Wednesday, August 19, 2009
റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്‍ ?
കൂടുതല്‍ ആധികാരികമായ അറിവിനായി വരുണ്‍ അഗര്‍വാളിന്റെ ലേഖനത്തിന്റെ ലിങ്കും നാറാണത്തുഭ്രാന്തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സത്യാവസ്ഥ അറിയേണ്ടിയിരിക്കുന്നു.
Tuesday, August 18, 2009
കേരളത്തിന്റെ ബുദ്ധി മാന്ദ്യം !
എന്തായാലും , സവര്‍ണ്ണ ചിന്തയുടെ മഹത്വവല്‍ക്കരണമാണ് ഈ സീരിയലുകളുടെയെല്ലാം രാഷ്ട്രീയം. വിവിധ ഹിന്ദു ദൈവങ്ങളുടെ മാഹാത്മ്യവും, അല്‍ഫോസയും പരിശുദ്ധമായിരിക്കേണ്ട നമ്മുടെ ധര്‍മ്മബോധത്തെ വെറും ചരക്കാക്കി തീര്‍ക്കുന്നു. ആത്മീയതയെ വ്യഭിചരിക്കുന്നു.
Friday, August 14, 2009
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!!
ഒരു പക്ഷേ, കാല്‍പ്പനികമെന്ന് തോന്നാമെങ്കിലും, അതിലെ ശത്രുക്കളെ സൃഷ്ടിച്ചവരെ കണ്ടുപിടിക്കാനുള്ള , തിരിച്ചറിവിന്റെ ആഹ്വാനമാണ് പോസ്റ്റിനെ മഹത്വമുള്ളതാക്കുന്ന ഘടകം എന്നു തോന്നുന്നു.
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക എന്നത് അനേക തലങ്ങളുള്ള ഒരു അന്വേഷണത്തിന്റെ തുടക്കമായി അനുഭവപ്പെടുന്നു. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ആ പോസ്റ്റ് എഴുതിയിരിക്കുന്നതെങ്കിലും, എക്കാലത്തേക്കും പ്രസക്തമായ ചിന്ത !
- chithrakaran:ചിത്രകാരന്‍ said...
-
അതിമനോഹരമായിരിക്കുന്നു നിങ്ങളുടെ മാനവിക ചിന്തകള്‍. നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ചരിത്രബോധം ആര്‍ജ്ജിക്കുകതന്നെയാണ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആദ്യ പടി.
എന്നാല്‍ ...അക്ഷരാഭ്യാസവും, പുരോഗതിയും, പണവും, ആധുനിക സുഖ സൌകര്യങ്ങളും തലപുണ്ണാക്കി, അദ്ധ്വാനിക്കാതെ ലഭിച്ച ജനം അടിമത്വത്തിന്റെ ഭൂതത്തിന്റെ തണലില്‍ സുരക്ഷിതബോധത്തോടെ തിമര്‍ത്ത് ഉല്ലസിക്കുകയാണ്.
ശത്രുക്കളെ സൃഷ്ടിക്കുന്നവര്‍ ബോംബുമിട്ഠയിയും,രോഗാണു മഴയും നല്‍കി എന്നാണാവോ നമ്മെ കുടിയൊഴിപ്പിക്കുക ! - 14 August, 2009 8:59 PM
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വിസ് NHS(National Health Service)
- യയാതിപുരം ബ്ലോഗില്‍ ഡോ.കാനം ശങ്കര പിള്ള ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെക്കുറിച്ച് നല്ലൊരു പോസ്റ്റെഴുതിയിരിക്കുന്നു. റെഫറന്‍സിന് ഉപയോഗപ്പെടുമെന്നതിനാല്‍ അതിന്റെ ലിങ്ക് ഇവിടെ സൂക്ഷിക്കുന്നു.
- chithrakaran:ചിത്രകാരന്‍ പറഞ്ഞു...
-
മഹത്തരമായ പോസ്റ്റ് എന്നേ ചിത്രകാരനു പറയാനാകുന്നുള്ളു.
ഇവിടെ കല്‍ക്കരി തൊഴിലാളിയോ,കൈവണ്ടിക്കാരനോ,ബാര്‍ബര്‍മാരോ,പശുവിനെ കറക്കുന്നവനോ, റബ്ബറു വെട്ടുന്നവനോ
ഇടതുപക്ഷ ഭരണത്തിലൂടെ അധികാരത്തില്‍ വരില്ലല്ലോ ഡോക്റ്റര്‍.അവരെല്ലാം കൂലികളല്ലേ ? മന്ത്രിയെന്നാല്‍ ഒരു ഗമയൊക്കെ വേണ്ടേ...? നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നംബൂതിരിയോ,നായനാരോ,ഐസക്കോ,ശ്രീമതിയോഒക്കെയല്ലേ മന്ത്രി പരുവത്തിലുള്ളൂ.
ഏതായാലും ഇത്ര മാതൃകാപരമായ ആരോഗ്യ പരിപാലന വ്യവസ്തയുള്ള ബ്രിട്ടണിലെ ചികിത്സാരീതിയെക്കുറിച്ച് അറിവു നല്‍കിയതിനും, ധാര്‍മിക ശക്തിയോടെ ജനപക്ഷത്തു നിന്നും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍...!!! - August 14, 2009 1:33 AM
മനുഷ്യപക്ഷ ശ്രദ്ധക്ക് !!
- സ്ത്രീകളെ മാത്രമല്ല, ശത്രുവിനെപ്പോലും പ്രീണനത്തിലൂടെയാണ് കീഴടക്കേണ്ടതെന്ന് നിലവാരം കുറഞ്ഞ കച്ചവട സംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നു. ഈ പ്രീണന വിദ്യ നമ്മുടെ സമൂഹത്തിന്റെ ശക്തി തന്നെ ചോര്‍ത്തിക്കളഞ്ഞ അവസ്ഥയാണിന്നുള്ളത്.
- സ്ത്രീയെ പ്രീണിപ്പിച്ചും, പ്രോത്സാഹിപ്പിച്ചും അനായാസം നിയന്ത്രിക്കാം എന്നത് ശരിയാണ്. പ്രീണനത്തിലൂടെ സ്ത്രീയില്‍ തന്ത്രപരമായ വിജയം നേടാം എന്നത് ആര്ത്മാര്‍ത്ഥതയോ,സത്യസന്ധതയോ ഇല്ലാത്ത കാപട്യമായെ ചിത്രകാരനു തോന്നിയിട്ടുള്ളു. പ്രീണനം ശീലിച്ചവര്‍ക്ക് പ്രീണനത്തെ മാത്രമേ സ്നേഹമായി ഉള്‍ക്കോള്ളാനാകു എന്നൊരു പ്രത്യേകതയുമുണ്ട്. പ്രീണനത്തിന് താഴ്ച്ചകള്‍ അനുവദിനീയമല്ലാത്തതിനാല്‍ വീഴ്ച്ചകളുടെ സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സമൂഹം പൊങ്ങച്ചത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ഈ പ്രീണന വിദ്യയുടെ ഉള്ളടക്കം പൊള്ളയായതുകൊണ്ടായിരിക്കണം.
