മതത്തിന്റെ ചട്ടക്കൂടിനകത്ത് നിയമാനുസാരിയായി നടത്തുന്ന പ്രേമത്തെ ഒരു വിപ്ലവമായോ സാമൂഹ്യ നന്മയായോ വിശേഷിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ മതത്തിന്റെ മതില്‍ക്കെട്ടുകള്‍ അതിലംഘിക്കുന്ന പ്രേമം മഹനീയമായ,മാനവികമായ സമൂഹത്തിന്റെ വളര്‍ച്ചതന്നെയാണ്. ആ പ്രേമത്തെ ഫാസിസ്റ്റ് മൌദൂദി ആശയങ്ങളുപയോഗിച്ച് ഒടിച്ചു മടക്കി ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മതത്തിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വര്‍ഗ്ഗീയ യുദ്ധത്തിന്റെ പ്രേമ മുഖം തന്നെയാണ്.അതിനെ ലൌ ജിഹാദെന്നോ,റോമിയോ ജിഹാദെന്നോ,പ്രേമ മതമെന്നോ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.പ്രേമം എന്ന മഹനീയ അവസ്ഥയെ വ്യഭിചരിക്കുന്ന മതങ്ങളുടെ ആ യുദ്ധ തന്ത്രത്തെ നന്മയാഗ്രഹിക്കുന്ന സമൂഹം മതത്തിന്റെ കപടമുഖം വെളിപ്പെടുത്തി അപഹസിക്കുകതന്നെ വേണം. കാരണം നമ്മുടെ സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന് മതങ്ങളുടെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് മുഖങ്ങള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്.
ഒരു പ്രേമ വണ്‍വേമതവിവാഹം,അത് എത്തിച്ചേരുന്നത് ഏതു മതത്തിലേക്കായാലും ആ മതത്തിന്റെ സ്വാര്‍ത്ഥവും, തിന്മ നിറഞ്ഞതുമായ നിലപാടിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥക്കു മുന്നിലെ കീഴടങ്ങലാണ്. സമൂഹത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള മത നിര്‍ബന്ധത്തിന്റെ ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങുന്ന ആ പ്രേമം പാടിപൊലിപ്പിക്കാന്‍ മാത്രം മഹനീയമല്ലെന്നു മാത്രമല്ല, ഒരു വര്‍ഗ്ഗീയ പ്രവര്‍ത്തനം തന്നെയാണ്. അന്യമതങ്ങളില്‍ നിന്നും പ്രേമിക്കുന്ന യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മതങ്ങളില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്ന് ഇവിടത്തെ മതങ്ങള്‍ സമൂഹത്തിന് ഉറപ്പു കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം ഉറപ്പു നല്‍കാന്‍ തയ്യാറാകാത്ത മതങ്ങളെ തീവ്രവാദികളുടെ മതങ്ങളായോ, വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമിക്കൂട്ടമായോ അടയാളപ്പെടുത്താന്‍ സമൂഹം മത പ്രീണനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധം കാണിക്കേണ്ടിയിരിക്കുന്നു.
മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്ത്രീ നമ്മുടെ സമൂഹത്തിലെങ്കിലും വളരെ വളരെ അപൂര്‍വ്വമായൊരു ന്യൂന പക്ഷം തന്നെയാണ്.
ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിലെ വളരെ പ്രസക്തവും സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായ ഒരു ക്വോട്ടിങ്ങ് താഴെ കോപ്പി ചെയ്ത് വക്കുന്നു. ലൌ ജിഹാദ് പ്രശ്നത്തിന്റേയും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ ഇസ്ലാമിക ഫാസിസത്തിന്റേയും മൂലകാരണം അദ്ദേഹം അതി ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇസ്ലാം നിരുപദ്രവമല്ലെന്നും വര്‍ഗ്ഗീയതയുടേയും,മതഭ്രാന്തിന്റേയും തലസ്ഥാനം തന്നെയാണെന്നും മനസ്സിലാക്കാന്‍ കൂടുതല്‍ ഉദാഹരണാങ്ങളൊന്നും വേണമെന്നില്ല!
“ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.”-ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലി
ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ കോമണ്‍സെന്‍സ് എന്ന ബ്ലോഗില്‍ “പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം” എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരന്റെ മനസ്സിലുരുത്തിരിഞ്ഞ ചിന്താശകലങ്ങളാണ് മുകളിലെഴുതിയത്.
ലൌ ജിഹാദുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആധികാരികവും വസ്തുനിഷ്ടവുമായ പോസ്റ്റായ പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതും മനുഷ്യ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒരു മനശ്ശാസ്ത്രജ്ഞന്റെ വിശകലനം എന്ന രീതിയില്‍ ഗൌരവമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമാണ്.
ഇതേ വിഷയത്തിലുള്ള ചിത്രകാരന്റെ “ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും” എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.
ചിത്രകാരന്‍ അദ്ദേഹത്തിന്റെ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു:
Blogger chithrakaran:ചിത്രകാരന്‍ said...
വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കുന്ന ഈ പോസ്റ്റ് നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ചിന്തകള്‍ പങ്കുവക്കുന്നു.
ഈ പോസ്റ്റിനു നന്ദി പറയട്ടെ.
ചിത്രകാരന്റെ ചിന്തയില്‍ മൃദു മത വിശ്വാസം എന്നൊന്നില്ല. ഉറങ്ങിക്കിടക്കുന്ന മത വിശ്വാസത്തെ നമ്മുടെ ആശ്വാസത്തിനായി മൃദു മത വിശ്വാസം എന്ന് തല്‍ക്കാലം വിളിക്കാം. എല്ലാ മത വിശ്വാസികളും ആ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ മത ഭീകരന്മാരോടുപോലും ധാര്‍മ്മികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അഞ്ചു നേരം നിസ്ക്കരിക്കുന്ന സാത്വികനായ ഒരു മുസല്‍മാനും,എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കൃസ്ത്യാനിയും,മാസത്തിലൊരിക്കലെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുവും മതവര്‍ഗ്ഗീയതക്ക് അടിപ്പെട്ടവര്‍തന്നെയാണ്. ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് മത നേതൃത്വങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നതും,സാധുവിശ്വാസിയായി വേഷംകെട്ടുന്നതും!
ഇസ്ലാം മതവിശ്വാസികള്‍ ബുദ്ധിവികാസമില്ലായ്മയുടെ വര്‍ഗ്ഗീയ വൈറസ്സ് രോഗത്തിന്റെ ഇരകളെന്ന നിലയില്‍ സഹാനുഭൂതിക്ക് അര്‍ഹരാണെങ്കിലും,മറ്റൊരു മത വര്‍ഗ്ഗീയവിശ്വാസികളുമായും സമത്വപ്പെടുത്താന്‍ കഴിയാത്തവിധം ഒരു പക്ഷേ, നാസികള്‍ക്കു തുല്യമായ രീതിയില്‍ ഫാസിസ്റ്റ് രോഗചിന്തകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമേ ഇസ്ലാമിക ഫാസിസ്റ്റുകളെ അതിലംഘിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പ്രേമ ജിഹാദിന്റെ പേരിലായാലും ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിഷ ചിന്തകള്‍ പുറത്തുവരത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു.
പ്രേമത്തിലൂടെ അന്യ മതങ്ങളിലേക്കോ, മതമില്ലാത്ത മാനവിക തലത്തിലേക്കോ പറിച്ചു നടപ്പെടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഇസ്ലാമിക സമൂഹം സഹിഷ്ണുതയുടെ സമാധാനാന്തരീക്ഷം നല്‍കും എന്നൊരു ഉറപ്പെങ്കിലും ഇസ്ലാം മത പ്രമുഖരില്‍ നിന്നും പ്രത്യേകിച്ച് മൌദൂദികളായ ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും,അവരുടെ പത്രങ്ങളില്‍ നിന്നും സമൂഹത്തിനു ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഗ്ഗീയ പ്രശ്നം മത നിരപേക്ഷതയുടേയും പൊതുജനത്തിന്റെ മൊത്തത്തിലുള്ളതുമായ വിജയമായിരിക്കും.
അതുമാത്രമല്ല, ലൌ ജിഹാദിന്റെ പേരില്‍ പല്ലും നഖവും മൂര്‍ച്ച്കൂട്ടി വര്‍ഗ്ഗീയ ഇരപിടുത്തത്തിനിറങ്ങിയ സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും,കൃസ്ത്യന്‍ വര്‍ഗ്ഗീയസഭാപ്രവര്‍ത്തകര്‍ക്കും ചുണ്ടെലികളായി തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങാനുള്ള സ്ഥിതിവിശേഷവുമുണ്ടാക്കും.
November 22, 2009 8:10 PM
Sunday, November 22, 2009
പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍
ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ഈ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.
അധ്യാപകര്‍ കുറ്റിയറ്റുപോയിട്ടില്ല എന്നു ബോധ്യമായി. അറിവു പകര്‍ന്നു നല്‍കണം എന്ന ഇച്ഛാശക്തിയുമായി ഒരു കൂട്ടം അധ്യാപകര്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ തുടങ്ങുകയും അതിലൂടെ ലോകത്തെംബാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്തുകയും, തങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാന്‍ സ്വമേധയ മുന്നോട്ടുവരികയും ചെയ്യുന്നു എന്നത് നമ്മുടെ നാടിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നല്ലോ എന്നൊരു വെളിപാട് ചിത്രകാരന്റെ മനസ്സിലൂടെ മിന്നിമറയുന്നു.
വെറും സ്കൂള്‍ പാഠങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ചിന്താധാരകളെല്ലാം നവീകരിക്കാന്‍ കെല്‍പ്പുള്ള സംഘടിത ശേഷികൂടിയുള്ള ശക്തരായ സാന്നിദ്ധ്യമായാണ് അധ്യാപകരെ ചിത്രകാരന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അധ്യാപകര്‍ ബൂലോകത്തേക്ക് കടന്നു വരണമെന്നും സ്കൂള്‍ കാര്യങ്ങളും,ശാസ്ത്ര സാമൂഹ്യ കാര്യങ്ങളും നിര്‍ഭയം ബൂലോകത്ത് പങ്കുവക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന്‍ ഇന്ന് വായിച്ച മാത്തമറ്റിക്സ് അധ്യാപകരുടെ കൂട്ടായ്മ ബ്ലോഗും, ഫിസിക്സ് അധ്യാപകരുടെ കൂട്ടായ്മാ ബ്ലോഗും,ജി.എച്ച്.എസ്.മാഞ്ഞൂര്‍ സ്കൂള്‍ ബ്ലോഗും കണ്ടിട്ടില്ലാത്തവര്‍ ലിങ്കുകളിലൂടെ അവിടെ എത്തിപ്പെടുക.
ബൂലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അധ്യാപകരുടെ ബ്ലോഗിനു ലഭിക്കാനായി ജാലകം അഗ്രഗേറ്റര്‍ ബാനര്‍(ജാലകത്തെക്കുറിച്ചുള്ള ബ്ലോഗ് അക്കാദമി പോസ്റ്റിലേക്കുള്ള ലിങ്ക്) ബ്ലോഗുകളില്‍ സ്ഥാപിക്കണമെന്ന് ചിത്രകാരന്‍ അധ്യാപക ബ്ലോഗ് കൂട്ടായ്മകളോട് അഭ്യര്‍ത്ഥിക്കുന്നു. പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ബാനറും ഉപയോഗിക്കാം.
ബ്ലോഗിനെ ഒരു അറിവിന്റെ വിസ്ഫോടനമായി ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണഭൂതരാകാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ബ്ലോഗ് അതിനുള്ള മാധ്യമം തന്നെയാണേന്ന് തീര്‍ച്ചയായും ഉറപ്പിക്കാം.
അധ്യാപക ബ്ലോഗര്‍മാര്‍ക്ക് ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!
വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ:
1)സുജനിക
2)സ്കൂള്‍ വിക്കി
3)അദ്ധ്യാപന തന്ത്രങ്ങള്‍
4)മിനിലോകം
5)സ്കൂള്‍ വാര്‍ത്തകള്‍
6)അക്ഷര പരിചയം
7)ഹിസ്റ്ററി വാര്‍ത്തകള്‍
8)ഫിസിക്സ് വിദ്യാലയം
9)Quiz
10)സയന്‍സ് ലോകം
11)കുറുഞ്ഞി ഓണ്‍ലൈന്‍ അധ്യാപകന്റെ ബ്ലോഗല്ലെങ്കിലും അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാകും.
12)മനുഷ്യചരിതങ്ങള്‍ അധ്യാപകര്‍ വായിച്ച് മനസ്സിലാക്കേണ്ടതായ സി.കെ.ബാബുവിന്റെ ബ്ലോഗ്
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.
അധ്യാപകര്‍ കുറ്റിയറ്റുപോയിട്ടില്ല എന്നു ബോധ്യമായി. അറിവു പകര്‍ന്നു നല്‍കണം എന്ന ഇച്ഛാശക്തിയുമായി ഒരു കൂട്ടം അധ്യാപകര്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ തുടങ്ങുകയും അതിലൂടെ ലോകത്തെംബാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്തുകയും, തങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാന്‍ സ്വമേധയ മുന്നോട്ടുവരികയും ചെയ്യുന്നു എന്നത് നമ്മുടെ നാടിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നല്ലോ എന്നൊരു വെളിപാട് ചിത്രകാരന്റെ മനസ്സിലൂടെ മിന്നിമറയുന്നു.
വെറും സ്കൂള്‍ പാഠങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ചിന്താധാരകളെല്ലാം നവീകരിക്കാന്‍ കെല്‍പ്പുള്ള സംഘടിത ശേഷികൂടിയുള്ള ശക്തരായ സാന്നിദ്ധ്യമായാണ് അധ്യാപകരെ ചിത്രകാരന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അധ്യാപകര്‍ ബൂലോകത്തേക്ക് കടന്നു വരണമെന്നും സ്കൂള്‍ കാര്യങ്ങളും,ശാസ്ത്ര സാമൂഹ്യ കാര്യങ്ങളും നിര്‍ഭയം ബൂലോകത്ത് പങ്കുവക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന്‍ ഇന്ന് വായിച്ച മാത്തമറ്റിക്സ് അധ്യാപകരുടെ കൂട്ടായ്മ ബ്ലോഗും, ഫിസിക്സ് അധ്യാപകരുടെ കൂട്ടായ്മാ ബ്ലോഗും,ജി.എച്ച്.എസ്.മാഞ്ഞൂര്‍ സ്കൂള്‍ ബ്ലോഗും കണ്ടിട്ടില്ലാത്തവര്‍ ലിങ്കുകളിലൂടെ അവിടെ എത്തിപ്പെടുക.
