കേരളത്തിന്റെ പ്രശസ്ത ശില്‍പ്പിയും സാമൂഹ്യശാസ്ത്ര തല്‍പ്പരനായ കലാകാരനുമായ കാനായി കുഞ്ഞിരാമന്‍ കേരളത്തിന്റെ ഹൈവെ വികസനത്തെ സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ കത്ത് എന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാനായിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിന്റെ ഒരു ഭാഗം കേരള കൌമുദി പത്രം 2010 ആഗസ്ത് 30 ന് പ്രസിദ്ധീകരിച്ചതു കാണാനായി. ആ പത്ര റിപ്പോര്‍ട്ട് ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്:നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
ഏകപത്രങ്ങള്‍ എന്ന ബ്ലോഗില്‍ കണ്ട ഒരു പോസ്റ്റ്: ദേശീയപാതാവികസനവും കേരളവും - 3 (ചോദ്യോത്തരങ്ങൾ)
Tuesday, August 31, 2010
Sunday, August 29, 2010
കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !
പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:
“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി
ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!
ഇയ്യാളൊക്കെ എന്ത് കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.
ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!
വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !

മംഗളം 26.8.10
Tuesday, August 24, 2010
കൈവെട്ട് വാര്‍ത്ത ശേഖരം
തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇസ്ലാമിക കൈവെട്ട് ശിക്ഷ നടപ്പാക്കലിനോടനുബന്ധിച്ചൂള്ള വാര്‍ത്തകളുടെ കുറച്ചു കട്ടിങ്ങുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്. ചര്‍ച്ചക്കുവേണ്ടിയല്ല, സംഭവത്തെ പിന്തുടരുന്നതിനുള്ള സൌകര്യത്തിനായി മാത്രം.
മംഗളം 26.8.10
മംഗളം 26.8.10
മംഗളം 26.8.10
![]() |
| മാതൃഭൂമി പത്രം - 21.08.10 |
![]() |
| മനോരമ പത്രം - 21.08.10 |
![]() |
| മംഗളം പത്രം - 21.08.10 |
![]() |
| രാഷ്ട്ര ദീപിക - 21.08.10 |
![]() |
| മനോരമ പത്രം - 21.08.10 |
Thursday, August 19, 2010
നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
മാതൃഭൂമി വാര്‍ത്ത (19.8.10)
തീര്‍ച്ചയായും ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ അടിയന്തിര ആവശ്യമാണ്. വാഹന പെരുപ്പത്താല്‍ നിറഞ്ഞുകവിഞ്ഞ് അപകടങ്ങളാലും, സമയ നഷ്ടത്തിലും,ഇന്ധന നഷ്ടത്തിലും,അന്തരീഷ മലിനീകരണത്തിലും കലങ്ങി ഒഴുകുന്ന നമ്മുടെ ദേശീയ പാതകള്‍ നമുക്ക് ഇന്ന് അപര്യാപ്തമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയക്കാര്‍ക്കും, അണിയറയില്‍ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ക്കും കയ്യയച്ച് നല്‍കുന്ന നോക്കുകൂലിയെന്നോ , കമ്മീഷനെന്നോ, ഒറ്റുകാശെന്നോ അറിയപ്പെടുന്ന കോടികള്‍ കൊണ്ടുള്ള തുലാഭാരമാകരുത് ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള കരാറുകള്‍ക്കു പിന്നിലുള്ള ലക്ഷ്യം.പ്രത്യേകിച്ചും ഭരണമവസാനിപ്പിച്ച് പോകാന്‍ കാലത്ത് കയ്യില്‍ കിട്ടുന്നതെല്ലാം ഊരിയെടുത്ത് സംബത്തു വര്‍ദ്ധിപ്പിക്കാനെ ഇടതുപക്ഷ രാഷ്ട്രീയ സവര്‍ണ്ണതൊഴിലാളി നേതൃത്വം ശ്രമിക്കു എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്.കേന്ദ്ര പദ്ധതി പ്രകാരമുള്ള ഒരു ദേശീയ പാത കേരളത്തിന് അനുവദിക്കപ്പെടുംബോള്‍ അത് നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെത്തന്നെ വിരിക്കപ്പെടണമെന്നത് ബി ടി ഒ കരാറിലേര്‍പ്പെടുന്ന സ്വകാര്യ റോഡ് ഉടമസ്ത കമ്പനിയുടെ മാത്രം താല്‍പ്പര്യമാണ്. ജനത്തിരക്കുള്ള പ്രദേശാങ്ങളിലൂടെ നിലവിലുള്ള റോഡ് സൌകര്യം ഇല്ലാതാക്കി നിര്‍ബന്ധിത പിരിവ് പണം നല്‍കി യാത്രചെയ്യിക്കാന്‍ ജനങ്ങാളെ സമ്മര്‍ദ്ദപ്പെടുത്താന്‍ കഴിയുന്നത് പുതിയ ബി.ഒ.ടി. റോഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ സ്വകാര്യ കമ്പനിക്ക് നൂറിരട്ടി ലാഭകരമാണ്.
