Thursday, September 30, 2010

മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?

ജ്ഞാനപീഠ പുരസ്ക്കാരത്തെ അധിക്ഷേപിക്കാനൊന്നുമല്ല ചിത്രകാരന്റെ ഈ പോസ്റ്റ്.പ്രത്യേകിച്ചും, സ്വകാര്യ വ്യവസായ കുടുംബത്തിന്റെ നന്മനിറഞ്ഞ സാമൂഹ്യസംഭാവന എന്ന നിലയില്‍ ജ്ഞാനപീഠ പുരസ്ക്കാരത്തെയും അതിന്റെ സംഘാടകരേയും ബഹുമാനിക്കുകതന്നെചെയ്യുന്നു.നമ്മുടെ സാമൂഹ്യപുരോഗതിയില്‍ കാര്യമായ പങ്കൊന്നുമില്ലാത്ത കലാ-സാഹിത്യജീവികള്‍ക്കുവേണ്ടിയുള്ള കാക്കത്തൊള്ളായിരം അവാര്‍ഡുകളോടുള്ള ചിത്രകാരന്റെ നീരസം അറിയിക്കാനുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുകയാണ്.
ഒരു അധകൃതരാജ്യമായ ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്കും,കലാകാരന്മാര്‍ക്കും,മുള്ളുവേലിയില്‍ മൂത്രമൊഴിച്ചതിനുപോലും സുവര്‍ണ്ണമയൂരങ്ങളും, ജ്ഞാനപീഠങ്ങളും, ഭാ‍രത രത്നങ്ങളും,ഉര്‍വശിപ്പട്ടങ്ങളും(ദേവലോകത്തെ പ്രധാന വേശ്യയുടെ പേരിലുള്ളത്), ഓടക്കുഴല്‍,പുട്ടുംകുറ്റി,കവിരത്നം,സിംഹവാലന്‍ തുടങ്ങിയ അവാര്‍ഡുകളും വാരിക്കോരി സമ്മാനിക്കുന്നത് നമ്മുടെ സാംസ്ക്കാരിക ദുശ്ശീലത്തിന്റെ ഭാഗമാണ്. അഥവ മനുഷ്യത്വമില്ലായ്മയാണ് എന്നാണ് ചിത്രകാരനു പറയാനുള്ളത്.

നമ്മുടെ നാട്ടിലെ മുക്കുവന്റേയും,കൊല്ലന്റേയും,കുശവന്റേയും,അംബട്ടാന്റേയും,ആശാരിയുടേയും,തെങ്ങുകയറ്റക്കരന്റേയും,കല്ലുവെട്ടുകാരന്റേയും,അലക്കുകാരന്റേയും,വയറ്റാട്ടിയുടേയും,ചെരുപ്പുകുത്തിയുടെയും,അധ്യാപകന്റേയും,വൈദ്യന്റേയും,കൃഷിത്തൊഴിലാളിയുടെയും,കളരിപയറ്റുകാരന്റേയും,ചക്കാളന്റേയും,കാളവണ്ടിക്കാരന്റേയും,ഓട്ടോറിക്ഷക്കാരന്റേയും,കൈവണ്ടിക്കാരന്റേയും,ചുമട്ടുകാരന്റേയും ജ്ഞാനത്തില്‍ നിന്നും സാഹിത്യമെഴുതുന്നവരുടെ ജ്ഞാനം എങ്ങിനെയാണു മേല്‍ക്കൈ നേടുന്നത് ?
നിറയെ കുഴികളുള്ള കാരോലപ്പ ചട്ടിയില്‍ ശര്‍ക്കരചേര്‍ത്ത അരിമാവു കലക്കി ഒഴിച്ച് ഉണ്ണിയപ്പമുണ്ടാക്കുന്നതുപോലെ... ഷണ്ഡകവിതകളെഴുതുന്ന നമ്മുടെ കവിതാനിര്‍മ്മാണ മേസ്തിരിമാര്‍ക്കും,മാഷന്മാര്‍ക്കും,കള്ളകഥയും മോഷണനോവലും വിവരണവുമെഴുതുന്ന അരിവെപ്പുകാര്‍ക്കും കല്‍പ്പിച്ചു കൊടുക്കാനുള്ള ബഹുമതികളും, പുരസ്ക്കാരങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?? ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ജോലിതന്നെ ഇത്തരം സന്ദേശകാവ്യ രചയിതാക്കളുടേയും,കീര്‍ത്തനാലാപനക്കാരുടേയും,ഭക്തിപ്രസ്ഥാനതൊഴിലാളികളുടെയും,സിനിമാ നടീനടന്മാരുടെയും,സിനിമാ പാട്ടെഴത്തുകാരുടേയും ക്ഷേമം ഉറപ്പുവരുത്തലും, ഈ മണ്ണുണ്ണികളെ പൊന്നാടയണിയിക്കലും,സാംസ്ക്കാരിക നായകരാക്കലും,ബ്രാന്‍ഡ് അബാസഡറും പിച്ചച്ചട്ടി സ്പോണ്‍സര്‍മാരാക്കലുമൊക്കെയാണ് ! സമൂഹത്തെ ഒരു മനുഷ്യ ശരീരമായി കണക്കിലെടുത്താല്‍, അതിലെ ജീവനില്ലാത്ത രോമത്തോളം പോലും പ്രാധാന്യമില്ലാത്ത നമ്മുടെ കലാസാഹിത്യകാരന്മാരെ ജനഹൃദയത്തിലേറ്റി ആരാധിപ്പിക്കുന്ന ഈ ദുരാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.

