Thursday, June 18, 2015

'മഹാത്മാ ഗാന്ധി മോക്ഷം' പുതിയ പെയിന്‍റിംഗ്

This is a mobile snap of Murali T's New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm.

മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ  അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍  ആരെക്കൊണ്ടാണ്‌ പ്രതിരോധിക്കാനാകുക ! 

നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം.

മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം  നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ  ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.

'മഹാത്മാ ഗാന്ധി മോക്ഷം' പുതിയ പെയിന്‍റിംഗ് This is a mobile snap of My (Chithrakaran Murali T) New Painting, 'Mahathma Gandhi Moksha' or 'Incarnations of Divine Violence', Completed in June 2015. Acrylic on Canvas Board. Size: 89cm x 57cm. മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയായ നാഥൂറാം ഗോഡ്സെക്ക് അമ്പലം പണിയാനാരംഭിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റ് ശക്തികളെ അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയെക്കൊണ്ടല്ലാതെ നിലവില്‍ ആരെക്കൊണ്ടാണ്‌ പ്രതിരോധിക്കാനാകുക ! നാഥൂറാംഗോഡ്സേക്ക് അമ്പലം പണിയുക എന്നാല്‍ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന കൊലയാളിയെ ബ്രാഹ്മണ ദൈവങ്ങളുടെ ഹെഡോഫീസറായ വിഷ്ണുവിന്‍റെ അവതാരമായി ആരാധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. മതാന്ധതയുടെ സ്വാഭാവിക പരിണതിയായുള്ളതും അത്യന്തം നഗ്നവുമായ ഹിംസാത്മകതയുടെ ഈ ഭീഭത്സ ചിന്ത പൊതുബോധത്താല്‍ വിചാരണ ചെയ്യപ്പെടാതിരിക്കുക എന്നാല്‍, ജനാധിപത്യത്തിന്റെ അന്ത്യമടുത്തു എന്നുതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്‍ 'മഹാത്മാഗാന്ധി മോക്ഷം എന്നാ ഈ ചിത്രം വരച്ചിരിക്കുന്നത്.

 About this painting:

Mahathma Gandhi's sacrifice protected Indian Democracy from the clutches of fascist religious forces for a long time. Now things are reversed. The upcoming fundamentalist politicians and spiritual leaders are preparing to build temples for Nathuram Godse, the assassin of Mahathma Gandhi.

Nathuram Godse, assassinated Mahathma Gandhi, influenced by the myths of valour of Sree Ram, Parasu Ram, Sree Krishna, Narasimha and such other incarnations of god Vishnu. These violent gods justify all killings for the safety of the Brahmin witch class, the priests and gurus of Indian Chathurvarnya (Savarna Hindu) religion. So according to the customs of Savarna Hindu Religion, it is easy to glorify the assassination of the Mahathma as a 'Moksha' by a brand new incarnation of god Vishnu as Nathuram Godse.

Sunday, June 7, 2015

പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1'


My New Painting, 'Sneham-1' finished today (7th June, 2015). size: 73.5cm x 49.5cm. Acrylic on canvas board.

ചിത്രകലാ ജീവിതത്തിൽ കൂടുതലായി ആഴമേറിയ സാമൂഹ്യചരിത്ര വിഷയങ്ങൾ മാത്രമല്ല ചിത്രകാരൻ വരച്ചിട്ടുള്ളത്. ഗൃഹാതുരതയുടെ കുറച്ചു 'കുട്ടിക്കാല' ചിത്രങ്ങളുമുണ്ട്.

 2015 ജൂൺ മാസം പുതിയൊരു സീരീസ് കൂടി തുടങ്ങുന്നു: 'സ്നേഹം സീരീസ് '. ചിത്രകാരന്റെ മറ്റു ചിത്രങ്ങൾക്കുള്ളതുപോലെ വിവരണ കുറിപ്പുകൾ ഉണ്ടാകില്ലാ എന്നതാണ് ഈ സീരീസിന്റെ പ്രത്യേകത. ചിത്രം പൂർണ്ണമായും ആസ്വാദകന്റെ ഭാവനക്കു വിധേയം.

 പുതിയ പെയിന്റിങ്ങ് , 'സ്നേഹം - 1' ഓൺലൈൻ കലാസ്വാദകർക്കായി സമർപ്പിയ്ക്കുന്നു. ഈ പെയിന്റിങ്ങും ഇനിയുള്ള ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുമെങ്കിലും, ചിത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്ലസ്സർ- ഫേസ്ബുക്ക്‌ കലാപ്രേമികൾക്ക് പ്രൈവറ്റ് മെസേജിലൂടെ ഈ ചിത്രത്തോടുള്ള സ്നേഹം അറിയിക്കാം.

വിലയൊന്നും പ്രശ്നമല്ല, ചിലപ്പോ ഫ്രീയായും തന്നെന്നു വരും! :) Chithrakaran@gmail.com, muralitkerala@gmail.com

Saturday, May 23, 2015

'ഏകലവ്യന്‍' പാട്രിക്കിന് സ്വന്തം !!



അങ്ങനെ, ... ചിത്രകാരന്റെ 'ഏകലവ്യനെ' പാട്രിക് എഡ്വർഡ് +Patric Edward​ സ്വന്തമാക്കിയിരിക്കുന്നു.

ഈ ചിത്രം സഹൃദയ സ്പോൺസർഷിപ്പു പദ്ധതിയിലൂടെ നിർമ്മിക്കാൻ ചിത്രകാരനു സഹായഹസ്തം നൽകിയ ജയേച്ചി +Greta oto​ ; സുന്ദരേട്ടൻ +Sundaran Kannadath​ എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു.

മറ്റൊരു പ്രത്യേകത ചിത്രകാരൻ വിൽക്കുന്ന ആദ്യത്തെ ചിത്രമാണ് ഏകലവ്യൻ. ലിമിറ്റഡ് എഡിഷൻ ക്യാൻവാസ് പ്രിന്റുകൾ തിരുവനന്തപുരത്തും മറ്റുമായി കുറച്ച് വിൽപ്പന നടത്തിയിട്ടുണ്ടെങ്കിലും ഒറിജിനൽ വർക്ക് വിൽപ്പന നടത്തിയിരുന്നില്ല. ഒറിജിനൽ വിറ്റാൽ ചിത്രപ്രദർശനത്തിനു വർക്ക് ഉണ്ടാകില്ല എന്ന കാഴ്ച്ചപ്പാടിലായിരുന്നു. ആ നിലപാടാണ് Patric മാറ്റിത്തന്നിരിക്കുന്നത്.

 ചിത്രത്തിന്റെ വില ചിത്രകാരന്റെ ബാങ്ക് അക്കൗണ്ടിൽ വന്നു കഴിഞ്ഞു. എങ്കിലും, ചിത്രം എക്സിബിഷനുകളിൽ പ്രദർശിക്കപ്പെടാനുള്ളതാണെന്നും, തന്റെ സ്വകാര്യ ഉടമസ്തതയിലൂടെ ആ അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും പാട്രിക് അഭിപ്രായപ്പെട്ടിരിക്കയാൽ ഏകലവ്യൻ അടുത്ത ചിത്രപ്രദർശനങ്ങളിലും ഉണ്ടാകും.

 രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ചിത്രപ്രദർശനം എന്നു ചുരുക്കം.