കേരള ജനത ഈ പകല്‍ കൊള്ളക്കെതിരെ വിവരദോഷികളും കച്ചകപടക്കാരുമായ വ്യാപാരി വ്യവസായി സംഘടനകളോട് കൂട്ടു ചേര്‍ന്നിട്ടാണെങ്കില്‍ പോലും (കൂടുതല്‍ വിശ്വസിക്കരുതെന്ന് !!) ജനാഭിപ്രായം സ്വരൂപിക്കെണ്ടതായിട്ടുണ്ട്. കൂട്ടിക്കൊടുപ്പുകാരും, കൊള്ളക്കാരുമായ രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും. എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട.
നിലവിലുള്ള ജനങ്ങളുടെ ഉടമസ്തതയിലുള്ള പൊതുസ്ഥലങ്ങളെല്ലാം രാഷ്ട്രീയ പിംബുകളുടെ സഹായത്തോടെ സ്വകാര്യ മേഖല ചുളുവിലക്ക് സ്വന്തമാക്കാന്‍ നടത്തുന്ന ഉപജാപങ്ങളെ പച്ചക്ക് തുറന്നു കാണിക്കാന്‍ നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങളും നമ്മെ സഹായിക്കട്ടെ !
Monday, August 16, 2010
സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി
മദനിക്ക് നീതി ഉറപ്പാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റേയും, മത നിരപെക്ഷതയുടേയും പരമ പ്രധാന കര്‍ത്തവ്യമാണ്. എല്ലാ ജനങ്ങളുടേയും ധാര്‍മ്മിക ബാധ്യതയുമാണ് അത്. പ്രത്യേകിച്ചും, ശിക്ഷിക്കപ്പെടാതെ ഒന്‍പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തിയെ വീണ്ടും പീഢിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉണര്‍ന്നിരിക്കേണ്ടതുമുണ്ട്. കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്. പക്ഷേ, ആ നീതി അന്‍വാര്‍ശ്ശേരിയില്‍ മനുഷ്യകോട്ട തീര്‍ത്തുകൊണ്ടോ ,ക്രമസമാധന തകര്‍ച്ചയുണ്ടാകുമെന്ന് ധ്വനിപ്പിച്ചുകൊണ്ടുള്ള കീഴടങ്ങാനുള്ള സന്നദ്ധത പ്രഖ്യാപനം അഭിനയിച്ചുകൊണ്ടോ ആകരുതായിരുന്നു. മദനിയുടെ ഖുറാന്‍ പിടിച്ചുള്ള ചാനല്‍ അഭിനയം നമ്മുടെ മതേതര സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം കലക്കലാണ്. ചരിത്രാധീത കാലത്തെ മാംസാഹാരിയായ ഒരു ഭീഭത്സ ജീവിയുടെ വര്‍ത്തമാന സാന്നിദ്ധ്യത്തെയാണ് മദനിയുടെ ടി.വി.ഷോ അനുഭവപ്പെടുത്തുന്നത്.