ഒരു ഡോക്റ്ററുടെ ബ്ലോഗ് കുറിപ്പിനെക്കുറിച്ച് രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ചര്‍ച്ച നടക്കുന്നു.
സ്ത്രീകളിലെ സ്ത്രൈണത വറ്റുന്നത് നമ്മുടെ സമൂഹത്തിന്റെ ശാപമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഡൊക്റ്റര്‍ എഴുതിയ കാഴ്ച്ചപ്പാട് കുടുബത്തിലെ പുരുഷന്‍ മാത്രം ജോലിക്കുപോകുന്ന കുടുംബ വ്യവസ്ഥിതിപ്രകാരം ശരിയാണെന്നൊരു കമന്റിട്ട് സ്ത്രീപക്ഷ ചിന്തയുള്ള സകല ബ്ലോഗര്‍മാരുടേയും ശാപം ചിത്രകാരന്‍ ഏറ്റെടുക്കാനുള്ള ഒരു ശ്രമം നടത്തി. മലയാളിയുടെ മദ്യാസക്തിയും, സ്ത്രീ പീഢന വ്യഗ്രതയും , സ്വര്‍ണ്ണ ഉപഭോഗത്തിലെ ഭ്രാന്തും
നമ്മുടെ സ്ത്രീ പ്രീണനത്തിന്റെ പരിണത ഫലങ്ങളാണെന്ന തോന്നലുള്ളതുകൊണ്ട് ഈ വിഷയത്തിലുള്ള വിവിധ കാഴ്ച്ചപ്പാടുകളുള്ള അവതരണം ബൂലോകത്ത് നടക്കട്ടെ എന്നാശിക്കുന്നു.
ചേലനാട്ടിന്റെ പോസ്റ്റിലിട്ട കമന്റ് താഴെ:
- chithrakaran:ചിത്രകാരന്‍ said...
-
ആ ഡോക്റ്റര്‍ സത്യസന്ധമായി തന്റെ വീക്ഷണം അവതരിപ്പിച്ചതല്ലേ ? അതിനെന്തിനാണ് അയാളെ അപ്പോത്തിക്കിരിയും പഴഞ്ചനുമായി ചവറ്റു കൂടയിലേക്ക് എഴുതി തള്ളുന്നത്!
അയാള്‍... പുരുഷന്‍ ജോലി പുറത്ത് ജോലി ചെയ്യുന്നതും,സ്ത്രീ വീട്ടില്‍ കുടുബകാര്യങ്ങള്‍ നോക്കി നടത്തുന്നതുമായ പഴയതും എന്നാല്‍ ഇപ്പോഴും അപൂര്‍വ്വമല്ലാത്തതുമായ കുടുബ സാഹചര്യത്തിലിരുന്ന്
വളരെ സദുദ്ധേശപരമായി തന്റെ കാഴ്ച്ചപ്പാട് വിശദീകരിച്ചതല്ലേ?
ഇന്നത്തെ കാലത്തുള്ള നമുക്ക് പരിചിതമായ ഭാര്യയും ഭര്‍ത്താവും ജോലിചെയ്യുന്ന കുടുബത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടല്ല അദ്ദേഹം പറഞ്ഞതെന്ന് നേരാണ്.
ആ പശ്ചത്തലത്തില്‍ നിന്നും വേറൊരാള്‍ക്ക് കുടുബത്തിന്റെ സുഗമമായ ഒഴുക്കിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വന്തം കാഴ്ച്ചപ്പാടായി എഴുതുകയോ ബ്ലോഗില്‍ പോസ്റ്റുകയോ ചെയ്യാമല്ലോ.
അയാളെ അടച്ഛാക്ഷേപിക്കുന്നക്കുന്നവര്‍ പുറം തൊഴിലെടുത്തു ജീവിക്കുന്ന ദംബതികളുടെ ഞാണിന്മേല്‍ കളിപോലുള്ള കോമ്പ്രമൈസ് കൊണ്ട് തട്ടിപ്പൊതുക്കി മുന്നോട്ടുകൊണ്ടുപോകുന്ന ശീതയുദ്ധസമാനമായ ദാംബത്യങ്ങള്‍ കാണാതെ പോകുന്നതെന്ത് ! അമ്മയുടെ സ്നേഹ സാമീപ്യമറിയാതെ വളരുന്ന മക്കളുടെ കാര്യങ്ങള്‍ മൌനം കൊണ്ട് അടച്ചുവക്കുന്നതെന്ത്.
സാമൂഹ്യവും സാംബത്തികവുമായ കാരണങ്ങളാലാണെങ്കിലും
തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ടി
വരുന്നത് പലപ്പോഴും കുടുമ്ബത്തിലെ പുരുഷന്റെ കഴിവുകേടുകൊണ്ടുകൂടിയല്ലേ?; കാലത്തിന്റേയും,സമൂഹത്തിന്റേയും.
ഓരോ കുടുംബവും സമൂഹത്തെ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനമാണ്.അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സുസ്ഥിരത കുടുബത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.കുടുംബം സ്നേഹവും സുരക്ഷയും മാത്രം മൂലധനമായി തുടങ്ങാവുന്ന സ്ഥാപനമാണ്.പുറമേനിന്നുള്ള മറ്റ് ഏത് ഘടകവും കുടുംബാത്തിന്റെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തും.
സ്ത്രീപുരുഷ സാംബത്തികസമത്വത്തിലധിഷ്ടിതമായ കുടുംബം ഒരു പര്‍ട്ണര്‍ഷിപ്പ് ഫേമാണ്.കുടുംബം എന്ന് നാം അതിനെ വിളിക്കുന്നത് രൂപപരമായ നമ്മുടെ ധാരണകള്‍ക്ക് മനസ്സില്‍ കൂടുതല്‍ പ്രാമുഖ്യമുള്ളതുകൊണ്ടായിരിക്കാം. വാസ്തവത്തില്‍ അതു കുടുംബമായതുകൊണ്ടല്ല.കുടുംബം ഒരു കൂട്ടു കച്ചവടമാകുംബോള്‍ അവിടെ രണ്ട് ആണിനു മാത്രമേ ഇടമുള്ളു. പെണ്‍രൂപമുള്ള ആണും, ആണ്‌രൂപമുള്ള ആണത്വം നഷ്ടപ്പെട്ടവനും.
