Wednesday, September 9, 2009

“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”

ബ്ലോഗര്‍ സത്യാന്വേഷിയുടെ ബ്ലോഗില്‍ എന്തുകൊണ്ട് ജാതി പറയുന്നു? എന്നൊരു പോസ്റ്റ് വായിച്ചു.
കുറെ ദിവസം മുന്‍പാ‍യിരുന്നു വായന. ഇപ്പോള്‍ അവിടെ ചെന്നപ്പോള്‍ കമന്റുകളുടെ ഒരു ഘോഷയാത്ര നടക്കുന്നു.
ജെയ് വിളിക്കാന്‍ സമയമില്ലാത്തതിനാല്‍ ഒരു അഭിവാദ്യമര്‍പ്പിച്ച് തിരികെപ്പോന്നു.
ചിത്രകാരന്‍ അവിടെ എഴുതിയ കമന്റുകള്‍ താഴെ സൂക്ഷിക്കുന്നു. സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ.

Blogger chithrakaran:ചിത്രകാരന്‍ said...

ജാതിവാദികളെക്കുറിച്ചുള്ള ചിന്തയും അഭിപ്രായവും ഒരു കുറവൊന്നുമല്ല.
ജാതി വാദികള്‍ക്ക് ആധിപത്യമുള്ള വേദികളില്‍ അത് അയൊഗ്യതയും സംസ്ക്കാരശൂന്യതയുമായി വിലയിരുത്തപ്പെടും എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പുരോഗമന ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനാലാണ്.
അത് സ്വാഭാവികമാണ്.
ജാതീയമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സഹകരണ സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമന ചിന്തയെ,...സത്യാന്വേഷികളെ എതിരാളികള്‍ പുവ്വിട്ട് പൂജിക്കില്ല.

ജാതി പറയലോ,ജാതി ചോദിക്കലോ,
ജാതിയില്‍ അഭിമാനിക്കലോ അല്ല കാര്യം.
ജാതീയമായി സമൂഹത്തെ ചൂഷണം ചെയ്യാന്‍ നടക്കുന്ന
സവര്‍ണ്ണ-ബ്രാഹ്മണ വിഷ ജീവിയെ അവന്റെ ജാതിവാലില്‍ തൂക്കിയെടുത്ത് തിരിച്ചറിയുക എന്നതാണ്
പ്രധാനം.അഭിമാനിക്കേണ്ടത് ശരിയായ ചരിത്രത്തിലാണ്. അല്ലാതെ ബ്രാഹ്മണന്‍ തള്ളയുടെ കൂടെ കിടന്നതിന് ബദലായി നല്‍കിയ കള്ള ചരിത്രത്തിലല്ല.അതിന്റെ ചരിത്രാവശിഷ്ടമായ സവര്‍ണ്ണജാതിപ്പേരിലുമല്ല. ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്‍കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.
ചരിത്രം നശിപ്പിച്ച് ഇവന്മാരെയെല്ലാം തന്തയുള്ളവരാക്കനുള്ള ശ്രമം പണം കൊണ്ടും അധികാരം കൊണ്ടും സാധിക്കുമെന്ന് പ്രിന്റ് മീഡിയക്ക് സ്വാധീനമുള്ള കാലത്ത് ചിന്തിക്കാമായിരുന്നു.
എന്നാല്‍ ഇന്ന് നെറ്റിലൂടെ സത്യം പുനര്‍ജ്ജനിക്കുതന്നെ ചെയ്യും.

ഈ വൃത്തികെട്ട ചരിത്രമുള്ള ജാതി വാലുമായി ഇന്നും പഴയ കെട്ടുകഥയുടെ മാടംബിത്വം പേരിന്റെ പിന്നില്‍ പോലും അലങ്കരിച്ചു നടക്കുന്നവരെ അവരുടെ വേശ്യാ ചരിത്ര പാരംബര്യത്തിലൂടെ നോക്കിക്കാണാന്‍ , അതു ബ്ലോഗിലെങ്കിലും മുഖത്തുനോക്കി പറയാന്‍ മനുഷ്യത്വത്തെ സ്നേഹിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക.ജന്മിത്വത്തോടും,മാടംബിത്വത്തോടും,ബ്രാഹ്മണ്യ തൊഴുത്തിനോടും ചേര്‍ത്തുകെട്ടിയ മാനവികതയെ ശുദ്ധീകരിക്കാന്‍...വര്‍ഗീയതയെ നശിപ്പിക്കാനുള്ള വഴി...
ജാതിയതയെ നശിപ്പിക്കാനും അതുതന്നെയാണ്
നല്ല വഴി.

ചിത്രകാരന്റെ ആശംസകള്‍...!!!

30 August, 2009 12:27 PM
Blogger chithrakaran:ചിത്രകാരന്‍ said...

കൊള്ളാലോ....കര്‍ത്താവേ !!!
ഇതിലെ കമന്റെല്ലാം വായിക്കാന്‍ ഒരു ദിവസമെടുക്കും !

അതുകൊണ്ട് ചിത്രകാരന് പറയാനുള്ളത്
പറഞ്ഞ് സ്ഥലം വിടാം.

1) ജാതി ചോദിക്കുന്നതും,പറയുന്നതും,ജാതിയില്‍ അഭിമാനിക്കുന്നതും,ജാതിപ്പേര്‍ പേരിന്റെ വാലയി കൊണ്ടുനടക്കുന്നതും സങ്കുചിതത്വവും സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും തന്നെയാണ്.അവര്‍ണ്ണനായാലും,സവര്‍ണ്ണനായാലും,
മറ്റെന്തെങ്കിലും ഇനമായാലും!

2)സാമൂഹ്യമോ,ശാസ്ത്രീയമോ ആയ പഠനത്തിന്റെ
ഭാഗമായോ വിഭാഗീയതയേയോ അസമത്വത്തേയോ
ഇല്ലാതാക്കുന്നതിനായോ മുന്നിട്ടിറങ്ങുന്നവര്‍ ജാതിയോ,മതമോ,മറ്റു സാമൂഹ്യ വേര്‍തിരിവുകളോ
അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം കണക്കിലെടുത്തുതന്നെ സാമൂഹ്യ ഉദ്ദാരണം നടത്തേണ്ടതാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നിലോ സന്നദ്ധ സംഘങ്ങള്‍ക്കു മുന്നിലൊ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ചരിത്രത്തിലെ സ്ഥാനം ജാതി-മത പേരുകള്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതില്‍ സങ്കുചിതത്വമൊന്നും തോന്നേണ്ടതില്ല.അസമത്വത്തെ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണവ.

3) എന്നാല്‍ ... വര്‍ത്തമാന കാലത്തില്‍
തന്റെ പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ത്ത് അഭിമാനിച്ചു നടക്കുന്ന ചെറ്റകളേ ചെറ്റകളായി തന്നെ
സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാരണം ഗുരുതരമായ സാമൂഹ്യ മലിനീകരണം
നടത്തുന്ന സാമൂഹ്യ ദ്രോഹികളാണിവര്‍.
ഒന്നായി കാണേണ്ട സമൂഹത്തെ വീണ്ടും ജാതീയമായ
വിവേചനത്തിന്റേ ഭൂതകാലത്തേക്കു ഒരു ഫാഷനായി മടക്കികൊണ്ടുപോകാന്‍ പ്രയത്നിക്കുന്ന ഈ സങ്കുചിത മനസ്ക്കര്‍ ആധുനിക സംസ്ക്കാരത്തിന്റെ ശാപമാകുന്നു...
ഹഹഹ.... :)(ആരുടെയൊക്കെ ശാപമാണവോ ചിത്രകാരന്‍ സഹിക്കേണ്ടി വരിക... ഭഗവാനേ,പരമേശ്വരാ കാത്തോളണേ...)

ഈ ഒരു ചിത്രകാരന്റെ കാര്യം...!!!!
ജാതി വാലുകള്‍ പഴയകാല വേശ്യാസന്തതികളുടെ
അധികാര മുദ്രകളല്ലേ ?...സ്ഥാന ചിഹ്നങ്ങളല്ലേ ???
വേശ്യാവൃത്തി നിര്‍ത്തിയില്ലേ...,
എന്നാല്‍,അധികാര മുദ്ര ഉപേക്ഷിക്കേണ്ടതുണ്ടോ ???!!!! അപൂര്‍വ്വമായ പ്രതാപത്തിന്റെ തെളിവുകളല്ലേ ബ്രാഹ്മണ്യത്തിന്റെ ആ കോണക ചീളുകള്‍ >>>>.....
പേരിനു പുറകില്‍ ചേര്‍ക്കുന്ന ജാതിപ്പേരുകളെ
“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”
എന്ന് ന്വാം ഇതിനാല്‍ നാമകരണം ചെയ്തിരിക്കുണു.

