അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്‍വെന്‍ഷന്‍(നിസ്സഹായന്‍ മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.
സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.
മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.



























