Sunday, August 2, 2009
കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...
ഒരു സംഭവ വിവരണം നടത്തിയിരിക്കുന്നു. സംഭവം സത്യമായാലും ഇല്ലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീകളെ പുരുഷന്മാരാക്കി നപുംസകവല്‍ക്കരണം ഒരു പൊതുധാരയും ധര്‍മ്മവുമായി സമൂഹത്തില്‍ സ്ഥാപിക്കപ്പെടാന്‍ ഇടവരുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇന്ന് രവിലെ ആകാശവാണിയിലൂടെ ഒരു വിഢി പരിപാടിയും കേട്ടിരുന്നു. അതിലെ പ്രതികരണത്തിലൂടെ നല്ലൊരു സന്ദേശം നല്‍കുന്നുണ്ടായിരുന്നെങ്കിലും,ഡയലോഗുകളിലൂടെ സ്ത്രീയും പുരുഷനും രണ്ടു പ്രത്യേക വര്‍ഗ്ഗമാണെന്നും പുരുഷന്മാര്‍ വാലാട്ടികളായ വിഢികളോഴിച്ച് എല്ലാവരും തന്നെ ഹിംസ്ര ജന്തുക്കളാണെന്നുമുള്ള സ്കിറ്റ് എഴുത്തുകാരന്റെ ചിന്താരഹിതമായ നിരീക്ഷണമാണ് പുറത്തുവന്നത്.
കഷ്ടം എന്നേ പറയേണ്ടു !!!
.................................
ഈ പുരുഷകേസരികളെല്ലാം ഇങ്ങനെ ലൈംഗീക ചിന്തയുമായി സ്ത്രീ പീഢനത്തിന് തക്കം പാര്‍ത്ത് നടക്കുന്നതിന്റെ കാര്യമെന്തായിരിക്കും ? സ്ത്രീ എന്ന ശീലാവതിവര്‍ഗ്ഗത്തിന് (?)ഈ കശ്മലന്മാരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.എല്ലാവരും ഇസ്ലാമില്‍ ചേര്‍ന്ന് പര്‍ദ്ദയിട്ട് നടക്കേണ്ടി വരുമോ ഭഗവാന്‍ !? ഈ ക്രമസമാധാന പ്രശ്നത്തിന്റെ മുഖ്യ കാരണം പുരുഷന്റെ സ്വഭാവ ദൂഷ്യമാണ്. ഈ പുരുഷനെ എന്തിനാണ് പ്രകൃതി ഇത്രയും ലൈംഗീക വാസനയുള്ളവരായി സൃഷ്ടിച്ചത് എന്ന് അശേഷം മനസ്സിലാകുന്നില്ല. ഈ കുരുത്തം കെട്ട ജാതികളെ പ്രസവിക്കുന്നതും സ്ത്രീകളാണെന്നാണ് മറ്റൊരു വിരോധാഭാസം !!!
.....................................
സ്ത്രീയെ സഹായിക്കുക, രക്ഷിക്കുക എന്നതൊക്കെ സമൂഹത്തിന്റെ മൊത്തം താല്‍പ്പര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും സാംസ്കാരിക-വാസാക്ടമി ചെയ്ത് സ്ത്രീ സമൂഹത്തിനെതിരെയുള്ള ഭീഷണി ഇല്ലാതാക്കുക എന്ന വിഢിത്തമാണ് നമ്മുടെ സമൂഹം നടപ്പിലാക്കിതുടങ്ങിയിരിക്കുന്നത്.വളരെ അനുസരണയോടെ മാന്യതയുടെ ലക്ഷ്മണരേഖ ലംഘിക്കാതെ ജീവിച്ചു തീര്‍ക്കുന്ന നമ്മുടെ ഭൂരിപക്ഷം പുരുഷന്മാരും സത്യത്തില്‍ പുരുഷന്മാരല്ല.സമൂഹത്തിന് മുന്നോട്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജ്യം പ്രസരിപ്പിക്കാന്‍ മാന്യന്മാരായ ഈ പെണ്‍ വാലുകള്‍ക്കാകില്ല. മാത്രമല്ല തിന്മക്കും ചിന്താശൂന്യതക്കും കുടപിടിച്ചുകൊടുക്കാന്‍ ഈ ചത്ത പുരുഷജന്തുക്കള്‍ സദാചാര പോലീസായി ഓടിനടക്കുകയും ചെയ്യും. പെണ്ണുങ്ങള്‍ കീ കോടുക്കണമെന്നുമാത്രം !
.........................................
ഒരു ദാംബത്യപ്രശ്നം പല കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും, ഒരു കുടുംബത്തിനകത്തേക്ക് അന്യര്‍ ഇടപെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ദംബതികളുടെ മാതാ പിതാക്കളോ,ബന്ധുക്കളോ,സുഹൃത്തുക്കളോ,സൈക്കോളജിസ്റ്റോ, സര്‍ക്കാരോ,വക്കീലോ,കോടതിയോ ആരുതന്നെയുമാകട്ടെ,
അര്‍ഹിക്കുന്ന ഉത്തരവാദിത്വബോധത്തോടെ (സ്ത്രീയും പുരുഷനും ലയിച്ച് ഒന്നായിരിക്കുന്ന ഒരു സ്ഥാപനമാണെന്ന് കുടുംബമെന്ന ബോധത്തോടെ) വേണം ഇടപെടാന്‍. ഏതെങ്കിലും പക്ഷം ചേര്‍ന്ന ഒരു വാക്കുപോലും ദാബത്യത്തിന്റെ കടക്കല്‍ ഏല്‍ക്കുന്ന വെട്ടാണ്.
ഇടപെടുന്നവര്‍ ആരുടെ പക്ഷത്തില്‍ നിന്നുള്ളവരാണെങ്കിലും രണ്ടുപേരേയും ഒരു പോലെ ബഹുമാനിക്കുന്നില്ലെങ്കില്‍ അത് കുടുംബത്തെ യുദ്ധക്കളമാക്കുന്ന പക്ഷം ചേരാലാണ്. എരിതീയ്യില്‍ എണ്ണയൊഴിക്കലാണ്.