പരിഷ്കൃതരെന്ന് സ്വയം കരുതുന്ന വിദ്യാസംബന്നരായ വിഭാഗത്തിന് പങ്കു കച്ചവടത്തിലെ സാങ്കല്‍പ്പിക കുടുബത്തെ താത്വികമായി ന്യായീകരിക്കാനും, കണ്ടുംകൊണ്ടും അഡ്ജ്സ്റ്റ് ചെയ്ത്
പുറത്തേക്ക് മാതൃകാദാംബത്യം വിളംബരം ചെയ്യാനുമുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കാനാകും.സത്യത്തില്‍ ഇതൊരു ഉദ്ദ്യോഗസ്ത ന്യൂനപക്ഷമാണ്.
എന്നാല്‍, 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതും, പുതിയ കുടുംബവഴക്കങ്ങളൊന്നും പരീക്ഷിക്കാന്‍ പരീക്ഷണ താല്‍പ്പര്യമില്ലാത്തവരുമായ വിഭാഗത്തെക്കുറിച്ചായിരിക്കണം ആ ഡോക്റ്റര്‍ തന്റെ അനുഭവം വച്ച് ഉപദേശിക്കാന്‍ ശ്രമിച്ചത്.
അയാളുടെ സിദ്ധാന്തവും ശരിയാണ്.
എത്ര പോക്കിരിയായ പുരുഷനാണെങ്കിലും സ്നേഹം എന്തെന്നറിയുന്ന സ്ത്രിക്ക് പുരുഷനെ ഉള്ളം കയ്യില്‍ നിര്‍ത്താനാകും. പക്ഷേ,നമ്മുടെ പുതു സമൂഹത്തില്‍ കാണുന്നതുപോലെ അതൊരു കീഴടക്കലല്ല.മറിച്ച് മനസ്സിലാക്കലാണ്.സ്നേഹിക്കലാണ്.ആ സ്നേഹത്തിനു മുന്നില്‍ പുരുഷന്‍ ചക്കുകാളയെപ്പോലെ പ്രദിക്ഷണം വച്ചുകൊണ്ടിരിക്കും.ആണത്വത്തോടെ ! ആ ഡോക്റ്റര്‍ അത്രേ പറഞ്ഞിട്ടുള്ളു എന്നാണ് ചിത്രകാരനു തോന്നുന്നത്.
കൂടുതല്‍ പെണ്മക്കളുള്ള അച്ഛനമ്മമാരാണ് സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി പുരുഷന്മാരുടെ വരിയുടക്കലിന്
ആഹ്വാനം നല്‍കുന്നതെന്നാണ് ചിത്രകാരന്റെ നിരീക്ഷണം. ശരിയാണോ ആവോ !
സസ്നേഹം,
ചിത്രകാരന്‍കണ്ടാമൃഗം :)ഹഹഹ..... - August 13, 2009 10:36 PM
Saturday, August 8, 2009
അശ്ലീലമാകുന്ന ആചാരവെടി !
ആചാരവെടിക്കെതിരെ ചിത്രകാരനെന്തിനു പ്രതികരിക്കണം? ആര്‍ക്കുംകഷ്ടനഷ്ടങ്ങളുണ്ടാക്കാത്തതും, ഒരു മാന്യ വ്യക്തിക്ക് മരണാനന്തരം നല്‍കുന്ന ഒരു ബഹുമാനവുമായി നല്‍കുന്ന ആചാരവെടി നിര്‍ദോഷമാണെന്നേ സാധാരണക്കാരന്‍ പറയു. ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ...
മരണാനന്തര ചടങ്ങുകളിലെങ്കിലും ഒരു പരിപാവനത, നമ്മളെല്ലാം മണ്ണായിതീരുന്ന തുല്യരായ മനുഷ്യജന്മമാണെന്ന ഒരു തിരിച്ചറിവ്.... ഇതെല്ലാം ഇല്ലാതാക്കുന്നു ഇവന്മാരുടെ വെടി.
യുദ്ധ മുന്നണിയില്‍ വച്ച് കൊല്ലപ്പെടുന്ന ഒരു ധീര ജവാന്റെ മരണാനന്തര ചടങ്ങില്‍ പട്ടാളത്തിന്റെ അച്ചടക്കം വിടാതുള്ള മൃതദേഹത്തെ അവസാനമായി ആദരിക്കുന്ന ചടങ്ങെന്ന നിലയില്‍ ആചാരവെടി ചിത്രകാരന്‍ സഹിക്കും.
തോക്കു താഴെവെക്കാതെ ജാഗരൂഗരായി അച്ചടക്കത്തോടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പട്ടാളത്തിന്റെ ആചാരവെടിക്ക് ഔചിത്യമുണ്ട്. ഡ്യൂട്ടിക്കിടയില്‍ വീര ചരമം പ്രാപിക്കുന്ന പോലീസുകാരന്റെ ശവസംസ്ക്കാര ചടങ്ങിലും ആചാരവെടിക്ക് സാംഗത്യമുണ്ട്. എന്നാല്‍ സാധാരണ പൌരന്മാരും, കലാകാരന്മാരും, സാഹിത്യ ജീവികളും, പത്രക്കാരും, രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ജാതി-മത വര്‍ഗ്ഗീയ പ്രമുഖരും, കൊട്ടേഷന്‍ അംഗങ്ങളും, കോണ്ട്രാക്റ്റന്മാരും ചത്തുപോകുംബോള്‍ നടത്തുന്ന ആചാരവെടി ഭരിക്കുന്ന കക്ഷിയുടെ വോട്ടുബാങ്ക് പ്രീണനവുമായി ബന്ധപ്പെട്ട പുതിയൊരു ആചാരമാണ്, ഇപ്പോള്‍ അനുഷ്ടാനവും ! ഈ ആചാരവെടി ഇനി വികസിച്ച് വികസിച്ച് എല്ല പൌരന്മാര്‍ക്കും ആചാരവെടിയോടെയുള്ള അന്തിമോപചാരം ജനകീയ അഭിലാക്ഷമായിമാറുമെന്ന് പ്രതീക്ഷിക്കാം.അതിനെത്തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ആചാരവെടിക്കു മാത്രമായി പോലീസിന്റെ ഒരു സംഘത്തെതന്നെ നിയോഗിച്ച് ധാരാളം യുവാക്കള്‍ക്ക് ജോലികൊടുക്കാനുമാകും. (ഇവര്‍ ഭാവിയില്‍ വെടിശാന്തിക്കാര്‍ എന്ന് അറിയപ്പെടും.) ഭരിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം ശാന്തിപ്പണികളേ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.