ഇതുമായി ബന്ധപ്പെട്ട ബ്ലോഗ്‌ പോസ്റ്റിലേക്കുള്ള ലിങ്ക്:
1 'മഹാത്മാഗാന്ധി മോക്ഷം' - സഹൃദയ സ്പോണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നു 
2 ഗൂഗിള്‍ പ്ലസ് പോസ്റ്റ്‌ ലിങ്ക്
3 Murali T Kerala Facebook post Link
4 Chithrakaran Kerala Face book Page (ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവര്‍ക്കും വായിക്കാം)

Thursday, April 2, 2015

തലശ്ശേരിയിലെ ഭട്ടന്മാര്‍, മൂകാംബികയിലെതും !!



തലശ്ശേരിക്കടുത്ത ധര്‍മ്മടത്തെ ആണ്ടല്ലൂര്‍ കാവില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ്(8 - 11 നൂറ്റാണ്ടിനിടക്ക് ) കോലത്തിരി രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു പണ്ഡിത തര്‍ക്ക മത്സരത്തില്‍ ബൌദ്ധ പണ്ഡിതര്‍(തിയ്യ/ഈഴവ ഭട്ടന്മാര്‍) സവര്‍ണ്ണ മത പ്രചാരകരായ ഭട്ടന്മാരോട്(ബ്രാഹ്മണ പണ്ഡിതര്‍) തോറ്റതായി കോലത്തു പഴമ എന്നാ പുസ്തകത്തില്‍ (കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച കെ.പി. കുമാരന്‍ മാസ്ടരുടെ പുസ്തകം) വായിച്ചിട്ടുണ്ട്. ബൌദ്ധ ഭട്ടന്മാര്‍ തര്‍ക്കത്തില്‍ തോറ്റതിനെത്തുടര്‍ന്നു തര്‍ക്ക വ്യവസ്ഥ പ്രകാരം ജയിച്ച ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് തോറ്റ ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അറുത്തെടുത്തു നല്‍കേണ്ട ചുമതല തര്‍ക്ക മത്സരത്തിന്‍റെ അദ്ധ്യക്ഷനായ കോലത്തിരി രാജാവിനാണ്. വാക്കുപാലിക്കാന്‍ ബാധ്യതപ്പെട്ട രാജാവ് തന്‍റെ ഗുരുക്കന്മാരായിരുന്ന ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അരിഞ്ഞെടുത്ത് ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് നല്‍കാനായി ഏര്‍പ്പാടുചെയ്ത് , മനസ്ഥപത്താല്‍ രാജ്യം വിട്ടെന്നും , മക്കത്തുപോയി ഇസ്ലാം മതം സ്വീകരിച്ചെന്നും സൂചനയുണ്ട്. എന്നാല്‍, അന്യ ദേശത്തുനിന്നും വന്നു ബൌദ്ധ ഭാട്ടന്മാരെ തര്‍ക്കത്തില്‍ തോല്‍പ്പിച്ച് അവരുടെ നാവുകള്‍ മുറിച്ചു വാങ്ങിയ ബ്രാഹ്മണ ഭട്ടന്മാര്‍ പിന്നീട് അണ്ടല്ലൂര്‍ കാവിനു മേലുള്ള അവരുടെ അവകാശം സ്ഥപിക്കാന്‍ മടങ്ങിയെത്താത്തത് കാരണം ബൌദ്ധ പണ്ഡിതരുടെ പിന്തുടാര്‍ച്ച്ചക്കാരുടെ ഉടമസ്ഥതയില്‍ തന്നെ അണ്ടല്ലൂര്‍ കാവ് ഇപ്പോഴും നിലനില്‍ക്കുന്നു.
ഇവിടെ വിഗ്രഹ പ്രതിഷ്ട്കളില്ല എന്നാണു കഴിഞ്ഞ മാസം ഉത്സവത്തിന് അണ്ടല്ലൂര്‍ കാവ് സന്ദര്‍ശിച്ച പ്ലസ്സര്‍ സുഹൃത്തുക്കളായ +Greta oto , +Sundaran Kannadath എന്നിവര്‍ ചിത്രകാരനോട് പറഞ്ഞത്. (ചിത്രകാരനും കൂടെ പോയിരുന്നെങ്കിലും ശ്രീകോവിലിനു മുന്നില്‍ പോയില്ല).

ഇവിടത്തെ ഉത്സവത്തോടനുബന്ധിച്ച് 40 ലേറെ തെയ്യങ്ങള്‍ കെട്ടിയാടാരുന്ടെങ്കിലും മുഖ്യ തെയ്യമായ ദൈവത്താര്‍, അങ്കക്കാരന്‍, ബാപ്പൂരാന്‍ എന്നീ മൂന്നു തെയ്യങ്ങളാണ്‌ മിക്കവാറും ഉത്സവ ദിവസങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതില്‍ ദൈവത്താര്‍ എന്ന തെയ്യമാണ്‌ ഏറ്റവും പ്രധാന മൂര്‍ത്തി. ഈ തെയ്യത്തിന്റെ പ്രത്യേകത ശ്രദ്ധിക്കപ്പെടേണ്ടതാണ് . കാരണം ദൈവത്താര്‍ ഭക്തരെ അനുഗ്രഹിക്കുമെങ്കിലും,ശബ്ദമുണ്ടാക്കില്ല. അതായത് സംസാര ശേഷിയില്ലാത്ത ദൈവമാണ്. കോലത്തു പഴമയിലെ തര്‍ക്കമത്സരത്തില്‍ ബ്രാഹ്മണരോട് തോറ്റ് നാവു നഷ്ടപ്പെട്ട ബൌദ്ധ ഭട്ടന്മാരുടെ തെയ്യ രൂപമായി ദൈവത്താറിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അടുത്തകാലത്ത് അണ്ടല്ലൂര്‍ കാവില്‍ ക്ഷേത്ര കമ്മിറ്റി യിലൂടെ സംഭവിച്ചുപോയ സവര്‍ണ്ണ കാവിവല്‍ക്കരനത്തിലൂടെ ഇവിടത്തെ ദൈവങ്ങള്‍ ശ്രീരാമനും, ലക്ഷ്മണനും , സുഗ്രീവനുമാണെന്ന് പുരാണങ്ങള്‍ പടചച്ചുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. അതിന്റെ ഫലമാണെന്ന് തോന്നുന്നു, ദൈവത്താര്‍ സംസാരിക്കാതിരിക്കാനുള്ള കാരണം വളരെ നിന്ദ്യമായ ഒരു കഥ പ്രാപല്യത്തിലാകാന്‍ ഇടവരുത്തിയിട്ടുണ്ട്. ബാലി സുഗ്രീവ യുദ്ധത്തിനുശേഷം ശ്രീ രാമനും ലക്ഷ്മണനും മടങ്ങുമ്പോള്‍ ശ്രീരാമന് കലശലായ ദാഹമുണ്ടായെന്നും അടുത്തുകണ്ട പുലയ കുടിയില്‍ നിന്നും ശ്രീരാമന്‍ വെള്ളം കുടിച്ചെന്നും, അതില്‍ അരിശം പൂണ്ട ലക്ഷ്മണന്‍ ശ്രീരാമന്‍റെ നാവ് ചവിട്ടി പറിച്ചെന്നും !!! അങ്ങനെയാണ് ദൈവത്താറിനു ശബ്ദമില്ലാതായതെന്നും ... പുലയ ജനങ്ങളോടുള്ള അവജ്ഞയും അയിത്തവും, വിദ്ധ്വേഷവും വര്‍ദ്ധിപ്പിക്കുന്നതും, ഒരു സംഘിക്കുപോലും ഉള്‍ക്കൊള്ളാനാകാത്തതുമായ ഈ പുരാണ രചനയൊക്കെ ആരാണ് നടത്തുന്നതാവോ ??