നമ്മുടെ സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഏകപക്ഷീയമായ മസ്സില്‍ പവറിന്റെ ഒരു നിഴല്‍ കുടുബത്തിന്റെ ബലതന്ത്രത്തില്‍ വരുത്തി തീര്‍ക്കുന്നുണ്ട്. ഈ നിഴല്‍ കുടുബത്തിന്റെ ശക്തിയായ പുരുഷ സ്വഭാവത്തെ സ്ത്രൈണമാക്കി നിര്‍വ്വീര്യമാക്കുകയും, സ്ത്രീ സ്വഭാവത്തെ ആയുധമണിയിച്ച് സ്നേഹത്തിന്റെ വരള്‍ച്ച സ്ഥിരം കാലാവസ്ഥയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെ നിയമം മൂലം വന്ധ്യംങ്കരിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും പുരോഗതിയിലേക്ക് ഉത്സാഹത്തോടെ നടക്കുന്ന ഒരു ജനതയെ നമുക്ക് ലഭിക്കില്ല., മറിച്ച് അനുസരണശീലമുള്ള , ചോദ്യം ചെയ്യാത്ത ഇറച്ചിക്കോഴികളെ മാത്രമാണ് ലഭിക്കുക. ഇതിന്റെ പിന്നിലുള്ള ഭീഭത്സമായ സാമ്രാജ്യത്വ രാഷ്ട്രീയവും ഇതുതന്നെ . സ്ത്രീയെ ശക്തി പ്പെടുത്തുന്നത് വിപണിക്ക് വേണ്ടിയാണ് ; രാജ്യത്തിനോ സ്ത്രീക്കോ , മനുഷ്യ സമൂഹത്തിന്റെ നന്മക്കോ അല്ലെന്ന്‍ ഉറപ്പിച്ചു വിശ്വസിക്കാം . പുരുഷനെ അനുസരിപ്പിക്കുന്നതില്‍ അനുഭവപ്പെടുന്ന വിഷമത കളോന്നും സ്ത്രീയെ നിയന്ത്രിക്കാന്‍ ആവശ്യമില്ല .
മാത്രമല്ല , പിടിയാനകളെ ഉപയോഗിച്ചത് സമൂഹത്തെ വരുതിയിലാക്കാനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭാരതത്തില്‍ ദേവദാസികളെ ഉപയോഗിച്ചത് രാജ്യ ഭരണം 2000 വര്ഷം അനായാസം നടത്താനായ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ചരിത്രം.
ചിത്രകാരന്‍ സമൂഹത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ പറയട്ടെ...
പുരുഷ ഗുണമുള്ള ഒരു പുരുഷനില്‍ മതിയായ അളവില്‍ തിന്മയുണ്ടായിരിക്കും.
അതുപോലെ സ്തൈണതയുള്ള സ്ത്രീയുടെ ഉള്ളടക്കം നന്മയുടെ ആധിക്യമാണ്.
നന്മയെ ബലപ്പെടുത്താന്‍ തിന്മയെ ഉപയോഗിക്കുകയാണ് വേണ്ടത് , അല്ലാതെ തിന്മയെ നശിപ്പിക്കുകയല്ല.
തിന്മയെ കുടുംബത്തിനു/രാഷ്ട്രത്തിനു പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ (സര്‍ക്കാരായാലും,കോടതിയായാലും,സാമ്രാജ്യത്വ വാണിജ്യ താല്‍പ്പര്യമായാലും)നശിപ്പിച്ചാല്‍ അത്യാവശ്യത്തിന് ആണുങ്ങളെ (തിന്മയെ) ഇറക്കുമതി ചെയ്യേണ്ടി വരും. തിരുവിതാം കൂര്‍ രാജ്യത്ത് പണ്ട് പട്ടന്മാരെയും, ദിവാന്മാരേയും, റസിഡന്റ് സായിപ്പിനേയും ഇറക്കുമതി ചെയ്തിരുന്നതുപോലെ !!!!
പെണ്‍ ഭരണത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പരിണാമം അന്തസ്സുകെട്ട രാഷ്ട്രീയ ശോഷണമാണ്.
അവിടെ തന്തയെ മാറ്റിപ്പറയുന്നത് അലങ്കാരമാകും !!! കുലമഹിമയാകും !!!
ക്രിയാത്മകമായ ബുദ്ധിക്ക് പകരം ചതിയും വഞ്ചനയും ഉപജാപവും കുടിലതയും അസാന്മാര്‍ഗ്ഗികതയും അധര്‍മ്മവും വിധേയത്വവും അടിമത്വവും രാജ്യം ഭരിക്കും.
................................
സത്യത്തില്‍ സമൂഹത്തില്‍ അപൂര്‍വ്വമായുള്ള ക്രിമിനല്‍ ബുദ്ധിയുള്ള കുറ്റവാളികളെ ഭയന്ന് എല്ല പുരുഷന്മാരെയും സംസ്കാരികമായി വന്ധ്യംങ്കരിക്കുന്ന പ്രവര്‍ത്തിയാണ് ഉപരിപ്ലവമായ നിയമങ്ങള്‍. തന്റെ അന്തകന്‍ ജനിച്ചെന്ന അശരീരി(ഉപജാപം) കേട്ട് സകല നവ ജാത ശിശുക്കളേയും കൊന്നൊടുക്കാന്‍ ഉത്തരവിടുന്ന ഭീരുക്കളായ രാജാക്കന്മാരുടെ കഥയാണ് ചിത്രകാരന് ഓര്‍മ്മ വരുന്നത്.
...................................
നമ്മുടെ സമൂഹത്തിലുള്ള സ്ത്രീധനം, സ്ത്രീയോടുള്ള വിവേചനം എന്നിവ ജാതി,മതം,ആചാരങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്താനെന്നു തിരിച്ചറിയാതെ, തന്റെ പ്രാണനായ പുരുഷനെ ശത്രുവായി കണ്ട് യുദ്ധമാരംഭിക്കാനെ
സ്ത്രീക്ക് തോന്നു. സ്ത്രൈണ ബുദ്ധിയുടെ പ്രത്യേകതയാണ് അത് . (അപവാദങ്ങളുണ്ട്.നല്ല ഒന്നാന്തരം ആണിനെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുമുണ്ട്.അപൂര്‍വ്വമായ അവര്‍ക്ക് ചിത്രകാരന്‍ പറയുന്നത് മനസ്സിലാക്കാനുമാകും.) എന്നാല്‍ വസ്തുനിഷ്ടമായി അത് മനസ്സിലാക്കി ജാതി-മതങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് പുരുഷ മനസ്സുകള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. അതിനുള്ള ആണത്തമില്ലാതെ ,പിന്‍ബുദ്ധിയായ പെണ്‍ബുദ്ധിക്ക് ജയ് വിളിച്ച് തന്റെ സ്വാര്‍ത്ഥ ജീവിതം സുരക്ഷിതമാക്കുക എന്ന ഭീരുത്വത്തിന്റെ വാലാട്ടുന്ന പട്ടി രൂപത്തിലേക്ക് ഒതുങ്ങുകയല്ല പുരുഷ ധര്‍മ്മം.
