Thursday, November 25, 2010
എന്‍ഡോസള്‍ഫാന്‍ ഗവണ്മെന്റ് !
എന്‍ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഉപയോഗിക്കാവുന്ന സുരക്ഷിത കീടനാശിനികള്‍ പോലും അധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അതിനായി ബോധവല്‍ക്കരണം നടത്താനും ഗവണ്മെന്റ് മുന്നോട്ടുവരാത്ത പക്ഷം , നമ്മുടെ എന്‍ഡോസള്‍ഫാന്‍ ഗവണ്മെന്റുകള്‍ക്കെതിരെയും , കൊടിച്ചിപ്പട്ടികളായ രാഷ്ട്രീയക്കാര്‍ക്കും, തന്തയില്ലാത്ത സര്‍ക്കാര്‍ അധികാരികള്‍ക്കെതിരേയും ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
Friday, November 5, 2010
പിയൂഷ് പാണ്ഡെ വരുന്നു !
കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു. കേരളത്തിലെ പരസ്യസ്ഥാപനങ്ങളുടെ ഉടമകളുടെ സംഘടനയായ കെ.ത്രി.എ.യുടെ രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സകുടുംബ സമ്മേളനമാണ് ആഡ് ഫെസ്റ്റ്. ആഡ് ഫെസ്റ്റ് 2010ല്‍ ദക്ഷിണേഷ്യന്‍ രാജ്യകംബോളങ്ങളുടെ പടയോട്ടങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനവും വിതരണവും വരെ നിര്‍വ്വഹിക്കുന്ന പരസ്യ രംഗത്തെ അണിയറപ്രവര്‍ത്തകരുടെ മുടിചൂടാമന്നന്മാരെ കെ.ത്രി.എ.അതിഥികളായി കൊണ്ടുവരുന്നുണ്ട്.സര്‍വ്വശ്രീ.പിയൂഷ് പാണ്ഡെ,ബിജോ കുര്യന്‍, മീനാക്ഷി മദ്വാവാനി തുടങ്ങിയ പ്രമുഖരാണ് അറിവുകളും അനുഭവങ്ങളും പങ്കുവക്കാനായി നവമ്പര്‍ 20ന് കൊച്ചിയില്‍ എത്തിച്ചേരുന്നത്.
കൂടാതെ കേരളത്തിലെ പത്ര-ടീവി ചാനല്‍ ഉടമകളും,ടോപ്പ് എക്സിക്യൂട്ടീവുകളും, ടോപ്പ് ടെന്‍ വ്യവസായ-വാണിജ്യ പ്രമുഖരായി കെ.ത്രി.എ.തിരഞ്ഞെടുത്തിരിക്കുന്ന പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കും.
2007ല്‍ തേക്കടിയില്‍ നടത്തപ്പെട്ട കഴിഞ്ഞ ആഡ് ഫെസ്റ്റില്‍ താഴെപ്പറയുന്ന വ്യവസായ വാണിജ്യ പ്രതിഭകളെ ടോപ്പ് ടെന്‍ അവാര്‍ഡു നല്‍കി കെ.ത്രി.എ. ആദരിച്ചിരുന്നു.
Mr.George., CMD, Geojith Securities Ltd.,
Mr.Gokulam Gopalan, CMD,Gokulam group.
Mr.Jacob M.C., CMD, Anna Kitex Group.
Mr.Joy Alukkas, CMD, Alukkaas Group.
Mr.Kochouseph Chittilappalli, CMD, v-Guard Group.
Mr.Kurian V.J.,Chairman,Spices Board.
Mr.Meeran M.E., CMD, Eastern Group Companies.
Mr.Pattabhiraman T.S.,CMD,Kalyan Silks.
Mr.Ramachandran M.P.,CMD.Jyothi Laboratories.
Mr.Yusuf Ali M>A., CMD, Emke Group.
ഈ വര്‍ഷത്തെ കെ.ത്രി.എ.ടോപ്പ് ടെന്‍ വാണിജ്യ-വ്യവസായ പ്രതിഭകള്‍ കൊച്ചി ഫെസ്റ്റില്‍ പ്രഖ്യാപിക്കപ്പെടും.
കെ.ത്രി.എ. ആഡ് ഫെസ്റ്റ് 2010 നടത്തപ്പെടുന്നത് കൊച്ചിയിലെ ഹോട്ടല്‍ റമദയിലാണ്.
ഇവന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പേടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.ത്രി.എ.ഫെസ്റ്റ് സംഘാടകരെ ബന്ധപ്പെടണം.
വിലാസം: Joseph Chavara,Chief Patron, K3A&General Convener,Adfest, Chavara Ad media,Kochi.Tel:0484-6500716,mob:09847057862,E-mail:chavaraadvertising@gmail.com
P.T.Abraham,President,K3A,Jelitta Publicity,Kottayam,
Tel:0481-2564075,mob:09447054075,Email:chief@jelitta.com
Dr.James Valappila, General Secretary,Valappila Communications,Thrissur,
Tel:0487-2421737,Mob: 09388257000,Email:creativetcr@valappila.in
പിയുഷ് പാണ്ഡെയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക
കെ.ത്രി.എ.യുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പഴയൊരു പോസ്റ്റിലേക്കുള്ള ലിങ്ക്: പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ !
Monday, October 25, 2010
സുനിത കൃഷ്ണന്‍ എന്ന മഹതി
- ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :
സുനിത കൃഷ്ണന്‍
ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്:
- chithrakaran:ചിത്രകാരന്‍ said...
- മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.
- October 25, 2010 4:47 PM
Friday, October 15, 2010
ചിലി ലോകത്തിനു നല്‍കിയ പാഠം
ചിലിയിലെ മണ്ണുവെട്ടികളും കൈക്കോട്ടു പണിക്കാരും മനുഷ്യരാണെന്നും, അവര്‍ക്ക് ആ രാജ്യത്തെ പ്രസിഡന്റിനു തുല്ല്യമായ മൂല്യമുണ്ടെന്നും ലോകത്തെ സാക്ഷ്യപ്പെടുത്തിയ മഹാസംഭവമായിരിക്കുന്നു ...അപകടത്തില്പെട്ട ഖനിത്തൊഴിലാളികളെ ഒരു രോമത്തിനുപോലും പരിക്കേല്‍ക്കാതെ ഭൂഗര്‍ഭത്തില്‍ നിന്നും ... ഗവണ്മെന്റ് രക്ഷപ്പെടുത്തിയ നടപടി. എന്നാല്‍ അതിലുപരി മനുഷ്യന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൃത്യതയും സൂക്ഷ്മതയും മാനവികതയുടെ രക്ഷക്ക് എന്തുമാത്രം സജ്ജമായിരിക്കുന്നു എന്നതിന്റെ അഭിമാനകരമായ ദൃഷ്ടാന്തം കൂടിയായിരിക്കുന്നു ഖനിയിലെ രക്ഷാപ്രവര്‍ത്തനം. വലിയൊരു വിപത്തിലും മനസ്സാന്നിദ്ധ്യത്തോടെ കര്‍മ്മോത്സുകരാകുന്ന ധീരമായ ഒരു ജനതയുടെ ഉജ്ജ്വലമായ വിജയഗാഥ... ലോകത്തിനു മുഴുവന്‍ മാതൃകയായിരിക്കുന്നു. ഈ നല്ല മാതൃക ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി പട്ടികളെപ്പോലെ ശത്രു രാജ്യത്തെപ്പോലും സേവിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരും, ഭരണാധികാരികളും, ഉദ്ദ്യോഗസ്തരുമുള്ള മൂന്നാം കിട രാജ്യങ്ങള്‍ക്ക് ചിലിയിലേക്കുള്ള ദൂരം വ്യാഴത്തിലേക്കോ ശനിയിലേക്കോ ഉള്ള ദൂരത്തേക്കാള്‍ എത്രയോ കൂടുതലാണല്ലോ എന്നതു ദുഖകരം തന്നെ.