അദ്ദേഹത്തിന്റെ ഉദ്ദേശം അശേഷം ശുദ്ധിയുള്ളതല്ല എന്നതാണ് മത ദൌര്‍ബല്യത്തെ പൊക്കിപ്പിടിച്ച് ജനാധിപത്യത്തിന്റെ ജീവനു വിലപേശുന്നതിലൂടെ മദനി നല്‍കുന്ന അപായ ഭീഷണി. മദനി ഒരു ദേശീയ സത്വമായി ഭീകരരൂപം പ്രാപിച്ച്, വെളിവില്ലാത്ത നമ്മുടെ ചാനല്‍ ഇറച്ചിക്കച്ചവടക്കാരുടെ ദൌര്‍ബല്യത്തിലൂടെ വളരുകയാണ്. ഇതെല്ലാം കണ്ടിട്ടും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രീയ നേതാക്കളും, സര്‍ക്കാരും മിഴിച്ചിരിക്കുന്നു എന്നത് തെരെഞ്ഞെടുപ്പു തൊഴിലാളികള്‍ മാത്രമായ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദയനീയ ബുദ്ധി ദാരിദ്ര്യത്തിന്റെ തെളിവുകൂടിയാണ്.
ഓണം പ്രമാണിച്ച് അണിഞ്ഞൊരുങ്ങാനായി കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ വകയായി ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സാരിയോ പര്‍ദ്ദയോ കൊടുക്കുന്നത് നന്നായിരിക്കും. ചാന്ത്പൊട്ട് ,ക്യൂട്ടക്സ്, കണ്മഷി എന്നിവ കൂടി ആയാല്‍ പാവങ്ങള്‍ കാല്‍നഖം കൊണ്ട് കളം വരച്ച് സ്വമേധയ കീഴടങ്ങാനായി വരുന്ന സൂപ്പര്‍ സ്റ്റാര്‍ മദനിക്ക് മണിയറയൊരുക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും ... നാണം കെട്ട സാധനങ്ങള്‍ :)
കേവലം ഒരു മത വര്‍ഗ്ഗീയ പ്രചരണ വയള്ളു തൊഴിലാളിയെ രാഷ്ട്രീയ നേതാവായി, മീഡിയയുടെ താരമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ അപകടം രാഷ്ട്രീയ നേതാക്കളും ടി.വി.ചാനലുകളും, പ്രിന്റ് മീഡിയയും ഇനിയും മനസ്സിലാക്കാതിരുന്നാല്‍ നമ്മുടെ മതേതര ജനാധിപത്യത്തെ കുരുതികൊടുത്തതിന്റെ പേരില്‍ അവര്‍ ഉത്തരം പറയേണ്ടിവരും. കേരളത്തിലെ മനുഷ്യന്റെ കാര്യം പറയാന്‍ ആകെയൊരു എം.എന്‍.കാരശ്ശേരി മാത്രമേ ഉള്ളു. ബാക്കി സാംസ്ക്കാരിക നായകന്മാര്‍ മദനിക്കെതിരെ എന്തെങ്കിലും പറഞ്ഞ് ഇഫ്ത്താര്‍ വിരുന്നുകള്‍ക്കിടക്ക് കല്ലുകടിയാകുമോ എന്ന ഭയത്താല്‍ പല്ലുകള്‍ തന്നെ മുഴുവനായി ഇളക്കിമാറ്റി റെഡിയായിരിക്കുകയാണ് !!! വായ തുറക്കില്ല.
![]() |
| മത ജീര്‍ണ്ണതയേയും രാജ്യദ്രോഹികളേയും താലോലിക്കുന്ന ദുര്‍മന്ത്രവാദികളാകുന്നുവോ ചാനലുകള്‍ ? |
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരേയും, 9 വര്‍ഷം അനുഭവിച്ച നീതിരഹിതമായ ജയില്‍ വാസത്തേയും ഓര്‍ത്തുകൊണ്ടും, ഇന്ത്യയിലെ സവര്‍ണ്ണപക്ഷ നീതിബോധത്തേയും വ്യവസ്ഥയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുതന്നെ , മനുഷ്യാവകാശത്തിന്റേതായ നന്മയുടേയും വിശാല വീക്ഷണത്തിന്റേയും വഴിയുപേക്ഷിച്ച് മദനി നടത്തുന്ന ബോധപൂര്‍വ്വവും, ആസൂത്രിതവുമായ മത വര്‍ഗ്ഗീയ വിഷം കുത്തിവക്കലിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനു നേരേയുള്ള മസ്സിലുരുട്ടലും, മാടമ്പിത്വവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് നീതീകരിക്കാനാകില്ല.
