100% കവികളാലും,കഥാകൃത്തുക്കളാലും,ചിത്രകാരന്മാരാലും,അരിവെപ്പുകാരാലും,ക്ഷുരകന്മാരാലും ബൂലോകം സംബന്നമാകട്ടെ എന്നാണ്
ബൂലോകത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഏറ്റവും വലിയ രാഷ്ട്രീയ സ്വപ്നം ! എന്നാല്‍ ചില മൂരാച്ചികള്‍ വീണ്ടും ഗൃഹാതുരതയോടെ പഴയ തറവാടിത്വത്തിന്റെ വണ്ണിച്ച തൂണും,കൊത്തുപണിയുള്ള വാതിലും,മണിച്ചിത്രത്താഴും,ചിത്രപ്പണിയുള്ള മച്ചും, താങ്ങി ബൂലോകത്ത് ഒരു നാലുകെട്ടോ, എട്ടുകെട്ടോ,കോവിലകമോ പണിയണമെന്ന്
ശുദ്ധഗതിയോടെ ധാര്‍മ്മിക രോക്ഷം കൊള്ളുംബോള്‍ ഈ പാവം ചിത്രകാരനെന്തുചെയ്യും ?
ശുദ്ധാത്മാക്കളുടെ ധാര്‍മ്മിക രോക്ഷം ചിത്രകാരനെ ധര്‍മ്മസംങ്കടത്തിലാക്കുന്നു.പക്ഷേ,സ്വന്തം ചിന്തയിലെ വെള്ളെഴുത്ത് മാറാന്‍ കോര്‍ണ്ണിയ ചുരണ്ടി സുതാര്യമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.അതിനുള്ള ഓയിന്മെന്റായി ചിത്രകാരന്‍ സുനില്‍ (പണിക്കര്‍ എന്നൊരു അശ്ലീല വാക്കുകൂടി കക്ഷിയുടെ പേരിനു പിന്നില്‍ കാണുന്നുണ്ട്)എന്ന ബ്ലോഗറുടെ പണിക്കര്‍ സ്പീക്കിങ്ങ് ബ്ലോഗിലെ
“ഉത്തരാധുനിക കവികളോട്” എന്ന പോസ്റ്റില്‍ കമന്റായി എഴുതി. ആ കമന്റ് നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ താഴെ കോപ്പി ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു.
കവിതയായാലും,കഞ്ഞിയായാലും നിങ്ങള്‍ ജീവിതത്തെ
സ്നേഹിക്കുകയും നിങ്ങളുടെ സ്നേഹത്തെ പകുത്തു നല്‍കാന്‍
ശ്രമിക്കുകയുമാണ്. ആ ശ്രമത്തിന്റെ മഹനീയതയെ കാലമാണ് വിലയിരുത്തുക. നിങ്ങളുടെ കഞ്ഞിവക്കാനുള്ള,കവിത എഴുതാനുള്ള,സ്നേഹം പ്രകടിപ്പിക്കാനുള്ള മൌലീകാവകാശത്തെ
ആര്‍ക്കും വിലക്കാനാവകാശമില്ല.ഈ ചിത്രകാരന്‍ ബൂലോകത്ത് ജീവിക്കുന്നിടത്തോളം കാലം 100% കവിത്വത്തിലേക്ക് ബൂലോകത്തെ നയിക്കുക എന്നതാണ് ചിത്രകാരന്റെ രാഷ്ട്രീയ ലക്ഷ്യം.
സംസ്കാരത്തിന്റെയോ,സദാചാരത്തിന്റേയോ
വിലക്കുകള്‍ അതിനു വിഘാതമായി വന്ന് ഈ ബൂലോകത്തെ ഭരിക്കുകയാണെങ്കില്‍...
ചിത്രകാരന്റെ കാല്‍ച്ചുവട്ടില്‍ ആട്ടങ്ങ ചതഞ്ഞരയുന്നതുപൊലെ ഈ ബൂലോകം ചതഞ്ഞരഞ്ഞുപോകും.ബൂലോക ആട്ടങ്ങക്കകത്ത് എത്ര കോടി ബ്ലോഗര്‍ ഹൃദയങ്ങളുണ്ടെന്നത് ചിത്രകാരനെ തടയുന്നില്ല.