ബ്ലോഗിനെ ഒരു അറിവിന്റെ വിസ്ഫോടനമായി ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണഭൂതരാകാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ബ്ലോഗ് അതിനുള്ള മാധ്യമം തന്നെയാണേന്ന് തീര്‍ച്ചയായും ഉറപ്പിക്കാം. അധ്യാപക ബ്ലോഗര്‍മാര്‍ക്ക് ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!
വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ:
1)സുജനിക
2)സ്കൂള്‍ വിക്കി
3)അദ്ധ്യാപന തന്ത്രങ്ങള്‍
4)മിനിലോകം
5)സ്കൂള്‍ വാര്‍ത്തകള്‍
6)അക്ഷര പരിചയം
7)ഹിസ്റ്ററി വാര്‍ത്തകള്‍
8)ഫിസിക്സ് വിദ്യാലയം
9)Quiz
10)സയന്‍സ് ലോകം
11)കുറുഞ്ഞി ഓണ്‍ലൈന്‍ അധ്യാപകന്റെ ബ്ലോഗല്ലെങ്കിലും അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാകും.
12)മനുഷ്യചരിതങ്ങള്‍ അധ്യാപകര്‍ വായിച്ച് മനസ്സിലാക്കേണ്ടതായ സി.കെ.ബാബുവിന്റെ ബ്ലോഗ്
Wednesday, November 18, 2009
ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ !
നമ്മുടെ ആര്‍.എസ്സ് എസ്സിലും,മാവോയിസ്റ്റുകളിലും ഒരുപോലെ കുടികൊള്ളുന്ന ദാര്‍ശനിക സ്രോതസ്സ് ബ്രാഹ്മണ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് "മാവോയിസ്റ്റുകള്‍ക്കും ഹിന്ദുത്വക്കും തമ്മിലെന്ത്" എന്ന തലക്കെട്ടോടെ ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ വായിച്ചു. തികച്ചും വ്യത്യസ്തവും വസ്തുനിഷ്ടവുമായ വീക്ഷണം. നമ്മുടെ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വിവിധ മുഖങ്ങള്‍ മാത്രമാണ് മാവോയിസ്റ്റുകളായും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായും,കോണ്‍ഗ്രസ്സായും,എന്‍.ഡി.എഫ് ആയും,ലീഗായും,(ഒരു ബ്രാഹ്മണ്യനേതാവില്ലാത്തതിനാല്‍ പിളര്‍ന്നുകൊണ്ടിരിക്കുന്ന) കേരള കോണ്‍ഗ്രസ്സായും,ബി.ജെ.പിയായും,വിശ്വരൂപം ധരിച്ച് പ്രത്യക്ഷമായി നില്‍ക്കുന്നതെന്ന് കാണാനാകണമെങ്കില്‍ നമ്മുടെ കപട സമൂഹത്തിന്റെ ജാതി-മതസൌഹാര്‍ദ്ദ മുഖം മൂടി അഴിച്ചുവക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്തുതന്നെ ചര്‍ച്ചെചെയ്ത് പരിഹരിക്കപ്പെടേണ്ടിയിരുന്ന ജാതീയമായ സാമൂഹ്യ യാഥാര്‍ത്ഥ്യം ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയമാകുന്നു എന്നത് സമൂഹത്തിന്റെ സത്യാഭിമുഖ്യ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു.
ബ്രാഹ്മണ്യമെന്ന കുശിനിക്കാരന്‍ നിവേദിച്ചുണ്ടാക്കുന്ന പ്രസാദമേ ഇന്ത്യന്‍ സമൂഹം ഒരേപോലെ സ്വീകരിക്കു.അതൊരു ശീലമാണ്,ആചാരമാണ്. ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ്യ ആചാര വിശ്വാസങ്ങളെ കുടിയൊഴിപ്പിക്കാതെ നമ്മുടെ സമൂഹത്തിന്റെ ബോണ്‍സായ് രൂപത്തില്‍ നിന്നും ശാപമോക്ഷം പ്രതീക്ഷിക്കാനാകില്ല. അതിനായി ജനങ്ങളുടെ തനതായ രാഷ്ട്രീയബൊഢം ശക്തിപ്പെടുകതന്നെ വേണം.
ദില്ലി പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ(ഞെക്കുക).ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു.
Blogger chithrakaran:ചിത്രകാരന്‍ said...
ഇതാണ് ഇന്ത്യന്‍ തമാശ !
ഇന്ത്യയിലെ എല്ലാ മനുഷ്യരും തങ്ങളുടെ പ്രപിതാമഹന്മാര്‍ വളഞ്ഞ വഴിക്കെങ്കിലും ബ്രാഹ്മണരായിരുന്നു എന്ന്
വിശ്വസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്.
കാരണം,ബ്രാഹ്മണ്യം മുന്നോട്ടുവച്ച ദുരഭിമാനത്തിന്റെ സ്വര്‍ഗ്ഗലോകം ആരാണ് കൊതിക്കാത്തത് ?!! സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും, അധികാരത്തിന്റേയും, ഉയര്‍ന്ന വംശബോധത്തിന്റേയും, ദൈവീക സാന്നിദ്ധ്യത്തിന്റേയും ചരിത്രം കെട്ടുകഥകളാണെങ്കിലും പ്രചാരവും സാമൂഹ്യ സ്വീകാര്യതയും നേടിയിരിക്കയാല്‍ അതിന്റെ ഭാഗമായി ഒരു വേശ്യയായോ കൂട്ടിക്കൊടുപുകാരനായോ ജീവിക്കാന്‍പോലും ജനം കൊതിച്ചുപോകും. ഈ സത്യത്തിനുള്ള ഏറ്റവും സാന്ദ്രത കൂടിയ സാമൂഹ്യ പരിച്ഛേദ ദൃശ്യമാണ് നമ്മുടെ നായന്മാരുടെ വേശ്യചരിത്രം. ബ്രാഹ്മണ്യത്തിന്റെ ശത്രു പാളയത്തിലായിരുന്നിട്ടുകൂടി ... ബ്രാഹ്മണ ഹിന്ദുമതത്താല്‍ അസുരന്മാരെന്ന് ചാപ്പകുത്തി തലയറുക്കപ്പെട്ടിരുന്ന ദാരിക ഈഴവര്‍ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നായരെക്കാള്‍ അടിമയായ ബ്രാഹ്മണ ദാസരായി ക്ഷേത്രങ്ങളിലെ നിത്യസന്ദര്‍ശകരായി മാറിയതും ബ്രാഹ്മണ്യത്തിന്റെ കള്ളക്കഥകള്‍ക്ക് ലഭിച്ച പ്രചാരവും സ്വീകാര്യതയും കാരണം തന്നെ.
നമ്മുടെ കൃസ്ത്യാനികളും,മുസ്ലീങ്ങളും വരെ ബ്രാഹ്മണ പൈതൃകത്തിന്റെ ദുരഭിമാന സുഖത്തിനായി “ചേംബിലെ കുടുംബ”കഥകളില്‍ ഗവേഷിച്ചുകൊണ്ടിരിക്കുന്നു !
പൊതുജനത്തിന് സ്വീകാര്യമായ എന്തുചെയ്യുന്നതിനും നേതൃത്വം നല്‍കാന്‍ പരംബര്യാവകാശമുള്ള ബ്രാഹ്മണന്‍ തന്നെ വേണം. ആറ്റുനോറ്റ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അതിന്റെ സെക്രട്ടറി കസേലയിലിരിക്കാനും, മുഖ്യമന്ത്രി കസേരയില്‍ അധികാരത്തിന്റെ ആരംഭം കുറിക്കാനും ജന്മിത്വത്തിന്റേയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റേയും ബ്രാഹ്മണ പൃഷ്ടം അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടുതന്നെ!
നേതാവ് ബ്രാഹ്മണനോ,ജാതിയില്‍ മൂത്തവനോ അല്ലാതിരുന്നാല്‍ താഴെയുള്ള നേതാക്കള്‍ അടങ്ങിയിരിക്കില്ലെന്ന് ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. അത് നമ്മുടെ സമൂഹത്തിന്റെ പരസ്യമായ മനശ്ശാസ്ത്ര രഹസ്യമാണ്.(തുടക്കത്തിലെ കൂംബടഞ്ഞുപോകുന്ന സംഘടനകളുടെ മുഖ്യ ദോഷവും ഇതാകാം.)മുസ്ലീം ലീഗില്‍ തങ്ങമ്മാര്‍ക്കുള്ള പ്രത്യേക സ്ഥാനവും ഇതിന്റെ ഭാഗം തന്നെ. ബ്രാഹ്മണ്യം ഭാരതത്തില്‍ വളര്‍ത്തിയെടുത്ത വേശ്യാമതത്തിന്റെ തന്തയില്ലായ്മയുടെ സംസ്ക്കാരം നമ്മെക്കൊണ്ട് അങ്ങനെമാത്രമേ ചിന്തിക്കാന്‍ അനുവദിക്കു. നമ്മള്‍ ഏതു മതക്കാരോ ജാതിക്കാരോ ആകട്ടെ നമ്മുടെ നന്മ ബോധം ബ്രാഹ്മണ്യവിരചിതമായ കള്ളക്കഥകളായ പുരാണേതിഹാസങ്ങളില്‍ നിന്നുമാണ് പൈതൃകം ആര്‍ജ്ജിക്കുന്നത്.
കുട്ടിക്കഥകളോ പൊട്ടന്‍ കഥകളോ ആയ ആ മാഹാത്മ്യങ്ങളെ പൈതൃകമായി കൊണ്ടാടുന്നവര്‍ക്ക് അവകാശപ്പെട്ട ദുരന്തം!!!
നക്സലുകളായാലും, മാവോയിസ്റ്റുകളായാലും
ശാസ്ത്രജ്ഞനായാലും ഹഹഹ...എന്തിന് നിരീശ്വരനും,യുക്തിവാദിയുമായാലും ബ്രാഹ്മണ്യത്തിന്റെ ഒന്നാമതാണെന്ന ബോധം നമ്മളില്‍ ആഴത്തില്‍ വേരുന്നിയിരിക്കുന്നു. നമ്മുടെ നല്ല ചിന്തകളേയും, പ്രവര്‍ത്തികളേയും,
പുരോഗതിയേയും ഈ നാശത്തിന്റെ വര്‍ഗ്ഗീയ സ്രോതസ്സായ ബ്രാഹ്മണ്യം ഒന്നാം കാല്‍വെപ്പില്‍ തന്നെ ദിശ തെറ്റിച്ചിരിക്കും...!!!
നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതയുടെ വേരന്വേഷിക്കുന്നവര്‍ സ്വാര്‍ത്ഥതയാല്‍ വിട്ടുപോകുന്ന യാഥാര്‍ത്ഥ്യത്തെ ചെറുതായെങ്കിലും
തിരിച്ചറിയാന്‍ ഈ പോസ്റ്റ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ലേഖനം പരിഭാഷപ്പെടുത്തി പോസ്റ്റ് ചെയ്തതിന് ചിത്രകാരന്‍ നന്ദി പറയുന്നു.
November 18, 2009 4:55 AM

Sunday, November 15, 2009
ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും
ഇത് ചിത്രകാരന്റെ ഒരു വായന പോസ്റ്റാണ്. ബ്ലോഗില്‍ വായിച്ച രണ്ടു പോസ്റ്റുകളില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകളും, ആ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും സൂക്ഷിക്കുന്നതിനായി മാത്രമാണ് ഈ പോസ്റ്റ്. ചിത്രകാരന്‍ വായിച്ച രണ്ടു പോസ്റ്റുകള്‍ ഇവയാണ്:
1)മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍-നിപുണ്‍ വി നായര്‍ (കേരള വാച്ച് ന്യൂസ് പോര്‍ട്ടല്‍)
2)ലൌ ജിഹാദും ചില ഓലപ്പാമ്പുകളും Hyder Ali
Dubai, Trichur
ആദ്യത്തെ പോസ്റ്റായ മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്തകളില്‍ താഴെക്കാണുന്ന കമന്റാണ് ചിത്രകാരന്‍ എഴുതിയത്:
......................................................
chithrakaran:ചിത്രകാരന്‍ says: Your comment is awaiting moderation.
November 15th, 2009 at 10:39 am
ഏതായാലും, നെറ്റും ബ്ലോഗുമൊക്കെ ഉള്ളതിനാല്‍ ഈ നൊംബരങ്ങള്‍
ചിത്രങ്ങളും ലിങ്കുകളും സഹിതം പൊതുവേദിയിലെത്തിക്കാനായി എന്നാ കാര്യത്തില്‍ സന്തോഷിക്കുക.തീര്‍ച്ചയായും ഈ പോസ്റ്റ് പ്രസക്തമാണ്. കരയാനെങ്കിലും ഒരു വേദി ലഭിക്കുക എന്നത് ഭാഗ്യമാണ്.
വായിച്ചിട്ത്തോളം ഇതൊരു കൂലിത്തര്‍ക്കമാണ്.
ഇവിടെ മനുഷ്യന്‍ കൃഷിയിടത്ത് കീടനാശിനി തളിക്കുന്നതും, സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്നതും, മുനിസിപ്പല്‍ ജീവനക്കാര്‍ വേസ്റ്റ് കൈകാര്യം ചെയ്യുന്നതും, തെങ്ങില്‍ കയറി കള്ളു ചെത്തുന്നതും,വഴിയോരത്തിരുന്ന് ചെരിപ്പ് നന്നാക്കുന്നതും,മുടിവെട്ടുന്നതും,വേശ്യകള്‍ ശരീര ദാഹം തീര്‍ത്തു നല്‍കുന്നതും… അന്താരാഷ്ട്രെ തൊഴില്‍ മാനദണ്ഢങ്ങള്‍ പാലിച്ച് തങ്ങളുടെ സുരക്ഷ ശാസ്ത്രീയമായി ഉറപ്പുവരുത്തിക്കൊണ്ടല്ല.
ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തങ്ങളുടെ ശരീരം ഹോമിച്ചുകൊണ്ടാണ് ആ ജാതി മനുഷ്യരൊക്കെ തങ്ങളുടെ തൊഴിലില്‍ മുഴുകുന്നത്.അവരേക്കാള്‍ മുന്‍ഗണന ലഭിക്കാന്‍മാത്രം ജേണലിസ്റ്റ് കൂലിത്തൊഴിലാളികള്‍ക്കെന്താ കൊംബുണ്ടോ ?
അവര്‍ക്കൊന്നുമില്ലാത്ത തൊഴില്‍ സുരക്ഷിതത്വവും,സേവന വേതന വ്യവസ്ഥകളും,അന്തസ്സും സമൂഹത്തിലെ ഇത്തിക്കണ്ണികളായ ജേണലിസ്റ്റുകള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നതുതന്നെ പാപമല്ലേ എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്.
ഐ.ബി.എന്നും., സി.എന്‍.എന്നും,ബിബിസിയുമൊക്കെ നടത്തുന്ന പ്രഫഷണല്‍ വിതാനത്തിലേക്ക് ഉയരാന്‍ കൊതിക്കുന്ന കേരളത്തിലെ ചാനല്‍ മുതലാളിമാരുടെ ദുഷ്ടതയുടെ കഷ്ടതയൊന്നുമല്ല കേരളത്തിലെ മാക്രി ജേണലിസ്റ്റുകള്‍ അനുഭവിക്കുന്നത്. നമ്മുടെ നാടിന്റെ തൊഴിലിന്റെ അന്തസ്സില്ലായ്മയുടെ,ഹീനമായ വിയര്‍ക്കാതെ ഉണ്ണുന്ന അന്തസ്സിന്റെ… സാംസ്ക്കാരികതയുടെ തിക്തഫലമാണ് നാം അനുഭവിക്കുന്നത്.
ജേണലിസ്റ്റുകള്‍ എന്ന ബ്രാഹ്മണ്യമനസ്സുള്ള തൊഴില്‍ തന്നെ എടുക്കണമെന്ന് ആഗ്രഹം വരുന്നത് എന്തുകൊണ്ടാണ് ? ഇവിടെ മുടി വെട്ടാനും, തെങ്ങില്‍ കയറാനും,പറംബുകിളക്കാനും ആളെക്കിട്ടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വേശ്യകളെപ്പോലും ഇറക്കുമതി ചെയ്യേണ്ടി വരുംബോഴാണ് ജേണലിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ ഇല്ലത്തുനിന്നും ഊണിനു വിഭവത്തിന്റെ എണ്ണം കുറഞ്ഞുപോകുന്നതിന്റെ നെടുവീര്‍പ്പുകളുയരുന്നത് !!!! മുകളില്‍ പറഞ്ഞ ലാഭകരമായ ജോലിക്കൊന്നും നിങ്ങള്‍ക്ക് ശ്രമിച്ചൂടെ മക്കളേ ?
മക്കള്‍ നന്നായി ആ പീഢനങ്ങളെല്ലാം അനുഭവിക്ക് !
നൂറ്റാണ്ടുകളായി മനസ്സില്‍ അടിഞ്ഞുകൂടിയ അടിമത്വത്തിന്റെ പായലും പൂപ്പലും ആത്മാഭിമാനം മൂത്ത് കരിഞ്ഞുപൊകാന്‍ ഇടയായെങ്കില്‍ ഈ പീഢനങ്ങളോട് നന്ദി പറയാന്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ശക്തി ലഭിച്ചേക്കും.
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍ !!!!
കേരള വാച്ചിലെ മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ എന്ന നിപുണ്‍ വി നായരുടെ ലേഖനത്തിലേക്കുള്ള ലിങ്ക്.
...............................................
രണ്ടാമത്തെ പോസ്റ്റിനെക്കുറിച്ചുള്ള കുറിപ്പ് താഴെ കൊടുക്കുന്നു.
ലൌ ജിഹാദ് എന്ന ആശങ്ക
“ഇന്ത്യ തിളങ്ങുന്നു”,”ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍” എന്നൊക്കെ പറയുന്നതുപോലെ വളരെ മനോഹരമായി വാര്‍ത്തെടുത്ത ഓപ്പറേഷന്റെ പരസ്യ വാചകമാണ് “റോമിയോ ജിഹാദ്”, “ലൌ ജിഹാദ്” എന്നീ പേരിലൊക്കെയുള്ള മതയുദ്ധത്തിന്റെ സ്നേഹ മുഖം. യുദ്ധം സത്യമാണെന്ന് ഹൈന്ദവ-ക്രൈസ്തവ മത തീവ്രവാദികളും, അസത്യമാണെന്ന് ഇസ്ലാം മത തീവ്രവാദികളും പ്രചരണം പൊടിപൊടിക്കുന്നു. ലൌ ജിഹാദിന്റെ സ്രഷ്ടാക്കള്‍ ഇവരില്‍ ആരോ ആകട്ടെ, മതങ്ങള്‍ തങ്ങളുടെ നഖങ്ങള്‍ പുറത്തുകാട്ടിത്തുടങ്ങിയിരിക്കുന്നു... കോംബല്ലുകള്‍ നക്കിത്തുടച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ലൌ ജിഹാദ് പ്രശ്നം ഹിന്ദു-മുസ്ലീം-കൃസ്ത്യന്‍ മതഭ്രാന്തന്മാരുടെ, മതം വളര്‍ത്താനുള്ള ശ്രമത്തിനിടയില്‍ നടക്കുന്ന കടിപിടിയും,ഓഹരിത്തര്‍ക്കവും, മതങ്ങള്‍ക്കിടയിലെ മത്സരത്തിനിടയിലുള്ള ഫൌള്‍ വിസിലുകളുമാണെന്നാണ് ചിത്രകാരന് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ സമാധാനത്തിന്റെ രേഖകള്‍ മറികടക്കാതെ നടത്തുന്ന ആശങ്കകളുടേയും,ഭീതിയുടേയും,നിരപരാധിത്വത്തിന്റേയും പ്രചരണപ്രവര്‍ത്തനങ്ങള്‍ വൈകാതെ ഹിംസാത്മക രൂപം പ്രാപിക്കാം എന്ന മുന്നറിയിപ്പായി വേണം മനസ്സിലാക്കാന്‍. മതങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പീടിമുറുക്കന്‍ ശ്രമിക്കുന്നതിന്റെ മാര്‍ഗ്ഗങ്ങള്‍ ആശങ്കകളും,സംശയങ്ങളും വളര്‍ത്തിക്കൊണ്ടായിരിക്കുംബോള്‍ നമ്മുടെ ബഹുമത സമൂഹം ഭീഷണി നേരിടുന്നുണ്ട്. മതമാണ് നാടിനേക്കാള്‍,രാജ്യത്തേക്കാള്‍,മനുഷ്യത്വത്തേക്കാള്‍ നമ്മുടെ സ്വഭാവ രീതികളെ സ്വാധീനിക്കുന്ന ഘടകം എന്ന അവസ്ഥയുണ്ടാകുംബോള്‍ മതം നാടിന്റെ ഹൃദയത്തില്‍ ചോരച്ചാലുകള്‍കൊണ്ട് അതിരു വരക്കും. സഹോദരങ്ങള്‍ വിവിധ മതങ്ങള്‍ക്കുവേണ്ടി ചോരപ്പുഴയൊഴുക്കും.
മത തീവ്രവാദത്തിന്റെയും മത മൌലീകവാദത്തിന്റേയും മൊത്തക്കച്ചവടക്കാര്‍ പോലും ഇപ്പോള്‍ അന്യമതസ്തരായ കുമരീ-കുമാരന്മാര്‍ പരസ്പ്പരം സൌഹാര്‍ദ്ദം പങ്കിടുന്നതുപോലും വിലക്കുന്ന “ലൌ ജിഹാദ്” വിവാദത്തിന്റെ മനുഷ്യത്വ രാഹിത്യത്തെക്കുറിച്ചും,സ്നേഹത്തിന്റെ പരിശുദ്ധിയെക്കുറിച്ചും ബുദ്ധിജീവിഭാഷയില്‍ ധാര്‍മ്മിക രോക്ഷം കൊള്ളുന്നതുകാണുംബോള്‍ ചിരിക്കാതിരിക്കാനാകുന്നില്ലല്ലോ കര്‍ത്താവേ... ഈ കച്ചവടക്കാരുടെ സ്ത്രീ ജനങ്ങളെയെല്ലാം നന്നായി കണ്ണുമാത്രം പുറത്തേക്കു കാണുന്ന കറുത്ത പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞ് അടുക്കളകളില്‍ പൂട്ടിവച്ചിരിക്കുകയാണെന്ന ഉറപ്പിലാണല്ലോ അന്യ മതക്കാരായ സ്ത്രീകളോട് സൌഹൃദം പുലര്‍ത്താനുള്ള മാനവിക അവകാശത്തെക്കുറിച്ച് വെളിപാടുണ്ടാകുന്നത് ! ഇത്രയും പറയുംബോള്‍ ചിത്രകാരന്‍ കടുത്ത വര്‍ഗ്ഗീയവാദിയാണെന്ന് ആര്‍ക്കും മനസ്സിലാകും !!! വര്‍ഗ്ഗീയ വാദികളെ വകതിരിച്ച് പഠിക്കുംബോള്‍ വര്‍ഗ്ഗീയതയുടെ ഓഹരി തുല്യമായി എല്ലാ മതങ്ങള്‍ക്കും വീതിച്ചു നല്‍കി,നിഷ്പക്ഷനാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് നാട്ടാചാരം. ആ നാട്ടാചാരത്തെ ചിത്രകാരന്‍ പിന്‍ പറ്റുന്നില്ല എന്നതിന്റെ പേരില്‍ ജാതീയ വാദി, വര്‍ഗ്ഗീയവാദി തുടങ്ങിയ വിശേഷണങ്ങളൊക്കെ ചിത്രകാരനിലും ആരോപിക്കാവുന്നതാണ്.
ചിത്രകാരന്റെ അറിവില്‍ ഹിന്ദു മതം/ഹിന്ദു വര്‍ഗ്ഗീയത എന്നത് ഇന്ത്യയിലെ ബ്രാഹ്മണവര്‍ഗ്ഗതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായ വളരെ ന്യൂനപക്ഷമായ സവര്‍ണ്ണര്‍ മാത്രമാണ്. അതല്ലാതുള്ള ഭൂരിപക്ഷ ജനത ഒരു വര്‍ഗ്ഗീയതയേയും ഇഷ്ടപ്പെടുന്നവരല്ല. അതുകൊണ്ടാണല്ലൊ നാം മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കുന്നത്. ഈ മത നിരപേക്ഷതക്ക് ഭീഷണിയായി ഒരേയൊരു മതമേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റപ്പപോലെ പടര്‍ന്നു പിടിച്ച് വളരുന്നുള്ളു. ഇസ്ലാം മതം ! മതത്തിന്റെ പൊത്തകക്കെട്ടിന്റെ ദൈവീകമായ മഹിമകൊണ്ടൊന്നുമല്ല, മറിച്ച് മനുഷ്യനെ അടിമയാക്കാനും, അടിമത്വത്തില്‍ അഭിമാനിക്കാനും ദിവസം അഞ്ചുനേരം ഭീഷണിയോടെ ഓര്‍മ്മിപ്പിക്കുന്ന ആ വിശ്വാസത്തിന്റെ വന്യത കാരണമാണ്. ഈ വന്യതക്ക് പ്രതിപ്രവര്‍ത്തനത്തിലൂടെ ബധലുകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായാണ് നാം ജാതീയത മാത്രം വാണിരുന്ന, വര്‍ഗ്ഗീയതയില്ലാത്ത ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഹൈന്ദവ വര്‍ഗ്ഗീയത നാഥുറാം ഗോഡ്സെമാരായും,മോഡിമാരായും , ...ജന്മമെടുക്കുന്നതും, പതിനായിരങ്ങളായി പെറ്റു പെരുകുന്നതും !
എന്നിട്ടും നമ്മുടെ രാജ്യം കീഴടക്കാന്‍ ഹിന്ദു വര്‍ഗ്ഗീയതക്ക് കഴിയാത്തവിധം ജനം പ്രതിരോധിച്ചു നില്‍ക്കുന്നു എന്നതുതന്നെ അത്ഭുതകരമായ ഭാഗ്യമായാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.
ലൌ ജിഹാദും ചില ഓലപ്പാമ്പുകളും എന്ന ഹൈദര്‍ അലിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെകൊടുക്കുന്നു.
ഹഹഹഹഹഹഹ.............
ഇതെന്താണിഷ്ടാ പ്രശ്നം ?
താങ്കള്‍ ഏതെങ്കിലും ഹിന്ദു-കൃസ്ത്യന്‍ യുവതികളെ
വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെങ്കില്‍ അതങ്ങ് നടത്തിയാല്‍ പോരേ ?
ലൌ ജിഹാദ് എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടു വന്നവരെ
പൊതുസമൂഹം ധാര്‍മ്മികമായി അത്ര പിന്താങ്ങുന്നില്ലെന്ന് കാണുംബോള്‍ ആ ചാന്‍സ് ഉപയോഗിച്ച് ഇസ്ലാമിന്റെ ഭീകരമായ വര്‍ഗ്ഗീയ മുഖം വെള്ളപൂശി എടുക്കാനുള്ള ശ്രമമാണല്ലോ താങ്കള്‍ ചെയ്യുന്നത് ? ഹഹഹഹ....
ചിത്രകാരന്‍ മനസ്സിലാക്കിയിടത്തോളം ലൌ ജിഹാദ്
നമ്മുടെ സമൂഹത്തിലെ ദുഷ്ട ശക്തികളായ മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലെ “ഫൌള്‍ വിളികളാണ്”
ഇന്ന് ഇത് അതിര്‍ത്തി തര്‍ക്കങ്ങളുടെ മാന്യമായ “ലൌ ജിഹാദ്” റോമിയോ ജിഹാദ്” പ്രയോഗങ്ങളില്‍ ഒതുങ്ങുന്നു എന്നത് ജനങ്ങളുടെ ഭാഗ്യം !!! എന്നാല്‍, നാളെകള്‍ സുരക്ഷിതമല്ല എന്നാണ് മതങ്ങളുടെ മത്സരത്തിനിടയിലെ ഈ ആര്‍പ്പുവിളികളും,ഫൌള്‍ വിളികളും മുന്നറിയിപ്പു നല്‍കുന്നത്.
