
ചിത്രകാരന് കണ്ടല്‍ പാര്‍ക്കില്‍ പോയിട്ടില്ലെങ്കിലും, കണ്ടല്‍ പാര്‍ക്ക് എന്ന ആശയത്തോട് വളരെ താല്‍പ്പര്യമുള്ളയാളാണ്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.
കെട്ടിടങ്ങള്‍ പണിയരുത്, പുഴ നികത്തിയെടുക്കരുത്, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്,
റോഡുകള്‍ നിര്‍മ്മിക്കരുത്, ജലം മലിനമാക്കരുത്, കണ്ടല്‍ കാട് നശിക്കാനിടവരരുത്. കണ്ടലല്ലാതെ മറ്റൊരു സസ്യവും അവിടെ വച്ചുപിടിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെ ഒരു കണ്ടല്‍ പാര്‍ക്ക് വളപട്ടണം പുഴയുടെ
തീരത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, സമുദ്രത്തിന്റേയും പുഴയുടേയും തീരങ്ങള്‍ക്ക് കരുത്തു പകരുന്ന കണ്ടല്‍ വനങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അന്തസ്സുപകരുന്ന കൃത്യം കൂടിയാണ് കണ്ടല്‍ പാര്‍ക്ക് എന്ന ആശയം.
ഇത്രയും പറയുന്നതുകൊണ്ട്, എല്ലാ കണ്ടല്‍ വനപ്രദേശത്തും പാര്‍ക്ക് തുടങ്ങണമെന്ന് അര്‍ത്ഥമില്ല. ഒരു രണ്ടു ശതമാനം കണ്ടല്‍ കാടെങ്കിലും നമുക്ക് ജനോപയോഗത്തിനായി നിയന്ത്രണത്തോടെ വിട്ടുകൊടുക്കാനായാല്‍ ഭാവനാശാലികളായ സംരഭകര്‍ക്ക് കണ്ടല്‍ പാര്‍ക്കു പോലുള്ള ആശയങ്ങള്‍ നടപ്പാക്കാനും,
നാടിന്റെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരം കണ്ടല്‍ പാര്‍ക്കുകളില്‍ നിന്നും മറ്റു ബോട്ടു ജട്ടികളില്‍ നിന്നും ബോട്ട് സര്‍വ്വീസുകളും , ഉല്ലാസ നൌകകളും നമ്മുടെ ജലാശയങ്ങളിലേക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനായാല്‍ പ്രാദേശിക ടൂറിസവും അന്തര്‍ദ്ദേശീയ ടൂറിസവും നമ്മുടെ സ്വന്തം ഉടമസ്തതയില്‍ തന്നെ വികസിപ്പിക്കാവുന്നതാണ്. അതല്ലാതെ, നമ്മുടെ പൈതൃക സ്വത്തുകളിലൊന്നും തൊട്ടുപോകരുത് എന്നുപറയുന്നത് പ്രകൃതിയുടെ വരദാനങ്ങള്‍ വേസ്റ്റിട്ട് നശിപ്പിച്ച് മുനിസിപ്പല്‍ ഓടപോലെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുന്നതു പോലെ
പ്രകൃതിവിരുദ്ധതയും ബുദ്ധിശൂന്യതയുമാണ്.
വളപട്ടണം പുഴയോരത്തെ കണ്ടല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങളുടെ ഭൂമി കബളിപ്പിച്ച് തട്ടിയെടുത്താണെന്ന് ഒരു ശ്രുതികേട്ടു. അതുശരിയാണെങ്കില്‍ വളരെ മോശം തന്നെ !കാരണം, അവര്‍ തൊണ്ടു ചീയിക്കാനായി വളരെക്കാലമായി ഉപയോഗിച്ചുവരുന്ന സ്ഥലത്താണെന്നു തോന്നുന്നു ഈ പാര്‍ക്ക്. അവര്‍ക്ക് പാര്‍ക്കിന്റെ നടത്തിപ്പില്‍ മതിയായ ഉടമസ്തതയോ പ്രാതിനിധ്യമോ നല്‍കാതെയാണ് പാര്‍ട്ടിയുടെ സൊസൈറ്റി ഈ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ അതിന്റെ ശാപം പാര്‍ട്ടിതന്നെ അനുഭവിക്കണം. കാരണം, പേരിനെങ്കിലും തൊഴിലാളി പാര്‍ട്ടിയാണല്ലോ !!!
