Sunday, June 24, 2012
ദൈവങ്ങളും മന്ത്രവാദികളും
കുട്ടിക്കാലത്ത് ... അതായത് ഏതാണ്ട് 40 വര്‍ഷം മുന്‍പ് ...മണ്ണില്‍ കളിക്കുന്നതിനിടയില്‍ കഷ്ടി ഒരു സെന്റീമീറ്റര്‍ മാത്രം നീളമുള്ള ചുവപ്പും, ബ്രൌണും, കറുപ്പും നിറങ്ങള്‍ മനോഹരമായി തൊലിപ്പുറത്ത് ഇണക്കി ചേര്‍ത്തതും നല്ല ഗ്ലോസ്സി ലാമിനേഷന്‍ തിളക്കമുള്ളതുമായ ഒരു പ്രാണിയെ ശ്രദ്ധിച്ചിട്ടുണ്ട്. തൊട്ടാല്‍, എണ്ണ കയ്യില്‍ പറ്റുമോ എന്നു തോന്നിപ്പോകും. മണ്ണിനിടയിലൂടെ നല്ല മെയ് വഴക്കത്തില്‍ പാഞ്ഞുപോകുന്ന ആ പ്രാണിയെ ഉപദ്രവിക്കരുതെന്ന് വയസ്സിനു മൂത്തവര്‍ പറഞ്ഞിരുന്നു. കാരണം ദൈവത്തിനുള്ള എണ്ണയുമായി പോകുന്ന പ്രാണിയാണത്രേ അത്. തീര്‍ച്ചയായും അക്കാലത്ത് ഭയഭക്തിയുണ്ടാകാന്‍ അതു മതിയായിരുന്നു !
കുട്ടിക്കാലം ദൈവങ്ങള്‍ അത്രക്ക് ഇടതിങ്ങി നില്‍ക്കുന്ന ഒരു ലോകത്താണല്ലോ നാം ചെന്നുപേടുന്നത്. ഹിന്ദു മതത്തില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ടെന്നാണ് സംങ്കല്‍പ്പം. ഹിന്ദു വിശ്വാസപ്രകാരം ഏതും കല്ലും, മരവും, ജന്തുവും ദൈവമാകാനിടായുണ്ട്. എലി, ആമ,പാമ്പ്, മത്സ്യം,പന്നി, പശു,ഗരുഡന്‍, നായ, കുരങ്ങന്‍, സിംഹം,ആന, മയില്‍ എന്നിവയെല്ലാം ദൈവങ്ങളോ, ദൈവങ്ങളുടെ വാഹനമോ,ദൈവങ്ങളുടെ ഡ്രൈവറോ ആയി പ്രത്യക്ഷപ്പെടുന്ന മതമാണ് ഹിന്ദുമത വിശ്വാസം. മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതന്മാരുടെ മതം എന്ന നിലയില്‍ ഏത് വൃത്തികെട്ട ദൈവരൂപത്തേയും ഭക്തരുടെ കണ്ണില്‍ പോടിയിടാനുള്ള സാധ്യതയായി ഉപയോഗിക്കപ്പെട്ടെന്ന് പറയാം.
ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി” എന്ന പെയിന്റിങ്ങിലെ ഒരു ഡീറ്റൈല്‍ മൊബൈല്‍ ചിത്രം താഴെ കൊടുക്കുന്നു. മുഴുവനായ ചിത്രം ഞായറാഴ്ച്ച വൈകീട്ടു പോസ്റ്റും.
Wednesday, June 20, 2012
കാലഭൈരവന്‍-ആദ്യത്തെ സദാചാര പോലീസുകാരന്‍
പരമേശ്വരനായ ശിവഭഗവാന്റെ ആദിമരൂപം കാലഭൈരവന്‍ എന്നപേരിലായിരുന്നത്രേ ! ബുദ്ധ ജൈന മതങ്ങളും അടുത്തകാലത്തുണ്ടായ ഹിന്ദു മതവും ജനിക്കുന്നതിനു മുന്‍പുതന്നെ ശിവഭഗവാന്‍ ഭൈരവന്‍ എന്ന പേരില്‍ ഇന്ത്യാഉപഭൂഖണ്ഡത്തില്‍ നാഗന്മാരുടെ ഉഗ്രമൂര്‍ത്തിയായി വാണരുളിയിരുന്നു.
നമ്മുടെ ഭദ്രകാളിചേച്ചിയെപ്പോലെ രൌദ്രരൂപത്തില്‍ എട്ടു കൈകളോടെയുള്ള ഉഗ്ര രൂപവും, നാലു കൈകളുള്ള മിതവാദിയായും, രണ്ടു കൈകളുള്ള സാത്വിക ശാന്തപ്രകൃതിയും ഭൈരവനുണ്ടായിരുന്നു.ബുദ്ധ ജൈന മതങ്ങളുടെ വേലിയേറ്റമുണ്ടായപ്പോളും, കാബറെ നൃത്തമണ്ഡപം പോലുള്ള ബ്രാഹ്മണരുടെ ഇന്ദ്രന്റേയും ദേവന്മാരുടേയും ദേവലോകം അവതരിക്കപ്പെട്ടപ്പോഴും ജനങ്ങള്‍ ഈ മൂന്നു മതങ്ങളിലും വിശ്വാസികളായി തുടരെ തന്നെ ഭൈരവനെ ആരാധിച്ചു പോന്നു.
ബ്രാഹ്മണ ഹിന്ദുമതം പ്രാദേശിക ദൈവങ്ങളെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയുടെ വക്താക്കളായും പ്രചാരകരായും റിക്രൂട്ട് ചെയ്ത കാലത്താണ് ഭൈരവന്‍ ശിവനും, നടരാജനും, കാമസൂത്രത്തിന്റെ അവതാരകനും, ക്ഷേത്രപാലകനും, പാര്‍വ്വതി ചേച്ചിയുടെയും, സതി ആന്റിയുടെയും ഭര്‍ത്താവായും, ഗംഗേച്ചിയുടെ ഒളിസേവക്കാരനായും, ഗണപതിയുടെയും സുഭ്രമണ്യേട്ടന്റേയും അച്ഛനായും, അയ്യപ്പേട്ടന്റേയും ഹനുമാന്‍ കുരങ്ങിന്റേയും പ്രകൃതിവിരുദ്ധ അച്ഛനായുമൊക്കെ വിവിധ മൂശകളില്‍ ഒഴിക്കപ്പെട്ട് ഇന്നത്തെ ലിംഗരൂപിയായ ശിവഭഗവാനായി തീര്‍ന്നതെന്ന് കാണാം.