പിന്നെ മറ്റൊന്ന്. ഈ പോസ്റ്റില്‍ വളരെ മാനവികമെന്നും, ധാര്‍മ്മികമെന്നും,ന്യായമെന്നും,
വിശാല കാഴ്‌ച്ചപ്പാടോടുകൂടിയതെന്നും എന്ന ഭാവത്തില്‍ താങ്കള്‍ “ലൌ ജിഹാദ്” ആശങ്കയുയര്‍ത്തുന്ന അന്യ മതസ്ഥരുടെ വിവരമില്ലായ്മയെ പരിഹസിക്കുന്നതുകണ്ടു. എന്താഷ്ടാ... ഇത് ? വാക്കുകള്‍ കൊണ്ട് ഒടിമറിഞ്ഞാല്‍ അതിനു പിന്നില്‍ നില്‍ക്കുന്ന താല്‍പ്പര്യങ്ങളെ/മനസ്സിലിരുപ്പിനെ ആര്‍ക്കും കാണാനാകില്ലെന്ന് വിശ്വസിക്കുന്നുവോ ???? !!!!
താങ്കളുടെ വിശാല കഴ്ച്ചപ്പാട് സത്യസന്ധമാണെന്ന്
വീശ്വസിക്കാമോ ? പര്‍ദ്ദയിട്ട് മൂടിക്കെട്ടി കന്നുകാലികളെപ്പോലെ മുസ്ലീങ്ങള്‍ കൊണ്ടുനടക്കുന്ന
മനുഷ്യ ജീവികളായ സ്ത്രീകളെ ഈ വിശാല ചിന്തയുടെ ഭാഗമായി സാധാരണ മനുഷ്യ ജീവികളെപ്പോലെ ഒന്നു തുറന്നു വിടാമോ ?
അവരെ അന്യ മതസ്തര്‍ സംശുദ്ധമായ സ്നേഹത്താല്‍ ഹൃദയം കവര്‍ന്ന്... പരസ്പ്പരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അന്യ മതത്തിലേക്ക് ആ മുസ്ലീം സ്ത്രീകള്‍ക്ക് അന്യമതം സ്വീകരിക്കാനും,അമുസ്ലീമായ ഭര്‍ത്താവിന്റെ കൂടെ സ്വൈര്യമായി ജീവിക്കാനും നിങ്ങള്‍ അനുവദിക്കുമോ??!!!
അനുവദിക്കും എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ ഈ പോസ്റ്റിനെ ചിത്രകാരന്‍ ബഹുമാനിക്കും.
അല്ലാതെ ഉരുണ്ടു കളിക്കാനാണു ഭാവമെങ്കില്‍
നിങ്ങളുടെ വര്‍ഗ്ഗീയതയുടെ ആട്ടിന്‍ തോലണിഞ്ഞ
ചെന്നായയുടെ വേദമോത്തായെ ഈ പൊസ്റ്റിനെ കാണാനാകു.
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യ്തൂടേ സുഹൃത്തേ ? അപ്പോഴല്ലെ മതവിശ്വാസികള്‍ മനുഷ്യരാണെന്ന് അന്യ മത വിശ്വാസികള്‍ക്കെങ്കിലും ബോധ്യപ്പെടുക.
അന്യ മതങ്ങള്‍ ഇസ്ലാമിന്റെ വര്‍ഗ്ഗീയതയെ ചെറുക്കാന്‍
ആയുധമണിഞ്ഞുതുടങ്ങി എന്നു മാത്രമേ ലൌ ജിഹാദിന്റെ സംവാദങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടതുള്ളു.
മത മൌലീകവാദം മറ്റു മതങ്ങളേക്കാള്‍ ആയിരം മടങ്ങ് പൈശാചിക രൂപത്തില്‍ ഇസ്ലാം മതത്തില്‍ നിലകൊള്ളുന്നു എന്നറിയാന്‍ അക്ഷരാഭ്യാസമുള്ള മുസ്ലീം സഹോദരന്മാരെങ്കിലും ഈ ലൌ ജിഹാദിന്റെ പശ്ചാത്തലത്തില്‍ ശ്രമിക്കുക.
സ്ത്രീ ലൈംഗീക പൂട്ടായ പര്‍ദ്ദക്കെതിരെ പുരോഗമനവാദികളായ മുസ്ലീം യുവത്വം മുന്നോട്ടു വരട്ടെ എന്നാശംസിക്കുന്നു.
ലൌജിഹാദ്-പകര്‍പ്പാവകാശം ഹിറ്റ്ലര്‍ എന്ന ബാബുപോളീന്റെ മാധ്യമം ലേഖനത്തിന്റെ ലിങ്ക്. അലകള്‍ സാക്ഷി എന്ന ബ്ലോഗില്‍ അതിന്റെ കോപ്പി പോസ്റ്റായി ഇട്ടിരിക്കുന്നതും കാണാം.
വായിച്ചിരിക്കേണ്ട ഒരു ലൌ ജിഹാദി പോസ്റ്റ് ലിങ്ക്.

Thursday, November 12, 2009
മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം
2006ല്‍ മാതൃഭൂമിയുടെ സണ്ടേസപ്ലിമെന്റില്‍ മലയാള ബൂലോകത്തെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി വായിച്ച്,ഒരു ബ്ലോഗറാകാനുള്ള ആഗ്രഹവുമായി അന്നേദിവസം തന്നെ ബ്ലോഗ് വിദ്യാരംഭം നടത്തുകയും, ചിത്രകാരന്‍ എന്ന വിഢിയും, ദുഷ്ടനും, അക്ഷര വിരോധിയും, തെമ്മാടിയുമായ ബ്ലോഗ് തെയ്യമായി അവതരിക്കുകയും ചെയ്ത, ചിത്രകാരന്‍ എന്ന മഹാനായ ബ്ലോഗര്‍ ഒരിക്കലും എഴുതാന്‍ പാടില്ലാത്ത പോസ്റ്റാണ് ഇത്. അതായത്,കടുത്ത നന്ദികേടാണ് ചിത്രകാരന്റെ ഈ പോസ്റ്റ്. ചിത്രകാരനെ ബൂലോകത്തേക്ക് വഴികാണിച്ച പത്രം എന്നതിലുപരി, പത്തുവര്‍ഷക്കാലം ഒരു മാതൃഭൂമി കുടുംബാംഗമായിരുന്നു എന്നതും, ധാരാളം സഹപ്രവര്‍ത്തക സൌഹൃദം ഇന്നും നിലനില്‍ക്കുന്നതുമായതിനാലും മാതൃഭൂമിയുടെ ബ്ലോഗനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതുന്നത് ഒഴിവാക്കപ്പെടേണ്ടതാണ് എന്ന് ചിന്തിക്കാവുന്നതാണ്.എന്നാല്‍ ... നന്ദികേടിന്റെ അവതാരമായ ചിത്രകാരനാണൊ ആ ചിന്ത !!! ഹഹഹ.... :)
ബ്ലോഗന തുടങ്ങിയിട്ട് എത്ര കാലമായിരിക്കും ? അതിലൂടെ എത്ര ബ്ലോഗേഴ്സിന്റെ ബ്ലോഗ് പോസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടിരിക്കും ? കുറേകാലമായി കുറെ പോസ്റ്റുകള്‍ ബ്ലോഗന ഭൂലോകത്തിന് പരിചയപ്പെടുത്തിയിരിക്കും. ചിത്രകാരന് അത്രേ അറിയു. അത്തരം കാര്യങ്ങളിലൊന്നും ഈ ദുഷ്ടന്റെ മനസ്സ് ഉടക്കാറില്ലല്ലോ.
എന്നാല്‍, ഇടക്കിടക്ക് “എന്റെ അവലോസുണ്ട ബ്ലോഗനയില്‍” എന്ന തലക്കെട്ടോടെ ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് അച്ചടിച്ചു വന്നതിന്റെ സന്തോഷ പ്രകടനവും ലഡു വിതരണവും ബൂലോകത്ത് നടക്കാറുണ്ട്. അതില്‍ കുഴപ്പമൊന്നുമില്ലാ താനും. മനസ്സിന്റെ സന്തോഷവും സംങ്കടവും മറ്റു വികാര വിചാരങ്ങളും എല്ലാം ഒപ്പിവക്കാനുള്ള ഇടം തന്നെയാണ് ബ്ലോഗ് . എന്നാല്‍, ബൂലോകത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു കീഴില്‍ അന്യരാഷ്ട്രീയമായി, നിലവാരത്തിന്റെ മാനദണ്ഡമായി,പ്രചോദനമായി... ബ്ലോഗന ബ്ലോഗര്‍മാര്‍ക്ക് പ്രിന്റ് മീഡിയയുടെ അച്ചടക്കത്തിന്റെ അംഗീകാരം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ചിത്രകാരന്‍. ബ്ലോഗിന്റെ ഇപ്പോഴത്തെ ശൈശവദശയില്‍ അച്ചടി മാധ്യമങ്ങളുടെ ഇത്തരം സ്വാധീന ശ്രമങ്ങള്‍ പോലും ബ്ലോഗിന്റെ വളര്‍ച്ചക്കുള്ള വളമാണെന്നു തിരിച്ചറിയുംബോള്‍ തന്നെ, ബ്ലോഗ് ബ്ലോഗര്‍മാര്‍ക്ക് നല്‍കുന്ന ആത്മവികാസത്തിന്റെ സാധ്യതയെ ബോണ്‍സായ് രൂപത്തിലേക്ക് ചെറുതാക്കുന്ന ഘടകം കൂടിയായിമാറുന്നുണ്ട് ബ്ലോഗനയോടുള്ള ആസക്തി എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചിത്രകാരന്‍.ഒരു പ്രിന്റു മീഡിയയുടെ പരിമിതമായ സ്വാതന്ത്ര്യത്തിന്റെ നായ്‌ക്കൂട്ടിലോ,തൊഴുത്തിലോ കിടക്കാന്‍ ക്യൂ നില്‍ക്കുന്നവരാണ് ബ്ലോഗര്‍മാര്‍ എന്നത് അത്യന്തം ശോചനീയമായ ബാലിശ ചിന്തയാണ്. പ്രത്യേകിച്ചും മാതൃഭൂമിയുടെ പൂമുഖത്തോ, ഡ്രോയിങ്ങ് റൂമിലോ, ബെഡ്‌റൂമിലോ അല്ല ബ്ലോഗര്‍മാരുടെ പൊസ്റ്റുകള്‍ സ്വീകരിക്കപ്പെടുന്നത്. മാതൃഭൂമിയുടെ പത്രാധിപര്‍ തന്റെ കൈപ്പുണ്ണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി കെട്ടിമറച്ചുണ്ടാക്കിയിരിക്കുന്ന വിവിധ പംക്തികളിലൊന്നായ ബ്ലോഗന എന്ന തൊഴുത്തിലാണ് ബ്ലോഗ് പോസ്റ്റുകളെ കെട്ടിയിട്ടിരിക്കുന്നത്. ബ്ലോഗനയിലെ പുല്ലും വൈക്കോലും ബ്ലോഗര്‍മാര്‍ക്ക് പ്രിയംങ്കരമാകുന്നത് ബ്ലോഗിലെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തിലും നാം പറ്റിച്ചേര്‍ന്നു നില്‍ക്കാന്‍ ഒരു ഉടമയെ,യജമാനനെ,...അധികാരത്തിന്റേയും അംഗീകാരത്തിന്റേയും ആശ്രിതവാത്സല്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്. അതായത് ... ബ്ലോഗന മാതൃഭൂമിയിലെ ബ്ലോഗര്‍മാര്‍ക്കുള്ള ബാലപംക്തി മാത്രമാണ്. ആ യാഥാര്‍ത്ഥ്യബോധത്തൊടെ ബ്ലോഗനയെ സമീപിക്കേണ്ടിയിരിക്കുന്നു.
മുകളില്‍ പറഞ്ഞത് ഒരു ബ്ലോഗര്‍ എന്ന കാഴ്ച്ചപ്പാടിലൂടെയാണ്. എന്നാല്‍ മാതൃഭൂമിയുടെ പത്രാധിപരുടെ കാഴ്ച്ചപ്പാട് മാതൃഭൂമിയുടെ വായനക്കാരന്റെ രുചിഭേദങ്ങളെ പരമാവധി തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ കണ്ടെത്തുക എന്നതാവാം.അതിലൂടെ പത്ര ഉടമയുടെ ടാര്‍ഗറ്റുകള്‍ മറികടക്കുക എന്നതുമാകാം.വായനക്കാരന്റെ കാഴ്ച്ചപ്പാട് വര്‍ത്തമാനത്തിന്റെ സാംസ്ക്കാരികമായ സകല സ്പന്ദനങ്ങളും പരതിപ്പിടിക്കാനുള്ള സൌകര്യപ്രദമായ ശീലത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാകാം.
ഇത്രയും പറഞ്ഞതുകൊണ്ട് പത്രമാധ്യമങ്ങളില്‍ ബ്ലോഗ് സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ബ്ലോഗര്‍മാര്‍ക്ക് മാനഹാനിയാണെന്നല്ല.
ഒരു സ്ഥിരം വഴിപാട് പംക്തിക്കകത്തല്ലാതെ,ശ്രദ്ധേയമായ സാംസ്ക്കാരിക പ്രവര്‍ത്തനമായി ബ്ലോഗ് സൃഷ്ടികള്‍ പ്രിന്റ് മീഡിയയിലും ആദരിക്കപ്പെടുംബോള്‍ മാത്രമേ ബൂലോകം ബാല്യ ചാപല്യങ്ങളില്‍ നിന്നും വളരുന്നുള്ളു.എന്നാല്‍ ആ ആദരവിനെക്കൂടി അവഗണിച്ച് സ്വതന്ത്ര്യത്തിന്റെ വികാസം ബ്ലോഗിലൂടെ ബ്ലോഗര്‍ ആഘോഷിക്കുംബോഴേ ബൂലോകം വയസ്സറിയിക്കുന്നുള്ളു (ഋതുമതിയാകുന്നുള്ളു)എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ചിത്രകാരന്‍.

