കെട്ടുവിട്ട പട്ടങ്ങള്‍ക്ക്
സാന്ത്വനം നല്കുന്ന
അത്താണിയാണ് ഭ്രാന്ത്.
പ്രതിബദ്ധതകളില്ലാതെ,
പ്രതിബന്ധങ്ങളില്ലാതെ,
തുടക്കവും ഒടുക്കവുമില്ലാതെ...
കാലത്തിന്റെ തൊട്ടിലില്‍
തലപൂഴ്ത്തിക്കിടക്കുന്ന ഭ്രാന്ത് !
ലൈംഗീകതയുടെ വര്‍ണ്ണച്ചുവയുള്ള
ബിംബങ്ങളുടെ ഈച്ചയാര്‍ക്കുന്ന
സൂര്യഗോളത്തിനുചുറ്റും
കറങ്ങുന്ന വസ്തുക്കള്‍...
ബിംബങ്ങള്‍,ചപ്പുചവറുകള്‍,
ആശയ ശവക്കഷ്ണങ്ങള്‍.
മിനുമിനുത്ത ആകാശം,
പ്രകാശവേഗം
വഴുതി നീങ്ങുന്ന വഴികള്‍.
ബ്രേക്കില്ലാത്ത ഒഴുക്കില്‍
നിലവിളിച്ച്.
എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.
ഉണര്‍ന്നിരുന്ന്
ഭ്രാന്തില്‍ ഊളിയിടുന്ന
ചിത്രകാരന്റെ ഭ്രാന്ത്.
(ആരും പരീക്ഷിക്കരുതേ....!!!)
11 comments:
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.
kollaam
ഡിയര്‍ പടംവരപ്പ് കാരാ
പ്രാന്താണെന്ന് സമ്മതിച്ചതില്‍ സന്തോഷം. നാട്ടാരുടെ കൈയ്യീന്ന് തലക്കടി കൊണ്ടിട്ടാണെന്ന് നേരത്തെ കമന്റുകള്‍ വായിച്ചതിനാല്‍ ഊഹിച്ചു.
(ഈ കവിത അച്ചടിച്ചാല്‍ ഉപകാരപ്രദമാകുമായിരുന്നു..ആ കടലാസ് കീറി പരിപ്പുവട പൊതിയാന്‍ ഉപയോഗിക്കാമല്ലോ.)
ഇനിയും പ്രാന്തുകള് പ്രതീക്ഷിക്കുന്നു (മറ്റെന്തു പ്രതീക്ഷിക്കാന്‍!)
ആശംസകള്‍.
ഇത്
ഭ്രാന്തല്ല
യാഥാര്‍ത്ഥ്യത്തിന്റെ
നേര്‍ക്കാഴ്ചയാണ്
ആശംസകള്‍
ഇതു യാഥാര്‍ത്ഥ്യം...
നന്നായിരിക്കുന്നു
ചിത്രകാരാ...
ഒരു ഭ്രാന്തിന്റെ
പരിഭ്രമമായ് ഉയരുന്ന നിലവിളികള്‍
യാഥാര്‍ത്ഥ്യം വിളമ്പാന്‍
ഉതകുമീ ഭ്രാന്തെങ്കില്‍
എനിക്കുമുണ്ട് ഭ്രാന്ത്
മികച്ച വരികള്‍ ഇങ്ങിനെ...
എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.
നന്മകള് നേരുന്നു
ഭ്രാന്തായാലെന്തു്? ജീവനുള്ള വാക്കുകള്‍! അതു് പോരെ?
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍.
എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.
നല്ല വരികള്‍.
ചിലപ്പോള്‍ ഭ്രാന്തുമൊരു രക്ഷയാകുന്നു
അറിഞ്ഞിട്ടും പലരും പറയാതെ പോയത്
എന്നാലും ഭ്രാന്ത്...
ഉറങ്ങാതെ...തല ചായ്ക്കാന്‍
പറ്റിയ സ്ഥലമാണ്.
സംശയമേയില്ല. :)
Post a Comment