........................................
പാവം ഞാന്‍ എഴുതിയ പോസ്റ്റിന്റെ ലിങ്ക്.
Blogger chithrakaran:ചിത്രകാരന്‍ said...
വിഷയത്തിനനുസരിച്ച തലക്കെട്ടു കൊടുത്താലും വായിക്കപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.
അവശ്യമില്ലാതെ പോസ്റ്റന്‍ വേഷപ്രച്ഛന്നനായി നില്‍ക്കുന്നു.... പാവം...!!!
സര്‍ക്കാരിന്റേയും കോടതിയുടേയും സ്ത്രീ ശാക്തീകരണ
ചിന്തകളും പ്രവര്‍ത്തികളും വളരെ ഉപരിപ്ലമാണെന്ന്
ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു :)
കുടുംബത്തിനകത്തേക്ക് മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ കൂട്ടിക്കൊടുപ്പുകാരുടെ സ്വര്‍ഗ്ഗലോകത്തേക്കാണ്
സമൂഹത്തെ നയിക്കുക.
ലോക മുതലാളിത്വ കംബോളത്തിന് വേണ്ടി നമ്മുടെ
രാജ്യത്തെ വാസക്ടമി ചെയ്ത് പ്രതിരോധരഹിതമാക്കി
കൊടുക്കുക എന്ന ചുമതല ബുദ്ധിശൂന്യരായ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊടുക്കുന്നു.അടിമത്വം പേറുന്ന നമ്മുടെ ജനത അതു കണ്ട് ന്യായമാണെന്ന് തെറ്റിദ്ധരിക്കുന്നു.
കുറച്ചു ആത്മാഭിമാനമുള്ള ആണുങ്ങളേയും, സ്നേഹബോധമുള്ള സ്ത്രീകളേയും പ്രസവിച്ചു വളര്‍ത്താന്‍ കഴിയാത്ത നമ്മുടെ അമ്മമാരുടെ കൃത്യവിലോപത്തിന്റെ ദുരന്തഫലം.
ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ കുറെ പോസ്റ്റുകളും ചര്‍ച്ചകളും നടക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ സ്ത്രീത്വത്തെ ആരൊക്കെയോ വഴിപിഴപ്പിച്ചിരിക്കുന്നു.
ചിത്രകാരന്‍ ഒരു പോസ്റ്റ് ഇടാം :)
02 August 2009 22:21
Saturday, August 1, 2009
ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല
ടെലിവിഷന്‍ ചാനലുകളിലൂടെ രൂപമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ മുഖച്ഛായകളെക്കുറിച്ച് നല്ലൊരു ചിന്ത അവതരിപ്പിക്കുന്ന നിഷ്ക്കളങ്കന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.
ആ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകള്‍ താഴെ:
Blogger chithrakaran:ചിത്രകാരന്‍ said...
“നമു” പറഞ്ഞതുപോലെ ചിന്ത പ്രസക്തം !
അതാതു കാലത്തെ കംബോളം തങ്ങളുടെ പ്രധാന വില്‍പ്പനച്ചരക്കായ ഭക്തി മയക്കുമരുന്നിന്റെ
റാപ്പര്‍ കാലികമായി പരിഷ്ക്കരിച്ച് തങ്ങള്‍
അധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ നേരിടുന്നതില്‍
സേവന സന്നദ്ധരായി മുന്നിലുണ്ടെന്ന്
നമ്മേ ബോധ്യപ്പെടുത്തുകയാണ്.
ഭാഗ്യത്തിന് മൊബൈല്‍ ഫോണും,
ലാപ്ടോപ്പ് കംബ്യൂട്ടറും ദേവിദേവന്മാര്‍ ഉപയോഗിക്കുന്നത്
പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ദൈവങ്ങളേക്കാള്‍ ശക്തിയുള്ള ഈ ഉപകരണങ്ങള്‍
മറ്റൊരു ഉത്പന്നമായതിനാലാകാം ഇവ ഉള്‍പ്പെടുത്താത്തത്.
അഥവ ഉള്‍പ്പെടുത്തിയാല്‍ തന്നെ താരതമ്യത്തിലൂടെ
ഈ മാംസപിഢ ദൈവങ്ങളുടെ ജീര്‍ണ്ണത ഭക്തര്‍ക്ക് ബോധ്യമാകുമെന്ന് ഭക്തി കച്ചവടക്കാര്‍ ഭയപ്പെടുന്നുണ്ടായിരിക്കും.
July 31, 2009 8:07 AM
chithrakaran:ചിത്രകാരന്‍ said...
“ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള്‍ തന്നെയാണ്‍്.”
ഹഹ...
ശരിയാണ്, കുഴപ്പം നമ്മുടേതു തന്നെയാകാം.
എന്നാല്‍ ആ കുഴപ്പങ്ങള്‍ തീര്‍ക്കാനും, നമ്മെ പരിശുദ്ധവും ശക്തവുമാക്കാനും നാം ഉപയോഗിക്കേണ്ടതായ അതിലോലമായ ഉപകരണങ്ങളാണ് ചിത്രങ്ങളും,കലയും,സംഗീതവും,സാഹിത്യവും,ശാസ്ത്ര അറിവുകളുമെല്ലാം.
എന്നാല്‍, ആ നന്മയില്‍ സ്വാര്‍ത്ഥവിഷം ചേര്‍ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്ന ഒരു
സാംസ്ക്കാരികതയാണ് നമുക്കുള്ളത്.