ബൌദ്ധരും ജൈനരും ഹൈന്ദവരും ആരാധിച്ചിരുന്ന ഭൈരവന്റെ രൂപ പരിണാമം ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്ര പഠിതാക്കള്‍ക്ക് വസ്തുനിഷ്ട ചരിത്ര പഠനത്തിനുള്ള നല്ലൊരു ഫോസിലാണ്. പിന്നെ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രാഹ്മണരുടെ ഹൈന്ദവ സവര്‍ണ്ണ തൊഴുത്തിലേക്ക് ഭൈരവനെ വലിച്ചു കേറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് കാല ഭൈരവന് ലോകത്തിലെ ആദ്യത്തെ സദാചാര പോലീസാകാന്‍ യോഗമുണ്ടാകുന്നത്.
ഭീഭത്സതയുടേയും രൌദ്രതയുടേയും പര്യായമായ ഭൈരവന്‍ പെണ്ണുകേസില്‍ കയ്യോടെ പിടിച്ചത് ചില്ലരക്കാരനെയല്ല. ജഗത് പിതാവായ ബ്രഹ്മാവിന്റെ ദുര്‍നടപ്പാണ് ഭൈരവന്റെ ഇടപെടലിനു വിധേയമായി കട്ടപ്പൊകയായത്. സ്വന്തം പുത്രിയായ സരസ്വതിയോട് പ്രണയം കലശലായ ബ്രഹ്മാവ് തന്റെ നിലവിലുള്ള നാലു തലക്ക് പുറമേ അഞ്ചാമത് ഒരു തലകൂടി സ്വയം സൃഷ്ടിച്ച് ആ തല സരസ്വതിയുമായുള്ള കാര്യങ്ങള്‍ക്കു മാത്രമായി ഡെഡിക്കേറ്റു ചെയ്തത് സദാചാരപ്പോലീസായ കാല ഭൈരവനും സഹിക്കാനാകുമായിരുന്നില്ല. പരമ്പിതാവായ ബ്രഹ്മാവാണെന്നൊന്നും ഭരവന്‍ നോക്കിയില്ല . ബ്രഹ്മാവിന്റെ സരസ്വതി കാര്യ വകുപ്പ് കൈകാര്യം ചൈ യ് തിരുന്ന അഞ്ചാമത്തെ തല വെട്ടിയെടുത്ത് ഭൈരവന്‍ ബ്രഹ്മാവിന്റെ തലയുമായി അട്ടഹസിച്ചു നടന്നു.
തെറ്റു ബോധ്യപ്പെട്ട ബ്രഹ്മാവ് നൂറ്റാണ്ടുകളോളം തന്റെ നാലു തലകള്‍കൊണ്ടും ബ്രാഹ്മണര്‍ ചൊല്ലിക്കൊടുത്ത ചില പ്രായശ്ചിത്ത മന്ത്രങ്ങള്‍ ഉരുവിട്ട് സദാചാരകുറ്റ വിമുക്തി നേടി. അക്കാലത്ത് മഹാ വിഷ്ണുവിന് ബ്രാഹ്മണര്‍ ജന്മം കൊടുക്കാതിരുന്നതുകൊണ്ട് കൈ കഴക്കുന്നതുവരെ ബ്രഹ്മാവിന്റെ അഞ്ചാം തലയുമായി ഭൈരവന് ഓടി നടക്കേണ്ടി വന്നു !!
ഭൈരവന്റെ വാഹനവും സന്തത സഹചാരിയും നായയാണ്. ഈ സംഭവത്തിനൊക്കെ ശേഷമാണ് ഭൈരവന്‍ മുകളില്‍ പറഞ്ഞ പോലെ സവര്‍ണ്ണ ഹിന്ദു മതത്തിലെ വിവിധ തസ്തികകള്‍ സ്വീകരിക്കുന്നതും, തന്റെ സന്തത സഹചാരിയായ നായയെ ഉപേക്ഷിക്കേണ്ടി വന്നതും, ബ്രാഹ്മണരുടെ നന്ദിനി പശുവിന്റേയും കാളയുടേയുമൊക്കെ ഡ്രൈവറായി ജോലി ലഭിച്ചതുമെന്ന് കരുതാവുന്നതാണ്.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി“ എന്ന പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗത്തിന്റെ മൊബൈല്‍ ഫോട്ടോയാണ്. ചിത്രം ഈ വരുന്ന ഞായറാഴ്ച്ച പൂര്‍ത്തീകരിക്കാനാകുമെന്ന്
പ്രതീക്ഷിക്കുന്നു.
ഗൂഗിള്‍ പ്ലസ്സിലെ ഈ പോസ്റ്റിന്റെ ലിങ്ക്.
ഫേസ് ബുക്കിലെ ഈ പോസ്റ്റിന്റെ ലിങ്ക്.

Monday, May 14, 2012
കൊച്ചി-മുസരിസ് ബിനാലെ 12-12.2012
ചിത്രകലയെന്നാല്‍ രവിവര്‍മ്മയാണെന്ന് ധരിച്ചുവച്ചിരിക്കുന്ന നമ്മുടെ പൊതുബോധത്തെ കുറ്റം പറയുന്നതില്‍ കാര്യമില്ല. ലോകപ്രശസ്തരായ നിരവധി ചിത്രകാരന്മാരും ശില്‍പ്പികളും നമുക്കുണ്ടെങ്കിലും അവരൊന്നും നമ്മുടെ നാട്ടില്‍ ആദരിക്കപ്പെടാറില്ല. അവരാരും ആദരവിനു കാത്തുനില്‍ക്കാറില്ലെന്നതാണു സത്യം ! കാരണം അത്രക്കു അടച്ചുകെട്ടി ബന്ധവസ്സാക്കിയിരിക്കുന്ന കലാ-സാംസ്ക്കാരിക ബോധമാണ് ജാതി-മത-കക്ഷിരാഷ്ട്രീയ ബോധം കൂടിയ നമുക്കുള്ളത്. പുറമേ നിന്നുള്ള കാറ്റും വെളിച്ചവും തട്ടിയാല്‍ നമ്മുടെ മഹത്തായ രാഷ്ട്രീയ-സാംസ്ക്കാരിക-സദാചാരബോധത്തിനു കളങ്കമേല്‍ക്കാനിടയുണ്ടെന്ന് നമുക്കുറപ്പാണ്. മാത്രമല്ല അഴിമതി എന്നു ചിന്തിക്കുന്നതുപോലും പാപമാണെന്നതിനാല്‍ നാം അഴിമതിയുണ്ടാകാനിടയുള്ള സാമ്പത്തിക സാമൂഹ്യ പരിപാടികളില്‍നിന്നെല്ലാം വളരെ അകലത്തേ നില്‍ക്കു.ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലിനായി മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ ധാര്‍മ്മിക രോക്ഷം പിന്നെ അടങ്ങിയിരിക്കില്ല. പതിവിനു വിരുദ്ധമായി ആരെന്തു ചെയ്താലും അത് അഹങ്കാരവും, അഴിമതിയും, സ്വാര്‍ത്ഥതയും, ഗൂഢാലോചനയും, ഹിഡണ്‍ അജണ്ടകളുടെ സാധ്യതകളുടെ കേളികൊട്ടുമാണ്. മൊത്തത്തില്‍ കേരളം സംശയരോഗികളുടെ സ്വന്തം നാടാണെന്ന് നിസംശയം പറയാം.അതുകൊണ്ടുകൂടിയാണ് കൊച്ചിയില്‍ ആദ്യമായി നടത്തപ്പെടുന്ന “കൊച്ചി-മുസരിസ് ബിനാലെ 12.12.2012” വിവാദത്തിനും, ആരംഭിക്കുന്നതിനു മുന്‍പുതന്നെ അഴിമതി ആരോപണങ്ങള്‍ക്കും വിധേയമായി സംഘാടകരെ കുരിശിലേറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
വല്ലവരുടേയും അദ്ധ്വാനത്തിലും, ക്രിയാത്മകശേഷിയിലും,സംഘാടനത്തിലും, സ്പോണ്‍സര്‍ഷിപ്പിലും ഒരുക്കപ്പെടുന്ന ബിനാലെക്കെതിരായി എന്തിനാണാവോ നാം അഴിമതിയും, ലോകാവസാനവും ഭയന്ന് നിലവിളിച്ചു കരയുന്നത് ? ലോകത്തെമ്പാടുമുള്ള കലാകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും, കലാസ്വാദകരും തീര്‍ഥാടനമ്പോലെ എത്തിച്ചേരുന്ന ഒരു ഇവന്റു സൃഷ്ടിക്കുമ്പോള്‍ ടൂറിസവുമായി ബന്ധപ്പെട്ടവരും, സര്‍ക്കാരും, ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഭീമന്മാരും, കോര്‍പ്പറേറ്റ് കമ്പനികളും ബിനാലെക്കായി കയ്യയച്ച് സ്പോണ്‍സര്‍ ചെയ്യാന്‍ മുതിരുന്നത് അവര്‍ക്കുണ്ടാകുന്ന പ്രയോജനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനെല്ലാം കൃത്യമായി കണക്ക് പറയാനും, അധികാരസ്ഥാപനങ്ങളില്‍ കണക്ക് അവതരിപ്പിക്കാനും ശേഷിയുള്ളവരല്ലേ ഇത്രയും വലിയൊരു പ്രൊജക്റ്റിന്റെ സംഘാടകരാകാന്‍ തയ്യാറാകുകയുള്ളു എന്ന സാമാന്യയുക്തിയെങ്കിലും നാം മനസ്സിലാക്കേണ്ടതാണ്. (ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ ജ്വല്ലറികളെ ഉപയോഗിച്ച് സ്ത്രീകളെ നെറ്റിപ്പട്ടം കെട്ടിയ ആനയെക്കാള്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ പൊതിയുകയും,പുരുഷന്മാര്‍ക്കു കൂടി സ്വര്‍ണ്ണ കൈവിലങ്ങ് ആഭരണമായി നിര്‍മ്മിച്ചു നല്‍കിയും, കുട്ടികളെ സ്വര്‍ണ്ണം തീറ്റിക്കുകയും ചെയ്ത് ആയിരക്കണക്കിനു കോടികള്‍ കൈക്കലാക്കി പോകുന്നത് കാണാന്‍ കഴിയാത്ത നമ്മളാണ് രണ്ടു കോടിയുടെ കണക്കവതരിപ്പിച്ചില്ല, കിട്ടാനിടയുള്ള 70 കോടിയുടെ കണക്ക് കണ്ടില്ല എന്നൊക്കെ ഒച്ചവെക്കുന്നത് ! സാമ്പത്തിക അഴിമതി ആരോപണവും, സംശയവും പ്രചരിപ്പിച്ച് തുടങ്ങാനിടയുള്ള പദ്ധതിയെ അലസിപ്പിക്കുന്ന ഈ കൂടോത്രം മലയാളി മനസ്സിന്റെ ശാപം തന്നെ ! )
കൊച്ചിയിലെ മട്ടാഞ്ചേരിപോലുള്ള പുരാതന പാണ്ഢികശാലകള്‍ ധാരാളമുള്ള സ്ഥലം ലോകം ശ്രദ്ധിക്കുന്ന പ്രദര്‍ശന വേദിയാക്കാന്‍ ശ്രമിക്കുമ്പോഴുള്ള മുന്നോരുക്കങ്ങളുടെ സമയവും അദ്ധ്വാനവും എത്ര ഭാരിച്ചതാകുമെന്ന് നാം ഓര്‍ക്കേണ്ടതാണ്. ലോക നിലവാരത്തിലുള്ള ശബ്ദ വെളിച്ച നിയന്ത്രണങ്ങളില്ലാത്ത പ്രദര്‍ശനവേദിയിലേക്ക് ലോക പ്രസിദ്ധ മ്യൂസിയങ്ങള്‍ തങ്ങളുടെ കലാവസ്തുക്കള്‍ പ്രദര്‍ശനത്തിനയക്കുകയില്ലെന്നും ഉറപ്പാണ്. വന്‍പിച്ച ഇന്‍സ്റ്റാളേഷനുല്കളും, വ്യത്യസ്ത പ്രദര്‍ശന വൈവിധ്യവും സജ്ജീകരിക്കേണ്ടതായ ബിനാലെ ഒന്നോ രണ്ടോ വ്യക്തിക്ക് നടപ്പാക്കാനാകുന്ന കലാപ്രദര്‍ശനമല്ല. അതൊരു സമൂഹത്തിന്റെ കൂട്ടയ്മയും, ആവിഷ്ക്കാരവും, അഭിമാനവുമായി സംജാതമാകുന്ന ലോകവിരുന്നാണ്. വിദേശങ്ങളില്‍ സഞ്ചരിക്കാതെതന്നെ ആ അനുഭവങ്ങള്‍ സ്വായത്തമാക്കാനാകുക എന്നാല്‍ നമുക്കും, നമ്മുടെ നാടിനും ലോകത്തിന്റെ വേദിയാകാനാകുന്ന അസുലഭവേളയാണ്.