ഉപചാപ/സങ്കുചിത/സ്വാര്‍ത്ഥ പൊതുധാരാ അരിവെപ്പ് കലാസാഹിത്യത്തിനപ്പുറം സാമൂഹ്യപുരോഗതിക്കോ, മാനവിക ചിന്തക്കോ തങ്ങളുടെ ജാതിമതിലിനുപുറത്തേക്ക് വളരാനുള്ള തനതായ കോപ്പൊന്നുമില്ലാത്ത ഊതിവീര്‍പ്പിച്ച കലാസാഹിത്യകാരന്മാരെ അനാവശ്യമായി ആദരിച്ച് സമൂഹോപരിതലത്തില്‍ റിയാലിറ്റിഷോ നടത്തുന്നത് ... ഒരു തരം നഞ്ഞു കലക്കലാണ്. കലാസാഹിത്യകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനും, ആ മഹത്വകാംക്ഷികളെ ആദരിക്കുന്നതിനും മുന്‍പ് നമുക്ക് ഒട്ടേറെ മനുഷ്യരെ ആദരിക്കേണ്ടതുണ്ട്. സത്യത്തില്‍ സാഹിത്യനായകന്മാരേക്കാള്‍ സമൂഹത്തിനു സംഭാവന ചെയ്തിട്ടുള്ള മഹാന്മാര്‍ ഒന്നും രണ്ടുമല്ല, ഒരോ പഞ്ചായത്തില്‍ പോലും അനവധിയുണ്ടാകും. അവരെ ആരും ആദരിക്കുകപോയിട്ട് ജീവിച്ചിരിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നുപോലുമില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.

മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഈ വര്‍ഷത്തെ(2010)ഓണപ്പതിപ്പില്‍ സമൂഹത്തിന്റെ ഗുരുസ്ഥാനിയനും,അദ്ധ്വാനത്തിന്റെ മഹനീയ മാതൃകയും, അനുഭവങ്ങളുടെ കടലുമായ നന്ദനാശാന്‍ എന്ന ഒരു പാവം മുക്കുവകാരണവരെ പരിചയപ്പെടുത്തിയിരിക്കുന്നു. നാം എന്തുവിലകൊടുത്തു വാങ്ങുന്നതാണെങ്കിലും,നമ്മുടെ ഊണ്‍‌മേശയില്‍ പ്രധാന ഭക്ഷ്യവിഭവമായി മുടങ്ങാതെ എത്തുന്ന മത്സ്യവിഭവങ്ങള്‍ മുക്കുവന്റെ വിയര്‍പ്പാണ്. അത്തരം വിയര്‍പ്പുതുള്ളികളെ ആദരിക്കാതെ ഒരു രാജ്യം എങ്ങിനെയാണ് മാനവിക പുരോഗതിയിലേക്ക് ഉയരുക ? മൈസൂര്‍ പാക്കും,പാന്മസാലയും,കഞ്ചാവുബീഡിയും,ചുരുട്ടും,സിഗ്ഗററ്റും,മദ്യവും,മദിരാക്ഷിയും പോലുള്ള വിവിധ ഗ്രേഡിലുള്ള മയക്കുമരുന്നു സാഹിത്യമെഴുതി സമൂഹത്തെ തങ്ങള്‍ക്കു ചുറ്റുമുള്ള ആരാധകക്കൂട്ടം മാത്രമായി നിചപ്പെടുത്തുന്ന കലാസാഹിത്യകരന്മാരെ ആദരിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതക്കുള്ള പ്രോത്സാഹനം മാത്രമാണ്. ആണുംപെണ്ണുംകെട്ട കലാസാഹിത്യകാരന്മാരെയല്ല,ശാരീരികമായി അദ്ധ്വാനിക്കുന്ന മനുഷ്യരെയാണ് സമൂഹം ആദരിക്കേണ്ടത്. സമൂഹത്തെ കാണാനും കേള്‍ക്കാനും അറിയാനുമുള്ള ഇന്ദ്രിയങ്ങള്‍ മാത്രമായ കലാസാഹിത്യവിഭാഗം ഏറ്റവും അവസാനം മാത്രം ആദരിക്കപ്പെടാന്‍ അര്‍ഹതയുള്ള വിളമ്പുകാരാണ്. മാധ്യമം ഓണപ്പതിപ്പ് അറിഞ്ഞോ അറിയാതെയോ, തലകുത്തനെ നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമം നടത്തിയിരിക്കുകയാണ്. നന്ദനാശാനെപ്പോലുള്ളവരെ കണ്ടെത്തി ആദരിക്കുന്നതിലൂടെ നമ്മുടെ കപടമായ മൂല്യബോധത്തെ മാധ്യമം തങ്ങള്‍ക്കാകുന്ന വിധത്തില്‍ വിമര്‍ശിക്കുകയാണു ചെയ്തിരിക്കുന്നത്. പൊതുധാരയുടെ പതിവു പൂജാവിധികള്‍ക്ക് വിരുദ്ധമായുള്ള ക്രിയാത്മകമായ ഒരു പുതുദര്‍ശനം തന്നെ അതിജീവനത്തിന്റെ 10 ദൃഷ്ടാന്തങ്ങളിലൂടെ മാധ്യമം വെട്ടിത്തുറക്കുന്നുണ്ട്. നന്ദനാശാനെ മനോഹരമായി കേട്ടെഴുതി ലേഖനം തയ്യാറാക്കിയ കെ.എ.സൈഫുദ്ദീന്‍, അതിജീവനത്തിന്റെ മറ്റ് 9 ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പത്രാധിപര്‍ എന്നിവര്‍ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! നന്ദനാശാനെക്കുറിച്ചുള്ള ലേഖനം താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.