ഒരു രാജ്യത്തെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, ധനികരോ, സിനിമാതാരങ്ങളോ അനുഭവിക്കുന്ന ആടംബരങ്ങളോ സുഖ സൌകര്യങ്ങളോ ഒന്നുമല്ല ആ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും അളവുകോല്‍. ആ രാജ്യത്ത് വയലില്‍ ജോലി ചെയ്യുന്നവരും, തെരുവ് വൃത്തിയാക്കുന്ന തൂപ്പുകാരും, മരാമത്ത് ജോലികളില്‍ എര്‍പ്പെടുന്ന കൂലിത്തൊഴിലാളികളും, തൊഴില്‍ സമയത്ത് അണിയുന്ന ആധുനിക സുരക്ഷിത വേഷവും,പണി ആയുധങ്ങളും, അവരുടെ ആരോഗ്യ നിലവാരവും, ജീവിത നിലവാരവും, അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ബഹുമാനവുമാണ് അവിടത്തെ സംസ്ക്കാരവും, പുരോഗതിയും നിര്‍ണ്ണയിക്കുന്ന മാനദണ്ഡം.
അല്ലാതെ ... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന് :)

![]() |
| ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത(14.10.10) |
![]() |
| മാതൃഭൂമി വാര്‍ത്ത (14.10.10) |
![]() |
| മനോരമ വാര്‍ത്ത (14.10.10) |
Saturday, October 9, 2010
വിദ്യാഭ്യാസ വിപ്ലവം !!!
നമ്മുടെ വിദ്യാഭ്യാസ രംഗം ഒരോ വര്‍ഷവും അഞ്ചു ലക്ഷം കുട്ടികളെ വരിയുടക്കലിനു വിധേയമാക്കുന്നുണ്ട് എന്നാണ് ചിത്രകാരന്റെ ഏകദേശ ധാരണ. നമ്മുടെ സ്കൂളുകളില്‍ എതാണ്ട് 60 ലക്ഷം കുട്ടികള്‍ ഇങ്ങനെ ഷണ്ഡമാക്കപ്പെട്ട അവസ്ഥയില്‍ ഇപ്പോള്‍ വിദ്യാഭാസം നടത്തുന്നുണ്ടായിരിക്കണം.അവരില്‍ രണ്ടു കുട്ടികള്‍ ചിത്രകാരന്റേതുമാണ് :) പലപ്പോഴും അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ പ്രത്യേക ശ്രദ്ധകൊണ്ടോ അശ്രദ്ധകൊണ്ടോ അപൂര്‍വ്വം ചില വിദ്യാര്‍ത്ഥികള്‍ വന്ധ്യംങ്കരണത്തിനു വിധേയമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പുറത്തുവരുന്നുണ്ടാകാം. വളരെ നിസാരമായ ആ വിഭാഗത്തില്‍ നിന്നുമാണ് അപൂര്‍വ്വം രാഷ്ട്രീയക്കാരോ എഴുത്തുകരോ കലാകാരന്മാരോ,മീന്‍ കച്ചവടക്കരോ,ഓട്ടോ ഉടമകളൊ,വ്യവസായികളോ ഉണ്ടാകുന്നത്. ബാക്കിയെല്ലാം ദാസന്മാരാണ്. ലോകത്തിന്റെ മുക്കിലും മൂലയിലേക്കും തൊഴില്‍ ശക്തിയായി കയറ്റി അയക്കാനുള്ള വരിയുടച്ച് ഷണ്ഡമാക്കപ്പെട്ട ഇരുകാലി മൃഗങ്ങളെ നിര്‍മ്മിക്കിന്ന ഫാമുകളാണ് നമ്മുടെ വിദ്യാഭ്യാസ രംഗം. ഇതിനൊരറുതി വരുത്തുക എന്നത് എന്തുകൊണ്ടും വിപ്ലവം തന്നെയാണ്.
ഇന്നത്തെ കേരള കൌമുദി പത്രത്തില്‍(9.10.10)ഒന്നാം പേജില്‍ മെയിന്‍ ന്യൂസായി സര്‍വ്വകലാശാലാ പരീക്ഷാ പരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശയായി പുസ്തകം നോക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന വാര്‍ത്ത വന്‍പിച്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കണ്ടതില്‍ വളരെ സന്തോഷം തോന്നി. എസ്. പ്രേംലാല്‍ എന്ന ലേഖകന്റെ ബൈ ലൈനോടുകൂടിയ ഈ വിപ്ലവകരമായ വാര്‍ത്ത അതിന്റെ പ്രാധാന്യം വിവേചിച്ചറിഞ്ഞ് പ്രസിദ്ധീകരിച്ച കേരള കൌമുദി പത്രാധിപ സമിതിയെ ചിത്രകാരന്‍ പുരോഗമനാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
നമ്മുടെ പരീക്ഷാസംബ്രദായം വെറും ഓര്‍മ്മശക്തി പരിശോധനക്ക് വിദ്യാര്‍ത്തികളെ സജ്ജരാക്കുന്ന “തത്തമ്മേ പൂച്ച” രീതിയിലുള്ളതാണ്. ഈ സംബ്രദായത്തിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി പൌരന്മാരെ സൃഷ്ടിക്കാനാകില്ല. കുറെ മന്ദ ബുദ്ധികളായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയും, അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, വക്കീലന്മാരേയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരേയും പന്നിപോലെ... /കൃമികളെപ്പോലെ പടച്ചുവിടുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം തികഞ്ഞ തന്തരാഹിത്യത്തിന്റെ ഉദാഹരണമാണ്. ഇതിനൊരു മാറ്റം വരിക എന്നത് സാമൂഹ്യ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് !!!