ബിനാലെ എന്നത് ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണെന്ന ധാരണതന്നെ പൊളിച്ചുകളഞ്ഞാലേ അതെന്താണെന്ന് മനസ്സിലാക്കിത്തുടങ്ങാനാകു. ആര്‍ട്ടു ഗ്യാലറിയിലെ ഒരു ചെറിയ പ്രദര്‍ശന്മായല്ല ബിനാലെകളെയും ട്രിന്നലെകളേയും കാണേണ്ടത്. അതൊരു ഉത്സവമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്ര-ശില്‍പ്പകലയുടെ ഉത്സവത്തെ ബിനാലെയെന്നും, മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തെ ട്രിനാലെയെന്നും പേരുവിളിക്കുന്നു. ജനകീയമായ പങ്കാളിത്തത്തോടെ അസാധാരണമായ രൂപഭാവങ്ങളില്‍ സംഭവിക്കുന്ന ക്രിയാത്മകതയുടെ വേദിയാകാന്‍ ഒരു പട്ടണം അല്ലെങ്കില്‍ ഒരു നാട് മുഴുവന്‍ അണിഞ്ഞൊരുങ്ങുന്ന അഭൂതപൂര്‍വ്വമായതും വര്‍ഷങ്ങള്‍ നീളുന്നതുമായ ഒരു തയ്യാറെടുപ്പാണ് സംഘാടനതലത്തില്‍ ബിനാലെ. വിശാലമായ ആ കാന്‍വാസില്‍ അവതരിക്കപ്പെടുന്ന ആശയാവിഷ്ക്കാരങ്ങളും ദൃശ്യ-ശ്രവ്യതലങ്ങളുടെ പുതിയ കാഴ്ച്ചപ്പാടുകളും സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളില്‍ ഇഴചേരുന്നതുപോലും നമുക്ക് നേരില്‍ കാണാനാകും. അതിലുമുപരിയായി, ലോകമെമ്പാടുമുള്ള ദൃശ്യ വൈവിധ്യങ്ങളുടെ സമുദ്രത്തെ തൊട്ടും കണ്ടും രുചിച്ചും സാക്ഷ്യപ്പെടാനുള്ള സമൂഹത്തിന്റെ ബോധ വികാസമായും ബിനാലെയെ കാണേണ്ടതുണ്ട്.
വെളിച്ചത്തേയും, ശബ്ദത്തേയും, ശൂന്യതയേയും, മൌനത്തേയും ശില്‍പ്പഭംഗിയോടെ സജ്ജീകരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാസ്വാദകരും സാധാരണ ജനങ്ങളും എല്ലാം തന്നെ കാഴ്ച്ചയും, കാഴ്ച്ചക്കാരും,കാഴ്ച്ചപ്പാടും സൃഷ്ടിക്കുന്നതില്‍ ഭാഗഭാക്കാകുന്നുണ്ട്. മനുഷ്യന്റെ ഭാവനയുടെയും,അനുഭവത്തിന്റേയും,ക്രിയാത്മകതയുടേയും ആവിഷ്ക്കാര സാധ്യത ജനകീയമാക്കാന്‍ സഹായിക്കുന്ന ബിനാലെകളും ട്രിനാലെകളും ആരു നടത്തിയാലും, എങ്ങനെ നടത്തിയാലും അതിനെ ചിത്രകാരന്‍ സ്വാഗതം ചെയ്യുന്നു :) ബിനാലെകളെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കാന്‍ കുറച്ചു ലിങ്കുകളും വീഡിയോകളും താഴെ കൊടുക്കുന്നു. ഇതിലും നല്ല ലിങ്കുകള്‍ ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് കമന്റായി നല്‍കാന്‍ വായനക്കാരോട് സസ്നേഹം അഭ്യര്‍ത്ഥിക്കുന്നു.
Thursday, May 3, 2012
ഗോത്രായനം ആദിവാസി മഹോത്സവം
ദേശീയ ആദിവാസി മഹോത്സവം എന്നൊക്കെയാണ് സര്‍ക്കാരിന്റെ
പരസ്യവാചകമെങ്കിലും കേരളത്തിനു പുറത്തു നിന്നുള്ള ആദിവാസികളൊന്നുമില്ല.
ഗോത്രായനം മഹോത്സവ ഒരുക്കങ്ങളൊന്നുമില്ലെങ്കിലും, വള്ളിയൂര്‍ക്കാവിലമ്മയുടെ
കാവും, ചരിത്രമുറങ്ങുന്ന മൈതാനവും മഹത്തരമായ കാഴ്ച്ചയുടെ വിശാലതയാണ്.
ഒന്നുരണ്ടു പ്രാവശ്യം ഇതിലെ കടന്നു പോയപ്പോള്‍ വീണ്ടും കാണാന്‍ കൊതി
തോന്നിയിരുന്നു. കാവിന്റെ മൈതാനത്തെ കണ്ണുകുളിര്‍ക്കേ കണ്ട് കടന്നുപോകുന്ന
റോഡിന്റെ മറുവശത്ത് മനോഹരമായ ഒരു പുഴ !! എന്തൊരു രസകരമായ കാഴ്ച്ച !!!
ഇന്നലെ വൈകീട്ട് ഒരു വെളിപാടുണ്ടായി, ഇന്നു രാവിലെ കണ്ണൂരില്‍ നിന്നും
യാത്ര പുറപ്പെട്ടതാണ്. മനോജ് പട്ടേട്ട് തന്റെ പുഷ്പ്പകവിമാനവുമായി വന്ന്
ചിത്രകാരനെ വള്ളിയൂര്‍ക്കാവിലമ്മയുടെ സന്നിധിയില്‍ എത്തിക്കുകയായിരുന്നു.
ഗോത്രായനം എന്നു പേരിട്ടിരിക്കുന്ന ആദിവാസി മഹോത്സവം വള്ളിയൂര്‍ കാവ് മൈതാനത്ത് ഇന്നലെ, ഏപ്രില്‍ 30 നാണ് ആരംഭിച്ചത്. മെയ് നാലുവരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ദേശീയ ആദിവാസി സമൂഹങ്ങളുടെ കലാസാംസ്ക്കാരിക സംഘങ്ങളും പങ്കെടുക്കുമെന്ന് കേട്ടു. ഗോത്രായന പരിസരത്ത് കുറച്ചു സമയം ചിലവിട്ട ചിത്രകാരന്റെ ക്യാമറയില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
കാവിനെ അവര്‍ ക്ഷേത്രമാക്കി ലേബലടിച്ചിരിക്കുന്നു... ഒരു കോണ്‍ക്രീറ്റ് കമാനത്തിലൂടെ.
ഗോത്രായനം എന്നു പേരിട്ടിരിക്കുന്ന ആദിവാസി മഹോത്സവം വള്ളിയൂര്‍ കാവ് മൈതാനത്ത് ഇന്നലെ, ഏപ്രില്‍ 30 നാണ് ആരംഭിച്ചത്. മെയ് നാലുവരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ദേശീയ ആദിവാസി സമൂഹങ്ങളുടെ കലാസാംസ്ക്കാരിക സംഘങ്ങളും പങ്കെടുക്കുമെന്ന് കേട്ടു. ഗോത്രായന പരിസരത്ത് കുറച്ചു സമയം ചിലവിട്ട ചിത്രകാരന്റെ ക്യാമറയില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
പ്രവേശന കവാടം. ആദിവാസികളുടെ കാര്യത്തില്‍
സര്‍ക്കാര്‍ ലുബ്ദു കാണിച്ചെന്ന് ആരും പറയില്ല :)
തുറസ്സായ ഒരു താല്‍ക്കാലിക ഓഡിറ്റോറിയം.