Wednesday, September 15, 2010

യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

യുക്തിവാദികള്‍ക്ക് ജാതിയും, മതവും,ദൈവവുമില്ലെന്നായിരുന്നു ചിത്രകാരന്റെ ധാരണ.മനസ്സ് വൃത്തികേടാക്കുന്ന ദൈവസംങ്കല്‍പ്പങ്ങളെ അടിച്ചോടിച്ച്, പകരം മാനവികതയുടെ കാറ്റും, വെളിച്ചവും കടക്കുന്ന ജനലും വാതിലും വച്ച് മനസ്സ് പ്രകാശമാനമാക്കുന്നവരാണ് യുക്തിവാദികള്‍. അഡ്രസ്സ് റാപ്പര്‍ പൊട്ടിക്കാതെ,മേശപ്പുറത്ത് വിശ്രമിക്കുകയായിരുന്ന കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ ജൂലായ്,ആഗസ്ത്,സെപ്തംബര്‍ ലക്കങ്ങള്‍ ഇന്നാണ് ഒന്നു മറിച്ചു നോക്കാന്‍ തോന്നിയത്. ആദ്യമേ കണ്ണില്‍ തടഞ്ഞത് ഒരു സവര്‍ണ്ണ ജാതി കാഴ്ച്ചപ്പാടുള്ള ലേഖനമാണ്. ജാതികളുടെ സെന്‍സസ് എടുക്കുന്നതിനെതിരെയുള്ള ആ ലേഖനത്തില്‍ എന്തുമാത്രം ബാലിശ സവര്‍ണ്ണ യുക്തികളാണ് ലേഖകന്‍ എഴുന്നള്ളിച്ചിരിക്കുന്നത് എന്ന് വായിച്ച് അതിശയപ്പെടാനായി !!! പൊതുവെ, സ്വതന്ത്രമായ ചിന്താശേഷിയുള്ളവരൊക്കെയാണ് യുക്തിവാദ മേഖലയിലേക്ക് എത്തിപ്പെടുക എന്നൊരു ധാരണയുമായി നടന്ന ചിത്രകാരനെ ജാതി സെന്‍സസ്സിനെതിരെയുള്ള യുക്തിരേഖ ലേഖനം മുന്‍ധാരണകളെ തല്ലിയുടക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒരു ഫാഷനു വേണ്ടിയോ, മറ്റ് മത്സരാര്‍ത്ഥികള്‍ ഏറെയില്ലാത്ത വേദിയെന്നതിനാലും എത്തിപ്പെടുന്നവരുടെ അഭയകേന്ദ്രമായിരിക്കുമോ യുക്തിവാദം ? അതോ, ചിത്രകാരന്‍ വായിച്ച ആ ലേഖനത്തിന്റെ കര്‍ത്താവിന്റെ മാത്രം ചിന്തയുടെ ആഴക്കുറവാകുമോ ?

ഒരു കാര്യത്തില്‍ യോജിക്കാം. യുക്തിവാദിക്ക് ജാതി ആവശ്യമില്ല.സ്വന്തം ബുദ്ധിശക്തിയിലും,ചിന്താശേഷിയിലും,ലോകവിവരത്തിലും നല്ല ആത്മവിശ്വാസമുള്ള യുക്തിവാദികള്‍ക്കും,ഈ ചിത്രകാരനു തന്നെയും ജാതിയോ, മതമോ,ദൈവമോ രക്ഷാധികാരിയായി നില്‍ക്കാതെത്തന്നെ ഒറ്റക്കു നിന്ന് വിജയിക്കാനുള്ള കരുത്തുണ്ടാകാം. എന്നാല്‍, യുക്തിവാദികളല്ലാത്തവര്‍ക്ക് ജാതിയില്ലെന്ന് പറയാന്‍ എങ്ങനെയാണു സാധിക്കുക ? ആത്മാഭിമാനിയായ യുക്തിവാദിയുടേയും, അടിമയായ ഒരു വിശ്വാസിയുടേയും ബോധം തുല്യമല്ലാത്ത സ്ഥിതിക്ക് ജാതി മത ദൈവ അടിമത്വം അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയെ അവന്റെ ബോധത്തെ അടയാളപ്പെടുത്തുന്ന, സാമൂഹ്യ സ്ഥാനത്തെ നിജപ്പെടുത്തുന്ന വ്യവസ്ഥിതിയായ, അതി പ്രധാന സ്വാധീനം ചെലുത്തുന്നതായ ജാതിയതയെ അവഗണിച്ച് മാനവികമായ തുല്യതയിലേക്കുയര്‍ത്തുന്ന സവര്‍ണ്ണ യുക്തിവാദ നിലപാട് എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സ്വതന്ത്ര ചിന്തകന്മാര്‍ തിരിച്ചറിയാതിരിക്കാമോ ? ജാതിയില്‍ ജനിച്ച്,ജാതിയില്‍ ജീവിച്ച്,ജാതിയില്‍ മരിക്കുന്ന ഇന്ത്യക്കാരനെ നോക്കി ജാതി നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യകൊണ്ടു മാത്രമേ കഴിയു.

പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രി‌ശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത് ?
ഈ പാവം അധമ ജാതികളെല്ലാം അധര്‍മ്മവും,അഴിമതിയും,അനീതിയും ചെയ്ത് സവര്‍ണ്ണ യുക്തിവാദികള്‍ക്ക് മനോവിഷമമുണ്ടാക്കാതെയിരിക്കാനായി വല്ല കൂട്ട ആത്മഹത്യയും ചെയ്യേണ്ടിവരുമൊ ആവോ ??? ഭാരതത്തില്‍ അഴിമതി,വ്യഭിചാരം,ചതി,പിടിച്ചുപറി,കള്ള ചരിത്രം ചമക്കല്‍,കള്ളക്കഥകള്‍കൊണ്ട് അടിമത്വം സ്ഥാപിക്കല്‍,കൊട്ടേഷന്‍ കൂട്ടക്കൊല,വംശീയത,വര്‍ഗ്ഗീയത,വര്‍ണ്ണവിവേചനം,ജാതീയത,മനുഷ്യത്വരഹിതമായ കുടിലത തുടങ്ങിയ സകല തിന്മകളുടെയും തെമ്മാടിത്തരങ്ങളുടേയും,സംസ്ക്കാരശൂന്യതയുടേയും പ്രചാരകരും,പ്രായോചകരും ബ്രാഹ്മണ്യവും അവന്റെ ജാരസന്തതികളായ സവര്‍ണ്ണരുമാണെന്നിരിക്കെ, നിഷ്ക്കളങ്കരായ അവര്‍ണ്ണ ജനത അധികാര പ്രമത്തതയാല്‍ ദുഷിച്ചുപോകുമോ എന്ന് മൊതലകണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ സവര്‍ണ്ണ രാഷ്റ്റ്രീയ നേതൃത്വവും, സവര്‍ണ്ണ യുക്തിവാദികളും ആരെയാണു പൊട്ടന്മാരാക്കാന്‍ ശ്രമിക്കുന്നത് ?

സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള മറ്റൊരു (വായന) പോസ്റ്റ് : ജാതി സെന്‍സസ്സ് അനിവാര്യം
യുക്തിരേഖയില്‍ 2010 സെപ്തബര്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്ന സെന്‍സസ്സിനെതിരെയുള്ള സവര്‍ണ്ണ യുക്തിവാദിയുടെ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത ഇമേജ് താഴെ സൂക്ഷിക്കുന്നു.

Friday, September 3, 2010

പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍


 കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു നെരെ ഇസ്ലാമിക മതഭ്രാന്തന്മാരുടെ കൈവെട്ടല്‍ കോടതി വിധി നടപ്പാക്കല്‍ ഏറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദനങ്ങള്‍ പോലുള്ള നനുത്തതും ആധികാരികവുമായ വാക്കുകള്‍ ..... മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുകള്‍ . ലേഖനം തയ്യാറാക്കിയ ജസ്റ്റിന്‍ പാതാലില്‍ പ്രഫസറുടെ വാക്കുകള്‍ ഹൃദയംകൊണ്ടുതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Thursday, September 2, 2010

കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും

ഈ സെപ്തബര്‍ 1 ന് ഈ വര്‍ഷവും പതിവുപോലെ, നമ്മുടെ വീട്ടമ്മമാര്‍ തങ്ങളുടെ പിഞ്ചോമനകളെ നീലചായത്തില്‍ മുക്കി(അല്ലെങ്കില്‍ നീല ചായം തേച്ച്),കിരീടവും,ഒടക്കുഴലും മയില്പീലിയുമണിയിച്ച് തെരുവിലിറക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുന്ന, സമൂഹത്തിന്റെ പ്രതീക്ഷയാണ് തങ്ങളെന്ന് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും ബോധ്യമാകുകയും, കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആത്മസാക്ഷാത്ക്കാരത്തിന്റെ അരങ്ങേറ്റമാണ് നടത്തുന്നതെന്ന തിരിച്ചറിവോടെ കൌതുകത്തോടെ ജനം കൃഷ്ണവേഷങ്ങളെ കണ്ട് നിര്‍വൃതിയടയുകയും ചെയ്തു. എല്ലാം ശുഭം !!! പക്ഷേ, ഈ മനോഹര കാഴ്ച്ചയുടെ അനന്തരഫലം എങ്ങിനെയാണ് ജനമനസ്സില്‍ ഒരോ വര്‍ഷവും വളര്‍ന്നു വികസിക്കുക എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ച കാലത്ത്,ഒരു രാമാനന്തസാഗരന്‍ രാമായണം,മഹാഭാരതം സീരിയലുകളിലൂടെ ജനഹൃദയത്തില്‍ സാംസ്ക്കാരികമായി മണ്ണൊരുക്കിയതിനുശേഷമായിരുന്നു ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ ഭരണരഥം നമ്മുടെ തിരഞ്ഞെടുപ്പായി,നമ്മുടെ പ്രതിനിധ്യമായി പ്രതിഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ഈ വര്‍ഗ്ഗീയ സാംസ്ക്കാരിക മണ്ണൊരുക്കത്തെ പുരോഗമനവാദികള്‍ അതിജീവിക്കേണ്ടിയിരിക്കുന്നു. സ്നേഹത്തിന്റേയും സാംസ്ക്കാരികതയുടേയും വഴിയിലൂടെ....
മനോരമ 2.9.10

മാതൃഭൂമി 2.9.10

ദേശാഭിമാനിയില്‍ നല്ലൊരു വാര്‍ത്താചിത്രം ശ്രദ്ധയില്‍ പെട്ടു. ഹിന്ദു വര്‍ഗ്ഗീയവാദികളുടെ കൃഷ്ണജയന്തി ആഘോഷത്തിനിടക്ക്
ചേര്‍ത്തുവച്ച് കാണാന്‍ അനുയോജ്യമായ സാമൂഹ്യ വൈരുദ്ധ്യത്തിന്റെ തീഷ്ണയാഥാര്‍ത്ഥ്യം ഒപ്പിയെടുത്ത ചിത്രം. പക്ഷേ, ദേശാഭിമാനി ഈ ചിത്രത്തിന് തന്തയെ അനുവദിച്ചിട്ടില്ല. ഇത്രയും പ്രസക്തമായ കാഴ്ച്ച കാണാനാകുന്ന കണ്ണുകള്‍ ഒരു വ്യക്തിയുടെ കണ്ണല്ല, സമൂഹത്തിന്റെ അമൂല്യമായ കണ്ണാണ്. അതിന്റെ ഉടമയെ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഒരു തരി തൊഴിലാളിവര്‍ഗ്ഗ സ്നേഹമോ, കലാകാരന്മാരോടുള്ള ബഹുമാനമോ പാര്‍ട്ടി പത്രത്തിന് ഉണ്ടാകേണ്ടതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! സ്വന്തം ലേഖകനും,ഫോട്ടോഗ്രാഫര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ദേശാഭിമാനി 1.9.10

Wednesday, September 1, 2010

ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!