താമസംവിനാ ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പുരോഗമനേച്ഛുക്കളായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,സര്‍വ്വകലാശാലക്കും,വിദ്യാഭ്യാസ വകുപ്പിനും, മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ക്കും സാധിക്കട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു. ഈ സംബ്രദായത്തിന്റെ സ്ഫോടനാത്മകമായ് ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധം വിവിധ മാധ്യമങ്ങളിലൂടെ ജന ഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ ചിന്താശേഷിയുള്ള കലാ-സാഹിത്യകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും,വിദ്യാഭ്യാസ വിദഗ്ദര്‍ക്കും സാധിക്കട്ടെ. ഈ വാര്‍ത്ത ഇന്നത്തെ മെയിന്‍ സ്റ്റോറിയാക്കി പത്രപ്രവര്‍ത്തനത്തിനു പുരോഗമനാത്മക മാതൃക നല്‍കിയ കേരള കൌമുദിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ... !!!

Saturday, October 2, 2010
അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും
അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തിനായുള്ള അലഹാബാദ് കോടതി വിധി നമ്മുടെ ജനാധിപത്യ പരിമിതിയില്‍ നിന്നുള്ള സ്വീകാര്യമായ ഒരു വിധിയാണ്. ആ വിധിയെ ജനം സമാധാനത്തോടേ വരവേറ്റു എന്നത് സമൂഹത്തിന്റെ പൊതുബോധം ഇപ്പോള്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് അനുകൂലമല്ല എന്നതുകൊണ്ടാണ്. അല്ലാതെ, ആരും മര്യാദരാമന്മാരായതല്ല . ജനം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ മാത്രമല്ല, ഇതിന്റെ പേരില്‍ ഒരു സംവാദം പോലും പൊറുക്കാന്‍ തയ്യാറല്ല. അങ്ങനെയൊരു പൊതുബോധത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സമാധാനം. ഈ പൊതുബോധത്തിലെത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ സന്തോഷിക്കുന്നു.
വ്യക്തിപരമായി വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനാകില്ല. ഒരു മത നിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന മതങ്ങള്‍ക്ക് ചരിത്രപരമായ നമ്മുടെ പൈതൃക സ്വത്തുക്കള്‍ അവരുടെ കള്ളക്കഥകളുടേയും, സംഘബലവും, പേശീബലവും, നിലവിളിച്ച് കരയാനുള്ള ലജ്ജയില്ലായ്മയും പരിഗണിച്ച് വീതിച്ചു നല്‍കുന്നത് കഷ്ടം തന്നെയാണ്. ഇത്തരം തര്‍ക്കപ്രദേശങ്ങളും പാരമ്പര്യസ്വത്തുക്കളും പൊതുസ്വത്തായി ഏറ്റെടുക്കേണ്ടതും, ജനങ്ങളില്‍ ചരിത്രാഭിമുഖ്യമുണ്ടാക്കുന്നതിനായി കേടുകൂടാതെ, മനോഹരമായി സംരക്ഷിക്കേണ്ടതുമാണ് എന്നാണ് ചിത്രകാരന്റെ നിലപാട്. എന്നാല്‍, നമ്മുടെ നിലവിലുള്ള സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ നിലപാട് പ്രായോഗികമല്ലെന്നാണ് ചിത്രകാരന്റെ വിലയിരുത്തല്‍. അതായത് നമ്മുടെ ജനാധിപത്യം അത്രയൊന്നും മതേതരമായി വളര്‍ന്നിട്ടില്ല. ആ വളര്‍ച്ച നേടുന്നതുവരെ അത്തരം ചിന്തകളൊക്കെ കയ്യെത്താത്ത ആര്‍ഭാടങ്ങളാണ് !!!
നമ്മുടെ സവര്‍ണ്ണ ഇസ്ലാമിസ്റ്റ് ബുജികള്‍ക്ക് അലഹാബാദ് കോടതിവിധിയെ അശേഷം ഉള്‍ക്കൊള്ളാനാകുന്നില്ല. സമാധാനത്തിന്റെയും സമവായത്തിന്റേയും മാന്യപൊയ്മുഖങ്ങളിലേക്ക് ഉള്‍വലിയാന്‍ നിര്‍ബന്ധിതരായിരിക്കുന്ന വര്‍ഗ്ഗീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി, നന്ദി പൂര്‍വ്വം വാലാട്ടാന്‍ പ്രതിബദ്ധതയുള്ള ബുജികള്‍ തങ്ങളുടെ ആടുന്ന വാലുകൊണ്ടെങ്കിലും ഒരു ചൊറിച്ചിലുണ്ടാക്കാമോ എന്ന പരീക്ഷണത്തില്‍.... വിവിധമാധ്യമങ്ങളിലൂടെ മിച്ചഭൂമി വിതരണത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുള്ള അത്യദ്ധ്വാനത്തിലേര്‍പ്പെട്ടിരിക്കയാണ്.
പണ്ട് കാലത്ത് ബ്രഹ്മണമതത്തെ അനുകൂലിക്കാതിരുന്ന കേരളത്തിലെ ജന്മികളും അഭ്യാസികളുമായിരുന്ന ഈഴവരെ / തിയ്യരെ കൊന്നൊടുക്കുന്നതിനായി ബ്രാഹ്മണ്യം രണ്ടു പരോക്ഷ രീതികള്‍ ഉപയോഗിച്ചിരുന്നു. ഒടിയന്മാര്‍ എന്ന കൂലികൊലയാളികളേയും, അങ്ക ചേകവന്മാരുടെ വീരകൃത്യങ്ങള്‍ നാടൊട്ടുക്ക് പാടി നടക്കുന്ന പാട്ടുകാരെയും. വാശിയും വീര്യവും ഊതിക്കത്തിച്ച് കുടിപ്പകയായി വളര്‍ത്തിയിരുന്ന ഈ വടക്കന്‍ പാട്ടുകാരാണ് അങ്ക ചേകവന്മാരെ പരസ്പ്പരം കൊത്തിചത്തൊടുങ്ങാനുള്ള സാഹചര്യം ബോധപൂര്‍വ്വം ഒരുക്കിയിരുന്നത്. പ്രത്യക്ഷത്തില്‍ ചേകവന്മാരുടെ മുഖസ്തുതിക്കാരായിരിക്കുകയും, പരോക്ഷമായി അവരുടെ ഘാതകരായും തീര്‍ന്നിരുന്ന ബ്രാഹ്മണ ഉപകരണമായിരുന്ന പാട്ടുകാരുടെ പിന്തുടര്‍ച്ചക്കാരാണ് നമ്മുടെ വര്‍ത്തമാന ഇസ്ലാമിസ്റ്റ് ബുജികള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുഴുവന്‍ സമാധാനം കളിയാടുമ്പോഴും, സമാധാനം ലഭിക്കാതെ ... രംഗമൊന്നു കലക്കിയെടുക്കാന്‍ കൊതിക്കുന്ന പാക്കിസ്ഥാനി ഇസ്ലാമിക രാഷ്ട്രീയതയെപ്പോലെ ... ഹിന്ദുക്കളായ ആട്ടില്‍ തോലണിഞ്ഞ കുറുക്കന്മാരായ ഇസ്ലാമിസ്റ്റ് ബുജികള്‍ മന്ദരമാരുടെ കയ്യടക്കത്തോടെ നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ നപുംസകങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.
