Thursday, May 8, 2014

തിരുവനന്തപുരം ചിത്രപ്രദര്‍ശനം മെയ് 14 മുതല്‍ 28 വരെ

കഴിഞ്ഞ ഓണക്കാലത്ത് കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ടു ഗ്യാലറിയില്‍ ആരംഭിച്ച ചിത്രകാരന്റെ സമീപകാല നവോത്ഥാന ചിത്രങ്ങളുടെ പ്രദര്‍ശന പരമ്പരയിലെ എട്ടാമത്തെ പ്രദര്‍ശനം "A Case of Femme" എന്ന പേരില്‍ 2014 മെയ് 14 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ ആര്‍ട്ട് ഗ്യാലറിയില്‍ (വഴുതക്കാട്, ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള ഫ്രഞ്ച് എംബസിയുടെ സാംസ്ക്കാരിക വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാലറി) നടത്താന്‍ തീരുമാനിച്ചിരിക്കയണ്.
മെയ് 14 നു വൈകീട്ട് 5.30 നാണ് ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടകന്‍ : കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ.കാട്ടൂര്‍ നാരായണ പിള്ളയാണ്. ചിത്രകാരന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ എഴുതിക്കൊണ്ടിരുന്നതും, ആശയപ്രധാനവും, ഒരോ ചിത്രത്തിനും, അതു വരക്കാന്‍ കാരണമായ സാമൂഹ്യ ശാസ്ത്ര - ചരിത്രപരമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദീകരണ കുറിപ്പുകളോടു കൂടിയതുമായ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ചിത്രകാരന്റെ പുതിയ കാഴ്ച്ചപ്പാടുകള്‍ സമൂഹ മനസാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കുക എന്ന ഉദ്ദേശം മാത്രമേ പ്രദര്‍ശനത്തിനുള്ളു.
പ്രവേശനം സൌജന്യം.
എല്ലാ സഹൃദയരേയും സവിനയം ക്ഷണിക്കുന്നു.
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ സംഘാടകര്‍
തയ്യാറാക്കിയിരിക്കുന്ന ക്ഷണപത്രം.  
ചിത്രകാരന്റെ ഫേസ് ബുക്ക് പേജ്
ചിത്രകാരന്റെ ഫേസ് ബുക്ക് അക്കൌണ്ട്
ചിത്രകാരന്റെ ചിത്രങ്ങളുടെ ബ്ലോഗ്
ചിത്രകാരന്‍ ബ്ലോഗ്
ചിത്രകാരന്‍ വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’വെബ്
‘അലിയോണ്‍സ് ഫ്രോന്‍സിസ്’‘ഫേസ് ബുക്ക് പോസ്റ്റ്

Friday, April 18, 2014

വയനാട് എക്സിബിഷന്‍ മാനന്തവാടിയില്‍ ഏപ്രില്‍ 23 മുതല്‍


ചിത്രകാരന്‍റെ ഏഴാമത്തെ നവോത്ഥാന ചിത്രപ്രദര്‍ശനം മാനന്തവാടിയില്‍ (വയനാട്) ലളിത കലാ അക്കാദമി ഗ്യാലറിയില്‍ ഏപ്രില്‍ 23 മുതല്‍ 26 വരെ നടത്തപ്പെടുന്നു. ഫേസ്ബുക്ക് , ഗൂഗിള്‍ പ്ലസ് , ബ്ലോഗ്‌ മാധ്യമങ്ങള്‍ വായിക്കുന്നവരേയും എഴുതുന്നവരെയും ചിത്രപ്രദര്‍ശനം കാണാന്‍ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം സൌജന്യമാണ്. ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സമൂഹത്തിനായി ചിത്രകാരന്‍റെ പുതിയ ചിന്തകളും കാഴ്ച്ചപ്പാടുകളും സമര്‍പ്പിക്കുക എന്നാ ഉദ്ദേശം മാത്രമേ ഈ പ്രദര്‍ശനത്തിനുള്ളു. കഴിയുമെങ്കില്‍ പ്രതികൂലമായോ അനുകൂലമായോ ഒരു അഭിപ്രായം എഴുതിയാല്‍ തന്നെ ചിത്രകാരന്‍ ധന്യനായി :)

https://www.facebook.com/chithrakaran
https://www.facebook.com/chithrakaranmuralit
http://chithrakaran.blogspot.in/
http://chithrakarans.blogspot.com/

