ഇത് ചിത്രകാരന്റെ ഒരു വായന പോസ്റ്റാണ്. ബ്ലോഗില്‍ വായിച്ച രണ്ടു പോസ്റ്റുകളില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകളും, ആ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും സൂക്ഷിക്കുന്നതിനായി മാത്രമാണ് ഈ പോസ്റ്റ്. ചിത്രകാരന്‍ വായിച്ച രണ്ടു പോസ്റ്റുകള്‍ ഇവയാണ്:
1)
മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍-നിപുണ്‍ വി നായര്‍ (കേരള വാച്ച് ന്യൂസ് പോര്‍ട്ടല്‍)
2)
ലൌ ജിഹാദും ചില ഓലപ്പാമ്പുകളും Hyder Ali
Dubai, Trichur
ആദ്യത്തെ പോസ്റ്റായ മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്തകളില്‍ താഴെക്കാണുന്ന കമന്റാണ് ചിത്രകാരന്‍ എഴുതിയത്:
......................................................
chithrakaran:ചിത്രകാരന്‍ says: Your comment is awaiting moderation.
November 15th, 2009 at 10:39 am
ഏതായാലും, നെറ്റും ബ്ലോഗുമൊക്കെ ഉള്ളതിനാല്‍ ഈ നൊംബരങ്ങള്‍
ചിത്രങ്ങളും ലിങ്കുകളും സഹിതം പൊതുവേദിയിലെത്തിക്കാനായി എന്നാ കാര്യത്തില്‍ സന്തോഷിക്കുക.തീര്‍ച്ചയായും ഈ പോസ്റ്റ് പ്രസക്തമാണ്. കരയാനെങ്കിലും ഒരു വേദി ലഭിക്കുക എന്നത് ഭാഗ്യമാണ്.
വായിച്ചിട്ത്തോളം ഇതൊരു കൂലിത്തര്‍ക്കമാണ്.
ഇവിടെ മനുഷ്യന്‍ കൃഷിയിടത്ത് കീടനാശിനി തളിക്കുന്നതും, സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്നതും, മുനിസിപ്പല്‍ ജീവനക്കാര്‍ വേസ്റ്റ് കൈകാര്യം ചെയ്യുന്നതും, തെങ്ങില്‍ കയറി കള്ളു ചെത്തുന്നതും,വഴിയോരത്തിരുന്ന് ചെരിപ്പ് നന്നാക്കുന്നതും,മുടിവെട്ടുന്നതും,വേശ്യകള്‍ ശരീര ദാഹം തീര്‍ത്തു നല്‍കുന്നതും… അന്താരാഷ്ട്രെ തൊഴില്‍ മാനദണ്ഢങ്ങള്‍ പാലിച്ച് തങ്ങളുടെ സുരക്ഷ ശാസ്ത്രീയമായി ഉറപ്പുവരുത്തിക്കൊണ്ടല്ല.
ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തങ്ങളുടെ ശരീരം ഹോമിച്ചുകൊണ്ടാണ് ആ ജാതി മനുഷ്യരൊക്കെ തങ്ങളുടെ തൊഴിലില്‍ മുഴുകുന്നത്.അവരേക്കാള്‍ മുന്‍ഗണന ലഭിക്കാന്‍മാത്രം ജേണലിസ്റ്റ് കൂലിത്തൊഴിലാളികള്‍ക്കെന്താ കൊംബുണ്ടോ ?
അവര്‍ക്കൊന്നുമില്ലാത്ത തൊഴില്‍ സുരക്ഷിതത്വവും,സേവന വേതന വ്യവസ്ഥകളും,അന്തസ്സും സമൂഹത്തിലെ ഇത്തിക്കണ്ണികളായ ജേണലിസ്റ്റുകള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നതുതന്നെ പാപമല്ലേ എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്.
ഐ.ബി.എന്നും., സി.എന്‍.എന്നും,ബിബിസിയുമൊക്കെ നടത്തുന്ന പ്രഫഷണല്‍ വിതാനത്തിലേക്ക് ഉയരാന്‍ കൊതിക്കുന്ന കേരളത്തിലെ ചാനല്‍ മുതലാളിമാരുടെ ദുഷ്ടതയുടെ കഷ്ടതയൊന്നുമല്ല കേരളത്തിലെ മാക്രി ജേണലിസ്റ്റുകള്‍ അനുഭവിക്കുന്നത്. നമ്മുടെ നാടിന്റെ തൊഴിലിന്റെ അന്തസ്സില്ലായ്മയുടെ,ഹീനമായ വിയര്‍ക്കാതെ ഉണ്ണുന്ന അന്തസ്സിന്റെ… സാംസ്ക്കാരികതയുടെ തിക്തഫലമാണ് നാം അനുഭവിക്കുന്നത്.