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നല്ലൊരാശയം പാര്‍ട്ടി ദാര്‍ഷ്ട്ര്യത്തിന്റെ രക്തസാക്ഷിയായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പരിഹാസ്യമായ സ്ഥിതിവിശേഷമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അധികാരത്തിലേറുബോഴെങ്കിലും തങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വ ബോധമുള്ളവരാകേണ്ടതാണെന്ന് ഈ പൊട്ടന്മാരുടെ പാര്‍ട്ടിക്കു തോന്നാറില്ല.
തങ്ങളുടെ പണച്ചാക്കുകളും,മാടംബികളുമായ പാര്‍ട്ടി ഉടമകളും, അടിമത്വ ബോധം പേറുന്ന പാര്‍ട്ടി ഭക്തശിരോമണികളായ അണികളും ഒഴിച്ച് മറ്റെല്ലാ ജനവിഭാഗവും അന്യരാണെന്ന പ്രകടമായ വേര്‍ത്തിരിവ് പാര്‍ട്ടിയുടെ ഉടമസ്തതയിലുള്ള എല്ലാ ബിസിനസ്സ് സംരഭങ്ങളിലും കാണാവുന്നതാണ്. ജനങ്ങളെ വാലാട്ടി വര്‍ഗ്ഗം തിരിച്ച് വേര്‍ത്തിരിക്കുന്ന സംങ്കുചിതത്വം !
വല്ലവനും, തന്റെ ആശയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്ന സംരഭത്തെ നാടിന്റെ വികസനമായി കണ്ട് അഭിനന്ദിക്കാതെ, ആ സംരഭത്തെ മാടംബിത്വം കൊണ്ട് വെടക്കാക്കി തനിക്കാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കല്‍ മോഡല്‍ നീതിബോധമുള്ള പാര്‍ട്ടി അഭിമുഖീകരിക്കേണ്ടി വരാവുന്ന സ്വാഭാവികമായ ഒരു ദുര്യോഗമാണ് കണ്ടല്‍ പാര്‍ക്കിനും സംഭവിച്ചിരിക്കുന്നത്.
ഈ മാടമ്പി ദാര്‍ഷ്ട്ര്യത്തിന്റെ പാര്‍ട്ടിവായ് നാറ്റത്തിനപ്പുറം കണ്ടല്‍ പാര്‍ക്കിന് തീരദേശസംരക്ഷണ നിയമത്തിന്റെ (സി.ആര്‍.സെഡ്) കുരുക്കില്‍ കുടുങ്ങാനുള്ള സാധ്യതയൊന്നുമുണ്ടായിരുന്നില്ല. കണ്ടല്‍ കാട്ടിനുള്ളില്‍ പ്രകൃതി സൌഹാര്‍ദ്ദമായ രീതിയില്‍ പക്ഷിക്കൂടുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന എടുപ്പുകള്‍ കലാപരമാണെന്നു മാത്രമല്ല , അഭിനന്ദനീയമായ സൌന്ദര്യബോധത്തിന്റേയും, ക്രിയാത്മകശേഷിയുടേയും പ്രായോഗികമായ വിനിയോഗമാണ് .
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ക്രിയാത്മകമായ ആശയമായ കണ്ടല്‍ പാര്‍ക്കിന് അനുയോജ്യമായ രൂപം നല്‍കിയ പ്രതിഭകളെ ചിത്രകാരന്‍ അഭിനന്ദിക്കുന്നു.
സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.
ഏഷ്യാനെറ്റില്‍ ജൂലായ് 20 നു കാണിച്ച കണ്ടല്‍ പാര്‍ക്കിന്റെ ചില ദൃശ്യങ്ങള്‍ ചിത്രകാരന്‍ താഴെ സൂക്ഷിച്ചുവക്കുന്നു.










നശിപ്പിക്കപ്പെട്ട സുല്‍ത്താന്‍ കനാല്‍ കാണുക !!! ജനം നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതും, വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടിയിരുന്നതുമായ പുഴയുടെ ഒരു കൈവഴി ഇങ്ങനെ നശിപ്പിക്കുന്നതിന് നമുക്കൊരുമനസ്ഥാപവുമില്ല !!!മനോരമയുടെ വാര്‍ത്തയും ചിത്രവും. ഇതും കണ്ണൂരില്‍ തന്നെ !