Thursday, April 10, 2014




ഇലക്ഷനിടക്ക് ഒരു ചിത്രപ്രദര്‍ശനം നടത്തുക എന്നത് സൂപ്പര്‍ വിഢിത്വങ്ങളിലൊന്നാണ്. എങ്കിലും, ചിത്രകാരന് അത്തരമൊരു വിഢിത്തം ചെയ്തേ പറ്റു. കാരണം, ചിത്രകാരന്റെ ഒന്നു രണ്ടു ചിത്രങ്ങള്‍ക്ക് പ്രചോദനവും പ്രേരണയും ചരിത്ര പിന്തുണയും  ലഭിച്ചത് ഒരു ആലപ്പുഴക്കാരനില്‍ നിന്നായതുകൊണ്ടും, ഈ ഏപ്രില്‍ 15 നു (വിഷു) ആ നന്മ നിറഞ്ഞ മനുഷ്യന്റെ രണ്ടാം ചരമ ദിനമായതുകൊണ്ടും ഒരു ചിത്ര പ്രദര്‍ശനത്താല്‍ ആദരാജ്നലിയര്‍പ്പിക്കാന്‍ ആലപ്പുഴയില്‍ എത്തിച്ചേരേണ്ടതുണ്ട്.
അതിനു പുറമേയാണു ഒരു നൂറ്റാണ്ടു മുന്‍പ്  ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ക്ക് “മുലക്കരം”നല്‍കാതെ ബ്ലൌസ് ധരിക്കാനുള്ള മനുഷ്യാവകാശം തന്റെ ജീവന്‍ ത്യജിച്ചുകൊണ്ട്  നേടിത്തന്ന ധീര വനിതയായ  ആലപ്പുഴ, ചേര്‍ത്തല പട്ടണത്തിലെ മുലച്ചിപ്പറമ്പെന്ന പ്രദേശത്തെ “നങ്ങേലി” എന്ന ചരിത്ര കഥാപാത്രത്തെ പ്രമേയമാക്കി, ചിത്രകാരന്‍ മൂന്നു ചിത്രങ്ങള്‍ വരഞ്ഞിട്ടുണ്ടെന്ന, ചിത്രകാരന്റെ ആലപ്പുഴയോടുള്ള ധാര്‍മ്മിക ബാധ്യത.
ഈ രണ്ടു കാരണങ്ങളാല്‍, ജനം ഇലക്ഷന്‍ തിരക്കിലാണെങ്കിലും, ചിത്രകാരന്‍ കലാകാരനെന്ന കടമ നിറവേറ്റാനായി ആലപ്പുഴയില്‍ കേരള ലളിത കല അക്കാദമി ഗ്യാലറിയില്‍ ഏപ്രില്‍ 9 മുതല്‍ 12 വരെ ഏകാംഗ നവൊത്ഥാന ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഗൂഗിള്‍ പ്ലസ്സിലേയും, എഫ്.ബി.യിലേയും, ബ്ലോഗിലേയും നന്മനിറഞ്ഞ എല്ലാ സുഹൃത്തുക്കളുടേയും സ്നേഹ സഹകരണം അഭ്യര്‍ത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു.
സസ്നേഹം,
ചിത്രകാരന്‍ ടി. മുരളി
9249401004

Sunday, March 16, 2014

തൃശൂര്‍ എക്സിബിഷന്‍ ഫോട്ടോകള്‍ (2014 Feb. 15 to 19)

ചിത്രകാരന്‍റെ തൃശൂര്‍ പെയിന്റിങ്ങ് എക്സിബിഷന്‍ കഴിഞ്ഞിട്ട് ഒരു മാസത്തോളം ആയെങ്കിലും ഇതുവരെയും പടങ്ങള്‍ പോസ്റ്റു ചെയ്യാന്‍ സമയം ലഭിച്ചിരുന്നില്ല. ഇന്ന്‍ ആ ഖേദം തീര്‍ക്കുന്നു. ക്യാപ്ഷനുകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. സാവകാശം പരിഹരിക്കാമെന്ന് കരുതുന്നു.
