ദൈവത്താര്‍ നിശബ്ദനായത്തിനു പിന്നിലും, മൂകാംബികയിലെ മൂകാംബിക മൂകയായത്തിനു പിന്നിലും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്‍റെ ദിഗ്വിജയ ശ്രമങ്ങള്‍ അല്ലാതെ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല. ചിത്രകാരന്‍ മൂകാംബികയെക്കുരിച്ച് വരച്ച പെയിന്റിങ്ങില്‍ മൂകാംബിക ദേവിയുടെ മൂല വിഗ്രഹമായ ദേവിയുടെ ഉടല്‍ നഷ്ടപ്പെട്ട ഒരു തല വരച്ചിട്ടുണ്ട്. മൂകാംബിക ദേവസ്വത്തിന്‍റെ വെബ് സൈറ്റില്‍ തന്നെയുള്ളതും, എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യിലോട്ടുക്ക് ബ്രാഹ്മണരുടെ ദിഗ്വിജയ പടയോട്ടം സംഘടിപ്പിച്ച ആദി ശങ്കരാ ചാര്യരാണ് മൂകാംബിക ദേവിയുടെ മുറിച്ചെടുത്ത തലമാത്രമുള്ള വിഗ്രഹം പ്രതിഷ്ടിച്ചത് എന്ന് പറയുന്നുണ്ട്. ജൈന പണ്ഡിതയാണ് എന്ന് നിസംശയം പറയാവുന്ന ഐകണോഗ്രാഫി വിളിച്ചോതുന്ന മൂകാംബികയുടെ മൂല വിഗ്രഹത്തിന്‍റെ നെറ്റിയില്‍ ഒരു റിബ്ബന്‍ (Ribbon) കാണാനുണ്ട്.








 പാണ്ടിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അണിഞ്ഞിരുന്ന സ്ഥാനചിഹ്നമായ ഈ റിബ്ബന്‍ (Ribbon) പട്ടം/ ഭട്ടം /വട്ടം 2011 ല്‍ അണ്ടല്ലൂര്‍ കാവില്‍ ഉത്സവത്തിന് പോയ ചിത്രകാരന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് എടുത്ത ഫോട്ടോയില്‍ ആണ്ടല്ലൂരിലെ സ്ഥാനികാരായ നാല് അച്ഛന്മാര്‍ നെറ്റിയില്‍ പട്ടം/വട്ടം കെട്ടിയാണ് തങ്ങളുടെ നിലപാട് മണ്ടപത്തില്‍ അദ്ധ്യക്ഷരായിരിക്കുന്നത്. ഇപ്രാവശ്യം (2015) ഉത്സവത്തിന് പോയപ്പോഴും ഈ സ്ഥാനികരായ നാല് അച്ഛന്മാരും നെറ്റിയില്‍ സ്ഥാന ചിഹ്നമായ വട്ടം ധരിച്ചിട്ടുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. നെറ്റിയില്‍ അണിയുന്ന ഈ പട്ടം അസാധാരണമായ ചരിത്രത്തിന്‍റെ അവശേഷിക്കുന്ന ഒരു വിലപ്പെട്ട തെളിവാണെന്ന് മനസ്സില്‍ ഒരു വെളിപാടായി നിലനിന്നതിനാല്‍ പഴയ ചിത്രങ്ങള്‍ പരിശോധിച്ച് 2011 ലെ സ്ഥാനികരുടെ ചിത്രം കണ്ടെത്തി ഇവിടെ സൂക്ഷിക്കുന്നു. നശിപ്പിക്കപ്പെട്ട ചരിത്രവും സംസ്ക്കാരവും വീണ്ടെടുക്കാന്‍ ഇത്തരം തെളിവുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.

Monday, March 30, 2015

മരണമില്ലാത്ത നങ്ങേലിയെക്കുറിച്ച് കേരളശബ്ദം

ഇന്ന് പുറത്തിറങ്ങിയ കേരളശബ്ദം വാരികയില്‍ ( Keralasabdam weekly 2015 April 12) തിരുവിതാംകൂറിലെ നരാധമ നികുതികളിലൊന്നായിരുന്ന 'മുലക്കര'ത്തിനെതിരെ പ്രതിഷേധിച്ച് സ്വന്തം മുലയരിഞ്ഞു രക്തസാക്ഷിത്വം വരിച്ച വീര വനിതയായ ചേര്‍ത്തലയിലെ നങ്ങേലിയെക്കുറിച്ച് ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ ഒരു സചിത്രലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.



നങ്ങേലിയെക്കുറിച്ച് 2013 ല്‍ ചിത്രകാരന്‍ വരച്ച 'നങ്ങേലിയുടെ ത്യാഗം' 1&2 സീരിസിലെ രണ്ടു ചിത്രങ്ങള്‍ ഈ ലേഖനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാടമ്പികളുടെ അനുചരന്മാരായ  ചരിത്രകാരന്മാര്‍  ചരിത്രത്തില്‍ നിന്നും മറച്ചുവെച്ച നങ്ങേലിയുടെ ത്യാഗോജ്വലമായ സമരത്തെ പൊതുജന മനസാക്ഷിക്കുമുന്നില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ചിത്രകാരന്‍ വരച്ച നങ്ങേലി ത്യാഗവും, ഗ്രേറ്റ് നങ്ങേലിയും അതിന്റെ ലക്‌ഷ്യം  നിറവേറ്റുന്നതില്‍ സത്യാന്വേഷികളെ സഹായിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.



കേരളശബ്ദം വാരികയിലെ ശ്രീ. ശങ്കരനാരായണന്‍  മലപ്പുറത്തിന്റെ ഈ ലേഖനത്തിലെ നങ്ങേലിയുടെ മുലമുറിക്കല്‍ രക്തസാക്ഷിത്വം നടന്ന കാലഘട്ടം 200 വര്‍ഷം മുന്‍പാണ് എന്ന പരാമര്‍ശത്തോട് ചിത്രകാരന്‍ വിയോജിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്താതിരിക്കാനാകില്ല. സംഭവം നടന്ന ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തിനടുത്തുള്ള മുലച്ചിപറമ്പില്‍ മൂന്നാല് പ്രാവശ്യം സന്ദര്‍ശിക്കുകയും സ്ഥലവാസികളോടും, നങ്ങേലിയുടെ ബന്ധുക്കളോടും സംസാരിച്ചപ്പോള്‍ ബോധ്യമായത് സംഭവം നടന്നത് ശ്രീ മൂലം തിരുനാള്‍ രാജാവായിരുന്ന കാലത്താണെന്നാണ്.  അതായത് നൂറു വര്‍ഷം മാത്രം മുന്പ്. എന്നാല്‍, അതിനു വ്യക്തമായ രേഖാമൂലമുള്ള തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുന്നതുവരെ സംഭവം നടന്ന വര്‍ഷത്തെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു. മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുമ്പം 67 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ സ്ഥലം നങ്ങേലിയുടെ ബന്ധുക്കളില്‍ നിന്നും വിലക്ക് വാങ്ങിയത് എന്നാണ്‌ വൈദ്യ കുടുമ്പത്തില്‍ നിന്നും അറിയാനായത്. കേരളസബ്ദം  ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തെ ഒരു കോണ്ഗ്രസ്സ് നേതാവായ ശ്രീ. സുഗതന്റെ പുസ്തകത്തില്‍ 200 വര്‍ഷം മുന്‍പാണ് സംഭവം നടന്നത് എന്ന് പരാമര്‍ശമുള്ളതിനാലാണ് പിന്നീട് എഴുതുന്നവരെല്ലാം ഇരുനൂറു വര്‍ഷം പുറകോട്ടു പോകുന്നതെന്ന് തോന്നുന്നു. ഏതായാലും സര്‍ക്കാര്‍ രേഖകള്‍ പരതി, നിചസ്ഥിതി കണ്ടുപിടിക്കുന്നതുവരെ തിയ്യതി അവിടെ നില്‍ക്കട്ടെ. തിയ്യതിക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നങ്ങേലിയെ തമസ്ക്കരിച്ച ചരിത്രത്തില്‍ നിന്നും വീണ്ടെടുക്കാനുള്ള ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ മഹനീയ ശ്രമത്തിനു ചിത്രകാരന്‍റെ അഭിവാദ്യമാര്‍പ്പിക്കുന്നു.