എല്ലാവര്‍ക്കും കവിത എഴുതാനും,ചിത്രം വരക്കാനും കഴിയുമെന്ന അറിവ്,അഥവ ആത്മബോധം ഒരു മനുഷ്യമനസിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സമൂഹത്തിന്റെ മാനവിക വികാസമാണ്.
എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്.
ആത്മ നിന്ദകളാണ്.
(ഇതിന്റെയൊക്കെ കോപ്പി റൈറ്റ് ചിത്രകാരനാണേ !!! തിരുട ഗ്രാമത്തിലെ മലയാളികള്‍ മേയുന്ന ബൂലോകമായതുകൊണ്ട് പറഞ്ഞുപോകുന്നതാണ്)
chithrakaran:ചിത്രകാരന്‍ പറഞ്ഞു...
ഹഹഹ....
ഇതു നല്ല തമാശയായല്ലോ സുഹൃത്തേ !
കഥയൊ,കവിതയോ,ചിത്രമോ എങ്ങിനെയുമെഴുതാം.
ആര്‍ക്കുമെഴുതാം.
ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍
എല്ലാ മനുഷ്യനും കഥയെഴുതാനും,കവിത എഴുതാനും,
ലേഖനമെഴുതാനും,ചിത്രം വരക്കാനും,ശില്‍പ്പം രചിക്കാനും,നാടകമെഴുതാനും,സിനിമ സംവിധാനം ചെയ്യാനും,ചോറും കറിയുമുണ്ടാക്കാനും,മുറ്റമടിക്കാനും,
വെള്ളം കോരാനും,പറംബുകിളക്കാനും,മുടിവെട്ടാനും,ചെരിപ്പു തുന്നാനും,തീട്ടംകോരാനും,നീന്താനും,മരം കേറാനും,കള്ളു ചെത്താനും,പദ്യം ചൊല്ലാനും,പാട്ടുപാടാനും,ഡാന്‍സ് ചെയ്യാനും,പൂജ ചെയ്യാനും,തന്ത്രിപ്പണി നടത്താനും,മന്ത്രിപ്പണിയെടുക്കുന്നതിനും,കാറോടിക്കുന്നതിനും,വിമാനം പറത്തുന്നതിനും ....അതുപോലുള്ള
മനുഷ്യ സാധ്യമായ എല്ലാ ജോലിയും ചെയ്യുന്നതിനും
കഴിവുണ്ട് ; സ്വാതന്ത്ര്യവുമുണ്ടായിരിക്കണം.
ഇതില്‍ വിമാനം പറത്തലടക്കമുള്ള എല്ലാ ജോലികളും ഭംഗിയായി സ്വയം ചെയ്ത് ബോധ്യപ്പെട്ടിട്ടുള്ള ബഹുമുഖ പ്രതിഭയായതുകൊണ്ടുള്ള അഹങ്കാരം കൊണ്ടു ചിത്രകാരന്‍ പറയുകയാണ് ... ദയവായി കവിത എഴുതുന്നവരെ മൊത്തത്തില്‍ പരിഹസിക്കരുത്. നമ്മുടെ ഓരോ വീട്ടിലും കഞ്ഞി വക്കുന്നതുപോലെ അത് തുടരട്ടെ.സ്റ്റാര്‍ ഹോട്ടലില്‍ ഉണ്ടാക്കുന്ന സദ്യ മാത്രമാണ് സദ്യ,എംബ്രാന്‍ ഉണ്ടാക്കുന്ന ചക്കരച്ചോറേ നിവേദ്യമാകു എന്നൊന്നും നിര്‍ബന്ധം പിടിക്കാതിരിക്കുക.അഴുക്കു പുരണ്ട റോഡ് സൈഡിലെ അഴുക്കു ചാലിന്റെ ചുവരില്‍ കുഴച്ച മൈതമാവ് ചപ്പാത്തിപോലെ പരത്തി വച്ച് സിഗററ്റ് പാക്കറ്റുകളും,കീറക്കടലാസുകളും അതിനോട് ചേര്‍ത്ത് കത്തിച്ച് തന്തൂരി റൊട്ടിപോലെ ചൂടക്കിയെടുത്ത് ഭക്ഷിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. അത് നമുക്ക് തിന്നാനുള്ളതല്ലായിരിക്കാം.