Friday, March 14, 2014

മലപ്പുറം ചിത്രപ്രദര്‍ശനം 2014 March 26 - 30

നെറ്റ് സുഹൃത്തുക്കളെ,
ഈ മാര്‍ച്ചു മാസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറത്ത് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണു നടത്തപ്പെടുന്നത്. മാര്‍ച്ച് 26 മുതല്‍ 30 വരെയാണു പ്രദര്‍ശന ദിവസങ്ങള്‍. ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രദര്‍ശനമല്ല. നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ നവോത്ഥാനത്തിനായുള്ള കലാപരമായ എളിയ സംഭാവനയാണ് ഈ ചിത്ര പ്രദര്‍ശനം കൊണ്ടു ഉദ്ദേശിക്കുന്നത്.

കലയിലൂടെ സാമൂഹ്യ-സാംസ്ക്കാരിക നവീകരണം എന്ന ലക്ഷ്യവുമായി ചിത്രകാരന്‍ നടത്തിക്കൊണ്ടിരിക്കുന്ന അഞ്ചാമത്തെ ചിത്ര പ്രദര്‍ശനമാണിത്. സാമൂഹ്യ വിമര്‍ശനം, ചരിത്ര പുനര്‍ വായന എന്നിവയിലൂന്നിയ പഠനങ്ങളാണ് ഓരോ ചിത്രവും. സൌന്ദര്യ സംങ്കല്‍പ്പങ്ങളുടെ  പ്രാദേശിക-പ്രായോഗിക ക്ഷമതയേറിയ മാര്‍ഗ്ഗം പരീക്ഷിക്കുന്ന ചിത്രകാരന്റെ ചിത്രങ്ങള്‍ മനസിലാകുന്നില്ല എന്ന പരാതി ഉണ്ടാകാനിടയില്ല. ആസ്വാദകര്‍ക്ക് പരമാവധി പ്രസരണ നഷ്ടമില്ലാതെ, ചിത്രകാരന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും അനുഭവിക്കാനാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഒരോ ചിത്രത്തിലും, അതിന്റെ വിശദീകരണ കുറിപ്പിന്റെ പിന്നിലുമുണ്ട്.     ഈ പ്രദര്‍ശനത്തിനായി, ചിത്രകലയെ മാത്രമല്ല, സാഹിത്യത്തേയും, ചരിത്രത്തേയും, ശാസ്ത്രത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കണ്ണിന്റെ കൌതുകം മാത്രമല്ല, മനസ്സിന്റെ വികാസത്തിലൂടെ ലഭിക്കുന്ന മാനവിക ബോധം കൂടി ഈ പ്രദര്‍ശനം വിഭാവന ചെയ്യുന്നു.

കഴിഞ്ഞമാസം, അതായത് 2014 ഫെബ്രുവരി 15 മുതല്‍ 19 വരെ തൃശൂര്‍ ലളിത കല അക്കാദമിയില്‍ നടത്തിയ ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷന്‍ എഫ്.ബി, ഗൂഗിള്‍ പ്ലസ്, ബ്ലോഗ് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്താല്‍ സജീവമായിരുന്നു.(ഒരു ഫോട്ടോ പോലും പബ്ലീഷ് ചെയ്യാന്‍ സമയം കിട്ടാത്തതില്‍ ദുഖമുണ്ട്. അത്രക്ക് തിരക്കാണ്. ഉടന്‍ പരിഹരിക്കാം.:) അതുകൊണ്ടുതന്നെ, മലപ്പുറത്തെ  ചിത്ര പ്രദര്‍ശനത്തില്‍ ഇലക്ഷന്‍ തിരക്കുകളാല്‍ ഇല്ലാതായിപ്പോകാനിടയുള്ള സന്ദര്‍ശകരുടെ നഷ്ടം കാര്യമാക്കാതെയാണ് പ്രദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പങ്കെടുക്കുക വിജയിപ്പിക്കുക. ഈ പോസ്റ്റ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഫോര്‍‌വേഡ് ചെയ്തോ, ഷെയര്‍ ചെയ്തോ എക്സിബിഷന്‍ നടക്കുന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിക്കാന്‍ ഏവരുടേയും സഹായം ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും താഴെക്കൊടുത്ത ലിങ്ക് ക്ലിക്കുക. https://www.facebook.com/chithrakaran