ജേണലിസ്റ്റുകള്‍ എന്ന ബ്രാഹ്മണ്യമനസ്സുള്ള തൊഴില്‍ തന്നെ എടുക്കണമെന്ന് ആഗ്രഹം വരുന്നത് എന്തുകൊണ്ടാണ് ? ഇവിടെ മുടി വെട്ടാനും, തെങ്ങില്‍ കയറാനും,പറംബുകിളക്കാനും ആളെക്കിട്ടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വേശ്യകളെപ്പോലും ഇറക്കുമതി ചെയ്യേണ്ടി വരുംബോഴാണ് ജേണലിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ ഇല്ലത്തുനിന്നും ഊണിനു വിഭവത്തിന്റെ എണ്ണം കുറഞ്ഞുപോകുന്നതിന്റെ നെടുവീര്‍പ്പുകളുയരുന്നത് !!!! മുകളില്‍ പറഞ്ഞ ലാഭകരമായ ജോലിക്കൊന്നും നിങ്ങള്‍ക്ക് ശ്രമിച്ചൂടെ മക്കളേ ?
മക്കള്‍ നന്നായി ആ പീഢനങ്ങളെല്ലാം അനുഭവിക്ക് !
നൂറ്റാണ്ടുകളായി മനസ്സില്‍ അടിഞ്ഞുകൂടിയ അടിമത്വത്തിന്റെ പായലും പൂപ്പലും ആത്മാഭിമാനം മൂത്ത് കരിഞ്ഞുപൊകാന്‍ ഇടയായെങ്കില്‍ ഈ പീഢനങ്ങളോട് നന്ദി പറയാന്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ശക്തി ലഭിച്ചേക്കും.
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍ !!!!
കേരള വാച്ചിലെ
മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ എന്ന നിപുണ്‍ വി നായരുടെ ലേഖനത്തിലേക്കുള്ള ലിങ്ക്.
...............................................
രണ്ടാമത്തെ പോസ്റ്റിനെക്കുറിച്ചുള്ള കുറിപ്പ് താഴെ കൊടുക്കുന്നു.
ലൌ ജിഹാദ് എന്ന ആശങ്ക“ഇന്ത്യ തിളങ്ങുന്നു”,”ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍” എന്നൊക്കെ പറയുന്നതുപോലെ വളരെ മനോഹരമായി വാര്‍ത്തെടുത്ത ഓപ്പറേഷന്റെ പരസ്യ വാചകമാണ് “റോമിയോ ജിഹാദ്”, “ലൌ ജിഹാദ്” എന്നീ പേരിലൊക്കെയുള്ള മതയുദ്ധത്തിന്റെ സ്നേഹ മുഖം. യുദ്ധം സത്യമാണെന്ന് ഹൈന്ദവ-ക്രൈസ്തവ മത തീവ്രവാദികളും, അസത്യമാണെന്ന് ഇസ്ലാം മത തീവ്രവാദികളും പ്രചരണം പൊടിപൊടിക്കുന്നു. ലൌ ജിഹാദിന്റെ സ്രഷ്ടാക്കള്‍ ഇവരില്‍ ആരോ ആകട്ടെ, മതങ്ങള്‍ തങ്ങളുടെ നഖങ്ങള്‍ പുറത്തുകാട്ടിത്തുടങ്ങിയിരിക്കുന്നു... കോംബല്ലുകള്‍ നക്കിത്തുടച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ലൌ ജിഹാദ് പ്രശ്നം ഹിന്ദു-മുസ്ലീം-കൃസ്ത്യന്‍ മതഭ്രാന്തന്മാരുടെ, മതം വളര്‍ത്താനുള്ള ശ്രമത്തിനിടയില്‍ നടക്കുന്ന കടിപിടിയും,ഓഹരിത്തര്‍ക്കവും, മതങ്ങള്‍ക്കിടയിലെ മത്സരത്തിനിടയിലുള്ള ഫൌള്‍ വിസിലുകളുമാണെന്നാണ് ചിത്രകാരന് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ സമാധാനത്തിന്റെ രേഖകള്‍ മറികടക്കാതെ നടത്തുന്ന ആശങ്കകളുടേയും,ഭീതിയുടേയും,നിരപരാധിത്വത്തിന്റേയും പ്രചരണപ്രവര്‍ത്തനങ്ങള്‍ വൈകാതെ ഹിംസാത്മക രൂപം പ്രാപിക്കാം എന്ന മുന്നറിയിപ്പായി വേണം മനസ്സിലാക്കാന്‍. മതങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പീടിമുറുക്കന്‍ ശ്രമിക്കുന്നതിന്റെ മാര്‍ഗ്ഗങ്ങള്‍ ആശങ്കകളും,സംശയങ്ങളും വളര്‍ത്തിക്കൊണ്ടായിരിക്കുംബോള്‍ നമ്മുടെ ബഹുമത സമൂഹം ഭീഷണി നേരിടുന്നുണ്ട്. മതമാണ് നാടിനേക്കാള്‍,രാജ്യത്തേക്കാള്‍,മനുഷ്യത്വത്തേക്കാള്‍ നമ്മുടെ സ്വഭാവ രീതികളെ സ്വാധീനിക്കുന്ന ഘടകം എന്ന അവസ്ഥയുണ്ടാകുംബോള്‍ മതം നാടിന്റെ ഹൃദയത്തില്‍ ചോരച്ചാലുകള്‍കൊണ്ട് അതിരു വരക്കും. സഹോദരങ്ങള്‍ വിവിധ മതങ്ങള്‍ക്കുവേണ്ടി ചോരപ്പുഴയൊഴുക്കും.