കുഴപ്പം നമ്മുടേതാണ് എന്നത് ഒരു സത്യമായിരിക്കാം.എന്നാല്‍ ആ കുഴപ്പത്തിന്റെ ന്യായവാദമുപയോഗിച്ച് ദുര്‍ബലരും അജ്ഞരുമായ മഹാപാവങ്ങളുടെ മനസ്സ് അടിമപ്പെടുത്തുന്നത് ക്രൂരതയില്‍ കുറഞ്ഞ ഒന്നുമല്ല.
പ്രായം കുറഞ്ഞവരോ, ലോകവിവരം കുറഞ്ഞവരോ ആയ മനുഷ്യരെ സാംബത്തികമായി കൊള്ളചെയ്യുന്നതിന് അവരെ മദ്യം രുചിപ്പിച്ചാല്‍ മതിയാകും. ലൈംഗീകമായി ചൂഷണം ചെയ്യാന്‍ വല്ല ഷക്കീല പടങ്ങളും കാണിച്ചുകൊടുത്താലും മതിയാകും.
അതിനുശേഷം അവര്‍ക്കുണ്ടായ നഷ്ടം അവരുടെ കഴിവില്ലായ്മയാണെന്ന് മേല്‍ വിവരിച്ച ന്യായത്തിലൂടെ എഴുതിത്തള്ളാം. (വിവരമുള്ളവര്‍ക്കുള്ള നഷ്ടം മാത്രമല്ലേ കണക്കുവക്കേണ്ടതുള്ളു!)
പക്ഷേ ചിത്രകാരന്റെ മനസാക്ഷിക്കുമുന്നില്‍
കലയെ ദുരുപയോഗം ചെയ്ത് അന്യരുടെ അറിവില്ലായ്മയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത അറിവുള്ളവരുടെ പൊതു സമൂഹം തന്നെയാണ്
കുറ്റക്കാര്‍.അവര്‍ക്ക് പശ്ചാത്താപം തോന്നാത്ത കാലത്തോളം നമ്മുടെ സമൂഹം ജീര്‍ണ്ണമായിരിക്കും.
കമന്റ് വ്യക്തിപരമല്ല. വിഷയത്തോട് ,അതിന്റെ അലസമായ രാഷ്ട്രീയ ബോധത്തോട് പ്രതികരിച്ചെന്നുമാത്രം.
മറുപടി കമന്റുകളില്ല.
സസ്നേഹം :)
August 1, 2009 8:51 AM
Friday, July 31, 2009
സാഹിത്യത്തിലെ ചേരികള്‍ !!
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണെന്നും, അതിനൊരു ഇടത്താവളമില്ലെന്നും , എല്ലാ ഇടത്താവളങ്ങളും അടിമത്വത്തിന്റെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും പുരോഗമനേച്ഛുക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
“നിങ്ങള്‍ ആരുടെ ചേരിയില്‍” ലേഖനത്തിന്റെ ലിങ്ക്. (തര്‍ജ്ജനി, ജുലായ് 2009 , Volume 5, No. 7)ചിന്തയിലെ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് താഴെ:
ചേരികള്‍ എന്തിന് ?
നല്ല ലേഖനം .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി വിവിധ ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് എന്നതാണ് സഹതാപകാരം .
സ്വാതന്ത്ര്യത്തിലേക്ക് മനസ്സ് ഉണര്‍ന്നവര്‍ക്കെ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയു.
Wednesday, July 29, 2009
ബ്ലോഗ് മീറ്റ് ... ചിത്രങ്ങള് cherai blog meet 2009
ആ പടത്തില് ഹരീഷിനെയും കിച്ചുവിനേയും അധികമായി ലഭിച്ചു എന്നൊരു പ്രാധാന്യമുണ്ട്.ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
ബ്ലോഗ് വളരുകയാണ് !!!!!!!!!!!
1
2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19

20

21

22

23

24

25

26

27

28

29

30

31
Tuesday, July 28, 2009
മോഹന്‍ ലാലിന്റെ വിഢിവേഷം !
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.
ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?
സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.
ഛയ്.... ലജ്ജാവഹം !!!
ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.
ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!
മലയാള സിനിമയിലെസവര്‍ണ്ണ വിഷം
- ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ റ്റ്വന്റി:റ്റ്വന്റി സിനിമയിലെ സവര്‍ണ്ണ ജാതിയതയുടെ
- വിഷ സാന്നിദ്ധ്യം നല്ലൊരു നിരൂപണത്തിലൂടെ അനാവൃതമാക്കിയിരിക്കുന്നു. റീടേക്ക്: ജാതിയുടെ ഇരുപതുകളി എന്ന പോസ്റ്റ് ഇപ്പോഴും മൃഗസമാനരായി നടക്കുന്ന സവര്‍ണ്ണാഭിമാനികള്‍ക്ക് മാനവികതയിലേക്ക് വളരാനുള്ള തടസ്സത്തിന്റെ കുരുക്കഴിച്ചുകാണിക്കുന്നു.
- chithrakaran:ചിത്രകാരന്‍ said...
-
യുദ്ധത്തിനുവരുന്ന ശത്രുവിനെ നമുക്ക് പൊരുതി ജയിക്കാം.
അഥവ തോറ്റാല്‍പ്പോലും അന്തസ്സോടെ മരിക്കാം.
എന്നാല്‍,ജനപ്രിയ ആത്മീയഭക്ഷണമായ
കലയില്‍ വിഷം ചേര്‍ത്തുള്ള “സ്നേഹചതി”യില്‍
ജനത്തിനു തളര്‍ന്നുറങ്ങാനെ കഴിയു.
മുലപ്പാലുപോലെ പരിശുദ്ധമാണെന്നു
കരുതപ്പെടുന്ന കലയിലും സാഹിത്യത്തിലും
ബ്രാഹ്മണ്യത്തിന്റെ മയക്കുമരുന്ന് തേച്ച്...
ലോക സമസ്തോ സുഖിനോ ഭവന്തു എന്ന്
മനസ്സാക്ഷിക്കുത്തില്ലാതെ ഉരുവിട്ട് ജനത്തെ മുലയൂട്ടാന്‍ ശ്രമിക്കുന്ന ശൂദ്രസവര്‍ണ്ണതയെ നമുക്കിത്രകാലം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
നമ്മുടെ മാധ്യമങ്ങളിലെ കുശിനിക്കാരെറെയും
ജാതി വിഷനിര്‍മ്മാതാക്കളായിരുന്ന ...