അധിക വായനക്ക്  നങ്ങേലിയെക്കുരിച്ചുള്ള പോസ്ടുകളിലെക്കുള്ള ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു :

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി 

നങ്ങേലിയും മുലക്കരവും

നങ്ങേലിയുടെ ത്യാഗം ചിത്രം - 3

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

Wednesday, December 31, 2014

കാളി, ഹിംസയുടെ മഹത്വവല്‍ക്കരണം !




കാളി ചേച്ചി !!!
ഇന്ത്യയിലെ സവര്‍ണ്ണ ബ്രഹ്മണ മതത്തിന്‍െറ അടിമവിഭാഗമായിരുന്ന ശൂദ്രരുടെ (നായര്‍ ) കുലദെെവമായാണ് ബ്രാമണര്‍ ഈ ദെെവത്തെ അപ്പോയിന്‍റു ചെയ്തിരുന്നത്. കൊല്ലുക, കൊല്ലിക്കുക എന്നതായിരുന്നു ഈ ക്രൂരതയുടെ കൊട്ടേഷന്‍ ദെെവത്തിന്‍റെ ജോലി.

 ചേച്ചിയുടെ മുഖ്യാഹാരം, അവര്‍ണ്ണ ഹിന്ദുക്കളുടെ രക്തമായിരുന്നു. അവര്‍ണ്ണഹിന്ദുക്കളുടെ തല ഉരലിലിട്ട് ഇടിച്ചുചതച്ചുണ്ടാക്കുന്ന നിവേദ്യവും വിശേഷ ദിവസങ്ങളില്‍ ഭുജിക്കുമായിരുന്നു. കൃസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും രക്തം മൂപ്പത്യാര് കഴിക്കില്ലെന്ന് ബ്രാഹ്മണര്‍ ശൂദ്രരെ വിശ്വസിപ്പിച്ചിരുന്നതിനാല്‍ കേരളത്തിലെ ബ്രാഹ്മണാധിപത്യം ഏറിയ പ്രദേശങ്ങളിലെ അവര്‍ണ്ണ ഹിന്ദുക്കള്‍ ജീവരക്ഷാര്‍ത്ഥം കൃസ്തുമതത്തിലേക്കും ഇസ്ലംമതത്തിലേക്കും അഭയം പ്രാപിച്ചിരുന്നു.

 ശേഷിച്ച അവര്‍ണ്ണ ഹിന്ദുക്കള്‍ അപ്പോഴും ജനസംഖ്യയില്‍ പാതിയിലേറെയുണ്ടാതണ്ടായിരുന്നു. അവരിലെ പ്രധാനികളായ ഭട്ടന്‍മാരുടേയും (ബൗദ്ധ പണ്ഡിതര്‍ ) ചേകവന്‍മാരുടേയും രക്തം കുടിച്ചും തലച്ചോറു കൊറിച്ചുമാണ് ബ്രാഹ്മണാധിപത്യകാലത്ത് മച്ചിലമ്മ, ഭുവനേശ്വരി, ഭഗവതി, ദുര്‍ഗ്ഗ, പരാശക്തി തുടങ്ങിയ വട്ടപ്പേരുകളിലും അറിയപ്പെടുന്ന കാളിചേച്ചി വാണരുളിയിരുന്നത്.

ചിത്രകാരന്‍െറ ഈ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഡിസംബര്‍ മാസ ചിത്രത്തിന്‍െറ ചെറിയൊരു ഭാഗമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.


കേരളത്തില്‍ ഭഗവതി (ഭദ്രകാളി ) ക്ഷേത്രങ്ങളില്‍ പണ്ടുകാലത്ത് മനുഷ്യരുടെ തല ഉരലിലിട്ട് ഇടിച്ചു ചതച്ച് നിവേദ്യം ഉണ്ടാക്കുന്ന ഒരു ദുരാചാരം നിലനിന്നിരുന്നു. പൊങ്ങിലിടി, കൊങ്ങിലിടി എന്നീപേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്.

ബ്രാഹ്മണരുടെ അയിത്താചാര പരിധിയിലേക്ക് അതിക്രമിച്ചു കടന്നു എന്നാരോപിച്ച് അവര്‍ണ്ണ ഹിന്ദുക്കളുടെ തല തല്‍ക്ഷണം മുറിച്ചെടുത്തിരുന്ന നരാധമ വ്യവസ്ഥിതിയുടെ പ്രലോഭനം തന്നെ പൊങ്ങിലിടിക്ക് ആവശ്യമായ അവര്‍ണ്ണ ഹിന്ദുക്കളുടെ തല സംഭരിക്കാനുള്ള ക്ഷേത്ര ഭരണാധികാരികളുടെ ധൃതിയായിരുന്നിരിക്കണം.

ബ്രിട്ടീഷ് ഭരണം ശക്തി പ്രാപിച്ചതോടെ അവര്‍ണ്ണരുടെ തലയറുക്കല്‍ വിഷമകരമായതിനാല്‍ പൊങ്ങിലിടി പ്രതീകാത്മക അഹന്‍കാരമായി ചുരുക്കേണ്ടിവന്നു. അവര്‍ണ്ണ ഹിന്ദുക്കളുടെ തലക്കു പകരം ഇളനീര്‍ തേങ്ങ മനുഷ്യ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയെടുത്ത്, ചോരക്കു പകരം 'ഗുരുസി ' ചേര്‍ത്ത് പൊങ്ങിലിടി നടത്തിയാലും ഭദ്രകാളിയുടെ വിശപ്പടങ്ങും എന്ന സുരക്ഷിത നിലപാടിലേക്ക് ബ്രാഹ്മണ സവര്‍ണ്ണ മതം ചുവടുമാറി.

Wednesday, December 24, 2014

കൊച്ചി ബിനാലെ - ആദ്യ ദര്‍ശനം

ഇന്നലെ കൊച്ചി ബിനാലെ കാണാന്‍ പോയി.
ഡി. പ്രദീപ്കുമാറിന്‍റെ പുസ്തക പ്രകാശന ചടങ്ങുകൂടി ഉണ്ടായിരുന്നതിനാല്‍ ബിനാലെ ആസ്പിന്‍വാളി ലേതുമാത്രമേ കണ്ടുള്ളു.  അതുകൊണ്ടുതന്നെ, കലാകാരന്മാരുടെ പേരുകള്‍ നോക്കാനോ, കലാ സൃഷ്ടികളെക്കുറിച്ചു കൂടുതല്‍ ആഴത്തിലിറങ്ങാനോ സാധിച്ചിട്ടില്ല. അടുത്ത ഒന്നോ രണ്ടോ സന്ദര്‍ശനത്തിലൂടെ മാത്രമേ ബിനാലെയുടെ വ്യക്തമായ ഒരു ചിത്രം മനസ്സില്‍ രൂപപ്പെടു.