ഒരു കലാകാരനോ, സാഹിത്യകാരനോ, രാഷ്ട്രീയക്കാരനോ, കൊള്ളക്കാരനോ, രാജ്യദ്രോഹിക്കോ, നല്‍കേണ്ട അര്‍ഹിക്കുന്ന മരണാനന്തര ആദരം നമ്മുടെ ജനം എന്നും നല്‍കുന്നുണ്ട്. ജനക്കൂട്ടം അത് നല്‍കുന്നുണ്ട്. അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)
Sunday, August 2, 2009
കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...
ഒരു സംഭവ വിവരണം നടത്തിയിരിക്കുന്നു. സംഭവം സത്യമായാലും ഇല്ലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീകളെ പുരുഷന്മാരാക്കി നപുംസകവല്‍ക്കരണം ഒരു പൊതുധാരയും ധര്‍മ്മവുമായി സമൂഹത്തില്‍ സ്ഥാപിക്കപ്പെടാന്‍ ഇടവരുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇന്ന് രവിലെ ആകാശവാണിയിലൂടെ ഒരു വിഢി പരിപാടിയും കേട്ടിരുന്നു. അതിലെ പ്രതികരണത്തിലൂടെ നല്ലൊരു സന്ദേശം നല്‍കുന്നുണ്ടായിരുന്നെങ്കിലും,ഡയലോഗുകളിലൂടെ സ്ത്രീയും പുരുഷനും രണ്ടു പ്രത്യേക വര്‍ഗ്ഗമാണെന്നും പുരുഷന്മാര്‍ വാലാട്ടികളായ വിഢികളോഴിച്ച് എല്ലാവരും തന്നെ ഹിംസ്ര ജന്തുക്കളാണെന്നുമുള്ള സ്കിറ്റ് എഴുത്തുകാരന്റെ ചിന്താരഹിതമായ നിരീക്ഷണമാണ് പുറത്തുവന്നത്.
കഷ്ടം എന്നേ പറയേണ്ടു !!!
.................................
ഈ പുരുഷകേസരികളെല്ലാം ഇങ്ങനെ ലൈംഗീക ചിന്തയുമായി സ്ത്രീ പീഢനത്തിന് തക്കം പാര്‍ത്ത് നടക്കുന്നതിന്റെ കാര്യമെന്തായിരിക്കും ? സ്ത്രീ എന്ന ശീലാവതിവര്‍ഗ്ഗത്തിന് (?)ഈ കശ്മലന്മാരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.എല്ലാവരും ഇസ്ലാമില്‍ ചേര്‍ന്ന് പര്‍ദ്ദയിട്ട് നടക്കേണ്ടി വരുമോ ഭഗവാന്‍ !? ഈ ക്രമസമാധാന പ്രശ്നത്തിന്റെ മുഖ്യ കാരണം പുരുഷന്റെ സ്വഭാവ ദൂഷ്യമാണ്. ഈ പുരുഷനെ എന്തിനാണ് പ്രകൃതി ഇത്രയും ലൈംഗീക വാസനയുള്ളവരായി സൃഷ്ടിച്ചത് എന്ന് അശേഷം മനസ്സിലാകുന്നില്ല. ഈ കുരുത്തം കെട്ട ജാതികളെ പ്രസവിക്കുന്നതും സ്ത്രീകളാണെന്നാണ് മറ്റൊരു വിരോധാഭാസം !!!
.....................................
സ്ത്രീയെ സഹായിക്കുക, രക്ഷിക്കുക എന്നതൊക്കെ സമൂഹത്തിന്റെ മൊത്തം താല്‍പ്പര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും സാംസ്കാരിക-വാസാക്ടമി ചെയ്ത് സ്ത്രീ സമൂഹത്തിനെതിരെയുള്ള ഭീഷണി ഇല്ലാതാക്കുക എന്ന വിഢിത്തമാണ് നമ്മുടെ സമൂഹം നടപ്പിലാക്കിതുടങ്ങിയിരിക്കുന്നത്.വളരെ അനുസരണയോടെ മാന്യതയുടെ ലക്ഷ്മണരേഖ ലംഘിക്കാതെ ജീവിച്ചു തീര്‍ക്കുന്ന നമ്മുടെ ഭൂരിപക്ഷം പുരുഷന്മാരും സത്യത്തില്‍ പുരുഷന്മാരല്ല.സമൂഹത്തിന് മുന്നോട്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജ്യം പ്രസരിപ്പിക്കാന്‍ മാന്യന്മാരായ ഈ പെണ്‍ വാലുകള്‍ക്കാകില്ല. മാത്രമല്ല തിന്മക്കും ചിന്താശൂന്യതക്കും കുടപിടിച്ചുകൊടുക്കാന്‍ ഈ ചത്ത പുരുഷജന്തുക്കള്‍ സദാചാര പോലീസായി ഓടിനടക്കുകയും ചെയ്യും. പെണ്ണുങ്ങള്‍ കീ കോടുക്കണമെന്നുമാത്രം !
.........................................
ഒരു ദാംബത്യപ്രശ്നം പല കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും, ഒരു കുടുംബത്തിനകത്തേക്ക് അന്യര്‍ ഇടപെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ദംബതികളുടെ മാതാ പിതാക്കളോ,ബന്ധുക്കളോ,സുഹൃത്തുക്കളോ,സൈക്കോളജിസ്റ്റോ, സര്‍ക്കാരോ,വക്കീലോ,കോടതിയോ ആരുതന്നെയുമാകട്ടെ,
അര്‍ഹിക്കുന്ന ഉത്തരവാദിത്വബോധത്തോടെ (സ്ത്രീയും പുരുഷനും ലയിച്ച് ഒന്നായിരിക്കുന്ന ഒരു സ്ഥാപനമാണെന്ന് കുടുംബമെന്ന ബോധത്തോടെ) വേണം ഇടപെടാന്‍. ഏതെങ്കിലും പക്ഷം ചേര്‍ന്ന ഒരു വാക്കുപോലും ദാബത്യത്തിന്റെ കടക്കല്‍ ഏല്‍ക്കുന്ന വെട്ടാണ്.
