അവള്
രഹസ്യമായും,പരസ്യമായും...
എന്നെ പ്രാപിക്കാന്‍
അനുവാദം ചോദിച്ചുകൊണ്ടിരുന്നു.
ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്ടെന്നുപറഞ്ഞ്..
ഞാന്‍ ഉത്തരവാദിത്വം നടിച്ചു.
പക്ഷെ, രക്ഷയില്ല.
അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...
രക്തം തുളുമ്പുന്ന ഹലുവപോലുള്ള ചുണ്ടുകള്‍...
ബൌണ്‍സ് ചെയ്യുന്ന സാനിയാ-സ്തനങ്ങള്‍...
പിന്നില്‍ തുളുമ്പുന്ന ചന്തികള്‍ !!!
അറിയാത്ത ഏതോ അറബി ഈരടിയുടെ
ശീല്‍ക്കാരത്തിന്റെ തണുത്ത തറയില്‍
അവളുടെ ബെല്ലീ ഡാന്‍സ് ...
മനസ്സിന്റെ നടുത്തളത്തില്‍
സര്‍പ്പസൌന്ദര്യത്തിന്റെ ഇണചേരല്‍...
എന്റെ കൈ കാലുകളിലെ ചങ്ങല
മുറുകിയൊലിച്ച ചോരകൊണ്ടൊരു
വരണമാല്യം തീര്‍ത്ത് പ്രേമത്തെ
അനശ്വരമെന്ന് പ്രഖ്യാപിച്ചപ്പോള്‍...
അവള് പ്രസന്നയായി.
ഞാന്‍ അവളുടെ ദാസനായി.
അവള് ഇക്കിളിപ്പെടുത്തി ,ഉമ്മവച്ചു,
ശബ്ദത്തിന്റെ മുത്തുമണികള്‍ കൊണ്ട്
എനിക്കു നെല്ലിക്കാതടം തീര്‍ത്തു.
ധാര... മസാജ്... യ്യോ...
അടിമയാകാന്‍ കാത്തിരുന്നവന് ഞാന്‍ !
അവള് എന്നെ അമ്മാനമാടി.
കൈക്കുഞ്ഞാക്കി ഓമനിച്ചു.
ബെല്ലി ഡാന്‍സിന്റെ വിയര്‍പ്പില്‍കുതിര്‍ന്ന
ഇടവേളയിലെപ്പഴോ...
അവള് ഷക്കീലാ-മുലകള്‍ക്കിടയില്‍
ചുരുട്ടിയ നോട്ടുപോലെ എന്നെ
തിരുകിവച്ചു... ജന്മം ധന്യമായി!
തുടര്‍ന്ന് എന്റെ പ്രണയേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതംമ്പവും നിര്‍മ്മിച്ച...
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.
ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍
അവളെ ധ്യാനിച്ച്, സ്വപ്നം കണ്ട് ,..
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച... മഹാഭാഗ്യവാന് ഞാന്‍ !