-എല്ലാവരേയും മനുഷ്യരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരനായ ചിത്രകാരന്‍.

9 September, 2009 8:32 PM

Sunday, September 6, 2009

മമ്മുട്ടിയും ബാര്‍ബര്‍ ബാലനും !

ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയിലെ ഷൌരപ്രവീണനായ ബാര്‍ബര്‍ ബാലന്റെ മറ്റൊരവതാരമായി
ബൂലോകത്തെ ബെര്‍ളി തോമസിനെ കാണേണ്ടി വന്നതില്‍ ഒരു ബ്ലോഗ് എഴുത്തുകാരനെന്ന നിലയില്‍ ചിത്രകാരന്‍ ലജ്ജിക്കുന്നു.
ച്ഛെ ഛെ....എന്തെടോ ബെര്‍ളി..., കുറച്ചെങ്കിലും ആത്മാഭിമാനമൊക്കെ വേണ്ടേ ഒരു ബ്ലോഗ് എഴുത്തുകാരന് !!!

മമ്മുട്ടിക്ക് മലയാളം ബ്ലോഗ് എഴുത്തുപകരണത്തെക്കുറിച്ചും, അല്ലറ ചില്ലറ സംശയ നിവാരണ സഹായത്തിനുമായി പലപ്രാവശ്യം
കൊച്ചിയിലെ സിനിമാസെറ്റുകളിലും മറ്റുമായി ബെര്‍ളി മമ്മുട്ടിയെ മുഖം കാണിക്കുകയുണ്ടായെന്നും,മമ്മുട്ടിയുടെ ബ്ലോഗാവതാരത്തിന് സാക്ഷ്യം വഹിക്കാന്‍ ബെര്‍ളിക്ക് ഭാഗ്യമുണ്ടായെന്നതും സന്തോഷകരം തന്നെ !!!

പക്ഷേ,ഈ വക സഹായങ്ങളൊക്കെ ചെയ്യുംബോഴും, അടുത്ത് ധാരാളം കസേര ഒഴിഞ്ഞു കിടന്നിട്ടും ഒന്നിരിക്കാന്‍ തോന്നാത്തത്
എന്തുകൊണ്ട് എന്നാണ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നത്. വിനീത വിധേയനായ ഒരു ആരാധകന്‍ മാത്രമായി ബ്ലോഗിലെ താരമെന്നും,പുലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കലശലായ ബ്ലോഗ് എഴുത്തുകാരന്‍ ബാര്‍ബര്‍ ബാലനേക്കാള്‍ തരം താണ അടിമ വേഷം കെട്ടുന്നത് എന്തുകൊണ്ട് എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഈ ചിന്ത കേവലം ബെര്‍ളി തോമസ് എന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ മലയാളിയെ പരിഹസിക്കാനുള്ള കാരണമായല്ല, നമ്മുടെ മൊത്തത്തിലുള്ള അടിമബോധത്തിന്റെ ഉദാഹരണമായാണ് ചിത്രകാരന്‍ നോക്കിക്കാണുന്നത്.

മമ്മുട്ടിക്കും, മോഹന്‍ലാലിനും, ഷാരൂക്ക് ഖാനും, അമിതാബ് ബച്ചന്മാര്‍ക്കും താര രാജാവാകണമെന്ന പ്രഫഷണല്‍ താല്‍പ്പര്യങ്ങളുണ്ടാകുക സ്വാഭാവികമാണ്.രാഷ്ട്രീയക്കാരന്‍ അവിഹിതമായി അധികാരത്തില്‍ പിടിമുറുക്കാനായി അണികളുടേയും കൊട്ടേഷന്‍ സംഘങ്ങളുടേയും ആശ്രിതവൃന്ദത്തെ സൃഷ്ടിക്കുന്നതുപോലെ സിനിമാതാരങ്ങള്‍ക്ക് താരങ്ങളായി നിലനില്‍ക്കാന്‍ സിനിമാ അസ്വാദകരായ അടിമകള്‍ ആവശ്യമാണ്.അതിനുവേണ്ടി അവര്‍ നിര്‍മ്മിക്കുന്ന താരപ്രഭ തിരിച്ചറിയാന്‍ ഒരു ജേണലിസ്റ്റുകൂടിയായ ബ്ലോഗിലെ എഴുത്തുകാരനു കഴിയുന്നില്ലെങ്കില്‍ ബ്ലോഗുകൊണ്ടുള്ള ഗുണം നാസ്തിയെന്നെ പറയാനാകു.
ഇത്തരം ലജ്ജാശൂന്യമായ താരാരാധന ബാര്‍ബര്‍ ബാലനോട് ശുപാര്‍ശചെയ്ത് താരരാജാവിനെ കാണാന്‍,തൊടാന്‍,സംസാരിക്കാന്‍... കൊതിക്കുന്ന ബുദ്ധിശൂന്യരും അടിമ മനസ്സുള്ളവരുമായ സമൂഹത്തെയാണ് നമുക്ക് കാണിച്ചു തരുന്നത്. മണ്ണെണ്ണ വിളക്കും,ഇയ്യാം പാറ്റകളുമായി ചുരുങ്ങിപ്പോകുന്ന ഇരുണ്ടസമൂഹത്തിന്റെ ആഘോഷത്തിലേക്കാണ് താര രജാക്കന്മാര്‍ സമൂഹത്തെ ക്ഷണിക്കുന്നത്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.
ഈ ഉദാഹരണത്തില്‍ പരാമര്‍ശ വിധേയരായ മമ്മുട്ടിയോടോ ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല :)
ബെര്‍ളിയുടെ മമ്മുട്ടി സീതരാമയ്യര്‍ പോസ്റ്റിലേക്കുള്ള ലിങ്ക്.

Saturday, September 5, 2009

ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !

2006 ല്‍ മലയാള ബ്ലോഗ് ലോകത്ത് എത്തിപ്പെട്ടതുമുതല്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നതാണ് ജനകീയമായ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍. ബ്ലോഗ് അന്ന് ശൈശവ ദശയിലായിരുന്നതിനാല്‍ തീര്‍ത്തും സംങ്കുചിത താല്‍പ്പര്യങ്ങളുടെ തൊഴുത്തുകളായിരുന്നു അന്നത്തെ പല അഗ്രഗേറ്ററുകളും. പിന്മൊഴിയെന്ന ഒരു കമന്റ് അഗ്രഗേറ്ററായിരുന്നു ബൂലോകത്തെന്റെ ഹൃദയമിടിപ്പുപോലും നിയന്ത്രിച്ചിരുന്നത്. ബൂലോകത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ ധര്‍മ്മം നിറവേറ്റി പൊലിഞ്ഞുപോയ പിന്മൊഴി അഗ്രഗേറ്റര്‍ ചിത്രകാരനെ ഒരിക്കല്‍ നിരോധിക്കാന്‍ ധൈര്യം കാണിച്ചിരുന്നു. ചിത്രകാരന്‍ നേരിട്ട രണ്ടാമത്തെ ബ്ലോഗ് പാരയായിരുന്നു പിന്മൊഴിയില്‍ നിന്നുള്ള നിരോധനം. ബ്ലോഗില്‍ നിരോധനമോ നിയന്ത്രണമോ ആര്‍ക്കും നടപ്പാക്കാനാകില്ലെന്ന് തെളിയിച്ച പ്രസ്തുത സംഭവത്തിനു ശേഷമാണ് അഗ്രഗേറ്ററുകളുടെ വര്‍ദ്ധനയെക്കുറിച്ച് ബൂലോകം വിപുലമായി ചിന്തിച്ചത്.