മത തീവ്രവാദത്തിന്റെയും മത മൌലീകവാദത്തിന്റേയും മൊത്തക്കച്ചവടക്കാര്‍ പോലും ഇപ്പോള്‍ അന്യമതസ്തരായ കുമരീ-കുമാരന്മാര്‍ പരസ്പ്പരം സൌഹാര്‍ദ്ദം പങ്കിടുന്നതുപോലും വിലക്കുന്ന “ലൌ ജിഹാദ്” വിവാദത്തിന്റെ മനുഷ്യത്വ രാഹിത്യത്തെക്കുറിച്ചും,സ്നേഹത്തിന്റെ പരിശുദ്ധിയെക്കുറിച്ചും ബുദ്ധിജീവിഭാഷയില്‍ ധാര്‍മ്മിക രോക്ഷം കൊള്ളുന്നതുകാണുംബോള്‍ ചിരിക്കാതിരിക്കാനാകുന്നില്ലല്ലോ കര്‍ത്താവേ... ഈ കച്ചവടക്കാരുടെ സ്ത്രീ ജനങ്ങളെയെല്ലാം നന്നായി കണ്ണുമാത്രം പുറത്തേക്കു കാണുന്ന കറുത്ത പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞ് അടുക്കളകളില്‍ പൂട്ടിവച്ചിരിക്കുകയാണെന്ന ഉറപ്പിലാണല്ലോ അന്യ മതക്കാരായ സ്ത്രീകളോട് സൌഹൃദം പുലര്‍ത്താനുള്ള മാനവിക അവകാശത്തെക്കുറിച്ച് വെളിപാടുണ്ടാകുന്നത് ! ഇത്രയും പറയുംബോള്‍ ചിത്രകാരന്‍ കടുത്ത വര്‍ഗ്ഗീയവാദിയാണെന്ന് ആര്‍ക്കും മനസ്സിലാകും !!! വര്‍ഗ്ഗീയ വാദികളെ വകതിരിച്ച് പഠിക്കുംബോള്‍ വര്‍ഗ്ഗീയതയുടെ ഓഹരി തുല്യമായി എല്ലാ മതങ്ങള്‍ക്കും വീതിച്ചു നല്‍കി,നിഷ്പക്ഷനാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് നാട്ടാചാരം. ആ നാട്ടാചാരത്തെ ചിത്രകാരന്‍ പിന്‍ പറ്റുന്നില്ല എന്നതിന്റെ പേരില്‍ ജാതീയ വാദി, വര്‍ഗ്ഗീയവാദി തുടങ്ങിയ വിശേഷണങ്ങളൊക്കെ ചിത്രകാരനിലും ആരോപിക്കാവുന്നതാണ്.