Sunday, November 8, 2009
അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍
ബ്രാഹ്മണ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസികള്‍ക്ക് ഭക്തിയും,വിനയവും,അനുസരണയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ആടിമത്വത്തിന്റെ ചങ്ങല നല്‍കുന്നവരാണ്. രണ്ടു മതവും അതിലെ സ്ത്രീകളെ ലൈംഗീക വസ്തുക്കളായി ചവിട്ടിത്താഴ്ത്തുന്നതിനാല്‍ ഈ മതങ്ങളിലൂടെ സാംസ്കാരികമോ,സാമൂഹികമോ,ശാസ്ത്രീയമോ ആയ വളര്‍ച്ച ഇല്ലാത്തവിധം സമൂഹം ഷണ്ഡമാക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ബോധമണ്ഢലത്തെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കേണ്ട ശാസ്ത്രബോധം നശിപ്പിക്കുന്നതിനായി സഹ്സ്രാബ്ദങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളെക്കൊണ്ട് വിശ്വാസികളുടെ കാഴ്ച്ചയെ മറക്കുക എന്ന അത്യന്തം ഹീനമായ മാര്‍ഗ്ഗമാണ് ഇവരവലംഭിച്ചുവരുന്നത്. ഇതിനായി സമൂഹത്തിലെ ഏറ്റവും വിഢികളും,മന്ദബുദ്ധികളും,വരട്ടുവാദക്കാരുമായ മതപുരോഹിതരെ സദാചാര പണ്ഢിതരായി ഈ മതങ്ങള്‍ സ്ഥാനമേല്‍പ്പിക്കുന്നു.
നല്ല ശാസ്ത്രബോധം നല്‍കുന്ന ആധുനിക വിദ്യാഭ്യാസം ലഭിച്ച ഹിന്ദു-മുസ്ലീം സഹോദരങ്ങള്‍ക്കു പോലും മന്ദബുദ്ധികളായ ജാതി-മത പുരോഹിതര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ യാതൊരു സംങ്കോചവും തോന്നുന്നില്ല എന്നത് ഈ മതങ്ങളുടെ മനുഷ്യമനസ്സിലുള്ള ഹിംസാത്മകമായ സ്വാധീനത്തിന്റേയും, വിശ്വാസികളുടെ അടിമത്വത്തിന്റേയും ദൃഷ്ടാന്തങ്ങളാണ്. ബ്രാഹ്മണ ഹിന്ദുമതം കൃഷ്ണ ഭക്തിയിലൂടെ വ്യഭിചാരത്തിനും വിശ്വാസ വഞ്ചനക്കും ദൈവീക അനുമതി നല്‍കി സ്ത്രീകളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിച്ച് മതത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കുംബോള്‍ , ഇസ്ലാം മതം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തന്നെ പൂര്‍ണ്ണമായി നിഷേധിക്കുന്നതിലൂടെ സമൂഹത്തെ ഒന്നടങ്കം അടിമത്വത്തിന്റെ നുകത്തിനു കീഴിലെ അജ്ഞാനുവര്‍ത്തികളായ മൃഗങ്ങളാക്കി മാറ്റുന്നു.
ഈ രണ്ടു മതങ്ങളിലുമുള്ള വിശ്വാസത്തിന്റെ അടിമകള്‍ മാത്രമായി ജീവിക്കുന്ന ശുദ്ധഗതിക്കാരായ മനുഷ്യരെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിലും, ഈ മതങ്ങളുടെ അടിമത്വത്തിനു ഹേതുവായ ചരിത്രപരമായ കാരണങ്ങളെക്കുറിച്ച് ചിത്രകാരന് അവ്യക്തമായ അറിവുകളേയുള്ളു. എന്നാല്‍, ഈ വിഷയത്തില്‍ ആധികാരികമായി, ചരിത്ര വസ്തുതകളേ വസ്തുനിഷ്ടമായി അവലോകനം ചെയ്തുകൊണ്ടുള്ള നല്ലൊരു ലേഖനം യാത്രാമൊഴി എന്ന ബ്ലോഗില്‍ “ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍ ” (ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള ലിങ്ക് ഇവിടെ) എന്ന പേരില്‍ എഴുതിയിരിക്കുന്നു. ചിന്താ ശേഷിയുടേയും, സത്യത്തെ ആദരിക്കുന്നതിന്റേയും ശീലം അല്‍പ്പമെങ്കിലും ശേഷിച്ചിട്ടുള്ള മത വിശ്വാസികള്‍ക്ക് ആ പോസ്റ്റില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ശക്തി ആവാഹിക്കാനാകും. ദയവായി ആ പോസ്റ്റ് വായിക്കുക.
chithrakaran:ചിത്രകാരന്‍ said...
ഹഹഹഹഹഹ..............
57 ഇസ്ലാമിക രാജ്യങ്ങളുടെ ജാതകം
നൂറുകോടിയില്‍ അധികം മനുഷ്യരുടെ അടിമജീവിതം...
അതിന്റെ ചരിത്രവും പുരാണവും,വിശ്വാസങ്ങളും,
ദുരഭിമാനങ്ങളുമടക്കം അനോട്ടമി പഠനത്തിനു
വിധേയമാക്കുന്ന ഈ പോസ്റ്റ് നന്മ നിറഞ്ഞ മുസ്ലീം
സഹോദരങ്ങള്‍ക്കും,വര്‍ഗ്ഗീയതയാല്‍ കണ്ണു കാണാതെ നട്ടം തിരിയുന്ന ഇതര മതസ്തര്‍ക്കും,ഗതിയറിയാതെ ഉഴലുന്ന ചിത്രകാരനെപ്പോലുല്ല ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗദീപമാകട്ടെ എന്ന് ആശംസിക്കുന്നു.
രണ്ടാം ഭാഗം വൈകിയാലും വേണ്ടില്ല,
ഇതുപോലെ സമഗ്രവും,
ആധികാരികവുമാകട്ടെ.
സസ്നേഹം.
2:01 AM
Blogger chithrakaran:ചിത്രകാരന്‍ said...
യാത്രാമൊഴി വീണ്ടും ഗംഭീരമായി ഇസ്ലാം മതവിശ്വാസികളുടെ ശാസ്ത്ര-സാംസ്ക്കാരിക ഷണ്ഡത്വത്തിന്റെ കാരണങ്ങള്‍ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു !!!!
സാംസ്ക്കാരിക ഷണ്ഡത്വവും അടിമത്വവും അപമാനകരമാണെന്ന് തിരിച്ചറിവുളള്അവര്‍ക്ക് മനസ്സിലാകുന്ന ഭാഷ. വളരെ ഹൃദ്യമായി,പ്രതിപക്ഷ ബഹുമാനത്തോടെ....:)
ഖുറാന്‍ പേജുകളില്‍ നിന്നും പാരസിറ്റമോളെ ഉണ്ടാക്കുന്ന വിദ്യ കലക്കി .
സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു വളര്‍ന്ന നമ്മുടെ നാട്ടിലെ നാടന്‍ തീവ്രവാദികാക്കപ്പട ഇത്രയും ബുദ്ധിമാന്ദ്യത്തോടെ ഈ പോസ്റ്റിനു നേരേ പ്രതികരിക്കുംബോള്‍ അസ്സല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ജനിച്ച ഇസ്ലാം മത വിശ്വാസിയുടെ
മനസ്സിന്റെ ഇടുക്കവും,വന്യതയും എന്തായിരിക്കുമെന്നാണ് ചിന്തിച്ചുപോകുന്നത് !!!
ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്.
അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... ആ പൈതൃകത്തിന്റെ വറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം ഇനി എത്രനാള്‍ എന്നാണ് ഭീതിപ്പെടുത്തുന്നത് !
അന്തര്‍ദ്ദേശീയ വര്‍ഗ്ഗീയ വേരുകളുള്ള ആ മതത്തിലേക്ക് നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ എത്ര അടുക്കുന്നുവോ അത്രക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു എന്നത് കേരളീയന്‍ ഇന്ന് വേദനയോടെ മനസ്സിലാക്കുന്നുണ്ട്.
ഒരിക്കലും അടപ്പു തുറക്കാത്ത കുപ്പിക്കകത്ത് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ഇസ്ലാം മത വിശ്വാസികളോടുള്ള മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. മതമൌലീകത കാരണമുണ്ടാകുന്ന ഭീകരമായ ബുദ്ധിമാന്ദ്യം !!!
പ്രതിപക്ഷ ബഹുമാനമില്ലാത്ത ചിത്രകാര വചനങ്ങള്‍ തല്‍ക്കാലം ഇത്രമതി:) എല്ലാരും പൊറുക്കുക.
.................................................................
November 8, 2009 1:13 PM
ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
chithrakaran:ചിത്രകാരന്‍ said...
ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.
ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.
ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.
ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.
November 8, 2009 5:30 PM

സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !

കേരളത്തിലെ അതിപ്രമുഖരും,പ്രശസ്തരുമായ മലയാളി മാന്യന്മാര്‍ക്കുള്ള ഓണക്കാല സമ്മാനമായി നല്ല പച്ച കസവുകരയോടുകൂടിയ ഒരു കൈത്തറി ഹാന്‍ഡ് ലൂം മുണ്ട് കേരളത്തിലെ രണ്ടു ബഹു. മന്ത്രിമാരുടെ തൃക്കൈവിളയാടിച്ച പ്രശസ്തി പത്രം സഹിതം ഇയ്യിടെ ചിത്രകാരനു കൊറിയറില്‍ ലഭിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു വരികയായിരുന്നു എന്ന സത്യം ഇതിനാല്‍ വെളിപ്പെടുത്തിക്കൊള്ളുന്നു. കണ്ണൂരിലെ സ്ഥിരതാമസക്കാരനായ ചിത്രകാരന് കേരള സര്‍ക്കാര്‍ വിലകൂടിയ ഒരു കൈത്തറിമുണ്ട് സമ്മാനിച്ച് ഇലക്ഷന്‍ മര്യാദകളെ കാറ്റില്‍ പറത്തി എന്ന അപഖ്യാതി ഒഴിവാക്കുന്നതിനായി ചിത്രകാരന്‍ മനപ്പൂര്‍വ്വം ആ സത്യം മറച്ചുവക്കുകയായിരുന്നു.
ഇന്നലെ ഇലക്ഷന്‍ എന്ന തൊന്തരവ് പൂര്‍ത്തിയായ സ്ഥിതിക്ക് സര്‍ക്കാരിന്റെ സുചിന്തിതമായ ഈ സത്പ്രവര്‍ത്തിയെക്കുറിച്ച് രണ്ടു വാക്ക് പോസ്റ്റുന്നതില്‍ അപാകതയില്ലെന്ന് കരുതുന്നു.
25.8.09 ന് ചിത്രകാരന് കൊറിയര്‍ മുഖാന്തിരം അയച്ചിരിക്കുന്ന ഈ ബഹുമാന്യ സമ്മാനം ഒക്ടോബര്‍ ആദ്യവാരമാണ് ചിത്രകാരനു കിട്ടുന്നത് എന്നത് ... എന്തായാലും കിട്ടിയല്ലോ എന്ന സന്തോഷത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നില്ല. മാത്രമല്ല,
വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീമാന്‍ ഏളമരം കരീം, വിദ്യാഭ്യാസ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീമാന്‍ എം.എം.ബേബി എന്നീ രണ്ടു കാര്യപ്പെട്ട ഉശിരന്‍ മന്ത്രിമാരാണ് ചിത്രകാരനെ മുണ്ടുടുപ്പിക്കാനായി ഈ സമ്മാനം കേരളസര്‍ക്കാരിനുവേണ്ടി ചിത്രകാരന്റെ പേരെഴുതി, കയ്യൊപ്പിട്ട് അയച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കോള്‍മയിര്‍കൊള്ളിക്കുന്നു.
ഏതായാലും... ഇത്രയും ദിവസം പാടുപെട്ട് അടക്കിപ്പിടിച്ച ഈ അഭിമാനകരമായ പൊങ്ങച്ചവാര്‍ത്ത ഇനിയും രഹസ്യമായി സൂക്ഷിച്ചാല്‍ ഇഞ്ചിയുടെ അടിവസ്ത്രത്തിന്റെ മണത്താല്‍ നാറിയ ബൂലോകം പോലെ ചിത്രകാരന്റെ തലക്കകത്തെ വായുമണ്ഡലവും മലീമസമാകുമെന്നതിനാല്‍ ഈ പോസ്റ്റിലേക്ക് ആവാഹിച്ചു ചേര്‍ക്കുകയാണ്. സര്‍ക്കാരിന്റെ മുണ്ടു കിട്ടാത്ത ഭാഗ്യഹീനരുടെ അസൂയയും, കല്ലേറും,കുനിഷ്ടും, പ്രതിഷേധവും പ്രതീക്ഷിച്ചുകൊണ്ട്.....
കേരള കൈത്തറിയെ സ്നേഹിക്കാന്‍ നിര്‍ബന്ധിതനായ, നിങ്ങളുടെ വിനീത ചിത്രകാരന്‍.