ഇടപെടുന്നവര്‍ ആരുടെ പക്ഷത്തില്‍ നിന്നുള്ളവരാണെങ്കിലും രണ്ടുപേരേയും ഒരു പോലെ ബഹുമാനിക്കുന്നില്ലെങ്കില്‍ അത് കുടുംബത്തെ യുദ്ധക്കളമാക്കുന്ന പക്ഷം ചേരാലാണ്. എരിതീയ്യില്‍ എണ്ണയൊഴിക്കലാണ്.
നമ്മുടെ സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഏകപക്ഷീയമായ മസ്സില്‍ പവറിന്റെ ഒരു നിഴല്‍ കുടുബത്തിന്റെ ബലതന്ത്രത്തില്‍ വരുത്തി തീര്‍ക്കുന്നുണ്ട്. ഈ നിഴല്‍ കുടുബത്തിന്റെ ശക്തിയായ പുരുഷ സ്വഭാവത്തെ സ്ത്രൈണമാക്കി നിര്‍വ്വീര്യമാക്കുകയും, സ്ത്രീ സ്വഭാവത്തെ ആയുധമണിയിച്ച് സ്നേഹത്തിന്റെ വരള്‍ച്ച സ്ഥിരം കാലാവസ്ഥയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെ നിയമം മൂലം വന്ധ്യംങ്കരിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും പുരോഗതിയിലേക്ക് ഉത്സാഹത്തോടെ നടക്കുന്ന ഒരു ജനതയെ നമുക്ക് ലഭിക്കില്ല., മറിച്ച് അനുസരണശീലമുള്ള , ചോദ്യം ചെയ്യാത്ത ഇറച്ചിക്കോഴികളെ മാത്രമാണ് ലഭിക്കുക. ഇതിന്റെ പിന്നിലുള്ള ഭീഭത്സമായ സാമ്രാജ്യത്വ രാഷ്ട്രീയവും ഇതുതന്നെ . സ്ത്രീയെ ശക്തി പ്പെടുത്തുന്നത് വിപണിക്ക് വേണ്ടിയാണ് ; രാജ്യത്തിനോ സ്ത്രീക്കോ , മനുഷ്യ സമൂഹത്തിന്റെ നന്മക്കോ അല്ലെന്ന്‍ ഉറപ്പിച്ചു വിശ്വസിക്കാം . പുരുഷനെ അനുസരിപ്പിക്കുന്നതില്‍ അനുഭവപ്പെടുന്ന വിഷമത കളോന്നും സ്ത്രീയെ നിയന്ത്രിക്കാന്‍ ആവശ്യമില്ല .
മാത്രമല്ല , പിടിയാനകളെ ഉപയോഗിച്ചത് സമൂഹത്തെ വരുതിയിലാക്കാനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭാരതത്തില്‍ ദേവദാസികളെ ഉപയോഗിച്ചത് രാജ്യ ഭരണം 2000 വര്ഷം അനായാസം നടത്താനായ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ചരിത്രം.
ചിത്രകാരന്‍ സമൂഹത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ പറയട്ടെ...
പുരുഷ ഗുണമുള്ള ഒരു പുരുഷനില്‍ മതിയായ അളവില്‍ തിന്മയുണ്ടായിരിക്കും.
അതുപോലെ സ്തൈണതയുള്ള സ്ത്രീയുടെ ഉള്ളടക്കം നന്മയുടെ ആധിക്യമാണ്.
നന്മയെ ബലപ്പെടുത്താന്‍ തിന്മയെ ഉപയോഗിക്കുകയാണ് വേണ്ടത് , അല്ലാതെ തിന്മയെ നശിപ്പിക്കുകയല്ല.
തിന്മയെ കുടുംബത്തിനു/രാഷ്ട്രത്തിനു പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ (സര്‍ക്കാരായാലും,കോടതിയായാലും,സാമ്രാജ്യത്വ വാണിജ്യ താല്‍പ്പര്യമായാലും)നശിപ്പിച്ചാല്‍ അത്യാവശ്യത്തിന് ആണുങ്ങളെ (തിന്മയെ) ഇറക്കുമതി ചെയ്യേണ്ടി വരും. തിരുവിതാം കൂര്‍ രാജ്യത്ത് പണ്ട് പട്ടന്മാരെയും, ദിവാന്മാരേയും, റസിഡന്റ് സായിപ്പിനേയും ഇറക്കുമതി ചെയ്തിരുന്നതുപോലെ !!!!
പെണ്‍ ഭരണത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പരിണാമം അന്തസ്സുകെട്ട രാഷ്ട്രീയ ശോഷണമാണ്.
അവിടെ തന്തയെ മാറ്റിപ്പറയുന്നത് അലങ്കാരമാകും !!! കുലമഹിമയാകും !!!
ക്രിയാത്മകമായ ബുദ്ധിക്ക് പകരം ചതിയും വഞ്ചനയും ഉപജാപവും കുടിലതയും അസാന്മാര്‍ഗ്ഗികതയും അധര്‍മ്മവും വിധേയത്വവും അടിമത്വവും രാജ്യം ഭരിക്കും.
................................
സത്യത്തില്‍ സമൂഹത്തില്‍ അപൂര്‍വ്വമായുള്ള ക്രിമിനല്‍ ബുദ്ധിയുള്ള കുറ്റവാളികളെ ഭയന്ന് എല്ല പുരുഷന്മാരെയും സംസ്കാരികമായി വന്ധ്യംങ്കരിക്കുന്ന പ്രവര്‍ത്തിയാണ് ഉപരിപ്ലവമായ നിയമങ്ങള്‍. തന്റെ അന്തകന്‍ ജനിച്ചെന്ന അശരീരി(ഉപജാപം) കേട്ട് സകല നവ ജാത ശിശുക്കളേയും കൊന്നൊടുക്കാന്‍ ഉത്തരവിടുന്ന ഭീരുക്കളായ രാജാക്കന്മാരുടെ കഥയാണ് ചിത്രകാരന് ഓര്‍മ്മ വരുന്നത്.
...................................