കാറുകള്‍ ആദിവാസികള്‍ വന്നതല്ല. ഈ മഹത്തായ ചരിത്രമുള്ള
മൈതാനത്ത് പാര്‍ക്ക് ചെയ്യപ്പെടാന്‍ ഏതു കാറും മോഹിച്ചുപോകും.
അടുത്തകാലം വരെ ആദിവാസികളെ അടിമകളായി കന്നുകാലികളെപ്പോലെ
വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്ന വള്ളിയൂര്‍ക്കാവ് മൈതാനത്തിന്റെ
ചരിത്രത്തെ വല്ലവരും ഓര്‍ക്കുന്നുണ്ടായിരിക്കുമോ ? ഹേയ്.... എവട്ന്ന് !!
രണ്ടാമത്തെ ഓഡിറ്റോറിയം. രണ്ട് ഓഡിറ്റോറിയത്തിലും ഒരേ സമയം ആദിവാസി പ്രതിനിധികള്‍ക്കായി ക്ലാസുകളും പ്രസംഗങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു.
ആദിവാസി ക്ഷേമ പ്രവര്‍ത്തകരായ ഉദ്ദ്യോഗസ്തര്‍ക്കിടയില്‍ ആത്മാര്‍ത്ഥതയും മനുഷ്യസ്നേഹം കൂടിയ കുറച്ചുപേരെങ്കിലുമുണ്ട്.
വ്യാപാര സ്റ്റാളുകളും, വിദ്യാഭ്യാസ പ്രദര്‍ശനങ്ങളും ആദിവാസികള്‍ നിര്‍മ്മിച്ച ഉത്പ്പന്നങ്ങളും ലഭ്യം.
വര ആളുകൂടുന്നിടത്തെ ഒരു കൌതുകമായി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.
ആദിവാസി കുടിലുകളുടെ മാതൃകകള്‍... ആദിവാസി ജീവിതത്തെക്കുറിച്ചുള്ള
ഉപരിപ്ലവമായ ധാരണകള്‍ സത്യമെന്ന് കണ്ടു ബോധ്യപ്പെടാന്‍ ആഗ്രഹിക്കുന്ന പട്ടണവാസികള്‍ക്കായുള്ള ഒരു അണിയിച്ചൊരുക്കല്‍ !
ആദിവാസിയുടെ വിജ്ഞാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ ചൈനീസ് മേളയില്‍
നിന്നോ കാശുകൊടുത്ത് വാങ്ങിയതായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ ...
ആദിവാസി ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ചില ഉപകരണങ്ങള്‍
ഇതെല്ലാം മിനഞ്ഞെടുക്കുന്ന മനസ്സുകള്‍ എത്ര മനോഹരമായിരിക്കും !
പട്ടണവാസികളായതിനാല്‍ മാത്രം പൊതുവാളന്മാരും, മാരാര്‍മാരും, ബഹുമാന്യരുമായിത്തീര്‍ന്നവര്‍
തങ്ങളുടെ ആദിവാസി പൈതൃകം തിരിച്ചറിഞ്ഞ് ആദിവാസികള്‍ തങ്ങളുടെ രക്തബന്ധുക്കളാണെന്ന സത്യം എന്നെങ്കിലും തുറന്നു പറയാനിടയുണ്ടോ ?
വായ് മൂടി എന്നൊരു ഉപകരണം കാണുന്നു. അത് എന്തിനായിരിക്കും ഉപയോഗിച്ചിരിക്കുക ?
ദ്രോണാചാര്യന്‍ നമ്പൂതിരിയൊക്കെ ഒരുകാലത്ത് ആദിവാസികളായിരുന്നു
എന്ന് ഈ അമ്പും വില്ലും പറയുന്നുണ്ട്. :)
പശുവിന്റെ അകിടുപോലെ മ്നോഹരമായ ഒരു വാദ്യോപകരണം.
കെ.രാമന്‍, കൃഷിക്കാരനാണ്. സാധാരണ കൃഷിക്കാരനല്ല. ആദിവാസികള്‍ പാരമ്പര്യമായി ഉപയോഗിച്ചുവന്ന 70 ഓളം വ്യത്യസ്ത നെല്‍ വിത്തുകളില്‍ 35 എണ്ണം ഇപ്പോഴും നാമാവശേഷമാകാതിരിക്കാന്‍ എല്ലാ വര്‍ഷവും 35 ഇനം നെല്‍ വിത്തുകള്‍ തന്റെ ഒന്നരയേക്കര്‍
വയലില്‍ നിരന്തരം കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ക്രാന്തദര്‍ശിയായ അസാധാരണ മനുഷ്യന്‍.
ഒരു വര്‍ഷം രാമന്‍ കൃഷി ചെയ്യാതിരുന്നാല്‍ അപൂര്‍വ്വ (ഔഷധമൂല്യം പോലുമുള്ള ) മായ കുറേ നെല്‍ വംശങ്ങള്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടമായേക്കും.
എന്തിനു പേടിക്കണം ?? നമുക്കു അന്താരാഷ്ട്ര അന്തക വിത്തുടമയായ മോണ്‍സിഞ്ചോയുണ്ടല്ലോ.... !!!
35 നെല്ലിനങ്ങളുടെ വിത്തുകളും പേരെഴുത്തി നമ്പറിട്ട് കെ.രാമന്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.
ചിന്താശേഷിയും സ്വാശ്രയ രാഷ്ട്രീയബോധവുമുള്ള ആരെങ്കിലും വിത്തുകളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും വരുമെന്ന പ്രതീക്ഷയില്‍...
മൂന്നു മാസം മുതല്‍ 7 മാസം വരെ വിളവെടുപ്പു കാലമുള്ള വിത്തുകളുണ്ടിതില്‍.
ആയുര്‍വേദ ഔഷധക്കൂട്ടില്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള ഇനങ്ങളടക്കം.
ഈ അച്ഛന്റെ ഒരു ആത്മാര്‍ത്ഥത... നെല്‍ കൃഷിക്കു പുറമേ, പൊതു സ്ഥലങ്ങളില്‍
തണല്‍ വൃക്ഷ തൈ വച്ചുപിടിപ്പിക്കുന്ന മാനവികമായ ദുശീലവും
രാമേട്ടനുണ്ടെന്ന് പട്ടേട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അരാഷ്ട്രീയതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന നമുക്കൊന്നും ഈ മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവുണ്ടാകാനിടയില്ല.
മണിയന്‍ കുറിച്ച്യനാണ്. അഞ്ചു മിനിട്ടുകൊണ്ട് ചിത്രകാരന്റെ സുഹൃത്തായി മാറി.
തലേ ദിവസം ഒറ്റയാന്‍ ആന ഇറങ്ങിയതും, അഞ്ചെട്ട് വീടുകള്‍ നശിപ്പിച്ചതും,
എരുമയെ മൃതപ്രായമാക്കിയതും , ... എല്ലാം വിശദീകരിക്കുകയാണ്. പത്താം ക്ലാസുവരെ
പഠിച്ചിട്ടുണ്ട്. തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.