ബ്രാഹ്മണ സേവകരായിരുന്ന നായന്മാരായിരുന്നു.
ഇന്നിപ്പോള്‍ ഇന്റെര്‍നെറ്റിന്റെ മാനവികശാസ്ത്ര സ്വഭാവത്താല്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങങ്ങളുടെ ഭാണ്ഡക്കെട്ട് നെറ്റില്‍ പൊട്ടിയൊലിക്കാനാരംഭിച്ചിരിക്കുന്നു.
സവര്‍ണ്ണ ജീര്‍ണ്ണതക്ക് മരുന്നു നിര്‍ദ്ദേശിക്കുന്നവരെ
അനോണി ആക്രമണത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന മാടംബിനായന്മാരുടെ വെപ്രാളം
സ്വാഭാവികം.
20.20 സിനിമ കണ്ടിട്ടില്ലെങ്കിലും
അതിന്റെ നിര്‍മ്മാതാക്കളുടെ
കൂട്ടിക്കൊടുപ്പ് ബിസിനസ്സ് ബുദ്ധിയെ വ്യക്തമായി
മനസ്സിലാക്കാനായി.
സവര്‍ണ്ണ സാംസ്ക്കാരികതക്കു ബധലായി
ആധുനിക മതനിരപേക്ഷതയെ ,മാനവികതയെ
കേന്ദ്രീകരിച്ച വസ്തുനിഷ്ട സാംസ്ക്കാരികത
വളര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.
അതിനായി നമ്മുടെ ജാതീയമായ ദുര്‍മേദസ്സിനെ
സത്യസന്ധമായ,വസ്തുനിഷ്ടമായ ചരിത്രം കൊണ്ട്
ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
വാലുവച്ചു നടക്കുന്ന ഹനുമാന്മാര്‍ക്കും, നായ, പട്ടി,കരടി തുടങ്ങിയ ഇരുകാലി മൃഗങ്ങള്‍ക്കും നൊന്തെന്നുവരും.
എന്നാല്‍ ചികിത്സ നിര്‍ത്തിക്കൂട.
ഈ വക സവര്‍ണ്ണ മൃഗങ്ങള്‍ക്ക് മനുഷ്യരായി തീരാനുള്ള ഒരു പുനര്‍ജന്മപ്രസവവേദനയായി
നമുക്കീ പ്രവര്‍ത്തനത്തെ തിരിച്ചറിയാം.
ഈ പോസ്റ്റ് മഹത്തരമായ മാനവിക സ്വാതന്ത്ര്യത്തിനായുള്ള ആ തിരിച്ചറിവിലേക്കുള്ള സംഭാവനയാണ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! - July 28, 2009 8:47 AM
Wednesday, July 22, 2009
രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്‍ ...
കോണ്ടിനെന്റല്‍ വിമാനക്കംബനിയുടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനായി ഉത്തരവിടാനുള്ള ആത്മാഭിമാനമോ രാഷ്ട്രീയ ഉണര്‍വ്വോ ഉള്ളവരൊന്നും നമ്മുടെ അധികാര സ്ഥാനങ്ങളില്‍ ഇതുവരെ എത്തിച്ചേരാന്‍ ഇടയായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പ്രതീകാത്മകമായ സാങ്കല്‍പ്പിക ജനാധിപത്യം നിലവിലുള്ള രാജ്യത്ത് ഇറ്റലിക്കാരും,അമേരിക്കക്കാരും,ബ്രിട്ടീഷുകാരും തന്ത്രികളായി വന്നുപോയിക്കൊണ്ടിരിക്കും. ഗുമസ്ത-ശാന്തിപ്പണിചെയ്യുന്ന മന്ത്രിമാര്‍ക്ക് തന്ത്രിയെ അനുസരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്ന് സാരം !
ആത്മാഭിമാനമില്ലാത്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ മുന്‍രാഷ്ട്രപതിക്ക് മാത്രം അന്തസ്സ് ലഭിക്കണമെന്നു പറയുന്നതില്‍ ന്യായവുമുണ്ടെന്നു തോന്നുന്നില്ല.അധികാരത്തിലിരിക്കുംബോള്‍ പ്രയോജനമുണ്ടെന്ന കാരണത്താലെങ്കിലും ബഹുമാനിക്കപ്പെട്ടേക്കാം.അധികാരമില്ലാതാകുംബോള്‍ ലഭിക്കുന്ന ബഹുമാനമാണ് സത്യത്തിലുള്ള ബഹുമാനം. സ്വന്തം ദുരവസ്ഥയുടെ കണ്ണാടി പ്രതിബിംബം !!!
ഒരു രാജ്യത്തിന്റെ നാണം കെട്ട അവസ്ഥ !
വീട്ടില്‍ കയറിവന്ന പിച്ചക്കാരന്‍ വീട്ടുടമസ്ഥനെ ബഹുമാനിക്കുന്നില്ലെന്ന്...ഹഹഹ!!!
ഹിന്ദുവായാലും,മുസ്ലീമായാലും ജനങ്ങള്‍ ആത്മാഭിമാനംകൊണ്ട് ശക്തരാകുക മാത്രമേ വഴിയുള്ളു.
(ആ സാധനമാണ് നമുക്കറിയാത്തതും.ദുരഭിമാനമാണെങ്കില്‍ ധാരാളം സ്റ്റോക്കുണ്ടായിരുന്നു.പുഷ്പ്കവിമാനം കണ്ടുപിടിച്ച മഹാന്മാരുടെ രാജ്യമല്ലേ ?)
ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നും ഒരു രാഷ്ട്രീയ നിലപാടുള്ള പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.
Friday, July 17, 2009
മാതൃഭാഷയും വളര്‍ത്തു മൃഗങ്ങളും !!!
