കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?
ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.
കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.
ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.
ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.
Tuesday, November 20, 2007
Sunday, November 18, 2007
അമാവാസി.. കാര്‍ട്ടൂണ്‍- 3
ബിസിനസ്സ് ചിന്തകള്‍ ...
ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.ഒറിജിനലായ ഫോട്ടോകള്‍ ഉപയോഗിച്ച് ഇരുപതോളം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് വിറ്റു. കേരള സ്റ്റേറ്റ് ഹൌസിങ്ങ് ബോര്‍ഡിന് 5000 ഗ്രീറ്റിങ്ങ് കാര്‍ഡ് പ്രിന്റു ചെയ്ത് കൊടുക്കാനുള്ള ഓര്‍ഡറും കിട്ടി. ഹൌസിങ്ങ് ബോര്‍ഡില്‍ നിന്നും പണം കിട്ടാന്‍ ഒരു സ്ഥാപനത്തിന്റെ ബില്ലു വേണമായിരുന്നു.
അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.ഈ ബിസിനസ്സ് ഹരം കാരണം മാത്രുഭൂമിയുടെ വ്യാപാരരംഗം പേജില്‍ രണ്ടു കുറിപ്പുകളും അതിന്റെ ഇലസ്ടേഷനും കാച്ചി. വ്യാപാരംഗം പേജിന്റെ ചാര്‍ജ്ജുള്ള അന്നത്തെ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ടി.സുരേഷ് ജി( ലോക സിനിമകളുടെ നിരൂപണമെഴുതുന്ന ബ്ലോഗര്‍ ടി.സുരേഷ് ബാബു )യോടും, ന്യൂസ് എഡിറ്റര്‍ രവിയേട്ടനോടും നന്ദി.സഹപ്രവര്‍ത്തകനും,ആര്‍ട്ടിസ്റ്റും,നല്ല കാലിഗ്രാഫിസ്റ്റുമായ സതീഷ് കരകുളമാണ് തലക്കെട്ടുകള്‍ എഴുതിയിരിക്കുന്നത്. ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളെക്കുറിച്ചും,വ്യാപാരത്തിലെ സൌഹൃദത്തെക്കുറിച്ചു മുള്ള കുറിപ്പുകള്‍. പിന്നീട് ഗ്രീറ്റിങ്ങ്സ് കാര്‍ഡ് തിരിഞ്ഞു നോക്കിയിട്ടില്ല. (കണ്ണൂരിലേക്കുള്ള ട്രാന്‍സ്ഫറിലും, 93 ലെ എക്സിബിഷനിലുമായിരുന്നു പിന്നീടുള്ള ശ്രദ്ധ.)
Saturday, November 17, 2007
Friday, November 16, 2007
B പോസിറ്റീവ്
ഒരുപിടി മനുഷ്യരുടെ കൈകളില്‍
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !
സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.
മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!
സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !
സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.
മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!
സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.
അമാവാസി-1 - ചിത്രകാരന്റെകാര്‍ട്ടൂണ്‍
അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.Wednesday, November 7, 2007
നംബൂതിരി ഫലിതത്തിലെ വിഷം

ചിത്രകാരന്‍ മലയാളം ബ്ലൊഗുകളില്‍ (അവിദഗ്ദമായതും,അക്ഷമയോടെയുള്ളതുമായ) പൊസ്റ്റുകളിലൂടെയും, കമന്റുകളിലൂടെയും പറയാന്‍ ശ്രമിച്ച വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം വളരെ മനോഹരമായും,വ്യക്തമായും , ധൈര്യപൂര്‍വ്വം... ശാസ്ത്രീയമായി .... എസ് . ശാരദക്കുട്ടി എഴുതിയിരിക്കുന്നു. “ചിരിയുടെ തീണ്ടല്‍“ എന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ ആചാരവല്‍ക്കരിക്കപ്പെട്ട നിന്ദ്യമായ നംബൂതിരിപരിഹാസത്തിന്റെ വ്യക്തമായ ചിത്രം അവര്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2007 നവംബെര്‍4) വരച്ചുവച്ചിരിക്കുന്നു.
ശുദ്ധവും,നിഷ്ക്കളങ്കവുമെന്നപേരില്‍ നമ്മുടെ ബോധതലങ്ങളിലേക്ക് പടയോട്ടം നടത്തുന്ന നംബൂതിരി ഫലിതങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ക്കോയ്മയുടെ അശുദ്ധവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ ചരിത്രം അനാവരണം ചെയ്യുന്ന ശാരദക്കുട്ടി വലിയൊരു സാമൂഹ്യ വിപ്ലവത്തിനുള്ള വിത്തുകളാണ് പാകിയിരിക്കുന്നത്.