ചിത്രകാരന്റെ അറിവില്‍ ഹിന്ദു മതം/ഹിന്ദു വര്‍ഗ്ഗീയത എന്നത് ഇന്ത്യയിലെ ബ്രാഹ്മണവര്‍ഗ്ഗതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായ വളരെ ന്യൂനപക്ഷമായ സവര്‍ണ്ണര്‍ മാത്രമാണ്. അതല്ലാതുള്ള ഭൂരിപക്ഷ ജനത ഒരു വര്‍ഗ്ഗീയതയേയും ഇഷ്ടപ്പെടുന്നവരല്ല. അതുകൊണ്ടാണല്ലൊ നാം മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കുന്നത്. ഈ മത നിരപേക്ഷതക്ക് ഭീഷണിയായി ഒരേയൊരു മതമേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റപ്പപോലെ പടര്‍ന്നു പിടിച്ച് വളരുന്നുള്ളു. ഇസ്ലാം മതം ! മതത്തിന്റെ പൊത്തകക്കെട്ടിന്റെ ദൈവീകമായ മഹിമകൊണ്ടൊന്നുമല്ല, മറിച്ച് മനുഷ്യനെ അടിമയാക്കാനും, അടിമത്വത്തില്‍ അഭിമാനിക്കാനും ദിവസം അഞ്ചുനേരം ഭീഷണിയോടെ ഓര്‍മ്മിപ്പിക്കുന്ന ആ വിശ്വാസത്തിന്റെ വന്യത കാരണമാണ്. ഈ വന്യതക്ക് പ്രതിപ്രവര്‍ത്തനത്തിലൂടെ ബധലുകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായാണ് നാം ജാതീയത മാത്രം വാണിരുന്ന, വര്‍ഗ്ഗീയതയില്ലാത്ത ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഹൈന്ദവ വര്‍ഗ്ഗീയത നാഥുറാം ഗോഡ്സെമാരായും,മോഡിമാരായും , ...ജന്മമെടുക്കുന്നതും, പതിനായിരങ്ങളായി പെറ്റു പെരുകുന്നതും !
എന്നിട്ടും നമ്മുടെ രാജ്യം കീഴടക്കാന്‍ ഹിന്ദു വര്‍ഗ്ഗീയതക്ക് കഴിയാത്തവിധം ജനം പ്രതിരോധിച്ചു നില്‍ക്കുന്നു എന്നതുതന്നെ അത്ഭുതകരമായ ഭാഗ്യമായാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.
ലൌ ജിഹാദും ചില ഓലപ്പാമ്പുകളും എന്ന ഹൈദര്‍ അലിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെകൊടുക്കുന്നു.
ഹഹഹഹഹഹഹ.............
ഇതെന്താണിഷ്ടാ പ്രശ്നം ?
താങ്കള്‍ ഏതെങ്കിലും ഹിന്ദു-കൃസ്ത്യന്‍ യുവതികളെ
വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ അതങ്ങ് നടത്തിയാല്‍ പോരേ ?
ലൌ ജിഹാദ് എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടു വന്നവരെ
പൊതുസമൂഹം ധാര്‍മ്മികമായി അത്ര പിന്താങ്ങുന്നില്ലെന്ന് കാണുംബോള്‍ ആ ചാന്‍സ് ഉപയോഗിച്ച് ഇസ്ലാമിന്റെ ഭീകരമായ വര്‍ഗ്ഗീയ മുഖം വെള്ളപൂശി എടുക്കാനുള്ള ശ്രമമാണല്ലോ താങ്കള്‍ ചെയ്യുന്നത് ? ഹഹഹഹ....
ചിത്രകാരന്‍ മനസ്സിലാക്കിയിടത്തോളം ലൌ ജിഹാദ്
നമ്മുടെ സമൂഹത്തിലെ ദുഷ്ട ശക്തികളായ മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലെ “ഫൌള്‍ വിളികളാണ്”
ഇന്ന് ഇത് അതിര്‍ത്തി തര്‍ക്കങ്ങളുടെ മാന്യമായ “ലൌ ജിഹാദ്” റോമിയോ ജിഹാദ്” പ്രയോഗങ്ങളില്‍ ഒതുങ്ങുന്നു എന്നത് ജനങ്ങളുടെ ഭാഗ്യം !!! എന്നാല്‍, നാളെകള്‍ സുരക്ഷിതമല്ല എന്നാണ് മതങ്ങളുടെ മത്സരത്തിനിടയിലെ ഈ ആര്‍പ്പുവിളികളും,ഫൌള്‍ വിളികളും മുന്നറിയിപ്പു നല്‍കുന്നത്.