Tuesday, February 11, 2014

തൃശൂര്‍ എക്സിബിഷന്‍ ഫെബ്രുവരി 15 മുതല്‍ 19 വരെ


ചിത്രകാരന്‍റെ ഫെബ്രുവരി മാസത്തെ ചിത്ര പ്രദര്‍ശനം തൃശൂരില്‍ കേരള ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ 2014 ഫെബ്രുവരി 15 മുതല്‍ 19 വരെ നടത്തപ്പെടുകയാണ്.

നിലവിലുള്ള നമ്മുടെ  ചിത്രകലയുടെ ആലന്കാരികവും, രൂപഭംഗിപരവുമായ അവശ്യ ധാരണകളുടെ വൃ ത്തത്തിനകത്ത് നില്‍ക്കാത്തതും  നമ്മുടെ മണ്ണിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായി    സംസാരിക്കുന്നതുമായ കുറച്ചു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ  ചിത്രപ്രദര്‍ശനം നിങ്ങളുടെത് കൂടിയാണ്.
പ്രദര്‍ശനത്തിലുള്ള പല ചിത്രങ്ങളും ചിത്രകാരന്‍റെ ബ്ലോഗില്‍ നിന്നോ ഫെസ് ബുക്കില്‍ നിന്നോ നിങ്ങള്‍ കണ്ടിരിക്കാം. ചിത്രകാലാസ്വാദനത്തിന്റെ അഞ്ചു ശതമാനത്തിലേക്ക് പോലും വളരാനിടയില്ലാത്ത അത്തരം ഒരു 'നെറ്റ് ദര്‍ശനം' ചിത്രങ്ങളെ സാംസ്ക്കാരികമായ തുറന്ന മനസ്സോടെ , ക്ഷമാപൂര്‍വ്വം ഗ്യാലറിയില്‍ നേരില്‍ കാണുന്ന അസുലഭാവസരത്തിനു മുന്നില്‍ വളരെ നിസാരമാണ്.
മാത്രമല്ല, ഒരു മികച്ച ആസ്വാദകനെ സംബന്ധിച്ച് ചിത്രത്തിന്‍റെ കണ്ണഞ്ചിക്കുന്ന വര്‍ണ്ണങ്ങളും പ്രതല ഭംഗിയും വകഞ്ഞുമാറ്റി ആഴത്തിലുള്ള ഒരു യാത്രതന്നെ നടത്താനുള്ള സ്വകാര്യതയും നിശബ്ദതയും ഗ്യാലറികളിലാണ് ലഭിക്കുക.
സാംസ്ക്കാരിക നവീകരണത്തിനാവശ്യമായതും തനതു രാഷ്ട്രീയത്തെ കണ്ടെത്തുന്നതുമായ ചിത്രകാരന്‍റെ ഈ ചിത്രങ്ങള്‍ വില്പ്പനക്കുള്ളതല്ല.
വാങ്ങാനുള്ള ബാധ്യതയും ആരിലും ഈ പ്രദര്ശനം അടിച്ചെല്‍പ്പിക്കുന്നില്ലെന്ന്‍  അര്ത്ഥം.