ഇന്ന് നമുക്ക് മലയാളത്തില്‍ ധാരാളം അഗ്രഗേറ്ററുകളുണ്ടെന്നു പറയാം. ചിന്തയെയാണ് ചിത്രകാരന്‍ കൂടുതലായും ഇതുവരെ ബ്ലോഗ് വായിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ചിത്രകാരന്റെ പോസ്റ്റുകളൊന്നും അഞ്ചാറുമാസമായി ചിന്തയില്‍ ലിസ്റ്റ് ചെയ്യാറില്ലെങ്കിലും മൊത്തം ഓടിച്ചു നോക്കാന്‍ ചിന്തയായിരുന്നു സൌകര്യം. ചിത്രകാരന്റെ ബ്ലോഗുകള്‍ കുറച്ചുകാലം അടച്ചു വച്ചിരുന്നതിനാല്‍ ചിന്തയിലെ ലിസ്റ്റില്‍ നിന്നും പോയതായിരിക്കാം. അല്ലാതേയുമാകാം.പല അഗ്രഗേറ്ററുകള്‍ക്കും അതിന്റെ ഉടമസ്തരുടെ സങ്കുചിത മനസ്സിന്റെ പരിമിതി കാരണം ചിത്രകാരന്റെ പോസ്റ്റുകള്‍ ഉള്‍ക്കൊള്ളാനുള്ള നെഞ്ഞുറപ്പ് കുറവാണെന്നുള്ളതിനാല്‍ ചിത്രകാരന്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാനുള്ള അപേക്ഷയുമായി സമീപിച്ചില്ല. ചിത്രകാരന്റെ പോസ്റ്റുകളില്‍ നിന്നുള്ള അറിവുകള്‍ കണ്ട് ഭയന്ന അഗ്രഗേറ്റര്‍ ഉടമകളെ ധര്‍മ്മസങ്കടത്തിലാക്കേണ്ടെന്നു കരുതി മിണ്ടാതിരുന്നതാണ്. ചിത്രകാരനോട് വിയോജിക്കാനുള്ള അവകാശവും,ചിത്രകാരനെ തെറ്റിദ്ധരിക്കാനുള്ള ഏതൊരു വ്യക്തിയുടെ അവകാശവും പവിത്രമാണെന്നു വിശ്വസിക്കുന്നവനാണ് ചിത്രകാരന്‍.

അങ്ങിനെയിരിക്കെയാണ് ഇന്ന് അടുക്കളക്കാരി അനിതയുടെ ബ്ലോഗില്‍ നിന്നും “മലയാളം വെബ് ലോകത്തിലേക്കൊരു ജാലകം” എന്ന പേരോടെ ഒരു ജനകീയ അഗ്രഗേറ്ററ് ലിങ്ക് ബാനര്‍ ലഭിച്ചത്.
അതില്‍ ക്ലിക്കിയപ്പോള്‍ ലഭിച്ച അഗ്രഗേറ്റര്‍ ചിത്രകാരന് നന്നായി ബോധിച്ചു. ജാലകത്തില്‍ തന്നെയുള്ള ഫോമില്‍ ചിത്രകാരന്റെ ബ്ലോഗ് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ചിത്രകാരന്റെ ബ്ലോഗില്‍ ചാര്‍ത്താനുള്ള റിഫ്രഷര്‍ ബാനര്‍ ലഭിച്ചു. അരമണിക്കൂര്‍ മുന്‍പെഴുതിയ പോസ്റ്റ് ജാലകത്തില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. വളരെ സന്തോഷം.ഈ സാങ്കേതിക വൈഭവത്തിനു പിന്നിലും , അഗ്രഗേറ്റര്‍ ജനകീയമാക്കാന്‍ കാണിച്ച വിശാല ബുദ്ധിക്കു പിന്നിലും നിലകൊള്ളുന്ന അണിയറ പ്രവര്‍ത്തകരെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. അഭിനന്ദിച്ചു എന്നതിന്റെ പേരില്‍ ചിത്രകാരനെ തുടര്‍ന്നും അവിടെ ലിസ്റ്റ് ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പറയട്ടെ. അതെല്ലാം അഗ്രഗേറ്റര്‍ ഉടമകളുടെ
മനോവികാസം പോലെ മുറക്ക് നടക്കട്ടെ. ചിത്രകാരന്‍ ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.അഗ്രഗേറ്ററായി ഒരു സമുദ്രത്തെ മാത്രമെ കുറഞ്ഞ പക്ഷം ചിത്രകാരന്‍ അംഗീകരിക്കുന്നുള്ളു. പൊട്ടക്കുളങ്ങളും, പൊട്ടക്കിണറുകളും കാലത്തിന്റെ ഓര്‍മ്മയില്‍ സ്വയം ഇടിഞ്ഞില്ലാതാകും.

വിമേഷിന്റെ റേഷന്‍ കാര്‍ഡ്


കവി വിമേഷിന്റെ റേഷന്‍ കാര്‍ഡെന്ന കവിതാസമാഹാരത്തെക്കുറിച്ചും,വിമേഷ് തന്റെ കവിതാ സമാഹാരം തെരുവിലൂടെ നടന്നും, സുഹൃത്തുക്കളെ സമീപിച്ചും വിറ്റഴിക്കുന്ന കാഴ്ച്ചയും ഇന്നത്തെ ഏഷ്യാനെറ്റിലൂടെ കാണാനായി.വീടിനെക്കുറിച്ചുള്ള ഒരു കവിതയില്‍
കഥാപാത്രമായ വീട് ബാങ്കുമായി പ്രണയിച്ച് കാമുകനൊപ്പം ചാടിപ്പോയത് കവി പാടുന്നതു കണ്ടാണ് ചിത്രകാരന്‍ കവിയെ ശ്രദ്ധിച്ചത്.
കവിതാ പുസ്തക വില്‍പ്പനയിലൂടെ ഡിഗ്രി പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഈ യുവകവി പ്രതീക്ഷ നല്‍കുന്നു.നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കളെ ഭാരമേല്‍പ്പിക്കാതെ വളരാന്‍ ശ്രമിക്കുന്ന വിമേഷ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ മാതൃകയാകുന്നു. റേഷന്‍ കാര്‍ഡ് പായല്‍ ബുക്സാണെന്നു തോന്നുന്നു പ്രസിദ്ധീകരിച്ചത്.ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന് റേഷന്‍ കാര്‍ഡ് വേണം.
വിമേഷിനെപ്പോലുള്ള പ്രതിഭകള്‍ ബൂലോഗത്തേക്ക് വരട്ടെ എന്നാശിക്കുന്നു.

Monday, August 31, 2009

ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്‍...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും...
അത് ബുദ്ധധര്‍മ്മത്തിന്റെ നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ
മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;
ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു.

ഓണത്തില്‍ നിന്നും,അതിന്റെ ആഘോഷങ്ങളില്‍ നിന്നും വാമനനേയും,
മഹാവിഷ്ണുവിനേയും കാലു ചുഴറ്റി വലിച്ചെറിയാനുള്ള തന്റേടമാണ് ഈ ഓണാഘോഷത്തിലൂടെ
ആര്‍ജ്ജിക്കേണ്ടത് എന്ന് ചിത്രകാരന്‍ ആശിക്കുന്നു :)

Sunday, August 30, 2009

പുരോഗതിയുടെ ഗതികേട് !!!

പുരോഗതി എന്നും മുന്നോട്ടു നടന്നുകൊള്ളുമെന്ന് നമുക്കെല്ലാം ഒരു തെറ്റിദ്ധാരണയുണ്ട്‌.
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.

പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍.

പ്രശ്നം ലളിതമാണ്.
പുരോഗതിക്ക് മുന്നോട്ടു മാത്രമേ നടക്കാനാകു എന്നത് സര്‍വ്വസത്യമാണ്.
ഏറ്റവും പിന്നിലുള്ളവനെ പുരോഗതിയിലേക്ക് നയിക്കുംബോള്‍ മാത്രമേ സമൂഹം ഒന്നടങ്കം മുന്നോട്ട് ചലിക്കുകയുള്ളു.
വെള്ളം ചൂടാക്കുന്നതുപോലെയാണ് പുരോഗതിയുടെ കാര്യം. ഉപരിതലം ചൂടാക്കിയാല്‍ താഴെ തണുത്തവെള്ളം തണുത്തുതന്നെ കിടക്കും.ചൂടായ വെള്ളം തണുത്ത അടിത്തട്ടിലേക്ക് പോകാന്‍ ഒരിക്കലും കൂട്ടക്കില്ല.അതിന് ആകാശത്തേക്ക് നീരാവിയായി പറക്കാനേ മോഹം കാണു.

പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈവരിക്കാനാകാത്ത ദിശാബോധമാണ്
അധോഗതിയില്‍ കിടക്കുന്ന ഏതു സമൂഹത്തിന്റേയും ശാപം.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ മാത്രം ഘടിപ്പിക്കുക.
ഇന്ത്യ മുഴുവന്‍ നമ്മോടൊപ്പം പുരോഗതിയിലേക്ക് സഞ്ചരിക്കും.
വിഭാഗീയമായി നടുക്കോ ഇടക്കോ പുരോഗതിയെ ഘടിപ്പിച്ചാല്‍ സമൂഹം തുണ്ടം തുണ്ടമാകും.

ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !

Thursday, August 27, 2009

ബ്ലോഗിലെ ഭീരുക്കള്‍...സംശയ രോഗികള്‍...

1) സംശയരോഗം
2) സംശയത്തിന്റെ ത്രിമാനരൂപം
3) ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്
4) ബ്ലോഗിലെ പോത്തുകള്


ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍‌വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു. തന്റെ അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ തന്റെ ശത്രുക്കളും,അനുകൂലമായി കമന്റിടുന്നവര്‍ തന്റെ മിത്രങ്ങളുമാണെന്ന തെറ്റിദ്ധാരണയുള്ളവരാണ് മിക്ക ബ്ലോഗര്‍മാരും. സത്യത്തില്‍ നമുക്ക്
ചിന്തിക്കാന്‍ കഴിയാതിരുന്ന,അഥവ കാണാനാകത്തവശത്തെക്കുറിച്ച്,അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യത്തെക്കുറിച്ചോ ദൌര്‍ബല്യത്തെക്കുറിച്ചോ അറിവു നല്‍കുന്നത് അധികവും എതിരഭിപ്രായക്കാരനായിരിക്കാം. അയാള്‍ പറയുന്നതെന്തും അനഭിമതമാണെന്ന് മുദ്രകുത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊതുവെ ബ്ലോഗര്‍മാര്‍ ശ്രമിക്കുക. ഇതിലൂടെ പലരും തങ്ങളുടെ തന്നെ കണ്ണു കെട്ടുകയാണു ചെയ്യുന്നത്.ഈ അസുഖത്താല്‍ അന്ധത ബാധിച്ച് ബ്ലോഗില്‍ നിന്നുതന്നെ നിഷ്ക്രമിച്ച ഒട്ടേറെ ബ്ലോഗര്‍മാരുണ്ട്.
(പ്രത്യേകിച്ചും മഹാനായ ഈ പാവം ചിത്രകാരന്റെ രംഗപ്രവേശം സഹിക്കവയ്യാതെ ! :)

സംശയരോഗം
ഭൂമിയിലുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് സംശയരോഗം ബൂലോകത്തുണ്ടെന്നു പറയാം.ഇതിനു കാരണം,ബ്ലോഗില്‍ അഭിപ്രായം പറയുന്ന വ്യക്തിയെ എത്ര പ്രകടമായി പ്രത്യക്ഷപ്പെട്ടാലും,വിശദമാക്കപ്പെട്ടാലും പൂര്‍ണ്ണമായ തലത്തില്‍ നമുക്ക് കാണാനും അറിയാനുമാകുന്നില്ല എന്നതുതന്നെയാകണം. അതേ സമയം ഒന്നോ രണ്ടോ അടി അകലത്തില്‍ എതിരഭിപ്രായം പറയുന്ന ബ്ലോഗറുടെ സാന്നിദ്ധ്യം കുന്തമുനയുമായി നമുക്കുമുന്നില്‍ പ്രത്യക്ഷനായി ജീവനോടെ നില്‍ക്കുന്നുമുണ്ട്. അരൂപിയായ ബ്ലോഗ് വ്യക്തിത്വം ശത്രുവായോ മിത്രമായോ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. നിസാരനും, എന്നാല്‍ ചതിപ്രയോഗത്തിലൂടെ അതിശക്തനുമാകാനുള്ള ഓരോ ബ്ലോഗറുടേയും നിലനില്‍പ്പിന്റെ വൈരുദ്ധ്യമുണ്ടാക്കുന്ന അപായ ഭീതിയായിരിക്കണം ബ്ലോഗിനെ സംശയരോഗികളുടെ ആവാസകേന്ദ്രമാക്കുന്നത്.

സംശയത്തിന്റെ ത്രിമാനരൂപം
ഭൂമിയില്‍ സംസാരിക്കുന്ന ഒരു വ്യക്തിയെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുംബോള്‍ അയാളുടെ ഏറെക്കുറെ സാദൃശ്യമുള്ള
ഒരു ചിത്രം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നുണ്ട്.ആരാധനയുടേയൊ വെറുപ്പിന്റേയോ ഭാവുകത്വങ്ങള്‍ അയാള്‍ക്ക് കല്‍പ്പിച്ചുകൊടുത്താല്പോലും അയാള്‍ നമ്മുടെ മനസ്സിലെ ചിത്രത്തിന്റെ പരിധിക്കു പുറത്തുപോകാതെ അച്ചടക്കം പാലിക്കും. കാരണം അയാളുടെ ചിത്രം നേരിട്ട് അനുഭവപ്പെട്ട് വരച്ചതായതിനാല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. അയാളുടെ ചിന്തയെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നോ ഇല്ലയോ എന്നതൊന്നും ചിത്രം മറ്റിവരക്കനുള്ള കാരണമാകുന്നില്ല. അയാളുടെ ശരീരത്തിന്റെ ചിത്രം,അയാളുടെ സാമൂഹ്യ സ്വാധീനത്തിന്റെ വലിപ്പം അത്രയേ പൊതുവെ ആരും മനസ്സില്‍ വരക്കാറുള്ളു. അതുകൊണ്ടുതന്നെ, ഭൂമിയിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ നഷ്ടക്കച്ചവടമാകുംബോള്‍ മാത്രമേ നാം ഉത്തേജിതരാകാറുള്ളു.അല്ലാതെ സംഭവിക്കാറുള്ളത് അമിതമായ ആശയ ഭ്രാന്തോ,വിശ്വാസ അന്ധതയോ ബാധിച്ച മനുഷ്യരിലാണ്.

എന്നാല്‍, ബ്ലോഗിലെ ചിത്രം വളരെ വ്യത്യസ്തമാകുന്നു.ബ്ലോഗര്‍മാര്‍ക്ക് തങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സഹബ്ലോഗര്‍മാരുടെ
അഭിപ്രായങ്ങളില്‍ നിന്നും, അതിന്റെ രാഷ്ട്രീയ ഭാവവ്യത്യാസങ്ങളില്‍ നിന്നും പരിമിതമായ അല്ലെങ്കില്‍ വളരെ നിസാരമായ ഒരു വ്യക്തിയുടെ രൂപം മാത്രമേ ലഭിക്കുന്നുള്ളു. ബ്ലോഗറുടെ പേരില്‍ നിന്നും ലഭിക്കുന്ന ആണ്‍ പെണ്‍ ലിംഗ വ്യത്യാസം, ജാതി മതം തുടങ്ങിയ മൂശകളുടെ അളവുകള്‍ ; നാട്,ജോലി,ജോലിസ്ഥലം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ ; പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍നിന്നും ലഭിക്കുന്ന വിശ്വാസപരവും ആശയപരവുമായ നിലപാടുകള്‍ തുടങ്ങിയ പ്രകടമായ/ലഭ്യമായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരോ ബ്ലോഗറും അന്യ ബ്ലോഗറെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ വരക്കുന്നുണ്ട്. ഇത് മനസ്സിന്റെ ഒരു സ്വാഭാവിക പ്രവര്‍ത്തനമാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായി ബൂലോകത്ത് ഒരു വ്യക്തിയുടെ ഒരു ശതമാനം പോലും നേര്‍ച്ചിത്രം ലഭ്യമാകാതിരിക്കുംബോള്‍ നമ്മുടെ മനസ്സുകളില്‍ വരക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ചിത്രത്തിന്റെ അസംസ്കൃതവസ്തു എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ ചിത്രകാരന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ്.

ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്‍
മുപ്പത് കൊല്ലം മുന്‍പ് വായിച്ചതാണ്, വിക്രമാദിത്യകഥയില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍ തന്റെ ശരീരത്തില്‍ വന്ന് ചുറ്റിയ ഏതോ തരുണീമണിയുടെ ഒരു തലനാരിഴ അടിസ്ഥാന വസ്തുവായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആ മുടിയിഴയുടെ ഉടമയായ സ്ത്രീയുടെ ബാക്കിഭാഗങ്ങള്‍ ഭാവനകൊണ്ട് പൂരിപ്പിച്ചതിലൂടെ അവളുടെ തനിമയാര്‍ന്ന ചിത്രം തന്നെ വരച്ചുവത്രെ ! അതുപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രായോഗികപരിചയത്തിലൂടെ വളര്‍ത്തിയെടുത്ത ഭാവനയുണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.
പക്ഷേ, ഏവര്‍ക്കും ഭാവനയുണ്ടെന്നു തന്നെയാണ് ഈ ചിത്രകാരന്റെ മതം. ജീവിത കാലത്ത് ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും ഒപ്പിയെടുത്ത രൂപങ്ങളും,മനസ്സിലെ ഭയത്തിന്റെ അഥവ അറിവില്ലായ്മയുടെ ഇരുട്ടും കൂട്ടിച്ചേര്‍ത്താണ് ബ്ലോഗര്‍ തന്നോട് സംവദിക്കുന്ന ബ്ലോഗറുടെ മുഴുവന്‍ രൂപം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന അപര ബ്ലോഗര്‍മാരുടെ ഭീഭത്സ ചിത്രങ്ങളില്‍ മുഖ്യഘടകം 99 ശതമാനത്തോളം സ്വന്തം മനസ്സിലെ ഇരുട്ടും ഒരു ശതമാനത്തില്‍ താഴെ യഥാര്‍ഥ ബ്ലോഗറുടെ പ്രൊഫൈല്‍ വിവരങ്ങളുമാണ് അടങ്ങിയിരിക്കുക. 2009 ലെ എകദേശ കണക്കുവച്ച് മുകളില്‍ പറഞ്ഞ ചേരുവകളാല്‍ നിര്‍മ്മിക്കപ്പെട്ട അഞ്ഞൂറോളം ബ്ലോഗ് ഭീകരന്മാരാണ് സംശയരോഗിയായ ഓരോ ബ്ലോഗറുടേയും മണ്ടക്കകത്തുകൂടി ഓടിക്കളിക്കുക ! ഇവരെ നേരിടാന്‍ ബൂലോകത്തിന്റെ ആകാശത്ത് അണിനിരക്കുന്ന മാലാഖവേഷം ധരിച്ച, നേരില്‍ പരിചയമുള്ള കുറച്ച് മിത്രബ്ലോഗര്‍മാര്‍ മാത്രമാണ് സംശയരോഗിയായ ബ്ലോഗര്‍മാരുടെ അവലംഭം ! എത്രപേര്‍ സഹായിക്കാനുണ്ടായാലും സംശയരോഗം ഒരു സാംക്രമിക രോഗമായി, യുദ്ധമായി മറ്റു ബ്ലോഗര്‍മാരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. രോഗം തലക്കുപിടിച്ചാല്‍ ശത്രുഭയത്താല്‍ ബ്ലോഗര്‍ വിറക്കും. എല്ലാ അയുധങ്ങളുമെടുത്ത് പെരുമാറിയിട്ടും ശത്രുക്കള്‍ അടങ്ങാതെവരുംബോള്‍ ചിലര്‍ ബ്ലോഗ് ഡിലിറ്റും. ബ്ലോഗ് മാന്യന്മാര്‍ക്ക് പറഞ്ഞ സ്ഥലമല്ലെന്ന് മനസ്സിലാക്കി ബ്ലോഗില്‍ നിന്നും കൂടുമാറും. (കാണാപ്പഠം പടിച്ച കയ്യിലിരുപ്പുകളെല്ലാം തീര്‍ന്നു എന്നേ ഈ പിന്മാറ്റങ്ങള്‍ക്ക് അര്‍ത്ഥം നല്‍കേണ്ടതുള്ളു.:)

ബ്ലോഗിലെ പോത്തുകള്‍
സാഹിത്യവും,കലയും സുഖിപ്പിക്കലും,എണ്ണയും കുഴംബുമിട്ട് ഉഴിയുന്നതുമാണെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന ബ്ലോഗര്‍മാരെയാണ്(ബ്ലോഗ് പുലി എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ) ചിത്രകാരന്‍ പോത്തുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ശരീരത്തിനോ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ,ജോലിക്കോ അനുസൃതമായി മനസ്സു വികസിക്കാത്ത ഈ ബ്ലോഗര്‍മാര്‍ പരംബരാഗതമായ പ്രമാണിത്വത്തില്‍ വിശ്വസിക്കുന്നവരും, മിക്കാവാറും ആനത്തഴംബോ,ജാതിവാലോ ഉള്ളവരുമായിരിക്കും.
പരംബരാഗതമായ ലക്ഷണശാസ്ത്രങ്ങള്‍ അനുസരിച്ച് വൃത്തവും, അലങ്കാരവും,നോക്കി ഉത്തമമാണെന്ന് ബോധ്യപ്പെട്ടാലെ ഇവര്‍
അന്യ ബ്ലോഗര്‍മാരെ മനുഷ്യരാണെന്ന് തിരിച്ചറിയു.ഇവരുടെ തിരിച്ചറിവില്‍ പെടാത്ത ഭീകരരൂപികളാണ് ചിത്രകാരനെപ്പൊലുള്ള
മഹാത്മാക്കള്‍ ! ശരീരത്തിന്റെ വലിപ്പത്തിന് അനുപാതമല്ലാത്ത തരത്തില്‍ ബ്ലോഗില്‍ എഴുതുന്നു എന്ന ഭീകരമായ കുറ്റം ഈ പാരംബര്യവാദികള്‍ക്ക് സഹിക്കാനാവുന്നതല്ല. ചുരുങ്ങിയപക്ഷം ഒരു ആനത്തഴംബുപോലുമില്ലാതെ നിങ്ങളിങ്ങനെ എഴുതാമോ എന്നും,കുറച്ചുകൂടി കുഴംബുതിരുമ്മി എഴുതുകയാണെങ്കില്‍ കല്‍പ്പിച്ച് പട്ടും വളയും നല്‍കി ആദരിക്കാന്‍ ഈ പോത്തുകള്‍ക്ക് അശേഷം വിരോധമില്ലെന്നും അരുളിചെയ്യും ! ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്.ചീറ്റിപ്പോയ അമിട്ടുപോലെ ചിലര്‍ ചിരിച്ചു നില്‍ക്കും.ചിലര്‍ ഫ്രീസ് ചെയ്തപോലെ ! ചിലര്‍..ഇടിമുഴക്കത്തിന്റെ ശബ്ദത്തിനു പകരം ഒരു സ്ത്രണസ്വരം കേട്ടതിലുള്ള വൈക്ലബ്യത്തോടെ..ഹഹഹ..!!!
ഇവരുടെ തലക്കകത്തെ വൃത്തികേടിന്റെ ഉത്തരവാദിത്വം അപരിചിതനായ ബ്ലോഗര്‍ ചുമക്കണമെന്നാണ് :)

ബ്ലോഗിലെ ബ്ലോഗര്‍മാരുടെ യഥാര്‍ത്ഥ വ്യക്തിത്വവും,സ്വകാര്യ ജീവിതവും,ചികഞ്ഞെടുത്ത് അതുപയോഗിച്ച് മനസ്സില്‍ തെറ്റായി അന്യബ്ലോഗര്‍മാരുടെ ചിത്രം വരച്ച് തന്റെ വ്യക്തിത്വത്തിന്റെ ആപേക്ഷിക വലിപ്പം കണ്ടെത്തുക എന്ന വൃഥാവ്യായാമം നടത്തുന്നവരാണ് അധികവും. സത്യത്തില്‍ ഇതൊരു അധമ സ്വഭാവമാണ്. ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് അനുസൃതമായ തന്റെ ചിന്താഗതികള്‍ പങ്കുവച്ച് സ്വന്തം വഴിക്ക് തെന്നിയകന്നുപോകേണ്ടതിനു പകരം വ്യക്തികള്‍ക്കു ചുറ്റും പ്രതിക്ഷണം വച്ച് ആരാധിക്കണോ,അപമാനിക്കണോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അടിമത്വപാരംബര്യത്തിന്റെ ചൊറിച്ചിലാണ് പലര്‍ക്കും.ഇന്റെര്‍ നെറ്റിലും ബ്ലോഗിലും എത്തിപ്പെട്ടിട്ടും പഴയ ശീലങ്ങളുടെ നമ്മുടെ വളഞ്ഞവാല്‍ പുറത്തുകാണിച്ചേ അടങ്ങു എന്നു ശാഠ്യമുള്ളവരെക്കുറിച്ച് എന്തു പറയാം!
ഒരേ മേഖലയില്‍ സഹകരിച്ച് നീങ്ങാനുള്ള സൌഹൃദപരമായ,അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലേക്കോ ബിസിനസ്സിലേക്കോ ഒന്നിച്ചുപോകാനുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ മാത്രമേ ഒരു ബ്ലോഗറുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതലായി അന്വേ‌ഷിക്കേണ്ട ആവശ്യം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നുള്ളു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം. അതിലൂടെ അനാവശ്യമായ സംശയരോഗത്തില്‍ നിന്നും അന്യ ബ്ലോഗര്‍മാരെ ദ്രോഹിക്കാനുള്ള സാഹചര്യത്തില്‍ നിന്നും ബ്ലോഗര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനാകും.