നമ്മുടെ സമൂഹത്തിലുള്ള സ്ത്രീധനം, സ്ത്രീയോടുള്ള വിവേചനം എന്നിവ ജാതി,മതം,ആചാരങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്താനെന്നു തിരിച്ചറിയാതെ, തന്റെ പ്രാണനായ പുരുഷനെ ശത്രുവായി കണ്ട് യുദ്ധമാരംഭിക്കാനെ
സ്ത്രീക്ക് തോന്നു. സ്ത്രൈണ ബുദ്ധിയുടെ പ്രത്യേകതയാണ് അത് . (അപവാദങ്ങളുണ്ട്.നല്ല ഒന്നാന്തരം ആണിനെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുമുണ്ട്.അപൂര്‍വ്വമായ അവര്‍ക്ക് ചിത്രകാരന്‍ പറയുന്നത് മനസ്സിലാക്കാനുമാകും.) എന്നാല്‍ വസ്തുനിഷ്ടമായി അത് മനസ്സിലാക്കി ജാതി-മതങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് പുരുഷ മനസ്സുകള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. അതിനുള്ള ആണത്തമില്ലാതെ ,പിന്‍ബുദ്ധിയായ പെണ്‍ബുദ്ധിക്ക് ജയ് വിളിച്ച് തന്റെ സ്വാര്‍ത്ഥ ജീവിതം സുരക്ഷിതമാക്കുക എന്ന ഭീരുത്വത്തിന്റെ വാലാട്ടുന്ന പട്ടി രൂപത്തിലേക്ക് ഒതുങ്ങുകയല്ല പുരുഷ ധര്‍മ്മം.
........................................
പാവം ഞാന്‍ എഴുതിയ പോസ്റ്റിന്റെ ലിങ്ക്.
Blogger chithrakaran:ചിത്രകാരന്‍ said...
വിഷയത്തിനനുസരിച്ച തലക്കെട്ടു കൊടുത്താലും വായിക്കപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.
അവശ്യമില്ലാതെ പോസ്റ്റന്‍ വേഷപ്രച്ഛന്നനായി നില്‍ക്കുന്നു.... പാവം...!!!
സര്‍ക്കാരിന്റേയും കോടതിയുടേയും സ്ത്രീ ശാക്തീകരണ
ചിന്തകളും പ്രവര്‍ത്തികളും വളരെ ഉപരിപ്ലമാണെന്ന്
ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു :)
കുടുംബത്തിനകത്തേക്ക് മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ കൂട്ടിക്കൊടുപ്പുകാരുടെ സ്വര്‍ഗ്ഗലോകത്തേക്കാണ്
സമൂഹത്തെ നയിക്കുക.
ലോക മുതലാളിത്വ കംബോളത്തിന് വേണ്ടി നമ്മുടെ
രാജ്യത്തെ വാസക്ടമി ചെയ്ത് പ്രതിരോധരഹിതമാക്കി
കൊടുക്കുക എന്ന ചുമതല ബുദ്ധിശൂന്യരായ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊടുക്കുന്നു.അടിമത്വം പേറുന്ന നമ്മുടെ ജനത അതു കണ്ട് ന്യായമാണെന്ന് തെറ്റിദ്ധരിക്കുന്നു.
കുറച്ചു ആത്മാഭിമാനമുള്ള ആണുങ്ങളേയും, സ്നേഹബോധമുള്ള സ്ത്രീകളേയും പ്രസവിച്ചു വളര്‍ത്താന്‍ കഴിയാത്ത നമ്മുടെ അമ്മമാരുടെ കൃത്യവിലോപത്തിന്റെ ദുരന്തഫലം.
ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ കുറെ പോസ്റ്റുകളും ചര്‍ച്ചകളും നടക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ സ്ത്രീത്വത്തെ ആരൊക്കെയോ വഴിപിഴപ്പിച്ചിരിക്കുന്നു.
ചിത്രകാരന്‍ ഒരു പോസ്റ്റ് ഇടാം :)
02 August 2009 22:21
Saturday, August 1, 2009
ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല
ടെലിവിഷന്‍ ചാനലുകളിലൂടെ രൂപമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ മുഖച്ഛായകളെക്കുറിച്ച് നല്ലൊരു ചിന്ത അവതരിപ്പിക്കുന്ന നിഷ്ക്കളങ്കന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.
ആ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകള്‍ താഴെ:
Blogger chithrakaran:ചിത്രകാരന്‍ said...
“നമു” പറഞ്ഞതുപോലെ ചിന്ത പ്രസക്തം !
അതാതു കാലത്തെ കംബോളം തങ്ങളുടെ പ്രധാന വില്‍പ്പനച്ചരക്കായ ഭക്തി മയക്കുമരുന്നിന്റെ
റാപ്പര്‍ കാലികമായി പരിഷ്ക്കരിച്ച് തങ്ങള്‍
അധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ നേരിടുന്നതില്‍
സേവന സന്നദ്ധരായി മുന്നിലുണ്ടെന്ന്
നമ്മേ ബോധ്യപ്പെടുത്തുകയാണ്.
ഭാഗ്യത്തിന് മൊബൈല്‍ ഫോണും,
ലാപ്ടോപ്പ് കംബ്യൂട്ടറും ദേവിദേവന്മാര്‍ ഉപയോഗിക്കുന്നത്
പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ദൈവങ്ങളേക്കാള്‍ ശക്തിയുള്ള ഈ ഉപകരണങ്ങള്‍
മറ്റൊരു ഉത്പന്നമായതിനാലാകാം ഇവ ഉള്‍പ്പെടുത്താത്തത്.
അഥവ ഉള്‍പ്പെടുത്തിയാല്‍ തന്നെ താരതമ്യത്തിലൂടെ
ഈ മാംസപിഢ ദൈവങ്ങളുടെ ജീര്‍ണ്ണത ഭക്തര്‍ക്ക് ബോധ്യമാകുമെന്ന് ഭക്തി കച്ചവടക്കാര്‍ ഭയപ്പെടുന്നുണ്ടായിരിക്കും.
July 31, 2009 8:07 AM
chithrakaran:ചിത്രകാരന്‍ said...
“ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള്‍ തന്നെയാണ്‍്.”
ഹഹ...
ശരിയാണ്, കുഴപ്പം നമ്മുടേതു തന്നെയാകാം.
എന്നാല്‍ ആ കുഴപ്പങ്ങള്‍ തീര്‍ക്കാനും, നമ്മെ പരിശുദ്ധവും ശക്തവുമാക്കാനും നാം ഉപയോഗിക്കേണ്ടതായ അതിലോലമായ ഉപകരണങ്ങളാണ് ചിത്രങ്ങളും,കലയും,സംഗീതവും,സാഹിത്യവും,ശാസ്ത്ര അറിവുകളുമെല്ലാം.
എന്നാല്‍, ആ നന്മയില്‍ സ്വാര്‍ത്ഥവിഷം ചേര്‍ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്ന ഒരു
സാംസ്ക്കാരികതയാണ് നമുക്കുള്ളത്.