 വര്‍ഗ്ഗ-പക്ഷങ്ങള്‍ക്കതീതമായതും മാനവികതയിലൂന്നി നില്‍ക്കുന്നതുമായ കാഴ്ച്ചപ്പാടുകളെ സമൂഹത്തിന്റെ സാംസ്ക്കാരികതക്ക് മുന്നില്‍ സമര്‍പ്പിക്കുക എന്നാ ലക്ഷ്യം മാത്രമേ ഈ ചിത്ര പ്രദര്‍ശനത്തിനുള്ളു. സ്വന്തം സമയവും അദ്ധ്വാനവും ധനവും ചിലവഴിച്ചുകൊണ്ടുള്ള ഒരു ഭ്രാന്ത് എന്ന് വേണമെങ്കില്‍ പറയാം.
മാനവിക സ്നേഹത്തിന്‍റെ ഈ ഭ്രാന്തില്‍ പങ്കുചേരാന്‍ സാം സ്ക്കാരികതയെ സ്നേഹിക്കുന്നവരെയും അന്യരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരുമായ എല്ലാ സുഹുര്‍ത്തുക്കളെയും ക്ഷണിച്ചുകൊള്ളുന്നു.

Thursday, January 30, 2014

രക്ത സാക്ഷി ദിനത്തിലെ ചിത്രകാരന്റെ ചിന്തകള്‍

ഇന്ന് രാവിലെ മുതല്‍ ആഗ്രഹിക്കുന്നതാണ് ,  ഇത് പോസ്റ്റു ചെയ്യണമെന്ന്‍. കഷ്ടപ്പെട്ട് വരഞ്ഞും എഴുതിയും തയ്യാറാക്കുന്ന  ഈ ചിന്തകളെ ആകാശത്തിലേക്ക് പറത്തിവിടാന്‍ ഇപ്പോഴെങ്കിലും കഴിഞ്ഞതില്‍ ഡിങ്ക ഭഗവാനോട് നന്ദി പറഞ്ഞുകൊള്ളുന്നു.

ഹിംസയെ ഒരു നാടിന്റെ സാംസ്ക്കാരിക പാരംപര്യമായിത്തന്നെയാണ് ചിത്രകാരന്‍ കാണുന്നത്. ഹിംസയെ വേരോടെ പിഴുതുകളയാന്‍ സമൂഹം  സത്യാഭിമുഖ്യത്തോടെ സാമൂഹ്യ ചരിത്രം പരിശോധിക്കുകയും സത്യസന്ധമായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സമൂഹം സാംസ്ക്കാരികമായി നവീകരിക്കപ്പെടാന്‍ അതെ വഴിയുള്ളൂ. പോലീസിനും കോടതിക്കും കുറ്റാരോപിതരുടെ മുതുകില്‍ ന്യായാന്യായങ്ങളുടെ ലേബലുകള്‍ ഒട്ടിച്ചുകൊണ്ട് അധികാര രാഷ്ട്രീയത്തിനോപ്പം നടക്കാനേ കഴിയു. ഭരണം ലക്ഷ്യംവക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അധികാര താല്പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന സാംസ്ക്കാരിക നവീകരണ ചിന്തകള്‍ നഷ്ട കച്ചവടമാണ്.

അതുകൊണ്ടുതന്നെ, ഒരു നാടിന്റെ രാഷ്ട്രീയത്തിന് ജന്മം നല്‍കുന്ന പുരോഗമന ചിന്തയെ ഉത്പ്പാദിപ്പിക്കേണ്ട ചുമതല സമൂഹത്തിലെ അധികാരം കയ്യാളാത്ത ജനങ്ങളുടെതാണ്. കലയും ശാസത്രവും ഉപയോഗിച്ച് സമൂഹത്തെ നവീകരിക്കാതെ മാറ്റത്തിന്റെ ജനാധിപത്യ രാഷ്ട്രീയം സൃഷ്ടിക്കാനാകില്ല. ഹിംസയെ സാംസ്ക്കാരികമായി തന്നെ ഇല്ലാതാക്കണം. കാരണം,ഹിംസ  അറിവില്ലായ്മയുടെ അല്ലെങ്കില്‍ തെറ്റായ അറിവിന്‍റെ(ജീര്‍ണമായ ദുരഭിമാനങ്ങളുടെ) സാമൂഹ്യ  സാന്നിദ്ധ്യം മാത്രമാണ്.