എങ്കിലും ഒന്നു പറയാം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഉള്ളടക്കമാണ് ഈ വര്‍ഷം ബിനാലെ നല്‍കുന്നത്.  വാസ്തവത്തില്‍ നമ്മുടെ ചിത്രങ്ങളെക്കുറിച്ചുള്ള മുന്‍ വിധികളുടെ അഹങ്കാരത്തില്‍ താഴെക്കൊടുത്ത ചിത്രത്തിനടുത്തു ചെന്നാല്‍, അവിടെ ചിത്രം ഇല്ലെന്നു തന്നെ പറയേണ്ടിവരും. പക്ഷേ, അവിടെ ചിത്രമുണ്ടെന്നും, കലാകാരന്റെ മനസ്സ് നിങ്ങളെ അതു കാണാന്‍ ക്ഷണിക്കുന്നുണ്ടെന്നും സ്പോട്ട് ലൈറ്റുകള്‍ സൌമ്യമായി പറയുന്നതു നിങ്ങള്‍ക്കു ശ്രദ്ധക്കാന്‍ ശേഷിയുണ്ടെങ്കില്‍ അവിടെയൊരു ചിത്രം കൃത്യതയോടെയും സൂഷ്മതയോടെയും താള നിബദ്ധമായും വരച്ചുവച്ചിരിക്കുന്നതായി നിങ്ങള്‍ക്കു കാണാനാകും. നിറങ്ങളും രൂപങ്ങളും കൊണ്ടുള്ള പ്രകടമായ താണ്ഡവങ്ങളും വര്‍ണ്ണ മിശ്രണത്തിന്റെ ഐന്ദ്രജാലമായ ക്രാഫ്റ്റോ ആവശ്യപ്പെടുന്ന വിശപ്പാര്‍ന്ന കണ്ണുകളുമായി ഈ ചിത്രത്തിനു മുന്നില്‍ ചെന്നാല്‍ നിങ്ങള്‍ക്കുമുന്നില്‍ ആ ചിത്ര ദേവത പ്രത്യക്ഷപ്പെടില്ല.
നിങ്ങളുടെ മനസ്സില്‍ സൌമ്യമായ, അത്യന്തം മൃദുലമായ ഒരു ഇടമുണ്ടെങ്കില്‍, ആ ഇടത്തിന്റെ സംവേദനശേഷികൊണ്ടു മാത്രമേ ആ ചിത്രം അനുഭവിച്ചറിയാന്‍ സാധിക്കു. ഇവിടെ ആര്‍ട്ടിസ്റ്റ് ആശയങ്ങള്‍ കൊണ്ട് ഒടിമറിയാനോ വിഭ്രമിപ്പിക്കാനോ അവകാസവാദങ്ങളുയര്‍ത്തി അലോസരപ്പെടുത്താനോ വരുന്നില്ല.

മുകളില്‍ കൊടുത്ത ചിത്ര വായന  ചിത്രകാരന്റേതു (എന്റേതു) മാത്രമായ ആസ്വാദനമാണ്. ആ ചിത്രം കണ്ടപ്പോഴുണ്ടായ   സന്തോഷം അനിര്‍വചനീയമാണ്. കാരണം, നമ്മുടെ മനസ്സിലെ വളരെ ആഴത്തിലുള്ളതോ, ഉയരത്തിലുള്ളതോ ആയ മനസ്സിലെ ഭൂഭാഗങ്ങള്‍ നമുക്ക് സ്വയം കണ്ടെത്താന്‍ ക്രിയാത്മക ശേഷിയുള്ളവര്‍ നമ്മേ സഹായിച്ചെന്നിരിക്കും.

മറ്റൊരു കാര്യം, കൊച്ചി ബിനാലെയിലെ പല പ്രതിഷ്ഠാനങ്ങളും (ഇന്‍സ്റ്റാളേഷന്‍) കല എന്താണെന്ന നമ്മുടെ അറിവുകളെത്തന്നെ ഉടച്ചു വാര്‍ക്കുന്നതാണ്. അറിവിന്റേയും അനുഭവങ്ങളുടെയും വിനിമയവേദി.  ശാസ്ത്രമേത്, സാഹിത്യമേത്, സംഗീതമേത്, ചിത്രകലയും ശില്‍പ്പകലയുമേത് എന്നൊക്കെ വേര്‍ത്തിരിച്ചറിയാനാകാത്തവിധം മനസ്സും വിജ്ഞാനവും തമ്മിലുള്ള ഒരു പാരസ്പര്യത്തിന്റെ അല്ലെങ്കില്‍ ഒരു അനുരണനത്തിന്റെ ആത്മസുഖാനുഭൂതിയായി കല അനുഭവ പ്രപഞ്ചമാകുന്നതിന്റെ ചെറിയൊരു തുടക്കമാക്കാനെങ്കിലും ബിനാലെ നിമിത്തമാകുന്നുണ്ടെന്നു പറയാം.


മുകളില്‍ കൊടുത്ത ചിത്രകാരന്റെ ആസ്വാദനം വായിച്ച്  ആനയാണ്, ചേനയാണ്, തേങ്ങാക്കുലയാണ് എന്നെല്ലാം പ്രതീക്ഷിച്ച് ബിനാലെ കാണാന്‍പോയി ധനനഷ്ടവും മാനഹാനിയും സംഭവിക്കുന്നവരുടെ കഷ്ട-നഷ്ടങ്ങളില്‍ ചിത്രകാരനു പങ്കില്ലെന്ന് അറിയിച്ചുകൊള്ളുന്നു. സ്വന്തം മനസ്സ് തരളമാക്കാന്‍, ആര്‍ദ്രമാക്കാന്‍, മൃദുലമാക്കാന്‍, അത്യന്തം സംവേദക്ഷമമാക്കാന്‍, അപരന്റെ മനസ്സിനേയും, അനുഭവങ്ങളേയും ഉള്‍ക്കൊള്ളാവുന്നവിധം നമ്മുടെ മനസ്സു പാകപ്പെടുത്താന്‍ ... എന്നിങ്ങനെയുള്ള സ്വയം നിര്‍മ്മാണത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കലാസൃഷ്ടികളെ നാം സമീപിക്കേണ്ടത്. അല്ലാതെ, കലയുടെ വര്‍ണ്ണഭംഗി കൊള്ളാലോ, രൂപഭംഗികണ്ട് ഉദ്ദരിക്കാലോ, തഞ്ചത്തില്‍ കിട്ടിയാല്‍ കലയെ കയറിപ്പിടിക്കാമല്ലോ എന്ന ഉദ്ദേശത്തില്‍ കലയെ മാത്രമല്ല ഒരു കൊലയേയും കണ്ടുകൂട എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ :)

Saturday, December 13, 2014

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം

ഇപ്പോള്‍ നെറ്റില്‍ എത്തുന്നതുതന്നെ വളരെ കുറവാണ്. സ്മാര്‍ട്ട് ഫോണില്‍ ഈ മെയിലും ഫേസ് ബുക്കും വല്ലപ്പോഴും തുറന്നു നോക്കും എന്നല്ലാതെ, മുന്‍പത്തെപ്പോലെ നെറ്റ് ജീവിതം തരപ്പെടുന്നില്ല :) എങ്കിലും, അവശ്യം വേണ്ട കുറിപ്പുകള്‍ പോസ്റ്റു ചെയ്യാന്‍ നെറ്റില്‍ കയറാതെ വയ്യ. ചിത്രകാരന്റെ പയ്യന്നൂര്‍ ചിത്ര പ്രദര്‍ശന ചിത്രങ്ങള്‍ ഫോണില്‍ നിന്നു തന്നെ ഫേസ് ബുക്കിലും , ഗൂഗില്‍ പ്ലസ്സിലും അപ് ലോഡ് ചെയ്തെങ്കിലും അതിന്റേതായ “സംഗതി” വരുന്നില്ല. മനസ്സില്‍ വരുന്നതെല്ലാം പങ്കുവക്കാന്‍, സാവകാശം ബ്ലോഗില്‍ തന്നെ എഴുതേണ്ടതുണ്ട്. അപ്പോള്‍, ഇതുപോലെ... വളരെ വൈകുമെന്നു മാത്രം!