പുഴ മനോഹരമാണ്. എന്നാല്‍, അപ്പുറത്തെവിടെയെങ്കിലും വല്ലവരും കുളിക്കുന്നുണ്ടെങ്കില്‍
മൊബൈലും ക്യാമറയും കൊണ്ടുള്ള സൌന്ദര്യാസ്വാദനം മാനഹാനിക്ക് ഹേതുവാകുമെന്നതിനാല്‍
മിതത്വം പാലിച്ചു.
ആദിവാസികളുടെ അമ്മയായ വള്ളിയൂര്‍ കാവിലമ്മയെയും സംഘികള്‍ വെറുതെ വിട്ടിട്ടില്ല.കാവിനെ അവര്‍ ക്ഷേത്രമാക്കി ലേബലടിച്ചിരിക്കുന്നു... ഒരു കോണ്‍ക്രീറ്റ് കമാനത്തിലൂടെ.
എന്തൊരു രസമുള്ള കാവാണിത് !! മീനം 1 മുതല്‍ 14 ദിവസം ഉത്സവമാണത്രേ!
പൂജ നടത്തുന്നത് ഒരു നായരോ മറ്റോ ആണെന്ന് മണിയന്‍ പറഞ്ഞു. സ്ഥാനികളെല്ലാം ആദിവാസികള്‍ തന്നെ.
ഇത്തരമൊരു കല്‍ വിളക്ക് നെറ്റിലെ ഏതോ ഒരു പോസ്റ്റില്‍ കണ്ടത് ഓര്‍ക്കുന്നു.
ക്ഷേത്ര ശ്രീകോവില്‍ മഴവെള്ളത്തില്‍ മുങ്ങിപ്പോകുന്ന ദിവസം ആറാട്ടായി കൊണ്ടാടുന്ന
മധ്യകേരളത്തിലെ ഏതോ ഒരു കാവോ മറ്റോ ആണെന്നു തോന്നുന്നു.
ആദിവാസികളുടെ വള്ളിയൂര്‍ കാവിലമ്മയുടെ കാവില്‍ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമൊന്നും കണ്ടില്ല.
അരൂപിയായ ദൈവത്തെ ബ്രാകറ്റിലാക്കി നിര്‍ത്താനയി ഒരു ഇരിപ്പിടം മാത്രം !
എട്ടുകാലികളെപ്പോലെയും പഴുതാരയെപ്പോലുമുള്ള ദൈവരൂപങ്ങളെ ആരാധിക്കുന്ന ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിനൊന്നും
എത്തിച്ചേരാനാകാത്ത മഹനീയ ദാര്‍ശനിക ഗരിമ .
ഈ കാവില്‍ ഇനിയും വന്നുകൊണ്ടിരിക്കണം ... അത്രക്ക് മനോഹരമാണ് ഈ പ്രകൃതി !Wednesday, April 18, 2012
കെ.വി.ഷൈനിന് ആദരാജ്ഞലികള്‍ !
Monday, December 26, 2011
കണ്ണൂരിലെ മാപ്പിളമാര്‍
കണ്ണൂരിലെ മുസ്ലീങ്ങളെ അടുത്തറിയാനുള്ള , അടുത്തിടപഴകാനുള്ള സാഹചര്യം അടുത്തകാലംവരെ (ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ വീടുവച്ച് താമസിക്കുന്നതുവരെ) ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ, മലപ്പുറത്തെ നാടന്‍ മാപ്പിളമാരോളം മഹത്വം കണ്ണൂരിലെ പൊതുവെ പൂര്‍വ്വികമായി സമ്പന്നരായ മാപ്പിളമാരോട് തോന്നിയിരുന്നില്ല. അതിനുള്ള പ്രത്യേക കാരണം കണ്ണൂരിലെ മാപ്പിളമാരെക്കുറിച്ച് ഇവിടത്തെ സാധാരണ ജനങ്ങളില്‍ നിന്നും ലഭിച്ച ടിപ്പു സുല്‍ത്താന്റെ കാലത്ത് ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നംബ്യാര്‍(കണ്ണൂരിലെ നായരെ നമ്പ്യാരെന്നാണു വിളിക്കുക.) കുടുംബങ്ങളാണ് സമ്പന്നരായ കണ്ണൂരിലെ മുസ്ലീങ്ങളെന്ന അറിവായിരുന്നു.
ഇവിടത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക മേധാവിത്വത്തിനു കാരണം സവര്‍ണ്ണ പാരമ്പര്യമാണെന്ന ഹൈന്ദവ പൈതൃക വാദം പൊതുവെ അംഗീകരിക്കപ്പെട്ടതും, അറക്കല്‍ മുസ്ലീം രാജ കുടുംബവുമായി ചിറക്കല്‍ കോവിലകത്തെ കുളത്തില്‍ വീണ ഒരു പെണ്ണ് പുടവ സ്വീകരിച്ച ഐതിഹ്യ സമാനമായ ജനപ്രിയ പൈങ്കിളികഥയുടെ പൊതു ബോധവും , അതുകൂടാതെ നായന്മാരെപ്പോലെ കണ്ണൂരിലെ മുസ്ലീങ്ങള്‍ പിന്തുടരുന്ന മരുമക്കത്തായത്തെക്കുറിച്ചുള്ള അറിവും മാപ്പിളമാരെ ടിപ്പു സുല്‍ത്താന്റെ മത പരിവര്‍ത്തന കഥയുമായി ദൃഢമായി കൂട്ടിക്കെട്ടാനാണ് തെളിവു നല്‍കിയിരുന്നത്. സത്യത്തില്‍ കണ്ണൂരിലെ നമ്പ്യാന്മാരും നായനാര്‍മാരും ഇവിടത്തെ മുസ്ലീങ്ങളോളം സമ്പന്ന പൈതൃകമുള്ളവരല്ല എന്ന യാഥാര്‍ത്ഥ്യം പോലും ഈ മുന്‍ വിധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിച്ചില്ല. കണ്ണൂരിലെ പ്രതാപികളായ തിയ്യന്മാരും, വന്‍പിച്ച നഗരസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ഗുജറാത്തികളും കഴിഞ്ഞ് നാലാം സ്ഥാനം മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരപ്രദേശത്ത് സവര്‍ണ്ണര്‍ക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പഴയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ ഇസ്ലാമീകരിച്ച പതിപ്പയി കണ്ണൂര്‍ മാപ്പിളമാരെ തെറ്റിദ്ധരിച്ചു പോയി !