ചിത്രകാരന്റെ മുന്‍ പ്പോസ്റ്റ്: മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക
up date: 17.8.2010
അന്‍വാര്‍ശ്ശേരി പാക്കിസ്ഥാനിലാണോ? എന്ന് എന്ന് സംശയമുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ ഇന്നു പത്രത്തില്‍ കാണുകയുണ്ടായി. മംഗളം പത്രത്തില്‍ മദനിയുടെ അംഗരക്ഷകര്‍ മദനിയുടെ ഗുണ്ടാ പടയില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതിന്റെ വിവരണം വായിച്ചു. ലജ്ജാവഹം തന്നെ നമ്മുടെ കേരള സര്‍ക്കാരിന്റെ ഭരണവും , മദനിക്ക് കെട്ടിക്കൊടുക്കുന്ന റിയാലിറ്റി ഷോ സ്റ്റേജും !!

17.8.10 മംഗളം പത്രത്തിലെ വാര്‍ത്ത
Sunday, August 15, 2010
ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !
മനുഷ്യന്റെ ഇച്ഛാശക്തിക്ക് തടസ്സങ്ങളില്ല...പരിമിതികളും ! ശാന്ത കാവുമ്പായി തന്റെ മോഹപ്പക്ഷിയുടെ ചിറകടിയൊച്ചയിലൂടെ സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തുതന്നെയാണ്...വ്യക്തി വികാസത്തിന്റെ അനന്ത സാധ്യതകളും !!!
പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന്‍ തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.
ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക. സ്ത്രീ-പുരുഷ പക്ഷങ്ങളിലേക്ക് ചാരിവച്ചില്ലെങ്കിലും കരുത്തുള്ള ഇച്ഛാശക്തി ഉറച്ചു നില്‍ക്കുകതന്നെ ചെയ്യും.
ബ്ലോഗര്‍ ശാന്താ കാവുമ്പായിക്കും, അവരുടെ കവിതാ സമാഹാരമായ മോഹപക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!
മലയാള ബൂലോഗത്തെ പ്രശസ്ത ബ്ലോഗറായ ശാന്താ കാവുമ്പായിയുടെ 30 ബ്ലോഗ് കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പുസ്തക സമാഹാരം മോഹപ്പക്ഷിയായി ഇന്ന്, 2010 ആഗസ്ത് 14 ന് 12 മണിക്ക് (പോസ്റ്റ് ബട്ടണ്‍ ക്ലിക്കിയത് രാത്രി 12 കഴിഞ്ഞായതിനാല്‍ പബ്ലിഷ് ഡേറ്റ് വ്യത്യാസമുണ്ടാകും.)തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്യുന്ന ധന്യമായ ചടങ്ങില്‍ ചിത്രകാരനും പങ്കെടുത്തു. ചിത്രകാരന്റെ ക്യാമറയില്‍ കുരുങ്ങിയ കുറച്ചു പ്രകാശത്തിന്റെ നിശ്ചല ഓര്‍മ്മകള്‍ താഴെ പങ്കുവക്കുന്നു.