 (രക്ത സാക്ഷി ദിനത്തിലെ ചിത്രകാരന്റെ ചിന്തകള്‍.)  

Saturday, January 18, 2014

ശ്രീ ശങ്കരന്റെ ദ്വിഗ് വിജയം !

ആദി ശങ്കരന്‍, ശ്രീ ശങ്കരന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന നമ്മുടെ ‘കാലടി’ക്കാരന്‍ ശങ്കരാചാര്യര്‍ ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (ക്രിസ്തു വര്‍ഷം 788–820) ഇന്ത്യയൊട്ടുക്കും ബ്രാഹ്മണ ദുര്‍മന്ത്രവാദികളുടെ ജാതി അധിഷ്ഠിതമായ ‘സവര്‍ണ്ണ’ ചാതുര്‍വര്‍ണ്ണ്യ മതം പ്രചരിപ്പിച്ച വിദ്വാന്മാരില്‍ പ്രധാനിയാണ്. ഇന്ത്യയിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് ഇദ്ദേഹമാണെന്നാണു പറയപ്പെടുന്നത്. മാത്രമല്ല, ദിഗ് വിജയങ്ങളിലൂടെയും സര്‍വ്വജ്ഞ പീഠാരോഹണത്തിലൂടെയും,  ഇന്ത്യയിലെ ജനകീയ ബുദ്ധ-ജൈന മതങ്ങളെ വേരോടെ പിഴുതെടുത്ത ദ്വിഗ് വിജയിയുമാണ് ശങ്കരാചാര്യര്‍.

ഒരു സ്ഥാപകന്‍ പോലുമില്ലാത്തതിനാല്‍ ഗിതികിട്ടാതെയിരുന്ന പൌരോഹിത്യ വംശീയതയുടെ ജാതി അധിഷ്ഠിതമായ ചാതുര്‍വര്‍ണ്ണ്യ മതത്തെ (ഇന്നത്തെ സവര്‍ണ്ണ ഹിന്ദു മതം) നാലു മഠങ്ങള്‍ സ്ഥാപിച്ച്  അടിത്തറ ഉറപ്പിച്ചത് ഈ പണ്ഡിതനാണ്. പ്രകടന പത്രികയോ, നയപരിപാടികളോ,  കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോ ഇല്ലാതെ പകച്ചുനിന്ന ചാതുര്‍വര്‍ണ്ണ്യ മതത്തിന് വേദാന്തവും മീമാംസയും വച്ചുപിടിപ്പിച്ച് ഏതാണ്ടൊരു രൂപം നല്‍കുന്ന കാര്യത്തിലും, അദ്വൈത ദര്‍ശനം ഉപയോഗിച്ച് കണ്ണെഴുതി പൊട്ടു തൊടീച്ചു വിട്ടതിനും ശങ്കരാചാര്യര്‍ ഇന്നത്തെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ പിതൃസ്ഥാനീയനാണെന്നു പറയാം. വിമാനമോ, മൊബൈല്‍ ഫോണോ, കേവലം ഒരു സൈക്കിള്‍ പോലുമോ ഇല്ലതിരുന്ന 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് 8 ആം വയസ്സില്‍ ബ്രഹ്മചര്യം സ്വീകരിച്ച് 32 ആം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞെന്ന് പറയപ്പെടുന്ന ശങ്കരാചാര്യര്‍ക്ക് ഇതിനെല്ലാം കൂടി എങ്ങനെ സാധിച്ചു എന്നറിയില്ല.

