശ്വരനെക്കൊണ്ട് പാര്‍വതിക്ക് ഓതിക്കോടുത്ത് കാമം ശാസ്ത്രമാക്കിയ നാട്ടില്‍... നാടിന്റെ മുക്കിലും മൂലയിലുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവന്റെ ലിംഗവും,പാര്‍വ്വതിയുടെ യോനിയും പൂജിച്ച് തീര്‍ത്ഥം കുടിക്കുന്ന നാട്ടില്‍... അംബലങ്ങളായ അംബലങ്ങളിലെല്ലാം രതി വൈകൃതങ്ങള്‍ കൊത്തിവച്ച് വേശ്യാവൃത്തിക്കും, കൂട്ടിക്കൊടുപ്പിനും ദൈവീക നീതീകരണം നല്‍കിയിരുന്ന നാട്ടില്‍.....!!!
ഈ ചരിത്രമൊന്നുമറിയാതെ കേവലം രേഖാചിത്രങ്ങളുടെ നഗ്നതകണ്ട് ഭയന്ന മന്ദബുദ്ധികളായ ഇന്ത്യന്‍ സവര്‍ണ്ണചൂലുകള്‍ ആയിരം കേസുകള്‍കൊണ്ട് ഹുസൈനെ തൂറിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചത് അവര്‍ ഇസ്ലാമിക താലീബാനിസത്തിനു പഠിക്കുന്നതിന്റെ ഭാഗമായാണ്. കൈനനയാതെ മാന്യമായി താലീബാനിസത്തിന് കോടതിയെ എങ്ങനെ തന്ത്രപൂര്‍വ്വം ഉപയോഗിക്കാം എന്നു ഗവേഷണം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വര്‍ഗ്ഗീയതയില്‍ കുറഞ്ഞ ഒന്നുംതന്നെയല്ലിത്. ഇന്ത്യയുടെ പുരോഗതിയുടേയും ബ്രിട്ടീഷ് ഭരണത്തിലൂടെ ആര്‍ജ്ജിച്ച അല്‍പ്പംസംസ്ക്കാരത്തിന്റേയും വെളിച്ചം പോലും ഊതിക്കേടുത്താനുള്ള ഇന്ത്യന്‍ സവര്‍ണ്ണജീര്‍ണ്ണതയുടെ നാണം കെട്ട പ്രവര്‍ത്തികള്‍.
ഹുസൈനെതിരായ ഊരുവിലക്കിനെതിരെയും കേസുകളുടെ കല്ലേറിനേയും പ്രതിരോധിക്കാനോ, പ്രതിഷേധിക്കാനോ കഴിയാതിരുന്ന കലാകാരന്മാരേയും,സാഹിത്യകാരന്മാരേയും,ചിന്തകരേയും,രാഷ്ട്രീയപ്രവര്‍ത്തകരേയും,ജേണലിസ്റ്റുകളേയും,ഗവണ്മെന്റിനേയും ഓര്‍ത്ത് ലജ്ജിക്കാം.സവര്‍ണ്ണസംസ്ക്കാരത്തിന്റെ വായു ശ്വസിക്കുന്ന ഈ വക സാധനങ്ങള്‍ക്കൊക്കെയും മഹാനായ ഒരു കലാകാരനെ അന്യമതസ്തനായിമാത്രമേ കാണാനാകുന്നുള്ളു എന്നത് സ്വാഭാവികമാണ്. ഹുസൈനെ രാജാരവിവര്‍മ്മ പുരസ്ക്കാരം കൊണ്ട് ആദരിച്ച ഇടതുപകഷ്ന്മാര്‍ പോലും സവര്‍ണ്ണതയുടെ ഒരു കുടില തന്ത്രം പയറ്റുന്ന കാപട്യത്തിന്റെ നിഴലിലാണ് അതു ചെയ്യുന്നത്. തസ്ലീമയെ കയ്യൊഴിഞ്ഞതും സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ കപടമനസ്സുകൊണ്ടുതന്നെ. കാരണം സവര്‍ണ്ണത കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സമദൂരസിദ്ധാന്തത്തില്‍ നമുക്കുള്ളില്‍തന്നെ കുടിയിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.നമ്മുടെ അവര്‍ണ്ണരിലും,ദളിതരിലും,കൃസ്ത്യാനികളിലും,മുസ്ലീങ്ങളിലും പൊതുധാരയുടെ സാംസ്ക്കാരിക മാന്യതയായി സവര്‍ണ്ണമര്യാദകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതിനെ ഇഴപിരിച്ച് നശിപ്പിക്കാന്‍ വലിയൊരു സാംസ്ക്കാരിക സമരംതന്നെ നടത്തേണ്ടിയിരിക്കുന്നു.അതിന്റെ ഭാഗമായിവേണം ഹുസൈന്റെ വിവാദ ചിത്രങ്ങളേയും,ആറാം തിരുമുറിവുകളേയും അടയാളപ്പെടുത്തേണ്ടത്. സാമൂഹ്യ നവീകരണത്തിനുവേണ്ടിയുള്ള കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്ന സവര്‍ണ്ണവര്‍ഗ്ഗീയ
മനസ്സുകളെ സഹതാപത്തോടെ നോക്കാനും, സദ്ബുദ്ധി ഉപദേശിക്കാനും പ്രബുദ്ധ ജനം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി മുന്നോട്ടുവരേണ്ടതുണ്ട്.
അതിന്റെ ഭാഗമായി ഹുസൈനെതിരെ 900 കേസുകൊടുത്ത് ഭാരതത്തിന്റെ സവര്‍ണ്ണ മനോരോഗം ലോകസമക്ഷം പ്രദര്‍ശിപ്പിച്ച വര്‍ഗ്ഗീയ മനസ്സുകളോടുപോലും നമുക്ക് നന്ദി പറയാം ! ഹുസൈന്‍ ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. സല്‍മാന്‍ റുഷ്ദിയെപ്പോലെ,ടാഗോറിനെപ്പോലെ, എ.ആര്‍.റഹ്മാനെപ്പോലെ, റസൂല്‍ പൂക്കുട്ടിയെപ്പോലെ.... ഇന്ത്യയുടെയും,ഇന്ത്യക്കാരുടേയും അഭിമാനം !!!
സവര്‍ണ്ണത രചിച്ചതും,രചിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ചരിത്രം മാത്രമേ ഇന്ത്യയെയും,ഇന്ത്യക്കാരേയും നാണം കെടുത്തുകയുള്ളു.
ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാതൃഭൂമി വാര്‍ത്ത മാര്‍ച്ച് 2 ന് കണ്ണൂര്‍ എഡിഷനില്‍ 13ആം പേജില്‍ പ്രസിദ്ധീകരിച്ചതാണ്.
1) ഹിന്ദു ഓണ്‍ലൈന്‍ ലിങ്ക്.
2)സീത മോചിതയായി..., ഹുസൈനും...?
3)ആര്‍ട്ട് അറ്റാക്ക്
4)MF Husain takes Qatar Nationality













