(അടിക്കുറിപ്പ്: സര്‍ക്കാര്‍ സമ്മാനിച്ച മുണ്ട് പുതു പുത്തനാണ്. ബ്ലോഗര്‍ നമതിനു കിട്ടിയതുപോലല്ല :)
Wednesday, November 4, 2009
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്

കാര്‍ട്ടൂണിസ്റ്റിന്റെ “കേരള ഹഹഹ” ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്ന “2009 കേരള പിറവി ദിനാശംസകള്‍” മൂന്നു ദിവസം വൈകിയാണെങ്കിലും ചിത്രകാരന്‍ ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമല്ല, ഈ കാര്‍ട്ടൂണ്‍ എങ്ങനെയോ സംഭവിച്ചുപോയ ഒരു നര്‍മ്മ തുരുത്തല്ലെന്ന് കര്‍ട്ടൂണിസ്റ്റിന്റെ വിവരണത്തില്‍ നിന്നും മനസിലാകുന്നു. “അപ്പപ്പ കാണുന്നോരാണപ്പന്‍” സിദ്ധന്തം അണുവിട തെറ്റിക്കാതെ ആചരിച്ചുവരുന്ന മലയാളിയുടെ മൂല്യബോധത്തിന്റെ വൈകല്യത്തെ വളരെ ഭംഗിയായി വരച്ചുകാണിക്കുന്ന ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ട തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഉജ്വല രചനയാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്. നമ്മുടെ സാംസ്കാരിക അപചയത്തിന്റേയും,കപട സദാചാരത്തിന്റേയും,പൊങ്ങച്ചത്തിന്റെ അപ്രമാദിത്വത്തിന്റേയും,മലിനമായ മൂല്യബോധത്തിന്റേയും, കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റേയും, തന്തയില്ലായ്മയുടേയും എല്ലാം കാരണം ഈ കാര്‍ട്ടൂണില്‍ മലയാളിയുടെ ആത്മവിമര്‍ശനമായി കാര്‍ട്ടൂണിസ്റ്റ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കെടിഡിസി യുടെ ബോര്‍ഡുകളാണ് കാര്‍ട്ടൂണിന്റെ പശ്ചാത്തലം എന്നത് യാദൃശ്ചികതയല്ല.വെറുമൊരു പരിഹാസ ചിരിയിലൊതുങ്ങൂന്ന ഉപരിപ്ലവ കാര്‍ട്ടൂണല്ലാ ഇത്.സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മലയാളിയുടെ കാപട്യം നിറഞ്ഞ മൂല്യബോധത്തിനു നേരെ പ്രതിഷ്ടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കാര്‍ട്ടൂണ്‍. ലോകത്തിനു മുന്നില്‍ ഒരു ഭിക്ഷാടകന്റെ വ്യക്തിത്വം മാത്രമുള്ള, പണം കൊണ്ട് എല്ലാം നേടിയെന്ന് വിശ്വസിക്കുന്ന മലയാളിയുടെ ബുദ്ധി മാന്ദ്യത്തിനുനേരേയുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പരിഹാസമാണിത്. ഇതിനു മുന്നിലെ നമ്മുടെ പൊട്ടന്‍ ചിരി, നമ്മുടെ തന്നെ വൈരൂപ്യം കണ്ടുള്ള വിഢിച്ചിരിയാണെന്ന അപ്രിയ സത്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ ആത്മാഭിമാനത്തിന്റെ അയലോക്കത്തെങ്കിലും മലയാളിക്ക് എത്തിപ്പെടാം. സ്വന്തം അച്ഛനെ ഭിക്ഷക്കാരനായാലും,കള്ളനായാലും,കൊലപാതകിയായാലും,തെണ്ടിയായാലും അച്ഛാ എന്ന് അഭിമാനത്തോടെ വിളിക്കാനുള്ള തിരിച്ചറിവിന് നമ്മുടെ അമ്മ നന്നാവുകതന്നെ വേണം.അമ്മയില്‍ നിന്നും മുലപ്പാലുപോലെ ആ സംസ്ക്കാരം ലഭിക്കുകതന്നെ വേണം. സാംബത്തികമായി മികവുനേടുന്ന സ്ത്രീകളുടെ കുടുംബ പൊങ്ങച്ചത്തിന്റെ, മഹിമയുടെ പാരംബര്യ വാഹകരായി നില്‍ക്കുംബോള്‍ നമുക്ക് ലഭിക്കുന്നത് പുറം മോടിയുള്ള തന്തയില്ലായ്മയുടെ ദുരഭിമാനം നിറഞ്ഞ സംസ്ക്കാരമാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍പ്പോലും അതിന്റെ അര്‍ത്ഥം, അര്‍ത്ഥത്തിന്റെ ലജ്ജാവഹമായ ഭീകരത ബോധ്യമാകാത്തവിധം മലയാളിമനസ്സിന്റെ പൌരുഷം സ്ത്രൈണമായിരിക്കുന്നു.(ഇത് ചിത്രകാരന്റെ ചിന്തയാണ്.കാര്‍ട്ടൂണിസ്റ്റിന്റേതല്ല)
“ഈ പയ്യന്‍സിന്റെ പ്രസക്തി അടിക്കടി കൂടിക്കൂടിവരുമെന്നു
ദിവസം നാലുപത്രം കമ്പോടുകമ്പ് വായിക്കുന്ന എന്റെ അയല്‍വാസി
കിട്ടുണ്ണ്യമ്മാന്‍ പറയുന്നു. അതുകൊണ്ട്, 2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ !”
ചിത്രകാരന്റെ മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റിന്റെ വിവരമറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുകളില്‍ കൊടുത്ത നാലുവരി അറിയിപ്പ് ചിത്രകാരനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പത്രങ്ങളിലൊക്കെ കാര്‍ട്ടൂണ്‍ വരക്കുന്ന വയറ്റിപ്പെഴപ്പ് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കുറച്ചുകൂടി ഉയരത്തില്‍ ഈ കാര്‍ട്ടൂണിസ്റ്റിനെ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നെങ്കിലും, കക്ഷിയുടെ സ്ഥാന നിര്‍ണ്ണയ കാര്യത്തില്‍ ചിത്രകാരനു തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തുന്ന വരിയാണ് “2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ” എന്ന ദൃഢ പ്രതിജ്ഞ.ചിത്രകാരന്റെ “തന്തക്കുപിറന്നവരുടെ ഗവണ്മെന്റ്” എന്ന വായന പോസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കന്മന്റ് വീണതില്‍ ഒരു താണു പറക്കലിന്റെ ഭംഗിയാര്‍ന്ന ഒരു വിവരണമുണ്ടായിരുന്നു....മനോഹരമായ ഒരു ആകാശ ദൃശ്യം ! അതു കണ്ടപ്പോഴേ ഒരു ദാര്‍ശനികനെ സംശയിച്ചിരുന്നു. ഇപ്പോള്‍ ബോധ്യമായി. വെറുമൊരു ചിരിയിലപ്പുറം സമൂഹത്തിന്റെ ആന്തരാത്മാവിലേക്ക് ഈ കാര്‍ട്ടൂണിസ്റ്റ് ദൃഢനിശ്ചയത്തോടെ പ്രവേശിക്കുന്നതും, കാര്‍ട്ടൂണിസ്റ്റിന്റെ ചിരി രാഷ്ട്രീയത്തിന്റെ വജ്രരൂപം പ്രാപിക്കുന്നതും ദാര്‍ശനിക രോഗമായി മനസ്സിലാക്കുന്നു. ആ രോഗമുള്ളവരെ, ആത്മബോധം ലഭിച്ചവരെ തത്വമസിയുടെ അര്‍ത്ഥ തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
സമൂഹത്തിനന്യമായ ആത്മബോധവും ആത്മാഭിമാനവും സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കലാകാരന്മാര്‍ക്ക് ആ വസ്തുതയെക്കുറിച്ച് ബോധോദയമുണ്ടാകുകയാണല്ലോ ആദ്യം വേണ്ടത്. ബൂലോകത്തിന്റെ സ്വതന്ത്രാകാശത്ത് ഇനിയും വളര്‍ന്ന് ഭൂലോകം കൂടി ആത്മപ്രകാശത്താല്‍ ധന്യമാക്കാന്‍ കാര്‍റ്റൂണിസ്റ്റിന്റെ അകകാംബുള്ള ചിരികള്‍ക്ക് സാധിക്കട്ടെ എന്ന് സസന്തോഷം ആശംസിക്കുന്നു.
ബൂലോകത്തെ കാര്‍ട്ടൂണിസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!! ഈ വായന പോസ്റ്റിന്റെ മനോഹാരിതക്കും, ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ എന്ന നിലക്കും, ചിത്രകാരനുകൂടി അവകാശപ്പെട്ട ഈ കാര്‍ട്ടൂണ്‍ ഇവിടെ മോഷ്ടിച്ച് ചേര്‍ക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രകാരന്റെ ഹൃദയത്തില്‍ നിന്നും ഈ കാര്‍ട്ടൂണ്‍ തിരിച്ചു നല്‍കു എന്നും അഹങ്കാരപൂര്‍വ്വം അറിയിക്കട്ടെ.കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹഹയിലെ പ്രതിപാദ്യമായ പോസ്റ്റിലേക്കുള്ള ലിങ്ക്.
Monday, October 26, 2009
ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം !

(ഇന്നലെ(25.10.09) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് തുലാഭാരം നടത്തുന്ന ഇന്ത്യയുടെ റോക്കറ്റ് ശാസ്ത്രജ്ഞന്‍ മാന്യശ്രീ രാധാകൃഷ്ണേട്ടന്റെ ചിത്രം ഇന്നത്തെ മംഗളം പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു വന്നതിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ഞെക്കിയാല്‍ ചിത്രം വലുതായി തുറന്നു വരും.)
ഐ.എസ്.ആര്‍.ഒ.പോലുള്ള ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ടിക്കാന്‍ ഇന്ത്യയില്‍ ശാസ്ത്രജ്ഞരില്ലാത്തതുകൊണ്ടാകുമോ നമ്മടെ ഇരിങ്ങാലക്കൊടക്കാരനായ ഒരു ചങ്ങായിയെ പിടിച്ചിരുത്തിയിരിക്കുക ? മാധവേട്ടന്‍ നായര്‍ കസേര പറന്നുപോകാതിരിക്കാന്‍ കണ്ടെത്തിയ വിശ്വസ്ഥനായിരിക്കുമോ ഈ മാന്യ ശരീരം ? ഒരു ശാസ്ത്രജ്ഞനായാല്‍ അത്യാവശ്യം ശാസ്ത്രജ്ഞാനമൊക്കെ വേണ്ടേ ? ദൈവത്തിന്റെ അടിമയായി തുല്യ തൂക്കം ചരക്കു നല്‍കി തല്‍ക്കാലത്തേക്ക് ദൈവത്തെ കണ്ണില്‍ പോടിയിട്ട് സ്വാതന്ത്ര്യം വാങ്ങുന്ന ഒരു വിശ്വസിക്ക് ഒരു ശാസ്ത്രജ്ഞനാകാനാകുമോ ? അറിയാഞ്ഞിട്ടു ചോദിക്കുകയാണ്. കാണാതെ ഉരുവിട്ടു പഠിച്ച ശാസ്ത്രജ്ഞാനമല്ല, അറിഞ്ഞു പഠിച്ച ,അതായത് മനസ്സിലാക്കിപ്പഠിച്ച,ഒരു ശാസ്ത്രജ്ഞന്‍ ഇന്ത്യയിലില്ലെന്നു വരുമോ ? അതോ കസേരയും ആസനവും തമ്മിലുള്ള ദാംബത്യ വിജയത്തിന്റെ പരിസമാപ്തിയില്‍ ലഭിക്കുന്ന ആദരണീയ സ്ഥാനക്കേറ്റമായിരിക്കുമോ ഈ അഭിഷേകം ?
എന്തായാലും ശരി ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ആത്മാഭിമാനമുള്ള ചിത്രകാരന് ഷണ്ഢമായ തൂക്കക്കട്ടി പോലെ ത്രാസില്‍ കയറിയിരിക്കുന്ന ഡോ.രാധാകൃഷ്ണേന്‍ ശാസ്ത്രജ്ഞേട്ടന്റെ വിഢിച്ചിത്രം പത്രത്തില്‍ കണ്ട് ഒരു പൌരനെന്ന നിലയിലുള്ള ആത്മാഭിമാനത്തില്‍ കനത്ത ഇടിവു സംഭവിച്ചിരിക്കുന്നു.കാരണം, ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ച് ചന്ദ്രനില്‍ വെള്ളത്തിന്റെ നിഴലുവരെ കണ്ടുപിടിച്ച ഒരു മഹാ രാജ്യത്തിന്റെ അഭിമാനം രക്തക്കുഴലില്‍ തിളച്ചുവറ്റികൊണ്ടിരിക്കുന്ന ചിത്രകാരനെപ്പോലൊരു പൌരന് താങ്ങാനാകാത്ത കാഴ്ച്ചയാണ് ശാസ്ത്രത്തെ ഒരു ഠാ വട്ടം ദൈവത്തിന്റെ ത്രാസില്‍ കയറ്റിവച്ച് ആട്ടിക്കളിക്കുന്ന പൊട്ടന്‍ കളി.ചന്ദ്രനില്‍ വെള്ളത്തിന്റെ കുഞ്ഞിക്കാലു കാണാന്‍ ഇവന്മാര്‍ ഏതൊക്കെ അംബലത്തിലാണാവോ ഉരുളി കമഴ്ത്തിയത് ! ചക്കയിടുംബോള്‍ മുയലിനെ കിട്ടുന്ന യാദൃശ്ചികതകളിലും,പൂജ നടത്തി മഴപെയ്യിക്കുന്ന വിഢി വിശ്വസങ്ങളിലും അഭിരമിക്കുന്നവരെയെല്ലാം ഇനി ഐ.എസ് ആര്‍.ഒ. ചെയര്‍മാന്മാരായി കാണേണ്ടിവരുമോ ഗുരുവായൂരപ്പാ !!! ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍ :)
അമേരിക്കയും,റക്ഷ്യയും,യൂറോപ്യന്‍ രാജ്യങ്ങളും,ജപ്പാനും ചൈനയും പഠിച്ച് നടന്ന വഴികളിലൂടെ ... അവരെഴുതിയ പൊത്തകം കാണാപ്പാഠം പഠിച്ച... ഇംഗ്ലീഷ് വായിക്കാനും, അല്‍പ്പസ്വല്‍പ്പം കണക്കു കൂട്ടാനും അറിയുമെന്ന യോഗ്യതവച്ച് ഒരു മേസ്രിപോലുമാകാനുള്ള ത്രാണിയില്ലാത്തവരാകുമോ രാമ..രാമ..,കൃഷ്ണ..കൃഷ്ണ..നാമജപം നടത്തി,തുലാഭാരം നടത്തി, ഗണപതി കോവിലില്‍ തേങ്ങയുടച്ച് മുട്ടറുത്ത്, ആകാശത്തേക്ക് വാണം വിട്ട് , ചന്ദ്രനില്‍ വീഴ്ത്തി ടാക്സടക്കുന്ന നൂറു കോടി പൌരന്മാരെ തൃശൂര്‍ പൂരത്തിന്റെ വിസ്മയത്തിലെത്തിപ്പിക്കുന്നത് ?
മൊബൈല്‍ ഫോണും, കംബ്യൂട്ടറുമൊക്കെ കണ്ടുപിടിക്കാനെ ബുദ്ധിയുള്ള ശാസ്ത്രജ്ഞരെ ആവശ്യമുള്ളു.