സ്വതന്ത്രവും, മാന്യവുമായ ബ്ലോഗ് സംസ്കാരത്തിനായി, ബൂലോകത്തെ സംശയരോഗം അതിന്റെ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ ഒരു നിലപാട് ഓരോ ബ്ലോഗര്‍ക്കും ആവശ്യമായിരിക്കുന്നു. അതില്‍ എത്തിച്ചേരുവന്‍ ചിലരെയെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍ ബ്ലോഗിലെ സംശയരോഗത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളത്.ഇത് ഏതെങ്കിലും പ്രത്യേക ബ്ലോഗര്‍മാരെക്കുറിച്ചുള്ള അവലോകനമല്ല. മൊത്തം ബ്ലോഗിനെ നിരീക്ഷിച്ചതില്‍ നിന്നുമുണ്ടായ അഭിപ്രായമാണ്.
ജാഗ്രതൈ:ഈ പോസ്റ്റിലെ ചിത്രകാരന്റെ സ്വന്തമായ ആശയമാണ് സംശയരോഗത്തിന്റെ രാസഘടനയെക്കുറിച്ചുള്ളത്.ആ ആശയം വികസിപ്പിച്ച് പ്രിന്റ് മീഡിയയില്‍ വല്ലവനും ലേഖനം കാച്ചുകയാണെങ്കില്‍ ചിത്രകാരന് മതിയായ ക്രെഡിറ്റ് നല്‍കേണ്ടതാണ്.അല്ലാത്തപക്ഷം എഴുതിയവന്റേയും എഡിറ്ററുടേയും പത്ര മുതലാളിയുടേയും പിതാവിനെ അന്വേ‌ഷിച്ച് പോസ്റ്റ് എഴുതുന്നതായിരിക്കും :)
(സബ് ഹെഡിങ്ങുകള്‍ക്ക് ലിങ്കു കൊടുക്കാനുള്ള മുള്ളൂക്കാരന്റെ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.)

Wednesday, August 26, 2009

പോള്‍ വധം ആട്ടക്കഥ

കീചക വധത്തിനുശേഷം ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ആട്ടക്കഥ പോള്‍ വധമാണെന്നു തോന്നുന്നു.
പത്രക്കാരും,ചാനലുകളും,പോലീസും,ഗുണ്ടാകലാകാരന്മാരും തകര്‍ത്തഭിനയിക്കുന്ന പോള്‍ വധ ആട്ടക്കഥയില്‍ ലക്ഷണമൊത്ത കൊട്ടേഷന്‍ സംഘാഗങ്ങളുടേയും,
സിനിമാ-സീരിയല്‍ നടിമാരുടേയും ഭാഗം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാര്‍ വര്‍ത്തമാന രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതിയുടെ
ഇരുളടഞ്ഞ ഭീഭത്സമായ മുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. നമ്മുടെ ആണത്തമില്ലാത്ത സ്ത്രൈണരാഷ്ട്രീയക്കാരുടേയും, സംബന്നകൂട്ടിക്കൊടുപ്പുകാരുടേയും വളര്‍ത്തുമൃഗങ്ങളായ കൊട്ടേഷന്‍ ഗുണ്ടകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള ദുസ്വപ്നമാണ് ഈ ഓണക്കാലത്ത് പോള്‍ വധം ആട്ടക്കഥയിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു രാജ്യത്ത് നീതിന്യായക്രമസമാധാനപരിപാലന വ്യവസ്ഥിതി അപര്യാപ്തമാകുംബോള്‍ അഥവ നീതി വിതരണത്തില്‍ അസംതുലിതാവസ്ഥയുണ്ടാകുംബോഴാണല്ലോ നീതിയുടെ വിതരണം കരിഞ്ചന്തയില്‍ നിക്ഷിപ്തമാകുന്നത്.പണം നല്‍കി തനിക്കിഷ്ടമുള്ള
നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ധനികരുടെ വാലായി ജനാധിപത്യ ഭരണ സംവിധാനം ചുരുങ്ങുംബോള്‍ സംഭവിക്കുന്ന
സാധാരണ സ്ഥിതിവിശേഷം ! നമുക്ക് പോള്‍ വധം ആട്ടക്കഥ ആവര്‍ത്തിച്ച് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കാം.
ആത്മബോധമില്ലാത്ത അടിമകളായ ജനങ്ങള്‍ക്ക് എന്തെങ്കിലുമിട്ട് ചവച്ചുകൊണ്ടിരിക്കണമെന്നേയുള്ളു.കീചക വധമോ, ഹിരണ്യവധമോ,പോള്‍വധമോ,സ്ത്രീ പീഢനമോ,തന്ത്രിയുടെ പെണ്ണുപിടിയോ,രാവണ വധമോ,രാമായണമോ,ഭാരതമോ,ഖുറാനോ,ബൈബിളൊ,നെഹൃരാജവംശ ചരിതമോ,മമ്മുട്ടി മോഹന്‍ലാല്‍ വീരേതിഹാസങ്ങളോ.... അങ്ങിനെ എന്തെങ്കിലും സ്ഥിരമായി ചുയിങ്ഗം പോലെ ചവക്കാന്‍ കിട്ടണമെന്നേയുള്ളു അടിമകള്‍ക്ക്.
പിന്നെങ്ങനെ ഭരണം നന്നാവും ? നമ്മളെങ്ങനെ നന്നാവും ???

Tuesday, August 25, 2009

ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്‍ത്ത ശാസ്ത്രജ്ഞന്‍

400 വര്‍ഷം മുന്‍പ് ലോകത്തിന്റെ അച്ചുതണ്ഡ് മാറ്റി സ്ഥാപിച്ച ഗലീലിയോയുടെ കണ്ടുപിടുത്തത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്ന്
JAയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു കുറിപ്പുകണ്ട് ചിത്രകാരന്‍ ആ ബ്ലോഗിലെത്തിയതായിരുന്നു. മനോഹരമായി എഴുതിയ
ഗലീലിയോ ഗലീലിയുടെ ചരിത്രം തന്നെ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതി വച്ചിരിക്കുന്നു. ബ്ലൊഗിന് ഒരു അനുഗ്രഹമായ ആ പൊശ്റ്റിന്റെ ലിങ്ക് ചിത്രകാരന്റെ റെഫറന്‍സിനായി ഇവിടെ ചേര്‍ക്കുന്നു. ഗലീലിയോ കാലവും കാഴ്ച്ചയും

chithrakaran:ചിത്രകാരന്‍ said...

400 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ (ആധുനിക മനുഷ്യന്റെ) ജീവിതവും
വീക്ഷണവും വിശ്വാസങ്ങളും മാറ്റിമറിച്ച മഹാനായ ഗലീലിയോയെക്കുറിച്ച് സമഗ്രമായ ആറിവു നല്‍കുന്ന
ഈ പോസ്റ്റ് വായിക്കാനായതില്‍ വളരെ സന്തോഷം. നന്ദി.
ബ്ലോഗില്‍ മതത്തിന്റേയും ജാതിയുടേയും
ഇടുങ്ങിയ ഇരുട്ടറകളിലിരുന്ന്
വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന സുഹൃത്തുക്കള്‍
ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍
അവരില്‍ കുറച്ചുപേരെങ്കിലും
സ്വതന്ത്രചിന്തയുള്ള നല്ല മനുഷ്യരായേനെ !!!
10:13 PM

ജനാധിപത്യത്തിന്റെ ലേബലില്‍....