ബ്രഹ്മാണ്യത്തിന്റെ ശുദ്ധ നര്‍മ്മത്തിന്റെ തുടര്‍ച്ചയായി ... ഇ.കെ.നായനാരുടെ വിഢി ഫലിതങ്ങളിലൂടെയുള്ള ഭരണവും, കെ. കരുണാകരന്റെ കണ്ണിറുക്കലിലൂടെ നല്‍കുന്ന ചവിട്ടിത്താഴ്ത്തലും നാം അസ്വാഭാവികതയൊന്നും കാണാതെ വിഴുങ്ങുന്നതിലെ അപകടത്തെപ്പോലും ശാരദക്കുട്ടി മനസ്സിലാക്കിയിരിക്കുന്നു.
നംബൂതിരി ഫലിതങ്ങളിലൂടെ ആചാരവല്‍ക്കരിക്കപ്പെട്ട് മാന്യതയുടെ പ്രൌഢിയോടെ ജാതീയ മേല്‍ക്കോയ്മ സാഹിത്യത്തിലും, ഇന്നത്തെ സിനിമയിലും വിദഗ്ദമായി അലിയിച്ചു ചേര്‍ത്ത് പഴയ ബ്രാഹ്മണ്യം വര്‍ഗ്ഗ വിഭജനത്തിന്റെ വിഷബീജങ്ങള്‍കൊണ്ട് വര്‍ത്തമാന കാലത്തിന്റെ മനസ്സില്‍ വിപുലമായി കൃഷിയിറക്കുന്നുണ്ടെന്ന വിവരം സോദോഹാരണം ശാരദക്കുട്ടി നമുക്കു കാണിച്ചു തരുന്നുണ്ട്.
ലേഖനം തുടങ്ങുന്നതുതന്നെ ഒരു നംബൂതിരി ഫലിതം പറഞ്ഞുകൊണ്ടാണ്.
“ഒരു നായര്‍ ഒരിക്കല്‍ തന്റെ മകളെ ദൂരെയുള്ള ഒരു നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാനുള്ള സൌകര്യമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മനയ്ക്കല്‍ ചെന്നപേക്ഷിച്ചപ്പോള്‍ അവിടുത്തെ നംബൂതിരി: ഇവിടെ താമസിപ്പിച്ചാ വെഷമാവില്ലേന്നൊരു ശങ്ക. എന്താച്ചാല് ,ഇവള് മാസം മാസം തീണ്ടാരിയാകും. അപ്പൊക്കെ മാറി താമസിക്കണം. അത് ഇവള്‍ക്ക് വെഷമാവില്ലേ? ഇനി അഥവാ ഇവിടെ താമസിച്ചിട്ട് തീണ്ടാരിയാവാണ്ടായീന്ന്‌ച്ചാല് അത് അതിലേറെ വെഷമാവില്ലേ വള്‌ക്ക്.”
ഇതിലെ ഫലിതത്തിന്റെ നികൃഷ്ടവും മനുഷ്യത്വ രഹിതവുമായ തലത്തിലേക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ബൂലോകത്തെ 90% ബ്ലോഗേഴ്സിനും ഉണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല. പകരം വാക്കുകള്‍കൊണ്ട് ആ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവകാശാധികാരങ്ങളോടെ ബലാല്‍കാരം ചെയ്ത് ഗര്‍ഭിണിയാക്കുന്ന നംബൂതിരിയുടെ സാമര്‍ത്ഥ്യത്തെ ഒരു സ്ത്രീപീഢനം കാണാന്‍ അവസരം നല്‍കിയതിന് വാലുചുരുട്ടി നിന്ന് സവര്‍ണ ചേഷ്ടകളിലൂടെ ശ്ലാഘിക്കുന്ന എച്ചിലുണ്ടു നടക്കുന്ന പട്ടികളുടെ വിധേയത്വമാണ് മലയാളികളായ നമുക്കുള്ളത്.
നംബൂതിരി സംബന്ധത്തിനു പോകുന്ന ശൂദ്രഗൃഹത്തിലെ കാവല്‍ക്കാരനായ നായ എന്ന അര്‍ത്ഥത്തില്‍ എടാ നായരേ ... എന്ന് പരിഹസിച്ച് വിളിച്ച ക്രൂരമായ വിളിപ്പേരുപോലും നമുക്ക് അഭിമാനം നല്‍കുന്ന ആഢ്യചിഹ്നമായി കൊണ്ടാടാന്‍ തോന്നുന്നത്
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)
എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)ദക്ഷിണേന്ത്യക്കാരായ മനുഷ്യ സ്ത്രീ പ്രസവിക്കുന്നതിനെ “കുരങ്ങിടുക” എന്നു വിശേഷിപ്പിക്കുന്ന നംബൂതിരിയുടെ ഭാഷപ്രയോഗത്തിലെ മുഖത്തു ചവിട്ടി ഉരതുന്ന നീചത്വം തന്നെയാണ് ഇവിടത്തെ നാടുവാഴികളെയ്യും രാജാക്കന്മാരേയും വാനരന്മാരായും, സേവകന്മാരെ നായ്ക്കളായും വിശേഷിപ്പിക്കാന്‍ ബ്രഹ്മണനെ പ്രേരിപ്പിച്ചിരിക്കുക.