കുഴപ്പം നമ്മുടേതാണ് എന്നത് ഒരു സത്യമായിരിക്കാം.എന്നാല്‍ ആ കുഴപ്പത്തിന്റെ ന്യായവാദമുപയോഗിച്ച് ദുര്‍ബലരും അജ്ഞരുമായ മഹാപാവങ്ങളുടെ മനസ്സ് അടിമപ്പെടുത്തുന്നത് ക്രൂരതയില്‍ കുറഞ്ഞ ഒന്നുമല്ല.
പ്രായം കുറഞ്ഞവരോ, ലോകവിവരം കുറഞ്ഞവരോ ആയ മനുഷ്യരെ സാംബത്തികമായി കൊള്ളചെയ്യുന്നതിന് അവരെ മദ്യം രുചിപ്പിച്ചാല്‍ മതിയാകും. ലൈംഗീകമായി ചൂഷണം ചെയ്യാന്‍ വല്ല ഷക്കീല പടങ്ങളും കാണിച്ചുകൊടുത്താലും മതിയാകും.
അതിനുശേഷം അവര്‍ക്കുണ്ടായ നഷ്ടം അവരുടെ കഴിവില്ലായ്മയാണെന്ന് മേല്‍ വിവരിച്ച ന്യായത്തിലൂടെ എഴുതിത്തള്ളാം. (വിവരമുള്ളവര്‍ക്കുള്ള നഷ്ടം മാത്രമല്ലേ കണക്കുവക്കേണ്ടതുള്ളു!)
പക്ഷേ ചിത്രകാരന്റെ മനസാക്ഷിക്കുമുന്നില്‍
കലയെ ദുരുപയോഗം ചെയ്ത് അന്യരുടെ അറിവില്ലായ്മയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത അറിവുള്ളവരുടെ പൊതു സമൂഹം തന്നെയാണ്
കുറ്റക്കാര്‍.അവര്‍ക്ക് പശ്ചാത്താപം തോന്നാത്ത കാലത്തോളം നമ്മുടെ സമൂഹം ജീര്‍ണ്ണമായിരിക്കും.
കമന്റ് വ്യക്തിപരമല്ല. വിഷയത്തോട് ,അതിന്റെ അലസമായ രാഷ്ട്രീയ ബോധത്തോട് പ്രതികരിച്ചെന്നുമാത്രം.
മറുപടി കമന്റുകളില്ല.
സസ്നേഹം :)
August 1, 2009 8:51 AM
Friday, July 31, 2009
സാഹിത്യത്തിലെ ചേരികള്‍ !!
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണെന്നും, അതിനൊരു ഇടത്താവളമില്ലെന്നും , എല്ലാ ഇടത്താവളങ്ങളും അടിമത്വത്തിന്റെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും പുരോഗമനേച്ഛുക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
“നിങ്ങള്‍ ആരുടെ ചേരിയില്‍” ലേഖനത്തിന്റെ ലിങ്ക്. (തര്‍ജ്ജനി, ജുലായ് 2009 , Volume 5, No. 7)ചിന്തയിലെ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് താഴെ:
ചേരികള്‍ എന്തിന് ?
നല്ല ലേഖനം .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി വിവിധ ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് എന്നതാണ് സഹതാപകാരം .
സ്വാതന്ത്ര്യത്തിലേക്ക് മനസ്സ് ഉണര്‍ന്നവര്‍ക്കെ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയു.
Wednesday, July 29, 2009
ബ്ലോഗ് മീറ്റ് ... ചിത്രങ്ങള് cherai blog meet 2009
ആ പടത്തില് ഹരീഷിനെയും കിച്ചുവിനേയും അധികമായി ലഭിച്ചു എന്നൊരു പ്രാധാന്യമുണ്ട്.ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
ബ്ലോഗ് വളരുകയാണ് !!!!!!!!!!!
1
2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19

20

21

22

23

24

25

26

27

28

29

30

31
Tuesday, July 28, 2009
മോഹന്‍ ലാലിന്റെ വിഢിവേഷം !
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.
ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?
സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.
ഛയ്.... ലജ്ജാവഹം !!!
ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.
ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!
മലയാള സിനിമയിലെസവര്‍ണ്ണ വിഷം
- ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ റ്റ്വന്റി:റ്റ്വന്റി സിനിമയിലെ സവര്‍ണ്ണ ജാതിയതയുടെ
- വിഷ സാന്നിദ്ധ്യം നല്ലൊരു നിരൂപണത്തിലൂടെ അനാവൃതമാക്കിയിരിക്കുന്നു. റീടേക്ക്: ജാതിയുടെ ഇരുപതുകളി എന്ന പോസ്റ്റ് ഇപ്പോഴും മൃഗസമാനരായി നടക്കുന്ന സവര്‍ണ്ണാഭിമാനികള്‍ക്ക് മാനവികതയിലേക്ക് വളരാനുള്ള തടസ്സത്തിന്റെ കുരുക്കഴിച്ചുകാണിക്കുന്നു.
- chithrakaran:ചിത്രകാരന്‍ said...
-
യുദ്ധത്തിനുവരുന്ന ശത്രുവിനെ നമുക്ക് പൊരുതി ജയിക്കാം.
അഥവ തോറ്റാല്‍പ്പോലും അന്തസ്സോടെ മരിക്കാം.
എന്നാല്‍,ജനപ്രിയ ആത്മീയഭക്ഷണമായ
കലയില്‍ വിഷം ചേര്‍ത്തുള്ള “സ്നേഹചതി”യില്‍
ജനത്തിനു തളര്‍ന്നുറങ്ങാനെ കഴിയു.
മുലപ്പാലുപോലെ പരിശുദ്ധമാണെന്നു
കരുതപ്പെടുന്ന കലയിലും സാഹിത്യത്തിലും
ബ്രാഹ്മണ്യത്തിന്റെ മയക്കുമരുന്ന് തേച്ച്...
ലോക സമസ്തോ സുഖിനോ ഭവന്തു എന്ന്
മനസ്സാക്ഷിക്കുത്തില്ലാതെ ഉരുവിട്ട് ജനത്തെ മുലയൂട്ടാന്‍ ശ്രമിക്കുന്ന ശൂദ്രസവര്‍ണ്ണതയെ നമുക്കിത്രകാലം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
നമ്മുടെ മാധ്യമങ്ങളിലെ കുശിനിക്കാരെറെയും
ജാതി വിഷനിര്‍മ്മാതാക്കളായിരുന്ന ...
ബ്രാഹ്മണ സേവകരായിരുന്ന നായന്മാരായിരുന്നു.
