കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?
ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.
കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.
ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.
ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.
11 comments:
നന്നായിട്ടുണ്ട്. പൂമ്പാറ്റയ്ക്കു പുതിയ ചിറകു മുളച്ചൂടേ? ഒന്നൂടെ പറന്നുനോക്കു. ഒന്ന് ചാടാനെങ്കിലും നോക്ക്
kollaam... :)
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ. :(
കാശ്മീരി മുളകിനു കാണാനേ എരിവുള്ളു .നിറത്തിലെ എരിവാണെങ്കില്‍ അതു മതിയല്ലോ അല്ലെ
നന്നായിട്ടുണ്ടു്.
അപ്പം,ചിത്രകാരന് വര,കമന്റ് എന്നിവയല്ലാതെ കവിതയും വഴങ്ങും അല്ലേ? :)
ചിറകു ദാനം നല്‍കാന്‍ പൂമ്പാറ്റ, സവര്‍ണനോ, അവര്‍ണനോ അതോ, പുലയാടി ബ്രാഹ്മണനോ
നല്ല കവിത. വായിച്ചു വന്നപ്പോള്‍ മനസില്‍ തോന്നിയത് വേറെ എന്തോ ആണ്. പക്ഷെ മുഴുവന്‍ വായിച്ചപ്പോള്‍ ഒരു സുഖം.
ലളിതമായ കവിത..
പ്രാകാതെ ചിരിക്കുകയായിരുന്നു പൂമ്പാറ്റ..!
അപ്പോ ചിത്രകാരന്‍ ഒരു സകലകലാ വല്ലഭനാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു..
കുട്ടിയുടെ സന്തോഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആ അവസ്ഥയിലും ശലഭം ചിരിക്കുകയേ ഉള്ളൂ,
:)
പാവം പൂമ്പാറ്റ.. :-(
Post a Comment