ഇലക്ഷനിടക്ക് ഒരു ചിത്രപ്രദര്‍ശനം നടത്തുക എന്നത് സൂപ്പര്‍ വിഢിത്വങ്ങളിലൊന്നാണ്. എങ്കിലും, ചിത്രകാരന് അത്തരമൊരു വിഢിത്തം ചെയ്തേ പറ്റു. കാരണം, ചിത്രകാരന്റെ ഒന്നു രണ്ടു ചിത്രങ്ങള്‍ക്ക് പ്രചോദനവും പ്രേരണയും ചരിത്ര പിന്തുണയും ലഭിച്ചത് ഒരു ആലപ്പുഴക്കാരനില്‍ നിന്നായതുകൊണ്ടും, ഈ ഏപ്രില്‍ 15 നു (വിഷു) ആ നന്മ നിറഞ്ഞ മനുഷ്യന്റെ രണ്ടാം ചരമ ദിനമായതുകൊണ്ടും ഒരു ചിത്ര പ്രദര്‍ശനത്താല്‍ ആദരാജ്നലിയര്‍പ്പിക്കാന്‍ ആലപ്പുഴയില്‍ എത്തിച്ചേരേണ്ടതുണ്ട്.
അതിനു പുറമേയാണു ഒരു നൂറ്റാണ്ടു മുന്‍പ് ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ക്ക് “മുലക്കരം”നല്‍കാതെ ബ്ലൌസ് ധരിക്കാനുള്ള മനുഷ്യാവകാശം തന്റെ ജീവന് ത്യജിച്ചുകൊണ്ട് നേടിത്തന്ന ധീര വനിതയായ ആലപ്പുഴ, ചേര്‍ത്തല പട്ടണത്തിലെ മുലച്ചിപ്പറമ്പെന്ന പ്രദേശത്തെ “നങ്ങേലി” എന്ന ചരിത്ര കഥാപാത്രത്തെ പ്രമേയമാക്കി, ചിത്രകാരന് മൂന്നു ചിത്രങ്ങള്‍ വരഞ്ഞിട്ടുണ്ടെന്ന, ചിത്രകാരന്റെ ആലപ്പുഴയോടുള്ള ധാര്‍മ്മിക ബാധ്യത.
ഈ രണ്ടു കാരണങ്ങളാല്‍, ജനം ഇലക്ഷന് തിരക്കിലാണെങ്കിലും, ചിത്രകാരന് കലാകാരനെന്ന കടമ നിറവേറ്റാനായി ആലപ്പുഴയില്‍ കേരള ലളിത കല അക്കാദമി ഗ്യാലറിയില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെ ഏകാംഗ നവൊത്ഥാന ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഗൂഗിള്‍ പ്ലസ്സിലേയും, എഫ്.ബി.യിലേയും, ബ്ലോഗിലേയും നന്മനിറഞ്ഞ എല്ലാ സുഹൃത്തുക്കളുടേയും സ്നേഹ സഹകരണം അഭ്യര്‍ത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു.
സസ്നേഹം,
ചിത്രകാരന് ടി. മുരളി
9249401004



1 comment:
ആശംസകള്‍
Post a Comment