മുകളില്‍ പറഞ്ഞ ചിത്രകാരന്റെ ജല്‍പ്പനങ്ങള്‍ പോലെയല്ല... ശാരദക്കുട്ടിയുടെ ലേഖനം. കേരളത്തിന്റെ സാമൂഹ്യമായ ഇരുട്ടിനെ കീറിമുറിച്ച് മുന്നേറാന്‍ ശക്തിനല്‍കുന്ന മഹനീയമായ സംഭാവന തന്നെയാണ് അവരുടെ ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടതായ ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകളു ടെ ലിങ്കുകള്‍ പ്രവാസികളുടെ സൌകര്യാര്‍ത്ഥം താഴെ കൊടുക്കുന്നു.
ചിരിയുടെ തീണ്ടല്‍ ഒന്നാം പേജ്
ചിരിയുടെ തീണ്ടല്‍ രണ്ടാം പേജ്
ചിരിയുടെ തീണ്ടല്‍ മൂന്നാം പേജ്
ചിരിയുടെ തീണ്ടല്‍ നാലാം പേജ്
ചിരിയുടെ തീണ്ടല്‍ അഞ്ചാം പേജ്
ചിരിയുടെ തീണ്ടല്‍ ആറാം പേജ്(അവസാന ഭാഗം)
Saturday, November 3, 2007
Friday, November 2, 2007
മാധ്യമം പേപ്പര്‍ കട്ടിങ്ങ് 1993
Thursday, November 1, 2007
ഹര്‍ത്താല്‍ ആശംസകള്‍ !!!!
കേരളത്തിലെ പ്രബുദ്ധജനം ഇന്ന് ആവേശപൂര്‍വ്വം ഹര്‍ത്താല്‍ ആഘോഷിക്കുന്നു.
ഓണം, വിഷു , പെരുന്നാള്‍,ക്രിസ്തുമസ് എന്നീ ഉത്സവങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതിനാലുണ്ടാകുന്ന വിരസത അകറ്റാനായി മലയാളി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമാണ് ഹര്‍ത്താല്‍ ഉത്സവം.തമിഴ്‌നാടന്‍ കോഴിയും,വിദേശ മദ്യവുമാണ് ഈ ഉത്സവത്തിന്റെ മുഖ്യ വിഭവങ്ങള്‍.
കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള അവസരമായി എല്ലാ ആഴ്ച്ചകളിലും ഒന്നോരണ്ടോ ഹര്‍ത്താല്‍ നടത്താവുന്നതാണെന്ന സന്ദേശം ഇവിടത്തെ പ്രമുഖ പത്രങ്ങളാണ് മുന്നോട്ടുവച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറയുന്നതുതന്നെ ഹര്‍ത്താല്‍ നടത്തലാണെന്ന് മാത്രുഭൂമി,മനോരമ എന്നീ പത്രങ്ങള്‍ രാഷ്ട്രീയ കക്ഷികളെയും,ജാതി മത സംഘടനകളേയും ഏറെക്കാലത്തെ ബോധവല്‍ക്കരണത്തിലൂടെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് മലയാളിക്ക് മഹാഭാഗ്യമായി ഹര്‍ത്താലാഘോഷങ്ങള്‍ ലഭിച്ചത്.
ആഘോഷത്തിന്റെ പ്രധാന ചടങ്ങെന്ന നിലയില്‍ ഓരോ പ്രാവശ്യം ഹര്‍ത്താല്‍ ആചരിക്കുംബോഴും കെ.എം.മാത്യു സ്വാഹാ...,വീരേന്ദ്രകുമാര്‍ സ്വാഹാ... എന്നീമന്ത്രങ്ങള്‍ ചൊല്ലി മദ്യവും,കോഴിയും ,മറ്റു തൊട്ടുകൂട്ടാനുള്ള ദ്രവ്യങ്ങളും വായിലേക്ക് അര്‍ച്ചിക്കേണ്ടതാണ്. വിസ്തരിച്ച് പൂജ നടത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മറ്റു പത്രങ്ങളുടെയും,ടി.വി.ചാനലുകളുടേയും ഉടമസ്ഥരുടെ പേര് സ്വാഹ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ഹര്‍ത്താലു നടത്തുന്നതിനെതിരെ അസുരഗണത്തില്പെട്ട ചിത്രകാരന്മാര്‍ ആരെങ്കിലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നുണ്ടെങ്കില്‍ അതു വിവരക്കേടുകൊണ്ടാണെന്നുകരുതി മാപ്പുകൊടുത്ത് അവന്മാരുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക മാത്രം ചെയ്താല്‍ മതിയാകും.കാറുള്ള അസുരന്മാരാണെങ്കില്‍ ഫ്രണ്ട് ഗ്ലാസ് ഒരു വിറകുകൊള്ളി ഉപയോഗിച്ച് ഉപ്പേരിയാക്കിയാല്‍ വളരെ മനോഹരമായിരിക്കും. ആരേയും ഉപദ്രവിക്കരുത്.