കണ്ണൂരിലെ രണ്ട് ചെരിപ്പുകടകള്‍ക്കെതിരെ പോലീസ് കേസെടുത്തതായി ഒരു വാര്‍ത്ത ഇന്നത്തെ(1.9.10)ദീപിക പത്രത്തില്‍ വായിച്ചു. കണ്ണൂരിലെ ഡിഫി സഖാക്കള്‍ക്ക് ചെഗുവേരാവികാരം വൃണപ്പെട്ട് പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാണത്രേ കാരണം !
കണ്ണൂരില്‍ രണ്ടു ചെരിപ്പുകടകളില്‍ ചെഗുവേരയുടെ അടിപൊളി പടങ്ങള്‍ പ്രിന്റു ചെയ്ത ഷൂസുകള്‍ വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരം മണത്തറിഞ്ഞ കുറച്ച് കാവി ഡിഫിക്കാര്‍ ചെരിപ്പു കടകളില്‍ കയറി വില്‍പ്പന തടസ്സപ്പെടുത്തുകയും,ചെഗുവേരചെരിപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയും,തുടര്‍ന്ന് പോലീസെത്തി ഡിഫിക്കാരായ തംബ്രാങ്കുട്ടികളുടെ പരാതിപ്രകാരം കടയുടമകള്‍ക്കെതിരെ കേസെടുത്തു എന്നാണ് വാര്‍ത്ത ! സവര്‍ണ്ണ ഹൈന്ദവീകരണത്തിനു വിധേയമായ ഡിഫിയുടെ മാടമ്പിത്വമായിമാത്രമേ ഈ തോന്നിവാസത്തെ കാണാനാകു. ഹൈന്ദവ വര്‍ഗ്ഗീയതക്കു പൊതുജന സ്വീകാര്യതയില്ലാത്തതിനാല്‍ കാവി രാഷ്ട്രീയശക്തികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിലൂടെയാണ് കുട്ടിസഖാക്കളുടെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് എന്ന് ചുരുക്കം !

ആ ചെഗുവേര ചെരിപ്പുകള്‍ നിര്‍മ്മിച്ച കംബനി സത്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭക്തന്മാരായ ചെറുപ്പക്കാരെ ഉപഭോക്താക്കളായി സംങ്കല്‍പ്പിച്ച്, അവരുടെ ചെഗുവേര ദൌര്‍ബല്യം മുതലാക്കാനുദ്ദേശിച്ച് നടത്തിയ ഒരു കച്ചവടബുദ്ധിയാകാം. പക്ഷേ ആ ബുദ്ധിക്ക് ഫിനിഷിങ്ങ് പോരാതെവന്നു എന്നതിലാണു പിഴവു പറ്റിയത്. ചെഗുവേര ചെരുപ്പുകളുടെ ലോഞ്ചിങ്ങ് സഖാക്കളുടെ ഗര്‍ജ്ജ്നമായ ജയരാജന്മാരെക്കൊണ്ടോ,ശ്രീമത്യെച്ചിയെക്കൊണ്ടോ,അറ്റ്ലീസ്റ്റ് അവരുടെ മോനെക്കൊണ്ടോ, കൊടിയേരിസുധന്മാരെക്കൊണ്ടോ നടത്തിക്കാനുള്ള ബുദ്ധി കച്ചവടക്കാര്‍ക്കില്ലാതെപോയി !!! ഒരു വി.കെ.സി.അഹമ്മദാകാനുള്ള സുവര്‍ണ്ണാവസരമാണ് കച്ചവടക്കാര്‍ കളഞ്ഞുകുളിച്ചത് !
ഇപ്പോള്‍ കേസെടുത്ത പോലീസുപോലും നിങ്ങളെ കണ്ടാല്‍ സലൂട്ടടിക്കുമായിരുന്നു. :)

പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....

ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!

Tuesday, August 31, 2010

കാനായിയുടെ എന്‍.എച്ച്. വികസന നിര്‍ദ്ദേശം

കേരളത്തിന്റെ പ്രശസ്ത ശില്‍പ്പിയും സാമൂഹ്യശാസ്ത്ര തല്‍പ്പരനായ കലാകാരനുമായ കാനായി കുഞ്ഞിരാമന്‍ കേരളത്തിന്റെ ഹൈവെ വികസനത്തെ സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ കത്ത് എന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാനായിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിന്റെ ഒരു ഭാഗം കേരള കൌമുദി പത്രം 2010 ആഗസ്ത് 30 ന് പ്രസിദ്ധീകരിച്ചതു കാണാനായി. ആ പത്ര റിപ്പോര്‍ട്ട് ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്:നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
ഏകപത്രങ്ങള്‍ എന്ന ബ്ലോഗില്‍ കണ്ട ഒരു പോസ്റ്റ്: ദേശീയപാതാവികസനവും കേരളവും - 3 (ചോദ്യോത്തരങ്ങൾ)

Sunday, August 29, 2010

കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:


“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!

ഇയ്യാളൊക്കെ എന്ത്  കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !


മംഗളം 26.8.10



Tuesday, August 24, 2010

കൈവെട്ട് വാര്‍ത്ത ശേഖരം

തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇസ്ലാമിക കൈവെട്ട് ശിക്ഷ നടപ്പാക്കലിനോടനുബന്ധിച്ചൂള്ള വാര്‍ത്തകളുടെ കുറച്ചു കട്ടിങ്ങുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്. ചര്‍ച്ചക്കുവേണ്ടിയല്ല, സംഭവത്തെ പിന്തുടരുന്നതിനുള്ള സൌകര്യത്തിനായി മാത്രം.
മംഗളം 26.8.10

മംഗളം 26.8.10


മംഗളം 26.8.10


മാതൃഭൂമി പത്രം - 21.08.10
മനോരമ പത്രം - 21.08.10
മംഗളം പത്രം - 21.08.10
രാഷ്ട്ര ദീപിക - 21.08.10
മനോരമ പത്രം - 21.08.10

