ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും മനുഷ്യന്റെ നിസ്സാരത, മനുഷ്യനു ബോധ്യപ്പെടാത്തത് എന്തുകൊണ്ടായിരിക്കും ??
മനുഷ്യന് ചിത്രകാരന് വിശേഷിപ്പിക്കുന്നതുപോലെ ഒരു സൂഷ്മ ജീവിയാണെന്ന് ആരും വിശ്വസിക്കണമെന്നു പറയുന്നില്ല.
എങ്കിലും, നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വിശാലത ഒന്നു വെറുതെ സങ്കല്‍പ്പിക്കനെങ്കിലും നാം മുതിരേണ്ടതല്ലേ ?!
അതുമല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ അനന്തതയില്‍ ദ്രവ്യത്തിന്റെ സൂഷ്മ തരി മാത്രമായ ഭൂമിയുമായെങ്കിലും നമ്മുടെ ശരീരത്തിന്റെ വലിപ്പം താരതമ്യം ചെയ്ത് മനുഷ്യന്റെ നിസ്സാരത നമുക്കു ബോധ്യപ്പെടേണ്ടതല്ലേ ?!
ഇതിന്റെയൊക്കെ വ്യക്തമായ ചിത്രങ്ങള്‍ (ചിത്രം വലുതായി കാണാന്‍ ഇവിടെ ഞെക്കുക.) ശാസ്ത്രകാരന്മാര് നമുക്കു പ്രാപ്യമായി നല്‍കിയിട്ടും , ചെറിയ ചെറിയ ജാതി-മതങ്ങളുടേയും , പീക്കിരി ദൈവങ്ങളുടേയും ദാസ്യത്തിനും, അവര്‍ നല്കുന്ന അടിമത്വത്തിന്റെ നുകത്തിനും കീഴില്‍ കൊന്നും കൊലവിളിച്ചും മൃഗസദൃശരായി ജീവിക്കുന്നതാണ് മഹത്തരമെന്നു കരുതുന്ന ഭൂരിപക്ഷം മനുഷ്യരുടേയും ബുദ്ധിമാന്ദ്യത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും ?
ജാതി-മതങ്ങളെയും , ദൈവങ്ങളേയും, നമ്മുടെ തിന്മകളേയും ന്യായീകരിക്കാനായി നാം ചിലവാക്കുന്ന ബുദ്ധികൊണ്ട് ഒരു പത്തുപ്രാവശ്യം ഇന്ത്യക്കാര്‍ക്കുപോലും ചന്ദ്രനില്‍ പോയി വരാന്‍ കഴിയും.
അതിലധികം ഊര്‍ജ്ജ്യം നാം നമ്മളിലെ തിന്മയെയും, അറിവില്ലായ്മയേയും പോറ്റാന്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടാകും.
No comments:
Post a Comment