വളര്‍ത്തു മൃഗങ്ങളുടെ മാതൃഭാഷാസ്നേഹം എന്നും രണ്ടാം തരമായിരിക്കും. അടിമത്വം കൂടിയ ഇനങ്ങള്‍ക്ക് മാതൃഭാഷ ചിലപ്പോള്‍ ആറാമത്തേയോ ഏഴാമത്തേയോ ഭാഷയായെന്നുമിരിക്കും. ചിലര്‍ക്ക് മാതൃഭാഷയെന്നു കേള്‍ക്കുന്നത് തന്നെ ചമ്മലായിരിക്കും. മൊതലാളിമാരുടെ നല്ല നെയ്യില്‍ പൊരിച്ചെടുത്ത വെളുത്തു തുടുത്ത ഭാഷതന്നെയുള്ളപ്പോള്‍
എന്തിനാണ് കണ്ട അണ്ടനും അടകോടനും സംസാരിക്കുന്ന തറ ഭാഷയായ മാതൃഭാഷയെ സ്നേഹിക്കുന്നത് ?
ഏതൊരു നല്ല അനുസരണയുള്ള വളര്‍ത്തു മൃഗവും ആഗ്രഹിക്കുന്നത് തന്റെ കുരയുടെ ചരിത്രം ഒന്നു മാറികിട്ടിയിരുന്നെങ്കില്‍ എന്നാണ്. അതിനായി കുടുംബാംഗങ്ങളെയെല്ലാം ഉടമയുടെ മാതൃഭാഷയായ ‘തത്തമ്മേ പൂച്ച’ കാണാപ്പാഠം പഠിപ്പിക്കാനായി നെട്ടോട്ടമോടുന്നു ! അച്ഛ്നില്ലാതായെങ്കിലെന്ത് ... അമ്മയില്ലെങ്കിലെന്ത്... വല്ലിവല്ല്യേ ആളുകളുമായല്ലെ സഹവാസം ! ഉടമയുടെ തുപ്പക്കോളാംബിയാകാനുള്ള അടിമയുടെ സൌഭാഗ്യം !!!
അപമാനത്തേയും അഭിമാനത്തേയും കണ്ടാല്‍ തിരിച്ചറിയാനാകാത്ത , ആത്മാഭിമാനമില്ലാത്തവരുടെ സുന്ദര ലോകം :)
(മലയാളത്തിനും യൂണിവേഴ്സിറ്റി വേണമെന്ന ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ഭ്രാന്തുകള്‍)
Wednesday, July 1, 2009
ഒരു ബ്ലോഗറുടെ ഭയരോഗം !!!
രോഗം ബ്ലോഗിലാണ് തീവ്രമായി പ്രകടമാകുന്നത് എന്നതിനാല്‍ മറ്റു സാദാപത്രപ്രവര്‍ത്തകര്‍ ഈ രോഗിയെ ബ്ലോഗ് അഡിക്റ്റായി എഴുതിത്തള്ളിയിരിക്കയാണ്.
ഇതൊരു രോഗമാണെന്നും, അതല്ല,സംശയാലുക്കളായ ബ്ലോഗിലെ എഴുത്തുകാരെ ഭീതിതരാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനോ വൈകല്യമാണെന്നും കരുതുന്നവരുണ്ട്. ബെര്‍ളിയുടെ ബ്ലോഗ് ഭയരോഗം ഭേദമാക്കുന്നതിനായി മനശ്ശാസ്ത്ര വിദഗ്ദരുടേയോ, മനോരോഗ ചികിത്സകരുടേയോ സഹായം തേടുന്നതില്‍ തെറ്റില്ല. നല്ല കഴിവുകളുണ്ടായിരുന്ന ഒരു സഹബ്ലോഗറായ ബെര്‍ളിയെ
രോഗം മൂര്‍ദ്ദന്യത്തിലെത്തി ഒരു ആജീവനാന്ത ഭയരോഗിയാക്കാന്‍ ഇടവരുത്താതെ ബൂലോകത്തെ ബ്ലോഗര്‍മാര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.
ബെര്‍ളിയുടെ ഇന്നത്തെ മനോനിലക്കനുസരിച്ച് ചികിത്സിക്കാന്‍ ഒറ്റപ്പെട്ട ബ്ലൊഗര്‍മാര്‍ ദയവായി റിസ്ക്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു റെജിസ്റ്റേഡ് സംഘടനയുടെ ഭാരവാഹികളായി മാത്രമേ ഈ ബ്ലോഗറെ കാണാന്‍ ശ്രമിക്കാവു. ഭരണഘടന,ഭാരവാഹികളുടെ ലിസ്റ്റ്, ലെറ്റര്‍ പാഡ് എന്നിവ കയ്യില്‍ കരുതേണ്ടതാണ്. ചിത്രകാരന്‍,ബ്ലോഗ് ശില്‍പ്പശാല, ബ്ലോഗ് അക്കാദമി,ബ്ലോഗ് മീറ്റ് തുടങ്ങിയ വാക്കുകള്‍ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. അഥവ പറഞ്ഞാല്‍ തന്നെ ആ വാക്കുകള്‍ ചിറികോട്ടി ഉച്ചരിച്ച് ബെര്‍ളിയെ ശാന്തനാക്കാന്‍ ശ്രമിക്കെണ്ടതാണ്.
നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണിച്ച് ഈ അസുഖത്തില്‍ നിന്നും ബെര്‍ളിയെ രക്ഷിക്കുന്നതിനായി ഒരു രജിസ്റ്റേഡ് സംഘടന തുടങ്ങാന്‍ മുന്നോട്ടുവരുന്ന ബ്ലോഗ് കൂട്ടയ്മയെ ക്ഷണിച്ചുകൊണ്ട് ....
ബെര്‍ളിയൂടെ രോഗം ഭേദമാകാനായി പ്രാര്‍ത്ഥിക്കുക...
ബെര്‍ളിയെ ചികിത്സിക്കാന്‍ മുന്നോട്ടു വരുന്നവര്‍ ദയവായി ഇവിടെ ക്ലിക്കി രോഗവിവരം നേരില്‍ മനസ്സിലാക്കുക.
Saturday, June 20, 2009
ഫെമിനിസമെന്ന സാംക്രമിക രോഗം !!
കുടുംബങ്ങളില്‍ ഈ രോഗത്തിന്റെ വൈറസ് സംക്രമിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയിലുള്ള അമിത ലാളന,പ്രീണനം തുടങ്ങിയ കപടസ്നേഹപ്രകടനങ്ങളിലൂടെയാണ്.
