അയാള്‍ക്കറിയാം...
അപരിചിതനെ നോക്കി
ഓരോ നാല്ക്കവലയും
ഒരു സര്‍വ്വജ്ഞ വേശ്യാചിരിയുമായി
കാത്തുനില്ക്കുന്നുണ്ടാകുമെന്ന്.
അവള്‍ക്കറിയാത്ത സ്ഥലമുണ്ടോ?
അവള് കാണാത്ത വഴിയുണ്ടോ?,അറിവുണ്ടോ?
അവളുടെ മുന്നില്‍ പതറാത്ത ശങ്കരനുണ്ടോ?
അയാളെ മഥിക്കുന്നത് അവളുടെ
അറിവുകളെക്കുറിച്ചുള്ള അറിവാണ്.
പരിഹാസം സഹിക്കില്ല.
സ്ഥലജലഭ്രമപരിഹാസത്തിന്റെ പേരില്‍
കേവലം ഒരു വഴിക്കടചൂലിനോട്
ഇനിയൊരു കുരുക്ഷേത്രയുദ്ധം!!
...ഒരിക്കലുമുണ്ടായിക്കൂട.
അവളെ ഗൌനിക്കാതെ...
ഇടം വലം നോക്കാതെ, നേരെ...മുന്നോട്ട്.
എവിടെയെങ്കിലും ഒരു കൈചൂണ്ടി
പുഴമീനുമായി കാത്തുനില്ക്കുന്നുണ്ടാകും.
ഭൂമി ഉരുണ്ടതാണല്ലോ!
(അവള് ഇപ്പോള്‍ കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പിടുന്നുണ്ടാകും!!!)
അയാള്‍ എത്ര നാല്ക്കവലകള്
കണ്ടിരിക്കുന്നു...എത്ര പുഞ്ഞച്ചിരികളും!
6 comments:
അയാള്‍ക്കറിയാം...
അപരിചിതനെ നോക്കി
ഓരോ നാല്ക്കവലയും
ഒരു സര്‍വ്വജ്ഞ വേശ്യാചിരിയുമായി
കാത്തുനില്ക്കുന്നുണ്ടാകുമെന്ന്.
നിഗൂഢമായ വരികള്‍ ആയിരം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.
വളരെയേറെ ഇഷ്ടമായി ഈ എഴുത്ത്
ആശംസകള്‍
നല്ല വരികള്‍. ആദ്യവായനയില്‍ ഒന്നും മനസ്സിലായില്ല. പക്ഷേ വീണ്ടും വായിച്ചപ്പോള്‍ കത്തി.
:)
ചിത്രകാരാ താങ്കള്‍ക്കും കുടുമ്പത്തിനും സ്നേഹത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍
അയാള്‍ എത്ര നാല്ക്കവലകള് കണ്ടിരിക്കുന്നു...
ഉഗ്രന്‍!
ഈ പ്രവാസ ഭൂമിയില്‍ നിന്നും പരോളില്‍ നാട്ടിലെത്തുമ്പോള്‍, സ്വന്തം കവല അവിടുത്തെ കടകള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വഴികള്‍ ഒക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു മനസ്സന്തോഷം, ആഹ്ലാദം, അനിര്വചനീയമാണത്..
ആ സന്തോഷത്തിന്റെ രഹസ്യം ഈ വരികളിലൂടെ ഞാന്‍ അറിയുന്നു..
ചിത്രകാരന് അഭിനന്ദനങ്ങള്‍...
Post a Comment