സുന്ദരജനാധിപത്യമെന്ന പേരില്‍ ജനാധിപത്യവുമായി പുലബന്ധമില്ലാത്ത
പല ആധിപത്യങ്ങളും അടിമമനസ്സുള്ള ജനങ്ങള്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ വന്നേക്കാം.
കുറ്റം ആത്മ ബോധമില്ലാത്ത ജനങ്ങളുടേതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകരേയും,ഭരണാധിപന്മാരേയും,പോലീസിനേയും,
കോടതിയേയും നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി അഥവ ശരിയായ രാഷ്ട്രീയ ബോധം ആദ്യമായി ഉണ്ടാകേണ്ടത് ജനങ്ങളിലാണ്.
ശരിയായ രാഷ്ട്രീയ ബോധവും,ധര്‍മ്മ ബോധവും,നീതി-ന്യായ ബോധവുമുള്ള ജനങ്ങളെ സേവിക്കാനുള്ള ജനാധിപത്യ സംവിധാനമാണ് ഒരു രാജ്യത്തിലെ സൈന്യവും,പോലീസും,ഗവണ്മെന്റും,കോടതികളുമെല്ലാം. എന്നാല്‍, ജന്മിത്വത്തിന്റേയും ജാതീയതയുടേയും നുകത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ലാത്ത നമ്മുടെ ജനങ്ങളില്‍ അത്ര വലിയ പ്രതീക്ഷയര്‍പ്പിച്ചുകൂട.അവരുടെ അടിമത്വം
മുതലാക്കി ആധിപത്യം നേടാനേ അവരുടെ പരിചാരകര്‍ മാത്രമായ ഭരണ വ്യവസ്ഥിതിയിലെ വിവിധ മെഷിനറികള്‍ ശ്രമിക്കു.
ഇതിനൊരു മാറ്റം വരാനായി ആത്മബോധമുള്ളവരുടെ സ്നേഹചിന്തകള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സാംസ്ക്കാരികതയിലൂടെ ഒരു രാജ്യത്തെ ജനങ്ങളെ ശക്തരാക്ക്ക്കേണ്ട ചുമതല അറിവുള്ളവര്‍ക്കുണ്ട്.നമ്മുടേ രാഷ്ട്രത്തിന്റേ ശക്തിക്കും,ആരോഗ്യത്തിനും,വളര്‍ച്ചക്കും, സ‌മൃദ്ധിക്കും , സന്തോഷത്തിനും എന്താണ് ജനാധിപത്യത്തിന്റെ രാസഘടന എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
ബി.ആര്‍.പി.ഭാസ്ക്കറിന്റെ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചിത്രകാരന്റെ ചിന്തകളാണ് മുകളില്‍ എഴുതിവച്ചത്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”. പ്രത്യേകിച്ചും രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു ജനത.

Blogger chithrakaran:ചിത്രകാരന്‍ said...

അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.

Tuesday, August 25, 2009 7:19:00 PM IST

Monday, August 24, 2009

സനാതന ഹൈന്ദവ ശവസംസ്ക്കാരം !

നമ്മുടെ മഹത്തായ സനാതന ഹൈന്ദവ സംസ്ക്കാരത്തിന്റെ അളിഞ്ഞു ജീര്‍ണ്ണിച്ച മുഖം
പകല്‍ വെളിച്ചത്തില്‍ കാണിച്ചുതരുന്നു കിടങ്ങൂരാന്റെ ബ്ലോഗില്‍.നമ്മുടെ പുറംമ്പൂച്ചു മാത്രമായ
വൃത്തി-ശുദ്ധി നാട്യങ്ങളുടെ ജീര്‍ണ്ണമായ സാമൂഹ്യവശം മനസ്സിലാക്കാന്‍ കേരളത്തിലെ തെരുവില്‍ നാം കണ്ണടച്ച് വലിച്ചെറിയുന്ന
ഗാര്‍ഹിക വേസ്റ്റുകള്‍ കണ്ടാല്‍ മതിയാകുമെങ്കിലും, പുണ്യനദിയായി വിശേഷിപ്പിക്കപ്പെടുന്ന ഗംഗയില്‍
തള്ളുന്ന മനുഷ്യന്റെ പാതിവെന്ത മൃതദേഹങ്ങള്‍ പട്ടികള്‍ കടിച്ചുകീറുന്നത് നമ്മുടെ സാംസ്ക്കാരികതയുടെ
പൊയ്മുഖമില്ലാത്ത ചിത്രമായി കിടങ്ങൂരാന്റെ ബ്ലോഗില്‍
കാണാം. (ലോല ഹൃദയര്‍ക്ക് കാണാതിരിക്കാം)
പൊസ്റ്റ് 2009 ഫെബ്രുവരി 19 ലേതാണ്.ചിത്രകാരന്‍ ആ സമയത്ത് ബ്ലോഗില്‍ സജീവമാകാതിരുന്നതിനാലാകാം കാണാന്‍ വൈകിയത്.

Sunday, August 23, 2009

ബ്ലോഗര്‍മാരുടെ ഭ്രാന്ത് !

എല്ലാ ബ്ലോഗര്‍മാരും നിശ്ചിത അളവില്‍ ഭ്രാന്തുള്ളവരാണെന്നാണ് ചിത്രകാരന്റെ പുതിയ കണ്ടുപിടുത്തം ! കുറഞ്ഞ ഭ്രാന്ത്, കൂടിയ ഭ്രാന്ത് എന്ന വ്യത്യാസമേയുള്ളു.(ബ്ലോഗര്‍മാരുടെ ഭ്രാന്തിനെ “ബ്രാന്ത്” എന്നേ പറയാവു എന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്. ഭ്രാന്തിന് വേലികെട്ടുന്നതില്‍ വിശ്വാസമില്ലാത്തതിനാല്‍ ചിത്രകാരന്‍ അതൊന്നും കാര്യമാക്കുന്നില്ല.)

ഓരോ ബ്ലോഗറും ഒരു ഭ്രാന്തനാണെന്ന ഈ മഹനീയ കണ്ടുപിടുത്തത്തിന്റെ ആത്മ നിര്‍വൃതിയില്‍ ചിത്രകാരന്‍ അനിര്‍വചനീയ ആനന്ദം അനുഭവിക്കുകയാണ്. ഇതുവരെ ചിത്രകാരനും ചില അപൂര്‍വ്വം കവികള്‍ക്കും മത്രമേ ഭ്രാന്തുള്ളു എന്ന സങ്കടത്തിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഈ ചിന്തഗതിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ കഴിഞ്ഞിരിക്കുന്നു ! സര്‍വ്വത്ര ഭ്രാന്താണ് ബൂലോകം....അങ്ങനെ, ബ്രാന്താലയം എന്ന് ബൂലോകത്തെ വിശേഷിപ്പിച്ച ആദ്യ ബ്ലോഗറാണ് ചിത്രകാരന്‍ എന്ന വസ്തുത ചരിത്രകാരന്മാര്‍ ഓര്‍ത്തുവക്കുക :)

മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത് ബ്ലോഗെഴുത്തില്‍ പതിയുന്ന ബ്ലോഗറുടെ വ്യക്തിത്വത്തിന്റെ വിരലടയാളമാണ്.
അന്യരുടെ കരസ്പര്‍ശമേല്‍ക്കാത്ത നിര്‍മ്മലമായ അഭിപ്രായകുഞ്ഞുങ്ങളെ ഷ്ഡിയിടാതെ(ഷഡിയുടെ അയിത്തം മാറട്ടെ.എന്നിട്ടും മാറാത്ത അയിത്ത ബോധമുള്ളവര്‍ ഉടുപ്പ് എന്ന് തിരുത്തി വായിക്കുക.) കാണണമെങ്കില്‍ ബ്ലോഗില്‍ തന്നെ വരണം.
സത്യത്തില്‍ ബ്ലോഗ് ഒരു പ്രസവ വാര്‍ഡാണ്. ആണ്‍ ബ്ലോഗര്‍മാരും, പെണ്‍ബ്ലോഗര്‍മാരും എന്ന ലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും ക്രിയാത്മക സന്തതികളെ പ്രസവിക്കാനുള്ള ലേബര്‍ റൂം. കംബ്യൂട്ടറിലേക്ക് നേരിട്ട് രചന നടത്തുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രസവവേദനയുടെ സുഖമറിയാം. എന്നാല്‍, കടലാസില്‍ എഴുതി വെട്ടിത്തിരുത്തി പകര്‍ത്തി വക്കുന്ന സിസേറിയന്‍ ഏര്‍പ്പാട് ഇഷ്ടപ്പെടുന്നവര്‍ക്ക് അത്രക്ക് സുഖം ലഭിക്കില്ല. ജോലിക്കാരെവച്ച് ബ്ലോഗ് എഴുതിപ്പിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നവരെപ്പോലെ നിസാരമായ ഉടമസ്താവകാശത്തിലുള്ള ഗര്‍വ്വുമാത്രമേ ലഭിക്കു. ഇവരെ ബ്ലോഗര്‍മാരെന്നു വിശേഷിപ്പിക്കാനുമാകില്ല.