ഈ രോഗം വിദ്യാഭ്യാസത്തിന്റേയും,ആധുനികതയുടേയും,പരിഷ്ക്കാരത്തിന്റേയും ലക്ഷണവും സ്ത്രീ സമത്വത്തിന്റെ വിശുദ്ധ സാംസ്ക്കാരിക യുദ്ധവുമാണെന്ന് വിശ്വസിക്കുന്നവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.സ്വയം അടിമയാണെന്ന്(ദാസന്‍,ശൂദ്രന്‍,അബ്ദുള്‍)പറയുന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ ജനത്തിന് അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയു ! സ്ത്രീയേയും പുരുഷനേയും പകുത്ത് നീതിപൂര്‍വ്വകമായി സമത്വപ്പെടുത്തുന്ന ഫെമിനിസ്റ്റ് വര്‍ഗ്ഗീയരോഗികളുടെ ചിന്താരീതി തെറ്റാണെന്ന് അപൂര്‍വ്വം ചില ചിത്രകാരന്മാര്‍ക്ക് മാത്രമേ പറയാന്‍ തോന്നു. നമ്മുടെ സ്ത്രീകള്‍ക്ക് ആണത്വമുള്ള പുരുഷന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യബോധം നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടുകിടക്കുന്നതിന്റെ പരിണതഫലമാണ് സ്ത്രീ-പുരുഷന്മാര്‍ ഫെമിനിസ്റ്റ് വര്‍ഗ്ഗീയ രോഗത്തിന് ഇത്രകണ്ട് അടിമപ്പെടാന്‍ കാരണം.
കൂടാതെ, പത്രമാധ്യമങ്ങളിലൂടെ സമൂഹത്തെ കൂടുതല്‍ സ്ത്രൈണമാക്കുന്നതിനായുള്ള വന്‍ കംബൈനുകള്‍ വിപണിതാല്‍പ്പര്യക്കാര്‍ നടപ്പാക്കുന്നതിന്റെ സ്വാധീനവും കുറച്ചുകണ്ടുകൂട.ഉപഭോഗ വസ്തുക്കളെ ശക്തമായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്ത്രീത്വത്തെ പൊലിപ്പിച്ചെടുത്താല്‍ മതിയെന്നത് എല്ലാ കാലത്തേയും ബിസിനസ്സ് മാനേജുമെന്റ് വിദഗ്ദര്‍ക്ക് അറിവുള്ള കാര്യമാണല്ലോ!
സ്ത്രീയും ഒരു ഉപഭോഗവസ്തുവാകുന്നത് ഈ പൊലിപ്പിക്കലിലൂടെയാണ്. പൊലിപ്പിക്കപ്പെടാത്തവര്‍, വേണ്ടത്ര പ്രതിഫലം ലഭിക്കാതെ അദ്ധ്വാനിക്കെണ്ടിവരുന്നവര്‍ എന്നിങ്ങനെയുള്ള പരാതിക്കെട്ടുമായി പൊലിപ്പിക്കപ്പെടുന്നതിനായി ക്യൂ നില്‍ക്കാന്‍ സ്ത്രീകള്‍ക്കും,അസമത്വത്തിനെതിരെ പോരാടാന്‍ സ്ത്രൈണ മനസ്സുള്ള പുര്ഷമനസ്സിനും തോന്നിത്തുടങ്ങുന്നതോടെയാണ് ഫെമിനിസ്റ്റ് രോഗം സമൂഹത്തെ യുദ്ധക്കളമാക്കുന്നത്. ഫലം നാട്ടില്‍ റേഷന്‍ കടയേക്കാള്‍ പ്രചാരം മദ്യക്കടക്കും, ജ്വല്ലറികള്‍ക്കും ലഭിക്കുന്നു!
കുടുംബത്തില്‍ സ്നേഹം നഷ്ടപ്പെടുന്ന കുട്ടികള്‍ പാര്‍ക്കിലും,സിനിമാശാലകളിലും,ഇന്റെര്‍നെറ്റിലും,തെരുവിലും മൊബൈല്‍ ഫോണുമായി സ്നേഹത്തിനുവേണ്ടി തെണ്ടുന്ന കാഴ്ച്ച നമുക്ക് സുപരിചിതമാകുന്നു.പീഢംന കഥകള്‍ ആഘോഷമായി മീഡിയക്ക് പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നു!!
ഇതെക്കുറിച്ചെഴുതിയാല്‍ തീരില്ല ! ഫെമിനിസം എന്ന സാമൂഹ്യ വിപത്ത് കപടമായ ഒരു ലോകത്തേക്കാണ് നമ്മേ കൊണ്ടുപോകുന്നത്. റോസ് ബാസ്റ്റിന്‍ എന്ന ബ്ലോഗര്‍ ഫെമിനിസമെന്ന പേരില്‍ ഒരു കവിതയും, അതേക്കുറിച്ചുള്ള ഒരു വിശദീകരണവും അവരുടെ ബ്ലോഗില്‍ എഴുതിവച്ചിട്ടുണ്ട്. സത്യം മനസ്സിലാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അത് ക്ലിക്കി വായിക്കാവുന്നതാണ്.
Thursday, June 18, 2009
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ കുപ്പായം
ഭൂമിമലയാളം (സിനിമാ നിരൂപണം)
chithrakaran:ചിത്രകാരന്‍ said...
കവിതകള്‍ വായന കുറവാണെങ്കിലും താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങള്‍ ബോധിച്ചു.
ബ്ലോഗിലെ കവിത-കൃഷിയിടങ്ങളിലും കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ നിഴല്‍ പതിയട്ടെ എന്ന ചിത്രകാരന്‍ ആശിക്കുന്നു,...ആശംസിക്കുന്നു.
5:00 AM
chithrakaran:ചിത്രകാരന്‍ said...
ഹൃദ്യമായ ഭാഷയില്‍ ഭംഗിയായി എഴുതിയിരിക്കുന്നു.ഒരോ വരിക്കൊപ്പവും എഴുത്തുകാരന്‍ വായനക്കാരന്റെ കൂടെ കഥപറഞ്ഞുകൊണ്ട് കൂട്ടുകാരനെപ്പോലെ നടക്കുന്ന അനുഭവം.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
5:30 AM
Sunday, May 24, 2009
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്‍...