ദ്വിഗ് വിജയവും സര്‍വ്വജ്ഞപീഠാരോഹണവും

ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചത് കൃഷി, ആയുര്‍വ്വേദം, ജ്യോതിശാസ്ത്രം, വാണിജ്യം, വാസ്തുവിദ്യ, കല, ആതുര ശുശ്രൂഷ, കളരി പോലുള്ള ആയോധന പരിശീലനം, വിദ്യാഭ്യാസം, ധര്‍മ്മ ബോധം, നാഗരികത എന്നിങ്ങനെയുള്ള മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ അറിവുകള്‍ തങ്ങളുടെ പണ്ഡിത/ഭട്ടന്മാര്‍ നയിക്കുന്ന മിഷണറിമാരിലൂടെ  പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. ഈ ബൌദ്ധ-ജൈന പാലി ആര്യന്മാര്‍ക്ക് ജനങ്ങളിലും നാട്ടു രാജാക്കന്മാരിലും നല്ല സ്വാധീനമുണ്ടായിരുന്നു.  ജനങ്ങളുടേയും നാട്ടു രാജാക്കന്മാരുടേയും ഗുരു സ്ഥാനീയരായിരുന്ന ഇവര്‍ക്ക് ശിക്ഷ്യഗണങ്ങളും ഉണ്ടാകാതെ തരമില്ല. ഇങ്ങനെ സമൂഹ്യ നേതൃത്വം കയ്യാളുന്ന ഗുരുക്കന്മാരായ ഭട്ടന്മാരെ പരസ്യമായി വെല്ലുവിളിച്ച് നാട്ടു രാജാവിന്റെ അദ്ധ്യക്ഷതയില്‍ പാണ്ഡിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന പതിവ് അന്ന് ഉണ്ടായിരുന്നിരിക്കണം. ഈ സാധ്യതയാണ് ശങ്കരാചാര്യരെപ്പോലുള്ള വംശീയവാദികളായ ചാതുര്‍വര്‍ണ്ണ്യ പണ്ഡിതന്മാര്‍ ദ്വിഗ് വിജയം നടത്താനായി ഉപയോഗിച്ചിരിക്കുക.

നാട്ടു രാജാവിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന രാജ ഗുരുവിന്റെയും എതിരാളിയായ പണ്ഡിതന്റേയും ദിവസങ്ങള്‍ നീളുന്ന തര്‍ക്കത്തിനൊടുവില്‍ രാജ ഗുരു തോല്‍‌വി സമ്മതിക്കേണ്ടി വരുമ്പോള്‍, ജയിച്ച പണ്ഡിതന്‍ രാജഗുരുവായി സ്ഥാനമേല്‍ക്കുകയും, തോറ്റ ഗുരു തര്‍ക്കത്തിനു മുന്‍പോ ശേഷമോ എടുക്കുന്ന വാക്കോ ആജ്ഞയോ നിറവേറ്റാന്‍ ബാധ്യസ്ഥനാകുന്നുണ്ട്. തോല്‍പ്പിക്കപ്പെട്ട രാജഗുരു വര്‍ദ്ധിത വീര്യനായി മടങ്ങിയെത്തി അടുത്ത പണ്ഡിത്യ തര്‍ക്കത്തിനായി വെല്ലുവിളിക്കാതിരിക്കാനായി ഗുരുവിന്റേയും, അയാളുടെ നൂറോ ആയിരങ്ങളോ വരുന്ന ശിക്ഷ്യന്മാരുടെയും നാവോ ശിരസോ അറുത്തുവാങ്ങാന്‍ വംശീയ അജണ്ടകളും കുടില സംസ്ക്കാരവുമുള്ള സവര്‍ണ്ണ /ബ്രാഹ്മണ പണ്ഡിതര്‍ മറക്കില്ല. ശിക്ഷ നടപ്പാക്കേണ്ടത് തര്‍ക്കത്തിനു അദ്ധ്യക്ഷം വഹിച്ച നാട്ടു രാജാവിന്റെ ധാര്‍മ്മിക ബാധ്യതയാണ്. (ഈ ശിക്ഷ കൂടി നടപ്പാക്കിയതിനു ശേഷമാണത്രേ കേരളത്തിലെ പല നാട്ടു രാജാക്കന്മാരും മനസ്ഥാപം സഹിക്കവയ്യാതെ ഇസ്ലാമില്‍ അഭയം പ്രാപിക്കാനായി മക്കത്തേക്ക് കപ്പലേറിയിരുന്നത്).