Thursday, August 19, 2010

നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ

മാതൃഭൂമി വാര്‍ത്ത (19.8.10)
തീര്‍ച്ചയായും ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ അടിയന്തിര ആവശ്യമാണ്. വാഹന പെരുപ്പത്താല്‍ നിറഞ്ഞുകവിഞ്ഞ് അപകടങ്ങളാലും, സമയ നഷ്ടത്തിലും,ഇന്ധന നഷ്ടത്തിലും,അന്തരീഷ മലിനീകരണത്തിലും കലങ്ങി ഒഴുകുന്ന നമ്മുടെ ദേശീയ പാതകള്‍ നമുക്ക് ഇന്ന് അപര്യാപ്തമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയക്കാര്‍ക്കും, അണിയറയില്‍ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ക്കും കയ്യയച്ച് നല്‍കുന്ന നോക്കുകൂലിയെന്നോ , കമ്മീഷനെന്നോ, ഒറ്റുകാശെന്നോ അറിയപ്പെടുന്ന കോടികള്‍ കൊണ്ടുള്ള തുലാഭാരമാകരുത്  ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള കരാറുകള്‍ക്കു പിന്നിലുള്ള ലക്ഷ്യം.പ്രത്യേകിച്ചും ഭരണമവസാനിപ്പിച്ച് പോകാന്‍ കാലത്ത് കയ്യില്‍ കിട്ടുന്നതെല്ലാം ഊരിയെടുത്ത്  സംബത്തു വര്‍ദ്ധിപ്പിക്കാനെ ഇടതുപക്ഷ രാഷ്ട്രീയ സവര്‍ണ്ണതൊഴിലാളി നേതൃത്വം ശ്രമിക്കു എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കേന്ദ്ര പദ്ധതി പ്രകാരമുള്ള ഒരു ദേശീയ പാത കേരളത്തിന് അനുവദിക്കപ്പെടുംബോള്‍ അത് നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെത്തന്നെ വിരിക്കപ്പെടണമെന്നത് ബി ടി ഒ കരാറിലേര്‍പ്പെടുന്ന സ്വകാര്യ റോഡ് ഉടമസ്ത കമ്പനിയുടെ മാത്രം താല്‍പ്പര്യമാണ്. ജനത്തിരക്കുള്ള പ്രദേശാങ്ങളിലൂടെ നിലവിലുള്ള റോഡ് സൌകര്യം ഇല്ലാതാക്കി നിര്‍ബന്ധിത പിരിവ് പണം നല്‍കി യാത്രചെയ്യിക്കാന്‍ ജനങ്ങാളെ സമ്മര്‍ദ്ദപ്പെടുത്താന്‍  കഴിയുന്നത് പുതിയ ബി.ഒ.ടി. റോഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ സ്വകാര്യ കമ്പനിക്ക് നൂറിരട്ടി ലാഭകരമാണ്.

കേരള ജനത ഈ പകല്‍ കൊള്ളക്കെതിരെ വിവരദോഷികളും കച്ചകപടക്കാരുമായ വ്യാപാരി വ്യവസായി സംഘടനകളോട് കൂട്ടു ചേര്‍ന്നിട്ടാണെങ്കില്‍  പോലും (കൂടുതല്‍ വിശ്വസിക്കരുതെന്ന്  !!) ജനാഭിപ്രായം സ്വരൂപിക്കെണ്ടതായിട്ടുണ്ട്. കൂട്ടിക്കൊടുപ്പുകാരും, കൊള്ളക്കാരുമായ രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും.  എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട. 

നിലവിലുള്ള ജനങ്ങളുടെ ഉടമസ്തതയിലുള്ള പൊതുസ്ഥലങ്ങളെല്ലാം രാഷ്ട്രീയ പിംബുകളുടെ സഹായത്തോടെ സ്വകാര്യ മേഖല ചുളുവിലക്ക് സ്വന്തമാക്കാന്‍ നടത്തുന്ന ഉപജാപങ്ങളെ പച്ചക്ക് തുറന്നു കാണിക്കാന്‍ നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങളും നമ്മെ സഹായിക്കട്ടെ !

Monday, August 16, 2010

സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി


മദനിക്ക് നീതി ഉറപ്പാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റേയും, മത നിരപെക്ഷതയുടേയും പരമ പ്രധാന കര്‍ത്തവ്യമാണ്. എല്ലാ ജനങ്ങളുടേയും ധാര്‍മ്മിക ബാധ്യതയുമാണ് അത്. പ്രത്യേകിച്ചും, ശിക്ഷിക്കപ്പെടാതെ ഒന്‍പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തിയെ വീണ്ടും പീഢിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉണര്‍ന്നിരിക്കേണ്ടതുമുണ്ട്. കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.   പക്ഷേ, ആ നീതി അന്‍‌വാര്‍ശ്ശേരിയില്‍ മനുഷ്യകോട്ട തീര്‍ത്തുകൊണ്ടോ ,ക്രമസമാധന  തകര്‍ച്ചയുണ്ടാകുമെന്ന് ധ്വനിപ്പിച്ചുകൊണ്ടുള്ള കീഴടങ്ങാനുള്ള സന്നദ്ധത പ്രഖ്യാപനം  അഭിനയിച്ചുകൊണ്ടോ ആകരുതായിരുന്നു. മദനിയുടെ ഖുറാന്‍ പിടിച്ചുള്ള ചാനല്‍ അഭിനയം നമ്മുടെ മതേതര സമൂഹത്തില്‍  വര്‍ഗ്ഗീയ വിഷം കലക്കലാണ്. ചരിത്രാധീത കാലത്തെ മാംസാഹാരിയായ ഒരു ഭീഭത്സ ജീവിയുടെ വര്‍ത്തമാന സാന്നിദ്ധ്യത്തെയാണ് മദനിയുടെ ടി.വി.ഷോ അനുഭവപ്പെടുത്തുന്നത്. 
അദ്ദേഹത്തിന്റെ ഉദ്ദേശം അശേഷം ശുദ്ധിയുള്ളതല്ല എന്നതാണ് മത ദൌര്‍ബല്യത്തെ പൊക്കിപ്പിടിച്ച് ജനാധിപത്യത്തിന്റെ ജീവനു വിലപേശുന്നതിലൂടെ മദനി നല്‍കുന്ന അപായ ഭീഷണി. മദനി ഒരു ദേശീയ സത്വമായി ഭീകരരൂപം പ്രാപിച്ച്, വെളിവില്ലാത്ത നമ്മുടെ ചാനല്‍ ഇറച്ചിക്കച്ചവടക്കാരുടെ ദൌര്‍ബല്യത്തിലൂടെ വളരുകയാണ്. ഇതെല്ലാം കണ്ടിട്ടും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രീയ നേതാക്കളും, സര്‍ക്കാരും മിഴിച്ചിരിക്കുന്നു എന്നത് തെരെഞ്ഞെടുപ്പു തൊഴിലാളികള്‍ മാത്രമായ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദയനീയ ബുദ്ധി ദാരിദ്ര്യത്തിന്റെ തെളിവുകൂടിയാണ്. 