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. 

2014 നവംബര്‍ 30 നു തുടങ്ങി ഡിസംബര്‍ 7 നു അവസാനിച്ച  പയ്യന്നൂലെത്  ചിത്രകാരന്റെ ഒന്‍പതാമത്തെ നവോത്ഥാന ചിത്ര പ്രദര്‍ശനമാണ്.   2014 മെയ് മാസം തിരുവനന്തപുരം എക്സിബിഷന്‍ നടത്തിയതിനു ശേഷം നീണ്ട വിശ്രമമെടുക്കേണ്ടിവന്നു. ആ വിശ്രമം, അല്ലെങ്കില്‍ അലസത അവസാനിപ്പിക്കാനായി പെട്ടെന്ന് ഒരുക്കിയതായിരുന്നു പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. മാത്രമല്ല, ചിത്രകാരന്‍ ജൂണ്‍, നവംബര്‍ മാസങ്ങളിലായി വരച്ച “ശ്രീ കൃഷ്ണ മോക്ഷം”, “ഏകലവ്യന്‍” എന്നീ ചിത്രങ്ങള്‍ ആദ്യമായി പ്രകാശിപ്പിക്കാനുള്ള അവസരവുമായിരുന്നു പയ്യന്നൂരിലേത്. പ്രമുഖ പ്ലസ്സര്‍മാരായ കോഴിക്കോട്ടെ സുന്ദരേട്ടനും, ജയേച്ചിയും “ഏകലവ്യന്‍” എന്ന ചിത്രത്തിന്റെ സഹൃദയ സ്പോണ്‍സര്‍മാരാകന്‍ മുന്നോട്ടുവന്നത് വീണ്ടും സജീവമായി ചിത്രം വരക്കാനും, പ്രദര്‍ശനങ്ങള്‍ നടത്താനും പ്രചോദനമായി. 

പയ്യന്നൂരില്‍ പ്രശസ്ത ചിത്രകാരനായ പ്രകാശന്‍ പുത്തൂര്‍ ഇയ്യിടെ ആരംഭിച്ച “വിന്റേജ് ആര്‍ട്ട് ഗ്യാലറി”യുമായും കലാസ്വാദകരുടെ സംഘടനയായ “ARK” മായും സഹകരിച്ചുകൊണ്ടാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.  ഉദ്ഘാടകനെയും അദ്ധ്യക്ഷനേയും പ്രാസംഗികരേയും എല്ലാം ക്ഷണിച്ചുവരുത്തി ചടങ്ങു ഭംഗിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂരും, സുഹൃത്തുക്കളും, ആര്‍ക്ക് എന്ന ക്രിയേറ്റീവ് സംഘടനയുമായിരുന്നു. പയ്യാന്നൂരിലെ ആ സുഹൃത്തുക്കളോട് നന്ദി പറയട്ടെ. 

 പയ്യന്നൂര്‍ ചിത്രപ്രദര്‍ശനത്തിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.

   
 ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍ സ്വാഗതം ചെയ്യുന്നു.


 വി എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു


വി എസ് അനില്‍ കുമാര്‍ സംസാരിക്കുന്നു


കെ. രാമചന്ദ്രന്‍ ചിത്ര പ്രദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.


 ചിത്രകാരന്റെ “ഏകലവ്യന്‍” എന്ന ചിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്ന പ്രമുഖ മലയാളം പ്ലസ്സര്‍മാരായ സുന്ദരന്‍ കണ്ണാടത്ത്, ജയ എം. ദമ്പതികള്‍ക്ക് (കോഴിക്കോട് ജില്ല) സ്നേഹോപഹാരമായി ചിത്രത്തിന്റെ ആദ്യ ലിമിറ്റെഡ് എഡിഷന്‍ വി എസ് അനില്‍ കുമാര്‍ സമ്മാനിക്കുന്നു.


 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സഹൃദയര്‍


ചിത്രകാരനു ശക്തിപകരുന്ന നവമാധ്യമത്തിന്റെ സ്നേഹ സൌഹൃദം 
വിജേഷ്, ഇബ്രാഹിം ബയാന്‍


 വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി, ചിത്രപ്രദര്‍ശന വേദിയില്‍ 
സഹപ്രവത്തകനെ കണ്ടുമുട്ടിയ സുന്ദരേട്ടന്‍ പഴയ സര്‍വ്വീസ് 
കാലാനുഭവങ്ങള്‍ പങ്കുവക്കുകയാണ്.


 ചിത്രങ്ങള്‍ കാണാനുള്ളതു മാത്രമല്ല, അറിയാനുള്ളതുമാണ്.


ആസ്വാദകര്‍


ആര്‍ട്ടു ഗ്യാലറിയില്‍ വച്ചുതന്നെ ചിത്രം കാണേണ്ടതുണ്ടെന്ന ചിത്രകാരന്റെ 
അഭിപ്രായം മാനിച്ച്, കോഴിക്കോടുനിന്നും (പുല്ലൂരാന്‍പാറ) പയ്യന്നൂര്‍ വിന്റേജ് ആര്‍ട്ടു ഗ്യാലറിയിലെത്തിയ  ജയേച്ചി അക്ഷരാര്‍ത്ഥത്തില്‍ ചിത്രം വായിച്ചറിയുകയാണ്.


ഉദ് ഘാടനത്തിനു മുന്‍പുതന്നെ ചിത്രം കണുന്ന 
ഉദ്ഘാടകന്‍ വി എസ് അനില്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തിനുള്ള 
രത്നങ്ങള്‍ തിരയുകയാകും 


 ചിത്രകാരന്റെ മകന്‍, അച്ചു എം ആര്‍ ആര്‍ട്ടു ഗ്യാലറിയില്‍ അച്ഛനോടൊപ്പം.
ഒരു അപൂര്‍വ്വ സമാഗമം


 ചരിത്രം ഒരു വേദനയായി പെയ്തിറങ്ങേണ്ടത് 
സാംസ്ക്കാരികതയുടെ അനിവാര്യതയാണ്.


എല്ലാ ചിത്രങ്ങളിലും നമ്മുടെ മനസ്സിന്റെ ചെറിയൊരു 
ഭാഗമെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടാകും. അതിന്റെ 
വീണ്ടെടുപ്പും ആസ്വാദ്യകരമാണ്.

  
 മനോജും ജിഷിന്‍ ദാസും ചിത്രപ്രദര്‍ശനം കാണാനായി കണ്ണൂരില്‍ 
നിന്നും വന്നതാണ്. 2014 ഫെബ്രുവരിയില്‍ തൃശൂര്‍ ലളിതകല അക്കാദമി 
ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുമ്പോഴും മനോജ് വന്നിരുന്നു. 
പ്രദര്‍ശനം തുടങ്ങുന്ന അന്ന്, ചിത്രകാരന്‍ ഗ്യാലറിയിലെത്തുന്നതിനു മുന്‍പ് ആദ്യ കലാസ്വാദകനായി... 

 

 മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ചുവന്ന ഉദ്ഘാടന വാര്‍ത്ത

 

 മാതൃഭൂമിയുടെ “കാഴ്ച്ച” യില്‍...