ഈ വിഷയത്തില്‍ ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :
അയോധ്യയിലെ അശാന്തിയുടെ നാൾവഴികളിലൂടെ....
അയോദ്ധ്യാക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍....
അയോധ്യവിധി:കണ്‍ട്രോളു തരണേ കര്‍ത്താവേ !
രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി
രാമന്റെ ജന്മ സ്ഥലം
വിധിയോ ഒത്തുതീര്‍പ്പോ?
ഇത് മുസ്ലിംഗളുടെ വിധി........

Friday, October 1, 2010
സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !
![]() |
| മാതൃഭൂമി വാര്‍ത്ത 1.10.10 |
![]() |
| മാതൃഭൂമി വാര്‍ത്ത 1.10.10 |
![]() |
| (മനോരമ വാര്‍ത്ത 1.10.10) |
![]() |
| മനോരമ വാര്‍ത്ത 30.9.10 |
അതിന്റെ ഫലമായി ഇസ്ലാമിക പുരോഗമന ചിന്തകനായ ഒരു നിരുപദ്രവിയും സമുദായസ്നേഹിയുമായ മനുഷ്യനെ അറുംകൊലചെയ്ത് പടച്ചോന്റെ സന്നിധിയിലേക്ക് പറഞ്ഞുവിട്ടു. കുഴിവെട്ടി തയ്യാറാക്കി, അറക്കാനുള്ള മനുഷ്യനെ ക്ഷണിച്ചുകൊണ്ടുവന്ന് നരബലിനടത്തുന്ന വിശേഷപ്പെട്ട ശിക്ഷാരീതി ഇസ്ലാമികമായി വളരെ പൊതുസമ്മതിയുള്ളതായതുകൊണ്ടാകാം കുറ്റവാളികള്‍ 17 വര്‍ഷം സുരക്ഷിതരായി കഴീഞ്ഞു. കുറ്റവാളികളെ കയ്യില്‍ കിട്ടിയാലും ശിക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. എന്നിട്ടും, അതിലൊരുത്തന് രണ്ടു ജീവപര്യന്തം ( നക്കാപിച്ച ഒരു ലക്ഷം രൂപക്കും ) ശിക്ഷവിധിച്ച കോടതി ജനാധിപത്യത്തിന്റെ മാനം കാത്തെന്നുപറയാം !
ഇയ്യിടെ നവജാത ശിശുവിന് പല്ലുണ്ടായിരുന്നു എന്ന കാരണത്താല്‍ ... ഒരു മന്ത്രവാദിയുടെ വാക്കുകേട്ട്... ദൈവകോപം ഭയന്ന് ഒരച്ഛന്‍ തന്റെ കുഞ്ഞിനെ അടിച്ചു കൊന്ന് , ദൈവാനുഗ്രഹത്താല്‍ ഇരുംബഴിക്കുള്ളിലായി. എന്നാല്‍, ഇസ്ലാമിക ഗുണ്ടകള്‍ക്ക് അത്തരം ആശങ്കകളൊന്നുമില്ല. കാരണം, മതഗുണ്ടകളെ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളൊഴിച്ച് മറ്റാരും തന്നെ കുറ്റവാളികളായി കാണില്ല എന്നുമാത്രമല്ല, മതഗുണ്ടകളെ മതത്തിന്റെ അഭിമാനമായി ബഹുമാനിക്കുകയും, കേസു തേച്ചുമായ്ച്കളയാനും, പരാതിക്കാരെ നിശബ്ദരാക്കാനും മതപ്രമാണികള്‍ എത്രകോടിവേണമെങ്കിലും ഒഴുക്കും.
പള്ളീലച്ഛന്മാരും കന്യാസ്ത്രീയും തങ്ങളുടെ അവിഹിത ലൈഗീകവേഴ്ച്ച പുറത്തറിയുമല്ലോ എന്ന ഭയത്താല്‍ ഒരു സാധു മനുഷ്യസ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞ നിഷ്ടൂരകൃത്യമൊക്കെ ചേകന്നൂര്‍ മൌലവിയുടെ മനുഷ്യത്വ രഹിതമായ ആസൂത്രിത കൊലപാതകത്തിനു മുന്നില്‍ എത്ര നിസ്സാരം !
വിദ്യാസമ്പന്നരെപ്പോലും അപരിഷ്കൃതരാക്കുന്ന ഈ പ്രാകൃതവിശ്വാസത്തില്‍ നിന്നും അതിന്റെ വിശ്വാസികളെ മാനവിക തലത്തിലേക്ക് ഉയര്‍ത്താനും, മത പൌരോഹിത്യത്തേയും, മതരാഷ്ട്രീയത്തേയും ചവറ്റുകൂടയിലെറിയാനും മുസ്ലീങ്ങളില്‍ നിന്നും അനേകം പ്രബുദ്ധരായ മനുഷ്യസ്നേഹികള്‍ ഉയര്‍ന്നുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു !!!
Thursday, September 30, 2010
മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?
ജ്ഞാനപീഠ പുരസ്ക്കാരത്തെ അധിക്ഷേപിക്കാനൊന്നുമല്ല ചിത്രകാരന്റെ ഈ പോസ്റ്റ്.പ്രത്യേകിച്ചും, സ്വകാര്യ വ്യവസായ കുടുംബത്തിന്റെ നന്മനിറഞ്ഞ സാമൂഹ്യസംഭാവന എന്ന നിലയില്‍ ജ്ഞാനപീഠ പുരസ്ക്കാരത്തെയും അതിന്റെ സംഘാടകരേയും ബഹുമാനിക്കുകതന്നെചെയ്യുന്നു.നമ്മുടെ സാമൂഹ്യപുരോഗതിയില്‍ കാര്യമായ പങ്കൊന്നുമില്ലാത്ത കലാ-സാഹിത്യജീവികള്‍ക്കുവേണ്ടിയുള്ള കാക്കത്തൊള്ളായിരം അവാര്‍ഡുകളോടുള്ള ചിത്രകാരന്റെ നീരസം അറിയിക്കാനുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുകയാണ്.
