മാതൃഭൂമിയിലെ ഒരു കുറിപ്പ് - 5-7-08 (മുകളില്‍). ദേവകി നിലയങ്ങോടിന്റെ എച്ചില് എന്ന ലേഖനം ഉള്‍ക്കൊള്ളുന്ന യാത്ര കാട്ടിലും,നാട്ടിലും എന്ന വായിക്കപ്പെടേണ്ട പുസ്തകത്തിന്റെ കവര്‍ചിത്രം താഴെ:
ദേവകി നിലയങ്ങോടിന്റെ “യാത്ര കാട്ടിലും നാട്ടിലും”എന്ന ആത്മകഥാപരമായ കൃതി ചിത്രകാരന് കുറേ മാസങ്ങള്ക്കുമുന്പേ വായിച്ചിരുന്നു. സാധാരണ ചിമ്മിനി വിളക്കോ, മെഴുകുതിരി നാളമോ ആയി സമൂഹത്തിന്റെ പൊതു നിരപ്പില്‍ കഴിഞ്ഞുകൂടുന്ന സാധാരണ ജനത്തില്‍നിന്നും വിഭിന്നമായി ചിലര്‍ പ്രകാശ ഗോപുരങ്ങളും, ഊര്‍ജ്ജ്യ സ്രോതസ്സുകളുമായിത്തീരുന്നത് സത്യത്തെ സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മനശുദ്ധിയും, അതു നല്കുന്ന ദൈര്യവും കാരണമാണ്. ഒറ്റക്കൊറ്റക്കുള്ള കുടുസു മുറികളില്‍ കാലയാപനം നടത്തുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ഇടുങ്ങിയ വിശ്വാസത്തിന്റെ അരണ്ട വെളിച്ചം തന്നെ തങ്ങളുടെ കുടുസ്സു മുറിയുടെ ചക്രവാളം വരെ പരന്നുകിടക്കുന്നതിനാല്‍ ദുരഭിമാനപൂര്‍വ്വം ജീവിതം ജീവിച്ചു തീര്‍ക്കാവുന്നതാണ്.എന്നാല്‍, സമൂഹത്തെ മൊത്തം പ്രകാശത്തിലാഴ്ത്താന്‍ സത്യത്തെ ഹൃദയത്തിലണിയാന്‍ തക്ക ശക്തിയും, തന്റേടവും,ശുദ്ധിയുമുള്ള മനുഷ്യര്‍ തന്നെ വേണം. അത്തരമൊരു മഹതിയാണ് ദേവകി നിലയങ്ങോട്. ബുദ്ധമതത്തിന്റെ ഉറങ്ങിപ്പോയ നന്മ ആ അമ്മയിലൂടെ കേരളത്തിന്റെ സാമൂഹ്യ ചക്രവാളത്തിലേക്ക് കെട്ടഴിച്ചുവിടുന്നു... അവരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ.
ഇതിപ്പോള്‍ എഴുതാന്‍ കാരണം, ജുലായ് 5 നു പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ “എച്ചില്” എന്ന പേരില്‍ ഒരു ലേഖനം കണ്ടതുകൊണ്ടാണ്. എച്ചില് എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉദ്ദരിച്ചിട്ടുണ്ട് എന്നതത്രേ സത്യത്തില്‍ മതമില്ലാത്ത ജീവനെക്കുറിച്ച് വിവാദം കുത്തിപ്പൊക്കി പുസ്തകത്തെ നിരോധിക്കാന്‍ നടക്കുന്നവരുടെ വിഭ്രാന്തിക്കു കാരണം. കേരളത്തില്‍ സവര്‍ണ്ണരെന്ന് ദുരഭിമാനിച്ചു നടക്കുന്നവരുടെ ചരിത്രം 60 കൊല്ലം മുന്‍പുവരെയുള്ള എച്ചിലിലകളില്‍ നിന്നുമാണ് ഉയര്‍ന്നു വന്നതെന്ന സത്യം അവരുടെ ജാത്യാഭിമാനത്തിനു ഇടിവുണ്ടാക്കുമെന്ന് അറിവുള്ള ജാതിക്കോമരങ്ങള്‍ കൃസ്ത്യന്‍ പാതിരിമാരേയും,മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയേയും,സവര്‍ണ്ണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും തെരുവിലിറക്കി മതമില്ലാത്ത ജീവനെതിരെ ഒളിയുദ്ധം ചെയ്യിക്കുകയായിരുന്നത്രേ ! പാവം മതമില്ലാത്ത ജീവന്.!!
ദേവകി നിലയങ്ങോടിന്റെ എച്ചിലിലയിലേക്ക് ശ്രദ്ധവീഴാതെ, മതമില്ലാത്ത ജീവന്റെ ചെവിക്കു പിടിച്ച് ഏഴാം ക്ലാസ്സ് പാഠ പുസ്തകമൊന്നു നശിപ്പിച്ചു കിട്ടണം... ജാതി നേതാവായ പണിക്കര്‍ക്ക് !!!
No comments:
Post a Comment