![]() |
| പ്രവേശന കവാടം |
![]() |
| ചിട്ടയോടെ... |
![]() |
| നല്ലൊരാള്‍ക്കൂട്ടമുണ്ട് |
![]() |
| ബ്ലോഗര്‍ ഹാറൂണ്‍ |
![]() |
![]() |
| സാധു ഗ്രൂപ്പ് ഉടമ പി.പി.വിനോദ് |
![]() |
| പി.പി.ലക്ഷ്മണന്‍ |
![]() |
| സുനില്‍ കുമാര്‍ ... |
![]() |
| അപ്പോള്‍ ചടങ്ങു തുടങ്ങാം |
![]() |
| മക്കളെ... എല്ലാവരും ബ്ലോഗ് തുടങ്ങിന്‍ !! |
![]() |
| ബൂലോഗത്തുനിന്നുള്ള മൂന്നു ബ്ലാക്ക് കാറ്റുകള്‍ ജാഗരൂഗരായി നില്‍ക്കുന്നു |
![]() |
| മോഹപ്പക്ഷിയുടെ ധന്യ നിമിഷങ്ങള്‍.... ശാന്ത ടീച്ചര്‍ വേദിയില്‍ |
![]() |
| സ്വാഗതം... |
![]() |
| മോഹപ്പക്ഷിയുടെ ചിറകടി ശബ്ദം... |
![]() |
| മണമ്പൂര്‍ രാജന്‍ ബാബു ... ബൂലോകത്തിന്റെ തീരത്ത് ... ബൂലോകത്തേക്ക് എങ്ങനെ...എവിടെ ഇറങ്ങണം.... |
![]() |
| സമ്പന്നമായ സദസ്സ് |
![]() |
| ഈ ബ്ലോഗ് എന്താണെന്ന് ഇനിയും മനസ്സിലായില്ല... കുറച്ചുപേരെങ്കിലും മനസ്സിലാക്കാതിരിക്കില്ല. |
![]() |
| ബൂലോകം ഒന്നു സ്ക്രീനില്‍ പ്രൊജ്ക്റ്റ് ചെയ്ത് കാണിച്ചുകൊടുക്കാമായിരുന്നു... |
![]() |
| കെ.പി.എസ്,മിനി ടീച്ചര്‍,കുമാരസംഭവം |
![]() |
| മലപ്പുറം ബ്ലോഗ് സമൂഹത്തിന്റെ പ്രതിനിധികള്‍ -തണലും,കൊട്ടോട്ടിയും കണ്ണൂരിലെ സംഭവത്തോടൊപ്പം |
![]() |
| മിനി ടീച്ചര്‍, കുമാരഗുരു, ഗള്‍ഫിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന തണല്‍ ,നോംബുമുറിയാതിരിക്കാന്‍ ഉമിനീരിറാക്കാതിരിക്കുന്ന കൊട്ടോട്ടിക്കാരന്‍ |
![]() |
| തണലിനും,കൊട്ടോട്ടിക്കാരനും വയറുനിറയെ കടലുകാണിച്ചുകൊടുത്ത പിശുക്കന്‍ കുമാരന്റെ സൂത്രം യാത്രികനുമുന്നില്‍ ആടി അവതരിപ്പിക്കുന്നു |
![]() |
| യാത്രികനും കുടുംബവും |
![]() |
| വിജയകുമാര്‍ ബ്ലാത്തൂര്‍ കശ്മലന്മാരുടെ മുന്നില്‍ |
![]() |
| കൈരളി ബുക്ക് സ്റ്റാള്‍ മോഹപ്പക്ഷി വിപണിയിലിറക്കുന്നു |
![]() | |||
| എഞ്ചിനീയര്‍ മധുകുമാര്‍ പ്രഫഷണലാണ്. താല്‍ക്കാലിക പന്തലില്‍ ഫാനുകള്‍ പൂത്തു നില്‍ക്കുന്ന തൂണുകള്‍ |
![]() | |
| ശാന്തടീച്ചറുടെ സഹോദരന്‍ എഞ്ചിനീയര്‍ മധുകുമാര്‍, പുത്രി. |
![]() |
| ചിത്രകാരന്റെ മകള്‍... അശ്വതിയെപ്പോലെ..ചിത്രകാരന്‍ അങ്കിളിന്റെ വക ഒരു ഫോട്ടോ മോള്‍ക്ക് . |
Friday, August 13, 2010
സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???
മുകളില്‍ മാതൃഭൂമി വാര്‍ത്ത. താഴെ മനോരമ വാര്‍ത്ത. 13.8.10
പര്‍ദ്ദ അന്തസ്സിന്റേയും,കുലീനതയുടേയും,സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിത വസ്ത്രമാണെന്ന് നാം ഏറെക്കുറെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. കാരണം അതണിയുന്ന സ്ത്രീകള്‍ വരിവരിയായി നിന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തില്‍ അക്ഷരവടിവോടെ പര്‍ദ്ദയുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും,മഹത്വവും,ഇസ്ലാം മതം സ്ത്രീക്കു നല്‍കുന്ന പരിപാവന സ്ഥാനവും ഉരുവിട്ടുകൊണ്ടിരിക്കുംബോള്‍ നമുക്കവരെ കാര്‍ക്കശ്യത്തോടെ വസ്തുത ബോധ്യപ്പെടുത്താന്‍ അവകാശമില്ല. അവരുടെ വിശ്വാസത്തെ വിശ്വാസമായി മാനിക്കാനെ നിവൃത്തിയുള്ളു. നമ്മുടെ സഹോദരിയെ ദാര്‍ഷ്ട്ര്യം കൊണ്ട് കണ്ണീരണിയിക്കാനല്ലല്ലോ നാം മനുഷ്യരെ ഒന്നടങ്കം ഒന്നായി കാണുന്നത്.