ഒരു അധകൃതരാജ്യമായ ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്കും,കലാകാരന്മാര്‍ക്കും,മുള്ളുവേലിയില്‍ മൂത്രമൊഴിച്ചതിനുപോലും സുവര്‍ണ്ണമയൂരങ്ങളും, ജ്ഞാനപീഠങ്ങളും, ഭാരത രത്നങ്ങളും,ഉര്‍വശിപ്പട്ടങ്ങളും(ദേവലോകത്തെ പ്രധാന വേശ്യയുടെ പേരിലുള്ളത്), ഓടക്കുഴല്‍,പുട്ടുംകുറ്റി,കവിരത്നം,സിംഹവാലന്‍ തുടങ്ങിയ അവാര്‍ഡുകളും വാരിക്കോരി സമ്മാനിക്കുന്നത് നമ്മുടെ സാംസ്ക്കാരിക ദുശ്ശീലത്തിന്റെ ഭാഗമാണ്. അഥവ മനുഷ്യത്വമില്ലായ്മയാണ് എന്നാണ് ചിത്രകാരനു പറയാനുള്ളത്.
നമ്മുടെ നാട്ടിലെ മുക്കുവന്റേയും,കൊല്ലന്റേയും,കുശവന്റേയും,അംബട്ടാന്റേയും,ആശാരിയുടേയും,തെങ്ങുകയറ്റക്കരന്റേയും,കല്ലുവെട്ടുകാരന്റേയും,അലക്കുകാരന്റേയും,വയറ്റാട്ടിയുടേയും,ചെരുപ്പുകുത്തിയുടെയും,അധ്യാപകന്റേയും,വൈദ്യന്റേയും,കൃഷിത്തൊഴിലാളിയുടെയും,കളരിപയറ്റുകാരന്റേയും,ചക്കാളന്റേയും,കാളവണ്ടിക്കാരന്റേയും,ഓട്ടോറിക്ഷക്കാരന്റേയും,കൈവണ്ടിക്കാരന്റേയും,ചുമട്ടുകാരന്റേയും ജ്ഞാനത്തില്‍ നിന്നും സാഹിത്യമെഴുതുന്നവരുടെ ജ്ഞാനം എങ്ങിനെയാണു മേല്‍ക്കൈ നേടുന്നത് ?
നിറയെ കുഴികളുള്ള കാരോലപ്പ ചട്ടിയില്‍ ശര്‍ക്കരചേര്‍ത്ത അരിമാവു കലക്കി ഒഴിച്ച് ഉണ്ണിയപ്പമുണ്ടാക്കുന്നതുപോലെ... ഷണ്ഡകവിതകളെഴുതുന്ന നമ്മുടെ കവിതാനിര്‍മ്മാണ മേസ്തിരിമാര്‍ക്കും,മാഷന്മാര്‍ക്കും,കള്ളകഥയും മോഷണനോവലും വിവരണവുമെഴുതുന്ന അരിവെപ്പുകാര്‍ക്കും കല്‍പ്പിച്ചു കൊടുക്കാനുള്ള ബഹുമതികളും, പുരസ്ക്കാരങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?? ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ജോലിതന്നെ ഇത്തരം സന്ദേശകാവ്യ രചയിതാക്കളുടേയും,കീര്‍ത്തനാലാപനക്കാരുടേയും,ഭക്തിപ്രസ്ഥാനതൊഴിലാളികളുടെയും,സിനിമാ നടീനടന്മാരുടെയും,സിനിമാ പാട്ടെഴത്തുകാരുടേയും ക്ഷേമം ഉറപ്പുവരുത്തലും, ഈ മണ്ണുണ്ണികളെ പൊന്നാടയണിയിക്കലും,സാംസ്ക്കാരിക നായകരാക്കലും,ബ്രാന്‍ഡ് അബാസഡറും പിച്ചച്ചട്ടി സ്പോണ്‍സര്‍മാരാക്കലുമൊക്കെയാണ് ! സമൂഹത്തെ ഒരു മനുഷ്യ ശരീരമായി കണക്കിലെടുത്താല്‍, അതിലെ ജീവനില്ലാത്ത രോമത്തോളം പോലും പ്രാധാന്യമില്ലാത്ത നമ്മുടെ കലാസാഹിത്യകാരന്മാരെ ജനഹൃദയത്തിലേറ്റി ആരാധിപ്പിക്കുന്ന ഈ ദുരാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.
ഉപചാപ/സങ്കുചിത/സ്വാര്‍ത്ഥ പൊതുധാരാ അരിവെപ്പ് കലാസാഹിത്യത്തിനപ്പുറം സാമൂഹ്യപുരോഗതിക്കോ, മാനവിക ചിന്തക്കോ തങ്ങളുടെ ജാതിമതിലിനുപുറത്തേക്ക് വളരാനുള്ള തനതായ കോപ്പൊന്നുമില്ലാത്ത ഊതിവീര്‍പ്പിച്ച കലാസാഹിത്യകാരന്മാരെ അനാവശ്യമായി ആദരിച്ച് സമൂഹോപരിതലത്തില്‍ റിയാലിറ്റിഷോ നടത്തുന്നത് ... ഒരു തരം നഞ്ഞു കലക്കലാണ്. കലാസാഹിത്യകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനും, ആ മഹത്വകാംക്ഷികളെ ആദരിക്കുന്നതിനും മുന്‍പ് നമുക്ക് ഒട്ടേറെ മനുഷ്യരെ ആദരിക്കേണ്ടതുണ്ട്. സത്യത്തില്‍ സാഹിത്യനായകന്മാരേക്കാള്‍ സമൂഹത്തിനു സംഭാവന ചെയ്തിട്ടുള്ള മഹാന്മാര്‍ ഒന്നും രണ്ടുമല്ല, ഒരോ പഞ്ചായത്തില്‍ പോലും അനവധിയുണ്ടാകും. അവരെ ആരും ആദരിക്കുകപോയിട്ട് ജീവിച്ചിരിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നുപോലുമില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.
മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഈ വര്‍ഷത്തെ(2010)ഓണപ്പതിപ്പില്‍ സമൂഹത്തിന്റെ ഗുരുസ്ഥാനിയനും,അദ്ധ്വാനത്തിന്റെ മഹനീയ മാതൃകയും, അനുഭവങ്ങളുടെ കടലുമായ നന്ദനാശാന്‍ എന്ന ഒരു പാവം മുക്കുവകാരണവരെ പരിചയപ്പെടുത്തിയിരിക്കുന്നു. നാം എന്തുവിലകൊടുത്തു വാങ്ങുന്നതാണെങ്കിലും,നമ്മുടെ ഊണ്‍മേശയില്‍ പ്രധാന ഭക്ഷ്യവിഭവമായി മുടങ്ങാതെ എത്തുന്ന മത്സ്യവിഭവങ്ങള്‍ മുക്കുവന്റെ വിയര്‍പ്പാണ്. അത്തരം വിയര്‍പ്പുതുള്ളികളെ ആദരിക്കാതെ ഒരു രാജ്യം എങ്ങിനെയാണ് മാനവിക പുരോഗതിയിലേക്ക് ഉയരുക ? മൈസൂര്‍ പാക്കും,പാന്മസാലയും,കഞ്ചാവുബീഡിയും,ചുരുട്ടും,സിഗ്ഗററ്റും,മദ്യവും,മദിരാക്ഷിയും പോലുള്ള വിവിധ ഗ്രേഡിലുള്ള മയക്കുമരുന്നു സാഹിത്യമെഴുതി സമൂഹത്തെ തങ്ങള്‍ക്കു ചുറ്റുമുള്ള ആരാധകക്കൂട്ടം മാത്രമായി നിചപ്പെടുത്തുന്ന കലാസാഹിത്യകരന്മാരെ ആദരിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതക്കുള്ള പ്രോത്സാഹനം മാത്രമാണ്. ആണുംപെണ്ണുംകെട്ട കലാസാഹിത്യകാരന്മാരെയല്ല,ശാരീരികമായി അദ്ധ്വാനിക്കുന്ന മനുഷ്യരെയാണ് സമൂഹം ആദരിക്കേണ്ടത്. സമൂഹത്തെ കാണാനും കേള്‍ക്കാനും അറിയാനുമുള്ള ഇന്ദ്രിയങ്ങള്‍ മാത്രമായ കലാസാഹിത്യവിഭാഗം ഏറ്റവും അവസാനം മാത്രം ആദരിക്കപ്പെടാന്‍ അര്‍ഹതയുള്ള വിളമ്പുകാരാണ്. മാധ്യമം ഓണപ്പതിപ്പ് അറിഞ്ഞോ അറിയാതെയോ, തലകുത്തനെ നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമം നടത്തിയിരിക്കുകയാണ്. നന്ദനാശാനെപ്പോലുള്ളവരെ കണ്ടെത്തി ആദരിക്കുന്നതിലൂടെ നമ്മുടെ കപടമായ മൂല്യബോധത്തെ മാധ്യമം തങ്ങള്‍ക്കാകുന്ന വിധത്തില്‍ വിമര്‍ശിക്കുകയാണു ചെയ്തിരിക്കുന്നത്. പൊതുധാരയുടെ പതിവു പൂജാവിധികള്‍ക്ക് വിരുദ്ധമായുള്ള ക്രിയാത്മകമായ ഒരു പുതുദര്‍ശനം തന്നെ അതിജീവനത്തിന്റെ 10 ദൃഷ്ടാന്തങ്ങളിലൂടെ മാധ്യമം വെട്ടിത്തുറക്കുന്നുണ്ട്. നന്ദനാശാനെ മനോഹരമായി കേട്ടെഴുതി ലേഖനം തയ്യാറാക്കിയ കെ.എ.സൈഫുദ്ദീന്‍, അതിജീവനത്തിന്റെ മറ്റ് 9 ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പത്രാധിപര്‍ എന്നിവര്‍ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! നന്ദനാശാനെക്കുറിച്ചുള്ള ലേഖനം താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.

Wednesday, September 15, 2010
യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?
യുക്തിവാദികള്‍ക്ക് ജാതിയും, മതവും,ദൈവവുമില്ലെന്നായിരുന്നു ചിത്രകാരന്റെ ധാരണ.മനസ്സ് വൃത്തികേടാക്കുന്ന ദൈവസംങ്കല്‍പ്പങ്ങളെ അടിച്ചോടിച്ച്, പകരം മാനവികതയുടെ കാറ്റും, വെളിച്ചവും കടക്കുന്ന ജനലും വാതിലും വച്ച് മനസ്സ് പ്രകാശമാനമാക്കുന്നവരാണ് യുക്തിവാദികള്‍. അഡ്രസ്സ് റാപ്പര്‍ പൊട്ടിക്കാതെ,മേശപ്പുറത്ത് വിശ്രമിക്കുകയായിരുന്ന കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ ജൂലായ്,ആഗസ്ത്,സെപ്തംബര്‍ ലക്കങ്ങള്‍ ഇന്നാണ് ഒന്നു മറിച്ചു നോക്കാന്‍ തോന്നിയത്. ആദ്യമേ കണ്ണില്‍ തടഞ്ഞത് ഒരു സവര്‍ണ്ണ ജാതി കാഴ്ച്ചപ്പാടുള്ള ലേഖനമാണ്. ജാതികളുടെ സെന്‍സസ് എടുക്കുന്നതിനെതിരെയുള്ള ആ ലേഖനത്തില്‍ എന്തുമാത്രം ബാലിശ സവര്‍ണ്ണ യുക്തികളാണ് ലേഖകന്‍ എഴുന്നള്ളിച്ചിരിക്കുന്നത് എന്ന് വായിച്ച് അതിശയപ്പെടാനായി !!! പൊതുവെ, സ്വതന്ത്രമായ ചിന്താശേഷിയുള്ളവരൊക്കെയാണ് യുക്തിവാദ മേഖലയിലേക്ക് എത്തിപ്പെടുക എന്നൊരു ധാരണയുമായി നടന്ന ചിത്രകാരനെ ജാതി സെന്‍സസ്സിനെതിരെയുള്ള യുക്തിരേഖ ലേഖനം മുന്‍ധാരണകളെ തല്ലിയുടക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒരു ഫാഷനു വേണ്ടിയോ, മറ്റ് മത്സരാര്‍ത്ഥികള്‍ ഏറെയില്ലാത്ത വേദിയെന്നതിനാലും എത്തിപ്പെടുന്നവരുടെ അഭയകേന്ദ്രമായിരിക്കുമോ യുക്തിവാദം ? അതോ, ചിത്രകാരന്‍ വായിച്ച ആ ലേഖനത്തിന്റെ കര്‍ത്താവിന്റെ മാത്രം ചിന്തയുടെ ആഴക്കുറവാകുമോ ?