Thursday, November 20, 2014

വാഗണ്‍ ട്രാജഡിയുടെ 93 ആം വാര്‍ഷികം ഇന്ന്


തേജസ് പത്രത്തിന്റെ പാഠശാല എന്ന ഫീച്ചര്‍ പേജില്‍
നവംബര്‍ 17നു പ്രസിദ്ധീകരിച്ച അസ്ബറ കൊണ്ടോട്ടിയുടെ 
 ലേഖനത്തിന്റെ മൊബൈല്‍ ഫോട്ടോ.

 ഇന്ന് (20.11.2014) വാഗണ്‍ ട്രാജെഡിയുടെ 93 വര്‍ഷം തികയുന്ന ദിവസമാണ്. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ബൌദ്ധ പാരമ്പര്യമുള്ള മാപ്പിളമാരേയും തിയ്യന്മാരേയും വായുകടക്കാത്ത ഗൂഡ്സ് കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്നും പോത്തന്നൂരിലേക്കും, പോത്തന്നൂരില്‍ സ്വീകരിക്കാതിരുന്നപ്പോള്‍ വീണ്ടും തിരൂരിലേക്കും കയറ്റിവിട്ട് ക്രൂരമായ കൂട്ടക്കൊല ചെയ്ത (കോവിലകങ്ങളിലെ മാടമ്പികളുടെ ആജ്ഞാനുവര്‍ത്തികളായിരുന്ന) വെള്ളക്കാരുടെ പട്ടാളം 70 രക്തസാക്ഷികളെ നമ്മുടെ സമൂഹത്തിനു സമ്മാനിച്ചു. പക്ഷേ, ആ രക്തസാക്ഷികളേ വേണ്ടവിധം ആദരിക്കാനോ, അവര്‍ എന്തുകൊണ്ടു കൊല്ലപ്പെട്ടു എന്നു പുന:പരിശോധിനകള്‍ നടത്താനോ ആവശ്യമായ ജനാധിപത്യബോധമോ സംസ്ക്കാരം പോലുമോ നമ്മുടെ സമൂഹത്തിനു 93 വര്‍ഷങ്ങള്‍ക്കു ശേഷം പോലും ആര്‍ജ്ജിക്കാനായിട്ടില്ലെന്ന ദയനീയമായ അവസ്ഥക്കു മുന്നിലാണു നാം.

പൊന്നാനി കേന്ദ്രമായി നിലനിന്ന ശക്തമായ ബൌദ്ധ-ശ്രമണ-അവര്‍ണ്ണ സമൂഹം തന്നെയാണ് ബ്രാഹ്മണ മത പീഢനങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ഇസ്ലാം മതത്തെ കൂട്ടു പിടിക്കുന്നത്. അസൂയവഹമായ അവരുടെ അഭിവൃദ്ധിയും പ്രതിരോധ ശേഷിയും തകര്‍ക്കാനായി മാടമ്പികളും വെള്ളക്കാരും ചേര്‍ന്നു നടത്തിയ കുടിലതകളെ മറനീക്കി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തിരൂരിലെ ഒരു വാഗണ്‍ ട്രാജഡി ടൌണ്‍ഹാളുകൊണ്ട് ആ രക്തസാക്ഷിത്വത്തിന്റെ പ്രസക്തിയെ അടക്കി നിര്‍ത്തേണ്ടതില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പെരിന്തല്‍മണ്ണയിലും, വാഗണ്‍ ട്രാജഡിയില്‍ അകപ്പെട്ട ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ ഗര്‍ഭം ധരിച്ച പുലാമന്തോളിലുമെല്ലാം സ്മാരകങ്ങള്‍ ഉയരേണ്ടതുണ്ട്. സ്മരണകള്‍ പഠിക്കപ്പെടേണ്ടതുണ്ട്.

 തലശ്ശേരിക്കടുത്തുള്ള വളരെ വിശാലമായ ദ്വീപായ ധര്‍മ്മടം തുരുത്തിലെ ( ഏക്കറുകള്‍ വ്യാപിച്ചുകിടക്കുന്ന അണ്ടല്ലൂര്‍ കാവും കണ്ണൂര്‍ യൂണിവേഴ്സിറ്റി കാംബസ്സും ബ്രണ്ണന്‍ കോളേജുമൊക്കെ യുള്ള സ്ഥലം)ബൌദ്ധരുടെയും മാപ്പിളമാരുടേയും അഭിവൃദ്ധിയില്‍ കണ്ണുകടിയുണ്ടായ കോലത്തിരി രാജാവ് പറങ്കികളെക്കൊണ്ട് ആ ദ്വീപിനെ മുഴുവന്‍ അഗ്നിക്കിരയാക്കിയത് ബ്രാഹ്മണ മതത്തിന്റെ ബൌദ്ധ മതത്തോടുള്ള അടങ്ങാത്ത പകയുടെ ഭാഗമായിത്തന്നെയായിരുന്നു. ബുദ്ധമതത്തെ പാടെ തേച്ചുമാച്ചു കളയുകയും, ജനങ്ങള്‍ ഇസ്ലാമിലേക്കും, കൃസ്തുമതത്തിലേക്കും, ബ്രാഹ്മണ ഹിന്ദു മതത്തിലേക്കും ചേക്കേറിയിട്ടും ആ ജന വിഭാഗങ്ങളോടുള്ള പക ഇന്നും സാംസ്ക്കരികതയില്‍ ഒരു അസ്പൃശ്യതയായി, മാപ്പിള വിരോധമായി, മാപ്പിളമാരുടെ അഭിവൃദ്ധിയിലുള്ള അസൂയയായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. അത് മാനവിക സ്നേഹത്തോടെ പുറത്തെടുത്തു സംസ്ക്കരിക്കാന്‍ നമ്മുടെ ചരിത്രം നിരന്തരം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു എന്ന് ഈ വാഗണ്‍ ട്രാജെഡി വാര്‍ഷിക ദിനത്തില്‍ ചിത്രകരന്‍ ഓര്‍മ്മിപ്പിക്കുന്നു.

Sunday, August 17, 2014

സുനിതാ കൃഷ്ണന്‍... മാതൃഭൂമി വീക്കെന്‍ഡ് ലേഖനം

ഇന്നത്തെ മാതൃഭൂമി സന്‍ഡേ സപ്ലിമെന്റ് ഒന്നാം പേജില്‍ ഡോ.സുനിതാ കൃഷ്ണനുമായുള്ള അഭിമുഖം തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒന്നാണ്.

 കേരള ഗവണ്മെന്റിന്റെ നിര്‍ഭയ പദ്ധതിയുടെ ഉപദേശക സ്ഥാനം രാജിവച്ചതിനു ശേഷമുള്ള അഭിമുഖമായതിനാല്‍ രാഷ്ട്രീയ പ്രാധാന്യവും ഈ ലേഖനത്തിനുണ്ട്. അതിലുപരി, നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേടേയും അഭ്യന്ത്രര രാജാവായ രമേശ് ചെന്നിത്തലയുടേയും ഭരണാധികാരികളെന്ന നിലയിലുള്ള ആത്മാര്‍ത്ഥതയുടെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോഴുള്ള അവരുടെ ക്രിമി സമാനമായ സൂഷ്മരൂപം നമ്മുടെ സാംസ്ക്കാരിക സമൂഹത്തിനു മുന്നിലും സ്ത്രീ സുരക്ഷയുടെ കാര്യങ്ങളിലും എത്ര ചെറുതാണെന്നു നേരില്‍ കണ്ടു മനസ്സിലാക്കാനും ഈ അഭിമുഖം നമ്മുടെ ജനാധിപത്യ ബോധത്തെ സഹായിക്കുന്നുണ്ട്. ഇത്തരം നന്മയുടെ ഉജ്ജ്വല തേജോരൂപങ്ങളെ നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യം കാണിച്ച മാതൃഭൂമിയുടെ വിവേചന ശേഷിയെ നമിക്കട്ടെ.

