കുട്ടിക്കാലത്ത്..
മുള്ളുവേലികളിലും,മരക്കുറ്റികളിലും,
ഉറയഴിച്ചുവച്ച് പാമ്പുകള്‍
ഭയപ്പെടുത്തിയിരുന്നു.
വെളുത്തു നരച്ച പാമ്പുറക്ക്
ഒരു പ്രേതത്തിന്റെ രൂപമുണ്ടായിരുന്നു.
ഒരു ഞെട്ടലിന്റെ തരിപ്പുണ്ടായിരുന്നു.
കാല്‍പ്പാദത്തില്‍നിന്നും...
പിടലിയിലേക്ക് ഒരു കൊള്ളിയാനായി
ആഞ്ഞു കൊത്തുന്ന ഭയം
നാവിലെ പുളിപ്പായി...
ദേഹാസകലം വിയര്‍പ്പായി..
മരണത്തിന്റെ പടിപ്പുര കാണിക്കുമായിരുന്നു.
ഇന്ന്..
ആലിന്റെ വേടുപോലെ..
കൂട്ടമായൊഴുകുന്ന
പാംബുകളെ കണ്ട്
ഞാന്‍ ഞെട്ടിക്കൊണ്ടിരിക്കുന്നു.
തറയിലും,ആകാശത്തും,
വായുവിലും,ഉറക്കത്തിലും,
സ്വപ്നങ്ങളിലുംവരെ
പാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിഴയുന്നു.
ഈ ചിന്തകളെല്ലാം
പാംബുകളാണെന്ന് ..
ജീവിതം സര്‍പ്പയജ്ഞമാണെന്ന്..
അറിയാത്ത ബാല്യത്തെയോര്‍ത്ത്
കളിയാക്കി ചിരിക്കാം !!!
4 comments:
ചിത്രകാരാ ശരിയാണ് കൂട്ടമായാണു പാമ്പുളിപ്പോള്,എങ്കിലും ഭയപ്പെടാനെന്തിരിക്കുന്നു?
"തലയ്ക്കു മീതെ വെള്ളമെങ്കില്‍ അതിനും മീതെ വള്ളം" എന്നാണല്ലോ പാമ്പുകള്‍ കൂട്ടമായിട്ടാണെങ്കില്‍ പാമ്പാട്ടികളായി കഴിയാമെന്നെ.
ചിന്തകള്‍ ചിലപ്പോഴെങ്കിലും പാമ്പുകളാണ്. കൊത്തിനോവിയ്ക്കുന്ന മരണത്തിന്റെ പടിപ്പുര കാണിയ്ക്കുന്ന ചിന്തകള്‍..
‘പാമ്പുകള്‍’ എന്നല്ലേ ശരി?
ഒഴിഞ്ഞപറമ്പിലെ പാമ്പുകളെപ്പോലെ ഇടയ്ക്കിടക്ക് തല മാളത്തിനു പുറത്തേക്കിടുകയാണ് പലപ്പോഴും ഓര്‍മ്മകളും അല്ലേ ചിത്രകാരന്.
ഈ ചിന്തകളെല്ലാം
പാംബുകളാണെന്ന് ..
ജീവിതം സര്‍പ്പയജ്ഞമാണെന്ന്..
അറിയാത്ത ബാല്യത്തെയോര്‍ത്ത്
കളിയാക്കി ചിരിക്കാം !!!
നല്ല ചിന്തകൾ...
Post a Comment