ഈ ധാരണ പിശകാണ് 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ ശ്രീകണ്ഠപുരത്ത് കേരള സര്‍ക്കാരിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പുരാരേഖ പ്രദര്‍ശനം കണ്ടതോടെ മാറ്റത്തിനു വിധേയമായതെന്നു പറയാം.(മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്)
അവിടെ കണ്ട ചരിത്ര രേഖകളില്‍ പോര്‍ച്ചുഗീസുകാരോട് കണ്ണൂരിന്റെ കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നത് അറക്കല്‍ രാജ വംശത്തിന്റെ ആലി രാജാവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടു. കോലത്തു പഴമ എന്ന എം.പി.കുമാരന്‍ മാസ്റ്ററുടെ ചരിത്ര ഗവേഷണ പുസ്തകത്തില്‍(ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?) “ഒരു മുസ്ലീം രാജ വംശത്തിന്റെ പിറവി” എന്ന അദ്ധ്യായം അലസമായി വായിച്ചതിന്റെ ഒര്‍മ്മകളില്‍ നിന്നും തീ പുകയാന്‍ ഈ ചരിത്ര രേഖ കാരണമായെന്നു പറയാം. തുടര്‍ന്നു വീണ്ടും കുമാരന്‍ മാസ്റ്ററുടെ കോലത്തു പഴമ വായിക്കാനും, അതേക്കുറിച്ച് കൂടുതലറിയാനും നടത്തിയ ശ്രമത്തിന്റെ ഭാഗമായി പി.ശെല്‍വരാജ് എഴുതി തിരുവനന്തപുരം ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച(2010 സെപ്തംബര്‍) അണ്ടല്ലൂര്‍ കാവ് എന്ന പുസ്തകം വായിക്കാനുമിടയായപ്പോള്‍ കണ്ണൂരിലെ മാപ്പിളമാരുടെ ഐതിഹാസികമായ ചരിത്രം മുന്നില്‍ തെളിഞ്ഞു തുടങ്ങി.
“അണ്ടല്ലൂര്‍ കാവ്- സങ്കര സംസ്കൃതിയുറ്റെ ചരിത്ര സാക്ഷ്യം” എന്ന
പി.സെല്‍വരാജിന്റെ പുസ്തകം.ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.(2010)
“ധര്‍മ്മടം വെന്തത് കോയ അറീല്ല”
കപ്പല്‍ നിര്‍മ്മാണ ശാലകളുടേയും, പാണ്ഡികശാലകളുടേയും, പള്ളികളുടേയും, വിദ്യാലയങ്ങളുടെയും,മുസ്ലീം വാണിജ്യ പ്രമുഖരുടേയും പതിനാറാം നൂറ്റാണ്ടിലെ സമ്പന്ന ആസ്ഥാനമായിരുന്ന ധര്‍മ്മടം എന്ന വിശാലമായ തുരുത്ത് കോലത്തിരി രാജാവിന്റെ കൊട്ടേഷന്‍-ആജ്ഞാനുസരണം പോര്‍ച്ചുഗീസുകാര്‍ കൊള്ളിവച്ച് നശിപ്പിച്ചത് ആ സമയത്ത് ഹജ്ജിനു പോയിരുന്ന കോയ (രാജാവിനു വേണ്ടി നികുതി പിരിച്ചിരുന്ന മുസ്ലീം ഭരണാധികാരിയായിരുന്ന കേയി) അറിഞ്ഞിരുന്നില്ല എന്നതിന്റെ പെരില്‍ പ്രചരിച്ച പഴംചൊല്ലാണ് “ധര്‍മ്മടം വെന്തത് കോയ അറീല്ല”എന്നത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ വലിയൊരു ഭൂപ്രദേശത്തെ നശിപ്പിക്കാന്‍ ഉത്തരവിടാന്‍ കോലത്തിരിരാജാവിനെ പ്രെരിപ്പിച്ചത് സ്വന്തം വീടുകള്‍ക്കു തന്നെ തീവച്ചുകൊണ്ട് ജനങ്ങള്‍ കോലത്തിരിക്കെതിരെ നടത്തിയ ഒരു കലാപമായിരുന്നു. കോലത്തു നാടിന്റെ കപ്പല്‍ പടനായകനായിരുന്ന വലിയ ഹസ്സനെന്ന ധീരനായ ഒരു മുസ്ലീം നാവികനെ പോര്‍ച്ചുഗീസുകാരെ പ്രീണിപ്പിക്കാനായി കോലത്തിരി പറങ്കികള്‍ക്ക് പിടിച്ചു കൊടുക്കുകയും (1524 സെപ്തംബര്‍ 24ന്) കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ജനുവരി മാസം ഹസ്സനെ തൂക്കിക്കൊല്ലുകയും ചെയ്തതിനെത്തുടര്‍ന്ന് കോലത്തിരിയുടെ വഞ്ചനക്കെതിരെ ജനങ്ങള്‍ നടത്തിയ കലാപം നിയന്ത്രണാതീതമാകുകയാണുണ്ടായത്. ഈ കലാപത്തെ നേരിടാനാണ് ദുര്‍ബലനായിരുന്ന കോലത്തിരി പറങ്കികളുടെ സഹായത്തോടെ കോടീശ്വരന്മാരായിരുന്ന മുസ്ലീം കച്ചവട സമൂഹത്തെ നശിപ്പിക്കാന്‍ കുടില ബുദ്ധി പ്രയൊഗിക്കുകയും, കണ്ണൂരിലെ ജനങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ മൂലയിലേക്ക് സ്വയം പിന്‍ വലിയാന്‍ ഇടയായതും. 1527 ല്‍ കോലത്തിരിയുടെ മരണശേഷം കണ്ണൂരിനെ വിദേശ ശക്തികള്‍ക്കു മുന്നില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം യോദ്ധാക്കളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും കണ്ണൂരിന്റെ എല്ലാ അധികാരങ്ങളും കോലത്തിരി ആലി രാജാക്കന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നു എന്നാണു ചരിത്രം.
ഏതാണ്ട് 500 കൊല്ലക്കാലത്തെ ഐതിഹാസികമായ ഈ ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനാണ് പതിവുപോലെ ബ്രാഹ്മണരുടേ ഏറാന്‍-മൂളികളായ സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഐതിഹ്യ കഥകള്‍ പടച്ചുണ്ടാക്കി മാപ്പിളമാരെ വെടക്കാക്കി, തങ്ങളുടെ ആശ്രിത മുദ്രകുത്തി , സവര്‍ണ്ണ പാരമ്പര്യ തൊഴുത്തിലേക്ക് കെട്ടുന്നത്.പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ(ടിപ്പു സുല്‍ത്താന്റെ വിക്കി ലിങ്ക്) നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയരായ നായന്മാരാണ് കണ്ണൂരിലെ മുസ്ലീങ്ങള്‍ എന്ന വാദവും കള്ളക്കഥകളുടെ മൊത്ത വിതരണക്കാരില്‍ നിന്നും പ്രചരിച്ച സവര്‍ണ്ണ കുടിലതയുള്ള അസൂയ കഥതന്നെ !!