കാശുകൊടുത്ത് അവ വാങ്ങുന്ന മുക്രിക്കും,ശാന്തിക്കും,ശാന്തക്കും,തന്ത്രിക്കും,ഇമാമിനും,കോഴികളായ പള്ളിലച്ചന്മാര്‍ക്കും,തിരുമേനിമാര്‍ക്കും,ദേവദാസികള്‍ക്കും,ബിഷപ്പിനും,മെത്രാനും,മറ്റുള്ള ജ്ഞാനികള്‍ക്കും കംബ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിച്ച് മന്ദ ബുദ്ധിദൈവങ്ങളുടെ കീര്‍ത്തനം ആലപിക്കാന്‍ കീ ബോഡ് നോക്കി ഞെക്കാനുള്ള ശാസ്ത്രജ്ഞാനമല്ലേ ആവശ്യമുള്ളു. എന്തൊരു നന്ദികെട്ട ലോകമാണ് ദൈവമേ ഇത് ???? :)
Sunday, October 25, 2009
ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !!
ബ്ലോഗിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഇണങ്ങുകയും പിണങ്ങുകയും തമ്മില്‍ തല്ലി പിരിയുകയുമൊക്കെ ചെയ്യുന്നത് സാധാരണമാണ്. സ്വാഭാവികമായ ഈ പ്രതിഭാസത്തിന് അല്പായുസ്സേ ഉള്ളു എന്നതിനാല്‍ പരിചയക്കുറവോ പക്വതക്കുറവോകൊണ്ടുണ്ടാകുന്ന ഈഗോ ക്ലാഷുകള്‍ എന്ന ഇനത്തില്‍ പെടുത്തി നമുക്ക് കണ്ടില്ലെന്നു നടിക്കാം. എന്നാല്‍, സ്ഥിരമായി ഒരു തൊഴിലുപോലെ ദേഹമാസകലം ചൊറിയുമായി രണ്ടു ബ്ലോഗര്‍മാര്‍ തെരുവു പട്ടികളെപ്പോലെ ബ്ലോഗിലുടനീളം കടിപിടികൂടികഴിഞ്ഞുകൂടുന്നു. മാസങ്ങളായി തങ്ങളുടെ ചൊറിച്ചില്‍ മറ്റുള്ളവരിലേക്കുകൂടി സംക്രമിപ്പിക്കാമോ എന്ന വഴികളന്വേഷിച്ച് ചൊറി മാന്തികളുടെ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ബൂലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ശ്രദ്ധയാകര്‍ഷിക്കാനുള്ള നംബറുകളെല്ലാം നല്ലതുതന്നെ. പക്ഷേ,ഒരോ പ്രാവശ്യം ഇവരുടെ ബ്ലോഗിലെത്തുംബോള്‍ അഖില ലോക പ്രശ്നമായി കേവലം രണ്ടു ബ്ലോഗ് രോമങ്ങളുടെ ഉയരക്കൂടുതല്‍ ആരാണെന്നുള്ള തര്‍ക്കം അല്ലെങ്കില്‍ ചൊറിച്ചില്‍ മാത്രമാണ് കാണാനാകുന്നത്.ഇതൊരു ബ്ലോഗ് സംഭവമാക്കുന്നതിനും സ്ഥിരമായി ഈ ചൊറിച്ചിലുകൊണ്ടുതന്നെ ഉപജീവിക്കുന്നതിനുമായി ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളേയും,അഭ്യുദയകാംക്ഷികളേയുംവരെ ഈ വരട്ടുചൊറി ലോകത്തേക്ക് വലിച്ചിട്ട് നാറ്റിക്കുന്നതുകാഉംബോള്‍ ആ പാവങ്ങാളെ ഓര്‍ത്ത് ചിത്രകാരന്‍ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി ഇവരുടെ ചക്കാലപ്പോരിന്റെ അര്‍ത്ഥശൂന്യത മറ്റുള്ളവര്‍ക്കെങ്കിലും ബോധ്യപ്പെടാനായി പോസ്റ്റെഴുതിയതാണ്.
നമ്മുടെ സമയവും,താല്‍പ്പര്യവും,രുചിഭേദങ്ങളും,ബ്ലോഗിലെ പോസ്റ്റുകളുടെ പ്രസക്തിയും,ബ്ലോഗറുടെ ഉദ്ദേശശുദ്ധിയുമെല്ലാം പരിഗണിച്ച് ബ്ലോഗ് വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക എന്നല്ലാതെ ഏതെങ്കിലും ബ്ലോഗറോട് കൂറ് പുലര്‍ത്താനോ, സ്നേഹത്തിന്റെ പേരില്‍ കൂലികളാകാനോ ശ്രമിക്കുന്നവര്‍ ബ്ലോഗിലെ വരട്ടുചൊറിയുടെ വിളനിലങ്ങളായി സ്വയം മാറുകയാണ് എന്ന തിരിച്ചറിവിലേക്ക് ഉയര്‍ന്നാല്‍ സമാധാനത്തോടിരിക്കാം.
ഈ പോസ്റ്റ് ആരെയൊക്കെ കുറിച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വരട്ടുചൊറിക്കാരായ ലക്ഷണയുക്ത ശല്യങ്ങളെ നിങ്ങള്‍ക്കറിയാം !!!! ഹഹഹ.... ബ്ലൊഗ് ചൊറിച്ചില്‍...അഥവ അറിയാത്തവര്‍ അറിയേണ്ടതില്ല. ഭാഗ്യവാന്മാര്‍!

കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും
ചിത്രകാരന്‍ കാര്‍ട്ടൂണും കാരിക്കേച്ചറുമൊക്കെ നിര്‍ത്തിയെങ്കിലും, കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തില്‍ തന്നെയാണ്. ഈ ബൂലോകം കാര്‍ട്ടൂണിസ്റ്റുകളുടെയും, ഗ്രാഫിക് ഡിസൈനര്‍മാരുടേയും,ആര്‍ട്ട് ഡയറക്റ്റര്‍മാരുടേയും,കോപ്പി രൈറ്റര്‍മാരുടേയുമൊക്കെ വിഹാര കേന്ദ്രമായതിനാല്‍ ഇവീടെ കഴിഞ്ഞുകൂടണമെങ്കില്‍ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു എന്നെങ്കിലും പറഞ്ഞു നില്‍ക്കേണ്ടതുണ്ട് ! മാത്രമല്ല,കൊലപാതകികളായ ബൂലോക കവികള്‍,ഹൃദയം പിടിച്ചുപറിക്കുന്നതില്‍ വിദഗ്ദരായ കഥാകൃത്തുക്കള്‍,എസ് കത്തിയുമായി നടക്കുന്ന പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഇടയന്മാര്‍, ചെറിയ മോഷണം മുതല്‍ തീവെട്ടികൊള്ളവരെ നടത്തുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍,ബ്ലോഗിലെ മറ്റു ക്ഷുദ്ര ജീവികള്‍ എന്നിവരില്‍ നിന്നും ചെറിയൊരു സംരക്ഷണം നല്‍കുന്ന ഘടകമാണ് കാര്‍ട്ടൂണ്‍ തറവാട്ടുപേരിന്റെ മഹിമ.അതുകൊണ്ട് ചിത്രകാരനും ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു എന്ന് സ്വയം മനസ്സില്‍ ഉറപ്പിച്ചു വിശ്വസിക്കുന്നതിനും, അന്യരെ വിശ്വസിപ്പിക്കുന്നതിനുമായി ഒരു ശ്രമമാണ് താഴെ.
1) പൂക്കുട്ടിയെക്കൊണ്ടൊരു കാരിക്കേച്ചര്‍ പൂരം
കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ പുലിമഹേശന്മാര്‍ ഒന്നിച്ച് അണിനിരന്ന് പൂക്കുട്ടിയെ പേനകൊണ്ടും ബ്രഷുകൊണ്ടും ആവാഹിച്ച ഒരു കാരിക്കേച്ചര്‍ പൂരത്തിന്റെ നല്ലൊരു ദൃശ്യ ശേഖരം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബ്ലോഗില്‍ കണ്ടു.റസൂല്‍ പൂക്കുട്ടിയും കുടുംബവും പൂക്കുട്ടി കാരിക്കേച്ചര്‍ ഷോ നടന്നു കാണുന്നത് ഇവിടെ കാണാം.അംബതോളം കാരിക്കേച്ചറുകള്‍ ഉണ്ടെങ്കിലും അവയോരോന്നും വ്യക്തിഗതമായ പേര്‍ ഉപയോഗിച്ച് ക്ലിക്കി തുറക്കുന്ന വിധം ക്രമികരിച്ചിരിക്കുന്നതിനാല്‍ കാണാനുള്ള ആഗ്രഹം നശിച്ചുപോകുന്നതാണ്. ബൂലോകത്തെ ഹാസ്യത്തിന്റെ തണലും ചിരിയുടെ കുളിര്‍കാറ്റുമായ സജ്ജീവിന്റെ റസൂല്‍ പൂക്കുട്ടി കാരിക്കേച്ചര്‍ ഇവിടെ കാണാം.
2)മന്മോഹന്‍ സിങ്ങ്- സോണിയ ഗാന്ധി കാരിക്കേച്ചര്‍ മത്സരം
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് ദേശീയ അന്തര്‍ദ്ദേശീയ നിലയിലുള്ള ഒരു കാരിക്കേച്ചര്‍ മത്സരം നടത്തുന്നതായി ചിത്രകാരന് ഇയ്യിടെ പോസ്റ്റലായി വന്ന ഒരു ബ്രോഷറില്‍ നിന്നും വിവരം ലഭിച്ചു. മന്മോഹന്‍ സിങ്ങ്, സോണിയ ഗാന്ധി എന്നിവരെയാണ് കാരിക്കേച്ചര്‍ രചനക്ക് തിരഞ്ഞെടുക്കേണ്ടത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും,രണ്ടാം സമ്മാനം 50000 രൂപയും, മൂന്നാം സമ്മാനം 10000 രൂപയുമാണ് ഇതു കൂടാതെ 5000 രൂപയുടെ മൂന്നു കണ്‍സോളേഷന്‍ സമ്മാനണാളുമുണ്ട്. മുകളില്‍ പറഞ്ഞ സമ്മാനങ്ങള്‍ രണ്ടു വീതമുണ്ട്. ഒന്ന് മന്മോഹന്‍ സിങ്ങിനെ വരക്കുന്നവര്‍ക്കും,അടുത്തത് സോണിയ ഗാന്ധിയെ വരക്കുന്നവര്‍ക്കും. അവസാന തിയ്യതി: 2009 നവംബര്‍ 15 കാരിക്കേച്ചര്‍ എണ്ട്രികള്‍ ഈ മെയിലായി അയക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരുടെ അറിവിലേക്കായി മുഴുവന്‍ ബ്രോഷറും താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വലിപ്പത്തില്‍ ചിത്രം തുറന്നു വരും.ചിത്രകാരന് അക്കാദമിയുമായോ,ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മത്സരവുമായോ ബന്ധമൊന്നുമില്ല. വഴിയറിയാതെ നില്‍ക്കുന്ന വല്ലവരും അദ്ധ്വാനിച്ച് നന്നായാല്‍ സമൂഹത്തിനു നല്ലതാണല്ലോ എന്ന ചിന്ത മാത്രം !

Thursday, October 22, 2009
ബിടി.ഗര്‍ഭാശയം !

സാമ്രാജ്യത്വവും,വിവിധ ചേരിഭരണവും,മുതലാളിത്വവും എന്നോ അസ്തമിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകം കോര്‍പ്പറേറ്റ് ഭരണത്തിന്റെ കളിത്തൊട്ടിലില്‍ ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കയാണ്. ഇനി നാം തന്തയില്ലാമയുടെ മഹത്തായ ഉപഭോക്തൃലോകത്തേക്ക് പിച്ചവക്കും.ഉപഭോക്താവ് രാജാവാണെന്ന് നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഇക്കിളിപ്പെടുത്തി രസിപ്പിച്ചുകൊണ്ടിരിക്കും.ഉപഭോക്തൃലോകം ബ്രാന്‍ഡ് ലോകത്തിന്റെ ശൈശവമാണ്. നമ്മേ ഇക്കാലത്ത് ലോകസുദരികളായ പൂതനമാര്‍ മുലപ്പാലൂട്ടും.
ആ മാതൃസ്നേഹത്തിന് നാം ഒന്നും തന്നെ പ്രതിഫലം കൊടുക്കേണ്ടതില്ല. നമ്മെ മടിയിലിരുത്തി പാലൂട്ടാനുള്ള,പൂതനമാര്‍ക്ക് പടിഞ്ഞിരിക്കാനുള്ള മൂന്നടി മണ്ണ്.അതു മാത്രം മതിയാകും. തുടര്‍ന്ന് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകും. ബി.ടി.വഴുതനയും, അരിയും,ഗോതംബും,ചേനയും,ചേംബും,വാഴക്കുലയും വിളയുന്ന ലബോറട്ടറികളുടെ വയല്‍ വരംബില്‍ കീറ ഷര്‍ട്ടും,കലത്തില്‍ ചോക്കുകൊണ്ട് വരച്ചുണ്ടാക്കിയ തുറിച്ച മുഖഭാവത്തോടെ മറിഞ്ഞു വീഴുന്നതിനായി ഒരു കാറ്റിന്റെ വരവും പ്രതീക്ഷിച്ച് നോക്കുകുത്തികളെപ്പോലെ നമ്മുടെ ജനാധിപത്യ ഗവണ്മെന്റുകള്‍ കാത്തുനില്‍ക്കും. അതും കഴിഞ്ഞാണ് കോര്‍പ്പറേറ്റ് യുദ്ധങ്ങളുടെ യുഗം ആരംഭിക്കുക. ഒരു പക്ഷേ,റോബോട്ടുകളുടെ യുദ്ധങ്ങളും,ലോകമഹായുദ്ധവും.ഈ രസകരമായ സംഭവങ്ങളെല്ലാം കാണാന്‍ ഒരു പത്തു സെന്റ് ചന്ത്രോപരിതലവും, അവിടെയൊരു വീടും, ഒരു കിണറും, കുറച്ചു കപ്പയും,ചീരയും,വഴുതനയും,വെണ്ടയും,വാഴയും,തുളസിത്തറപോലെയെങ്കിലും കുറച്ച് നെല്‍ച്ചെടികളും വളര്‍ത്തുന്നതായി സ്വപ്നം കാണാനുള്ള സിദ്ധി ഉപയോഗപ്പെടുത്തി വര്‍ത്തമാനത്തിന്റെ ആശങ്കകളെ മോഹാലസ്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഈ ചിത്രകാരന്‍.