ഒരു കാര്യത്തില്‍ യോജിക്കാം. യുക്തിവാദിക്ക് ജാതി ആവശ്യമില്ല.സ്വന്തം ബുദ്ധിശക്തിയിലും,ചിന്താശേഷിയിലും,ലോകവിവരത്തിലും നല്ല ആത്മവിശ്വാസമുള്ള യുക്തിവാദികള്‍ക്കും,ഈ ചിത്രകാരനു തന്നെയും ജാതിയോ, മതമോ,ദൈവമോ രക്ഷാധികാരിയായി നില്‍ക്കാതെത്തന്നെ ഒറ്റക്കു നിന്ന് വിജയിക്കാനുള്ള കരുത്തുണ്ടാകാം. എന്നാല്‍, യുക്തിവാദികളല്ലാത്തവര്‍ക്ക് ജാതിയില്ലെന്ന് പറയാന്‍ എങ്ങനെയാണു സാധിക്കുക ? ആത്മാഭിമാനിയായ യുക്തിവാദിയുടേയും, അടിമയായ ഒരു വിശ്വാസിയുടേയും ബോധം തുല്യമല്ലാത്ത സ്ഥിതിക്ക് ജാതി മത ദൈവ അടിമത്വം അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയെ അവന്റെ ബോധത്തെ അടയാളപ്പെടുത്തുന്ന, സാമൂഹ്യ സ്ഥാനത്തെ നിജപ്പെടുത്തുന്ന വ്യവസ്ഥിതിയായ, അതി പ്രധാന സ്വാധീനം ചെലുത്തുന്നതായ ജാതിയതയെ അവഗണിച്ച് മാനവികമായ തുല്യതയിലേക്കുയര്‍ത്തുന്ന സവര്‍ണ്ണ യുക്തിവാദ നിലപാട് എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സ്വതന്ത്ര ചിന്തകന്മാര്‍ തിരിച്ചറിയാതിരിക്കാമോ ? ജാതിയില്‍ ജനിച്ച്,ജാതിയില്‍ ജീവിച്ച്,ജാതിയില്‍ മരിക്കുന്ന ഇന്ത്യക്കാരനെ നോക്കി ജാതി നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യകൊണ്ടു മാത്രമേ കഴിയു.
പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രിശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത് ?
ഈ പാവം അധമ ജാതികളെല്ലാം അധര്‍മ്മവും,അഴിമതിയും,അനീതിയും ചെയ്ത് സവര്‍ണ്ണ യുക്തിവാദികള്‍ക്ക് മനോവിഷമമുണ്ടാക്കാതെയിരിക്കാനായി വല്ല കൂട്ട ആത്മഹത്യയും ചെയ്യേണ്ടിവരുമൊ ആവോ ??? ഭാരതത്തില്‍ അഴിമതി,വ്യഭിചാരം,ചതി,പിടിച്ചുപറി,കള്ള ചരിത്രം ചമക്കല്‍,കള്ളക്കഥകള്‍കൊണ്ട് അടിമത്വം സ്ഥാപിക്കല്‍,കൊട്ടേഷന്‍ കൂട്ടക്കൊല,വംശീയത,വര്‍ഗ്ഗീയത,വര്‍ണ്ണവിവേചനം,ജാതീയത,മനുഷ്യത്വരഹിതമായ കുടിലത തുടങ്ങിയ സകല തിന്മകളുടെയും തെമ്മാടിത്തരങ്ങളുടേയും,സംസ്ക്കാരശൂന്യതയുടേയും പ്രചാരകരും,പ്രായോചകരും ബ്രാഹ്മണ്യവും അവന്റെ ജാരസന്തതികളായ സവര്‍ണ്ണരുമാണെന്നിരിക്കെ, നിഷ്ക്കളങ്കരായ അവര്‍ണ്ണ ജനത അധികാര പ്രമത്തതയാല്‍ ദുഷിച്ചുപോകുമോ എന്ന് മൊതലകണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ സവര്‍ണ്ണ രാഷ്റ്റ്രീയ നേതൃത്വവും, സവര്‍ണ്ണ യുക്തിവാദികളും ആരെയാണു പൊട്ടന്മാരാക്കാന്‍ ശ്രമിക്കുന്നത് ?
സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള മറ്റൊരു (വായന) പോസ്റ്റ് : ജാതി സെന്‍സസ്സ് അനിവാര്യം
യുക്തിരേഖയില്‍ 2010 സെപ്തബര്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്ന സെന്‍സസ്സിനെതിരെയുള്ള സവര്‍ണ്ണ യുക്തിവാദിയുടെ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത ഇമേജ് താഴെ സൂക്ഷിക്കുന്നു.

Friday, September 3, 2010
പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍
കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു നെരെ ഇസ്ലാമിക മതഭ്രാന്തന്മാരുടെ കൈവെട്ടല്‍ കോടതി വിധി നടപ്പാക്കല്‍ ഏറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദനങ്ങള്‍ പോലുള്ള നനുത്തതും ആധികാരികവുമായ വാക്കുകള്‍ ..... മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുകള്‍ . ലേഖനം തയ്യാറാക്കിയ ജസ്റ്റിന്‍ പാതാലില്‍ പ്രഫസറുടെ വാക്കുകള്‍ ഹൃദയംകൊണ്ടുതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
Thursday, September 2, 2010
കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും
ഈ സെപ്തബര്‍ 1 ന് ഈ വര്‍ഷവും പതിവുപോലെ, നമ്മുടെ വീട്ടമ്മമാര്‍ തങ്ങളുടെ പിഞ്ചോമനകളെ നീലചായത്തില്‍ മുക്കി(അല്ലെങ്കില്‍ നീല ചായം തേച്ച്),കിരീടവും,ഒടക്കുഴലും മയില്പീലിയുമണിയിച്ച് തെരുവിലിറക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുന്ന, സമൂഹത്തിന്റെ പ്രതീക്ഷയാണ് തങ്ങളെന്ന് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും ബോധ്യമാകുകയും, കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആത്മസാക്ഷാത്ക്കാരത്തിന്റെ അരങ്ങേറ്റമാണ് നടത്തുന്നതെന്ന തിരിച്ചറിവോടെ കൌതുകത്തോടെ ജനം കൃഷ്ണവേഷങ്ങളെ കണ്ട് നിര്‍വൃതിയടയുകയും ചെയ്തു. എല്ലാം ശുഭം !!! പക്ഷേ, ഈ മനോഹര കാഴ്ച്ചയുടെ അനന്തരഫലം എങ്ങിനെയാണ് ജനമനസ്സില്‍ ഒരോ വര്‍ഷവും വളര്‍ന്നു വികസിക്കുക എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ച കാലത്ത്,ഒരു രാമാനന്തസാഗരന്‍ രാമായണം,മഹാഭാരതം സീരിയലുകളിലൂടെ ജനഹൃദയത്തില്‍ സാംസ്ക്കാരികമായി മണ്ണൊരുക്കിയതിനുശേഷമായിരുന്നു ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ ഭരണരഥം നമ്മുടെ തിരഞ്ഞെടുപ്പായി,നമ്മുടെ പ്രതിനിധ്യമായി പ്രതിഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ഈ വര്‍ഗ്ഗീയ സാംസ്ക്കാരിക മണ്ണൊരുക്കത്തെ പുരോഗമനവാദികള്‍ അതിജീവിക്കേണ്ടിയിരിക്കുന്നു. സ്നേഹത്തിന്റേയും സാംസ്ക്കാരികതയുടേയും വഴിയിലൂടെ....