 സരിതാനായരുടെയും, ശാലു മേനോന്റേയും, മഞ്ചുവാര്യരുടെയും, ശ്വേതാ മേനോന്റേയും, റുക്സാനയുടേയും, ബിന്ധിയയുടേയും, മനോഹര ശരീരങ്ങള്‍ക്കു ചുറ്റും പറന്നുകളിച്ചിരുന്ന നമ്മുടെ പത്ര ധര്‍മ്മബോധം വിലയിടിഞ്ഞ് പാതാളക്കുഴിയില്‍ വീണുകിടക്കുന്ന കാലത്താണ്...നാം ഇന്നു ജീവിക്കുന്നത്.

15ആം വയസ്സില്‍ എട്ടു നരാധമന്മാരാല്‍ പീഢിപ്പിക്കപ്പെട്ട തീക്ഷ്ണമായ അനുഭവത്തിന്റെ അഗ്നിയില്‍ നിന്നും പുനര്‍ജ്ജനിച്ച സുനിതാകൃഷ്ണന്‍ എന്ന സ്ത്രീ നിര്‍മ്മിക്കുന്ന സാമൂഹ്യവും സാംസ്ക്കാരികവുമായ മൂല്യബോധം ആര്‍ക്കും പണം കൊടുത്തോ അധികാരത്തിന്റെ മസ്സില്‍ പവര്‍ കാണിച്ചോ തത്തക്കൂട്ടിലടച്ചു വളര്‍ത്തി ദുരഭിമാനിക്കാവുന്ന ഒന്നല്ല. തന്റെ രാജിയിലൂടെ സുനിതാ കൃഷ്ണന്‍ അതു സമൂഹത്തോട് അറിയിച്ചു കഴിഞ്ഞു.. ആ സത്യം പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴാണു സമൂഹത്തില്‍ സാംസ്ക്കാരിക നവീകരണം ആരംഭിക്കുന്നത്... നവോദ്ധാനം പിറവിയെടുക്കുന്നത്.

Sunday, July 20, 2014

സര്‍ സി.പി.യെ വെട്ടിയ ധീരനായ കെ.സി.എസ്.മണി






ഇന്നത്തെ മാതൃഭൂമി സണ്ടേ സപ്ലിമെന്റ് ഒരു സംഭവം തന്നെയാണ്. തിരുവിതാംകൂറിലെ നരാധമ- സവര്ണ്ണ - വംശീയ രാജ ഭരണത്തിനു അന്ത്യം കുറിച്ച മഹാനായൊരു ജനാധിപത്യ പോരാളിയായ കെ.സി.എസ്. മണിയെക്കുറിച്ച് വസ്തുനിഷ്ടമായ അറിവുപകരുന്ന ചരിത്രപ്രധാനമായ ഒരു ലേഖനമാണ് വേണു ആലപ്പുഴ എഴുതിയിരിക്കുന്നത്. കെ.സി.എസ് മണിയുടെ ഇപ്പോള്‍ ജീവിക്ചിരിക്കുന്ന രോഗിണിയായ ഭാര്യ, ലളിതമ്മാളെ അര്ഹാുമായവിധം ആദരിച്ചും, അവരുടെ ജീവിതത്തിന്റെര താളുകളില്‍ പതിഞ്ഞ മണിസ്വാമിയുടെ മിഴിവാര്ന്ന് ചിത്രങ്ങള്‍ കൂടി ഭംഗിയായി ഇഴ ചേര്ത്തും കെ.ശി.എസ്. മണി എന്ന സാഹസികനും ധീരനുമായിരുന്ന മഹാനായ ഒരു വിപ്ലവകാരിയുടെ വിസ്മൃത ചരിത്രം കേരളത്തിന്റെമ ജനാധിപത്യ ബോധത്തിന് തിരിച്ചെടുത്തു തരികയാണ് ലേഖകനായ വേണു ആലപ്പുഴയും മാത്രുഭൂമിയും.

ഈ ലേഖനത്തില്‍  ഏറ്റവും പ്രധാനമായി ചിത്രകാരന് അനുഭവപ്പെട്ട ഉള്ക്കാഴ്ച്ച്ച - ഒരു ബ്രാഹ്മണനായ സര്‍ സി.പി.യെ വധിക്കാന്‍ ശ്രമിക്കാനുള്ള ആന്തരിക ഊര്ജ്ജ്യം അക്കാലത്ത് തിരുവിതാംകൂറിലെ രാജഭരണത്തിന് കീഴിലെ മറൊരു ജാതിക്കാരനായ  പൌരനും (ദു)സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലത്താണ് ജനാധിപത്യത്തിന്റെരയും സ്വാതന്ത്ര്യ ബോധത്തിന്റെയും ധാര്മ്മിുക ഉര്ജ്ജ്യ വുമായി മണി, തിരുവിതാംകൂറിലെ നരാധമ രാജ ഭരണത്തിന്റെു മുഖത്ത് വാളുകൊണ്ട് ആഞ്ഞു വെട്ടിയത്. അന്ന്‍ തിരുവിതാംകൂറില്‍ ഒരു ബ്രാഹ്മണന് മാത്രം കഴിയുമായിരുന്ന ധീരമായ നടപടികൂടിയായിരുന്നു അത്. ബ്രാഹ്മണ മാതാപിതാക്കളുടെ മകനായി ജനിച്ച, കെ.സി.എസ്. മണിയെക്കൊണ്ട് മാത്രം സാധിച്ച ആ വിപ്ലവത്തിന്റെ മൂല്യം നമ്മുടെ ജനാധിപത്യ സമൂഹം അല്പ്പ മെങ്കിലും തിരിച്ചറിയാന്‍ മാതൃഭൂമിയിലെ ലേഖനം തീര്ച്ചായായും സഹായിക്കും.

 സര്‍ സി.പി.ക്ക് മുഖത്ത് മണിയില്‍ നിന്നും വെട്ടുകൊണ്ട തിരുവനതപുരം സംഗീത കോളെജിനു മുന്നില്‍ സി.പി.യുടെ വെട്ടുകൊണ്ട മുഖത്തെ അനുസ്മരിപ്പിക്കുന്ന ഒരു "ഉരുളന്‍ പാറ" സ്മാരക ശില്പമായി സ്ഥാപിച്ചിട്ടുണ്ട്. അതിനടുത്തായെങ്കിലും ജനാധിപത്യത്തിന്റെ യും സ്വാതന്ത്ര്യ ബോധത്തിന്റെയും മഹാനായ പോരാളിയായ കെ.സി.എസ്. മണിയുടെ ഒരു പൂര്ണ്ണയകായ പ്രതിമ വളരെ പ്രാധാന്യത്തോടെ നിര്മ്മിിക്കെന്ടതായിരുന്നു.

 ചിത്രകാരന്‍ അന്വേഷിച്ച്ചുകൊന്ടിരുന്ന ചരിത്രത്തിന്റെ തനിമയുള്ള അറിവുകള്‍ പങ്കുവച്ച ലേഖകന്‍ വേണു ആലപ്പുഴക്കും, സത്യത്തിന്റെന പ്രസക്തിയറിഞ്ഞു അര്ഹുമായ സ്ഥാനം നല്കിേ അത് ജനങ്ങളിലെത്തിച്ച് മാതൃഭൂമിക്കും അഭിവാദ്യങ്ങള്‍ !!!