പര്‍ദ്ദ എന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ യൂണിഫോം ഏറെ വിമര്‍ശിക്കപ്പെടാതെ സ്ത്രീകളുടെ വസ്ത്രശീലത്തിലൂടെ സമൂഹത്തിനകത്തേക്ക് വിഭാഗീയതയേയും ഇസ്ലാമിക മത വൈരത്തിന്റെ വിഷബീജങ്ങളേയും ഒളിച്ചു കടത്തുമ്പോഴും നമ്മുടെ സഹോദരിമാരോടുള്ള സ്നേഹാധിക്യത്താല്‍ നമുക്ക് കണ്ണടക്കേണ്ടി വരുന്നു. കാരണം അതു സ്ത്രീയാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയേയും, സാസ്ക്കാരികതയേയും ഗര്‍ഭത്തിലേന്തുന്നവള്‍ ! സംസ്കൃത ചിത്തരുടെ ഈ ദൌര്‍ബല്യം മനസ്സിലാക്കിയാണ് മത പൌരോഹിത്യം വിശ്വാസത്തിന്റെ ഉറക്ക ഗുളികകളും, മയക്കുമരുന്നുകളും, സ്ത്രീകളെ സൂക്ഷിക്കാന്‍ എല്‍പ്പിക്കുന്നത്.... സ്ത്രീകളെ വാഹകരാക്കി സമൂഹത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ കുത്തിവക്കുന്നത്. പര്‍ദ്ദ ഇസ്ലാമികേതരമായ സമൂഹങ്ങളിലേക്ക് സ്ത്രീയിലൂടെ കടത്തിവിടുന്ന മതത്തിന്റെ വര്‍ഗ്ഗീയ സ്വത്വബോധം പേറുന്ന ശക്തിയേറിയ സ്ത്രീവിരുദ്ധ ചിഹ്നമാണ്...മനുഷ്യത്വ വിരുദ്ധ ചിഹ്നമാണ്. ഈ സത്യം ബോധ്യപ്പെടാന്‍ 30 വര്‍ഷങ്ങല്‍ക്കുമുന്‍പ് പര്‍ദ്ദയിടാതിരുന്നിട്ടും കേരളത്തിലെ മുസ്ലീം ജനതക്ക് അതിനുമുന്‍പുള്ള നൂറ്റാണ്ടുകള്‍ വംശനാശ ഭീഷണിയൊന്നുമില്ലാതെ,ഇവിടത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനതയേക്കാള്‍ മികച്ച മാന്യ സാമൂഹ്യ സ്ഥാനത്തോടെ തീണ്ടലും തൊടീലുമില്ലാതെ ജീവിക്കാനായിരുന്നു എന്ന വസ്തുത ഓര്‍ത്താല്‍ മതിയാകും.
ഇന്നത്തെ(13.8.10)മാതൃഭൂമി മനോരമ പത്രങ്ങളില്‍ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ കാസര്‍ഗോഡുള്ള ഒരു പെണ്‍കുട്ടിയെ അയല്‍പ്പക്കക്കാരും,ബന്ധുക്കളുമടങ്ങിയ മത സദാചാര പോലീസ് നിരന്തരം ദ്രോഹിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത വായിച്ചു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത മത ഭീകരന്മാരുടെ സദാചാരപ്പോലീസുള്ള ഇസ്ലാം മത സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ചിത്രകാരന്‍ മനുഷ്യത്വത്തിന്റേയും, വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!
Saturday, July 24, 2010
ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !
ഇന്നത്തെ (24.7.10)മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത മുകളില്‍.
താഴെ രാഷ്ട്രദീപിക വാര്‍ത്ത.
സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു.
ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.
Subscribe to:
Posts (Atom)