ദേശാഭിമാനിയില്‍ നല്ലൊരു വാര്‍ത്താചിത്രം ശ്രദ്ധയില്‍ പെട്ടു. ഹിന്ദു വര്‍ഗ്ഗീയവാദികളുടെ കൃഷ്ണജയന്തി ആഘോഷത്തിനിടക്ക്
ചേര്‍ത്തുവച്ച് കാണാന്‍ അനുയോജ്യമായ സാമൂഹ്യ വൈരുദ്ധ്യത്തിന്റെ തീഷ്ണയാഥാര്‍ത്ഥ്യം ഒപ്പിയെടുത്ത ചിത്രം. പക്ഷേ, ദേശാഭിമാനി ഈ ചിത്രത്തിന് തന്തയെ അനുവദിച്ചിട്ടില്ല. ഇത്രയും പ്രസക്തമായ കാഴ്ച്ച കാണാനാകുന്ന കണ്ണുകള്‍ ഒരു വ്യക്തിയുടെ കണ്ണല്ല, സമൂഹത്തിന്റെ അമൂല്യമായ കണ്ണാണ്. അതിന്റെ ഉടമയെ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഒരു തരി തൊഴിലാളിവര്‍ഗ്ഗ സ്നേഹമോ, കലാകാരന്മാരോടുള്ള ബഹുമാനമോ പാര്‍ട്ടി പത്രത്തിന് ഉണ്ടാകേണ്ടതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! സ്വന്തം ലേഖകനും,ഫോട്ടോഗ്രാഫര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
![]() |
| മനോരമ 2.9.10 |
![]() |
| മാതൃഭൂമി 2.9.10 |

| ദേശാഭിമാനി 1.9.10 |
Wednesday, September 1, 2010
ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!
കണ്ണൂരിലെ രണ്ട് ചെരിപ്പുകടകള്‍ക്കെതിരെ പോലീസ് കേസെടുത്തതായി ഒരു വാര്‍ത്ത ഇന്നത്തെ(1.9.10)ദീപിക പത്രത്തില്‍ വായിച്ചു. കണ്ണൂരിലെ ഡിഫി സഖാക്കള്‍ക്ക് ചെഗുവേരാവികാരം വൃണപ്പെട്ട് പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാണത്രേ കാരണം !
കണ്ണൂരില്‍ രണ്ടു ചെരിപ്പുകടകളില്‍ ചെഗുവേരയുടെ അടിപൊളി പടങ്ങള്‍ പ്രിന്റു ചെയ്ത ഷൂസുകള്‍ വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരം മണത്തറിഞ്ഞ കുറച്ച് കാവി ഡിഫിക്കാര്‍ ചെരിപ്പു കടകളില്‍ കയറി വില്‍പ്പന തടസ്സപ്പെടുത്തുകയും,ചെഗുവേരചെരിപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയും,തുടര്‍ന്ന് പോലീസെത്തി ഡിഫിക്കാരായ തംബ്രാങ്കുട്ടികളുടെ പരാതിപ്രകാരം കടയുടമകള്‍ക്കെതിരെ കേസെടുത്തു എന്നാണ് വാര്‍ത്ത ! സവര്‍ണ്ണ ഹൈന്ദവീകരണത്തിനു വിധേയമായ ഡിഫിയുടെ മാടമ്പിത്വമായിമാത്രമേ ഈ തോന്നിവാസത്തെ കാണാനാകു. ഹൈന്ദവ വര്‍ഗ്ഗീയതക്കു പൊതുജന സ്വീകാര്യതയില്ലാത്തതിനാല്‍ കാവി രാഷ്ട്രീയശക്തികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിലൂടെയാണ് കുട്ടിസഖാക്കളുടെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് എന്ന് ചുരുക്കം !
ആ ചെഗുവേര ചെരിപ്പുകള്‍ നിര്‍മ്മിച്ച കംബനി സത്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭക്തന്മാരായ ചെറുപ്പക്കാരെ ഉപഭോക്താക്കളായി സംങ്കല്‍പ്പിച്ച്, അവരുടെ ചെഗുവേര ദൌര്‍ബല്യം മുതലാക്കാനുദ്ദേശിച്ച് നടത്തിയ ഒരു കച്ചവടബുദ്ധിയാകാം. പക്ഷേ ആ ബുദ്ധിക്ക് ഫിനിഷിങ്ങ് പോരാതെവന്നു എന്നതിലാണു പിഴവു പറ്റിയത്. ചെഗുവേര ചെരുപ്പുകളുടെ ലോഞ്ചിങ്ങ് സഖാക്കളുടെ ഗര്‍ജ്ജ്നമായ ജയരാജന്മാരെക്കൊണ്ടോ,ശ്രീമത്യെച്ചിയെക്കൊണ്ടോ,അറ്റ്ലീസ്റ്റ് അവരുടെ മോനെക്കൊണ്ടോ, കൊടിയേരിസുധന്മാരെക്കൊണ്ടോ നടത്തിക്കാനുള്ള ബുദ്ധി കച്ചവടക്കാര്‍ക്കില്ലാതെപോയി !!! ഒരു വി.കെ.സി.അഹമ്മദാകാനുള്ള സുവര്‍ണ്ണാവസരമാണ് കച്ചവടക്കാര്‍ കളഞ്ഞുകുളിച്ചത് !
ഇപ്പോള്‍ കേസെടുത്ത പോലീസുപോലും നിങ്ങളെ കണ്ടാല്‍ സലൂട്ടടിക്കുമായിരുന്നു. :)
പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....
ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!

Tuesday, August 31, 2010
കാനായിയുടെ എന്‍.എച്ച്. വികസന നിര്‍ദ്ദേശം
കേരളത്തിന്റെ പ്രശസ്ത ശില്‍പ്പിയും സാമൂഹ്യശാസ്ത്ര തല്‍പ്പരനായ കലാകാരനുമായ കാനായി കുഞ്ഞിരാമന്‍ കേരളത്തിന്റെ ഹൈവെ വികസനത്തെ സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ കത്ത് എന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാനായിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിന്റെ ഒരു ഭാഗം കേരള കൌമുദി പത്രം 2010 ആഗസ്ത് 30 ന് പ്രസിദ്ധീകരിച്ചതു കാണാനായി. ആ പത്ര റിപ്പോര്‍ട്ട് ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്:നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
ഏകപത്രങ്ങള്‍ എന്ന ബ്ലോഗില്‍ കണ്ട ഒരു പോസ്റ്റ്: ദേശീയപാതാവികസനവും കേരളവും - 3 (ചോദ്യോത്തരങ്ങൾ)

Subscribe to:
Posts (Atom)