ഇന്നിപ്പോള്‍ ഇന്റെര്‍നെറ്റിന്റെ മാനവികശാസ്ത്ര സ്വഭാവത്താല്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങങ്ങളുടെ ഭാണ്ഡക്കെട്ട് നെറ്റില്‍ പൊട്ടിയൊലിക്കാനാരംഭിച്ചിരിക്കുന്നു.
സവര്‍ണ്ണ ജീര്‍ണ്ണതക്ക് മരുന്നു നിര്‍ദ്ദേശിക്കുന്നവരെ
അനോണി ആക്രമണത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന മാടംബിനായന്മാരുടെ വെപ്രാളം
സ്വാഭാവികം.
20.20 സിനിമ കണ്ടിട്ടില്ലെങ്കിലും
അതിന്റെ നിര്‍മ്മാതാക്കളുടെ
കൂട്ടിക്കൊടുപ്പ് ബിസിനസ്സ് ബുദ്ധിയെ വ്യക്തമായി
മനസ്സിലാക്കാനായി.
സവര്‍ണ്ണ സാംസ്ക്കാരികതക്കു ബധലായി
ആധുനിക മതനിരപേക്ഷതയെ ,മാനവികതയെ
കേന്ദ്രീകരിച്ച വസ്തുനിഷ്ട സാംസ്ക്കാരികത
വളര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.
അതിനായി നമ്മുടെ ജാതീയമായ ദുര്‍മേദസ്സിനെ
സത്യസന്ധമായ,വസ്തുനിഷ്ടമായ ചരിത്രം കൊണ്ട്
ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
വാലുവച്ചു നടക്കുന്ന ഹനുമാന്മാര്‍ക്കും, നായ, പട്ടി,കരടി തുടങ്ങിയ ഇരുകാലി മൃഗങ്ങള്‍ക്കും നൊന്തെന്നുവരും.
എന്നാല്‍ ചികിത്സ നിര്‍ത്തിക്കൂട.
ഈ വക സവര്‍ണ്ണ മൃഗങ്ങള്‍ക്ക് മനുഷ്യരായി തീരാനുള്ള ഒരു പുനര്‍ജന്മപ്രസവവേദനയായി
നമുക്കീ പ്രവര്‍ത്തനത്തെ തിരിച്ചറിയാം.
ഈ പോസ്റ്റ് മഹത്തരമായ മാനവിക സ്വാതന്ത്ര്യത്തിനായുള്ള ആ തിരിച്ചറിവിലേക്കുള്ള സംഭാവനയാണ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! - July 28, 2009 8:47 AM
Wednesday, July 22, 2009
രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്‍ ...
കോണ്ടിനെന്റല്‍ വിമാനക്കംബനിയുടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനായി ഉത്തരവിടാനുള്ള ആത്മാഭിമാനമോ രാഷ്ട്രീയ ഉണര്‍വ്വോ ഉള്ളവരൊന്നും നമ്മുടെ അധികാര സ്ഥാനങ്ങളില്‍ ഇതുവരെ എത്തിച്ചേരാന്‍ ഇടയായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പ്രതീകാത്മകമായ സാങ്കല്‍പ്പിക ജനാധിപത്യം നിലവിലുള്ള രാജ്യത്ത് ഇറ്റലിക്കാരും,അമേരിക്കക്കാരും,ബ്രിട്ടീഷുകാരും തന്ത്രികളായി വന്നുപോയിക്കൊണ്ടിരിക്കും. ഗുമസ്ത-ശാന്തിപ്പണിചെയ്യുന്ന മന്ത്രിമാര്‍ക്ക് തന്ത്രിയെ അനുസരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്ന് സാരം !
ആത്മാഭിമാനമില്ലാത്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ മുന്‍രാഷ്ട്രപതിക്ക് മാത്രം അന്തസ്സ് ലഭിക്കണമെന്നു പറയുന്നതില്‍ ന്യായവുമുണ്ടെന്നു തോന്നുന്നില്ല.അധികാരത്തിലിരിക്കുംബോള്‍ പ്രയോജനമുണ്ടെന്ന കാരണത്താലെങ്കിലും ബഹുമാനിക്കപ്പെട്ടേക്കാം.അധികാരമില്ലാതാകുംബോള്‍ ലഭിക്കുന്ന ബഹുമാനമാണ് സത്യത്തിലുള്ള ബഹുമാനം. സ്വന്തം ദുരവസ്ഥയുടെ കണ്ണാടി പ്രതിബിംബം !!!
ഒരു രാജ്യത്തിന്റെ നാണം കെട്ട അവസ്ഥ !
വീട്ടില്‍ കയറിവന്ന പിച്ചക്കാരന്‍ വീട്ടുടമസ്ഥനെ ബഹുമാനിക്കുന്നില്ലെന്ന്...ഹഹഹ!!!
ഹിന്ദുവായാലും,മുസ്ലീമായാലും ജനങ്ങള്‍ ആത്മാഭിമാനംകൊണ്ട് ശക്തരാകുക മാത്രമേ വഴിയുള്ളു.
(ആ സാധനമാണ് നമുക്കറിയാത്തതും.ദുരഭിമാനമാണെങ്കില്‍ ധാരാളം സ്റ്റോക്കുണ്ടായിരുന്നു.പുഷ്പ്കവിമാനം കണ്ടുപിടിച്ച മഹാന്മാരുടെ രാജ്യമല്ലേ ?)
ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നും ഒരു രാഷ്ട്രീയ നിലപാടുള്ള പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.
നാറാണത്തു ഭ്രാന്താ...,
വിലപ്പെട്ട ആറിവുകളാണല്ലോ ഈ പോസ്റ്റിലൂടെ ബൂലോകത്തെ അറിയിച്ചിരിക്കുന്നത് !
ബ്ലോഗില്‍ പ്രസിദ്ധീകരണം വ്യക്തിഗതമായതിനാല്‍
ആധികാരികമായി എന്തു ലിങ്കുണ്ടായാലും
ജനം കാര്യമാക്കില്ല.
അതുകൊണ്ടുതന്നെ വിസ്തരിച്ച തെളിവുകളോടെ,
ഭ്രാന്തനോ, മറ്റു വല്ല സുമനസ്സുകളോ ഇതൊരു
സമഗ്ര ലേഖനമായി പ്രമുഖ പത്രമാധ്യമങ്ങളിലൂടെ
പ്രസിദ്ധീകരിക്കട്ടെ എന്ന് (ദുര)അഭിമാനത്തോടെ
ആശിക്കുന്നു.
ഈ പോസ്റ്റിന് വളരെ വളരെ നന്ദി.
തലക്കെട്ട് ബൂലോകത്ത് ഉചിതം തന്നെ !
സസ്നേഹം.