ഇങ്ങനെ ദിവസം രണ്ടു മണിക്കൂറെങ്കിലും ബ്ലോഗിലെ പ്രസവവാര്‍ഡില്‍ പോസ്റ്റുകളൊ, കമന്റുകളോ പ്രസവിച്ച് കടന്നുകളയുന്നവരെയാണ് ബ്ലോഗ് ഭ്രാന്തന്മാര്‍ എന്നു പറയുന്നത്.വെറും ബ്ലോഗ് വായനക്കാരെ ബ്ലോഗ് ഭ്രാന്തന്‍ എന്ന അംഗീകാരം നല്‍കി ആദരിക്കാനാകില്ല. എന്നാല്‍ പോസ്റ്റെഴുതിയില്ലെങ്കിലും കമന്റെഴുതുന്ന വായനക്കാരെ ഈ അംഗീകാരത്തിന് പരിഗണിക്കാവുന്നതാണ്.

സാധാരണ ഗതിയില്‍ ബ്ലോഗ് ഭ്രാന്ത് ഒരു രോഗമല്ല. കൂടുതല്‍ സമയം ബ്ലോഗിനുവേണ്ടി ചിലവഴിക്കുന്നത് ചികിത്സ ആവശ്യമായ ഒരു രോഗമാണെന്നും പറയാം. പത്ര മാസികകള്‍ വായിക്കുംബോഴും, ടിവി കാണുംബോഴും നമുക്ക് ബ്ലോഗിലെപ്പോലെ പെട്ടെന്നു പ്രതികരിക്കാനാകില്ല. പ്രതികരിച്ചാല്‍ തന്നെ അവ ഒരാഴ്ച്ചയോ രണ്ടുമാസമൊ കഴിഞ്ഞ് ചാപിള്ള പരുവത്തില്‍ പ്രസിദ്ധീകരിച്ചാല്‍ തന്നെ ആരും ഗൌനിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലഭിക്കുന്ന ഉന്മാദ സുഖം(ബ്ലോഗ് ലഹരി) മറ്റു മീഡിയകളില്‍ ലഭിക്കില്ല.ജീവിതത്തിന്റെ രസം തന്നെ ഭ്രാന്തണെങ്കിലും ബ്ലോഗില്‍
ഈ ഉന്മാദ ആസക്തി നിയന്ത്രിക്കുക എന്നതാണ് ജീവിതം കുളം തോണ്ടാതിരിക്കാനുള്ള എളുപ്പവഴി :)

Saturday, August 22, 2009

വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ!

റിയാലിറ്റി ഷോകളുടെ മലവെള്ളപ്പാച്ചിലില്‍ മിഴിച്ചിരിക്കുകയാണ് ഇന്ത്യ. ബുദ്ധിമാന്മാരേയും,പാട്ടുകാരേയും, അഭിനയക്കാരേയും,കഥാപ്രസംഗക്കാരേയും,വിശുദ്ധന്മാരേയും,മനുഷ്യ ദൈവങ്ങളേയും,അസ്സല്‍ ദൈവങ്ങാളേയും,ലോകസുന്ദരിമാരേയും,ഭര്യയേയും, ഭര്‍ത്താവിനേയും,അച്ഛനമ്മമാരേയും റിയാലിറ്റി ഷോയിലൂടെ സൃഷ്ടിച്ചെടുക്കാമെന്ന മാന്ത്രികവിദ്യയാണ് വിഷ്വല്‍ മീഡിയയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.പന്തം കണ്ട പെരുച്ചാഴികളുടെ സമാന ബുദ്ധിയുള്ളവര്‍ക്ക് റിയാലിറ്റി ഷോ ജീവിതത്തേക്കാള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. ഒരിക്കല്‍ തങ്ങള്‍ക്കും റിയാലിറ്റി ഷോയുടെ ലോട്ടറിയടിക്കുമെന്ന മനപ്പായസം നൊട്ടിനുണഞ്ഞ് നമ്മുടെ വിഢിപ്പെട്ടിയുടെ അടിമകളായ പ്രേക്ഷകര്‍ നിലം തോടാതെ സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഭൂമിതൊടാതെ അവര്‍ സന്തോഷിക്കട്ടെ !!
അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു റിയാലിറ്റി ഷോ നല്ലൊരു ആശയമായി ജന്മമെടുത്തത് ചിത്രകാരനെ സന്തോഷിപ്പിച്ചിരിക്കുന്നു.
“വികെസി സ്ട്രീറ്റ് ലൈറ്റ്” എന്ന റിയല്‍ ഷോയിലൂടെ ഇന്ത്യാവിഷന്‍ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 17 തെരുവു ഗായക കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജീവിത ഗന്ധിയെന്നോ സാമൂഹ്യ സ്പര്‍ശിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു റ്യാലിറ്റി ഷോ. തികച്ചും കാലഘട്ടത്തിന്റെ ഒരു ഞെട്ടലായി വിഷ്വല്‍ മീഡിയയെ ഉപയോഗിക്കുന്ന... നമ്മുടെ ബോധമണ്ഡലത്തെ ശുദ്ധീകരിക്കുന്ന ധര്‍മ്മം നിറവേറ്റുന്ന തരത്തിലുള്ള ആശയമായി തോന്നുന്നു.കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്സ് ഈ 17 തെരുവു ഗായക കുടുംബങ്ങള്‍ക്കും അവരുടെ നാട്ടില്‍ കിടപ്പാടം നിര്‍മ്മിച്ചു നല്‍കുന്നു എന്ന പ്രത്യേകതക്കു പുറമേ, നമ്മുടെ സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടതും നമ്മുടെ പൊങ്ങച്ച സമൂഹത്തില്‍ തീരെ അന്തസ്സില്ലാത്തതുമായ മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്ന തിരിച്ചറിവു നല്‍കുന്ന മഹത്തായ ആശയമായി ചിത്രകാരന്‍ ഈ സംരഭത്തെ വിലമതിക്കുന്നു. പ്രമുഖ വ്യവസായിയായ വി.കെ.സി. മുഹമ്മദ് കോയയുടെ സഹകരണത്തോടെ പ്രമുഖ പരസ്യചിത്ര നിര്‍മ്മാതാവായ സുധീര്‍ അംബലപ്പാടാണ് ഈ പുതിയ ആശയം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. സുധീറിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !! വി.കെ.സി. മുഹമ്മദ് കോയയുടെ മാതൃകാപരമായ നല്ല മനസ്സിനും നന്ദി പറയേണ്ടിയിരിക്കുന്നു.
ഇന്ന് ഇന്ത്യാവിഷനില്‍ ആരംഭിച്ച വി.കെ.സി. റിയാലിറ്റി ഷോയില്‍ എഴുതിക്കാണിച്ച ഒരു വാചകം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു. “സംഗീതം ഒന്നേയുള്ളു, അതു തെരുവിലുമുണ്ട്”

ഈ പരിപാടിയുടെ നടത്തിപ്പും,നിലവാരവും,ഭാവിയും എന്തായിരിക്കുമെന്നൊന്നും ചിത്രകാരന് പ്രവചിക്കാനാകില്ല. പക്ഷേ, ഈ ആശയം ഗംഭീരമാണ്. അതു മാത്രമാണ് ഈ പോസ്റ്റിന്റെ പ്രചോദനം.

ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8.30 ന് ഇന്ത്യാവിഷനില്‍ പ്രകഷേപണം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് പരിപാടിയില്‍ ഇന്ന് കാണിച്ച ഭാഗങ്ങളില്‍ നിന്നും ടിവി സ്ക്രീനില്‍ നിന്നെടുത്ത ചില ഫോട്ടോകള്‍ താഴെകൊടുക്കുന്നു.

കുടുംബം മുഴുവന്‍ പാട്ടില്‍ ഒന്നാകുന്ന തെരുവുഗായകന്റെ പാട്ടിനനുസരിച്ച് മകന്‍ നൃത്തം ചെയ്യുന്നു. നൃത്തം ശാസ്ത്രീയമല്ല !!! പക്ഷേ ഇവര്‍ മനുഷ്യരാണ്.

സ്ട്രീറ്റ് ലൈറ്റില്‍ പങ്കെടുക്കുന്ന തെരുവു ഗായക കുടുംബം

തെരുവിലെ ഒരു മനുഷ്യക്കുട്ടി

പുഷ്പ പാടുന്നു

അവതാരകയും പുഷ്പ്പയും

സുധീര്‍ അംബലപ്പാട്

വികെസി.മുഹമ്മദ് കോയ

സ്ട്രീറ്റ് ലൈറ്റ് ലോഗോ