സത്യത്തില്‍ നമ്മുടെ യുവരാജനേയും,അവരുടെ ഇറ്റലിക്കാരിയായ അമ്മയേയും പ്രതീക്ഷയോടെ നോക്കുകയാണ് ചിത്രകാരന്‍.ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടും,... വിയര്‍പ്പുപൊടിയാതെ ഇസ്തിരി ചുളിയാതെ സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുന്നപോലുള്ള അതിന്റെ നേതൃത്വത്തിന്റെ ആണത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍, രാജകുടുംബമെങ്കിലും ആത്മാഭിമാനത്താല്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കാരണം, താമസിയാതെ നാം വിഷം തീനികളും,പരീക്ഷണ മൃഗങ്ങളും,ദയാവദത്തിനു വിധേയരാകുന്ന മൂന്നാം ലോക കീടങ്ങളുമായിത്തീരും. ബിടി മുല ഞെട്ടുകളും, ബിടി.ഗര്‍ഭപാത്രങ്ങളും,വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ? ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്.22.10.09)ഡോക്റ്റര്‍ കെ.പി.പ്രഭാകരന്‍ നായര്‍ എഴുതിയ ബി.ടി.വഴുതന-മോണ്‍സാന്റോയുടെ ചതി എന്ന ലേഖനം വായിച്ച് വിത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കപ്പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതാനിടയായത്. മാതൃഭൂമിയിലെ ലേഖനം മുകളില്‍ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ തുറന്നുവരും.
Sunday, October 18, 2009
വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍...

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെട്ടതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അനുസ്മരണങ്ങളുടെ ഭാഗമായി ബ്ലോഗര്‍ ദത്തന്റെ വിവേകം ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട സ്വദേശാഭിമാനിയുടെ നാടുകടത്തലും വക്കം മൌലവിയും എന്ന അവസരോചിതമായ കുറിപ്പ് ഈ ആഴ്ച്ചത്തെ മാതൃഭൂമി ബ്ലോഗനയിലും പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പത്രത്തിന്റെ നിലപാടു രൂപീകരണത്തില്‍ അതിന്റെ ഉടമക്കുള്ള അവഗണിക്കപ്പെട്ട പ്രാധാന്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഉയര്‍ത്തിക്കാണിക്കുന്ന
ചരിത്ര നിയോഗം ഈ പോസ്റ്റിനും മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്റെ ഓര്‍മ്മപ്പെടുത്തലിനുമുണ്ടെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ദത്തന്റെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്കിലൂടെ പോയാല്‍ മതിയാകും.
ചിത്രകാരന്‍ ഇതിന്റെ വെളിച്ചത്തില്‍ നമ്മുടെ പത്രമുതലാളിമാരുടെ സാംസ്ക്കാരിക സ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
ഏതു പത്ര മാധ്യമത്തിന്റേയും സ്വഭാവം നിശ്ചയിക്കുന്നത് അതിന്റെ ഉടമയുടെ മനസ്സിലെ നന്മയുടെ അളവുതന്നെയാണ്.പത്രാധിപരുടെ ഹൃദയ ശുദ്ധിയേക്കാള്‍ പത്രത്തെ സ്വാധീനിക്കുന്നതും സാംസ്ക്കാരികോര്‍ജ്ജ്യമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതും പത്ര ഉടമയുടെ ഉദ്ദേശശുദ്ധിതന്നെയാണ്. നമ്മുടെ മാതൃഭൂമി,മനോരമ,കൌമുദി പത്രങ്ങളുടെ സാംസ്ക്കാരിക വന്ധ്യതയെയും മാധ്യമം, ഇന്ത്യവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ സാംസ്ക്കാരിക ഉദ്ധാരണശേഷിയേയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതാണ്. ഇവിടെയെല്ലാം ചിത്രകാരന്‍ കാണുന്ന ഒരു മത സംസ്ക്കാരത്തിന്റെ സമവാക്യചേരുവയുണ്ട്. ഹിന്ദു-കൃസ്ത്യന്‍-ജൈന ഉടമസ്തതയിലുള്ള പത്രങ്ങള്‍ക്ക് നമ്മുടെ സാംസ്ക്കാരിക ഹൈന്ദവസവര്‍ണ്ണതയുടെ ചക്കരക്കുടത്തില്‍ നിന്നും സമൂഹത്തെ പുറത്തുകടത്താനോ,സ്വയം പുറത്തു കടക്കാനോ കഴിയുന്നില്ല.
മൂര്‍ച്ചയില്ലാത്ത കുഴഞ്ഞ പത്രാധിപന്മാരുടെ പടയെക്കൊണ്ട് അവര്‍ ജനക്കൂട്ടത്തിന്റെ ഒഴുക്കിന്റെ മുന്‍ നിരയിലേക്ക് മാസാല മുക്കി പൊരിച്ച നോട്ടീസുവിതരണമായി പത്രപ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിവച്ചിരിക്കുന്നു.ട്രെന്‍ഡുകള്‍ക്കു മുന്നില്‍ സാങ്കേതികവിദ്യകൊണ്ട് ഓടിയെത്തുക എന്ന ബുദ്ധിയുടേയും, പാരംബര്യത്തിന്റേയും, പ്രഫഷണലിസത്തിന്റേയും,വായനക്കരന്റെ ശീലത്തിന്റേയും തുടര്‍ച്ചക്കപ്പുറം നമ്മുടെ സാംസ്ക്കാരിക ശാപമാകുന്നു ഇങ്ങനെയുള്ള മാധ്യമങ്ങള്‍.പണം,അധികാരം,സ്ഥാനമാനം എന്നീ അരാഷ്ട്രീയവും ലജ്ജാകരവുമായ ലക്ഷ്യങ്ങള്‍ക്കുപരി വായനക്കാരന്റെ ബോധശുദ്ധീകരണത്തിനായി ഒന്നുംതന്നെ സംഭാവന ചെയ്യാനാകാത്തവിധം ഇത്തരം പത്ര ഉടമകള്‍ ഒഴിഞ്ഞ തകര പാട്ടകളായിരിക്കുന്നു !
മാധ്യമം ഓണപ്പതിപ്പ്
ഈ വര്‍ഷത്തെ മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് അവിചാരിതമായാണ് ചിത്രകാരന്റെ കണ്ണില്‍ പെട്ടത്. പൊതുവെ പത്രമാധ്യമങ്ങളുടെ വായനക്കാരനല്ലാത്ത ചിത്രകാരന്‍ നാട്ടില്‍ പോയപ്പോള്‍ സമയം പോക്കാനായി അനിയന്റെ മേശപ്പുറത്ത് പരതി ലഭിച്ച ഓണപ്പതിപ്പ് നല്ലൊരു കാഴ്ച്ചയായിരുന്നു.പരസ്യത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ നിന്നും പടിയടച്ച് പിണ്ഢം വക്കപ്പെട്ട മാതൃഭൂമി,മനോരമ ഓണപ്പതിപ്പുകള്‍ക്ക് വിപരീതമായി ഒരു സാംസ്ക്കാരിക മരുപ്പച്ചയായി മാധ്യമം പതിനൊന്ന് ജൈവ മനുഷ്യരെക്കുറിച്ച്, അവരുടെ ഋഷി സമാനമായ ധന്യമായ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് ഹൃദയ ശുദ്ധിയോടെ സംസാരിക്കുന്നു.
മാധ്യമം ആഴ്ച്ചപ്പതിപ്പ് വായിക്കാതിരിക്കുന്നതുകൊണ്ടായിരിക്കാം ചിത്രകാരന്‍ ഇങ്ങനെ അസ്ഥാനത്ത് അതിശയിച്ച് നിന്നുപോയത്.
ചിത്രകാരന്റെ അറിവില്ലായ്മയെ പൊറുക്കുക.സബ് എഡിറ്റര്‍ സവാദ് റഹ്മാന്റെ മുഖവുരയായുള്ള “ഇവരുടെ കിറുക്കാണ് നമ്മുടെ ജീവ വായു”എന്ന കുറിപ്പിനു ശേഷം
1)പോങ്ങാട്ടിരി മുണ്ടന്‍-എം.അബ്ദുള്‍ റഷീദ്,
2)ശ്രീ പഡ്‌റെ-വേണു കള്ളാര്‍,
3)പള്ളിക്കല്‍ ഭവാനി-സെയ്ഫ് ചക്കുവള്ളി,
4)മല്ലികാര്‍ജ്ജുനന്‍ കാണി-ജി.പ്രജേഷ്സെന്‍,
5)ഗൌതം സാരംഗ്,
6)കെ.വി.ദയാല്‍-കെ.എ.സെയ്ഫുദ്ധീന്‍,
7)ഫോറസ്റ്റ് കരീം-പി.കൃഷ്ണകുമാരി,
8)കെ.കെ.കുന്നത്ത്-എം.ഷിയാസ്,
9)നാരായണിയേച്ചി-കെ.പി.റഷീദ്,
10)ബഷീര്‍ സുജീവനം-സിയാദ് അഹമ്മദ്,
11)തോരപ്പ മുഹമ്മദ്-ഇബ്രാഹിം കോട്ടക്കല്‍
തുടങ്ങിയവരുടെ അനുഭവ സാന്ദ്രമായ ഫീച്ചറുകള്‍ മാധ്യമം ഓണപ്പതിപ്പിലൂടെ റിയാലിറ്റി ഷോകളില്‍ മതിമറന്നിരിക്കുന്ന മലയാളികളെ തട്ടിയുണര്‍ത്തിക്കൊണ്ട് പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജ്യം വെറും പത്രാധിപന്മാരുടെ സംഭാവനയാകില്ല. പത്ര ഉടമസ്തരുടെ ആണത്വം കൂടിയാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്.
ഇന്ത്യാവിഷന്
അതുപോലെത്തന്നെ, ഇന്ത്യവിഷനിലൂടെ ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വി.കെ.സി.സ്ട്രീറ്റ് ലൈറ്റ് എന്ന സംഗീത റിയല്‍ ഷോയില്‍ തെരുവു ഗായകരെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് അവരെക്കൊണ്ട് ജീവിതത്തിന്റെ പൊള്ളത്തരം കുത്തിപ്പൊട്ടിക്കുന്ന അസാധാരണമായ ധൈര്യം ഇന്ത്യവിഷന്‍ പ്രകടിപ്പിക്കുംബോള്‍ ചിത്രകാരന്‍ അത് സമൂഹത്തിന്റെ സാംസ്ക്കാരിക പ്രതീക്ഷകളുടെ നവ മുകുളങ്ങളായാണ് കാണുന്നത്. ഇന്ത്യാ വിഷന്റെ മാനേജുമെന്റ് മുനീറിന്റെ ഹൃദയശുദ്ധിക്ക് അതിന്റെ പത്രാധിപസമിതി നല്‍കുന്ന തെളിച്ചം സമൂഹത്തിന്റെ വെളിച്ചമാകുന്നുണ്ട്.ഇന്ത്യവിഷന്‍ ടി.വി. ലൈവ് ലിങ്ക്
വളരെ പരിമിതമായ ഉദാഹരണങ്ങളെ ചിത്രകാരന്‍ പങ്കുവക്കുന്നുള്ളു എങ്കിലും,മുസ്ലീം സാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ നമ്മുടെ മണ്ണിന്റെ ആത്മാഭിമാനത്തിന്റെ കരുത്തും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കരുത്ത് തെളിയിച്ചിരിക്കുന്നു എന്ന് ചിത്രകാരന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നു. ഈ മാധ്യമ ഉടമകളെ കേവലം മതത്തിന്റെ കുടുസ്സു കളങ്ങളില്‍ നിര്‍ത്തി വരച്ചു പഠിച്ചത് അവര്‍ വര്‍ഗ്ഗീയതയുടെ വക്താക്കളായി നിലകൊള്ളുന്നതിനാലല്ല. ഇതര പത്ര മുതലാളികളെ അപേക്ഷിച്ച് കൂടുതല്‍ മാനവികമായ ആത്മബോധമുള്ളവര്‍ ഇവരാണെന്നതിനാല്‍ ഇവരെ ഹൈന്ദവ സവര്‍ന്നതയുടെ ജീര്‍ണതയുടെ
അഴുക്കു തീണ്ടാത്തവരെന്ന് പ്രത്യേകം എടുത്തുപറയുന്നതിനു വേണ്ടി മാത്രമാണ്.
ചിത്രകാരന്റെ കുട്ടിക്കാലത്തൊക്കെ നമ്മുടെ നാട്ടിലെ നായ്കള്‍ക്ക് ടിപ്പുവെന്ന് പേര്‍ സാധാരണമായിരുന്നു. ഹൈന്ദവ സവര്‍ണ്ണ ധാര്‍ഷ്ട്ര്യത്തിന്റെ വേട്ടപ്പട്ടികളായി എക്കാലവും നിലനിര്‍ത്താനുള്ള അധീശബോധത്തിന്റെ പരിഹാസ്യമായ ആ ഓര്‍മ്മ പോലും എത്രമാത്രം നാണം കെട്ടതാണ്. കുഞ്ഞാലിമരക്കാര്‍മാരെപ്പോലെ രാജ്യസ്നേഹമോ, ഉലയാത്ത രാഷ്ട്രീയ ബോധമോ പേടിത്തൊണ്ടന്മാരായ നമ്മുടെ ആഘോഷിക്കപ്പെടുന്ന വീരശൂരപരാക്രമികള്‍ക്ക് ഉണ്ടായിരിക്കാനിടയുണ്ടോ ? വാമനനില്‍ നിന്നും ലഭിച്ച ചതിയല്ലാതെ ഒരായുധം പോലും അവര്‍ക്കറിയുമോ ?
ലോക ഇസ്ലാമികതയുടെ വിഷമേല്‍ക്കാതെ അതിജീവിക്കുകയാണെങ്കില്‍ ... മുസ്ലീംസാംസ്ക്കാരികത നമ്മുടെ ഹിന്ദു-കൃസ്ത്യന്‍-ജൈന സാംസ്ക്കാരികതയേക്കാള്‍ സത്യത്തിന്റെയും,മാനവികതയുടേയും വഴിയില്‍ വളരെ മുന്നിലാണെന്നു മാത്രമല്ല, ഭാവി അവര്‍ക്കുള്ളതുതന്നെയാണ്.
Subscribe to:
Posts (Atom)