 തോല്‍‌പ്പിക്കപ്പെട്ട അഹിംസാവാദികളും ധര്‍മ്മിഷ്ഠരുമായ ബൌദ്ധ-ജൈന പണ്ഡിതരെ അപേക്ഷിച്ച് ഹിംസാത്മക വംശീയ അജണ്ടകളുള്ള ബ്രാഹ്മണ പഢിതര്‍ രാജഗുരുസ്ഥാനം തന്റെ ശിക്ഷ്യനെ ഏല്‍പ്പിച്ച് തൊട്ടടുത്ത മറ്റു രാജ്യങ്ങളിലെ ബൌദ്ധ-ജൈന ഗുരുക്കന്മാരെ ജയിക്കാനായി ജൈത്രയാത്ര നടത്തുന്നതായിരിക്കണം ദ്വിഗ് വിജയത്തിലും, സര്‍വ്വജ്ഞപീഠാരോഹണത്തിലും, സ്വയം പ്രഖ്യാപിത ജഗദ് ഗുരു പദവികളിലുമൊക്കെ എത്തിക്കുന്നത്. ഫലത്തില്‍, അക്കാലത്തെ അറിവുള്ള ഭൂരിപക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സമൂഹത്തെ സഹസ്രാബ്ദങ്ങള്‍ പിറകോട്ടു നയിക്കാന്‍ ബ്രാഹ്മണ പണ്ഡിതരുടെ സവര്‍ണ്ണ/ജാതീയ മത പ്രചരണത്തിനും സാമൂഹ്യ ആധിപത്യത്തിനുമായുള്ള സര്‍വജ്ഞപീഠാരോഹണങ്ങളും, ദ്വിഗ് വിജയങ്ങളും സഹായിച്ചെന്നതില്‍ സംശയമില്ല.

സര്‍വ്വജ്ഞപീഠാരോഹണം അറിവിന്റെ ആഘോഷമായിരുന്നില്ല , അറിവില്ലായ്മയുടെയും, അധര്‍മ്മത്തിന്റേയും, ഹിംസയുടേയും പ്രചനനവും വ്യാപനവുമായിരുന്നു . ജഗദ് ഗുരു ബ്രാഹ്മണരെ വംശീയമായി ശക്തരാകാന്‍ പഠിപ്പിച്ചതിലൂടെ സ്വത്തെല്ലാം അവര്‍ കവര്‍ന്നെടുത്തു, ബ്രഹ്മസ്വവും ദേവസ്വവുമാക്കി.  സാധാരണ അവര്‍ണ്ണ/ജാതിചിന്തയില്ലാത്ത ജനങ്ങളെ 1200 വര്‍ഷം ജാതീയ അടിമത്തത്തില്‍ ചവിട്ടി താഴ്ത്തിയ മനുഷ്യത്വമില്ലാത്ത ശങ്കരന്‍ അദ്വൈദ ദര്‍ശനം മുറുക്കി തുപ്പുന്നതില്‍ എന്താണു കൌതുകംകൂറാനുള്ളത് ? ഇന്നത്തെ പാക്ക് അധീന കാശ്മീരിലെ ജൈനരുടെ സരസ്വതി ക്ഷേത്രത്തില്‍ വച്ചുള്ള ജഗദ് ഗുരു ശങ്കരാചാര്യരുടെ  സര്‍വ്വജ്ഞപീഠാരോഹണത്തിനു ശേഷം ഇന്ത്യ വളര്‍ച്ച മുരടിച്ച് ജാതിയതയുടെ ഇരുട്ടറയില്‍ അടക്കപ്പെടുകയും, ജഗദ് ഗുരുവിനു ജന്മം നല്‍കിയതിന്റെ ശാപമായി കേരളം തൊട്ടുകൂടായ്മയുടേയും, തീണ്ടിക്കൂടായ്മയുടേയും, ദൃഷ്ടിയില്‍ പെട്ടാല്‍ പോലും അയിത്തമാകുമെന്ന് വിശ്വസിക്കുന്നവരുടേയും തുറന്ന ഭ്രാന്താലയമായിത്തീര്‍ന്നു എന്ന് ചരിത്രം !
അറിവാണു പോലും !! മനുഷ്യനെ സ്നേഹിക്കാനാകാത്ത റേസിസ്റ്റ് അറിവ് !!!