
ചിക്കുന്‍ ഗുനിയയുടേയും, കൊതുകു പരത്തുന്ന മറ്റു രോഗങ്ങളുടേയും ഭീതിക്കിടയില്‍ കൊതുകുശല്യമില്ലാതെ സുഖമായുറങ്ങാന്‍ ചൈനക്കാരുടെ ഈ ഇലക്ക്ട്രിക്ക് ബാറ്റ് നല്ലൊരു അനുഗ്രഹമാണ്. വൈകുന്നേരം അഞ്ചുമിനിട്ടുവീതം ഓരോ റൂമിലൂടെയും ഒന്നു നടന്നാല്‍ കൊതുകിന്റെ ശല്യമില്ലാതെ ഉറങ്ങാം. റീചാര്‍ജ്ജ് ചെയ്യുന്ന ബറ്ററിയാല്‍ പ്രവര്ത്തിക്കുന്നതായതിനാല് കറന്റുള്ള എല്ലാ വീട്ടിലും കൊതുകിനെ നശിപ്പിക്കാന്‍ കാര്യമായ ചിലവൊന്നും ഇല്ല. നൂറു രൂപയാണ് ഈ ചൈനീസ് ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില. ചിലര്‍ 130 വാങ്ങിയെന്നിരിക്കും. റീചാര്‍ജ്ജ് ചെയ്യാനാകാത്ത ബാറ്ററിയുള്ള ഇന്ത്യന്‍ ബാറ്റിന് 300 രൂപ വിലയുണ്ടത്രേ. എന്തായാലും ചിത്രകാരന് ഒരു മാസമായി കൊതുകിനെകൊല്ലാന്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. നല്ല അഭിപ്രായമാണ് ഉള്ളത്. വീണു പൊട്ടിപ്പൊകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം. ഇതിന്റെ ഏജന്‍സിയോ, കമ്മീഷനോ ലഭിക്കുന്നതുകൊണ്ടല്ല ഈ വിവരം ബ്ലൊഗിലിടുന്നത്. കൊതുകിനെക്കുറക്കാന്ഉള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവരും നടത്തണമല്ലോ.
ലളിതമായ സാങ്കേതികവിദ്യകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുജനോപകാരപ്രദമാകുന്ന ഇത്തരം ഉപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ കണ്ടുപിടിക്കാനും, നിര്‍മ്മിക്കാനും ആര്‍ക്കും തോന്നുന്നില്ലല്ലോ എന്നൊരു ആത്മഗതം കൂടി ബാക്കിനില്ക്കുന്നു.
No comments:
Post a Comment