അത് അയാളുടെ ഭക്ഷണമാണ്. നാം ഭക്ഷിച്ചില്ലെങ്കിലും ആ ഭക്ഷണത്തെ ചവിട്ടിത്തെറിപ്പിക്കാന്‍ നമുക്കവകാശമില്ല.അയാള്‍ തരികയാണെങ്കില്‍ വീശപ്പുള്ള ഒരുവന് ജീവന്‍ നിലനിര്‍ത്താനുള്ള മൃതസഞ്ജീവനിയായി പ്രവര്‍ത്തിക്കാന്‍ ആ ഭക്ഷണത്തിനും കഴിവുണ്ടെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.കവിതയും അതുപോലെ തന്നെ. ആര്‍ക്കും കവിത എഴുതാം.കവിത മഹത്തരമാകുന്നത് പ്രത്യക്ഷത്തിലും പരോക്ഷമായും എത്രകാലം, അത് എത്രപേരെ ഊട്ടുന്നു എന്ന അടിസ്ഥാനത്തിലാണ്. അഞ്ചപ്പം കൊണ്ട് ചിലര്‍ക്ക് അയ്യായിരത്തെ ഊട്ടാനാകും. ചിലര്‍ക്ക് അഞ്ചു ലക്ഷം,ചിലര്‍ക്ക് അഞ്ചു കോടി.ചിലര്‍ക്ക് മനുഷ്യ വംശത്തെ മുഴുവന്‍ തീറ്റിപ്പോറ്റാനും കഴിയും. അതിനെയാണ് മഹത്വം എന്നു പറയുന്നത്. കവിത ഏതു ചിത്രകാരനുമെഴുതാം. എന്നാല്‍ കവിതയില്‍ കവിയുടെ മനസിന്റെ മഹത്വം നിഴലിക്കുംബോഴെ കവിതക്ക് ആയുസുണ്ടാകു.
ആരെത്ര കഥയെഴുതിയാലും,കവിത എഴുതിയാലും,
കഞ്ഞിവെച്ചാലും അതിന്റെ ഓര്‍മ്മ മനസ്സില്‍ തങ്ങി നില്‍ക്കണമെങ്കില്‍ അതിന്റെ സൃഷ്ടി കര്‍ത്താവിന്റെ
കൈപ്പുണ്യം തന്നെ വേണം.
നിലവാരമില്ലാത്ത സൃഷ്ടികളെയും,സ്രഷ്ടാക്കളേയും
നിലനിര്‍ത്താന്‍ സമൂഹത്തില്‍ അത്രക്കും അസമത്വം നിലനിര്‍ത്തേണ്ടതുണ്ട്. ബ്ലോഗ് ഒരു മാധ്യമമായി നിലവില്‍ വന്നതോടെ കഴിവുള്ളവര്‍ക്ക് സ്വയം ഉയര്‍ന്നുവരാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ചിത്രകാരന്‍ ബ്ലോഗിനെ സ്നേഹിക്കുന്നതും,
ബ്ലോഗ് ജനകീയ മാധ്യമമായി പരക്കാന്‍ കൊതിക്കുന്നതും അത് സമൂഹത്തെ ഒന്നടങ്കം സ്നേഹിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമായതുകൊണ്ടാണ്.
സമൂഹത്തിന്റെ രാഷ്ട്രീയത്തെ അടിമത്വത്തില്‍ നിന്നും
മോചിപ്പിക്കാനുള്ള , എല്ലാവരേയും കവിയാക്കുന്ന ബ്ലോഗെന്ന മാധ്യമത്തെ കുറ്റപ്പെടുത്തരുതേ...
ചിത്രകാരനു സഹിക്കാനാകില്ല.
താങ്കളുടെ പോസ്റ്റോ,ഇതിലെ കമന്റുകളോ
മുഴുവനായി വായിക്കാതെ എഴുതിയ കമന്റായതിനാല്‍
ചിത്രകാരന്‍ കാണിച്ച അപരാധമാകാം ഈ കമന്റ്.
ക്ഷമ കീജിയെ !
October 11, 2009 9:47 AM