വിദ്യാഭ്യാസം ഒരു ആധുനിക സമൂഹത്തിലേക്ക് മുന്നേറാനുള്ള വെളിച്ചമാണെന്നു വിശ്വസിക്കുന്ന ചിത്രകാരന് സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തില്‍ സ്ത്രീ വിവേചനമൊന്നും കാണാനാകുന്നില്ല. മറിച്ച് , മാനവിക പുരോഗതിയുടെ വന്ധ്യംങ്കരണ പ്രക്രിയയാണ് സ്ത്രീ വിദ്യാഭ്യാസ നിഷേധത്തില്‍ കാണാനാകുന്നത്.
പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ കഴിഞ്ഞവര്‍ഷം 200 സ്കൂളുകള്‍ താലീബാന്‍ തകര്‍ത്തത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനു വേണ്ടിയാണ്.ആണ്‍കുട്ടികള്‍ പഠിക്കുന്നത് കുഴപ്പമുള്ളതായി ഇസ്ലാമിക ഭരണത്തിനുവേണ്ടി സായുധസമരം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് തോന്നുന്നില്ല.
(മത ഗ്രന്ഥങ്ങള്‍ പ്രകാരം ഭൂമി മനുഷ്യ കൃഷി നടത്താനുള്ള ദൈവത്തിന്റെ ഏതന്‍ തോട്ടമായതിനാലും, സകല അറിവുകളുടേയും,വസ്തുക്കളുടേയും നാഥനായ ദൈവം കൃഷിക്കാവശ്യമായ എല്ലാകാലത്തേക്കുമുള്ള സകല അറിവുകളും ആയിരക്കണക്കിന് കൊല്ലം മുന്‍പ് തന്നെ വള്ളിപുള്ളി വിടാതെ എഴുതിവച്ചിട്ടുള്ളതിനാല്‍ പുതിയ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ മുന്നോട്ട് പോകുന്നത് അവരുടെ ദൈവത്തിനോ മതത്തിനോ സഹിക്കാനാകില്ല. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനുവേണ്ടിയാണ് സ്ത്രീകളെ നിരക്ഷരകളാക്കുക എന്ന പ്രായോഗിക പരിഹാരം നടപ്പാക്കിയിട്ടുള്ളത്.)
പുരുഷന്മാരുടെ വിദ്യാഭ്യാസം താല്‍ക്കാലികമായ സാംബത്തികാഭിവൃദ്ധിക്കും,സാമൂഹ്യ പുരോഗതിക്കും കാരണമാകുംബോള്‍ മത വര്‍ഗ്ഗീയത അതിനു നല്ല നടപ്പ് അനുവദിക്കുന്നു. മതനിയമങ്ങള്‍ ഒന്നാമതായി പഠിക്കണമെന്ന നിബന്ധന മാത്രം പാലിച്ചാല്‍ മതിയാകും.ആ നിയമത്തില്‍ സ്ത്രീകളെ എങ്ങിനെ വിദഗ്ദന്മായി തടവിലിടാം എന്നുകൂടി പഠിപ്പിക്കുന്നതിനാല്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല.
സ്ത്രീ വിദ്യാഭ്യാസം തലമുറയില്‍ നിന്നും തലമുറയിലേക്ക് അറിവായും,ആകുലതകളായും,അഭിവാഞ്ചകളായും,കൈമാറ്റം ചെയ്യപ്പെടുകയും,അറിവിന്റെ പ്രത്യുല്‍പ്പാദന കേന്ദ്രമായും നിലകൊള്ളുന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്നതിനാല്‍ സ്ത്രീ വിദ്യാഭ്യാസം വിലക്കപ്പെടേണ്ടതാകുകയും ചെയ്യുന്നു.
സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരുപോലെയല്ല വിനിയോഗിക്കുന്നത്. അതില്‍ തുല്യതയില്ലെന്നര്‍ത്ഥം.
സ്ത്രീയില്‍ നിന്നും സ്വഭാവികമായ അഭിലാഷമോ പ്രചോദനമോ പാരംബര്യബോധമായിലഭിക്കാതെ പുരുഷന്‍ പുരോഗതിയിലേക്ക് സ്വയം നടക്കാന്‍ പ്രാപ്തനല്ലെന്ന് !!!
സ്ത്രീ തന്റെ സന്തതി പരംബറ്രകളിലൂടെ /തന്റെ പുരുഷനിലൂടെ ഒരു സൌഗന്ധികപുഷ്പ്പത്തോടോ,മായപൊന്മാനെ സ്വന്തമാക്കാനുള്ള ആഗ്രഹമോ,പ്രതികാരത്തിന്റെ അഗ്നിയോ,അപമാനത്തിന്റെ കൈപ്പുനീരോ പകര്‍ന്നു നല്‍കുന്നതിലൂടെയാണ് ചരിത്രം രചിക്കാനുള്ള നിയോഗം മനുഷ്യനുണ്ടാകുന്നത്. സ്ത്രീ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഈ വളര്‍ച്ചയാണ് താലിബാനികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നത്.
അതുകൊണ്ടുതന്നെ സ്ത്രീ വിദ്യാഭ്യാസം വളരാന്‍ ആഗ്രഹിക്കുന്ന ഏത് സമൂഹത്തിന്റേയും ഒരേയൊരു വെളിച്ചമാണ്.
പുരുഷന്‍ വിദ്യ അഭ്യസിക്കുംബോള്‍ ഒരു കുടുംബം മാത്രം (സാംബത്തികമായി)രക്ഷപ്പെടുന്നു.
സ്ത്രീ വിദ്യ അഭ്യസിക്കുംബോള്‍ ഒരു സമൂഹത്തിനു മുഴുവന്‍ പുരോഗതി പ്രാപിക്കാനുള്ള അറിവ് അവളുടെ ഭര്‍ത്താവിലൂടെയും,മക്കളിലൂടെയും പ്രസരിപ്പിക്കപ്പെടുന്നു.
ഈ വിഷയത്തില്‍ ദയവായി സ്ത്രീ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കലക്കി മത വര്‍ഗ്ഗീയതയുടെ സ്ത്രൈണ രൂപങ്ങള്‍ സൃഷ്ടിക്കാതിരിക്കുക!
Monday, February 9, 2009
നളിനി ജമീലയുടെ ആത്മകഥ/സീതായണം
ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.
ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.
ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.
വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)
നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.
മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)