പിന്നെ മറ്റൊന്ന്. ഈ പോസ്റ്റില്‍ വളരെ മാനവികമെന്നും, ധാര്‍മ്മികമെന്നും,ന്യായമെന്നും,
വിശാല കാഴ്‌ച്ചപ്പാടോടുകൂടിയതെന്നും എന്ന ഭാവത്തില്‍ താങ്കള്‍ “ലൌ ജിഹാദ്” ആശങ്കയുയര്‍ത്തുന്ന അന്യ മതസ്ഥരുടെ വിവരമില്ലായ്മയെ പരിഹസിക്കുന്നതുകണ്ടു. എന്താഷ്ടാ... ഇത് ? വാക്കുകള്‍ കൊണ്ട് ഒടിമറിഞ്ഞാല്‍ അതിനു പിന്നില്‍ നില്‍ക്കുന്ന താല്‍പ്പര്യങ്ങളെ/മനസ്സിലിരുപ്പിനെ ആര്‍ക്കും കാണാനാകില്ലെന്ന് വിശ്വസിക്കുന്നുവോ ???? !!!!
താങ്കളുടെ വിശാല കഴ്ച്ചപ്പാട് സത്യസന്ധമാണെന്ന്
വീശ്വസിക്കാമോ ? പര്‍ദ്ദയിട്ട് മൂടിക്കെട്ടി കന്നുകാലികളെപ്പോലെ മുസ്ലീങ്ങള്‍ കൊണ്ടുനടക്കുന്ന
മനുഷ്യ ജീവികളായ സ്ത്രീകളെ ഈ വിശാല ചിന്തയുടെ ഭാഗമായി സാധാരണ മനുഷ്യ ജീവികളെപ്പോലെ ഒന്നു തുറന്നു വിടാമോ ?
അവരെ അന്യ മതസ്തര്‍ സംശുദ്ധമായ സ്നേഹത്താല്‍ ഹൃദയം കവര്‍ന്ന്... പരസ്പ്പരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അന്യ മതത്തിലേക്ക് ആ മുസ്ലീം സ്ത്രീകള്‍ക്ക് അന്യമതം സ്വീകരിക്കാനും,അമുസ്ലീമായ ഭര്‍ത്താവിന്റെ കൂടെ സ്വൈര്യമായി ജീവിക്കാനും നിങ്ങള്‍ അനുവദിക്കുമോ??!!!
അനുവദിക്കും എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ഈ പോസ്റ്റിനെ ചിത്രകാരന്‍ ബഹുമാനിക്കും.
അല്ലാതെ ഉരുണ്ടു കളിക്കാനാണു ഭാവമെങ്കില്‍
നിങ്ങളുടെ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ
ചെന്നായയുടെ വേദമോത്തായെ ഈ പൊസ്റ്റിനെ കാണാനാകു.
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യ്തൂടേ സുഹൃത്തേ ? അപ്പോഴല്ലെ മതവിശ്വാസികള്‍ മനുഷ്യരാണെന്ന് അന്യ മത വിശ്വാസികള്‍ക്കെങ്കിലും ബോധ്യപ്പെടുക.
അന്യ മതങ്ങള്‍ ഇസ്ലാമിന്റെ വര്‍ഗ്ഗീയതയെ ചെറുക്കാന്‍
ആയുധമണിഞ്ഞുതുടങ്ങി എന്നു മാത്രമേ ലൌ ജിഹാദിന്റെ സംവാദങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടതുള്ളു.
മത മൌലീകവാദം മറ്റു മതങ്ങളേക്കാള്‍ ആയിരം മടങ്ങ് പൈശാചിക രൂപത്തില്‍ ഇസ്ലാം മതത്തില്‍ നിലകൊള്ളുന്നു എന്നറിയാന്‍ അക്ഷരാഭ്യാസമുള്ള മുസ്ലീം സഹോദരന്മാരെങ്കിലും ഈ ലൌ ജിഹാദിന്റെ പശ്ചാത്തലത്തില്‍ ശ്രമിക്കുക.
സ്ത്രീ ലൈംഗീക പൂട്ടായ പര്‍ദ്ദക്കെതിരെ പുരോഗമനവാദികളായ മുസ്ലീം യുവത്വം മുന്നോട്ടു വരട്ടെ എന്നാശംസിക്കുന്നു.
ലൌജിഹാദ്-പകര്‍പ്പാവകാശം ഹിറ്റ്ലര്‍ എന്ന ബാബുപോളീന്റെ മാധ്യമം ലേഖനത്തിന്റെ ലിങ്ക്. അലകള്‍ സാക്ഷി എന്ന ബ്ലോഗില്‍ അതിന്റെ
കോപ്പി പോസ്റ്റായി ഇട്ടിരിക്കുന്നതും കാണാം.
വായിച്ചിരിക്കേണ്ട
ഒരു ലൌ ജിഹാദി പോസ്റ്റ് ലിങ്ക്.