Saturday, December 17, 2011
മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്
ചരിത്രം കെട്ടുകഥയോ, പുരാണങ്ങാളോ, ഐതിഹ്യങ്ങളോ, ദൈവ വചനങ്ങാളോ അല്ല. ചരിത്രം സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രമാകണം. സ്വന്തം ചരിത്രത്തിലേക്കുള്ള ബന്ധം അല്ലെങ്കില്‍ ഓര്‍മ്മ വിട്ടുപോകുന്നതാണ് ഏതൊരു സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ എതിരാളികള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭം.
ഒരു ഉദാഹരണം പറയാം. കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. മുസ്ലീങ്ങള്‍ക്ക് കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ണൂര്‍ ആസ്ഥാനമായി ഒരു മുസ്ലീം രാജാവിനെ സൃഷ്ടിക്കാനായി. ആലി രാജവംശം.
ഇതിനു പുറമേയാണ് പേടി തൊണ്ടന്മാരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാര്‍ക്ക് അധികാരത്തിന്റെ ഉരുക്കുകോട്ട നിര്‍മ്മിച്ച് രാജ്യത്തിന്റെ അഭിമാനം തന്നെ സംരക്ഷിച്ചു പോന്ന കുഞ്ഞാലി മരക്കാന്മാര്‍. ചതിയനും നന്ദികെട്ടവനുമായ സാമൂതിരി രാജാവിനാല്‍ വിദേശികള്‍ക്ക് ഒറ്റിക്കൊടുക്കപ്പെട്ട കുഞ്ഞാലി മരക്കാറെ പോലുള്ള ഒരു വീരനെ മറ്റേതു സമൂഹത്തിനാണ് കേരളത്തില്‍ അവകാശപ്പെടാനാകുക !!!
ഇത്രയും ഉജ്ജ്വല ചരിത്രമുള്ളവര്‍ ആ ചരിത്രം വിസ്മരിച്ച് , മൌദൂതിസത്തില്‍ അകൃഷ്ഠരായി സൌദി അറേബ്യയില്‍ തങ്ങളുടെ വേരുകള്‍ തിരയുമ്പോള്‍ പിറന്ന നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കരിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരോ ജനതയും തങ്ങളുടെ ശരിയായ ചരിത്രം സമൂഹത്തിന്റെ പൊതു ബോധത്തില്‍ എത്തിക്കുകമാത്രമേ സാമൂഹ്യ സമത്വത്തിന് വഴിവക്കുകയുള്ളു. അതു ചെയ്യാതിരിക്കുമ്പോള്‍ പരാന്നഭോജികളായ ഉപരിവര്‍ഗ്ഗ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തങ്ങളുടെ പഴയ ജീര്‍ണ്ണിച്ച അടി വസ്ത്രങ്ങള്‍ “ദയാപുരസ്സരം” എറിഞ്ഞു നല്‍കുകയും, അത് തങ്ങളുടെ സ്വന്തം വസ്ത്രമാണെന്ന് കരുതി പാര്‍ശ്വവല്‍ക്കൃതര്‍ക്ക് വേഷം കെട്ടി നടക്കുകയും ചെയ്യാം. അത്തരം ഒരു കെട്ടു കാഴ്ച്ചയുടെ ആഘോഷമാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
അഭിമാനകരമായ ചരിത്രമുള്ള ആലി രാജ വംശത്തെക്കുറിച്ച് (റാണിയെ അറക്കല്‍ ബീബി എന്നും വിളിക്കുന്നു) സവര്‍ണ്ണര്‍ കെട്ടി ചമച്ചതായ അഞ്ചിലേറെ ഐതിഹ്യ കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴിമലയിലെ കോലത്തിരി രാജാവിന്റെ കണ്ണൂരിലെ പ്രതിനിധിയായ ഒരു കാര്യസ്ഥന്‍ നായരുടെ പദവി മാത്രമുള്ള ചിറക്കല്‍ കോവിലകത്തെ ഒരു പെണ്ണിനെ “ലൌ ജിഹാദു“ നടത്തി തട്ടിയെടുത്ത മാപ്പിളക്ക് “ദയാപുരസ്സരം” വീതിച്ചു നല്‍കിയ രാജ്യമാണ് അറക്കല്‍ രാജക്കന്മാരുടേതെന്ന തട്ടുപൊളിപ്പന്‍ കള്ളങ്ങളുടെ മാധുര്യമാണ് നമുക്ക് പ്രിയങ്കരമാകുന്നെന്നത് ചരിത്രം നഷ്ടപ്പെട്ടതുകൊണ്ടുള്ള അധപ്പതനമാണ്. കണ്ണൂരിലെ ആലി രാജാവിനു കീഴ്പ്പെട്ടുകൊണ്ടുള്ള ചരിത്രമാണ് 16ആം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഏഴിമല രാജവംശത്തിനുണ്ടായിരുന്നത്.
മുസ്ലീങ്ങള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗം ജനതക്കും വസ്തുനിഷ്ടമായ ചരിത്രം ഭാവിയിലേക്ക് അതിരുകളില്ലാതെ വളരാന്‍ അവസരം നല്‍കുന്ന ഊര്‍ജ്ജ്യ സ്രോതസാണ്.
ഇത്തരം ചരിത്ര സത്യങ്ങളിലേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ നമ്മുടെ ചരിത്ര രേഖകള്‍ ചരിത്ര പണ്ഡിതര്‍ മാത്രം കണ്ടാല്‍ പോര. ജനങ്ങള്‍ക്ക് തങ്ങളുടെ തായ്‌വേരുകളാണെന്ന് ബോധ്യ വരത്തക്കവിധം ചരിത്ര രേഖകള്‍ പൊതുജന സമക്ഷം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ കേരള സര്‍ക്കാറിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശനം മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ചില ചരിത്ര രേഖകളുടെ കളര്‍ പ്രിന്റുകളില്‍ നിന്നും ചിലവ ഫോട്ടൊയെടുത്ത് താഴെ ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കിയോ ഡൌണ്‍ ലോഡു ചെയ്തോ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റുതന്നെ ഈ ഡോക്കുമെന്റുകള്‍ നെറ്റില്‍ എത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജന പ്രദമാകുമായിരുന്നു എന്ന് ചിന്തിച്ചു പോയി.
(ചരിത്രവിഷയത്തോട് ഉപരിപ്ലജീവികളായ സാധാരണ ജനങ്ങാള്‍ക്ക് പൊതുവെ താല്‍പ്പര്യം കുറവായതിനാലാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് പറയാതെ സാമൂഹ്യമായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുറച്ച് കാടു കേറാന്‍ ഇടയായത്. ലക്ഷ്യം, ഈ ചരിത്ര രേഖ വിഷയങ്ങളിലേക്ക് സാധാരണ ജനങ്ങള്‍ക്ക് താല്‍പ്പര്യം ജനിക്കണം എന്നതു മാത്രമാണ്.)

Subscribe to:
Posts (Atom)