ഓണം പ്രമാണിച്ച് അണിഞ്ഞൊരുങ്ങാനായി കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ വകയായി ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സാരിയോ പര്‍ദ്ദയോ കൊടുക്കുന്നത് നന്നായിരിക്കും. ചാന്ത്പൊട്ട് ,ക്യൂട്ടക്സ്, കണ്മഷി എന്നിവ കൂടി ആയാല്‍ പാവങ്ങള്‍ കാല്‍നഖം കൊണ്ട് കളം വരച്ച് സ്വമേധയ കീഴടങ്ങാനായി വരുന്ന സൂപ്പര്‍ സ്റ്റാര്‍ മദനിക്ക് മണിയറയൊരുക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും ... നാണം കെട്ട സാധനങ്ങള്‍ :)

കേവലം ഒരു മത വര്‍ഗ്ഗീയ പ്രചരണ വയള്ളു തൊഴിലാളിയെ രാഷ്ട്രീയ നേതാവായി, മീഡിയയുടെ താരമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ അപകടം രാഷ്ട്രീയ നേതാക്കളും ടി.വി.ചാനലുകളും, പ്രിന്റ് മീഡിയയും ഇനിയും മനസ്സിലാക്കാതിരുന്നാല്‍ നമ്മുടെ മതേതര ജനാധിപത്യത്തെ കുരുതികൊടുത്തതിന്റെ പേരില്‍ അവര്‍ ഉത്തരം പറയേണ്ടിവരും. കേരളത്തിലെ മനുഷ്യന്റെ കാര്യം പറയാന്‍ ആകെയൊരു എം.എന്‍.കാരശ്ശേരി മാത്രമേ ഉള്ളു. ബാക്കി സാംസ്ക്കാരിക നായകന്മാര്‍ മദനിക്കെതിരെ എന്തെങ്കിലും പറഞ്ഞ് ഇഫ്ത്താര്‍ വിരുന്നുകള്‍ക്കിടക്ക് കല്ലുകടിയാകുമോ എന്ന ഭയത്താല്‍ പല്ലുകള്‍ തന്നെ  മുഴുവനായി ഇളക്കിമാറ്റി റെഡിയായിരിക്കുകയാണ് !!! വായ തുറക്കില്ല.
മത ജീര്‍ണ്ണതയേയും രാജ്യദ്രോഹികളേയും താലോലിക്കുന്ന ദുര്‍മന്ത്രവാദികളാകുന്നുവോ ചാനലുകള്‍ ?
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരേയും, 9 വര്‍ഷം അനുഭവിച്ച നീതിരഹിതമായ ജയില്‍ വാസത്തേയും ഓര്‍ത്തുകൊണ്ടും, ഇന്ത്യയിലെ സവര്‍ണ്ണപക്ഷ നീതിബോധത്തേയും വ്യവസ്ഥയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുതന്നെ , മനുഷ്യാവകാശത്തിന്റേതായ നന്മയുടേയും വിശാല വീക്ഷണത്തിന്റേയും വഴിയുപേക്ഷിച്ച് മദനി നടത്തുന്ന ബോധപൂര്‍വ്വവും, ആസൂത്രിതവുമായ മത വര്‍ഗ്ഗീയ വിഷം കുത്തിവക്കലിനെതിരെ  പ്രതികരിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനു നേരേയുള്ള മസ്സിലുരുട്ടലും, മാടമ്പിത്വവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് നീതീകരിക്കാനാകില്ല.

ചിത്രകാരന്റെ മുന്‍ പ്പോസ്റ്റ്: മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക

up date: 17.8.2010
അന്‍‌വാര്‍ശ്ശേരി പാക്കിസ്ഥാനിലാണോ? എന്ന് എന്ന് സംശയമുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ ഇന്നു പത്രത്തില്‍ കാണുകയുണ്ടായി. മംഗളം പത്രത്തില്‍ മദനിയുടെ അംഗരക്ഷകര്‍ മദനിയുടെ ഗുണ്ടാ പടയില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതിന്റെ വിവരണം വായിച്ചു.  ലജ്ജാവഹം തന്നെ നമ്മുടെ കേരള സര്‍ക്കാരിന്റെ ഭരണവും , മദനിക്ക് കെട്ടിക്കൊടുക്കുന്ന റിയാലിറ്റി ഷോ സ്റ്റേജും !!
17.8.10 മംഗളം പത്രത്തിലെ വാര്‍ത്ത  

Sunday, August 15, 2010

ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

മനുഷ്യന്റെ ഇച്ഛാശക്തിക്ക് തടസ്സങ്ങളില്ല...പരിമിതികളും ! ശാന്ത കാവുമ്പായി തന്റെ മോഹപ്പക്ഷിയുടെ ചിറകടിയൊച്ചയിലൂടെ സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തുതന്നെയാണ്...വ്യക്തി വികാസത്തിന്റെ അനന്ത സാധ്യതകളും !!!

പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന്‍ തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.

ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക. സ്ത്രീ-പുരുഷ പക്ഷങ്ങളിലേക്ക് ചാരിവച്ചില്ലെങ്കിലും കരുത്തുള്ള ഇച്ഛാശക്തി ഉറച്ചു നില്‍ക്കുകതന്നെ ചെയ്യും.

ബ്ലോഗര്‍ ശാന്താ കാവുമ്പായിക്കും, അവരുടെ കവിതാ സമാഹാരമായ മോഹപക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

മലയാള ബൂലോഗത്തെ പ്രശസ്ത ബ്ലോഗറായ ശാന്താ കാവുമ്പായിയുടെ 30 ബ്ലോഗ് കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പുസ്തക സമാഹാരം മോഹപ്പക്ഷിയായി ഇന്ന്, 2010 ആഗസ്ത് 14 ന് 12 മണിക്ക് (പോസ്റ്റ് ബട്ടണ്‍ ക്ലിക്കിയത് രാത്രി 12 കഴിഞ്ഞായതിനാല്‍ പബ്ലിഷ് ഡേറ്റ് വ്യത്യാസമുണ്ടാകും.)തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്യുന്ന ധന്യമായ ചടങ്ങില്‍ ചിത്രകാരനും പങ്കെടുത്തു. ചിത്രകാരന്റെ ക്യാമറയില്‍ കുരുങ്ങിയ കുറച്ചു പ്രകാശത്തിന്റെ നിശ്ചല ഓര്‍മ്മകള്‍ താഴെ പങ്കുവക്കുന്നു.

പ്രവേശന കവാടം
ചിട്ടയോടെ...
നല്ലൊരാള്‍ക്കൂട്ടമുണ്ട്
ബ്ലോഗര്‍ ഹാറൂണ്‍

സാധു ഗ്രൂപ്പ് ഉടമ പി.പി.വിനോദ്
പി.പി.ലക്ഷ്മണന്‍
സുനില്‍ കുമാര്‍ ...
അപ്പോള്‍ ചടങ്ങു തുടങ്ങാം
മക്കളെ... എല്ലാവരും ബ്ലോഗ് തുടങ്ങിന്‍ !!
 പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുട്ടികളും, ആങ്കറും.

ബൂലോഗത്തുനിന്നുള്ള മൂന്നു ബ്ലാക്ക് കാറ്റുകള്‍ ജാഗരൂഗരായി നില്‍ക്കുന്നു
മോഹപ്പക്ഷിയുടെ ധന്യ നിമിഷങ്ങള്‍.... ശാന്ത ടീച്ചര്‍ വേദിയില്‍
സ്വാഗതം...
മോഹപ്പക്ഷിയുടെ ചിറകടി ശബ്ദം...
മണമ്പൂര്‍ രാജന്‍ ബാബു ... ബൂലോകത്തിന്റെ തീരത്ത് ... ബൂലോകത്തേക്ക് എങ്ങനെ...എവിടെ ഇറങ്ങണം....
സമ്പന്നമായ സദസ്സ്
ഈ ബ്ലോഗ് എന്താണെന്ന് ഇനിയും മനസ്സിലായില്ല... കുറച്ചുപേരെങ്കിലും മനസ്സിലാക്കാതിരിക്കില്ല.
ബൂലോകം ഒന്നു സ്ക്രീനില്‍ പ്രൊജ്ക്റ്റ് ചെയ്ത് കാണിച്ചുകൊടുക്കാമായിരുന്നു...

കെ.പി.എസ്,മിനി ടീച്ചര്‍,കുമാരസംഭവം

മലപ്പുറം ബ്ലോഗ് സമൂഹത്തിന്റെ പ്രതിനിധികള്‍ -തണലും,കൊട്ടോട്ടിയും കണ്ണൂരിലെ സംഭവത്തോടൊപ്പം
മിനി ടീച്ചര്‍,  കുമാരഗുരു, ഗള്‍ഫിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന തണല്‍ ,നോംബുമുറിയാതിരിക്കാന്‍ ഉമിനീരിറാക്കാതിരിക്കുന്ന കൊട്ടോട്ടിക്കാരന്‍
തണലിനും,കൊട്ടോട്ടിക്കാരനും വയറുനിറയെ കടലുകാണിച്ചുകൊടുത്ത പിശുക്കന്‍ കുമാരന്റെ സൂത്രം യാത്രികനുമുന്നില്‍ ആടി അവതരിപ്പിക്കുന്നു
യാത്രികനും കുടുംബവും
വിജയകുമാര്‍ ബ്ലാത്തൂര്‍ കശ്മലന്മാരുടെ മുന്നില്‍
കൈരളി ബുക്ക് സ്റ്റാള്‍ മോഹപ്പക്ഷി വിപണിയിലിറക്കുന്നു
എഞ്ചിനീയര്‍ മധുകുമാര്‍ പ്രഫഷണലാണ്. താല്‍ക്കാലിക പന്തലില്‍ ഫാനുകള്‍ പൂത്തു നില്‍ക്കുന്ന തൂണുകള്‍
ശാന്തടീച്ചറുടെ സഹോദരന്‍ എഞ്ചിനീയര്‍ മധുകുമാര്‍, പുത്രി.
ചിത്രകാരന്റെ മകള്‍... അശ്വതിയെപ്പോലെ..ചിത്രകാരന്‍  അങ്കിളിന്റെ വക ഒരു ഫോട്ടോ മോള്‍ക്ക് .