പത്ര ബ്രാഹ്മണരുടെ മൂടു താങ്ങിയും,അവന്റെ കച്ചവടത്തിനായുള്ള സംസ്കാരം സൃഷ്ടിക്കുന്നതിനു കൂട്ടുനിന്നും ,അവര്‍ കല്‍പ്പിച്ചുനല്‍കുന്ന വാലുള്ള ബ്രാന്‍ഡ് ഇമേജു വാലാക്കി ധരിച്ചും വിനീതരായി നടക്കുന്ന രാഷ്ട്രീയക്കാര്‍ രാഷ്റ്റ്രീയ പ്രവര്‍ത്തനമെന്ന നിലയില്‍ ഹര്‍ത്താല്‍ നടത്തി ഓരോ ആഴ്ച്ചയും നമ്മെ ആഘോഷങ്ങള്‍കൊണ്ട് ആനന്ദ തുന്തിലരാക്കുംബോള്‍... നാം നന്ദി പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരോടും,പത്രങ്ങളോടും,റ്റിവി.ചാനലുകളോടും.
ചിത്രകാരന് ഒരുത്തരോടു മാത്രമേ സഹതാപം തോന്നുന്നുള്ളു...
കേരളത്തിന്റെ ഹര്‍ത്താല്‍-ധൂര്‍ത്തു ജീവിതത്തിന് കണ്ടറിഞ്ഞ് പണം വാരിക്കോരി നല്‍കുന്ന ഗള്‍ഫ് മലയാളികളോട് മാത്രം.
ഏവര്‍ക്കും ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഹര്‍ത്താല്‍ ദിനാശംസകള്‍...!!!

Wednesday, October 31, 2007
ആശാന്‍ സ്മാരകം
Monday, October 29, 2007
അഴീക്കോട് ശരശയ്യയില്‍ !!!

"ഒരു മൈക്കു കിട്ടിയാല്‍.........!!!"
പ്രഭാഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി മാസം 9000 കി മി.ദൂരം സഞ്ചരിക്കണമെന്ന് നിര്‍ബന്ധ മുള്ള അഴീക്കോടിനെ പെട്രോളിന്റെ കാശു നല്‍കാന്‍ ശേഷിയുള്ള ആര്‍ക്കും പ്രസംഗിക്കാന്‍ വിളിക്കാം. ഒരേയൊരു കണ്ടീഷനേയുള്ളു. എം.എന്‍. വിജയന്റെ ചിന്തകളെ ബഹുമാനിക്കുന്നവരോ,ശിക്ഷ്യന്മാരോ ആകരുത് .
ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു കാര്‍ട്ടൂണ്‍ വരച്ചുനോക്കിയതാണ്.കൂടുതല്‍ എഴുതാന്‍ സമയമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.മതൃഭൂമി വിക്കിലിയില്‍ അഴീക്കോടിനെ കുത്തുന്ന കത്തിയായും വിജയന്‍ മാഷേ ഉണക്കുന്ന കത്തിയായും വിശേഷിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ ലേഖനങ്ങളെഴുതിക്കോണ്ട് എം.എ. റഹ്‌മാനും,എന്‍.എം.പിയേഴ്‌സണും അഴീക്കോടിനെ ശരശയ്യയില്‍ കിടത്തിയിരിക്കുന്നു. ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.സാഹിത്യ-രാഷ്ട്രീയ-സിനിമ താരങ്ങളായി സ്വയം അവരോധിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്ന സകലരേയും ഇതുപോലെ ഭേദ്യം ചെയ്യേണ്ടത് പത്ര ധര്‍മ്മമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.നന്മയുള്ള ,കരുത്തുള്ള ജനനായകര്‍ ഏതു വിമര്‍ശന സരങ്ങളേയും പുഷ്പമാക്കി അതിജീവിക്കും.
Subscribe to:
Posts (Atom)